Aksharathalukal

അജുന്റെ കുറുമ്പി💞

Part 6
 
✒️ AYISHA NIDHA NM
kathayude_maniyara_
 
അവസാനം വണ്ടി ഒരു സ്ഥലത്ത് നിർത്തി.
 
ആ സ്ഥലം കണ്ട് ഇവിടെ എന്തിനാ വന്നത് എന്ന ഒരു ചോദ്യ ഭാവത്തിൽ ഞാൻ ഓനേ നോക്കി പിരികം പൊക്കി കാണിച്ചു.
 
ഒരു റോഡ് സൈഡിലാ ചെക്കൻ ബൈക്ക് നിർത്തിയത്.
 
ഓനാണേ ഞമ്മള നോക്കി ലോക ഇളിയും.
 
അങ്ങന ഓൻ ഞമ്മളേയും കൂട്ടി ഒരു ബേക്കറിയിൽ കേറി.
 
ഇവൻ ന്താ.. പലഹാരം വാങ്ങാൻ വേണ്ടിയാണോ കോളേജിൽന്ന് ഇങ്ങട്ട് കെട്ടിയെടുത്തെ.
 
ഒരു വലിയ പെട്ടി നിറയെ ജിലേബിയും ജാഗിരിയും ലഡുവും വാങ്ങി മുന്നോട്ട് നടന്നു.
 
ഒരു ഗൈറ്റിനു മുന്നിൽ എത്തിയപ്പോ.. നടത്തം നിർത്തി.
 
ഞാൻ അവിടെ ഒന്നാകെ നിരീക്ഷിച്ചു.
 
അപ്പോ എന്റെ കണ്ണിൽ ആ ബോർഡ് തെളിഞ്ഞു വന്നു.
 
ഞാൻ അതിലേക്ക് തന്നെ നോക്കി നിന്നു.
 
ആ ബോർഡിലെ വാക്കുകൾ ചുണ്ടുകൾ മന്ത്രിച്ചു.
 
🍂അനാഥാലയം🍂
 
 
എന്തോ.. സങ്കടം തോന്നി.
 
ഞാൻ സിനുനേ നോക്കിയപ്പോ.. ഓൻ കണ്ണ് കൊണ്ട് മുമ്പോട്ട് കാണിച്ചു തന്നു.
 
അതിനർത്ഥം മനസ്സിലായത് കൊണ്ട് എന്റെ കാലുകൾ മുമ്പോട്ട് ചലിച്ചു.
 
ഗൈറ്റ് കടന്നതും കുറെ കുട്ടി പട്ടാളംസ് ഓടി വന്ന് ഞങ്ങളെ ചുറ്റും കൂടി നിന്നു.
 
ആ പലഹാരം അവർക്ക് എല്ലാർക്കും കൊടുത്തു.
 
അതെ ലനു ഇത്ത അല്ലെ 
 
എന്ന് ഒരു മോൻ ചോദിച്ചപ്പോ..  ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.
 
"അതെല്ലോ... മോന്റെ പേര് ന്താ..."
 
മനുന്നാ പേര്.
 ഇത്തനേ ഇങ്ങോട്ട് കൊണ്ട് വരാൻ പറയാൻ തുടങ്ങീട്ട് കുറെ ദിവസായി
ന്നിട്ട് ഇന്നാ.. കൊണ്ട് വന്നേ.
 
"അച്ചോടാ... ഇനി ഇവര് ഇല്ലേലും ഞാൻ വരും ട്ടോ..."
 
ഹാ.... ഇത്ത വന്നില്ലേ അത് മതി. (മനു)
 
 "ഇന്ന് നമ്മക്ക് അടിച്ച് പൊളിക്കാം ലെ.."
 
അപ്പോ.. ഞങ്ങൾ എവിടെ പോവും (മനു)
 
"എവിടെയും പോണ്ട ഇവിടുന്ന് നമ്മൾ അടിച്ച് പൊളിക്കും."
 
