part 19
✍️Nethra Madhavan
ജാനി പറയുന്നതെല്ലാം അക്ഷമനായി dr. എബ്രഹാം കേട്ടു..
"എന്റെ ജീവനായിരുന്നു.. കുഞ്ഞിലേ തൊട്ട് എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്നു...പക്ഷെ ഞാൻ കാരണമല്ലേ...
പറഞ്ഞത് മുഴുവനാക്കാതെ ജാനി മുഖം ഉയർത്തി ഡോക്ടറിനെ നോക്കി.. അയാൾ പുഞ്ചിരികുകയായിരുന്നു..
"മാളൂവിന്റെ മരണത്തിന് ജാനി എങ്ങനെയാ ഉത്തരവാദി ആകുന്നെ..?"
"ഞാൻ.. ഞാൻ.. ശ്രേദ്ധിച്ചില്ലലോ".
"ദൈവത്തിനു ഇഷ്ടമുള്ളവരെ ദൈവം വേഗം വിളിക്കും മോളെ.. "
"മം.."
ജാനി മൂളിയതെ ഒള്ളൂ..
"പിന്നെ.. മാളുവിന്റെ മരണത്തിന് ശേഷം എന്താ ജാനിക്കു പറ്റിയെ.. എന്തെ എല്ലാരോടും പെട്ടെന്ന് മിണ്ടാതെയായേ.."
"എനിക്ക്.. എനിക്ക്.. പേടിയായിരുന്നു.. മാളൂ.. അവൾ.... അവൾ എവിടെ പോയാലും എന്നെ വിളിക്കും... എന്നേം അവള്ടെ അടുത്തേക്കു കൊണ്ടുപോകുമെന്ന് പറഞ്ഞു...."
ഒരു കൊച്ച് കുട്ടി തന്റെ പരിഭവങ്ങൾ പങ്ക് വയ്കുംപോലെയാണ് ജാനി ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നത്..പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറി ഇരുന്നു.... എത്രയോക്കെ ധൈര്യം സ്തംഭരിച്ചാലും ഭൂതകാലത്തിന്റെ ഓർമ്മകളിൽ ചോർന്നുപോകുന്നു..
"എങ്ങനെ പറഞ്ഞു.."
"അന്ന് ചായപ്പിൽ വച്ചു ഞാൻ ഒറ്റയ്ക്കിരുന്നപ്പോൾ വന്നു പറഞ്ഞിട്ട് പോയി.."
"ജാനി.... മോളെ.. ഈ ലോകത്ത് നിന്നു ഒരാൾ പൊക്കുമ്പോൾ ബാക്കി വയ്ക്കുന്ന ഒന്നേ ഒള്ളൂ.. അയാളുടെ ഓർമ്മകൾ.. അയാൾ പിന്നീട് ജീവിക്കുന്നതും ആ ഓർമ്മകളിലൂടെയാണ്... ജാനി അന്ന് കണ്ടതെല്ലാം മാളുവിന്റെ കൂടെയുള്ള ജാനിയുടെ ഓർമ്മകൾ പറഞ്ഞതാണ്.."
അയാൾ പറഞ്ഞത് കേട്ടതും ജാനി മുഖം പൊത്തി കരഞ്ഞിരുന്നു..
"അയ്യേ.. എന്താ ഇത്.. കരയല്ലേ..."
അയാൾ തന്റെ വിരലുകൾ ജാനിയുടെ കണ്ണിന്റെ അടിയിലൂടെ ഓടിച്ചു കണ്ണുനീർ തുടച്ചു കളഞ്ഞു.. ജാനി മുഖം ഉയർത്തി അയാളെ നോക്കി..ആ കണ്ണുകളിൽ ഒരു മകളോടുള്ള സ്നേഹവും കരുതലും അവൾ കണ്ടു.. അവൻ മുഖം ഉയർത്തി പിടിച്ചു തന്നെയിരുന്നു...
"മോൾ അതിൽപിന്നെ മാളുവിനെ കണ്ടോ..?"
"മം ഇല്ല.."
"അതാ ഞാൻ പറഞ്ഞെ.. എല്ലാം വെറും തോന്നലുകളാ.."
ജാനി മറുപടിയായി ഒന്ന് ചിരിച്ചു..
"ഞാൻ ഒരു കാര്യം കൂടി ചോദിക്കട്ടെ... മോൾടെ അച്ഛനും അമ്മേം കുറെ സ്ഥലത്തു കൊണ്ടുപോയി കഴിഞ്ഞേ പിന്നെ മോൾക്ക് ഒരു പേടി ഉണ്ടായില്ലല്ലോ.. കുറെ നാളായി.. പക്ഷെ ഇപ്പോ എന്തിനാ പേടിക്കണേ?"
"അത്.. ഞാൻ ഞാൻ വീണ്ടും കണ്ടു.."
"ആരെ?മാളൂനെയാണോ "
"അല്ല...അത് മാളു അല്ലായിരുന്നു.."
"പിന്നെ.. വേറാരാ?"
"എനിക്ക് അറിയില്ല.. പക്ഷെ ഞാൻ രണ്ടു മൂന്നു തവണ കണ്ടു.. മുഖം ഞാൻ ഇന്നേവരെ കണ്ടില്ല.. പക്ഷെ എപ്പോഴ ഒരേ രൂപം തന്നെ ഞാൻ കാണുന്നു.."
