Aksharathalukal

ooh yaara ✨️ - 1

ആരോമൽ ✍️
 
 
ഭാഗം : 1
 
 
അജുവിന്റെ വണ്ടി ചെന്നു നിന്നത് ഒരു ചെറിയ ഓടിട്ട വീടിനു മുന്നിലായിരുന്നു...മുന്നിൽ നിന്നും അനക്കമൊന്നും കാണാതെ വന്നതും അഹി അവന്റെ പുറത്തു നിന്നും തലയുയർത്തി...വന്ന സ്ഥലം കാണെ അവന്റെ മുഖം ദേഷ്യംകൊണ്ട് തുടുത്തു...
 
"ഡാ നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെയിങ്ങോട്ട് കൊണ്ടുവരരുതെന്ന്...നീ അകത്തേക്ക് പൊക്കോ ഞാൻ പോകുവാ..."
 
അത്രയും പറഞ്ഞു തിരികെ ബൈക്കിൽ കയറാൻ ഒരുങ്ങുന്ന അഹിയെ കണ്ടു അജു കുതിച്ചുചാടി ബൈക്കിന്റെ കീ കയ്യിലെടുത്തു...
 
"അജൂ...കീ താ എനിക്ക് പോയിട്ട് വേറെയും ഒരുപാട് ജോലിയുള്ളതാ..." 
 
"ഓഹോ...എനിക്കില്ലാത്ത എന്ത് ജോലിയാ ഇപ്പൊ നിനക്കുള്ളത്...നിന്റെ അടവൊന്നും എന്റെയടുത്തു ഏൽക്കത്തില്ല മോനേ അഹി മഹേശ്വർ...അതുകൊണ്ട് പൊന്നുമോൻ സേട്ടന്റെ കൂടെ അകത്തേക്കു വന്നാട്ടെ..."
 
അഹിയെ കയ്യോടെ പിടിച്ചുകൊണ്ട് അജു അവനെയും കൊണ്ട് അകത്തേക്കു കയറാനൊരുങ്ങി...
 
"അജു...പ്ലീസ് ടാ എന്നേക്കൊണ്ട്...പറ്റത്തില്ല അവളെ അങ്ങനെ കാണാൻ...നീയൊന്ന് മനസ്സിലാക്ക്...അവൾ നിന്റെ പെങ്ങൾ മാത്രമല്ല എന്റെയും കൂടെയാണ്...ആ അവസ്ഥയിൽ അവളെ പോയി കാണയുള്ള ത്രാണിയെനിക്കില്ലെടാ..."
 
ഉള്ളിലെ സങ്കടം പരമാവതി അജുവിനെ കാണിക്കാതിരിക്കാൻ അഹി പ്രത്യേകം ശ്രദ്ധിച്ചിരുന്നു...
 
എത്രയൊക്കെ പറഞ്ഞാലും സ്വന്തം പെങ്ങളെ ഇപ്പോഴത്തെ അവസ്ഥ കണ്ടു ഉള്ളിൽ എരിഞ്ഞെരിഞ്ഞു കഴിയുകയാണ് അജുവെന്ന് മാറ്റാരെക്കാളും നന്നായി അഹിക്കറിയാമായിരുന്നു...എന്നിരുന്നാലും ആ വേദനയെല്ലാം ഉള്ളിലൊതുക്കി പുറമെ ഒന്നും സംഭവിക്കാത്ത പോലെയാണ് അവന്റെ ജീവിതം...
 
"ഹയ്യ...മതിയെടാ സെന്റിയടിച്ചത്...ഇതിപ്പോ അവളെ ആങ്ങളക്കില്ലാത്ത സങ്കടമാണല്ലോ നിനക്കുള്ളത്...അവളെ ഒറ്റ വാശിപ്പുറത്ത നിന്നെയിങ്ങോട്ട് കൊണ്ടുവന്നത്...രാവിലെ ഭയങ്കര ബഹളമായിരുന്നു...നീ വരാതെ ഒന്നും കഴിക്കത്തില്ലെന്നും പറഞ്ഞു ഒരു പോക്കായിരുന്നു മുറിയിലോട്ട്...പാവം മുത്തശ്ശൻ അവളെ പിറകെ നടന്നു ഒരു വഴിക്കായിട്ടുണ്ടാകും..."
 
അജു പറയുന്നതു കേൾക്കെ അഹിക്ക് പാവം തോന്നി...അവനൊന്നും മിണ്ടാതെ അകത്തേക്കു കയറി...കയറിയപ്പോൾ തന്നെ കേട്ടത് കാതടിപ്പിക്കും വിധമുള്ള കൊലുസിന്റെ ശബ്ദമായിരുന്നു...
 
