HAMAARI AJBOORI KAHAANI
പാർട്ട് 17
"""നീയാരാന്നാടാ നിന്റെ വിചാരം നിനക്കെന്നെ ശെരിക്കറിയത്തില്ലടാ തവളകണ്ണാ....."""
നമ്മുടെ അപ്പുവാണ് മ്യാരക തെറിവിളിയായി മുന്നേറുന്നത്.
ഇനിപ്പോ ആരെയാ ഇതെല്ലാം വിളിക്കുന്നെന്നറിയണേൽ ലവളോട് തന്നെ ചോയിക്കണം. കാരണം ലവള് ഇപ്പൊ നിക്കുന്നെ നിഹെടെ വീട്ടിന്റെ മുന്നിൽ.... അവിടുന്ന് പുറത്തോട്ട് തലയിട്ടാണ് കുട്ടീടെ പരാക്രമം. ഭാഗ്യമോ നിർഭാഗ്യമോ ആ പ്രദേശത്ത് പേരിനുപോലുമൊരു പൂച്ചക്കുഞ്ഞില്ല. അപ്പൊ പിന്നെ ലവളിതാരെയാണ് തകർത്തു തെറിവിളിക്കുന്നെന്നറിയണേൽ അവളോട് തന്നെയല്ലേ ചോയിക്കാൻ പറ്റോള്.
പുറത്തു ബഹളം കേട്ടു നോക്കാനോടിവന്ന സുരേഷേട്ടൻ അവിടുത്തെ കാഴ്ച കണ്ടു കിളിപോയി നിപ്പാണ്.
കാര്യം നിഹായും അപ്പുവും ഏട്ടന് ഒരുപോലെ അനിയത്തികുട്ടികളാണ്.. കല്യാണം കഴിഞ്ഞന്നുമുതൽ കാണാൻതുടങ്ങിയതാണ് രണ്ടാളുടേം കുറുമ്പുകളെല്ലാം രണ്ടും നല്ലൊന്നാന്തരം കുറുമ്പികളാണെന്നുമറിയാം.... പക്ഷെ ഇതുപോലെ പിരിയിളകി കിടക്കുന്നതുങ്ങളാണെന്ന് സുരേഷേട്ടനറിയാതെപോയി സുഹൃത്തുക്കളെ അറിയാതെപോയി 😪.
അപ്പുന്റെ കോപ്രായങ്ങളൊക്കെ കണ്ടു ഇനി ഏതേലും വായ്നോക്കികൾ ശല്യം ചെയ്തിട്ടാണോന്നന്നറിയാൻ മുണ്ട് മടക്കികുത്തി ഓടിപോയി നോക്കിയ സുരേഷേട്ടന്റെ കിളികൾ ഇനിയൊരു മടക്കമില്ല സുരേഷേ എന്ന് പറഞ്ഞു അങ്ങുപോയി.
മുണ്ടുമടക്കികുത്തി ഇപ്പൊ തല്ലുന്നുപറഞ്ഞിറങ്ങിപ്പോയ ഏട്ടൻ വിചനമായി കിടക്കുന്ന റോഡും പരിസരവും കണ്ടു വിജ്രംഭിച്ചു പോയി.
രണ്ടു തെറിവിളിച്ച സമാധാനത്തിന് തിരിഞ്ഞ അപ്പു കാണുന്നത് അവളെ തന്നെ നോക്കി കിളിപ്പറത്തി നിക്കുന്ന സുരേഷേട്ടനേം. ഏട്ടനെ നോക്കി നല്ലോണമൊന്നു ചിരിച്ചു മുങ്ങാൻ നോക്കിയ അപ്പുനെ സുരേഷേട്ടൻ കയ്യോടെ പൊക്കി.
"""മോളൊന്നവിടെ നിന്നെ ഏട്ടൻ ചോയിക്കട്ടെ """
""""എന്താ ഏട്ടാ """
ജനിച്ചതിൽ വെച്ചു ഏറ്റവും നിഷ്കു തനാണെന്ന ഭാവത്തിൽ അപ്പു തിരക്കി.
"""ഇവടിപ്പോ എന്താ നടന്നെ """
"""ഇവിടെന്തു നടക്കാനാ ഏട്ടാ ഒന്നും നടന്നില്ലല്ലോ """
വീണ്ടും അൽനിഷ്കു ലുക്കിൽ അപ്പു.
"""ദേ കളിക്കല്ലേ അപ്പു നീയാരോടാ ഇത്ര ദേഷ്യപ്പെട്ടു സംസാരിച്ചേ """
അവളുടെ നിഷ്കു ലുക്ക് കണ്ടു അവളെ നോക്കി കണ്ണൂരിട്ടിക്കൊണ്ട് ഏട്ടൻ ചോയിച്ചു.
"""അതൊന്നുല്ലേട്ടാ ഞാനിങ്ങനെ നടന്നു....അല്ല സൈക്കിളിൽ അല്ല സൈക്കിളുരുട്ടിക്കൊണ്ടു നടന്നു വരുവായിരുന്നേ അപ്പൊ ഒരുത്തൻ ഞാനെന്തോ ചെയ്‌തെന്നും പറഞ്ഞു എന്നെ ചീത്തവിളിച്ചോണ്ട് വരുന്നു """
"""അല്ല നീയെന്തു ചെയ്തെന്നാ """
""ആ.. അത് പിന്നെ എനിക്കറിയില്ലല്ലോ അതവനല്ലേ അറിയോള് ഇവിടതാണോ പ്രശ്നം മാറ്ററിന്നു വിട്ടുപോവല്ലേ ഇത് കേക്ക് ""
"" ഹാ എങ്കിൽ നീ ബാക്കി പറ "" സുരേഷേട്ടൻ
""""ഹാ അപ്പൊ അവനിങ്ങനെ വരുന്നേ കണ്ട് പേടിച്ചിട്ടല്ല ചെറിയൊരു ഭയം ഉള്ളോണ്ട് സൈക്കിളും എടുത്തു അവിടുന്ന് നേരെ വിട്ടു അപ്പൊ അവനെന്റെ പിന്നാലെ ഓടുന്നെ ഞാൻ പിന്നെ പറപ്പിച്ചങ്ങു വന്നു ഇവിടെത്തിയപ്പോഴാ നിന്നെ """
""അല്ല അപ്പൊ പിന്നെ നീ ഇപ്പൊ ആരെയാ കൊച്ചേ തെറി വിളിച്ചേ ""
അപ്പുന്റെ കഥനകത കേട്ടു സുരേഷേട്ടൻ അറിയാതെ തന്നെ ചോയിച്ചു പോയി.
