Aksharathalukal

അജുന്റെ കുറുമ്പി💞

Part 7
✒️ Ayisha nidha
 
 
അവൻ ഇനി എന്താ.. പറയുന്നത് എന്നറിയാൻ വേണ്ടി ഞാൻ അവനെ തന്നെ നോക്കി ഇരുന്നു.
 
അപ്പൊ.. എല്ലാർക്കും അറിയാം ഞാൻ ഇപ്പോ.. എന്താ.. ചോദിക്കാൻ വരുന്നത് എന്ന്.
ഇല്ലെ.. അതോണ്ട് ആർക്കേലും എന്തേലും പ്രശ്നം ഉണ്ടേൽ വേഗം പറ. (മനു)
 
മനു അങ്ങന പറഞ്ഞപ്പോ.. ഒരു ചെറിയ മോൾ കൈ പൊക്കി പിടിച്ചു.
 
ഹാ... മിന്നു വാ... എന്നിട്ട് പറ എന്താ.. പ്രശ്നംന്ന് (മനു)
 
അത് മനു ഇന്ന്... ഇന്ന് (മിന്നു)
 
ഹാ.. എന്താ... നീ കാര്യം പറ മിന്നു. (മനു)
 
അത് ഇന്ന് ഒരു പുതിയ ടീച്ചർ വന്നീനു അപ്പോ.. എല്ലാരോടും പേരും വീടും വീട്ടുകാരെം പരിജയപ്പെടുത്താൻ പറഞ്ഞ്. (മിന്നു)
 
അതിന് എന്താ... പ്രശ്നം നീ പരിജയപ്പെടുത്തി കൊടുത്തീലെ. (മനു)
 
മനു ഞാൻ എന്ത് പറയണം ഞാൻ ഒരു അനാഥ ആണെന്നോ. അനാഥാലയത്തിലാ.. താമസിക്കുന്നത് എന്നോ.. 
 
മിന്നു സങ്കടത്തോടെ ചോദിച്ചപ്പോ.. ശെരിക്കും എന്റെ കണ്ണും നിറഞ്ഞു.
 
 
നിനക്ക് തോന്നുന്നുണ്ടോ.. നീ അനാഥ ആണെന്ന്  അപ്പോ.. ഞങ്ങൾ ഒക്കെ ആരാ.... പുറത്ത് നിന്ന് കാണുന്നവർക്ക് ഇത് ഒരു അനാഥാലയം ആയെക്കാം പക്ഷെ ഇവിടെ താമസിച്ചവർക്കെ മനസ്സിലാവു. ഇത് നമ്മുടെ കൊട്ടാരം ✨ഹെവൻ✨.
 
ഇവിടെ ഉള്ളവർ നമ്മുടെ ഫാമിലി. അതും വേറെ ആർക്കും ലഭിക്കാത്ത ഒരു ഭാഗ്യമാ.. നമുക്ക് കിട്ടിയത്.
 
ഇത്രയും ആളുകൾ നമുക്ക് സ്വന്തം എന്ന് പറയാനുണ്ട്. പക്ഷെ മറ്റുളവർക്ക് ഇല്ല.
 
അവരെ കുടുംബം രക്ത ബന്ധം നോക്കിയാ.. പക്ഷെ നമ്മുടെത് അതല്ല.
 
പിന്ന ഒരു കാര്യം കൂടി ജീവൻ തന്നാ മാത്രമല്ല ഉമ്മയും ഉപ്പയും ആവുക.
 
അവരെ പോറ്റി വളർത്തിയാലും കൂടി ആണ്. അപ്പൊ നമ്മളെ പോറ്റി വളർത്തിയത് ഇവിടെ ഉള്ളവരാ... നമ്മുടെ ജീവനും ജീവിതവും ഇവിടെയാ.. 
 
ഇവിടെ താമസിക്കുമ്പോ.. കിട്ടുന്ന സുഗം വേറെ എവിടെ പോയാലും കിട്ടുലാ... ഞാൻ പറഞ്ഞത് വല്ലതും നിനക്ക് മനസ്സിലായോ മിന്നു.
 
