Aksharathalukal

Mine forever❣ - 5

♡5♡

അവൻ ബെഡ്ഡിനടുത്തേക്ക് നടന്നടുത്തു ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി......

'അ....അവന്തികനേഴ്സ്.....'

അവൻറെ ചുണ്ടുകൾ മൊഴിഞ്ഞു സെയിംടൈം അവൻറെ ഫോൺ റിങ്ങ്ചെയ്തു ......നബീൽ ആണ് അവൻ ഫോണെടുത്ത് കാതോട് അടുപ്പിച്ചു.....


നീ വേഗം ഗസ്റ്റ്ഹൗസിലേക്ക് വാ...എനിക്കൊരു ക്ലൂ കിട്ടിയിട്ടുണ്ട്....

അവന്തിക ഈസ് ഡെഡ്....

What!!!

ഒരു ആക്സിഡൻറ് പറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നതാ

ഹോ ഗോഡ്😶 ആക്സിഡൻ്റോ അതോ മർഡറോ.....

അറിയില്ല... ആ സ്ഥലത്തെ സിസിടിവി ഫൂട്ടേജ് ചെക്ക് ചെയ്യണം സാക്ഷികളെ സമീപിക്കണം......ഞാൻ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൊണ്ട് അങ്ങോട്ട് വരാം......

ഹാ

നീ എന്താ ക്ലൂ കിട്ടി എന്ന് പറഞ്ഞേ...

ആഹ്.... ആ റോബറി നടന്ന ബാങ്കിനടുത്തുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഞാൻ ഒന്നുകൂടി പരിശോധിച്ചു.....റോബറി നടന്നതിന്റെ പിറ്റേന്ന് ബാങ്കിന് മുന്നിൽ നിലത്തു നിന്നും ഒരു ഐഡി കാർഡ് ആരോ എടുക്കുന്നത് കാണുന്നുണ്ട്...... എടുക്കുന്ന ആൾ മുഖം മറച്ചത് കാരണം അയാളെ കണ്ടില്ലെങ്കിലും ഐഡി കാർഡിൽ ഉള്ള ആളുടെ മുഖം വ്യക്തമായി..... കൊള്ളയടിച്ച സമയത്തിന് ശേഷമാണ് ആ കാർഡ് അവിടെ കാണുന്നത് കൊള്ളയടിക്കാൻ വന്ന ആളുടെ കയ്യിൽ നിന്നും മിസ്സ് ആയതാണ് എന്ന് ഉറപ്പിക്കാം .......

ഹ്മ്... ഇനിയാ റോബറിയുമായി ഈ കേസിന് ഒരു ബന്ധവും ഇല്ലെങ്കിൽ നമ്മൾ ആദ്യം മുതൽ തുടങ്ങേണ്ടിവരും.....

ഹ്...

ഫോൺ വെച്ചതും അവൻ നേരെ റിനുവിന്റെ അടുത്തേക്ക് തിരിഞ്ഞു.....

അവളുടെ ചെന്നിയിൽനിന്നും വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങി അവൾ കാൽവിരലുകൾ ഇറുക്കി സ്വയം നിയന്ത്രിച്ചു.....


------------------


ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുന്നേരം മുന്നിൽ തന്നെ മുബി അവളെ വെയ്റ്റ് ചെയ്ത് നിൽക്കുന്നുണ്ടായിരുന്നു.....

എന്താടീ നിൻറെ മുഖം ഒരുമാതിരി....

ഏയ് ഒന്നുല്ല ഒരു സർജറി ഫെയിൽ ആയി....

ഓഹ്....

നീ വീട്ടിലേക്ക് പൊയ്ക്കോ.... എനിക്ക് ഒരാളെ കാണാനുണ്ട് ഞാൻ വന്നോളാം......

എങ്ങോട്ടാണ്? ഞാൻ വരണോ.....

ഏഹ് വേണ്ട.....

ഹാ ഒക്കെ....

മുബി പോയതും അവൾ കാറിലേക്ക് കയറി.....

ഇന്നു നടന്നതെല്ലാം മനസ്സിലേക്ക് കടന്നു വന്നതും സ്റ്റയറിങ്ങിൽ പിടിമുറുക്കി കൊണ്ട് അവൾ സ്വയം നിയന്ത്രിച്ചു......
'നിനക്ക് ഞാൻ ഒരിക്കലും മാപ്പ് തരില്ല ഇഡിയറ്റ്...ഐ ഹേറ്റ് യു.....'
അവൾ വണ്ടി ഹൈസ്പീഡിൽ ഓടിച്ചു....