""കുഞ്ഞേട്ടാ...""
 
ഏകദേശം ഒരു പതിനാലു വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പെൺകുട്ടി റൂമിൽ നിന്നും ഹാളിലേക്ക് ഓടിയടുത്തു...
 
അവളെ കാണെ ഒരേ സമയം സന്തോഷവും സങ്കടവും അവനെ വന്നു പൊതിഞ്ഞു...അവൾ ഓടിവന്നവനെ ഇറുക്കെ കെട്ടിപ്പിടിച്ചു...
 
"കുഞ്ഞാറ്റേ...സുഗവല്ലേ നിനക്ക്...എത്രനാളായി ഏട്ടായി മോളെ കണ്ടിട്ട്..."
 
അവളുടെ നെറ്റിയിൽ അമർത്തി മുത്തിക്കൊണ്ടവൻ അവളെ തന്നോട് ചേർത്തു നിർത്തി...
 
"ഹ്മ്മ്...പൊക്കോ ഞാൻ പിണക്കവ...കുഞ്ഞേട്ടനെന്താ എന്നെ കാണാൻ വരാഞ്ഞേ..."
 
ചുണ്ടു കൂർപ്പിച്ചവൾ അവന്റെ കൈ തട്ടിമാറ്റികൊണ്ട് പിണങ്ങി തിരിഞ്ഞു നിന്നു...ശബ്ദം കേട്ടു മുത്തശ്ശനും അങ്ങോട്ടു വന്നു...ഇവരുടെ കളി കാണെ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് അജുവിനെയും വിളിച്ചു അടുക്കളയിലേക്ക് പോയി...
 
"മുത്തശ്ശ ഞാനും വരുവാ..."
 
അത്രയും പറഞ്ഞു അവർക്കു പിറകെ പോകാനൊരുങ്ങുന്ന കുഞ്ഞാറ്റയെ അവൻ അവിടെ പിടിച്ചു നിർത്തി...
 
"ഹാ അങ്ങനെയങ്ങ് പിണങ്ങല്ലേ എന്റെ കുഞ്ഞാറ്റേ...അപ്പോ നിന്റെ കുഞ്ഞേട്ടനോട് ഇത്രയൊക്കെയേ ഉള്ളുവല്ലേ...പാവം എന്റെ കുഞ്ഞാറ്റ രാവിലെ മുതൽ ഒന്നും കഴിക്കാതെ നിക്കുവാണെന്നു കേട്ടു ഓടിപ്പാഞ്ഞെത്തിയ ഞാനാരായി..."
 
പറയുമ്പോൾ അവളെ ഇടം കണ്ണിട്ടു നോക്കി...ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടതും മുഖത്തു നിഷ്കു ഭാവം ഫിറ്റ്‌ ചെയ്തു തിരിഞ്ഞു നടക്കാനൊരുങ്ങി...
 
"അയ്യോ ഏട്ടായി പോവല്ലേ...കുഞ്ഞാറ്റക്ക് ഒരു പിണക്കവുമില്ല...നോക്കിക്കേ..."
 
കെഞ്ചിക്കൊണ്ടവൾ അവനെ പിടിച്ചു നിർത്തി ഉള്ള പല്ലെല്ലാം കാണിച്ചു ചിരിക്കാൻ തുടങ്ങി...
 
ആദ്യമൊക്കെ അവൻ അവളെ കുറച്ചു വട്ടു കളിപ്പിച്ചെങ്കിലും പിന്നെ പെണ്ണ് കരയുമെന്ന അവസ്ഥയായതും വേഗം തന്നെ പിണക്കം മാറ്റി അവളുടെയൊപ്പം ഓരോ തമാശയും പറഞ്ഞിരിക്കാൻ തുടങ്ങി...
 