മനു പറയുന്നത് കേട്ട് അവന്റെ മുഖത്ത് നിന്ന് കണ്ണേടുക്കാൻ തോന്നുന്നില്ല. 
 
അഞ്ചിൽ പടിക്കുന്ന പിടിക്കാസ് ചെക്കന്റെ മനസ്സിൽ ഇങനെ ഒക്കെ ഉണ്ടാവോ...
എനിക്ക് പോലും സാധിക്കില്ല ഇങ്ങനെ ഒക്കെ ഒരാൾക്ക് പറഞ്ഞ് കൊടുക്കാൻ.
 
പിന്നേ ആർക്കും ഒരു സങ്കടവും ഇല്ല. 
 
അങ്ങനെ അവരോട് കത്തിയടിച്ചിരുന്നു വൈകുന്നേരം യാത്ര പറഞ്ഞ് ഇറങ്ങി.
 
ആർക്കും നമ്മളെ പറഞ്ഞയക്കാൻ താൽപര്യമില്ല.  പിന്നേ വരാം എന്ന് പറഞ്ഞ് നമ്മൾ ബൈക്കിൽ കേറി.
 
കുറച്ച് ദൂരം യാത്ര ചെയ്തതും വീണ്ടും ഞങ്ങൾ ഒരു ഗൈറ്റിനു മുമ്പിൽ എത്തി.
 
യാത്രയിലുടനീളം ഞങ്ങൾക്കിടയിൽ നിഷബ്ദത നിഴലിച്ചു.
 
ഗൈററിലെ ബോർഡിലേക്ക് നോക്കിയതും അവിടെ നല്ല വലുപ്പത്തിൽ
 
 
🍃വൃദ്ധ സദനം🍃
 
 
എന്ന് എഴുതി വെച്ച്ക്ക്.
 
അവിടെക്ക് കയറിയതും വയസ്സായ കുറെ ഉമ്മച്ചിമാരും ഉപ്പച്ചിമാരും ഞങ്ങടെ അടുത്തേക്ക് വന്നു.
 
എല്ലാരെ മുഖത്തും ഞങ്ങളെ കണ്ട സന്തോഷം ഉണ്ട്.
 
എന്ത് പാപം ചെയ്തിട്ടാ.. ഓരേ വൃദ്ധ  സദനത്തിലാക്കിയത്.
 
എങ്ങനെ തോന്നി മക്കൾക്ക് ഇങ്ങനെ ചെയ്യാൻ.
 
പെറ്റ് പോറ്റി വളർത്തിയതാണോ.. ഇവര് ചെയ്ത തെറ്റ്.
 
അള്ളാഹ് എല്ലാ മക്കൾക്കും നീ ഉമ്മാരേം ഉപ്പാരേം സ്നേഹിക്കാനുള്ള മനസ്സ് കൊടുക്കണേ.
 
രാത്രി പത്ത് മണി വരെ ഞങ്ങൾ അവിടെ നിന്ന് എല്ലാരുമായി കമ്പിനിയായ്.
 
രാത്രി ഫുഡ് എല്ലാരും കൂടി വാരി തന്നു. സന്തോഷം കൊണ്ട് കണ്ണിൽ നനവ് പടർന്നു. ഒപ്പം തന്നെ ചുണ്ടിൽ ചെറു പുഞ്ചിരിയും വിരിഞ്ഞു.
 
എന്തോ.. ഇന്ന് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച പോലെ തോന്നാ..
 
അങ്ങനെ വീട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ സിനു ഒരു കോഫി ഷോപ്പിൽ ബൈക്ക് നിർത്തി.
 
"ടാ.. ഇവിടെ എന്തിനാ.. നിർത്തിയത് "
 
ഒരാളെ കാണാനാ.. നീ... വാ... (സിനു)
 
"ആഹ്"
 
അങ്ങനെ ഞാൻ ഓന്റെ കൂടെ ഷോപ്പിൽ കയറി.
 
ഒരു ഒഴിഞ്ഞ സീറ്റിൽ സ്ഥാനം ഉറപ്പിച്ചു.
 
