HAMAARI AJBOORI KAHAANI
പാർട്ട് 16
നിഹാ.....
നിച്ചൂട്ടി......
അമ്മ കിടന്നിരുന്ന കട്ടിലിൽ മുഖം പൂഴ്ത്തി കിടന്നിരുന്ന നിഹയുടെ അടുത്ത് വന്നു അപ്പു വിളിച്ചു.
നിഹയുടെ ആ ഭാവം അപ്പുവിനന്യമായിരുന്നു. എന്ത് വന്നാലും കുറുമ്പ് കാട്ടി കളിച്ചു ചിരിച്ചു നടക്കുന്ന നിഹായെ മാത്രമേ അവൾ കണ്ടിട്ടുള്ളായിരുന്നു. ആര് വഴക്ക് പറഞ്ഞാലും എന്ത് തന്നെയായാലും ആ വന്ന സങ്കടത്തെ മറക്കാൻ സ്വയമെന്തേലും പൊട്ടത്തരം പറഞ്ഞോ കാണിച്ചോ ഒരു ട്രാജഡി സീൻ നിഷ്പ്രയാസം കോമഡി സീൻ ആക്കിമാറ്റുന്ന നിഹാ ഇന്ന് കണ്ണീർ വീണുണങ്ങിയ പാട് മായാത്ത മുഖമായി മുന്നിലിരിക്കുന്നത് കാണെ അറിയാതെ തന്നെ അവളുടെ കണ്ണുകളും നിറഞ്ഞു വന്നു.
താൻ കരഞ്ഞാൽ അവിടെ തോക്കുന്നത് തന്റെ നിച്ചുട്ടിയാണെന്നും തന്റെ പഴയ നിച്ചുട്ടിയെ ആക്കാൻ തനിക്കു മാത്രമേ ഇനി സാധിക്കൊള്ളുവെന്നും അവൾ സ്വയം മനസ്സിനെ ബോധ്യപ്പെടുത്തി ഒലിച്ചിറങ്ങിയ കണ്ണീരിനെ അടർത്തി മാറ്റി.
"""നിച്ചൂട്ടി ഒന്ന് നോക്ക് മോളെ നിന്റെ അപ്പൂസ്സാ വിളിക്കണേ """
നിർജീവമായ കണ്ണുകളുയർത്തി നിഹാ അപ്പുവിനെ നോക്കി. അവളിലെ ഭാവമെന്തെന്നറിയാതെ കുഴഞ്ഞു പോയിരുന്നു അപ്പു.
"""എന്തിരുപ്പാ മോളെ ഇത് എത്രനാളാ നീയിങ്ങനെ കരഞ്ഞുകൊണ്ടിരിക്കുന്നെ... എനിക്കറിയാം നീയെത്രമാത്രം ലൈലുമ്മയെ സ്നേഹിക്കുന്നുണ്ടെന്നു നിനക്ക് വന്ന നഷ്ടത്തെ നികത്താനാർക്കുമാവുകേമില്ല എന്നാലും ഇപ്പൊ നീയി ചെയ്യുന്നത് ശെരിയാണോ മോളെ... അവസാന നിമിഷം വരേം നിന്നെക്കുറിച്ചുള്ള ആധിയായിരുന്നില്ലേ അമ്മയിൽ നിറഞ്ഞിരുന്നേ നീയിങ്ങനെ തളർന്നിരിക്കയാണെൽ ആ ആത്മാവിനു ശാന്തി കിട്ടോ... എല്ലാ ഓർമ്മകളേം മറക്കുവാൻ നമുക്കായെന്നു വരില്ല എന്നാലും ഓർമ്മകളെ ചുട്ടുപൊള്ളുന്ന അഗ്നിയാക്കാതെ ചവിട്ടികയറുവാനുള്ള പടികളാക്കികൂടെ അതായിരിക്കില്ലേ ആ ആത്മാവിനോട് നമുക്ക് ചെയ്യാൻ കഴിയുന്ന നീതി """
അപ്പുവിന്റെ ഓരോ വാക്കുകളും നിഹയുടെ ഹൃദയത്തിൽ തന്നെയാണ് തറച്ചു കയറിയത്. നിറഞ്ഞ മിഴികളുയർത്തി നിഹാ അപ്പുവിനെ നോക്കി ക്രമേണ അതൊരു പൊട്ടിക്കരച്ചിലായി മാറി.
