Aksharathalukal

❤കഥയറിയാതെ❤ - 2

ആരോമൽ ✍️
 
 
പാർട്ട്‌ : 2
 
 
 
"എന്താ ഇഷ്ടായില്ലെ"
 
 
കീഴ്ചുണ്ട് പുറത്തേക്കുന്തി വെച്ചു...
 
 
"ഇല്ലെങ്കിൽ"
 
 
കണ്ട ഭാവം നടിക്കാതെ മുഖം വെട്ടിച്ചു...
 
 
"അതിന് ചേച്ചി ഇഷ്ടപ്പെടണ്ട ഇതേ...
*ആൻഡോ* ടെ മാത്രം *ആറ്റയ* ആൻഡോക്ക് ആറ്റയും ആറ്റേച്ചിക്കു ആൻഡോയും അങ്ങനെ മതി ഹും..."
 
 
വെട്ടിത്തിരിഞ്ഞു ഒരു പോക്കായിരുന്നു... ക്ഷണനേരം കൊണ്ട് കടിഞ്ഞാണിട്ടിരുന്ന ചിരിയെ സ്വതന്ത്രമാക്കി
 
 
*ആറ്റ*
 
 
വീണ്ടും വീണ്ടും ആ പേര് മിഴിവോടെ കാതിൽ മുഴങ്ങി കേൾക്കുന്നു...
 
 
ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി പാൽ ഒട്ടും തുളുമ്പാതെ ഗ്ളാസിലേക്കു പകർന്നുകൊണ്ട് ഹാളിലേയ്ക്ക് പോയി...
 
 
"ആൻഡോ....ആൻഡോ...."
 
 
ഹാളും റൂമും എല്ലായിടവും പരതിയിട്ടും അവനെ കണ്ടില്ല...
 
 
"ദേവി ഇനി എന്നോടുള്ള ദേഷ്യത്തിനു പുറത്തു പോയിക്കാണുവോ"(ആത്മ)
 
 
 
♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️
 
 
 
" ഈശ്വരാ ഇനി ഞാൻ എവിടെ പോയി അന്വേഷിക്കും തിരയാൻ ഇനി ഒരിടം ബാക്കിയില്ല..."
 
 
അടുത്തുള്ള താമസക്കാരോടും സെക്യൂരിറ്റിയോടും എല്ലാം അന്വേഷിച്ചു നിരാശ ആയിരുന്നു ഫലം...
 
 
കൈ രണ്ടും തലക്കു താങ്ങി ഹെഡ് ബോർഡിൽ ചാരി കണ്ണടച്ചു എന്തുകൊണ്ടോ വയറ്റിൽ ഒരു കൊളുത്തിപ്പിടുത്തം...
 
 
"ടും....ടും...."
 
 
പൊടുന്നനെ ശ്രദ്ധ അലമാരയിലോട്ട് നീണ്ടു...എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്...
 
 
തുറന്നു നോക്കിയപ്പോൾ കണ്ടു കണ്ണിൽ സൺ ഗ്ളാസും ഡ്രസ് എല്ലാം വാരി വലിച്ചിട്ടു ഹാങ്കർ പിടിച്ചു വലിക്കുന്നത്...
 
 
എന്തിനേറെ പറയുന്നു താനെന്ന ഒരാൾ ശ്രദ്ധിക്കുന്നു എന്ന് പോലും ഭാവിക്കാതെയാണ് ഇരിപ്പ്...
 
 
"ഡാ"
 
 
"ഹ്മ് ന്താ"
 
ചൂണ്ടുവിരലിനാൽ സൺ ഗ്ളാസ് അൽപ്പമൊന്നു താഴ്ത്തി തന്നെയൊന്നു നോക്കി തിരികെ അവന്റെ ജോലിയിലോട്ട് തന്നെ കടന്നു...
 
 
"അടക്കകുരുവിയുടെ അത്രേ ഒളളു എന്നിട്ടവന്റെ അഹങ്കാരം..."
 
 
ഒരു കൈ ഇടുപ്പിൽ കുത്തി അവനെ മൊത്തത്തിലൊന്ന് ഉഴിഞ്ഞു നോക്കി
 
 
"അടക്കകുരുവി നീയാടി😏"
 
 
പറച്ചിലിനൊപ്പം തന്നെ അവന്റെ ജോലി നല്ല തകൃതിയായി നടക്കുന്നുമുണ്ട്... ചെറിയ വായയിലുള്ള അവന്റെ വലിയ സംസാരം കേട്ടതും വായ താനെ പൊളിഞ്ഞു പോയി
 
 
"മൊട്ടേന്നു വിരിഞ്ഞില്ല അപ്പോഴേക്കും അവന്റെ നാക്കിന്റെ നീളം കണ്ടില്ലേ"
 
 
കാണാതായതിന്റെ സങ്കടവും ദേഷ്യവുമെല്ലാം അതിൽ കലർന്നിരുന്നു
 
 
"അതിന് നാൻ മൊട്ടേന്നു അല്ലാലോ വിര്ഞ്ഞേ...വയറ്റീന്നല്ലേ...നെനക്കു മൊട്ടേന്നു വിര്ഞ്ഞതിന്റെ നാവ് കാണണേൽ കോഴിക്കൂട്ടിൽ പോയി നോക്കിക്കോ..."
 
