Aksharathalukal

❤കഥയറിയാതെ❤ - 1

ആരോമൽ ✍️
 
പാർട്ട്‌ : 1 
 
 
" എന്റെ പോന്നു ചെറുക്ക നീയേതാ "  വലിഞ്ഞു മുറുകിയ മുഖത്തോടെ അവൾ ചോദിച്ചു.
 
 
"ആ"
 
ഒട്ടും കൂസാതെയുള്ള അവന്റെ മറുപടിയിൽ അവൾ ആദ്യമൊന്നു അമ്പരന്നെങ്കിലും പിന്നീട്.....
 
 
"ആഹ ഇത്രക്ക് അഹങ്കാരമോ ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ല ഞാൻ പോലീസിനെ വിളിക്കും"
 
 
തെല്ലൊരു  അഹങ്കാരത്തോടെ അവനെ ഭയപ്പെടുത്താനെന്നോണം അവൾ....
 
 
" വിളിച്ചോ വിളിക്കുപോൾ നിക്ക് ice cream കൊണ്ടേരാൻ പറേണെ...."
 
 
നിഷ്കളങ്കമായ അവന്റെ മറുപടിയിൽ അവൾ പോലുമറിയാതെ കോണിൽ മന്ദഹാസം വിരിഞ്ഞുവോ !!
 
 
" മോനെ നീയേതാ ഞാൻ നീ വിചാരിക്കുന്ന പോലെയല്ല ഞാ...."
 
 
പറയാൻ വന്നത് പാതിയിൽ വിയുങ്ങി തെല്ലൊരു ദേഷ്യത്തോടെയവൾ ഇരുന്നിടത്തു നിന്നെഴുനേറ്റു...
 
 
" നിക്ക് നാനും വരാ " 
 
 
കേട്ടെങ്കിലും ഒട്ടും കൂസാക്കാതെ കഴിച്ചതിന്റെ ബില്ല് പേ ചെയ്തു എൻട്രൻസിൽ നിന്നു വേഗം പുറത്തോട്ടു നടന്നു.
 
 
"* ചേച്ചി *നിക്ക് നാനും..." 
 
 
താൻ പോലുമറിയാതെ കാൽ അവിടം പിടിച്ചു കെട്ടിയതുപോലെ നിന്നു.
 
 
ഒരു നിമിഷം ഹൃദയം നിലച്ചതുപോലെ...💕
 
 
---------------------
 
"ട്ടൂ...ട്ടൂ...ടിഷും...ടിഷും...അങ്ങനല്ല നാൻ
കാണിച്ചേര..."
 
സോഫയിലിരുന്നു കളിത്തോക്കിനാൽ ബൊമ്മയെ വെടിവെക്കാൻ പരിശീലിപ്പിക്കുകയാണ് സഖാവ്...
 
" ചേച്ചി നാൻ വന്നപ്പോ പരന്ന സൂപ്പർമാനെ വാങ്ങായിര്നില്ലേ...ഇവല് മടിച്ചിയാ... "
 
മുഖം ചുളിച്ചു കൈയ്യിലിരിക്കുന്ന ബൊമ്മെയെ കണ്ണു കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു...
 
ഒരു നിമിഷം തന്റെ ശ്രദ്ധ ആ ബൊമ്മയിലേക്കു നീണ്ടു...നീണ്ട കാലുകളും കയ്യും വട്ട മൂക്കും മുടി മെടഞ്ഞു വെച്ചുട്ടുണ്ട്...
അങ്ങനെയുള്ളത് എഴുന്നേറ്റു നിൽക്കാത്തതിനാണ് മൊയ്ലാളി നോക്കി
പേടിപ്പിക്കുന്നത്...പൊട്ടി വന്ന ചിരിയെ
കടിച്ചു പിടിച്ചു നിന്നു...
 
"ചേച്ചി...നാൻ ശീണിച്ച്...എനി നിക്ക്
രെഷ്ട്..."
 
ബൊമ്മയെ അവിടെ ഇട്ടിട്ടു സോഫയിൽ നീണ്ടുനിവർന്നു കിടന്നു കണ്ണിനു കുറുകെ കൈവെച്ചു...എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്...
 