എടി പൊട്ടുസെ ഓൻ അന്നേ കളിയാക്കിയതാ (സിനു)
 
"അത് ഞമ്മക്ക് മനസ്സിലായി ട്ടോഹ് "
 
ഹാ.... എന്ന ഫ്രണ്ട്സ് ഇപ്പോ.. നമുക്ക് കിട്ടിയ ഈ പലഹാരം നല്ല മധുരമുള്ളതല്ലെ (മനു)
 
ഹാ... (എല്ലാരും)
 
ഈ മധുരം എവിടെ നിന്ന് ലഭിക്കുന്നു. (മനു)
 
പഞ്ചസാരയിൽ നിന്ന് എന്ന് എല്ലാരും കൂടി വിളിച്ച് പറഞ്ഞു.
 
ഈ പഞ്ചസാര എങ്ങനെ ഉണ്ടായി. (മനു)
 
അതിനു ആരും ഒന്നും മിണ്ടീല.
 
അപ്പോ.. ആർക്കും അറീല അല്ലെ അത് കൊണ്ട് എല്ലാരും നിശബ്ദത പാലിക്കുക.
ഞാൻ പറഞ് തരാം പഞ്ചസാര എങ്ങന ഉണ്ടായി എന്നത് . (മനു)
 
ഇവൻ ഇനി വല്ല പൊട്ടത്തരം പറയാൻ പോവാണോ റബ്ബേ അങ്ങനാണേ ഞാൻ ചിരിച്ച് ഒരു വകയാകും.
 
 
പഞ്ചസാര എന്നു കേൾക്കുമ്പോൾ തന്നെ നിങ്ങളുടെ വായിൽ വെള്ളമൂറുന്നു , അല്ലേ ?
 
 
ആട്ടെ, പഞ്ചസാര ഉണ്ടാക്കുന്ന വിദ്യ ആദ്യമായി കണ്ടുപിടിച്ചത് ആരാണെന്നറിയാമോ ? 
 
നമ്മൾ ഭാരതീയർ തന്നെ.
 
അലക്സാണ്ടർ ചക്രവർത്തി ഭാരതം ആക്രമിക്കാൻ എത്തിയപ്പോൾ കൂടെ വന്ന സൈനികർ വലിപ്പമുള്ള ഒരു തരം വിശേഷപ്പെട്ട പുല്ലു കണ്ടു. 
പുല്ലിന്റെ തണ്ട് എടുത്തു  കടിച്ചുനോക്കി. നല്ല മധുരം. ഈ പുല്ലിനെ കുറിച്ച് അതിനുമുൻപ് ആർക്കും അറിയില്ലായിരുന്നു.
 
അലക്സാണ്ടറുടെ സൈന്യത്തിൽ നിന്നും ഒരാൾ നാട്ടിലേക്ക് മടങ്ങി ചെന്ന് ബന്ധുക്കളോട് പറഞ്ഞു _ 'ഭാരതത്തിൽ വളരെ വലിപ്പമുള്ള വിചിത്രമായ ഒരിനം പുല്ല് എനിക്ക് കാണാൻ കഴിഞ്ഞു. ഈ പുല്ലിൽ നിന്നും തേനീച്ചകളുടെ സഹായമില്ലാതെ തേനുണ്ടാക്കാൻ കഴിയും.  അതിന്റെ തേനിന് എന്തു മധുരമാണെന്നോ...'
 
പുല്ല് ഏതാണെന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ ? 
 
പഞ്ചസാരയുടെ ഉറവിടമായ നമ്മുടെ കരിമ്പ് തന്നെ.
 
ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ് പഞ്ചസാര.  ഭാരതത്തിൽ തന്നെയാണ് ഇന്ന് ഏറ്റവും കൂടുതൽ പഞ്ചസാര ഉല്പാദിപ്പിക്കുന്നത്. 
 
പഞ്ചസാരയുടെ നിർമ്മാണത്തിനാവശ്യമയ കരിമ്പ് വളരുന്നതിന് അനുകൂലമായ കാലാവസ്ഥയാണ് ഭാരതത്തിലുള്ളത്.
 
