Part 25
ഇന്നാണ് ഗംഗയ്ക്ക് ജോയിൻ ചെയ്യേണ്ട ദിവസം....
ഒരു നെവി ബ്ലൂ ടോപ്പും അതിന് യോജിച്ച പാന്റ്സും ദുപ്പട്ടയും എടുത്ത് അവൾ ഫ്രഷ് ആയിയിറങ്ങി...
എല്ലാ ഫയൽസും എടുത്തിട്ടുണ്ടെന്ന് ഒരിക്കൽ കൂടെ ഉറപ്പുവരുത്തിയവൾ താഴേക്ക് ഇറങ്ങി....
അമ്മയോടും അച്ഛനോട് (ഇന്ദ്രൻ)യാത്ര പറഞ്ഞു ഇറങ്ങി...
ഒരു വലിയ ഓഫീസിന്റെ മുന്നിൽ എത്തിയതും അവൾ സ്കൂട്ടി പാർക്ക് ചെയ്ത് ദൈവത്തെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി... പുതിയ അപ്പോയ്ന്റ്മെന്റ് ആയതുകൊണ്ട് തന്നെ അവൾ അവിടെ ഉള്ള ഒരാളോട് എംഡിയുടെ ഓഫീസ് റൂം ചോദിച്ചു...
"എംഡി ഇതുവരെ എത്തിയിട്ടില്ല... കുറച്ചു സമയം വെയിറ്റ് ചെയ്യൂ "
അയാൾ പറഞ്ഞു...
"Okey സർ... അവൾ പറഞ്ഞു കൊണ്ട് അവിടെയുള്ള ഒരു സോഫയിൽ ഇരുന്നു...
___________✨️✨️✨️
"ആരു എണീറ്റെ സമയം എത്ര ആയെന്ന് അറിയോ "
ഭദ്ര ആരുവിനെ തട്ടികൊണ്ട് വിളിച്ചു...
"ഇന്ന് ഫ്രീയല്ലേ അമ്മ... കുറച്ചു നേരം കൂടെ പ്ലീസ് "
ആരു തലയിണയിൽ ഒന്ന് കൂടെ മുഖം അമർത്തി കിടന്നു...
"ദേ പെണ്ണെ... പെൺപിള്ളേർ ഇത്ര നേരം വരെയൊന്നും കിടക്കാൻ പാടില്ല... നോക്കിയേ നിന്റെ ഏട്ടൻ അവിടെ ഒറ്റയ്ക്ക് എണീറ്റ് ഡ്രസ്സ് എല്ലാം അയൺ ചെയ്ത് ഓഫീസിൽ പോവാൻ റെഡിയായി..."
ഭദ്ര പറഞ്ഞതും ആരു വേഗം ബെഡിൽ നിന്ന് ചാടി എഴുനേറ്റു...
"അമ്മ... അമ്മയുടെ മോനെ വല്ലാണ്ട് പൊക്കല്ലേ... ലോക ഉടായിപ്പ് ആണ് അങ്ങേര്....ഇങ്ങനെ പൊക്കി പൊക്കി അവസാനം വഴി തെറ്റി പോവുമ്പോൾ അയ്യോ എന്റെ മോൻ പിഴച്ചേ എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാവില്ല... ഈ ഒരുങ്ങി കെട്ടി പോവുന്നത് എങ്ങോട്ട് ആണെന്ന് അമ്മയ്ക്ക് അറിയോ...."
ആരു വല്ല്യ കാര്യം പോലെ ചോദിച്ചു...
"എന്തായാലും നിന്നെക്കാളും എനിക്ക് അവനെയാ വിശ്വാസം.... പോയി വായ കഴുകി വാ"
ഭദ്ര അത്രയും പറഞ്ഞു കൊണ്ട് താഴേക്ക് ഇറങ്ങി....
"ഓ നമ്മൾക്ക് കാണാം... എപ്പോഴും ഇത് തന്നെ പറയണം "
ആരു വിളിച്ചു പറഞ്ഞു കൊണ്ട് അവരുടെ പുറകെ ഇറങ്ങി....
