Part 27
ജീവയുടെ കൂടെ ക്ലാസ്സിലേക്ക് വരുന്നവളെ കണ്ടതും കനി അവളുടെ സീറ്റിൽ നിന്ന് ചാടിയെഴുനേറ്റു....
ജീവയുടെ കൈകളിൽ വിരൽ കോർത്തു നിൽക്കുന്നവളെ നോക്കി കനി സങ്കടത്തോടെ ചുണ്ട് പിളർത്തി...
"Guyss... ഇത് പ്രീതി... ന്യൂ അഡ്മിഷൻ ആണ്... നിങ്ങൾ എല്ലാവരും പതിയെ പരിജയപ്പെട്ടോണ്ടു...പ്രീതി അവിടെ ഇരുന്നോ"
ജീവ അവളോട് പറഞ്ഞതും ആ പെണ്ണ് വന്ന് കനിയുടെ അടുത്ത് വന്നു...കനിയാണേൽ പല്ല് കടിച്ചു കൊണ്ടവളെ നോക്കി....
"ഇവിടെ സ്ഥലം ഇല്ല..."
കനിയുടെ അടുത്തേക്ക് വന്ന പ്രീതിയെ നോക്കി ബെഞ്ചിൽ നെഞ്ച് വിരിച്ചു ഇരുന്നുകൊണ്ട് അവൾ പറഞ്ഞു...
"നമ്മുടെ ബാഗ് മാറ്റിയാൽ മതി കനി... അവൾ ഇവിടെ ഇരുന്നോട്ടെ "
മിയ പ്രീതിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു... കനി ദേഷ്യത്തോടെ മിയയെ നോക്കി കാലിനൊന്ന് ആഞ്ഞു ചവിട്ടി... എന്നിട്ട് നീങ്ങി കൊടുത്തു...
ജീവ അത് കണ്ട് ഒരു ചിരിയോടെ ക്ലാസ്സ് എടുത്തു...
__________💞💞💞
ഓഫീസിലേക്ക് പോവാൻ സമയം ആയിട്ടും താഴേക്ക് കാണാഞ്ഞപ്പോൾ ഡേവിയെ നോക്കി വന്നതാണ് മേരി.... റൂമിലെ സോഫയിൽ ചാരിയിരിക്കുകയാണ് അവൻ... മുഖം ഒരു കൈക്കൊണ്ട് മറച്ചിട്ടുണ്ട്... അവന്റെ ചെന്നിയിലൂടെ കണ്ണുനീർ ചാലിട്ട് ഒഴുകി... അത് കണ്ടതും മേരിയുടെ കണ്ണുകൾ നിറഞ്ഞു... മേരിക്കത്രയും പ്രിയപ്പെട്ട മകനായിരുന്നു ഡേവി....!!
"മോനെ... മറന്നുകൂടെ നിനക്ക് എല്ലാം "
അവർ അവന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു... അവൻ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവരെ നോക്കി....
"കഴിയില്ല മമ്മ...അവളെന്റെ ജീവൻ അല്ലായിരുന്നോ?? എന്റെ കയ്യിൽ കിടന്നല്ലേ മമ്മ അവൾ...'
അവൻ വാക്കുകൾ മുഴുവിക്കാൻ കഴിയാതെ വിങ്ങി പൊട്ടി... മേരി അത് കാണാൻ കഴിയാതെ വായ മൂടിക്കൊണ്ട് താഴേക്ക് ഇറങ്ങി... ഡേവി അവന്റെ ഭൂതക്കാലത്തേക്കും...
___________❤️❤️❤️
"നീ എന്തിനാ അവളെ വിളിച്ചേ ''
കാന്റീനിലേക്ക് നടക്കുന്നതിന്റെ ഇടയിൽ കനി തനുവിന്റെ ചെവിയിൽ ചോദിച്ചു...
"അവൾ അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടപ്പോ പാവം തോന്നി... പിന്നെ ഒന്ന് പരിജയപ്പെടാലോ എന്നും കരുതി..."