 കരിമ്പ് കൃഷി ചെയ്യുന്നത് രണ്ടുവർഷത്തിലൊരിക്കലാണ്.
 
പാടം നന്നായി ഉഴുതുമറിച്ച് ചാലുകൾ കീറി അതിലാണ് കരിമ്പ് നടേണ്ടത്. പാകമായ കരിമ്പിൻ തണ്ടുകളുടെ അറ്റമോ മൂപ്പെത്താത്ത കരിമ്പിൻ തണ്ടിന്റെ കഷണങ്ങളോ ആണ് നടുക. പാകമായ കരിമ്പുകൾ മുറിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന കുറ്റികളിൽ നിന്നും മുള പൊട്ടാറുണ്ട്.
 
രണ്ടര മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കരിമ്പ് വാസ്തവത്തിൽ അലക്സാണ്ടറുടെ സൈനികരിൽ ഒരാൾ പറഞ്ഞതുപോലെ ഒരു വിശേഷപ്പെട്ട പുല്ല് തന്നെയാണ്.
 
പാകമായ കരിമ്പുകൾ  ചുവടുവെച്ച് മുറിച്ചെടുത്തു ഇലകൾ കളഞ്ഞ് വൃത്തിയാക്കുന്നു.
 ഇവ കെട്ടുകളാക്കി പഞ്ചസാര ഫാക്ടറികളിൽ എത്തിക്കുന്നു.
യന്ത്രത്തിലിട്ട് മധുരമുള്ള നീര് നിശ്ശേഷം  ഊറ്റിയെടുക്കുന്നു.  ഈ നീരിൽ നിന്നാണ് പഞ്ചസാര ഉണ്ടാക്കുന്നത്.
 
ശർക്കര എന്ന സംസ്കൃത വാക്കിൽ നിന്നാണ് ഷുഗർ എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടായതെന്ന് പറയപ്പെടുന്നു.
 
അപ്പോ ഫ്രണ്ട്സ്  നിങ്ങൾ എല്ലാരും പഞ്ചസാര എങ്ങനെ ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കിയല്ലോ.
 
അതുകൊണ്ടുതന്നെ  ഒരു സാധനവും ആരും കളയരുത്. 
 
അപ്പോ സിനുക്കാ... ആ ബാക്കി വന്ന പലഹാരം ഇങ് തന്നേര് ഞാൻ തിന്നോളം 
 
ഹാ.... ഇത്രയും വലിയ പ്രസംഗം നടത്തിയിട്ട് ഓൻ ചോദിച്ചത് കേട്ട് ഞമ്മക്ക് ചിരി വന്ന്ക്ക്.
 
അള്ളാഹ് ഒരു പലഹാരത്തിന് വേണ്ടി ഈ ചെക്കൻ പ്രസംഗം നടത്തി.
 
ടാ... മനു ഈ ജിലേബി മൊത്തം നീ തിന്നോ ഇത്രയും വലിയ ക്ലാസ് എടുത്തതല്ലേ അപ്പോ ഇതേലും തരണ്ടേ.
 
യാ... റബ്ബി ഞാൻ പറഞ്ഞതേ ഓർമ ഉള്ളൂ പലഹാരം മുഴുവൻ ചെക്കന്റെ കയ്യിലും വായിലും എത്തിക്ക്.
 
ഇത് കണ്ട് എല്ലാരും പൊരിഞ്ഞ ചിരിയും.
 
ബാക്കി വന്ന ജാഗരിയും ലഡുവും ഒക്കെ ഓൻ തന്നെ തിന്നു.
 
"ഹാ... ഇങ്ങനയും പലഹാര കൊതിയൻ ഉണ്ടോ..."
 
ഹി..😁
 
ആഹാ... ഫുഡിന്റെ മണം മൂക്കിലെത്തിക്ക് (മനു)
 
"ഹൈ കൊതിയൻ മനു"
 
കൊതി ഉണ്ടേന്നേ ഉള്ളൂ ഭക്ഷണം കഴിക്കൂല മോളെ.
 