ലക്ഷ്യസ്ഥാനത്തേക്ക് പോയിക്കൊണ്ടിരിക്കെയാണ് പെട്ടെന്ന് വണ്ടിയുടെ കുറുകെ പോലീസ് ജീപ്പ് ബ്ലോക്ക് ചെയ്തത്....
ജീപ്പ് കണ്ട് അവൾ തെല്ലൊന്ന ഭയന്നു...
ജീപ്പിലേക്ക് നോക്കി...അതിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടതും അവൾ ആശ്വാസത്തോടെ ദീർഘശ്വാസം എടുത്തുവിട്ടു.....താനേ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..... അവൾ കാറിൽ നിന്നും ഇറങ്ങി.....

ഹായ് Risla Mehaq😡

ഹായ് ഇതാര് ജസ്നയോ...എത്ര കാലങ്ങൾക്ക് ശേഷാല്ലേ നമ്മള് കാണുന്നേ😁....

നീ വല്ലാണ്ട് ഷൈൻ ചെയ്യണ്ട ഞാനിപ്പൊ സസ്പെൻഷനിലല്ലെന്ന് ഓർക്കുന്നത് നല്ലതാ.....

ഹോ😏

ഒരു കൈക്കൂലി വാങ്ങുന്ന വീഡിയോ കൊണ്ട് ഈ യൂണിഫോം തന്നെ ഇല്ലാതാക്കാന്ന് കരുതിയോ നീ....ഏറിപ്പോയ രണ്ടാഴ്ച , അതിനുള്ളിൽ എങ്ങനെ തിരിച്ചുവരണന്ന് എനിക്കറിയാ

അല്ല അയ്ന്പ്പൊ ഞാനെന്താ ചെയ്യേണ്ടേ🤭

😡

എന്നോട് ദേഷ്യപ്പെട്ടിട്ട് ഒരു കാര്യവുമില്ല😏.....നീ വണ്ടി മാറ്റിക്കേ എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാനുണ്ട്.....

പ്രോസ്റ്റിറ്റ്യൂഡ്&#...

ഹ്....

ജസ്നയുടെ അരോചകമായ വാക്കുകൾ കേട്ട് നിയന്ത്രണം വിട്ടഅവൾ ജസ്നയുടെ കവിളിലേക്ക് ആഞ്ഞടിച്ചു......ജസ്ന ബാക്കിലേക്ക് വേച്ചുപോയതും അവളുടെ കൂടെയുള്ള പോലീസുകാർ റിനുവിനെ പിടിച്ചു വെച്ചു.....
നിമിഷങ്ങൾക്കകം ജസ്ന അവളുടെ കൈകളിൽ വിലങ്ങ് വെച്ചു.....

ആൾ ദ ബെസ്റ്റ് Risla Mehaq😡😏

അവൾ ചുണ്ടിൽ പൊടിഞ്ഞ ചോര നീട്ടിത്തുടച്ചു റിനുവിനെ പിടിച്ച് ജീപ്പിനുള്ളിലേക്ക് തള്ളി......





------------------


ഐഡി കാർഡിന്റെ ഉടമയെക്കുറിച്ച് നിമിഷങ്ങൾക്കകം എല്ലാ ഡീറ്റെയിൽസും നാച്ചുവിന് ലഭിച്ചു..... വിവരങ്ങൾ വിശദമായി പരിശോധിച്ച അവന് തല പെരുക്കുന്നത് പോലെ തോന്നി.....അവൻ കണ്ണുകൾ അടച്ചു ചെയറിലേക്ക് ചാരിയിരുന്നു കിട്ടിയ വിവരങ്ങളെല്ലാം വെച്ചുകൊണ്ട് അന്നത്തെ റോബറിയുടെ വിവിധ സന്ദർഭങ്ങൾ ചിത്രങ്ങളായി പേപ്പറുകളിൽ വരച്ചു തുടങ്ങി......