"ആരു എവിടെ അമ്മ "
ഡയിനിങ് ടേബിളിൽ വന്നിരുന്നു കൊണ്ട് ആദി ചോദിച്ചു...
"ഹ്മ്മ് കുത്തി പൊക്കി എണീപ്പിച്ചിട്ടുണ്ട്....ഇന്ന് ക്ലാസ്സ് ഇല്ലല്ലോ"
ഭദ്ര ദാസ്സിനും അവനും ചായ പകർന്നു കൊണ്ട് പറഞ്ഞു...
"ഹ്മ്മ്...
അവനൊന്നു മൂളിയതും പുറത്തൊരു അടി വീണതും ഒരുമിച്ചായിരുന്നു...കയ്യിലെ അപ്പം നിലത്തേക്ക് വീണു... ആദി പുറം തടവി കൊണ്ട് തിരിഞ്ഞു നോക്കി... പല്ല് കടിച്ചു അവനെ നോക്കുന്ന ആരുവിനെ കണ്ടതും അവനൊന്നു ഇളിച്ചു...
ഇന്നലെ സന്ധ്യആയപ്പോൾ വന്നു കയറിയ ആരു ഫുഡ് കഴിക്കാൻ പോലും താഴേക്ക് ഇറങ്ങിയിട്ടില്ലായിരുന്നു... അതുകൊണ്ട് തന്നെ ആദിയെ അവൾ കണ്ടിട്ടില്ലായിരുന്നു...
"ആഹാ ആരു മോളെ... കുറച്ചു സമയം കൂടെ ഉറങ്ങികൂടായിരുന്നോ "
ആദി ഇളിയോടെ ചോദിച്ചതും ആരു ഒന്ന് കൂടെ അവനിട്ടു കൊടുത്തു...
"എന്താ ആരു നീ ഈ കാണിക്കുന്നേ "
ഭദ്ര ആരുവിനെ നോക്കി കണ്ണുരുട്ടി....
"ഓഹ് അമ്മയുടെ മോനെ തൊട്ടപ്പോൾ നൊന്തു ലെ... ഇന്നലെ എന്താ ഈ ചേട്ടൻ തെണ്ടി ചെയ്തേ എന്നറിയോ അമ്മയ്ക്ക്... ഒരുത്തിയുമായി സൊള്ളാൻ വേണ്ടി ആ കാലന്റെ കൂടെ എന്നെ പറഞ്ഞു വിട്ടു "
ആരു ഒറ്റ ശ്വാസത്തിൽ പറഞ്ഞു...
"ഒരുത്തിയോ? ആരാ അത് "
മുത്തശ്ശി അടുക്കളയിൽ നിന്ന് വന്നുകൊണ്ട് ചോദിച്ചു...
"ആ ത..."
ആരു പറഞ്ഞു മുഴുവിക്കും മുന്നേ ആദിയുടെ ഭക്ഷണം കഴിച്ച കൈ അവളുടെ വായ മൂടിയിരുന്നു... അവൻ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് പറയരുത് എന്ന് കണ്ണുകൊണ്ടു താളം കാണിച്ചു... ആരുവും എന്തൊക്കെയോ കണ്ണുകൊണ്ട് പറഞ്ഞു..
"എന്താ ഇവിടെ "
ഒരു ചിരിയോടെ അകത്തേക്ക് വന്നുകൊണ്ട് മാലിനി ചോദിച്ചു... അവരെ കണ്ടതും ആദി അവളിൽ നിന്ന് കയ്യെടുത്തു... ഭദ്ര അവരെയും ജയനെയും അകത്തേക്ക് ക്ഷണിച്ചു...
"എന്റെ ജീവിതം കുളം തോണ്ടിയ ചേട്ടൻ തെണ്ടി... നിന്നെ ഞാൻ വെറുതെ വിടില്ല "
ആരു ആദിയുടെ ചെവിയിൽ പറഞ്ഞു കൊണ്ട് മാലിനിയെയും ജയനെയും നോക്കി ചിരിച്ചു... അപ്പോഴാണ് കാർ നിർതിയിട്ട് ആരവ് അങ്ങോട്ട് വരുന്നത്...അവനെ കണ്ടതും ചിരിച്ചു കൊണ്ടിരുന്ന ആരുവിന്റെ മുഖം വീർത്തു...