"" അതുണ്ടല്ലോ ഏട്ടാ അന്നേരം അവിടുന്ന് സൈക്കിളുമെടുത്തു പോരുന്ന തിരക്കിൽ അവനെയൊന്നും പറയാൻ പറ്റിയില്ല... അപ്പൊ പിന്നെ എനിക്കൊരു മനഃസമാധാനത്തിന് ഞാനങ്ങു വിളിച്ചെയാ ""
അപ്പു അവളുടെ മാസ്റ്റർ പീസ് ഇളിയുമിളിച്ചോണ്ട് പറഞ്ഞു.
"" അല്ല അതെങ്ങനെ ശെരിയാവും എവിടോ നിക്കുന്ന അവനെ നീയിവിടുന്നു വിളിച്ച അവനെങ്ങനാ ഇതറിയുന്നേ ""
സുരേഷേട്ടൻ തലപുകച്ചിരുന്നു ആലോയിക്കാൻ തുടങ്ങി.
"""അത് വളരെ സിംപിൾ അല്ലെ ഏട്ടാ ഞാനിവിടിരുന്നു തെറിവിളിക്കുന്നെന്റെ പവറിൽ അവിടിരുന്നു അവൻ തുമ്മിക്കൊള്ളും അപ്പൊ ലവന് മനസ്സിലാവേം ചെയ്യും എന്റെ പ്രതികാരോമാവും അവനു ജലദോഷോം പിടിക്കും """
അപ്പു അവളുടെ ബുദ്ധിപരമായ ഐഡിയ സുരേഷേട്ടന് വിശദീകരിച്ചു പറഞ്ഞു കൊടുത്തു.
വേണ്ടായിരുന്നു ഒന്നുമേ വേണ്ടായിരുന്നു എന്ന ഭാവമാണ് ഏട്ടനിപ്പോൾ.
""ആഹാ നീയെന്താ പെണ്ണെ അവിടെത്തന്നെ നിന്നുകളഞ്ഞേ ഇങ്ങുപോരെ... നിങ്ങളെന്താ മനുഷ്യാ എന്റെ കൊച്ചിനെ ഉള്ളിലോട്ടു കയറ്റാതെ അവിടെ നിന്ന് വായിനോക്കുന്നോ ""
അവിടേക്കുവന്ന ശ്രീക്കുട്ടി അപ്പുനെ അകത്തോട്ട് കയറ്റി സുരേഷേട്ടനെ നോക്കി പേടിപ്പിച്ചു.
"" ഞാൻ പറഞ്ഞതാ ചേച്ചി നമുക്കകത്തോട്ടു പോവാന്നു അപ്പൊ ഏട്ടൻപറയാ രാവിലെയല്ലേ നല്ല ചേലുള്ള പെൺപിള്ളേരൊക്കെ കാണും ഞാൻ സമാധാനായൊന്നു നോക്കിക്കോട്ടെന്ന് ""
ഇത്തവണ അപ്പുന്റെ ഡയലോഗ് കേട്ട് സുരേഷേട്ടൻ ശെരിക്കും ഞെട്ടി. ശ്രീയേച്ചി ഏട്ടനെ നോക്കി പേടിപ്പിക്കാനും തുടങ്ങി. അപ്പുനെ നോക്കി സുരേഷേട്ടൻ ഒന്ന് കണ്ണുരുട്ടി. അവിടുന്ന് പോവാൻ നിന്ന അപ്പു അതോടെ വീണ്ടും തുടങ്ങി.
"" എന്നിട്ട് ഞാൻ ഏട്ടനോട് എന്ന ഞാനുള്ളിലൊട്ടു കേറിക്കോട്ടെന്ന് ചോയിച്ചപ്പോ ഏട്ടൻ പറയ്യാ നീയുള്ളിലോട്ടുപോയ ആ കാലത്തി ഇങ്ങു വരും പിന്നെനിക്കൊന്നു നോക്കാൻ പോലും പറ്റൂല്ല നിനക്ക് പറ്റിയ ചെക്കളന്മാരുണ്ടേൽ ഞാൻ കാട്ടിത്തരാന്ന് ""
കിളിപോയ വഴികൾപോലും പാവം സുരേഷേട്ടന് അറിയാൻ പറ്റിയില്ല. ശ്രീയേച്ചിയാണേൽ നിങ്ങളെ ഞാൻ ശെരിയാക്കും മനുഷ്യാന്നും പറഞ്ഞു ഭദ്രകാളി ലുക്കിലാണ് നിപ്പ്.
"" മോളെ.. ശ്രീക്കുട്ടി പൊന്നേ നിനക്ക് നിന്റേട്ടനെ അറിയാൻപാടില്ലേ നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെയല്ലാതെ ഏതേലും സുന്ദരി പെണ്ണിനെ നോക്കുന്നു... അവൾക്ക് മുഴുത്ത വട്ടാണ് പെണ്ണെ ""സുരേഷേട്ടൻ
""ഏട്ടനിനിനിയിപ്പോ മാറ്റി പറയ്യൊന്നും വേണ്ട... ഇനിപ്പോ എനിക്ക് മുഴുത്ത വട്ടാന്നു തന്നെയിരിക്കട്ടെ ദോണ്ടിരിക്കുന്ന നിങ്ങടെ പ്രോഡക്റ്റ് തന്നെയല്ലേ... മാത്രല്ല പിള്ളമനസ്സിൽ കള്ളവില്ലാന്നുവല്ലേ പറയുന്നേ ""
ലവൾക്ക് വട്ടാന്നു പറഞ്ഞത് കുട്ടിക്ക് പിടിച്ചില്ല. അതോടെ ഒന്നൂടെ മൂപ്പിച്ചു കൊടുത്തു.