തനു ആരുവിനോട് ഓരോന്ന് ചോദിച്ചു മനസിലാക്കുന്ന പ്രീതിയെ നോക്കി പറഞ്ഞു...
"എവിടെയായിരുന്നു ഇത്രയും നാളും... ഇതിപ്പോ ക്ലാസ്സ് കഴിയാൻ ഇനി കുറച്ചു അല്ലെ ഒള്ളു "
ആർദ്ര ചോദിച്ചു...
"ഞാൻ പുറത്തായിരുന്നു... പിന്നെ ഇപ്പൊ വന്നത് ജീവേട്ടന്റെ നിർബന്ധം കൊണ്ടാണ് "
പ്രീതി ഒരു ചിരിയോടെ പറഞ്ഞു... കനി അവളുടെ ജീവേട്ടൻ എന്ന വാക്കിൽ കുരുങ്ങി കിടന്നു....
"അപ്പൊ ജീവ സാറിനെ നേരിട്ട് പരിജയം ഉണ്ടോ "
മിയ ആകാംഷയോടെ ചോദിച്ചു...
"മ്മ് എന്റെ മുറചെറുക്കനാ ഏട്ടൻ "
മുഖത്തു നാണം വരുത്തി കൊണ്ട് പറയുന്ന പ്രീതിയെ കനി ദേഷ്യത്തോടെ നോക്കി... പ്രീതി എല്ലാവരെ കുറിച്ചും ഡീറ്റൈൽ ആയിട്ട് പരിജയപ്പെട്ടു...
"ഇവർക്കൊക്കെ lover ഉണ്ട് കനിക്ക് ഇല്ലെ'"
പ്രീതി കനിയെ നോക്കി ചോദിച്ചു... കനി കേൾക്കാത്തപ്പോലെ മുഖം വീർപ്പിച്ചു നിന്നു...
"ഏയ് എല്ലാവരും അവളുടെ ലവർ ആണ്...നമ്മുടെ കാന്റീനിലെ സുഗു ചേട്ടൻ പോലും😄"
ആർദ്ര കളിയോടെ പറഞ്ഞു.... കനി ദേഷ്യത്തോടെ അവളെ നോക്കി... അത് കേട്ടതും പ്രീതി വായ പൊത്തി ചിരിച്ചു കൊണ്ട് അവളെ നോക്കി... അത് കൂടെ കണ്ടതും കനി ദേഷ്യത്തോടെ ചെയറിൽ നിന്ന് എണീറ്റു തിരിഞ്ഞു നടന്നു... അവരുടെ അടുത്തേക്ക് വരുന്ന ജീവയെയും ആരവിനെയും തള്ളി മാറ്റിക്കൊണ്ട് അവൾ ക്ലാസ്സിലേക്ക് ഓടി....
____________✨️✨️✨️
"ഇസാ...."
കോളേജ് കഴിഞ്ഞ് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് അവളുടെ കാതിൽ അവന്റെ ശബ്ദം അലയടിച്ചത്....അവൾ കണ്ണുകൾ ഇറുക്കി അടച്ചു...
"ഇസാ... ആലോചിച്ചോ നീ "
അവൻ അവളോട് ചോദിച്ചു.....
"ഞാൻ... ഞാൻ പറഞ്ഞല്ലോ സർ... എനിക്ക് അങ്ങനെയൊന്നും ഇല്ല...സർ എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു... സ്വന്തം എന്ന് പറയാൻ ആരും ഇല്ലാത്തവളാ ഞാൻ... ആ ഞാൻ സാറിനെ വേണ്ട "
അവൾ പതിഞ്ഞ ശബ്‍ദത്തോടെ പറഞ്ഞു...
"എന്നെ കെട്ടിയാൽ നിനക്ക് മമ്മ പപ്പാ അനിയൻ അനിയത്തി...എല്ലാവരെയും കിട്ടും ഇസാ... പിന്നെ നീയിങ്ങനെ ഓർഫർ ആണെന്ന് എപ്പോഴും പറയണ്ട ആവിശ്യം ഇല്ല... എനിക്ക് അറിയാം... ഞാൻ ഉണ്ട് നിനക്ക് ഒരിക്കലും നീ അനാഥമല്ല "
അവളുടെ കൈകൾ തലോടികൊണ്ട് അവൻ പറഞ്ഞു...അവൾ വേഗം അവനിൽ നിന്ന് കയ്യെടുത്തു...