'എന്നെ ഇന്നലെ ശല്യം എന്ന് പറഞ്ഞില്ലേ ഞാൻ മൈൻഡ് ചെയ്യില്ല '
അവൾ മനസ്സാലെ പറഞ്ഞു കൊണ്ട് മാലിനിയോട് ഫ്രഷ് ആയി വരാം എന്ന് പറഞ്ഞു മുകളിലേക്ക് പോയി...
ഭദ്രയിൽ നിന്നൊരു ചോദ്യം ഉണ്ടാവരുതെന്ന് കരുതി ആദിയും വേഗം കൈ കഴുകി എല്ലാവരോടും പറഞ്ഞു ഇറങ്ങി...
____________❤️❤️❤️
''സർ വന്നിട്ടുണ്ട്..."
ഒരാൾ വന്നു പറഞ്ഞതും ഗംഗ വേഗം എഴുനേറ്റ് കാമ്പീൻ ലക്ഷ്യമാക്കി നടന്നു...
അവൾ ഡോറിൽ ഒന്ന് നോക് ചെയ്തുകൊണ്ട് അകത്തേക്ക് കയറി...
"സിറ്റ്..."
സിസ്റ്റത്തിൽ എന്തോ നോക്കികൊണ്ടിരുന്നവൻ പറഞ്ഞു...
ഗംഗ ഇരുന്ന് അവളുടെ കയ്യിലെ ഫയൽ അവൻ നേരെ നീട്ടി... അവൻ സിസ്റ്റത്തിൽ നിന്ന് മുഖം ഉയർത്താതെ തന്നെ അത് വാങ്ങി....
ഗംഗ അവന്റെ മുന്നിൽ ബോഡിൽ ഒന്ന് നോക്കി...
'ഡേവിഡ് അലക്സ് '
അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു...
"മ്മ്മ് ഗംഗ അല്ലെ ''
"അതെ സർ..."
"Okey ഞാൻ കൂടുതൽ ഒന്നും നോക്കുന്നില്ല.... Coz ഞാനും ജോയിൻ ചെയ്തിട്ട് രണ്ടുമൂന്നു ദിവസം ആയിട്ടൊള്ളു so... ഇയാൾ ഇന്ന് തന്നെ കയറുന്നോ അതോ?"
"ഇന്ന് തന്നെ ജോയിൻ ചെയ്യാം സർ "
"Okey.... പുറത്തെന്റെ pa ഉണ്ട് ജോലി സമ്പന്തമായ ഡൌട്ട്സ് എല്ലാം അവിടെ ചോദിച്ചാമതി "
ഡേവി അവളെ നോക്കി പറഞ്ഞു...
"Okey thanku സർ "
ഗംഗ ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് ഫയൽ എടുത്ത് പുറത്തേക്ക് പോയി... ഡേവി വീണ്ടും സിസ്റ്റത്തിൽ കണ്ണ് നട്ടു....
_____________❤️❤️❤️
ആദി പോയതും ആരവ് മാലിനിയെയും ജയനെയുമൊക്കെ നോക്കി... എന്തോ കാര്യമായ സംസാരത്തിൽ ആണെന്ന് കണ്ടതും അവൻ അവിടെ നിന്ന് എഴുനേറ്റ് മുകളിലേക്ക് നടന്നു...
'ആരു എന്തെങ്കിലും പറഞ്ഞു അടുത്തേക്ക് വരും മൈൻഡ് ചെയ്യരുത്...ഇന്നലെയൊന്ന് നല്ല രീതിയിൽ സംസാരിക്കണം എന്നൊക്കെ കരുതിയതായിരുന്നു... അപ്പോഴാ അങ്ങേരുടെ ഒരു ഹും... ഇനി കുറച്ചു ജാഡയിട്ട് നിന്നോ ആരു '
കണ്ണാടിയിൽ നോക്കികൊണ്ട് ആരു സ്വയം പറഞ്ഞു... പിന്നെ പാറി പറന്ന മുടി വാരി ഉച്ചിയിൽ കെട്ടി കൊണ്ട് തിരിഞ്ഞതും കണ്ടു... അവളെ നോക്കി കൈകെട്ടി നിൽക്കുന്ന ആരവിനെ... ആരു അവനെ മൈൻഡ് ചെയ്യാതെ പുറത്തേക്ക് പോവാൻ നിന്നതും അവൻ അവളുടെ കൈകളിൽ പിടിച്ചു...ആരു അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് കൈ വിടുവിക്കാൻ നോക്കി...
