Aksharathalukal

Mine forever❣ - 6

♡6♡

പകയോ അല്ലെങ്കിൽ ആരുടെയെങ്കിലും നിർദ്ദേശപ്രകാരം
ഹസൻ,ലാസിം,വിവേക് ആ മൂന്നംഗസംഘം അഞ്ചുപേരുടെ ബാങ്ക് ഡെപ്പോസിറ്റ് കൊള്ളയടിക്കാൻ തീരുമാനിക്കുന്നു...... തലേദിവസം അവരിലെ, ആ ബാങ്കിൽ തന്നെ വർക്ക് ചെയ്യുന്ന ലാസിം ബാങ്കിലേക്ക് എത്തി അവര് ടാർഗറ്റ് ചെയ്ത 5 ലോക്കറുകളുടെ പൊസിഷൻ,നമ്പർ എല്ലാം തന്ത്രപരമായി കണ്ടെത്തുന്നു....... പിറ്റേന്നു തന്നെ രാത്രി ബാങ്ക് കൊള്ളയടിച്ചു..... പക്ഷേ അവരുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് തിരിച്ചു പോകുന്ന വഴിക്ക് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു തൽഫലമായി മൂന്നുപേരും മരിച്ചു!!!!.......


കൃത്യമായി ഇവര് മൂന്നുപേരുമാണ് കൊള്ളയടിച്ചത് ?അതുപോലെ ഇങ്ങനെതന്നെയാണ് നടന്നതെന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയും

അവന്റെ ചോദ്യത്തിന് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എല്ലാ തെളിവുകളും അവനു മുൻപിൽ നാച്ചു നിരത്തി

ഹോ ഓക്കേ...

അവര് ഗസ്റ്റ്ഹൗസിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് പോയി.... സ്റ്റേഷന് അകത്തേക്ക് കയറിയതും അവിടെ നിന്ന് ശബ്ദം കേട്ട് രണ്ടു പേരും പരസ്പരം മുഖത്തേക്ക് നോക്കി നെറ്റിചുളിച്ചു അകത്തേക്ക് കയറി......

എന്താണ് അവിടെ.....
നാച്ചു കോൺസ്റ്റബിളിനോട് ചോദിച്ചു....

ഈ സ്റ്റേഷനിലെ എസ്ഐ സസ്പെൻഷനിൽ ആയിരുന്നല്ലോ മാഡം ഇന്ന് വീണ്ടും ജോയിൻ ചെയ്തു.... മാഡത്തെ തല്ലി എന്നും പറഞ്ഞ് ഒരു പെൺകുട്ടിയെ അടിക്കുവാണ്.....

ഏഹ്

ആ പെൺകുട്ടി ഇന്ന് രാവിലെ സാറിനൊപ്പം വന്നില്ലേ ആ കുട്ടിയാണ്.....

അതു എന്ന് കേട്ടതും അക്കു വേഗം അകത്തേക്ക് പോയി നാച്ചുവും അവനു പിന്നാലെ നടന്നു....

നിൻറെ അഹങ്കാരം ഇന്നത്തോടെ ഞാൻ നിർത്തും..... ജസ്ന അവളുടെ കവിളിലേക്ക് ആഞ്ഞടിച്ചു....അവൾ കത്തുന്ന കണ്ണുകളോടെ എതിർത്തു നിന്നു... കൈകൾ രണ്ടുപേർ ചേർന്ന് പിടിച്ചു വെച്ചിട്ടുണ്ട്....

ജസ്ന വീണ്ടും അടിക്കാൻ നിന്നതും അക്കു വാതിലിൽ ആഞ്ഞുചവിട്ടി...... മുഖം ആകെ ചുവന്നു നിൽക്കുന്ന റിനുവിനെ കണ്ട് അവന്റെ ഉള്ളൊന്നു പിടഞ്ഞു....

അവൻ ദേഷ്യത്തോടെ ജസ്നയിലേക്ക് തിരിഞ്ഞു...

Leave her😡

സോറി.... സർ മറന്നുപോയോ ഇത് എൻറെ സ്റ്റേഷൻ ആണ്....

it's my order😡

അലുറുകയായിരുന്നു അവൻ........തൽഫലമായി പോലീസുകാരുടെ കൈകൾ അവളെ മോചിപ്പിച്ചു.....

നാച്ചു നീ ഇവളെ കൊണ്ട് പുറത്തേക്ക് പോ......അവൻ നാച്ചുവിനോടായി പറഞ്ഞതും നാച്ചു അവളേയും കൂട്ടി പുറത്തേക്ക് നടന്നു......