"ഇല്ല സർ...സാറിന്റെ വീട്ടുക്കാർക്ക് എന്നെ ഇഷ്ട്ടാവില്ല..."
"അവരുടെ കാര്യം അവിടെ നിൽക്കട്ടെ... നിനക്ക് എന്നെ ഇഷ്ട്ടാണോ അത് പറ "
ഡേവി ദേഷ്യത്തോടെ ചോദിച്ചു... ഇസ അവനെയൊന്ന് നോക്കി... തന്റെ മറുപടിയ്ക്ക് വേണ്ടി കാതോർക്കുവാണവൻ...തനിക്കും ഇഷ്ട്ടമാണ്...ജീവനാണ് ഈ ശാന്ത സ്വഭാവം ഉള്ളവനെ... പണത്തിന്റെ അഹങ്കാരം കാണിക്കാത്തവനെ...പക്ഷെ കഴിയില്ല... ആരും ഇല്ലാത്ത തന്നെ ഇത്രയൊക്കെ ആക്കിയ പള്ളിക്കാരോട് ചെയ്യുന്ന ക്രൂരതയാവും ഇത്...
"പറ ഇസ... നിന്റെ മറുപടി കിട്ടിയിട്ട് വേണം എനിക്ക് വീട്ടിൽ പറയാൻ "
അവൻ തിടുക്കത്തോടെ പറഞ്ഞു...
"വീട്ടുക്കാർക്ക് എന്നെ ഇഷ്ട്ടായില്ലെങ്കിലോ?"
അവൾ മറു ചോദ്യം ചോദിച്ചു...
"ഇഷ്ട്ടാവും ഇസാ... ഞാൻ ഇത് വരെ അവരോട് ഒന്നും ആവിശ്യപ്പെട്ടിട്ടില്ല ഇത് പറയുമ്പോൾ എന്റെ പപ്പ നിന്നെ നേടി തരിക തന്നെ ചെയ്യും "
ആത്മ വിശ്വാസത്തോടെ പറയുന്നവനെ ഇസ നോക്കി...
എന്തോ മുഖത്തു നോക്കി പറയാൻ പറ്റുന്നില്ല....
"ഇസ.... എന്നെ വിശ്വസിക്ക് ഡാ... ഇനിയിപ്പോ ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെ കൈവിടില്ല... എന്റെ ഹൃദയം നിലയ്ക്കുന്നത് വരെ തണലായി സംരക്ഷിച്ചോളാം ഞാൻ "
അവളുടെ മുഖം കോരിഎടുത്തു കൊണ്ട് അവൻ പറഞ്ഞു... ഇസയുടെ കണ്ണ് നിറഞ്ഞു... ഇതുവരെ സ്നേഹത്തോടെ ഒരു തലോടൽ പോലും ലഭിക്കാത്തവൾക്ക് ഇങ്ങനെ ഒരുവന്റെ സ്നേഹം ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു.... അവനെ നിരുത്സാഹാപ്പെടുത്താൻ അവൾക്ക് തോന്നിയില്ല... അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു... ഡേവിയുടെ മുഖം വിടർന്നു അവൻ അവളുടെ മുഖം പിടിച്ചുയർത്തി സന്തോഷത്തോടെ അതിലുപരി സ്നേഹത്തോടെ അവളുടെ നെറ്റിയിൽ മുത്തി... അവളത് കണ്ണടച്ച് കൊണ്ട് സ്വീകരിച്ചു....❤️
പിന്നീട് അങ്ങോട്ട് അവരുടെ ലോകം ആയിരുന്നു...കുറേ സ്നേഹിച്ചും പിണങ്ങിയുമെല്ലാം അവർ ജീവിച്ചു....