''വെറുതെ രാവിലെ തന്നെ സ്റ്റാമിന കളയണ്ട ആർദ്ര "
ആരവ് പറഞ്ഞു....
"എവിടെപ്പോയി ഈ നാവ്... അവിടെ തന്നെ ഇല്ലേ ''
ആരവ് ഒന്നും പറയാതെ നിൽക്കുന്ന ആരുവിനെ നോക്കി കളിയോടെ പറഞ്ഞു...
'"ഇന്നലെ പേടിച്ചു പോയോ നീ "
ആരവ് അവളിലേക്ക് ചാഞ്ഞു കൊണ്ട് ചോദിച്ചു... ആരുവിന് ചുറ്റും അവന്റെ പെർഫ്യൂം സ്മെൽ വ്യാപിച്ചു... അവൾ കണ്ണടച്ച് കൊണ്ട് അതൊന്ന് മൂക്കിലേക്ക് വലിച്ചു...
"പറ ആർദ്ര പേടിച്ചോ "
അവൾ കണ്ണടച്ച് നിൽക്കുന്നത് കണ്ടതും അവളുടെ കാതോരം അവൻ ചോദിച്ചു... അവളൊന്ന് മുഖം വെട്ടിച്ചു...ചുണ്ടിൽ വിരിഞ്ഞ ചിരി ഒളിപ്പിച്ചു കൊണ്ട് അവൾ അവനെ നോക്കി...
"ഞാൻ... ഞാൻ എന്തിന് പേടിക്കണം "
അവൾ അവനിൽ നിന്ന് മാറാൻ നോക്കിക്കൊണ്ട് പറഞ്ഞു...
"ആഹ് അത് ശെരിയാണല്ലോ...എനിക്ക് എന്തെങ്കിലും പറ്റിയാലോ... മരിക്കെ എന്തെങ്കിലും ചെയ്‌താൽ തനിക്ക് എന്താല്ലേ "
ആരവ് ചോദിച്ചതും അവളുടെ കൈകൾ അവന്റെ ചുണ്ടിന് കുറുകെ വച്ചു... അവൻ കണ്ണ് വിടർത്തികൊണ്ടവളെ നോക്കി....അവന്റെ നോട്ടം കണ്ടതും അവൾ വേഗം അവനിൽ നിന്ന് കയ്യെടുത്തു....
"ഹ്മ്മ്??"
അവൻ നെറ്റി ചുളിച്ചു കൊണ്ടവളെ നോക്കി...
"തനിക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് എന്താ... ഒന്നുല്ല... ഒരു കുഴപ്പവും ഇല്ല... അത്രയും സമാധാനം എന്നെ കരുതു "
അവനിൽ നിന്ന് മുഖം മാറ്റികൊണ്ടവൾ പറഞ്ഞു...
"ആണോ..."
അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ടവൻ ചോദിച്ചു... അവൾ കണ്ണുകൾ ഇറുക്കി അടച്ചു...
''മ്മ്മ്... അല്ല താൻ ഇപ്പൊ എന്തിനാ ഇങ്ങോട്ട് കെട്ടിഎടുത്തേ... "
ആരു അവനെ നോക്കി ചോദിച്ചു...
"പലരുടെയും യഥാർത്ഥ കോലം കാണാൻ വന്നതാ"
അവളെ മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട് അവൻ പറഞ്ഞു... അപ്പോഴാണ് ആരുവിന് അവളുടെ ഡ്രസ്സ് ഓർമ വന്നത്... ഒരു ബനിയനും മുട്ട് വരെയുള്ള ഷോട്സും ആണ് വേഷം...