എന്ന് ഒരു ഇത്ത പറഞ്ഞപ്പോ.. ഞാൻ മനുനെ നോക്കി.
 
ഇല്ല ഞാൻ ഫുഡ് കഴിക്കൽ ഉണ്ട് ട്ടാ.. ഈ പാത്തുത്ത വെറുതെ പറയാ.. (മനു)
 
ഹാ.. തിന്നാറുണ്ട് ആ കാണുന്ന മരത്തിലെ ഫ്രൂട്ട്സും ഇങ്ങന കിട്ടുന്ന പലഹാരങ്ങളും. (പാത്തുത്ത)
 
അതും പറഞ്ഞ് പാത്തുത്ത ഒരു സൈഡിലേക്ക് കൈ ചൂണ്ടി.
 
ഞാൻ അവിടെക്ക് നോക്കിയതും അൽഭുതപ്പെട്ടുപ്പോയി.
 
ഒരു വലിയ കാട് പോലെ ഒക്കെ പക്ഷെ എന്ത് ഭംഗിയാന്നോ കാണാൻ ഞാൻ അങ്ങോട്ടേക്ക് നടന്നു.
 
മുന്തിരി കുലകളും ഫ്രാഷൻ ഫ്രൂട്ടും മാമ്പഴവും ചാമ്പങ്ങയും എല്ലാം ഉണ്ട്.
 
കണ്ടിട്ട് വായിൽ വെള്ളമൂറുന്നു.
 
എന്റെ ഫോണേട്ത് ഞാൻ ഒറ്റക്ക് സെൽഫി എടുത്തു പിന്ന സിനും ഞാനും കൂടി ഉള്ള പിക് മനു എടുത്ത് തന്നു.
 
പിന്ന കുട്ടിപട്ടാളംസിനേ കൂട്ടിയും പിക് എടുത്ത് ഫോണിലേ ചാർജ് തീർന്നപ്പോ.. നല്ല കുട്ടിയായി ഞങ്ങൾ ഫുഡ് കഴിച്ചു.
 
ഇന്ന് നല്ല ചിക്കൻ ബിരിയാണി ആയിരുന്നു.
 
ഫുഡടി കഴിഞ്ഞപ്പോ.. എല്ലാർക്കും ഐസ് ക്രിം തന്നു.
 
 ഞാൻ മെല്ല കൊതിയോടെ ഐസ് ക്രിം നുണഞ്ഞ് കൊണ്ടിരിക്കുന്ന മനുന്റെ അടുത്തേക്ക് പോയി. 
 
" ടാ.. ഐസ് ക്രിമിനു വല്ല കഥയുമുണ്ടോ.. "
 
പിന്നല്ല ആദ്യം ഞാനിത് തിന്നട്ടേ ന്നിട്ട് പറഞ്ഞ് തരാം. (മനു)
 
"ഹാ.. എന്നാ.. വേം പറ."
 
 
പറഞ്ഞ എനിക്ക് എക്സ്ട്രാ ഐസ് ക്രിം തരുവോ... (മനു)
 
"എന്റെ പൊന്നേ തരാം. "
 
ന്നാ ok ഞാൻ പറയട്ടേ (മനു)
 
"ഹാ... പറ "
 
ഐസ് ക്രിം എന്ന് കേൾക്കുമ്പോൾ തന്നെ നിങ്ങളുടെ വായിൽ വെള്ളമൂറുന്നില്ലേ ?
 
അതു കൈയിൽ കിട്ടിയാലോ, സന്തോഷം കൊണ്ട് നിങ്ങൾ തുള്ളി ചാടും. നല്ല വേനൽ ക്കാലത്ത് ഐസ്ക്രിം കഴിച്ചാൽ കിട്ടുന്ന ആശ്വാസം ഒന്നു ഓർത്ത് നോക്കൂ.
 