"പറ്റില്ല ഡേവി... ഇതിന് ഞാൻ സമ്മതിക്കില്ല...എന്റെ പാർട്ണറുടെ മകളുമായുള്ള കല്യാണം ഞാൻ തീരുമാനിച്ചു കഴിഞ്ഞു.."
ഇസയെ കുറിച്ച് വീട്ടിൽ പറഞ്ഞതും അലക്സ് ദേഷ്യത്തോടെ പറഞ്ഞു...
മേരിയുടെ മുഖത്തു സങ്കടം ആയിരുന്നുവെങ്കിൽ അലീനയുടെയും മെൽവിൻറെയും മുഖത്തു പുച്ഛം ആയിരുന്നു....
"എന്താ പപ്പ... എന്റെ കല്യാണം ഞാൻ അറിയാതെ...നിങ്ങൾ ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ എന്റെ ഇസയെ കെട്ടു..."
ഡേവി പറഞ്ഞു...അലക്സ് അവനെ ദേഷ്യത്തോടെ നോക്കി...
"ഏതോ തെരുവിൽ കിടന്ന ഒരുവൾക്ക് വേണ്ടി നീ എന്നോട് കുരയ്ക്കുന്നോ "
"അവൾ കിടന്നു എന്നതിൽ അല്ല പപ്പാ കാര്യം... ഇനി എവിടെ കിടക്കും എന്നതിൽ ആണ്... ഈ കണ്ട സ്വത്ത് മുഴുവൻ പപ്പ ഒറ്റയ്ക്ക് ഉണ്ടാക്കിയത് അല്ല... ഞാനും കുറേ അധ്വാനിച്ചിട്ട് തന്നെയാണ്... അതുകൊണ്ട് ആര് എതിർത്താലും അവൾ ഇവിടെ എത്തും "
ഇതുവരെ ആരോടും കയർത്തു സംസാരിക്കാത്ത അവന്റെ ആ ഭാവം കണ്ട് എല്ലാവരും അത്ഭുതത്തോടെ നോക്കി...
ഇസ അവനിൽ അത്രമേൽ വേരുറപ്പിച്ചു എന്ന് എല്ലാവർക്കും മനസിലായി....
ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിഞ്ഞ അലക്സ് ദേഷ്യത്തോടെ റൂമിലേക്ക് പോയി... പുറകെ അലീനയും മെൽവിനും....
"മോളെ ഫോട്ടോ ഉണ്ടോ ഡാ കയ്യിൽ "
മേരി സ്നേഹത്തോടെ ഡേവിയുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു...ഡേവി ഒരു ചിരിയോടെ അവന്റെ ഫോൺ എടുത്ത് അവർക്ക് നീട്ടി...
"നല്ല കുഞ്ഞാ "
മേരി സ്‌ക്രീനിൽ കാണുന്ന ഫോട്ടോയിൽ നോക്കികൊണ്ട് പറഞ്ഞു... ഡേവി ഒരു ചിരിയോടെ തലയാട്ടി....
ഈ സമയം അലക്സും മെൽവിനും അലീനയും എങ്ങനെ ഡേവിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കും എന്നാ ഗൂഡാലോചനയിൽ ആയിരുന്നു... കാരണം സണ്ണി എന്ന അലക്സിന്റെ പാർട്ണറുടെ മകൾക്ക് അത്രമേൽ സ്വത്തു ഉണ്ടായിരുന്നു....
___________❤️❤️❤️
"അവൾ എന്താ അങ്ങനെ പോവുന്നെ "
പ്രീതിയുടെ അടുത്ത് ഇരുന്നു കൊണ്ട് ജീവ ചോദിച്ചു.
"ഏയ് ഞങ്ങൾ ഒരു തമാശ പറഞ്ഞു അതിനാ "
"ഹ്മ്മ് "
ആരവ് ആരുവിന്റെ അടുത്തിരുന്നു.... ആരവിനെ കണ്ടതും ആരു വേഗം മുഖം തിരിച്ചു... വേറെ ഒന്നുമല്ല ഇന്നലെ അവനാണ് അവളെ ബെഡിൽ കൊണ്ടുവന്നു കിടത്തിയത് എന്ന് ഭദ്ര പറഞ്ഞപ്പോൾ തൊട്ടുള്ള ഒരു പരവേശം...