അജുവിന് ആകെ സ്വന്തമെന്ന് പറയാനുള്ളത് മുത്തശ്ശനും കുഞ്ഞാറ്റയും അഹിയുമൊക്കെയാണ്...അച്ഛനും അമ്മയും അസുഖം ബാധിച്ചു ചെറുപ്പത്തിലേ മരണപ്പെട്ടുപോയതാണ്...അതിനു ശേഷം ഒരു കുറവും വരുത്താതെയാണ് കുഞ്ഞാറ്റയെ അവൻ പഠിപ്പിച്ചതും വളത്തിയതിയതും...അവൾ എട്ടിൽ പഠിക്കുന്ന സമയത്ത് സ്കൂൾ വിട്ടു ബസ്സിൽ തിരികെ വരുമ്പോളായിരുന്നു ഒരു ആക്‌സിഡന്റ് നടന്നത്...എതിരെ വന്ന ലൈൻ ബസ്സുമായി കൂട്ടിയിടിച്ചു...മുന്നിലായാണ് അവൾ ഇരുന്നത്...സാരമായ പരിക്കില്ലെങ്കിലും തലഭാഗം ഒരു കമ്പിയിൽ ചെന്നിടിച്ചിരുന്നു...ബോധം ഉണർന്നപ്പോൾ മുതൽ അവൾക്കാരെയും ഓർത്തെടുക്കാൻ പറ്റുന്നില്ലായിരുന്നു...ആക്‌സിഡന്റ് നടന്നതിന്റെ ഷോക്കും തലക്കേറ്റ ക്ഷതവും കാരണം അവളെ ഓർമ നഷ്ട്ടപ്പെട്ടു...പിന്നീടെല്ലാം ഒരു കൊച്ചു കുഞ്ഞിനെ പോലെയായിരുന്നു അവളുടെ പെരുമാറ്റം...
 
 
"ഇന്നിനി നീ എങ്ങോട്ടും പോകേണ്ട...ഇവിടെ കിടന്നാൽ മതി..."
 
ഭക്ഷണം കഴിച്ചു ഹാളിൽ ടീവിയും കണ്ടിരിക്കുമ്പോൾ അജു അവനോട് പറഞ്ഞു...
 
ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് അഹി മറുത്തൊന്നും പറയാനും പോയില്ല...
 
 
-------------------------------------------------------------
 
 
കോളേജ് വിട്ടു തിരികെ പോകുവാനായി ബസ്സ്റ്റോപ്പിൽ നിൽക്കുകയാണ് അനുവും കൂട്ടരും...
 
"എടി അനു എനിക്ക് തോന്നുന്നത് ഇതൊരു നടക്കും അവസാനിക്കില്ലെന്നാണ്..." ശ്രീ
 
"അതെയതെ...കാലം കുറേയായില്ലേ ഇത് തുടങ്ങിയിട്ട്..." ശിവ
 
ശ്രീയും ശിവയും കൂടെ എന്താണ് പറയുന്നതെന്ന് അനുവിന് മനസ്സിലായില്ല...
 
"എന്റെ പൊന്ന് പിള്ളേരെ നിങ്ങളിത് എന്തിനെ കുറിച്ചാ പറയുന്നേ...എനിക്കൊന്നും മനസ്സിലാകുന്നില്ല...മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ പറ..."
 
ഫോൺ ജീനിന്റെ പോക്കറ്റിൽ ഇടുന്നതിനെ അവൾ പറഞ്ഞു...
 
"ഓഹ് പിന്നേ ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്നത് കണ്ടില്ലേ...ഞങ്ങൾ ആരെ കുറിച്ചാണ് പറയുന്നതെന്ന് നിനക്ക് മനസ്സിലായില്ലെന്നുണ്ടോ..."ജിനി
 
"ഓഹ്ഹ്ഹ്...എനിക്ക് ചെറഞ്ഞു കയറുന്നുണ്ട്...അറിയാത്തതുകൊണ്ട് തന്നെയല്ലേ ഞാൻ നിങ്ങളോട് ചോദിച്ചത്..." അനു
 
സഹികെട്ടതും അനു അവർക്കു നേരെ ആക്രോഷിച്ചു...
 
"കൂൾ അനു കൂൾ...അത് പിന്നെ...ഞങ്ങൾ ഉദ്ദേശിച്ചത് ആരെയാണെന്ന് വെച്ചാൽ..."ശ്രീ
 
അത്രയും പറഞ്ഞവൾ ശിവയെയും ജിനിയെയും ദയനീയതയോടെ നോക്കി...
 
"വെച്ചാൽ ബാക്കി പറ..." അനു
 
"അത്...അത് എടി ജിനി നീ പറയെടി...ഇവളിപ്പോ വൻ കലിപ്പിലാണ് ഞാനെങ്ങാനും ആ അഹിയുടെ പേര് പറഞ്ഞാൽ ഇവളെന്നെ ചിലപ്പോ ഭിത്തിയിൽ തേച്ചൊട്ടിക്കും..."ശ്രീ
 
അനുവിനെ നോക്കി ഉമിനീരിറക്കിക്കൊണ്ട് ശ്രീ ജിനിയുടെ ചെവിയോരം വന്നു പറഞ്ഞു...
 