"" ഹാ ചോയിക്കടി ചോയിക്ക് എന്റെ മോനെ എനിക്കറിയാം നിന്റടവൊന്നും അവിടെ നടക്കൂല്ല അവനറിയാം അവന്റച്ഛയെ... പറ മോനെ ഈ ആന്റി പറയുന്നേ കള്ളല്ലേ ""
തന്റെ മോനെ നോക്കി നീ വേണമെടാ ഇനി ഈ അച്ഛനെ രക്ഷിക്കാനെന്ന ഭാവത്തിൽ പറഞ്ഞു.
"" മോൻ പറ മോനെ ആന്റി പറഞ്ഞതാണോ അച്ഛാ പറഞ്ഞതണോ സത്യം ""
അപ്പുവും ഒട്ടും വിട്ടുകൊടുക്കാതെ ചോയിച്ചു.
പാവം ചെക്കൻ എന്ത് പറയാണോന്നറിയാതെ രണ്ടാളേം നോക്കി... എന്നിട്ട് അപ്പുനെ ഒന്നൂടെ സൂക്ഷിച്ചു നോക്കി.
""മ്മേ അപ്പാന്തി പയഞ്ഞാ ശത്യം ""
കൊച്ചിന്റെ ഭാഗത്തുന്നു ഇതുപോലൊരു മറുപടി സുരേഷേട്ടൻ പ്രതീക്ഷിച്ചില്ല. ഏട്ടൻ ഇത്തവണ കണ്ണുരുട്ടലൊക്കെ മതിയാക്കി എല്ലാരേം ദയനീയമായി നോക്കി. ഉണ്ണികുട്ടനെ നോക്കി നിനക്കെങ്കിലും ഈ അച്ഛയെ രക്ഷിച്ചൂടായിരുന്നോന്നുള്ള ഭാവമായിരുന്നു.
അത് കണ്ടതും പിന്നൊന്നും പറയാൻ നിക്കാതെ അപ്പു ഉണ്ണിക്കുട്ടനെമെടുത്തു ഉള്ളിലേക്ക് പോയി.
അകത്തു ചെന്ന് ഉണ്ണിക്കുട്ടന് അവൾ കയ്യിൽ ഒളിച്ചുവച്ചിരുന്ന ചോക്ലേറ്റ് കൊടുത്തു.
അപ്പൊ കാര്യം മനസ്സിലായില്ലേ.... അവളുടെ കയ്യിലിരുന്ന ചോക്ലേറ്റ് കാട്ടിയാണ് കുഞ്ഞിചെക്കനെ വീഴ്ത്തിയെ.... എന്താല്ലേ കാലത്തിന്റൊരു പോക്ക്. ഒരു ചോക്ലേറ്റിനു വേണ്ടി എത്ര പെട്ടെന്ന അപ്പനെ ഒറ്റിയേ.
ഇതേസമയം നമ്മുടെ സുരേഷേട്ടൻ ശ്രീകുട്ടിയെ സമാധാനിപ്പിക്കുവാണ്.
""എന്റെ പൊന്നല്ലേ മോളെ നീയി ഏട്ടൻ പറയുന്നതൊന്നു കേക്ക് മോളെ സത്യായിട്ടും ഞാങ്ങനൊന്നും ചിന്തിച്ചിട്ടുപോലുമില്ല ""
എന്നാൽ ശ്രീകുട്ടിയാകട്ടെ സുരേഷേട്ടൻ പറയുന്നതൊന്നും കേൾക്കാതെ അയാൾക്കടുത്തേക്ക് ചുവടുവെച്ചുകൊണ്ടിരുന്നു.
ഏട്ടനും ആ കണ്ണുകളിൽ തന്നെ നോക്കി നിന്നുപോയി.
ശ്രീക്കുട്ടി നടന്നു സുരേഷിന്റെ തൊട്ടടുത്തെത്തി ആ കണ്ണിൽനോക്കിക്കൊണ്ട് മുഖം അടുപ്പിച്ചു ചെവിക്കു തൊട്ടടുത്തായി വെച്ചു. ശ്രീകുട്ടിയൊന്നു ശ്വാസം വലിക്കുന്നതും വിടുന്നതുംപോലും അറിയുന്നത്ര അടുത്ത് നിന്നു... ശ്രീക്കുട്ടീടെ ചുണ്ടുകൾ സുരേഷേട്ടന്റെ ചെവിയിൽ തട്ടി തട്ടിയില്ലന്നെത്തി. ശ്രീടെ ചൂട് ശ്വാസം ഏട്ടന്റെ ചെവിയിലും കഴുത്തിലുമായി തട്ടി കടന്നുപോയി.
""എനിക്കറിയാല്ലോ എന്റേട്ടനെ.... ഈ നെഞ്ചിൽ എനിക്കുമാത്രേ ഇടോണ്ടാവോള്ളെന്നും നിക്കറിയാം ""
ശ്രീകുട്ടീടെ വാക്കുകൾ ഏട്ടനിൽ ഒത്തിരി സന്തോഷം നിറച്ചു. വെറുതെയെങ്കിലും തന്നെയവൾ തെറ്റിദ്ധരിച്ചില്ലല്ലോ എന്നത് ഏട്ടന്റെ മനം നിറച്ചു.
