Aksharathalukal

ooh yaara ✨️ - 2

 
ആരോമൽ ✍️
 
 
പാർട്ട്‌ : 2
 
 
 
 
കാണുത് സത്യമാണോ അതോ സ്വപ്നമാണോയെന്ന് അറിയാൻ അവൾക്ക് അധികനേരം ചിന്ദിക്കേണ്ടിയിരുന്നില്ല...
 
"മേലിൽ നിന്ന് എഴുനേൽക്കെടാ തെണ്ടി..."
 
അജുവിന്റെ ഉറക്കെയുള്ള അലറൽ തന്നെയായിരുന്നു അവൾക്കുള്ള ഏക തെളിവ്...
 
"ഓഹോ അപ്പോ രണ്ടും മതിൽ ചാടിയുള്ള വരവാണല്ലേ..."
 
ഇടുപ്പിൽ കൈകുത്തിയവൾ അവരെ തുറിച്ചു നോക്കി...
 
"ഇതെവിടുന്ന ഒരു അശരീരി..."(അജു ആത്മ )
 
അവൻ തലചുറ്റുമൊന്നു സ്കാൻ ചെയ്തു നോക്കി...അപ്പോയുണ്ട് ബാൽക്കണിയുടെ ഡോറിൽ കൈരണ്ടും മാറിൽ പിണഞ്ഞു കെട്ടിക്കൊണ്ട് അനു നിക്കുന്നു...
 
"ഹിഹി...അത് പിന്നെ ഞാൻ മാത്രമല്ല ദേ ഇവനും..."
 
അതും പറഞ്ഞവൻ അഹിയെ തിരിഞ്ഞു നോക്കി...വീണിടത്തു തന്നെ ഇരുന്നുകൊണ്ട് അനുവിനെ നോക്കി ഇളിച്ചു നിപ്പുണ്ട്...ഇതു കാണെ അജുവിന്റെ ചെവിയിലൂടെ നല്ല ഒന്നാന്തരം വെടിക്കെട്ട് പോയി...
 
"ഈ പരനാറി എന്റെ അന്ത്യം കണ്ടേ അടങ്ങൂ..."(അജു ആത്മ )
 
പല്ലു ഞെരിച്ചവൻ അഹിയെ നിലത്തു നിന്നും ബലമായി പിടിച്ചെഴുനേൽപ്പിച്ചു...ഒപ്പം തങ്ങൾ മാവിന്മേൽ കയറിയപ്പോൾ ഒടിഞ്ഞു വീണ കൊമ്പും എടുത്തു മുറ്റത്തേക്കെറിഞ്ഞു...
 
ഇതൊക്കെ കാണെ അവൾക്കു നിയന്ത്രിക്കാനായില്ല...അഹിയുടെ അടുത്തേക്കു ചീറിയടുത്തവൾ അവന്റെ കോളറിൽ കയറി പിടിച്ചു...
 
"സത്യം പറയെടാ...നിങ്ങൾ മോഷ്ടിക്കാൻ വന്നതല്ലേ...സത്യം സത്യംപോലെ പറയുന്നതാണ് നിനക്ക് നല്ലത്...ഇല്ലേൽ ഞാൻ പോലീസിനെ വിളിക്കും..." അനു 
 
ഇതൊക്കെ കേട്ട് അജു കിളിപോയപോലെ അവളെ നോക്കാൻ തുടങ്ങി...
 
"എന്നെയങ്ങട് കൊല്ല്...ങ്ങീ...ഈ അലവലാതിയുടെ വാക്കും കേട്ട് ഇറങ്ങിത്തിരിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ...ഇവളെ കാണാനാണ് വന്നതെന്ന് പറഞ്ഞാൽ പീഡനോയ് എന്നും പറഞ്ഞു പോലീസിനെ വിളിപ്പിക്കും...കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ കള്ളനാക്കുന്നവരാ...ഇനിയിപ്പോ മോഷ്ടിക്കാൻ വന്നതാണെന്ന് അങ്ങ് സത്യം പോലെ പറഞ്ഞാൽ ചിലപ്പോ ലെവൾ വെറുതെ വിട്ടാലോ..."(അജു ആത്മ )
 
മനസ്സിൽ ഗുണിച്ചും ഹരിച്ചും ഒരു ഉത്തരം കിട്ടിപ്പോ തുള്ളിച്ചാടിയവൻ ടീച്ചറെ നോക്കി...സോറി അനുവിനെ നോക്കി...
 