"എടി തെണ്ടി നിന്നോട് ആരാടി ഇപ്പൊ അവനെ കുറിച്ച് പറയാൻ പറഞ്ഞേ...ഇനി കിട്ടുന്നതെല്ലാം ഒറ്റക്ക് മേടിച്ചാൽ മതി..."ജിനി
 
"ഓഹോ ഇപ്പൊ ഞാനായല്ലേ കുറ്റക്കാരി...നിങ്ങളുമുണ്ടായിരുന്നല്ലോ കൂട്ടുപിടിച്ചോണ്ട്...അവസാനം കേസ് മൊത്തം എന്റെ തലയിലല്ലേ ബ്ലടി ഫൂൾസ്..."
 
ശ്രീ ഇരുവരെയും നോക്കി പല്ലുഞെരിച്ചു...ശിവയും ജിനിയും നല്ല വെടിപ്പായി അവളെ നോക്കി ഇളിച്ചുകാട്ടി...
 
"എന്താ നിങ്ങൾ മൂന്നെണ്ണവും കൂടെ നിന്നു പിറുപിറുക്കുന്നെ...ഞാൻ ചോദിച്ചത് കേട്ടില്ലേ..."
 
അനു ഇത്തിരി കടുപ്പിച്ചു പറഞ്ഞതും മൂന്നും നിന്നു പരുങ്ങാൻ തുടങ്ങി...
 
"അത് പിന്നെ അനു ഞങ്ങൾ പറഞ്ഞത് ആ അഹി..."
 
 
 
"""""ട്ടൊ...💥ട്ടൊ...💥ട്ടൊ...💥"""""
 
 
 
ചെവി പൊട്ടും വിധമുള്ള പടക്കത്തിന്റെ ഒച്ച കേൾക്കെ അവിടെ കൂടി നിന്നവരെല്ലാം കൈകൊണ്ട് ചെവി പൊത്തിപ്പിടിച്ചു...കൂട്ടത്തിലിണ്ടായിരുന്ന ഒരു കുട്ടി പേടിച്ചുകൊണ്ട് അനുവിനെ ചുറ്റിപ്പിടിച്ചു ഏങ്ങിക്കരയാൻ തുടങ്ങി...ഇതു കാണെ അവൾ ദേഷ്യത്തോടെ മുന്നിലേക്ക്‌ നോക്കി...
 
മുന്നിൽ രണ്ടു ബൈക്കുകളിലായി തന്നെ പുച്ഛത്തോടെ നോക്കി നിക്കുന്ന അജ്സലിനെയും അവന്റെ ടീമിനെയും കാണെ അവളുടെ കണ്ണുകൾ കൂർത്തു...
 
"അല്ല ആരിത്...നമ്മുടെ കോളേജിന്റെ ജാൻസി റാണി അല്ലിയോ...തമ്പുരാട്ടിക്ക് ഞങ്ങളെയൊക്കെ ഓർമയുണ്ടോ ആവോ..." ജിതിൻ
 
"ഹഹഹഹ...അതെന്ത് ചോദ്യമാണ് ജിതിനെ നമ്മളെയൊക്കെ അങ്ങനെയങ്ങ് ഇവൾക്ക് മറക്കാൻ പറ്റുവോ...കടങ്ങൾ കുറേയില്ലേ പറഞ്ഞും ചെയ്തും തീർക്കാൻ..."ആഖാഷ്
 
"അതിന് തന്നെയാണല്ലോ ഞാനും കാത്തിരുന്നത്...നിങ്ങളെ പോലുള്ള ചെറ്റകളെയൊന്നും പേടിച്ചു കഴിയേണ്ട ഗതികേടൊന്നും ഈ അനശ്വരക്കില്ല...പിന്നെ നീ പറഞ്ഞ പോലെ കടം അതു തീർക്കുക തന്നെവേണം അതു നീളുന്നതിനനുസരിച്ചു പലിശയും കൂട്ടുപലിശയും വരും...തീർക്കുമ്പോൾ എല്ലാം ഒരുമിച്ചങ്ങു തീർക്കുന്നതല്ലേ മോനേ ആഖാഷേ അതിന്റെയൊരു ശെരി..." അനു 
 
അവൾ പറയുന്നതു കേൾക്കെ അജ്സൽ ചുണ്ടിൽ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് ആഞ്ഞു വലിച്ചു അതു നിലത്തേക്കിട്ട് അവളെ നോക്കി ചവിട്ടിയരച്ചു...
 
എന്നാൽ അതൊന്നും തന്നേ ബാധിക്കുന്ന വിഷയമേ അല്ലെന്ന രീതിയിലുള്ള അവളുടെ നിൽപ്പ് കാണെ അവന്റെ കണ്ണുകൾ കുറുകി ചുവപ്പു രാശി പടർന്നു...
 