കുറച്ച് കഴിഞ്ഞതും ആരോ.. എന്നേ തന്നെ നോക്കുന്ന പോലെ തോന്നി. തലയുയർത്തി നോക്കിയതും ന്നേ തന്നെ നോക്കുന്ന ആളെ കണ്ട് ഞാൻ ആകെ വല്ലാണ്ടായി.
 കണ്ണിൽ നനവ് പടർന്നു.
 
പതിയെ ഞാൻ ഇവനെ ആദ്യമായി കണ്ട നിമിഷത്തിലേക്ക് എത്തി നോക്കി.
 
ടാ.. മുത്തെ 
 
സിനു ന്നേ വിളിച്ചപ്പളാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.
 
ടാ.. നീയെത് ലോകത്താ.. ഇങ്ങോട്ട് നോക്ക് ഞാൻ ഒരു കാര്യം പറയട്ടെ (സിനു)
 
"ആഹ്"
 
 
ഞാൻ ന്നേ തന്നെ നോക്കുന്നവനെ ഒന്ന് നോക്കി വേഗം സിനുനെ നോക്കി.
 
അപ്പോ.. സിനു പറഞ്ഞത് കേട്ട് എന്റെ കിളികളോക്കെ കൂടും കുടുക്കയും എടുത്ത് പോയി.
 
 
ഇനി ഒരു തിരിച്ചു വരവില്ല മോളെന്ന് പറഞ്ഞാ.. പോയത്.
 
ഇനി എന്താവുമോ... എന്തോ...
 
അതെ പോലെ സിനു ന്നേ ഇവിടയാക്കി അപ്പുറത്തേക്ക് പോയി.
 
യാ... ഹൗല ജാങ്കോ നീയറിഞ്ഞ ഞാൻ പെട്ട് മോനെ.
 
എന്തിനോ വേണ്ടി ആർക്കോ വേണ്ടി സിനു പോയ വഴിയിലേക്ക് നോക്കി അങ്ങന ഇരുന്നു.
 
അല്ല ചെങ്ങായിമാരെ ഇങക്ക് എന്തേ പിടി കിട്ടിയോ.. ഇല്ലാല്ലേ സാരല്ല അതിനല്ലേ ഞമ്മൾ ഉള്ളത്. ഇങ്ങൾ ചോയിക്കണ്ടേ ന്നാലല്ലെ പറയാൻ പറ്റൂ...
 
 
ഹാ... ന്നാ.. കേട്ടോളി ഞമ്മളെ സിനു പറഞ്ഞത്.
 
ടാ... ഇത് എന്റെ ഫ്രണ്ട് അല്ല ഞമ്മളെ ബ്രദേഴ്സിന്റെ ഫ്രണ്ട് ഫൈസൽ. ഇവന്റേം നിന്റേം മാര്യജ് ഉറപ്പിച്ചതാ ഇന്ന് ഇങ്ങൾ കണ്ടോ സംസാരിച്ചോ.. ഞമ്മൾ സ്വർഗത്തിലെ കട്ടുറുമ്പാവാൻ ഇല്ലേയ് 
 
ഇതാണ് കോപ്പ് സിനു പറഞ്ഞത്.
 
 
 
ടി.. ആരെ സ്വപ്നം കണ്ടിരിക്കാ... ഇങ്ങോട്ട് നോക്കടി പുല്ലെ.
എന്ത് പറഞ്ഞാ നീയി ഫാമിലിയെ നിന്റെ വലയിൽ ആക്കിയത്.
എന്റെ ഫാമിലി നശിപ്പിച്ച പോലെ ഇവരേം നശിപ്പിക്കാനാണോ നിന്റെ ഉദ്ദേശം.
പുന്നാര മോളെ പറഞ്ഞില്ലാന്ന് വേണ്ട ഈ പണി നിർത്തിയേക്ക് ഇല്ലേ നീയൊരു പാഠം പടിക്കും.
പിന്ന ഈ കല്യാണം എനിക്ക് മുടക്കാൻ പറ്റില്ല സോ.. അത് നീ മുടക്കണം. അതിലൊക്കെ നീ PHD എടുത്ത ആളല്ലെ. ഇല്ലെ എന്റെ മറ്റൊരു മുഖം നീ കാണേണ്ടി വരും.
 