"ഏയ് ഞങ്ങൾ മോഷ്ടിക്കാനൊന്നുവല്ല അനു വന്നത്...നിന്നെ കാണാനായി ഞാൻ അജുവിനെയും കൂട്ടി മതിൽ ചാടിയതാ..."
 
അവളെ കണ്ണിമവെട്ടാതെ നോക്കികൊണ്ടവൻ നിഷ്കളങ്കമായി പറഞ്ഞു...
 
 
"ഹല്ലേലൂയ സ്തോത്രം...!!! ആരേലും എനിക്കൊരു കത്തി തരുവോ..."അജു 
 
*ലെ ആരോമൽ : "അയ്യോ അതെന്തിനാ..."
 
*ലെ അജു : "സ്വയം കുത്തിച്ചാവാൻ...എനിക്കിതൊന്നും കണ്ടു നിൽക്കാനുള്ള ത്രാണിയില്ല..."
 
*ലെ ആരോമൽ : 😂😂
 
 
"എന്താ..."
 
അനു അവനെയൊന്നു സൂക്ഷിച്ചു നോക്കി..
 
"സത്യം...ഇന്ന് നിന്നെ വൈകുന്നേരം ശെരിക്ക് കാണാൻ കഴിഞ്ഞില്ല...അതുകൊണ്ട് നിന്നെയൊന്നു കണ്ടിട്ടു പോകാമെന്നു കരുതി അജുവിനെയും കൂട്ടി ദേ ആ കാണുന്ന മരം വലിഞ്ഞു കയറി വന്നതാ..."
 
ഇതും കൂടെ കേട്ടതും അജുവിന് തൃപ്പിതിയായി...അടുത്ത അടി കിട്ടുന്നതിന് മുന്നെ അവൻ അവിടെ നിന്നും മുങ്ങി...പിന്നെ പൊങ്ങിയത് പിറത്തു നിർത്തിയിട്ടിരുന്ന ബൈക്കിനടുത്തായിരുന്നു...
 
 
-------------------------------------------------------------
 
 
"എന്താ അനു നീയിങ്ങനെ നോക്കുന്നെ...എന്നെ വിശ്വാസമില്ലേ നിനക്ക്...വേണേൽ അജുവിനോട് ചോദിച്ചു നോക്ക്..."
 
അതും പറഞ്ഞു തിരിഞ്ഞു നോക്കിയ അഹി കാണുന്നത് ബാൽക്കണിയുടെ മതിൽ ചാടിയോടുന്ന അജുവിനെയാണ്...അഹിക്കു ചിരി വന്നു പോയി...
 
അതേ ചിരിയോടെ മുന്നോട്ടു നോക്കിയ അവൻ കാണുന്നത് തന്നെ തുറിച്ചു നോക്കുന്ന അനുവിനെയാണ്...അതോടെ അവന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു...
 
"എന്താ അനു..." അഹി
 
"എന്താണെന്ന് നിനക്കറിയില്ലേ...ഇനി അറിയില്ലേൽ ഞാൻ ഒന്നും കൂടെ പറഞ്ഞു തരാം...എന്റെ മുന്നിൽ നിൽക്കുന്ന മഹാവ്യക്തിയായ അഹി മഹേശ്വറിനെ അനശ്വര എന്ന എനിക്ക് കാണുന്നത് പോട്ടെ അവന്റെ പേര് കേൾക്കുന്നത് പോലും അറപ്പും വെറുപ്പും ആണ്..." അനു
 
അത്രയും ദേഷ്യത്തോടെയായിരുന്നു അവളത് പറഞ്ഞിരുന്നത്...പറഞ്ഞു കഴിയുമ്പോൾ അവൾ നന്നേ കിതച്ചിരുന്നു...
 
അഹിയൊന്നും മിണ്ടിയില്ല...പകരം ഒരു ചെറു പുഞ്ചിരിയോടെ അവൾ പറയുന്നതെല്ലാം അവൻ കേട്ടിരുന്നു...
 