"എടാ അജ്സലെ ഇപ്പൊ നീയായിട്ട് ഒരു പ്രശ്നത്തിന് പോകേണ്ട ഇവളെ ഈ ഞെഗളിപ്പ് ഇന്നുംകൂടയെ ഉണ്ടാകൂ...ഇവൾക്കുള്ളത് നമ്മുക്ക് പിന്നെ കൊടുക്കാം ഇപ്പൊ ഇതൊരു പബ്ലിക് പ്ലേസ് ആണ് ആളുകളൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി..." വിശ്വ
 
അവൾക്കു നേരെ കുതിക്കാൻ തുടങ്ങിയ അജ്സലിനെ പിടിച്ചു വെച്ചുകൊണ്ട് അവന്റെ ചെവിയോരം വന്നു പറഞ്ഞു...ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായതും അവൻ ഒന്നും മിണ്ടാതെ തിരികെ ബൈക്കിൽ കയറി...പോകുമ്പോൾ അവളെ രൂക്ഷമായൊന്നു നോക്കാനും മറന്നില്ല...
 
ശ്രീയും ജിനിയും ശിവയുമെല്ലാം ആകെ പേടിച്ചു വിറക്കാൻ തുടങ്ങി...സംഭവം കോളേജിൽ ഭയങ്കര പിടിപാടുള്ള ആളുകളാണ് മൂവരെങ്കിലും അജ്സലിനെ കണ്ടാൽ അപ്പോ മൂന്നിന്റെയും മുട്ടിടിക്കും...എന്നാൽ കൂട്ടത്തിൽ അനു മാത്രമായിരുന്നു കോളേജിൽ അവനെതിരെ പൊരുതാറുള്ളത്...
 
"എന്റെ പൊന്ന് അനു നിനക്ക് അവമ്മാരോട് ഇപ്പൊ ഒരു തർക്കത്തിന് പോകേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ...അവമ്മാർ രണ്ടു ഡയലോഗ് അടിച്ചു പോകുമായിരുന്നില്ലേ...ഇപ്പൊ സംഭവം ആദ്യത്തെക്കാളേറെ വഷളായി...അവൻ ആ അജ്സൽ അവനെയാ എനിക്ക് പേടി കയ്യിൽ കാശുണ്ടെന്നു കരുതി എന്ത് നെറികേടും കാണിക്കാൻ മടിയില്ലാത്തവനാ..." ശിവ
 
ശിവ പറയുന്നതിനോടൊപ്പം നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു കാണങ്ങൾ ഒപ്പിയെടുത്തു...
 
"പക്ഷെ ഞാനതല്ല ആലോചിക്കുന്നത്...ഈ മരപ്പട്ടിയെ വീണ്ടും എന്ത് കണ്ടിട്ടാ ആ പിള്ളേച്ചൻ തിരിച്ചു കോളേജിൽ എടുത്തത്... "ജിനി
 
"അതു നിനക്ക് മനസ്സിലായില്ലേ ജിനി കാശ് കണ്ടിട്ട്...അവന്റെ കയ്യിൽ പൂത്ത കാശല്ലേ..." ശ്രീ
 
മൂന്നുപേരും അവനെക്കുറിച്ചു ഓരോന്നു പറയുമ്പോഴും അനുവിന്റെ ചിന്തയെന്നാൽ ഇവിടെയൊന്നുമല്ലായിരുന്നു...ഇടയ്ക്കിടെ അവളുടെ കണ്ണുകൾ പിറകോട്ടും എതിർവശത്തുള്ള ആൽമരത്തിലേക്കും വന്നു പതിഞ്ഞുകൊണ്ടിരുന്നു...
 
"അനു..."ജിനി
 
"ടി അനു..."ശിവ
 
"അനൂ..."ശ്രീ
 
"""ഓഹ്ഹ് ഡീ..."""(3x)
 
മൂന്നെണ്ണവും കോറസ് പോലെ അവളെ ചെവിക്കടുത്തു വന്നു കൂക്കി വിളിച്ചു...
 
"അമ്മാ എന്റെ ചെവി...!! എന്താടി പട്ടികളെ നിങ്ങൾക്ക് വേണ്ടത്..."അനു
 
"അപ്പോ പൊന്നമോൾക്ക് ചെവിയൊക്കെ കേൾക്കാം...ഞങ്ങൾ വിചാരിച്ചു നീ നിന്ന നിൽപ്പിൽ വടിയായെന്ന്...എത്ര നേരമായെടി തെണ്ടി ഞങ്ങൾ നിന്നെ വിളിക്കാൻ തുടങ്ങിട്ട്...നീയിത് ആരെ സ്വപ്നം കണ്ടു നിക്കുവാ..." ശിവ
 
അനുവിന്റെ തലക്കിട്ട് രണ്ടു കൊട്ട് കൊടുത്തുകൊണ്ട് ശിവ അവൾക്കു നേരെ ചോദ്യമുന്നയിച്ചു...
 