ചരിത്രത്തിന്റെ താളുകൾ പിറകോട്ടൊന്നു മറിച്ചു നോക്കിയാൽ ക്രിസ്തുവിനും വളരെ വർഷങ്ങൾക്കു മുമ്പ് ഹിമാലയത്തിന്റെ അടിവാരത്ത് മഞ്ഞുറഞ്ഞ പ്രദേശങ്ങളിലാണ് ഐസ്ക്രിം ജനിച്ചതെന്ന് കാണാം.
അവിടെ താമസിച്ചിരുന്നവർ പാലു കറന്നു കുറച്ച് കഴിയുമ്പോഴേയ്ക്കും തണുപ്പു കാരണം കട്ടപിടിക്കുമായിരുന്നു.
അതെടുത്തു കഴിച്ചപ്പോൾ പാലിനേക്കാൾ രുചി തോന്നി. ഇതായിരുന്നു ആദ്യത്തെ ഐസ്ക്രീം.
 
മാർക്കോ പോളോ കിഴക്കൻ ദ്വീപ സമൂഹങ്ങളിൽ ചെന്നപ്പോൾ കൈഥേ എന്ന കൊച്ചു ദ്വീപിലെ ജനങ്ങൾ ഐസ് ക്രീം കൃത്രിമമായി തയ്യാറാക്കി കഴിക്കുന്നത് കണ്ടു. ഇതെല്ലാം കണ്ടു മനസ്സിലാക്കിയ മാർക്കോ പോളോ ഫ്രാൻസിലെത്തിയപ്പോ.. അവിടത്തെ ചക്രവർത്തിക്ക് ഉപഹാരമായി ഐസ്‌ക്രീം തയ്യാറാക്കി നൽകി. ഐസ് ക്രീമിന്റെ രുചിയിൽ ആകൃഷ്ടനായ ചക്രവർത്തി അതിനെ രാജകീയ ആഹാരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
 
ഐസിനെ ഒരു വ്യാപാര വസ്തുവാക്കി മാറ്റിയത് ബ്രിട്ടീഷുകാരനായിരുന്നു.
 
ഭാരതത്തിൽ വളരെക്കാലം അധികാരത്തിലിരുന്ന മുഗളന്മാർക്കും ഐസ്ക്രീം വളരെ ഇഷ്ടമായിരുന്നു. ബാബർ മുതൽ ഷാജഹാൻ വരെയുള്ള ചക്രവർത്തിമാർക്ക് ഐസ് ക്രീമിനോട് വലിയ കമ്പമായിരുന്നു.
 
വളരെയധികം പണം ചെലവു ചെയ്താണ് അന്ന് കൃത്രിമമായി ഐസ് നിർമ്മിച്ചിരുന്നത്. അതു കൊണ്ട് ഐസ്ക്രിമിനു വലിയ വിലയായിരുന്നു. തന്മൂലം സമ്പന്നർക്കു മാത്രമേ  ഐസ്ക്രിമിന്റ രുചി ആസ്വദിക്കാൻ കഴിയുമായിരുന്നുള്ളൂ.
 
ദാരിദ്ര്യം കാരണം കുട്ടി കാലത്ത് ഐസ് ക്രിമിന്റെ രുചി ആസ്വദിക്കാൻ ബുദ്ധിമുട്ടായ ജേക്കബ് പാർക്കീസ് എന്ന വ്യക്തി കുറഞ്ഞ ചെലവിൽ ഐസ് ഉണ്ടാക്കാനുള്ള ഒരു യന്ത്രം നിർമ്മിക്കണമെന്ന് തീരുമാനിച്ചു. ഇതിനു വേണ്ടി 20 വർഷം അദ്ദേഹം കഠിനമായി പരിശ്രമിച്ചു. യന്ത്രത്തിന്റെ അവസാന മിനുക്കുപണികൾ നടത്താൻ ജേക്കബിന് ഇംഗ്ലണ്ടിൽ പോകേണ്ടി വന്നു.1834 മുതൽ ഈ യന്ത്രത്തിന്റെ സഹായത്താൽ കൃത്രിമമായി ഐസ് നിർമ്മിക്കാൻ തുടങ്ങി. ഈ യന്ത്രത്തിൽ ഈതർ ഉപയോഗിച്ചാണ് വെള്ളം തണുപ്പിച്ചിരുന്നത്. കൃത്രിമമായി ഐസ് നിർമ്മിക്കാൻ തുടങ്ങിയതോടെ ഐസ്ക്രീം വലിയൊരു വ്യവസായമായി മാറി ; വിലയും കുറഞ്ഞു. അതോടെ ഐസ് ക്രീം പാവപ്പെട്ടവർക്കു കൂടി കരഗതമായി. അമേരിക്കയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും ഇന്ന് മറ്റു രാജ്യങ്ങളിലേയ്ക്ക് ഐസ്ക്രീം കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്നു ചെറിയ ഗ്രാമങ്ങളിൽ പോലും ഉന്തുവണ്ടിയും തള്ളിപ്പോകുന്ന പലരിൽ നിന്നും വിളി കേൾക്കാം-- 
 