പോലീസുകാരുടെ നേര്ക്ക് ആക്രമണം നടന്നാൽ ഉള്ള ശിക്ഷ ഞാൻ പറഞ്ഞു തരണ്ടതില്ലല്ലോ സാറിന്....(ജസ്ന)

കരീം എന്താണ് നടന്നത്....
കോൺസ്റ്റബിളിനെ വിളിച്ചു കൊണ്ട് അക്കു ചോദിച്ചതും അയാൾ നടന്നതെല്ലാം തുറന്നു പറഞ്ഞു...

ഹോ... പോലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നുള്ളത് എസ്ഐ മേഡത്തിന് അറിയില്ലായിരുന്നോ😏ഇവരുടെ മൊഴി മാത്രമെടുത്താൽ തന്നെ, ഒരു സസ്പെൻഷൻകൂടി കൈനീട്ടി വേടിക്കാം...അത് വേണോ വേണ്ടയോ എന്ന് നീ തന്നെ തീരുമാനിക്ക്....

സോറി സർ....ഞാൻ....ഇനിയിത് ആവർത്തിക്കില്ല....

ഹ്മ്.....ശ്രീകാന്ത്.... ഈ കേസ്ഫയലിൽ പറഞ്ഞപ്രകാരമുള്ള വിവരങ്ങൾ ഉടനെ മീഡിയക്ക് നൽകണം...

എസ് സർ...

അവൻ ജസ്നയെ ഒന്നു തുറിച്ചുനോക്കി പുറത്തേക്ക് ഇറങ്ങി.....







ഡീ ...നിനക്കും ആ എസ്ഐക്കും തമ്മിൽ മുന്നേ വല്ല പ്രശ്നം ഉണ്ടായിരുന്നോ നല്ല വൈരാഗ്യം ഉള്ളപോലെ ആണല്ലോ അവൾ.......(നാച്ചു)

ഹാ... കോളേജിൽ ക്ലാസ്മേറ്റ് ആയിരുന്നു... അവളോട് തല്ലുണ്ടാക്കാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല ഭൂലോക കൂതറയാണ് ഓള്.....ആരാണോ അതിനെ പിടിച്ച് പോലീസിൽ ആക്കിയേ.... അല്ലേലും ഈ പോലീസുകാരൊക്കെ


എന്നു പറഞ്ഞ് അവള് തിരിഞ്ഞതും കൈ കെട്ടി നിൽക്കുന്ന അക്കുവിനെ കണ്ടു സൈക്കിളീന്ന് വീണ ഒരു ഇളി പാസാക്കി.....

പോലീസുകാർ ഒക്കെ🤨

അല്ലാഹ്... പൊലീസുകാരൊക്കെ...... ഹാ അടിപൊളി ആണെന്ന് പറയുവായിരുന്നു ല്ലേ നാച്ചൂ....

😂മതിയെടി ...ദേ ആ കടയിൽ പോയി ഐസ്ക്യൂബ് മേടിച്ച് മുഖത്ത് വെച്ചോ ടാ നീയും ഇവളൊപ്പം ചെല്ല്......(നാച്ചു)

അതെന്താ നിനക്ക് പോയാൽ

നീയല്ലേ ഇവളുടെ😶

അക്കൂന്റെ നോട്ടം കണ്ടു പറയാൻ വന്നത് നാച്ചു പാതിയിൽ വിഴുങ്ങി🤭

എനിക്കൊരു കാൾ വന്നായിരുന്നു... അർജന്റായി കമ്മീഷ്ണർ ഓഫീസിലേക്ക് ചെല്ലണം പോലും.... അതാ....😁

എന്നുപറഞ്ഞ് നാച്ചു പെട്ടെന്ന് അവിടുന്നുണ്ട് മുങ്ങി.....


ആരും കഷ്ടപ്പെട്ട് എന്റെ കൂടെ വരണ്ട..... ഞാൻ ഈ വയ്യാത്ത കയ്യും വെച്ച് ഒറ്റക്ക് പോയിക്കോണ്ട്🤧 അല്ലേലും തനിക്കൊന്നും കണ്ണി ചോര ഇല്ലെന്ന് എനിക്കറിയാ😔

ഹോ കൈവച്ചാണല്ലോ നീ നടക്കുന്നേ😏

😒 'സ്നേഹമില്ലാത്ത തെണ്ടി 😖'

ഹ് വരുന്നുണ്ടെങ്കിൽ വാ... എനിക്ക് വേറെ പണിയുണ്ട്....


അക്കു മുന്നിലേക്ക് നടക്കുന്ന കണ്ട് വിശ്വാസം വരാതെ അവളൊന്നു നിന്നു പിന്നെ അവൻറെ വാണം വിട്ടുള്ള പോക്ക് കണ്ടു വേഗം പിന്നാലെ പോയി....

കടയിലെ ചേട്ടനോട് ഐസ്ക്യൂബ് ഉണ്ടോയെന്ന് ചോദിച്ചതും ചേട്ടൻ ഒരു ബൗളിൽ തന്നു..... അതും വാങ്ങി അക്കു കടക്ക്ബാക്കിലായുള്ള ഇരിപ്പിടത്തിൽ പോയി ഇരുന്നു റിനുവും അവൻറെ അടുത്ത് വന്നിരുന്നു....