"ആർദ്ര..."
മറ്റുള്ളവർ എന്തോ സംസാരത്തിൽ ആണെന്ന് കണ്ടതും ആരവ് വിളിച്ചു... ആരു മുഖം ഉയർത്തി അവനെ നോക്കി...
"നല്ല കനവ കേട്ടോ... വർക്ക് ഔട്ട് ചെയ്യണം "
ആരവ് പറഞ്ഞതും അവൾ വായ തുറന്നു കൊണ്ട് അവനെ നോക്കി.... പിന്നെ വേഗം മുഖം തിരിച്ചു...
ആരവ് അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ നോക്കിയിരുന്നു...
"തന്നോട് ആരാ എന്നെ എടുത്ത് പൊക്കാൻ പറഞ്ഞെ "
ആരു ചമ്മൽ മാറ്റാൻ വേണ്ടി ചോദിച്ചു...
"പിന്നെ എന്റെ ദേഹത്തു അള്ളിപ്പിടിച്ചിരുന്ന നിന്നെ എന്ത് ചെയ്യാണായിരുന്നു ഞാൻ "
അത് കൂടെ കേട്ടതും ആരു നാവ് കടിച്ചു... പിന്നെ വേഗം അവിടുന്ന് എണീറ്റു ക്ലാസ്സിലേക്ക് ഓടി... അത് കണ്ട് ആരവിന്റെ ചൊടിയിൽ ഒരു പുഞ്ചിരി മൊട്ടിട്ടു....
ഇത് കുറച്ചു മാറി നിന്ന് കണ്ട അലീനയുടെ ദേഷ്യം വർധിപ്പിച്ചു...
____________✨️✨️✨️
കണ്ണ് തുടച്ചു മുകളിൽ നിന്ന് വരുന്ന മേരിയെ കണ്ടതും അലക്സും മെൽവിനും ഒന്ന് പുച്ഛിച്ചു...
"ഭക്ഷണം വിളമ്പ് "
അലക്സ് കടുപ്പത്തിൽ പറഞ്ഞതും അവർ വേഗം അവർക്ക് ഭക്ഷണം വിളമ്പി...
''നിന്റെ മോൻ ഇനി പോവുന്നില്ല എന്ന് ഉറപ്പിച്ചോ "
അയാൾ മേരിയെ നോക്കി... അവരൊന്നു തലയാട്ടി...
"പപ്പാ... ഭാര്യയെ കൊന്നവരെ കണ്ടുപിടിക്കാൻ ആണ് "
മെൽവിൻ പുച്ഛത്തോടെ പറഞ്ഞതും അയാളുടെ ചുണ്ടിലും ഒരു പരിഹാസം വിരിഞ്ഞു....
ഡേവി കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് വലിച്ചു തുറന്നു...
അവളിലെ ഓർമയിൽ ആയിരുന്നു അവൻ അപ്പോഴും... പിന്നെ എന്തോ ഓർത്തു കൊണ്ട് വേഗം ഫ്രഷ് ആയി ഓഫീസിലേക്ക് ഇറങ്ങി...
"ഗംഗ...ആ ഡോക്യുമെന്റ് ക്ലിയർ അല്ലെ '"
ഗംഗയുടെ മുഖത്തേക്ക് നോക്കിയവൻ ചോദിച്ചു...
"അതെ സർ..."
അവൾ പറഞ്ഞു...
മ്മ് അവനൊന്നു മൂളിക്കൊണ്ട് സിസ്റ്റത്തിലേക്ക് നോക്കി...അവൾ പോയയില്ല എന്ന് കണ്ടതും അവൻ മുഖം ഉയർത്തി അവളെ നോക്കി...
"ഹ്മ്മ്??"
"അത് സർ...ഞാൻ ഇന്ന് ഈവെനിംഗ് സബ്മിറ്റ് ചെയ്യേണ്ട ഒരു ഫയൽ വീട്ടിൽ വച്ചു മറന്നു "
അവൾ പേടിയോടെ പറഞ്ഞു....