""അവളതൊരു തമാശക്ക് ചെയ്തെയല്ലേ... പോവുന്നെന് മുന്നേ എന്നെ നോക്കി കണ്ണിറുക്കി കാട്ടിട്ടാ അവൾ കേറിപ്പോയെ കുറുമ്പിപെണ്ണ് ""
വീണ്ടുമെന്തോ ഓർത്തു സംശയത്തിൽ നിന്നവനെ നോക്കി പറഞ്ഞോണ്ട് ആ പിടിയിൽനിന്ന് മാറി ഉള്ളിലേക്ക് ഓടാൻ തയാറായി. എന്നാൽ അതിനുമുന്നേ തന്നെ സുരേഷേട്ടൻ അവളെ വട്ടംപിടിച്ചിരുന്നു.
"" അങ്ങനങ്ങു പോവാണോ എന്റെ പെണ്ണ് എനിക്കെന്തൊക്കെയോ പ്രതീക്ഷയൊക്കെത്തന്നു ഒന്നും തരാതെങ്ങനെയാ.. ""
അത് കേട്ടതും ശ്രീടെ മുഖമെല്ലാം ചുവന്നു തുടുത്തു.
കുറച്ചു മുന്നേവരെ കണ്ട ധൈര്യമൊന്നും അപ്പൊ അവളിലുണ്ടായിരുന്നില്ല. നാണത്തിൽ തലകുമ്പിട്ടു തലകുമ്പിട്ടു നിക്കുന്നവളെ കാണെ അവനിൽ അവളോടുള്ള സ്നേഹം വർദ്ധിച്ചു.
ഏട്ടൻ അവളെ ഒന്നൂടെ തന്നിലേക്കടുപ്പിച്ചു നിർത്തി.
ഇപ്പൊ ഏട്ടന്റെ ശ്വാസം അവളുടെ ചുണ്ടിലും കവിളിലും മൂക്കിലുമെല്ലാം തട്ടുന്നുണ്ട്.
"" വി.. വിടേട്ടാ ആരേലും കാണും ""
തന്റെ പിടക്കുന്ന കണ്ണുകൾക്കൊണ്ട് ചുട്ടുമോന്നു നോക്കിക്കൊണ്ട് ശ്രീ പറഞ്ഞുപൂർത്തിയാക്കും മുന്നേ ഏട്ടന്റെ ചുണ്ടുകൾ അവളുടെ പിടയുന്ന മിഴികളിൽ പതിച്ചു.
ആ കണ്ണുകൾ ഇറുക്കിയടച്ചു ഞെട്ടി നിപ്പാണ് ശ്രീ. വീണ്ടുമാ ചുണ്ടുകൾ അവളുടെ മുഖമാകെ സ്നേഹമുദ്രണം ചാർത്തിക്കൊണ്ടിരുന്നു. കണ്ണുകളടച്ചു ശ്രീ അതെല്ലാം നിറഞ്ഞ മനസ്സാലെ സ്വീകരിച്ചു.
💘💘💘💘💘💘💘💘💘💘💘💘💘
ഉണ്ണിക്കുട്ടനുമായി അപ്പു നേരെ പോയത് നിഹെടെ അടുത്തേക്കാണ്.
അവളുടെ റൂമിൽ ചെന്നപ്പോൾ കണ്ടു എന്തോ ഗഹനമായ ആലോചനയിലിരിക്കുന്ന നിഹായെ.
"" എന്താണ് മേടം ഇത്ര ആലോചന ""
അപ്പു അവൾ വന്നതുപോലുമറിയാതെ കാര്യമായെന്തോ ആലോയിച്ചുകൊണ്ടിരിക്കുന്ന നിഹെക്കടുത്തു വന്നു ചോയിച്ചു.
"" അതോ എന്റൊരു ചങ്കുണ്ടേ അവള് രാവിലെ ആരുടെയോ കയ്യിന്നു പണി വാങ്ങിയോ കൊടുത്തോ ആണ് വന്നേക്കുന്നത്.... അതിനെപ്പറ്റിയാലോയിച്ചെയ ""
അപ്പുവിനെ നോക്കി നല്ലോണമൊന്നു പുച്ഛിച്ചോണ്ട് നിഹാ പറഞ്ഞു.
അവിടെ നടന്ന സംഭവങ്ങളെല്ലാം ഏകദേശം നിഹായറിഞ്ഞെന്നു അപ്പുവിന് മനസ്സിലായി. ഇനിയും അതിനെപ്പറ്റി പറഞ്ഞോണ്ടിരുന്നാൽ ശെരിയാവൂല്ലാന്ന് മനസ്സിലാക്കി അപ്പു വിഷയം മാറ്റി.
"" അല്ല നിഹാ നീ റെഡിയായോ.. സാധനങ്ങളെല്ലാം പാക്ക് ചെയ്തിട്ടില്ലേ... ""
അത് കേട്ടതും പെട്ടെന്ന് നിഹെടെ മുഖമൊന്നു മങ്ങി. ഇവിടം വിട്ടുവരാൻ അവൾ ആഗ്രഹിക്കുന്നില്ലാന്ന് അപ്പുവിന് അറിയാമായിരുന്നു. എന്നാൽ നിഹായെ അവിടെ തനിച്ചാക്കാൻ അപ്പു തയാറായിരുന്നില്ല.
അപ്പു തന്നെ പിടിച്ച പിടിയാലേ അവളെ ഒരുക്കി സാധനങ്ങൾ പാക്ക് ചെയ്തു റെഡിയാക്കി.
""ആഹാ മടി പിടിച്ചിരുന്നാളങ്ങു ഉഷാറായല്ലോ ""
സുരേഷേട്ടന്റെ അഭിപ്രായത്തോട് ശ്രീക്കുട്ടിയും ശെരിവെച്ചു.