"ഞ...ഞാനോ...ഞാൻ ആരെ സ്വപ്നം കണ്ടെന്ന നിങ്ങളീ പറയുന്നത്..." അനു
 
"അയ്യഹ്...ഒന്നുമറിയാത്ത ഇള്ളിള്ളാ കുഞ്ഞു...ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ലെന്ന് നീ കരുതേണ്ട...സമയമുണ്ടല്ലോ കണ്ടുപിടിച്ചോളാം..."ജിനി
 
"വോ ഒബ്ര...ദേ ബസ്സ്‌ വന്നു..." അനു
 
ബസ്സ് നിർത്തിയതും നാലും അതിൽ കയറി...
 
 
-------------------------------------------------------------
 
 
രാത്രി ഭക്ഷണവും കഴിച്ചു പുറത്തു തിണ്ണയിൽ വന്നിരുന്നു പുറത്തേക്കു കണ്ണും നട്ടിരിക്കുകയാണ് അഹി...മനസ്സാകെ കലങ്ങി മറിഞ്ഞിരിക്കുകയാണ്...
 
അകത്തെല്ലാം അവനെ അന്വേഷിച്ചു കാണാതെ വന്നതും അജു ഉമ്മറത്തേക്കു വന്നു...
 
"നീയിവിടെ നിക്കുവായിരുന്നോ ഞാൻ നിന്നെ എത്ര അന്വേഷിച്ചു...ഹ്മ്മ് അതൊക്കെ പോട്ടെ ഇന്നത്തെ ഭക്ഷണമെങ്ങനെ ഉണ്ടായിരുന്നു...ഞാനും മുത്തശ്ശനും കൂടെയുണ്ടാക്കിയതാ..."
 
അജു ഓരോന്നു പറയുന്നുണ്ടെങ്കിലും അഹി ഇവിടെയൊന്നുമല്ല...
 
"ടാ അഹി നീ ഞാൻ പറയുന്നതു വല്ലതും കേൾക്കുന്നുണ്ടോ..."
 
"എ...ഏഹ് നീയിപ്പോ എന്താ പറഞ്ഞത്...സോറി ടാ ഞാൻ ഓരോന്നു ആലോചിച്ചിങ്ങനെ ഇരിക്കുവായിരുന്നു...അതൊക്കെ പോട്ടെ കുഞ്ഞാറ്റ ഉറങ്ങിയോ..."
 
അജു അവന്റെ മുഖത്തേക്കു ഉറ്റുനോക്കി...
 
"നീയെന്താടാ എന്നെ ആദ്യമായി കാണുന്നതുപോലെ നോക്കുന്നെ..." അഹി
 
"അല്ല...ഇത് എന്റെ അഹി തന്നെയാണോ എന്ന് നോക്കിയതാ...ഇനി അല്ലെങ്കിൽ എനിക്കൊരു കാര്യം ഉറപ്പിക്കാമായിരുന്നു ഇപ്പോ എന്റെയടുത്തു ഇരിക്കുന്നത് അവന്റെ ഡ്യുപ്ലിക്കേറ്റ് ആണെന്ന്..." അജു
 
"എന്താ...??
 
"അതുണ്ടല്ലോ ഈ ഒറിജിനൽ അഹി എന്ന് പറയുന്നവനായിരുന്നു കുറച്ചു മുന്നെ എന്റെ പെങ്ങളെ താരാട്ട് പാട്ട് പാടി ഉറക്കിയത്...പക്ഷെ ഇപ്പൊ അതു അവന് ഓർമയില്ലെന്ന് പറഞ്ഞാൽ അതിനർത്ഥം ഇപ്പൊ എന്റെയടുത്തു ഇരിക്കുന്നത് അവന്റെ ഡ്യുപ്ലിയാണെന്നല്ലേ..."അജു
 
"ആക്കിയതാണല്ലേ..."
 
"മനസ്സിലാക്കിക്കളഞ്ഞു കൊച്ചു ഗള്ളൻ...ഇനി പറ നീയിപ്പോ ആരെക്കുറിച്ച ചിന്തിച്ചോണ്ടിരുന്നേ...മുങ്ങാൻ നോക്കണ്ട...പറയാതെ നിന്നെ വിടുന്ന പ്രശ്ണമില്ല..."അജു
 
അഹിയുടെ പരുങ്ങിക്കളി കണ്ടു അജു അവനെ ഒന്നൂടെ സൂം ചെയ്തു...
 