തന്റെ മുന്നിൽ തളർന്നു പൊട്ടിക്കരയുന്നവളെ മാറോടു ചേർത്ത് മുടിയിൽ ചെറുതായി തലോടി കൊടുത്തു.
അപ്പോൾ അവളിൽ ഒരു സുഹൃത്തിനുപരി ഒരു സഹോദരിയുടെ... ഒരു അമ്മയുടെ സ്ഥാനമായിരുന്നു. തനിക്കുള്ളിലെ ദുഖങ്ങളെല്ലാം ഒപ്പിയെടുത്തു തലോടുന്ന അമ്മ.
"""ആരുമറിയാത്തതായി ആരോടും പറയാത്തതായി നിന്റുള്ളിൽ കവിഞ്ഞയാ അഗ്നിപർവതത്തെ ഒഴുക്കിവിട് മോളെ എത്രയെന്നു വെച്ചാ നീയി നീറുന്നേ. പരിചയപ്പെട്ടന്നുമുതൽ പരസ്പരമറിയാത്ത ഒരു രഹസ്യോം നമുക്കിടയിലുണ്ടായിട്ടില്ല. നിന്നെ ഇത്രയധികം വേദനിപ്പിക്കുന്ന അതെന്തുതന്നെയായാലും നീ തന്നെ മനസ്സ് തുറക്കണം """
അവളുടെ തലമുടിയിൽ തലോടിക്കൊണ്ട്തന്നെ അപ്പു നിഹയോട് പറഞ്ഞു.
നിഹായും അത് തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നത്. ഒന്നുള്ളുതുറന്നു പൊട്ടിക്കരയാൻ വേദനയെ പകുതെടുക്കാൻ ഒരു കൈത്താങ്. ഒരമ്മയായി ഒരു സഹോദരിയായി ഒരു സുഹൃത്തായി സാഹചര്യമനുസരിച്ചുള്ള ഈ മാറ്റം നിഹായെ ശെരിക്കും അത്ഭുതപ്പെടുത്തിയിരുന്നു.
ആ മടിയിൽ തലവെച്ചു നിഹാ അവളുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരുന്ന കനലിന്റെ ആഴം വെളിപ്പെടുത്തി.
💨💨💨💨💨💨ഫ്ലാഷ്ബാക്ക്
നന്ദേച്ചിയെ കണ്ട കാര്യവും അവരുടെ പ്രതികരണവും അവസാനം ഇവർ ചേർന്നെടുത്ത തീരുമാനങ്ങളുമെല്ലാം ലൈലയെ പറഞ്ഞു മനസ്സിലാക്കുവായിരുന്നു നിഹാ.
ബന്ധം വേർപെടുത്തുന്നതിനെപ്പറ്റി കേട്ടപ്പോൾ അമ്മയൊന്നു ഞെട്ടി. എത്ര പറഞ്ഞാലും ചില കാര്യങ്ങളിൽ എപ്പോഴും പഴയ ചിന്താഗതിയിൽ കഴിയുന്നവരായിരുന്നു അവർ. അങ്ങനെ ആക്കിമാറ്റി എന്നുവേണം പറയേണ്ടത്. ഭർത്താവിന്റെ സംരക്ഷണത്തിൽ ഒതുങ്ങി കഴിയേണ്ടവളാണ് സ്ത്രീ എന്ന് ആക്കിത്തീർത്തിരുന്നു. അവിടെ അവളുടെതായ അവകാശങ്ങളും അധികാരങ്ങളും ഇല്ലായ്മ ചെയ്യപ്പെട്ടിരുന്നു.