""ഏട്ടാ ചേച്ചി നിങ്ങളെക്കൂടി കാണാൻ വരുവായിരുന്നു ഞാൻ... ഞാൻ നിഹായെ അങ്ങോട്ട് കൊണ്ടുപോയിക്കോട്ടെ ""
അപ്പു പ്രതീക്ഷയോടെ രണ്ടുപേരെയും മാറി മാറി നോക്കി ചോയിച്ചു.
പെട്ടെന്നങ്ങനൊരു ചോദ്യം അവരും പ്രതീക്ഷിച്ചില്ല. എന്തുപറയണമെന്നറിയാതെ അവർ കുഴഞ്ഞു.
"" നിഹാമോളെ ഞങ്ങടെ കൂടെ കൂട്ടാനായിരുന്നു വിചാരിച്ചേ""
അല്പം മടിച്ചാണെങ്കിലും സുരേഷേട്ടൻ പറഞ്ഞു.
ആർക്കുമെന്താണ് പറയേണ്ടതെന്ന് അറിയാത്തൊരവസ്ഥയിലായിരുന്നു.
""ചെയ്യമ്മ നന്നടെ കൂദെ വഥോ മ്മേ ""
ഒരു മൂലക്കിരുന്നു ചോക്ലേറ്റും തിന്നോണ്ടിരുന്ന ഉണ്ണിക്കുട്ടൻ കയ്യിലിരുന്ന കവറും നക്കി അവരെ എല്ലാരേം നോക്കിക്കൊണ്ട് ചോയിച്ചു.
""നിഹെനെ ഇനിം ഇവിടെ നിർത്താൻ വയ്യെന്നുറപ്പിച്ച ഞാൻ വന്നേ.. പിന്നെ വീട്ടിൽ അപ്പയും അമ്മിയും അവളെ അങ്ങോട്ട് കൊണ്ടുവരാന്ന് പറഞ്ഞപ്പോ മുതൽ അവൾക്കുവേണ്ടി എന്തൊക്കെയോ ചെയ്തുകൂട്ടുന്നുണ്ട്.. ഞാനിതിപ്പോ പറഞ്ഞെ അവളെ അവിടെ ഞങ്ങളെല്ലാരും അത്രക്ക് സ്നേഹിക്കുന്നുണ്ടെന്നു പറയാനാ. ഏട്ടന്റോടും ചേച്ചിയോടുമൊപ്പം ഇവൾ സന്തോഷവതിയായിരിക്കുന്ന എന്റെ വിശ്വാസം ""
അവളുടെ ഓരോ വാക്കിലും വ്യക്തമായിരുന്നു അവളുടെ ദൃഢമായ തീരുമാനം. അപ്പൊ അവളുടെ മനസ്സിൽ നിഹയുടെ സംരക്ഷണവും സന്തോഷവും മാത്രമായിരുന്നു. അത്രനേരം കുഞ്ഞുകളിച്ചു കുറുമ്പുകാട്ടി നടന്ന കുറുമ്പിയായിരുന്നില്ല അവൾ പകരം തന്റെ കൂട്ടുകാരിക്ക് വേണ്ടി എന്തും ചെയ്യാൻ തയാറായ പക്വത നിറഞ്ഞ മറ്റൊരാപ്പുവായിരുന്നു. തെല്ലൊരത്ഭുതത്തോടെയാണ് ഏട്ടനും ചേച്ചിയും നോക്കി കണ്ടത്.
നിഹാക്ക് തന്റെ അപ്പുനെ ഓർത്തു അഭിമാനം തോന്നിപ്പോയി.
"" മോളെ.. മോൾക്കറിയാല്ലോ എനിക്ക് മാസ്സാമാസം കിട്ടുന്ന ശമ്പളമൊന്നുമില്ല. ഒത്തിരി സുഖസൗകര്യങ്ങളും ഉണ്ടാവില്ല ഈ കൂലിപ്പണിക്കാരന്റെ വീട്ടിൽ.. പക്ഷെ ഒന്ന് ഞാനുറപ്പുതരാം അവിടേക്കു വന്നെന്നുള്ള പേരിൽ നിന്റെ കണ്ണ് നിറയില്ല. ചേച്ചീടെ കെട്ട്യോനായല്ല സ്വന്തമേട്ടനായി തന്നെ കാണാം മോൾക്ക്. പിന്നെ ബോർ അടിക്കാതിരിക്കാൻ ദേണ്ടേ നിക്കുന്നു ഈയൊരാള് പോരെ അതൊക്കെ മാറാൻ ""
അടുത്ത് നിക്കുന്ന ഉണ്ണിക്കുട്ടനെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ എല്ലാരുടേം ശ്രെദ്ധ അവനിലേക്കായിരുന്നു. തന്നെ എല്ലാരും ശ്രദ്ധിക്കുന്നെന്നു കണ്ടതും ഉണ്ണിക്കുട്ടൻ കുറച്ചു ഗമയോടെ തന്നെ നിന്നു.
നിഹാ സുരേഷേട്ടനെ ഒന്ന് നോക്കി. ഇപ്പൊ പറഞ്ഞ വാക്കുകളെല്ലാം ഹൃദയത്തിൽ തട്ടിയായിരുന്നു എന്നത് ആ മുഖത്ത് നിന്നു വ്യക്തമായിരുന്നു.