ആരു നാവ് കടിച്ചു കൊണ്ട് അവനെ നോക്കി... അവന്റെ നോട്ടം തന്നിൽ ആണെന്ന് കണ്ടതും അവൾ വേഗം അവന്റെ കൈ എടുത്തു മാറ്റികൊണ്ട് ബാത്രൂംമിലേക്ക് ഓടി... ആരവ് മീശ തുമ്പ് കടിച്ചു കൊണ്ട് അവൾ പോയ വഴി നോക്കി...
പിന്നെ ഭദ്ര അവരെ ചായയ്ക്ക് വിളിച്ചു...അവനൊന്നു നീട്ടി ശ്വാസം വിട്ടുകൊണ്ട് താഴേക്ക് ഇറങ്ങി....
ആരു ബാത്‌റൂമിൽ കയറി വാതിലിൽ ചാരി നിന്നുകൊണ്ട് മുന്നിലെ കണ്ണാടിയിലേക്ക് ഒന്ന് നോക്കി...
'അയ്യേ എന്റെ ഇമേജ് എല്ലാം ഡാമേജ് ആകുവാണല്ലോ ഈശ്വരാ '
അവൾ സ്വയം പറഞ്ഞു കൊണ്ട് തലയ്ക്കു കൈ കൊടുത്തു...
കല്യാണത്തിനു ഇനി അതികം ദിവസം ഇല്ലാത്തത് കൊണ്ട് വേഗം ഡ്രെസ്സും മറ്റും എടുക്കണം എന്ന് തീരുമാനിച്ചു... അങ്ങനെ അടുത്ത ദിവസം തന്നെ പോവാം എന്ന് തീരുമാനിച്ചു കൊണ്ട് അവർ ഇറങ്ങി...ആരവ് അവളെയൊന്ന് നോക്കി കൊണ്ട് കാറിലേക്ക് കയറി...
അവൻ പോവുന്നതും നോക്കി അവളും ഒരു മറവിൽ ഉണ്ടായിരുന്നു...
___________❤️
"ആരു പറഞ്ഞോട്ടെ ഏട്ടാ... എനിക്ക് എത്രയും വേഗം ഏട്ടനിൽ ഒതുങ്ങണം..."
ആരു വീട്ടിൽ പറയാൻ നിന്ന കാര്യം ആദി പറഞ്ഞതും തനു പറഞ്ഞു...
"കൊതിയായോ ഡീ നിനക്ക് "
അവളുടെ കാതോരം ചുണ്ട് ചേർത്തുകൊണ്ട് അവൻ ചോദിച്ചു...
"ആരേലും കാണും ഏട്ടാ..."
പാർക്കിൽ ഒന്നാകെ കണ്ണോടിച്ചു കൊണ്ടവൾ പറഞ്ഞു...
"കണ്ടോട്ടെ... എന്റെ പെണ്ണിനെ അല്ലെ "
അവളിലേക്കു ഒന്ന് കൂടെ ചേർന്നു കൊണ്ടവൻ പറഞ്ഞു...
"അയ്യടാ.... എന്തൊക്കെയായിരുന്നു ചേന ചേമ്പ്... എന്നിട്ട് ഇപ്പൊ മനുഷ്യനെയൊന്ന് ശ്വാസം വിടാൻ പ്പോലും സമ്മതിക്കുന്നില്ല "
അവന്റെ മുഖത്തൊരു കുത്ത് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു...
"അതിന്റെ പ്രായചിത്തം ആയിട്ടല്ലേ ഞാൻ നിന്നെ ഇങ്ങനെ സ്നേഹിക്കുന്നെ...ഞാൻ വഷളൻ ആവുന്നുണ്ടോ ഡീ..."
"ആ ഉണ്ട് ഉണ്ട്..."
തനു അവന്റെ മൂക്കിൻ തുമ്പ് തട്ടികൊണ്ട് പറഞ്ഞു...
"സഹിച്ചോ..."
അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ടവൻ പറഞ്ഞു... തനുവൊന്ന് ഏങ്ങി കൊണ്ട് അവന്റെ തലയിൽ തലോടി...