പോസ്റ്റുമോർട്ടം റിപ്പോർട്ടുമായി എത്തിയ അക്കു റിപ്പോർട്ട് നാച്ചുവിന് മുന്നിലേക്ക് എറിഞ്ഞു കൊണ്ട് ദീർഘശ്വാസം എടുത്തു ചെയറിലേക്ക് ഇരുന്നു.... നാച്ചു അവനെ ഒന്ന് നോക്കി നെറ്റിചുളിച്ചു കൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കയ്യിലെടുത്തു റിപ്പോർട്ട് വായിച്ചതോടെ അവൻറെ കണ്ണുകൾ താനേ വികസിച്ചു......

അപ്പോ ഇതും മർഡർ ആണ്.....ആക്സിഡൻറ് അല്ലാതെ ഒരു പോയ്സൺ അകത്തു കയറിയിട്ടുണ്ട് അല്ലേ......

ഹ്....പോയിസൺ ഉള്ളിലേക്ക് കയറാനുള്ള ഒരു സന്ദർഭം ഉണ്ടായിട്ടില്ല.... എവിടെ നിന്നാണെന്നോ നോ എവിടെൻസ് &&##@.....


കൂൾ മാൻ ....നീ ഇതൊന്ന് നോക്ക്

നാച്ചു അവൻ വരച്ച ചിത്രങ്ങൾ അക്കുവിന് നൽകി..... നിർവികാരതയോടെ നോക്കിയ അക്കു പെട്ടെന്ന് ചെയറിൽ നിന്നും എണീറ്റു.....

ഓരോ ചിത്രങ്ങളിലേക്കും മാറി മാറി നോക്കി.... അപ്പോഴേക്കും നാച്ചു പറഞ്ഞു തുടങ്ങിയിരുന്നു


പകയോ അല്ലെങ്കിൽ ആരുടെയെങ്കിലും നിർദ്ദേശപ്രകാരം
ഹസൻ,ലാസിം,വിവേക് ആ മൂന്നംഗസംഘം അഞ്ചുപേരുടെ ബാങ്ക് ഡെപ്പോസിറ്റ് കൊള്ളയടിക്കാൻ തീരുമാനിക്കുന്നു...... തലേദിവസം അവരിലെ, ആ ബാങ്കിൽ തന്നെ വർക്ക് ചെയ്യുന്ന ലാസിം ബാങ്കിലേക്ക് എത്തി അവര് ടാർഗറ്റ് ചെയ്ത 5 ലോക്കറുകളുടെ പൊസിഷൻ,നമ്പർ എല്ലാം തന്ത്രപരമായി കണ്ടെത്തുന്നു....... പിറ്റേന്നു തന്നെ രാത്രി ബാങ്ക് കൊള്ളയടിച്ചു..... പക്ഷേ അവരുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് തിരിച്ചു പോകുന്ന വഴിക്ക് കാർ ആക്സിഡൻറ് ആകുന്നു....... കൊക്കയിലേക്ക് മറിഞ്ഞു തൽഫലമായി മൂന്നുപേരും മരിക്കുന്നു!!!!.......





{തുടരും......}


 Mine forever❣ - 6

Mine forever❣ - 6

4.6
3274

♡6♡ പകയോ അല്ലെങ്കിൽ ആരുടെയെങ്കിലും നിർദ്ദേശപ്രകാരം ഹസൻ,ലാസിം,വിവേക് ആ മൂന്നംഗസംഘം അഞ്ചുപേരുടെ ബാങ്ക് ഡെപ്പോസിറ്റ് കൊള്ളയടിക്കാൻ തീരുമാനിക്കുന്നു...... തലേദിവസം അവരിലെ, ആ ബാങ്കിൽ തന്നെ വർക്ക് ചെയ്യുന്ന ലാസിം ബാങ്കിലേക്ക് എത്തി അവര് ടാർഗറ്റ് ചെയ്ത 5 ലോക്കറുകളുടെ പൊസിഷൻ,നമ്പർ എല്ലാം തന്ത്രപരമായി കണ്ടെത്തുന്നു....... പിറ്റേന്നു തന്നെ രാത്രി ബാങ്ക് കൊള്ളയടിച്ചു..... പക്ഷേ അവരുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് തിരിച്ചു പോകുന്ന വഴിക്ക് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു തൽഫലമായി മൂന്നുപേരും മരിച്ചു!!!!....... കൃത്യമായി ഇവര് മൂന്നുപേരുമാണ് കൊള്ളയടിച്ചത