"" മാസ്സാമാസം നല്ലൊരു തുക ശമ്പളം കിട്ടുന്നതായിരുന്നില്ലേ അച്ഛന് ഇന്നുവരെ ആ പണംകൊണ്ട് ഞങ്ങളാരും സന്തോഷമെന്താന്നറിഞ്ഞിട്ടില്യ.. ഇന്നും എന്റെ നന്ദേച്ചി അവിടെ അനുഭവിക്കാ. അതൊക്കെനോക്കുമ്പോ എനിക്കെട്ടനോട് ബഹുമാനമാ തോന്നുന്നേ... ഏട്ടനോടൊപ്പം കൂടിയതിൽ ഒരിക്കലും എന്റെ ചേച്ചീടെ കണ്ണ് നിറഞ്ഞിട്ടില്ല. അത് മാത്രം പോരെ കൂലിപ്പണിന്നു പറഞ്ഞു കുറച്ചു കാണാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ചൂണ്ടി കാട്ടാൻ. എന്നുമുതൽ എന്റെ ചേച്ചീടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി കാണാൻ തുടങ്ങിയെന്നു മുതൽ ഏട്ടനെനിക്കെന്റെ സ്വന്തമേട്ടനാ ""
നിഹെടെ ഓരോ വാക്കിലും പ്രകടമായിരുന്നു നിഹക്ക് ഏട്ടനോടുള്ള സ്നേഹവും ബഹുമാനവും. അത് ശ്രീകുട്ടിയെയും സന്തോഷിപ്പിച്ചു. അപ്പുവിനും സമാധാനമായിരുന്നു അവളുടെ കൂട്ടുകാരി അവിടെ സുരക്ഷിതെയാണെന്നോർത്ത്.
എന്നാൽ ആ സന്തോഷത്തിനധികം ആയുസ്സുണ്ടായിരുന്നില്ല.
അതിനു കാരണം നിഹെടെ വാക്കുകൾ കേട്ടു പുഞ്ചിരി തൂകിയ ചേച്ചിയുടെ മുഖം മങ്ങിയതും അവിടെ ആശങ്ക നിറഞ്ഞതും അവളെ വീട്ടിലേക്ക് കൊണ്ടുപോവാൻ വിലക്കിയതുമായിരുന്നു.
"" വേണ്ടെട്ടാ.. നിഹാമോളെ ഇപ്പൊ നമ്മുടെ കൂടെ കൊണ്ടുപോവുന്നത് സേഫ് അല്ല. അത് ശെരിയാവുന്നു തോന്നുന്നില്ല. "" ശ്രീക്കുട്ടി
"" നീയെന്തൊക്കയാ ശ്രീക്കുട്ടി ഈ പറയുന്നേ അവിടെ അവൾക്കെന്തു ബുദ്ധിമുട്ടാ ഉണ്ടാവുന്നെ..""
ശ്രീക്കുട്ടിയിൽ നിന്നു ഇതുപോലൊരു മറുപടി ഏട്ടൻ പ്രതീക്ഷിച്ചിരുന്നില്ല. ഇനി തന്നോടൊപ്പമുള്ള ജീവിതം അവൾ ബുദ്ധിമുട്ടുന്നതുകൊണ്ടാണോ എന്ന് പോലും സുരേഷേട്ടൻ ചിന്തിക്കാതിരുന്നില്ല.
""എന്റേട്ടാ.. നമ്മുടെ കൂടെ വന്നാൽ അവൾക്കൊരു കുറവും ഉണ്ടാവാൻ പോവുന്നില്ല. പക്ഷെ അച്ഛനും ബാക്കി ബന്ധുക്കളും സമ്മതിക്കുന്നു തോന്നുന്നുണ്ടോ ""
ശ്രീകുട്ടിയുടെ മറുപടി സുരേഷേട്ടനിൽ ദേഷ്യം നിറച്ചു.
""പിന്നെ നീ എന്താ പറയുന്നേ ഓരോരുത്തരുടെ വാക്കുംകേട്ടു ഇവളെ ഇവിടെ നിർത്താനോ.. നിനക്കിത്രയൊക്കെ കണ്ടിട്ടും മതിയായില്ലേ ""
സുരേഷേട്ടന്റെ വാക്കിൽ ഇവിടുള്ളോരോടുള്ള ദേഷ്യം നിറഞ്ഞിരുന്നു. അപ്പുവും ഏകദേശം അതെ ഭാവത്തിലായിരുന്നു. ആർക്കുമൊന്നിനും അവളെ വിട്ടുകൊടുക്കില്ലെന്നപോലെ അപ്പു നിഹെടെ കൈകൾ മുറുകിപിടിച്ചു.
""എനിക്കെല്ലാമറിയാമേട്ടാ.. നമ്മളാരും പറഞ്ഞാൽ ഇവിടാരും കേൾക്കേമില്ല ഒരാഴ്ചയവൾ അവിടെ തികച്ചു നിക്കില്ല. ഞാൻ നോക്കിയിട്ട് അവരെ നിലക്കുനിർത്താൻ ഒരാൾക്ക് മാത്രേ കഴിയൊള്ളു. അവിടെനിന്നു അവളെ കൊണ്ടോവാൻ ആരും ധൈര്യം കാണിക്കത്തുല്ല... അത് നമ്മുടെ അപ്പുന്റെ അപ്പയാ. അപ്പൂന്റോടൊപ്പം അവൾ സേഫുമാകും ഈ മൂടെല്ലാമങ്ങ് മാറേം ചെയ്യും ""
ഒന്നോർത്തപ്പോൾ ശ്രീക്കുട്ടി പറഞ്ഞതെല്ലാം ശെരിയാണെന്ന് എല്ലാർക്കും തോന്നി.
""ചേച്ചി പറഞ്ഞത് ശെരിയാ ഏട്ടാ ഞാൻ കാരണം ഏട്ടനെയോ ചേച്ചിയെയോ എന്തേലും പറഞ്ഞാ എനിക്കതു സഹിക്കില്ല്യ.. എന്തുവാന്നാലും ഓടിവരാൻ ഒരു തണലുണ്ടല്ലോ അത് മതി എനിക്ക്. ജാച്ചപ്പയെ ഇവർക്കെല്ലാം പേടിയായോണ്ട് അങ്ങോട്ടൊരു വഴക്കിനാരും വരുല്ല. പിന്നെ എനിക്ക് കൂട്ട് അപ്പു ഉണ്ടല്ലോ അവിടെ ""
ഇത്തവണ നിഹാ തന്നെ എല്ലാരേം പറഞ്ഞു മനസ്സിലാക്കി.