കുറച്ചു സമയം കഴിഞ്ഞതും തനു അവനിൽ നിന്ന് വിട്ടു ഇരുന്നു...
"ഞാൻ പോകുവാ ഏട്ടാ... ഇപ്പൊ തന്നെ ടൈം കുറെ ആയി...ഇന്ന് ക്ലാസ്സ് ഇല്ലാഞ്ഞിട്ടും എങ്ങോട്ടാ എന്ന് ചോദിച്ചിരുന്നു അമ്മ... ഞാൻ വേഗം കണ്ണ് വെട്ടിച്ചു പോന്നതാണ്.... ഏട്ടനും പൊക്കോ ലേറ്റ് ആവും "
തനു പറഞ്ഞു കൊണ്ട് എഴുനേറ്റു...
"കുറച്ചു കഴിഞ്ഞു പോവാം പെണ്ണെ "
അവൻ അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു...
"ഇല്ലില്ല... എന്റെ ആരു അറിഞ്ഞാൽ ഇനി ഇത് മതി പാട്ടാക്കാൻ "
തനു അവനെ നോക്കി ചിരിയോടെ പറഞ്ഞു അവളുടെ സ്കൂട്ടിയുടെ അടുത്തേക്ക് നടന്നു... അവൾ പോവുന്നതും നോക്കി ആദി ഒരു ചിരിയോടെ ഇരുന്നു...
ആരുവിന്റെ കല്യാണം കഴിഞ്ഞിട്ട് അവളുടെ വീട്ടിൽ അവളെയും ചോദിച്ചു പോവാൻ നിക്കുവാണ് ആദി...അതിന് മുന്നേ അവന്റെ വീട്ടിൽ പറയണം എന്ന് തീരുമാനിച്ചു...
____________✨️✨️✨️
ഇക്കാ... വിട്ടേ ഞാൻ പോകട്ടെ... അവര് അന്വേഷിക്കും "
അവളുടെ കൈ പിടിച്ചു നിൽക്കുന്ന ആഷിയോട് പറഞ്ഞു...
"എന്താ മിസ്രി.. നിന്റെ ഫ്രണ്ട്സിന് ആരെ വേണേലും പ്രേമിക്കാം... വായിനോക്കാം... പക്ഷെ എന്റെ കൂടെ ഒരു കുറച്ചു സമയം ചിലവയിക്കാൻ വിടില്ല... കഷ്ട്ടം "
ആഷി സങ്കടത്തോടെ പറഞ്ഞു...അത് കേട്ടതും അവൾ ചിരിച്ചു...
'"നിങ്ങൾ എന്നോട് ആദ്യമെ ഇഷ്ട്ടം പറയാത്ത ഒരു കുഞ്ഞു ദേഷ്യം അവർക്കുണ്ട്... അതാ "
"അതിന് ഇഷ്ട്ടം പറയാൻ നിന്നെയൊന്ന് അവരിൽ നിന്ന് കിട്ടണ്ടേ "
ആഷി ചിരിയോടെ പറഞ്ഞു...
___________✨️✨️✨️
ക്യാന്റീനിൽ നിന്ന് വരുമ്പോ ആരു അലീനയുമായി ഒന്ന് മുട്ടി...
"ഓഹ് സോറി അലീന ഞാൻ കണ്ടില്ല "
ആരു പറഞ്ഞു...
'നീ എന്റെ അനിയത്തി ആണെന്നും അവളുടെ പതനം ആണ് നമ്മുടെ ലക്ഷ്യം എന്നും അവൾ ഒരിക്കലും അറിയരുത് അലീന.... അറിഞ്ഞാൽ നമ്മുടെ പ്ലാൻ എല്ലാം പൊളിയും..''
കോളേജിലേക്ക് വരാൻ നേരം മെൽവിൻ പറഞ്ഞത് അവൾ ഓർത്തു... അവൾ ഉള്ളിലെ ക്രൂരത മറച്ചു വെച്ചുകൊണ്ട് ആരുവിനെ നോക്കി ചിരിച്ചു...