"നീയെന്താടാ പൊട്ടനാണോ...വെറുതെ നിന്നു ചിരിക്കാനായിട്ട്...ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന് ഇല്ലേൽ ഞാൻ ഒച്ചവെച്ചു ആളെ കൂട്ടും..."അനു
 
ഭീഷണി സ്വരത്തിൽ പറഞ്ഞവൾ അവനെ തറപ്പിച്ചൊന്നു നോക്കി...
 
അഹി താടിയൊന്നു തടവിക്കൊണ്ട് വശ്യമായ ചിരിയോടെ അവളെ മൊത്തത്തിലൊന്നു ഉഴിഞ്ഞു നോക്കി...
 
അനുവിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു...അവന്റെ നോട്ടവും ചിരിയും ഒപ്പം തന്റെയടുത്തേക്ക് നടന്നടുക്കുന്നതും കൂടെ കാണെ അവൾ പകച്ചു പണ്ടാരടങ്ങി...
 
അഹി വരുന്നതിനനുസരിച്ചു അവൾ പിറകോട്ടു പോകാൻ തുടങ്ങി...അവസാനം ചുവരിൽ തട്ടി നിന്നതും ഒരു ഞെട്ടലോടെ അവൾ മുന്നോട്ടു നോക്കി...തന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നിക്കുന്ന അഹിയെ കാണെ തല ഒരു വശത്തേക്ക് ചെരിച്ചവൾ കണ്ണുകൾ മുറുക്കിയടച്ചു...
 
"എന്റെ പോക്കിരി നന്നായി വിയർക്കുന്നുണ്ടല്ലോ...എന്തു പറ്റി..."
 
അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങളിൽ കണ്ണുപായിച്ചവൻ അനുവിനെയൊന്നു നോക്കി...ചുണ്ടിൽ കുസൃതി വിരിഞ്ഞു...
 
അനു കണ്ണുകൾ പതുക്കെ ചിമ്മിതുറന്നു മുന്നോട്ടു നോക്കി...
 
ഒരു വേള അഹിയുടെ കണ്ണുകളിലുള്ള ആ തിളക്കം കാണെ അവൾ കണ്ണുകൾ വീണ്ടും ഇറുക്കിയടച്ചു...
 
"ഹ്മ്മ്...ഇനി ഞാനായിട്ട് എന്റെ പോക്കിരിക്ക് ഒരു അറ്റാക്ക് കൊടുക്കുന്നില്ല...എന്റെ പെണ്ണ് എപ്പോഴും പുലിക്കുട്ടിയായിരിക്കുന്നതാ എനിക്കിഷ്ടം...ഈ പൂച്ചക്കുട്ടികളുടെ മുഖമൊന്നും എന്റെ പെണ്ണിന് ചേരില്ല..."
 
അതും പറഞ്ഞവൻ അവളിൽ നിന്നും വിട്ടകന്നു...
 
അപ്പോയെക്കും അവന്റെ ഫോണിലേക്ക് അജുവിന്റെ കാൾ വന്നു...
 
"ആഹ്ടാ...ഞാൻ ഇറങ്ങി...ഒരു രണ്ടു മിനിറ്റ്..."
 
അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തവൻ അനുവിന്‌ നേരെ തിരിഞ്ഞു...
 
"എന്ന എന്റെ പോക്കിരി വേഗം പോയി ചാച്ചിക്കോ...പിന്നെ ആ ടെഡിക്കു കുറച്ചു റസ്റ്റ്‌ കൊടുക്കണേ...ഇങ്ങനെയാണ് പോക്കെങ്കിൽ നിനക്കെന്നും അതിനെ ഇടിക്കാനേ നേരമുണ്ടാകൂ..."
 
അഹി പോകാൻ നേരം പറഞ്ഞത്  കേൾക്കെ അനുവിന്റെ കണ്ണുകൾ പുറത്തേക്കു തള്ളി തള്ളി ഇപ്പൊ വീഴുമെന്ന അവസ്ഥയായി...
 
"ഛെ...ഞാനെന്ത് പണിയ കാണിച്ചേ...ആ തെണ്ടി അതെല്ലാം കേട്ടോ..."
 
സ്വയം തലക്കൊരു മേട്ടം കൊടുത്തവൾ ചുറ്റും നോക്കി...ആരും അവർ വന്നത് കണ്ടില്ലെന്നു മനസ്സിലായതും നെഞ്ചിൽ കൈവെച്ചവൾ ആശ്വാസത്തോടെ തിരിഞ്ഞു നടന്നു...
 