"നീയിങ്ങനെ നോക്കണ്ട...ഞാനിപ്പോ എന്റെ പെണ്ണിനെ കുറിച്ച് ആലോചിക്കുവായിരുന്നു...അവളിപ്പോ എന്തെടുക്കുവായിരിക്കുമെടാ..."
 
"തൊലഞ്...നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ആ മൂതേവിയുടെ പേര് എന്നോട് പറഞ്ഞു പോകരുതെന്ന്...അതെന്ന് കേൾക്കുന്നോ അന്നെല്ലാം അവളെ കയ്യിൽ നിന്ന് എനിക്ക് കിട്ടുന്നതിന് അതിരില്ല...അവന്റെയൊരു പ്ര്യേമം..."
 
അഹിയെ പുച്ഛിച്ചു തിരികെ അകത്തേക്കു കയറാനൊരുങ്ങുന്ന അജുവിന്റെ കയ്യിൽ അഹിയുടെ പിടുത്തം വീണു...
 
"അജു പ്ലീസ് ടാ...എനിക്ക് അവളെയൊന്നു കാണണം...സാധാരണ ക്ലാസ്സ്‌ കഴിഞ്ഞാൽ ആ ആൽമരത്തിലിരുന്നെങ്കിലും എന്റെ പെണ്ണിനെ കാണാമായിരുന്നു...ഇന്നിപ്പോ അതിനും പറ്റിയില്ല...അവളെ കാണാഞ്ഞിട്ട് എന്തോ ഒരു വീർപ്പുമുട്ടൽ..."
 
"പ്പാഹ്...!!! എന്നൊക്കൊണ്ട് കൂടതൽ പറയിപ്പിക്കരുത് ഇനി ഈ പാതിരാത്രി നിന്നെയും കൊണ്ട് ഞാൻ അവളെ വീട്ടിൽ പോകാം...ചിലക്കാണ്ട് അകത്തു പോയി കിടക്കുന്നതാ നിനക്ക് നല്ലത്..."
 
"അജു നീയിങ്ങനെ കണ്ണിച്ചോരയില്ലാതെ പറയല്ലേടാ...അവളൊരു പാവ..."
 
"ഉറങ്ങുമ്പോളായിരിക്കും..! നീയിനി എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല ഇന്ന് അവളെ വീട്ടിലേക്കു പോകുന്ന പ്രശ്നമില്ല..."
 
"ഓഹോ...അപ്പോ നീ വരത്തില്ല ശെരി... എന്നാ നീ അവളെ വീട് എവിടെയാണെന്ന് പറ...ഞാൻ ഒറ്റക്ക് പോവാ..."
 
അതും പറഞ്ഞു അഹി തിണ്ണയിൽ നിന്നും എഴുനേറ്റു അകത്തു പോയി ബൈക്കിന്റെ കീ കയ്യിലെടുത്തു...
 
"അപ്പോ നീ പോകാൻ തന്നെ തീരുമാനിച്ചല്ലേ..."അജു
 
"ആ തീരുമാനിച്ചു...നീ സ്ഥലം എവിടെയാണെന്ന് പറ..."അഹി 
 
"ആഹാ...അങ്ങനെയിപ്പോ നീ ഒറ്റക്ക് പോയി അവളെ കാണേണ്ട...കിട്ടുന്ന അടി രണ്ടു പേർക്കും ഷെയർ ചെയ്യാം...എന്ത് ചെയ്യാനാ ചങ്കായി പോയില്ലേ..."
 
അതും പറഞ്ഞവൻ അഹിയുടെ കയ്യിൽ നിന്നും ചാവി കൊത്തിപ്പറിച്ചു വാങ്ങിക്കൊണ്ട് ബൈക്കിനടുത്തേക്ക് പോയി...
 
അഹിക്കു ചിരി വന്നുപോയി...അവനറിയാമായിരുന്നു അജു തന്നെ എന്തായാലും ഒറ്റക്ക് വിടത്തില്ലെന്ന്...കുഞ്ഞിലേ മുതലുള്ള കൂട്ടാണ്...തനിക്കെന്തെങ്കിലും പറ്റുന്നത് അവനു സഹിക്കാൻ കഴിയില്ല...തിരിച്ചും അങ്ങനെ തന്നെയാണ്...
 
"ടാ തെണ്ടി നീയവിടെ എന്തും ആലോചിച്ചു നിക്കുവാ വന്നു വണ്ടിയിൽ കയറെടാ..."
 