 
ഇത് പറഞ്ഞത് വേറെ ആരും അല്ല ഫൈസൽ എന്ന ഫൈസി.
 
ഓൻ വിളിച്ചപ്പള സിനു പോയ വഴിയിന്നു എന്റെ കണ്ണുകൾ തെന്നി മാറിയത്.
 
എന്നിട്ട് നോക്കിയതോ... കട്ട കലിപ്പിൽ ഞമ്മളോട് സംസാരിച്ചിരുന്ന ഫൈസിടെ മുഖത്തും.
 
ഇത്ര വലിയ ഡയലോഗും കാച്ചി ചെക്കൻ പോയി.
 
അപ്പോ.. ദേ വരണ് സിനു.
 
ടാ...എന്തായി (സിനു)
 
........
 
നീ വാ.... പോവാം (സിനു)
 
ഒന്നും തന്നെ മിണ്ടാതെ ഞാൻ വണ്ടിയിൽ കയറി.
 
ഇന്ന് ഞാൻ മുഴുവൻ ഹാപ്പിയായിരുന്നു.
 
ഫൈസിനേ കണ്ടത് മുതൽ സങ്കടം മാത്രം ആയി.
 
ഞാൻ സിനുനേ കെട്ടിപിടിച്ച് ഇരുന്നു.
 
എന്തോ.. മനസ്സിനു വല്ലായ്മ തോന്നിയപ്പോ.. ഞാൻ സിനുനേ വിളിച്ചു.
 
"സിനു"
 
മ്മം
 
"ന്നേ ബീച്ചിൽ കൊണ്ടാവോ..."
 
ഇപ്പളോ..
 
"പ്ലീസ് ടാ.."
 
ok
 
🍁🍁🍁
 
ഹലോ.. കൂയ് ഇങ്ങക്ക് ഞമ്മളെ അറീലേ.
 
മുത്ത് പരിജയപ്പെടുത്തിയിട്ടുണ്ടാവുംലേ.
 
ന്നാലും വേണ്ടില്ല ന്റേ ഒരു മനസ്സമാധാത്തിന് ഞാൻ ന്നേ പരിജയപ്പെടുത്താം.
ഞാൻ   അബ്ദു റഹ്മാന്റേയും മറിയ അബ്ദു റഹ്മാന്റേയും ഇളയ പുത്രൻ സിനാൻ സിനു എന്ന് വിളിക്കും. മൂത്ത പുത്രൻ ഫർഹാൻ ഫറൂ എന്ന് വിളിക്കും.
 
വേറെ രണ്ട് ബ്രദേഴ്സും ഉണ്ട് മേമേടെ മക്കൾ. അവരെ ഇങ്ങൾ പരിജയപ്പെട്ടു എന്നറിയാം ബാക്കി ഓര് എപ്പളേലും പരിജയപ്പെടുത്തി തരും.
 
പിന്ന കോളേജിലെ കോലഹലങ്ങൾ ഇങ്ങക്കറിയൂലെ ആരോ.. ലനൂന് പണി കൊട്ത്തതാ.
 
ഇന്ന് ഓൾ ഫുൾ ഹാപ്പി ആണ്.
 
ബട്ട് ഫൈസിനേ കണ്ടത് മുതൽ ഡള്ള് ആണ് പെണ്ണ്.
 
ഓളെ സമ്മതം ചോദിക്കാണ്ട് ഉറപ്പിച്ചത് കൊണ്ടായിരിക്കും പാവം.
 
ഞാൻ വേഗം ബീച്ചിലേക്ക് വിട്ടു.
 
അവിടെ എത്തിയിട്ടും ഓൾ ഒന്നും മിണ്ടാതെ മണൽ തരിയിൽ ചെന്നിരുന്നു.
 
ഞാൻ ഓളെ  അടുത്തിരുന്നിട്ടും ന്നേ ഒന്ന് നോക്കുന്നു പോലുമില്ല.
 