വിവാഹബന്ധം വേർപെടുത്തി നിന്നാൽ അത് തന്റെ മകളെ എങ്ങനെയാകും ബാധിക്കുക എന്നത് അവരെ ആശങ്കപ്പെടുത്തി. വീണ്ടും പരസ്പരം തട്ടികളിക്കാനൊരു കളിപ്പാവയായിമാറിയെക്കുമോ മകളുടെ ജീവിതം..... പലരും രചിച്ച നാടകങ്ങൾ ആടിതീർക്കേണ്ടി വരുമോ.... ആ അമ്മ മനസ്സ് ഭയത്തിലാഴ്ന്നു. ഒരിക്കൽ നടത്തിയ നാടകത്തിൽ പൊലിഞ്ഞതായിരുന്നു അവളുടെ ജീവിതം.
ആ മനസ്സറിഞ്ഞതുപോലെ നിഹാ അവരോടു ഓരോന്നും വ്യക്തമായി പറഞ്ഞുകൊടുത്തു.
ഇനിയും തന്റെ ചേച്ചിയെ ആ നരകത്തിലിട്ടു കഷ്ടപ്പെടുത്തുന്നതിലും നല്ലത് ആ ബന്ധനം വേർപെടുത്തി സ്വാതന്ത്രമാക്കുന്നതാണ് എന്നായിരുന്നു നിഹയുടെ വാദം.
അതിനു അപ്പുവിനോടൊപ്പം നന്ദേച്ചിയെ കാണാൻ പോയതും ചേച്ചിയെ പറഞ്ഞുമനസ്സിലാക്കിയതുമെല്ലാം നിഹാ അമ്മയോട് പറഞ്ഞു.
തന്റെ കുഞ്ഞു അനുഭവിക്കുന്ന വേദനകൾ അകലാൻ പോവുന്നു എന്നത് ആ അമ്മ മനസ്സ് നിറച്ചു. നിറഞ്ഞ സംതൃപ്തി തെളിഞ്ഞ അമ്മയുടെ മുഖം നിഹായിലും സന്തോഷം സൃഷ്ടിച്ചു.
"""ഓഹോ അപ്പൊ ഞാനറിഞ്ഞതെല്ലാം സത്യായിരുന്നല്ലെടി അസ്സത്തെ.... നീയാ ചെക്കന്മാരോടൊപ്പം നടന്നു കെട്ടിച്ചു വിട്ടവളുടെ പഴയ പ്രേമത്തിന് ചുക്കാൻ പിടിക്കുന്നോടി """"
അമ്മേടേം മോളുടെം സംസാരമെല്ലാം കേട്ടുനിന്ന ശ്രീധരൻ അലറിക്കൊണ്ട് നിഹെടടുത്തേക്ക് പാഞ്ഞുവന്നു അവളുടെ മുടിക്കുത്തിൽ പിടിച്ചു ആഞ്ഞുതള്ളി.
വേദനക്കൊണ്ടറിയാതെത്തന്നെ നിഹാ നിലവിളിച്ചുപോയി.
""""എന്തൊക്കെയാ അച്ഛാ ഈ പറയുന്നേ.... പഴയ പ്രേമം പുതുക്കാനൊന്നുവല്ലച്ചാ ചേച്ചിടവിടുത്തെ അവസ്ഥ കണ്ടു സഹിക്കാൻ വയ്യാഞ്ഞിട്ട ഞാൻ....."""""
പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ശ്രീധരൻ കാലിട്ടൊറ്റ തൊഴിയായിരുന്നു... നിഹാ തെറിച്ചു ഭിത്തിയിൽ ചെന്നിടിച്ചു..
ഇതിനുമുന്നേ ഒരുപാടുതവണ തല്ലുകൊണ്ടിട്ടുണ്ടേലും ഇതുപോലൊരാക്രമണം അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. വേദനകൊണ്ട് അവൾ ചുരുണ്ടുകൂടിപ്പോയി. അപ്പോഴും ആ കണ്ണുകളിലെ ഭാവം അവളെ അലട്ടിക്കൊണ്ടിരുന്നു.
പുറത്തുന്നു അത്യാവശ്യം വലിപ്പമുള്ളൊരു കമ്പെടുത്തുകൊണ്ട് വന്നു അയാൾ അവളെ പൊതിരെതല്ലി. വേദനകൊണ്ട് സഹിക്കാൻവയ്യാതെ വിളിച്ചുകൂവിയെങ്കിലും ആരും സഹായതിനെത്തിയിരുന്നില്ല.