ഐസ്ക്രീം...... ഐസ്ക്രീം.......
 
ഇനി ഇനിക്ക് ഐസ് ക്രീം താ.. (മനു)
 
"ഹാ... ഇന്നാ"
 
ഐസ്ക്രീം വാങ്ങി ചെക്കൻ ദൃതി കൂട്ടി തിന്ന്ണ്ട്.
 
"ടാ... ചെക്ക ഇതോക്കെ എവിടുന്നാ പഠിക്കുന്നേ"
 
പുസ്തകം വായിക്കണം എന്നാലെ അറിവു വെക്കു (മനു)
 
"ഓഹ് അങ്ങനെ "
 
ഹാ.. അങ്ങനെ തന്നെ (മനു)
 
പിന്ന ഞങ്ങൾ മരത്തിലെ പഴവർഗങ്ങൾ ആസ്വദിച്ചു കഴിച്ചു.
 
ഹെലോ.. ഫ്രണ്ട്സ് ഇന്ന് നമ്മടെ ക്ലാസ് നടന്നിട്ടില്ല. അതോണ്ട് എല്ലാരും വന്നേ വേഗം..വേഗം വാ... (മനു) 
 
"എന്ത് ക്ലാസാടാ.."
 
അതോക്കെ ഉണ്ട് മോളെ (മനു)
 
അങ്ങനെ എല്ലാരും കൂടി അവിടെ പച്ച പുല്ലിൽ ഇരുന്നു.
 
അവൻ ഇനി എന്താ.. പറയുന്നത് എന്നറിയാൻ വേണ്ടി എന്റെ നോട്ടം ഞാൻ അവനിലെക്കെറിഞ്ഞു.
 
 
💕💕💕
 
(തുടരും)
 
 

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.7
2680

Part 7 ✒️ Ayisha nidha     അവൻ ഇനി എന്താ.. പറയുന്നത് എന്നറിയാൻ വേണ്ടി ഞാൻ അവനെ തന്നെ നോക്കി ഇരുന്നു.   അപ്പൊ.. എല്ലാർക്കും അറിയാം ഞാൻ ഇപ്പോ.. എന്താ.. ചോദിക്കാൻ വരുന്നത് എന്ന്. ഇല്ലെ.. അതോണ്ട് ആർക്കേലും എന്തേലും പ്രശ്നം ഉണ്ടേൽ വേഗം പറ. (മനു)   മനു അങ്ങന പറഞ്ഞപ്പോ.. ഒരു ചെറിയ മോൾ കൈ പൊക്കി പിടിച്ചു.   ഹാ... മിന്നു വാ... എന്നിട്ട് പറ എന്താ.. പ്രശ്നംന്ന് (മനു)   അത് മനു ഇന്ന്... ഇന്ന് (മിന്നു)   ഹാ.. എന്താ... നീ കാര്യം പറ മിന്നു. (മനു)   അത് ഇന്ന് ഒരു പുതിയ ടീച്ചർ വന്നീനു അപ്പോ.. എല്ലാരോടും പേരും വീടും വീട്ടുകാരെം പരിജയപ്പെടുത്താൻ പറഞ്ഞ്. (മിന്നു)   അതിന് എന്താ... പ്രശ്നം