അങ്ങനെ എല്ലാരുടേം സമ്മതത്തോടെ തന്നെ നിഹാ ആ വീട്ടിന്റെ പടിയിറങ്ങി.
"""മ്മ് എങ്ങോട്ടാണാവോ പെട്ടിം കിടക്കേമെടുത്തോണ്ട് ""
അങ്ങോട്ടേക്ക് വന്ന ശ്രീധരൻ ഗൗരവത്തിൽ ചോയിച്ചു.
""ഞാൻ കൊണ്ടോവാ എന്റെ നിഹായെ. ഇനിയിപ്പോ നിങ്ങൾക്കൊരു ശല്യമങ്ങൊഴിഞ്ഞുപോവില്ലേ. പിന്നെ മോളാണെന്ന ചിന്ത ഇതുവരെ ഇല്ലാത്തോണ്ട് വേറെ പ്രശ്നങ്ങളൊന്നുമുണ്ടാവില്ലല്ലോ ""
അപ്പുവായിരുന്നു അയാൾക്കുള്ള മറുപടി നൽകിയത്.
അതുപോലൊരു നീക്കം അയാൾ പ്രതീക്ഷിക്കാത്തതിനാൽ ആദ്യമൊന്നു ഞെട്ടി. അതിലുപരി അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.
"" ആരോട് ചോയിച്ചിട്ടാടി നീയി കേട്ടുമെടുത്തിറങ്ങിയേക്കുന്നെ.. നിന്റെ തള്ളയെ പോയിട്ടുള്ളൂ തന്തയിപ്പോളും ചത്തിട്ടില്ല.. ഞാൻ ചത്തിട്ടു മതി നിനക്ക് നിന്റിഷ്ടത്തിനുള്ള നടത്തം ""
ഒരലർച്ച തന്നെയായിരുന്നു അയാളുടേത്. അയാളുടെ വാക്കിനപ്പുറത്തേക്കൊന്നു ചെയ്യുന്നത് അയാൾക്ക് തീരെ പിടിച്ചില്ല. എന്നാൽ അയാളുടെ ഓരോ വാക്കുകളും നിഹയിൽ ദേഷ്യമാണ് സൃഷ്ടിച്ചത്.
""ശെരിയാ എനിക്ക് നഷ്ടമായതു എന്റമ്മയെയാ... മാറ്റാരെക്കാളും ആ അമ്മയാഗ്രഹിച്ചിരുന്നു ഞാനിവിടെ നിക്കാൻ പാടില്ലാന്ന്. അത് അമ്മേടെ ഭർത്താവ് കാരണവും. നിങ്ങള് വേറെന്തൊക്കെയോ പറഞ്ഞായൊരുന്നല്ലോ തന്തെന്നോ മറ്റോ... അതെങ്ങനെ ശെരിയാവും മിസ്റ്റർ ശ്രീധരൻ നിങ്ങളുടെ മകളാണ് ഞാനെന്നു ഇന്നുവരെ നിങ്ങടെ വായിന്നു വീഴുന്നേ ഞാൻ കേട്ടിട്ടില്ല. ഇനിപ്പോ അതുമല്ലേൽ കേട്ടോ എന്റെ പേരിൽ പോലുല്ല നിങ്ങടെ ഒരു ബന്ധോം. ഞാൻ നിഹാലിക മാലിക് ഈസ്ഥാൻഷാർ ആണ്. നിഹാലിക ശ്രീധരൻ നമ്പ്യാർ അല്ല. പണ്ട് എല്ലാ കുട്ട്യോളും അവരുടെ അച്ഛന്റെ പേര് ചേർത്ത് പറയുമ്പോൾ എനിക്ക് ഒത്തിരി വിഷമം തോന്നുവായിരുന്നു. എന്റെ പേരിന്റെ കൂടെ മാത്രെന്താ അച്ഛന്റെ പേര് ചേർക്കാനെന്നു. ഇപ്പൊ അലോയിക്കുമ്പോ എനിക്ക് അഭിമാനമാണ് നിങ്ങളെപ്പോലൊരാളുടെ പേര് കൂടെ ചേർത്തില്ലല്ലോന്ന് ""
നിഹാ അത് പറഞ്ഞു നിർത്തുമ്പോൾ വല്ലാതെ കിതച്ചിരുന്നു. അവളുടെ മനസ്സിന്റെ പിരിമുറുക്കം ആ മുഖത്ത് തെളിഞ്ഞു നിന്നു. അത്രേം അയാളുടെ മുഖത്ത് നോക്കി പറയുമ്പോൾ ഭയമോ കുറ്റബോധമോ ഒന്നും തോന്നിയിരുന്നില്ല.
നിഹയുടെ മാറ്റം എല്ലാരേം അതിശയിപ്പിച്ചു. അവൾ പറഞ്ഞതാണ് ശെരിയെന്നു അവർക്കും തോന്നി. അധികം നേരം അയാളുടെ മുന്നിൽ നിൽക്കാൻ പോലും താല്പര്യപ്പെടാതെ നിഹാ അപ്പുവിനോപ്പം നടന്നു. കുറച്ചു മുന്നോട്ടു നടന്നു നിഹായെ അവിടെ നിർത്തി അപ്പു വേഗം തിരിച്ചുവന്നു.
""നിങ്ങൾക്കു കിട്ടേണ്ട മറുപടി നിഹാ തന്നെ തന്നെന്നറിയാം... എന്നാലും ഇപ്പൊ ഞാൻ മിണ്ടാതെ പോയാൽ ഞാനവൾടെ ചങ്കാന്ന് പറഞ്ഞു നടക്കുന്നേൽ അർത്ഥമുണ്ടാവുല്ല ""
ശ്രീധരനടുത്തു വന്നു അയാളെത്തന്നെ നോക്കി അയാളോടായി അപ്പു പറഞ്ഞു.