കിടക്കയിൽനിന്നനങ്ങാനാവാതെ തളർന്നുകിടന്ന ആ അമ്മ മകളുടെ അവസ്ഥ കണ്ടുനിക്കാനാവാതെ അലറിക്കരഞ്ഞുപോയി.
നിഹയുടെ നിലവിളിയോ അമ്മയുടെ കരച്ചിലോ ഒന്നും ശ്രീധരന്റെ ചെവിയിലെത്തിയിരുന്നില്ല. വന്യമായ ഭാവത്തോടെ അയാൾ അവളെ വീണ്ടും വീണ്ടും തല്ലി.
ദേഹമാസകാലം ചുവന്നു വീർത്തു തളർന്നു കിടക്കുന്ന മകളെ വീണ്ടും വീണ്ടും തല്ലുന്നതു നോക്കിനിക്കാൻ ആ അമ്മക്കാകുമായിരുന്നില്ല.
കിടക്കയിൽനിന്ന് എഴുന്നേൽക്കാനാകാതെ തളർന്ന തന്റെ ശരീരത്തെ വകവെക്കാതെ മുഴുവൻ ശക്തിയുമെടുത്തു എഴുന്നേൽക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി നിരങ്ങി നിരങ്ങി ഇങ്ങു താഴെ വീണു തലയിടിച്ചു ചോരവാർന്നൊലിക്കാൻ തുടങ്ങി.
ആ കാഴ്ച കണ്ട നിഹാ തനിക്കേക്കുന്ന അടിയോ വേദനയോ എല്ലാം മറന്നു അമ്മക്കടുത്തേക്ക് നിരങ്ങിനീങ്ങി.
വീണ്ടുമടിക്കാൻ വന്ന ശ്രീധരൻ കാണുന്ന കാഴ്ച ചോരയൊലിച്ചു കിടക്കുന്ന അമ്മയെ താങ്ങിപിടിക്കാൻ ശ്രമിക്കുന്ന നിഹായെയാണ്.
അതിനിടയിൽകൂടെ അവൾ അച്ഛനെയുംവിളിക്കുന്നുണ്ടായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോവാൻ പറയാൻ ശ്രമിച്ചെങ്കിലും അയാൾ അത് ശ്രദ്ധിക്കുകപോലും ചെയ്യാതെ എങ്ങോട്ടോ ഇറങ്ങിപ്പോയി.
നിഹാ തന്റെ മടിയിൽ കിടന്ന അമ്മയെ കെട്ടിപ്പിടിച്ചു അലറികരഞ്ഞു. അമ്മയും അവളെത്തന്നെ നോക്കി കിടക്കുവായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.... അതൊരിക്കലും തന്റെ മുറിവുകളുടെ വേദനയായിരുന്നില്ല.... അത് തന്റെ മകളുടെ അവസ്ഥ ഓർത്തായിരുന്നു. മകളുടെ അവസ്ഥ കണ്ടു ഹൃദയം പൊട്ടി ആ അമ്മ തന്റെ അവസാന ശ്വാസമെടുത്തു.
തനിക്കുമുന്നിൽ മരണവെപ്രാളത്തിൽ പിടയുന്ന അമ്മയുടെ മുഖം അവളെ ഭയത്തിലാഴ്ത്തി. അടിക്കൊണ്ട് നേരെ നിക്കാനാവാത്ത അവസ്ഥയിലായിട്ടുപോലും എങ്ങനെയൊക്കെയോ താങ്ങിപിടിച്ചു എഴുന്നേൽക്കാൻ ശ്രെമിച്ചെങ്കിലും അതിനു അവൾക്കു കഴിഞ്ഞിരുന്നില്ല. തണുത്തുറഞ്ഞ അമ്മയുടെ ശരീരത്തെ മടിയിൽ കിടത്തി പകച്ചിരുന്നുപോയിരുന്നു നിഹാ...
ബുദ്ധിയെപ്പോലും മരവിപ്പിച്ച അവസ്ഥയായിരുന്നു അവൾക്കു. അധികനേരം അത് കണ്ടുകൊണ്ടിരിക്കാനാവൾക്കാകുമായിരുന്നില്ല... പതിയെ പതിയെ അവളുടെ കണ്ണുകളിലും ഇരുട്ടുകയറി.