അവൻ ബൗള് അവളുടെ കയ്യിലേക്ക് കൊടുത്തു...
അവൾ അതിൽ നിന്നും ക്യൂബ് എടുത്ത് മുഖത്തേക്കു വെക്കാൻ നിന്നതും കയ്യിൽ പറ്റിയ മുറിവ് വേദനിച്ച് അവളുടെ മുഖം ചുളിഞ്ഞു അവൾ കണ്ണിറുക്കി എരുവ് വലിച്ച് വീണ്ടും മുഖത്തോട് അടുപ്പിക്കാൻ നിന്നതും അവളുടെ കയ്യിലാരോ പിടുത്തം ഇട്ടിരുന്നു.....

അവൾ ഞെട്ടലോടെ കണ്ണുവെട്ടിത്തുറന്നു..... തന്റെ തൊട്ടു മുന്നിൽ ഉള്ള അക്കുവിൻറെ മുഖം കണ്ട് അവളുടെ ഹാർട്ട് നിമിഷനേരം കൊണ്ട് പെറുമ്പറ കൊട്ടാൻ തുടങ്ങി..... അവൻ നിലത്ത് മുട്ടുകുത്തിയാണ് ഇരിക്കുന്നത്..... അവളുടെ കയ്യിൽ നിന്നും ഐസ്ക്യൂബ് തൻറെ വലതു കൈയിൽ എടുത്തു മറുകയ്യ് കൊണ്ട് അവളുടെ മുഖം ഒന്നുകൂടി അടുത്തേക്ക് ആക്കി......ഹൃദയം ഇപ്പോൾ പുറത്തുവരുമെന്ന് തോന്നി അവൾക്ക്... അമ്മാതിരി ഡിജെ ആണ് .....

അവൻറെ നിശ്വാസം മുഖത്തേക്ക് തട്ടുംതോറും ശ്വാസം വിലങ്ങി തൊണ്ടയിലെ വെള്ളം വറ്റിപ്പോയിരുന്നു.......

ഐസിലെ തണുപ്പിനെ ബേധിച്ചു കൊണ്ട് അവന്റെ കയ്യിലെ ചൂട് പകർന്നതും പുതിയൊരു അനുഭൂതി അവളിൽ ഉടലെടുത്തു വേദനമറന്ന് അവരുമാത്രമായുള്ള ലോകത്തേക്ക് ചേക്കേറിയിരുന്നു അവൾ......

അവനെ തന്നെ ഇമചിമ്മാതെ നോക്കിനിന്നു പോയി....അവന്റെ വെളുത്തമുഖത്ത് ചാഞ്ഞുകിടക്കുന്ന മുടിയിഴകൾ കണ്ണിൽപെട്ടതും അവളുടെ കൈകൾ താനെ അവന്റെ മുഖത്തോടടുത്തു.......

അവളുടെ സ്പർശനമറിഞ്ഞ് അവന്റെ കയ്യിൽ നിന്നും ഐസ് തെന്നിവീണു.... അവളുടെ കണ്ണിലേക്ക് മിഴികളെത്തേണ്ട താമസം നിമിഷങ്ങൾക്കകം അവരുടെ മിഴികൾ തമ്മിലുടക്കി......



{തുടരും......}


Mine forever❣ - 7

Mine forever❣ - 7

4.7
3351

♡7♡ അവനെ തന്നെ ഇമചിമ്മാതെ നോക്കിനിന്നു പോയി....അവന്റെ വെളുത്തമുഖത്ത് ചാഞ്ഞുകിടക്കുന്ന മുടിയിഴകൾ കണ്ണിൽപെട്ടതും അവളുടെ കൈകൾ താനെ അവന്റെ മുഖത്തോടടുത്തു....... അവളുടെ സ്പർശനമറിഞ്ഞ് അവന്റെ കയ്യിൽ നിന്നും ഐസ്ക്യൂബ് തെന്നിവീണു....അവളുടെ തണുത്ത വിരലുകൾ മുടിയിഴകളെ മുഖത്തു നിന്നു വകഞ്ഞുമാറ്റുന്നതോടപ്പം മുഖത്തേക്ക് ക്രമാതീതമായി പതിക്കുന്ന അവളുടെ ചുടുനിശ്വാസം അവനെ തറഞ്ഞുനിർത്തി...... അവളുടെ കാന്തമിഴികൾ തന്നോടുള്ള പ്രണയം വിളിച്ചോതുന്നുണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു....അവന്റെ ചിരിയിൽ കണ്ണുകൾ വിടരുന്നതോടപ്പം ആ പുഞ്ചിരി അവളുടെ അധരങ്ങളിലേക്കും പടർന്