"ഹ്മ്മ്... താനൊരു കാര്യം ചെയ്യ് വണ്ടിയില്ലേ കയ്യിൽ പോയി എടുത്തുവാ "
ശാന്തമായി ഡേവി പറഞ്ഞു...അവൾ സമാധാനത്തോടെ തലയാട്ടികൊണ്ട് പുറത്തേക്ക് പോയി....
_______________✨️✨️✨️
ക്ലാസ്സിലേക്ക് വന്ന ആരു കാണുന്നത് ഡെസ്കിൽ തല ചാഴ്ച്ചു കിടക്കുന്ന കനിയെ ആണ്...
"എന്ത് പറ്റിയെടി "
ആരു അവളുടെ അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു...കനി നിറഞ്ഞ കണ്ണുകൾ അവൾ കാണാതെ തുടച്ചുകൊണ്ട് ആരുവിനെ നോക്കിയൊന്ന് ചിരിച്ചു...
"ഒന്നുല്ല☹️"
"ഏഹ്... എന്തോ ഉണ്ടല്ലോ മോളെ... കാര്യം പറ ഹ്മ്മ്??"
"ഒന്നുല്ല ഡീ പെട്ടെന്ന് നിങ്ങൾ അങ്ങനെ പറഞ്ഞപ്പോ സങ്കടം വന്ന് അതാ "
കനി മുഖം തിരിച്ചു കൊണ്ട് പറഞ്ഞു...
"ഞങ്ങൾ ഇതിന് മുന്നും നിന്നെ കളിയാക്കിയിട്ടുണ്ടല്ലോ എന്നിട്ട് എന്താ ഇപ്പൊ ഇങ്ങനെ "
"എന്നാലും ആ പെണ്ണ് എന്ത് കരുതിക്കാണും "
"ഒന്നും കരുതില്ല... പ്രീതി നമ്മളെയൊക്കെ കൂട്ടാ ഡീ '"
ആരു പറഞ്ഞതും കനി താല്പര്യം ഇല്ലാതെ ഒന്ന് മൂളി...
________________❤️❤️❤️
ഒന്ന് രണ്ടാഴ്ച കടന്നു പോയി... പ്രീതി എല്ലാവരും ആയി നന്നായി അടുത്തു... കനിക്ക് എന്തോ അവൾ ജീവയോട് ഒട്ടിനിന്ന് സംസാരിക്കുന്നതെല്ലാം കാണുമ്പോൾ ഒരു കുഞ്ഞു കുശുമ്പ് തല പൊക്കും... പിന്നെ തോന്നും അവന്റെ മുറപ്പെണ്ണ് അല്ലെ എന്ന്...
മിയയും ആഷിയും, തനുവും ആദിയും സ്നേഹിച്ചു നടക്കുന്നു...ഒരു മാറ്റവും ഇല്ലാത്തത് ആരവിനും ആരുവിനും മാത്രമാണ്... കാണുമ്പോ കാണുമ്പോ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പോര് കോഴികളെപ്പോലെയാണ്...😁
ഇന്നാണ് കല്യാണ തലേന്ന്✨️
തുടരും...
ബോർ ആവുന്നുണ്ടോ☹️പറയണേ... ആരവും ആരുവും മാത്രം അല്ല ഇതിലെ ഓരോരുത്തരും പ്രധാനമാണ്... അതുകൊണ്ട് ഇതിങ്ങനെ പതിയെ പതിയെ പോകു...😊 എല്ലാവരും അഭിപ്രായം പറയൂട്ടോ...😍പിന്നെ ഗ്രേറ്റ്, ഗുഡ് ഇതൊന്നും എനിക്ക് വേണ്ട😬🤧എന്റെ സ്റ്റോറി അത്ര പെർഫെക്ട് അല്ലെന്ന് എനിക്ക് അറിയാം😬അതുകൊണ്ട് കമന്റ് ചെയ്യുന്നവർ രണ്ടുവരി എനിക്ക് വേണ്ടി കുറിക്കണം☺️😍