അവളെന്താ പറയാൻ പോവുന്നതെന്നറിയാൻ നോക്കിയിരിക്കുവാണ് ശ്രീകുട്ടിയും സുരേഷേട്ടനും.
""നിങ്ങളെത്രയൊക്കെ തല്ലിയിട്ടുണ്ടേലും വേദനിപ്പിച്ചിട്ടുണ്ടേലും ചീത്ത പറഞ്ഞിട്ടുണ്ടെലും നിഹാക്കവൾടെ അച്ഛനെന്നു പറഞ്ഞാ ജീവനായിരുന്നു. ഞാൻ പോലും അതിശയിച്ചിട്ടുണ്ട് ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും വീണ്ടും വീണ്ടുമെങ്ങനെയാ അവൾക്കിങ്ങനെ ഒരാളെ സ്നേഹിക്കാൻ കഴിയുന്നെന്ന്... ഞാനത്താവളോട് ചോയിച്ചിട്ടുണ്ട് അപ്പൊ അവള് പറയും എന്നെ ഇന്നുവരെ സ്നേഹത്തോടെ നോക്കിയിട്ടുണ്ടാവില്ല വാത്സല്യം പകർന്നിട്ടുണ്ടാവില്ല പക്ഷെ അതിനു മുന്നേ എന്റെ രണ്ടു ചേച്ചിമാരേം ജീവനായ്ക്കൊണ്ടുനടന്ന ഒരു മനുഷ്യനുണ്ട്. എന്റമ്മയെ പൊന്നുപോലെ നോക്കിയിരുന്ന ആ അച്ഛനെ ഞാൻ കണ്ടിട്ടില്ലേലും കേട്ടത് വെച്ചു തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എന്നെങ്കിലുമൊരിക്കൽ നിങ്ങളാ പഴയപോലാകുന്നു അവൾ വിശ്വസിച്ചു. പക്ഷെ ഇന്ന് ഞാനാ കണ്ണുകളിൽ അങ്ങനൊരു പ്രതീക്ഷ കണ്ടില്ല. അതില്ലാതായതല്ല ഇല്ലാതാക്കിയതാ നിങ്ങള് തന്നെ. ഇന്നലെ അവളെന്നോടെല്ലാം പറഞ്ഞപ്പോൾ നിങ്ങളെ കൊല്ലാനുള്ള ദേഷ്യാ തോന്നിയെ. ഇപ്പോഴും നിങ്ങളെ വെറുതെ വിട്ടെന്ന് വിചാരിക്കണ്ട. ഇപ്പൊ എന്തേലും പ്രശ്നോണ്ടായാൽ അതൂടെ താങ്ങാനുള്ള ശക്തിയാ പാവത്തിനിപ്പോ ഇല്ലാണ്ടായിപ്പോയി. അതോണ്ടുമാത്രാ ഇപ്പൊ ഞാനൊന്നും ചെയ്യാതെ... ""
ഇത്രയൊക്കെ പറഞ്ഞിട്ടും അയാളുടെ മുഖത്ത് നിറഞ്ഞു നിന്നത് പരിഹാസം മാത്രമാണെന്ന് കാണെ അപ്പുവിന് വിചിത്രമായി തോന്നി. ഇത്രക്കും ക്രൂരമാകാൻ ഒരാൾക്ക് കഴിയുമോ എന്ന് പോലും ചിന്തിച്ചുപോയി അപ്പു.
അപ്പു പറയുന്നതെന്തെന്നു നിഹാ കെട്ടില്ലേലും അവൾക്കൂഹിക്കാമായിരുന്നു അത്. ഇത്തവണ അയാളുടെ ഭാവം നിഹായെ അതിശയിപ്പിച്ചില്ല. അമ്മയെ നഷ്ടമായ അന്നവളറിഞ്ഞതായിരുന്നു അയാളെ. സ്വന്തം ഭാര്യ ജീവനുവേണ്ടി പിടയുമ്പോൾ മകൾ നിലവിളിച്ചുകരയുമ്പോൾ തിരിഞ്ഞു നോക്കാതിരുന്നയാളിൽനിന്നും ഇത് തന്നെയാകാം അവൾ പ്രതീക്ഷിച്ചിട്ടുണ്ടാവുക.
നിഹാ തിരിഞ്ഞുനോക്കി ചേച്ചീടേം ഏട്ടന്റേം അനുവാദം വാങ്ങി അപ്പുവിനോടൊപ്പം പോയി.
നിഹയുടെ ബാഗ് അപ്പുന്റെ സൈക്കിളിന്റെ സീറ്റിൽ വെച്ചു രണ്ടു സൈഡിലായാണ് അവരുടെ നടത്തം.
അപ്പുവിന്റെ തള്ളും ചളിയും കേട്ടാണ് അവളുടെ നടത്തം. വായിക്കു റസ്റ്റ് കൊടുക്കാതെ തള്ളിമറിച്ചോണ്ടിരുന്നാൽ പെട്ടന്ന് സൈലന്റ് ആയത് കണ്ടാണ് നിഹാ നോക്കിയത്. വായ് മാത്രമല്ല കാലും അവിടെ നിശ്ചലമായിരുന്നു അപ്പുന്റെ. കാര്യമെന്തെന്നറിയാതെ നിഹാ നോക്കുമ്പോളാണ് അപ്പു അത് nn പറയുന്നേ.
""ദേഡീ അവൻ രാവിലെ ഞാൻ വന്നപ്പോൾ ഒടക്കിയവൻ ""
അപ്പു പറഞ്ഞതും ആളാരാണെന്നറിയാൻ നിഹായും അപ്പു ചൂണ്ടിയിടത്തു നോക്കി.
ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥായിരുന്നു നിഹാക്കപ്പോൾ.
തുടരും
വായിച്ചു അഭിപ്രായം പറയാൻ മറക്കല്ലേ 😌😌.