ഒരു നിമിഷം ഞാനാ നാലഞ്ചു വയസ്സ് തോന്നിക്കുന്ന പയ്യനിൽ തന്നെ ശ്രദ്ധചെലുത്തി... " ചേച്ചി " എന്ന അവന്റെ വിളിയിൽ ഇട്ടേച്ചു പോരാൻ മനസ്സ് അനുവദിച്ചില്ല...പോരാത്തതിനു അന്യ രാജ്യവും...
അതാണ് മറുത്തൊന്നും ചിന്തിക്കാതെ അവനെയും കൊണ്ട് ഫ്ലാറ്റിലോട്ടു വന്നത്...
രക്ഷകർത്താക്കൾ അന്വേഷിച്ചു വരുമ്പോൾ സുരക്ഷിതമായി അവരെ കയ്യിൽ  ഏൽപ്പിക്കാം എന്നും...
 
"ചേച്ചി... ചേച്ചി..."
 
ചിന്തയിൽ നിന്നും ഞെട്ടിയുണർന്നതവന്റെ വെളിയിലാണ്...
 
"മ്മ്...ന്താ...?"
 
വല്ല്യ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു...
 
" ചേച്ചീടെ പേരെന്താ...? "
 
"എന്തിനാ...?"
 
തുടരെത്തുടരെ തോണ്ടി കണ്ണു വിടർത്തിയുള്ള അവന്റെ ചോദ്യത്തിൽ കുസൃതിയോടെ പുരികമുയർത്തി...
 
"പര..."
 
കണ്ണു കുറുക്കി ചുണ്ടു കൂർപ്പിച്ചു...
 
"അനീഖ "
 
അവന്റെ അതേ ഭാവത്തോടെ പറഞ്ഞു...
 
" ഈ പേര് വേണ്ട...നാനെ ചേച്ചിക്ക് നല്ല
പേര് പരഞ്ഞു തരാവേ... "
 
തന്റെയാടുക്കൽ നിന്നു കുറച്ചു നീങ്ങിയിരുന്നു ഗഹനമായ ആലോചനയിലാണ്...
 
ഒരു നിമിഷം അവനെയൊന്നു നോക്കി
ടേബിളിലുള്ള കവറുകൾ കിച്ചൺ സ്ലാബിൽ കൊണ്ടു വെച്ചു... ഫ്രിഡ്ജിൽ
നിന്ന് പാലെടുത്തു തിളപ്പിക്കാൻ വെച്ചു...
 
"ആ.... റ്റേ...."
 
പിറകിൽ നിന്ന് നീട്ടി കൊഞ്ചാലോടെയുള്ള
വിളി കേൾക്കെ കണ്ണുകൾ മിഴിഞ്ഞു വന്നു...
 
 
തുടരും...
 
 

❤കഥയറിയാതെ❤ - 2

❤കഥയറിയാതെ❤ - 2

4.7
1744

ആരോമൽ ✍️     പാർട്ട്‌ : 2       "എന്താ ഇഷ്ടായില്ലെ"     കീഴ്ചുണ്ട് പുറത്തേക്കുന്തി വെച്ചു...     "ഇല്ലെങ്കിൽ"     കണ്ട ഭാവം നടിക്കാതെ മുഖം വെട്ടിച്ചു...     "അതിന് ചേച്ചി ഇഷ്ടപ്പെടണ്ട ഇതേ... *ആൻഡോ* ടെ മാത്രം *ആറ്റയ* ആൻഡോക്ക് ആറ്റയും ആറ്റേച്ചിക്കു ആൻഡോയും അങ്ങനെ മതി ഹും..."     വെട്ടിത്തിരിഞ്ഞു ഒരു പോക്കായിരുന്നു... ക്ഷണനേരം കൊണ്ട് കടിഞ്ഞാണിട്ടിരുന്ന ചിരിയെ സ്വതന്ത്രമാക്കി     *ആറ്റ*     വീണ്ടും വീണ്ടും ആ പേര് മിഴിവോടെ കാതിൽ മുഴങ്ങി കേൾക്കുന്നു...     ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി പാൽ ഒട്ടും തുളുമ്പാതെ ഗ്ള