 
"ഇതിനെ ഞാനിന്ന്😡😠 "(ആത്മ)
 
 
മുഷ്ഠി ചുരുട്ടി ശ്വാസം അഞ്ഞു വലിച്ചു വിട്ടു സ്വയം നിയന്ത്രിക്കാൻ നോക്കി...
 
 
"അല്ല എപ്പോൾ മുതലാ *നിന്റെ* *നീ* *നിനക്ക്* എന്നൊക്കെയുളള വിളി വന്നെ കുറിച്ചു മുന്നേ വരെ "ചേച്ചി" "ചേച്ചി" എന്നായിര്ന്നല്ലോ...!"
 
 
വാക്കിൽ അങ്ങേയറ്റം പരിഭവം.....
 
 
"അതിന് നെനക്ക് നാൻ വിളിക്കുന്നതൊന്നും ഇഷ്ടല്ലല്ലോ..." സങ്കടവും കലർന്നിരുന്നു!
 
 
"അത് ഞാൻ തമാശക്ക് പറഞ്ഞതല്ലേ ഹാ... ഇനി പറഞ്ഞിട്ടു കാര്യമില്ല എന്തായാലും എന്നെ *ആറ്റേ*ന്നു വിളിക്കാൻ അപ്പുറത്തേ ഫ്ളാറ്റിൽ ഒരു ചുന്തരി മോളുണ്ട് അവളോട് പറഞ്ഞോളാം"
 
 
പറയുമ്പോൾ ആൻഡോയെ ഒളികണ്ണിട്ടു നോക്കാനും മറന്നില്ല
 
 
"ആട്ടോണ്ട്.... ആട്ടോണ്ട്...."(ആത്മ)
 
 
"വേണ്ട നാനല്ലെ ഈ പേരിട്ടെ അതോണ്ട് നാൻ മാത്രം വിളിച്ചാ മതി...വേറാരും വിളിക്കണ്ട ഹും..."
 
 
ദേഷ്യത്തോടെ തല വെട്ടിച്ച് കൈ രണ്ടും മാറിൽ പിണഞ്ഞു കെട്ടി തിരിഞ്ഞു നിന്നു....
 
 
"എന്നാൽ ശെരി... ഇന്നെന്തായാലും നമ്മുക്ക് പുറത്തീന്നു കഴിക്കാം തിരിച്ചു വരുമ്പൊ നിന്നെ നിന്റെ വീട്ടിലും എറക്കാം..."
 
 
ഗൗരവം ഒട്ടും വിടാതെ തന്നെ പറഞ്ഞു
 
 
"അപ്പോ എന്റെ മുത്തശ്ശന്റെ കൂടെ ആന കളിക്കാൻ ആറ്റേച്ചിയും ഉണ്ടാവും ല്ലേ..."
 
 
നിന്നിടത്തു നിന്നു നൃത്തം ചെയ്യവേ ആ കുഞ്ഞ് മനസ്സ് സന്തോഷം കൊണ്ട് തുടികൊട്ടിക്കൊണ്ടിരുന്നു...
 
 
 
തുടരും...
 

❤കഥയറിയാതെ❤ - 3

❤കഥയറിയാതെ❤ - 3

4.6
1491

ആരോമൽ ✍️ ഭാഗം : 3 "എന്താ നീയീ നോക്കുന്നത് ആ തല ഉള്ളിലോട്ട് ഇട്ടെ" ഭക്ഷണവും കഴിച്ച്...തിരിച്ചവന്റെ വീട്ടിൽ കൊണ്ടാക്കുവാൻ പോവുകയാണ്...അഞ്ച് വയസ്സാണെങ്കിലും വീടും നമ്പറും നല്ല കൃത്യമായി തന്നെ അവനറിയാമായിരുന്നു.. "എന്റെ മുത്തശ്ശനെയ്...എന്നെ അവ്ടെ കൊണ്ടോയിട്ടുണ്ടല്ലോ" കാർ കുറച്ചു സ്ളോ ആക്കി ചുറ്റും പരതി നോക്കി...കാടാണ് പോരാത്തതിനു ചുറ്റും കൂരാകൂരിരുട്ടും... "ഇവിടെയോ എന്നിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലല്ലോ...ഇവിടെ മുഴുവൻ കാടല്ലേ..." തന്നിൽ പൊട്ടിമുളച്ച സംശയം അവനിലേക്കുന്നയിച്ചു... "ഇവ്ടല്ല ആറ്റേ അങ്ങോട്ട് നോക്ക് ആ മരം കണ്ടോ