അങ്ങനെ കുറെ നേരം ഇരുന്നു.
 
12 മണിയായി. 2 മണിക്കൂർ ആയി ഇങ്ങനെ ഇരിക്കാൻ തുടങ്ങീട്ട്.
 
 
"ടാ... എന്താ.. പ്രശ്നം "
 
ഒന്നുല്ല (മുത്ത്)
 
"പിന്നന്താ... നീയിങന ഇരിക്കുന്നേ "
 
എങ്ങന നീ വാ.. നമുക്ക് വെള്ളത്തിൽ കളിക്കാം. (മുത്ത്)
 
അങ്ങനെ ഓൾ വെള്ളത്തിൽ കളിക്കാൻ പോയി. കൂടെ ഞാനും അങ്ങനെ കുറച്ച് കഴിഞ്ഞ് വീട്ടിലെക്ക് തിരിച്ചു. സമയം നോക്കിയപ്പോ.. രണ്ട് മണി. 
 
ആഹാ.. ഇന്നത്തേ ഉറക്ക് ഗോവിന്ദ.
 
 
🍁🍁🍁
 
അങ്ങനെ ബീച്ചിൽ എത്തി ഞാൻ തിരമാലകളെ നോക്കി അങ്ങനെ ഇരുന്നു.
 
ഇടയിൽ സിനു അങ്ങന ചോദിച്ചപ്പോ രക്ഷപ്പെടാൻ വേണ്ടി വെള്ളത്തിലിറങ്ങി.
 
പിന്നവീട്ടിലേക്ക് തിരിച്ചു.
 
എല്ലാരും ഉറങ്ങിക്ക് ലൈറ്റ് ഫുൾ ഓഫ് ആണ്.
 
അതോണ്ട് ഞാനും സിനും പമ്മി പമ്മി അകത്ത് കേറി.
 
ഓൻ ഓന്റെ റൂമിൽക്കും ഞാൻ എന്റെ
റൂമിൽക്കും പോയി ഫ്രഷായി ഒറ്റ കിടത്തായ്നും. കുറച്ച് കഴിഞ്ഞ് തലയിലുടെ പുതപ്പിട്ട്  ചെരിഞ്ഞ് കിടന്നപ്പോ... ദേ നിലത്തോരു നിഴൽ.
 
യാ... റബ്ബി പ്രേതം വല്ലതും ആണോ..
 
 
 
 
💕💕💕
 
 
(തുടരും)
 
 

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
2692

Part 8 ✒️ Ayisha nidha     കുറച്ച് കഴിഞ്ഞു തലയിലൂടെ പുതപ്പിട്ടു ചെരിഞ്ഞു കിടന്നപ്പോ... ദേ നിലത്തോരു നിഴൽ.   യാ.. റബ്ബി പേത്രം വല്ലതും ആണോ..   ഞാൻ ഒന്നുടെ കണ്ണ് ചിമ്മി തുറന്ന് നോക്കി.   ദേ വീണ്ടും നിഴൽ.   അപ്പോ ഇത് ലതാണ്.... ആ അതെന്ന .. പ്രേതം..   യാ റബ്ബേ ഇന്ന് എന്റെ ചോര  മുഴുവൻ അത് കുടിച്ച് തീർക്കും.   അങ്ങനെ ആണെങ്കിൽ ഇനി ഞാൻ ചോര ഇല്ലാത്ത ഒരു പ്രത്യേക മനുഷ്യൻ ആകും... ആഹാ.. കൊള്ളാല്ലോ... ഹയ്യടാ ഹയ്യാ...   അല്ലാ.. പ്രേതം ചോര കുടിച്ചാൽ ഞാൻ മരിച്ച് പോകൂലെ... Noooo..... പ്രേതം പ്ളീച്ച് ഞാൻ നിന്റെ കാൽ പിടിക്കാം.. എനിക്ക് ജീവിച്ച് കൊതി തീർന്നു. ശോ..സോറി.. ജീവിച്ച് കൊതി തീർന്