അജുവിന്റെ അലറൽ കേട്ടതും അഹി ഓടിവന്നു അവന്റെ പിന്നിൽ വന്നു കയറി...
 
 
-------------------------------------------------------------
 
 
റൂമിൽ ബെഡിലിരുന്നു ഡയറിയിൽ എന്തെല്ലാമോ കുത്തിക്കുറിക്കുകയാണ് അനു...ഇടക്ക് എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്...
 
"ഹും...പട്ടി തെണ്ടി ചെറ്റ...അവനിന്ന് എന്ത് ധൈര്യത്തില ഞാൻ കുടിച്ച എന്റെ ചായ എടുത്തു കുടിച്ചത്...അവനെന്നെ ശെരിക്ക് അറിയത്തില്ല അവനെയെങ്ങാനും എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ ദിങ്ങനെ ദിങ്ങനെ ഇടിച്ചു അവന്റെ കൂമ്പ് കലക്കും ഞാൻ..."
 
പറയുന്നതിനോടൊപ്പം അവൾ അടുത്തുള്ള ടെഡി എടുത്തു അതിനെ തലങ്ങും വിലങ്ങും ഇടിക്കാൻ തുടങ്ങി...വീട്ടിൽ എല്ലവരും കിടന്നിട്ടും അനുവിന്‌ ഉറക്കം വരുന്നില്ലായിരുന്നു...
 
"എന്താടാ നോക്കുന്നെ എടാ എടാ എടാ നിനക്ക് നാണമെന്ന് പറയുന്ന സാധനമുണ്ടോ...ഓഹ് സോറി സോറി ആ പറഞ്ഞത് നിനക്ക് ദൈവം തന്നിട്ടില്ലല്ലോ...ഒന്നുമില്ലേലും നിന്റെ ചേച്ചിയുടെ പ്രായമില്ലേ എനിക്ക്...എന്റെ വായയിൽ നിന്നും നിനക്ക് എത്ര കിട്ടി എന്നിട്ടുണ്ടോ വല്ല ഉളുപ്പും...പിന്നേയുമവൻ ഒലിപ്പിച്ചോണ്ട് വന്നോളും...ഇന്ന് അത്രയും ആളുകളുടെ മുന്നിൽ ഞാൻ നാണം കെട്ടില്ലേ..."
 
ബൊമ്മയെ തുറിച്ചു നോക്കിക്കൊണ്ടവൾ പുലമ്പിക്കൊണ്ടിരുന്നു...
 
പെട്ടന്നായിരുന്നു റൂമിലെ ബാൽക്കണിയിൽ എന്തെല്ലാമോ വീഴുന്ന ഒച്ച കേട്ടത്...കൊട്ടിപ്പിടഞ്ഞവൾ കട്ടിലിൽ നിന്നുമെഴുനേറ്റു ബാൽക്കണിയിലേക്കോടി...
 
അവിടെ നടക്കുന്ന കാഴ്ച കണ്ട് അവളെ തലയിലുണ്ടായിരുന്ന കിളികളെല്ലാം കൂടും കുടുക്കയുമെടുത്തു കാശിക്കു പറന്നു പോയി...
 
 
 
തുടരും....
 

ooh yaara ✨️ - 2

ooh yaara ✨️ - 2

4.6
1716

  ആരോമൽ ✍️     പാർട്ട്‌ : 2         കാണുത് സത്യമാണോ അതോ സ്വപ്നമാണോയെന്ന് അറിയാൻ അവൾക്ക് അധികനേരം ചിന്ദിക്കേണ്ടിയിരുന്നില്ല...   "മേലിൽ നിന്ന് എഴുനേൽക്കെടാ തെണ്ടി..."   അജുവിന്റെ ഉറക്കെയുള്ള അലറൽ തന്നെയായിരുന്നു അവൾക്കുള്ള ഏക തെളിവ്...   "ഓഹോ അപ്പോ രണ്ടും മതിൽ ചാടിയുള്ള വരവാണല്ലേ..."   ഇടുപ്പിൽ കൈകുത്തിയവൾ അവരെ തുറിച്ചു നോക്കി...   "ഇതെവിടുന്ന ഒരു അശരീരി..."(അജു ആത്മ )   അവൻ തലചുറ്റുമൊന്നു സ്കാൻ ചെയ്തു നോക്കി...അപ്പോയുണ്ട് ബാൽക്കണിയുടെ ഡോറിൽ കൈരണ്ടും മാറിൽ പിണഞ്ഞു കെട്ടിക്കൊണ്ട് അനു നിക്കുന്നു...   "ഹിഹി...അത് പിന്നെ