💨💨💨💨💨💨പ്രെസെന്റ്
നിഹയുടെ തലയിലിരുന്ന അപ്പുവിന്റെ കൈകൾ വിറച്ചുപോയി. കണ്ണുകൾ എപ്പോഴോ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. അങ്ങനൊരാവസ്ഥ ചിന്തിക്കാൻ പോലുമാകുന്നില്ല തനിക്കു..... അവൾ എങ്ങനെയായിരിക്കും തരണം ചെയ്തിട്ടുണ്ടാവുക. ഓർമ്മകളിൽപോലും ഭീതിനിറക്കുന്ന തീവ്രമായ നിമിഷങ്ങൾ.
ഒന്നും മിണ്ടാതെ കുറച്ചുനേരം അവർ അങ്ങനെത്തന്നെയിരുന്നു.
രണ്ടാളുടേം കവിളിൽ കണ്ണീരുണങ്ങിയ പാട് തെളിഞ്ഞുനിന്നു.
"""മോളെ ഞാനിപ്പോ നിന്നെ ആശ്വസിപ്പിക്കാൻ എന്തുപറഞ്ഞാലും മതിയാകില്ല.... നിന്റുള്ളിലെ അഗ്നി അത്രപെട്ടെന്നണയില്ല... പക്ഷെ ഒന്നെനിക്കു പറയാനാകും തോറ്റുകൊടുക്കരുത്.... നിന്റെ പുഞ്ചിരിക്കുന്ന മുഖം കാണാനാണ് അമ്മ ആഗ്രഹിക്കുന്നത്. നീയിപ്പോ തളർന്നാൽ അവിടെ തകരുന്നത് നിന്റെ അമ്മയാകും അത് പാടില്ല"""""
"""അതിനു നീ തന്നെ തീരുമാനിക്കണം... കരയണം... കരയാതിരിക്കല്ല്... സങ്കടം കണ്ണീരായി ഇറക്കിവിട്ടു അമ്മേടെ പഴയ കാന്താരിയായി നീ മാറിയെ മതിയാകു """"
നിഹെടെ മുഖം പിടിച്ചുയർത്തി അപ്പു പറഞ്ഞു. അപ്പുവിന്റെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നതായിരുന്നു. അവളുടെ വാക്കുകൾ അവളെ പുതിയ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിച്ചു.
"""പിന്നെ നീയിനി ഇവിടെ നിക്കണ്ട ഞങ്ങടെയാരുടേങ്കിലും കൂടെ വന്നോണം കേട്ടല്ലോ """"
എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു അപ്പുവിന്റെ ഓരോ വാക്കുകളും.
ഈ വീട് വിട്ടൊരു പോക്ക് ചിന്തിക്കാൻപോലുമാകുയായിരുന്നില്ല നിഹാക്ക്. ഓർമ്മകളിൽ കയ്പ്പും വേദനയും നിറഞ്ഞതായിരുന്നെങ്കിലും തന്റെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ തിങ്ങിനിറഞ്ഞ ഈ മണ്ണ് മാത്രമായി മാറി ഇന്നവൾക്ക്.
ഓർമ്മവെച്ചനാൾ മുതൽ അമ്മേടേം ചേച്ചിമാരുടെമൊപ്പം കുറുമ്പുകാട്ടിയതും പിണങ്ങിയതും സ്നേഹിച്ചതുമെല്ലാം ഒരു തിരശീലപോൽ അവൾക്ക് മുന്നിൽ ദൃശ്യമായി. അതോടൊപ്പം വേദനകൾ നൽകിയ ഓർമ്മകൾ വേറെയും അവൾക്ക് മുന്നിൽ തെളിഞ്ഞു. അതവളെ ചുട്ടുപോള്ളിക്കുന്നതായിരുന്നു...
ഒരു മാറ്റം അനിവാര്യമാണ്.... ഓർമ്മകൾ തന്നെ മുറിവേൽപ്പിച്ചുകൊണ്ടിരിക്കുന്നു...
തുടരും
വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയണേ 😍😍😍.