"ഏയ് അതൊന്നും കുഴപ്പമില്ല ആർദ്ര... അല്ല നിന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞെന്ന് അറിഞ്ഞു cngrts "
ആരുവിന് നേരെ കൈ നീട്ടികൊണ്ട് അലീന പറഞ്ഞു... ആരു ഒരു ചിരിയോടെ അവൾക്ക് കൈക്കൊടുത്തു... അലീന പല്ല് കടിച്ചുകൊണ്ട് അവളുടെ കയ്യിൽ അമർത്തി പിടിച്ചു... ആരു നെറ്റി ചുളിച്ചു കൊണ്ട് അവളിൽ നിന്ന് കയ്യെടുത്തു തിരിഞ്ഞു നടന്നു....
അലീന അവൾ പോവുന്നത് നോക്കി ദേഷ്യത്തോടെ നിന്നു... പിന്നെ ഫോൺ എടുത്ത് മെൽവിൻ വിളിച്ചു...
"എന്താടി നോക്കുന്നെ "
വരാന്തയിൽ എന്തോ നോക്കി കൊണ്ട് നിന്ന കനിയെ തോണ്ടി കൊണ്ട് ആരു ചോദിച്ചു...
"ഏയ് ഒന്നുല്ല വാ "
ആരുവിനോട് പറഞ്ഞു കൊണ്ട് അവൾ മുന്നേ നടന്നു... ഒന്ന് തിരിഞ്ഞു നോക്കിയതും കണ്ടു ജീവയുടെ അടുത്തേക്ക് ഒട്ടി നിന്ന് പൊട്ടി ചിരിക്കുന്ന ഒരുവളെ...ജീവയുടെ മുഖത്തും ഒരു പുഞ്ചിരിയുണ്ട്... കനിക്ക് എന്തോ അത് സഹിച്ചില്ല... അവൾ വേഗം ക്ലാസ്സിലേക്ക് ഓടി...
___________❤️❤️❤️
"ഇത് ഇന്ന് തന്നെ സബ്മിറ്റ് ചെയ്യണം "
ഗംഗയ്ക്ക് നേരെ ഒരു ഫയൽ നീട്ടിക്കൊണ്ട് ഡേവി പറഞ്ഞു...
"Okkey sir"
ഗംഗ അത് വാങ്ങി പുറത്തേക്ക് പോയി...
അവൾ പോവുന്നത് നോക്കി ഡേവി സീറ്റിലേക്ക് ചാഞ്ഞിരുന്നു...അവൾ അടുത്ത് ഉണ്ടാവുമ്പോൾ അനുഭവിക്കുന്ന അനുഭൂതി എന്തെന്ന് അറിയാതെ അവൻ നെഞ്ചിൽ കൈ വച്ചു...
'അതികം സംസാരിക്കുന്നില്ല, ചിരിക്കുന്നില്ല... എന്നിട്ടും എന്തെ ഇങ്ങനെ??!"
വേഗം ഫോൺ എടുത്ത് ഗാലറിയിലെ ഒരു ഫോൾഡർ തുറന്നു... ഇസയുമൊത്തുള്ള ഫോട്ടോസിലൂടെ വിരലോടിച്ചു...
"നീ അടുത്തുള്ള പോലെ തോനുന്നു ഇസാ...."
അവൻ ഫോട്ടോയിൽ ചുണ്ട് ചേർത്തുകൊണ്ട് പറഞ്ഞു...
________________❤️❤️❤️❤️
ഇന്നാണ് കല്യാണ വസ്ത്രം എടുക്കാൻ പോവുന്നത്....
ആരു ഒരു മെറൂൺ കളർ ടോപ്പ് ഇട്ടു...കണ്ണുകൾ നീട്ടി എഴുതി... പിന്നെ അതിന് ചേർന്നൊരു കുഞ്ഞു പൊട്ടും തൊട്ടു... പുറത്തേക്ക് ഇറങ്ങി... താഴെ എല്ലാവരും റെഡിയായി നിൽക്കുന്നുണ്ടായിരുന്നു...
ആരു വന്നതും എല്ലാവരും പുറത്തേക്ക് ഇറങ്ങി....
തുടരും....
അഭിപ്രായം പറയുട്ടോ😍