പെട്ടന്നായിരുന്നു കാറ്റുപോലെ എന്തോ വന്നവളെ മുന്നോട്ട് തിരിച്ചത്...
 
അവൾക്കെന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുന്നെ അഹിയവളുടെ മുഖം കൈവെള്ളയിൽ കോരിയെടുത്തുകൊണ്ട് കവിളിൽ അമർത്തി ചുംബിച്ചിരുന്നു...
 
"ഇനിയെന്റെ പോക്കിരി ഇവിടെ ചിന്തിച്ചോണ്ടിരിക്കാതെ വേഗം അകത്തോട്ടു പൊക്കോ...ആരെങ്കിലും കണ്ടോയെന്ന് നോക്കിയേക്ക്...കണ്ടാൽ എനിക്കൊരു വിഷമവുമില്ല...അവർ തന്നെ നമ്മുടെ കെട്ട് പെട്ടന്നങ്ങു നടത്തി തന്നോളും..."
 
അതും പറഞ്ഞു പൊട്ടിച്ചിരിച്ചവൻ താഴെക്കിറങ്ങി...
 
ആദ്യത്തെ പകപ്പ് മാറിയതും ഉറഞ്ഞു തുള്ളിയവൾ അവന്റെ പിറകെയോടി താഴേക്കു എത്തി വലിഞ്ഞു നോക്കി...
 
"പോടാ പട്ടി...I hate you...I hate you...I hate youuuuuu..."
 
പരിസരം മറന്നവൾ അവനെ നോക്കി ഉറക്കെ അലറിവിളിച്ചു...
 
"""I love youuuuuuu...പോക്കിരീ..."
 
പിറകെയായി അവന്റെ മറുപടിയും വന്നു...ചവിട്ടിക്കുലുക്കിയവൾ അകത്തേക്കു പോയി വാതിൽ കൊട്ടിയടച്ചു...
 
 
-------------------------------------------------------------
 
 
പിറ്റേ ദിവസം കോളേജിൽ വന്നപ്പോൾ തന്നെ പലരും അവളെ തുറിച്ചു നോക്കാൻ  തുടങ്ങി...
 
ചിലരുടെ മുഖത്തു പുച്ഛം മറ്റു ചിലരുടെ മുഖത്തു സഹതാപം...
 
കാര്യമെന്തെന്നറിയാൻ അവരെയെല്ലാം വകഞ്ഞു മാറ്റിയവൾ മുന്നോട്ട് നോക്കിയതും അവിടെയുള്ള സംഭവ വികാസങ്ങൾ കാണെ ഒരു നിമിഷമവൾ സ്റ്റക്ക് ആയി നിന്നു പോയി...
 
 
 
തുടരും...
 

ooh yaara ✨️ - 3

ooh yaara ✨️ - 3

4.7
1306

ആരോമൽ ✍️ പാർട്ട്‌ : 3 പിറ്റേ ദിവസം കോളേജിൽ വന്നപ്പോൾ തന്നെ പലരും അവളെ തുറിച്ചു നോക്കാൻ  തുടങ്ങി... ചിലരുടെ മുഖത്തു പുച്ഛം മറ്റു ചിലരുടെ മുഖത്തു സഹതാപം... കാര്യമെന്തെന്നറിയാൻ അവരെയെല്ലാം വകഞ്ഞു മാറ്റിയവൾ മുന്നോട്ട് നോക്കിയതും അവിടെയുള്ള സംഭവ വികാസങ്ങൾ കാണെ ഒരു നിമിഷമവൾ സ്റ്റക്ക് ആയി നിന്നു പോയി... ******************************************** ആദ്യത്തെ പകപ്പ് മാറിയതും അവൾ തനിക്കു ചുറ്റും കൂടിനിക്കുന്നവരെയൊന്നു നോക്കി... എല്ലാവരും അവളെത്തന്നെ എന്തോ കുറ്റവാളിയെ പോലെ നോക്കുന്നതു കണ്ടതും അനുവിന്‌ വല്ലാതെ തോന്നി... "നീയൊക്കെ ഒരു പെണ്ണാണോടി...നിനക്കൊന്നും ഒരു അധ്യാപകനെ ബഹ