അയാൾ ഒന്ന് നിശ്വസിച്ചു..ജാനി വല്ലാതാകുന്നത് അയാൾ ശ്രേദ്ധിച്ചു.. ഇനിയും അവളോട് അധികം ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കണ്ടെന്നും ...അല്പം നേരം അവളെ ഒറ്റയ്ക്കു ഇരിക്കാനും അയാൾ അനുവദിച്ചു.. ശേഷം എഴുനേറ്റു കണ്ണന്റെ അടുത്തേക്കു പോയി..
ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന കണ്ണൻ അയാൾ വന്നത് കണ്ടതും ഫോൺ വച്ചു..
"എന്തായി ഡോക്ടർ..അവൾ പ്രതെകിച്ചു എന്തെങ്കിലും..?"
"മം..താൻ വാ നമ്മുക്ക് നടന്നുകൊണ്ട് സംസാരിക്കാം "
കണ്ണൻ അയാളുടെ കൂടെ നടന്നു....
"ഞാൻ ജാനിയോട് സംസാരിച്ചു.... ചെറുപ്പത്തിൽ അവളെ അലട്ടിയിരുന്ന പ്രശ്നം.. Its necrophobia... ഒരു തരം പേടി..അതായതു ഒരാൾ അവർക്കു പ്രിയപെട്ടവരുടെ മരണത്തിന് ശേഷം മരണത്തെ അഗാതമായി ഭയക്കുകയും മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളോടുള്ള പേടിയുമാണ് ഈ രോഗത്തിന്റെ അടിസ്ഥാനം.. മരുന്നിനെക്കാൾ ഉപരി അത്തരത്തിൽ ഉള്ള സാഹചര്യങ്ങളോട് പൊരുത്തപെട്ടാണ് ഈ രോഗത്തെ തോൽപ്പിക്കേണ്ടത്.. അതിൽ ജാനി success ആയിരുന്നു എന്നത്തിന്റെ തെളിവായിരുന്നു കഴിഞ്ഞ കുറെ നാളായി അവൾക്കു ഒരു പ്രശ്നവും ഇല്ലാതിരുന്നത്.. എന്നാൽ ഇപ്പോൾ വീണ്ടും ഇതേ അവസ്ഥ വന്നു എന്ന് പറയുമ്പോൾ..."
"എന്താ ഡോക്ടർ? Anything serious?"
"എടൊ അതു.. I think she is suffering from
post-traumatic stress disorder.."
"ഡോക്ടർ.. എനിക്ക് മനസ്സിലായില്ല.."
"അതായതു.. ചെറുപ്പത്തിൽ കണ്ട എന്തെങ്കിലും പേടി പെടുത്തുന്നാ കാഴ്ചയോ .. പേടി സ്വപ്നങ്ങളോ even കേട്ട കാര്യങ്ങൾ വരെ ആകാം.. അവ ഒരു വ്യകതിയെ ഏറെ നാളുകൾക്കു ശേഷം വീണ്ടും സ്വാദീനികുന്നൊരു അവസ്ഥ...not the point ഇതൊരു രോഗമല്ല മറിച്ചൊരു മാനസീക അവസ്ഥയാണ്..
ശരീരം മനസിന്റെ കൺട്രോളിൽ അലാതെ ആകുന്നതാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണം.."
" ഡോക്ടർ ഇതിനു ചികിത്സ എന്തെങ്കിലും? "
"ഞാൻ അതല്ലേ നേരത്തെ പറഞ്ഞെ.. ഇതൊരു രോഗമല്ല... മറിച് its just a condition.. മരുന്നോ മന്ത്രമോ ഇതിനു ആവശ്യമില്ല.. ഇത് ഭേദപെടുത്താൻ ഒരു ഡോക്ടർക്കേ കഴിയു.. അതു ജാനിയാണ്.. അവൾ തന്നെ വിചാരിക്കണം.."
"But ഡോക്ടർ.. ജാനി അവൾ.. അവൾക്ക് എങ്ങനെ.."
"അവൾക്കെ കഴിയു.. ആക്ച്വലി ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നവർ ഏറ്റവും ആഗ്രഹിക്കുന്നത് ഏകാന്തത ആണ്.. എന്റെ ഊഹം ശരിയാണേൽ ജാനി ഇന്നലെ തൊട്ടു നിങ്ങളോട് ആരോടും അധികം സംസാരിക്കുന്നില്ല.."
"Yes ഡോക്ടർ.. എന്തെങ്കിലും പറഞ്ഞാൽ ഒരു മൂളൽ മാത്രം.."..
"മം... തോന്നി... ഇത് മാറ്റിയെടുത്തെ പറ്റു.. അവളെ എപ്പോഴും എന്തിലെങ്കിലും ഇൻവോൾവ് ചെയ്യിക്കണം.. എപ്പോഴും എന്തെങ്കിലും സംസാരിപ്പിക്കണം.. ജോലിക്കു പറഞ്ഞു വിടാതെ ഇരിക്കണ്ട.. പൊക്കോട്ടോ.. അവിടെയാകുമ്പോൾ കൂടുതൽ ആളുകളുമായി interact ചെയ്യും.. Most importantly ഒരിക്കലും ഒരു രോഗിയോടെന്ന പോലെ അവളോട് പെരുമാറരുത്.. തനിക്കു ചുറ്റുമുള്ളവർ തന്നെ ഓർത്തു വേദനിക്കുന്നു എന്നൊക്കെ അറിയുന്നത് അവളിൽ കൂടുതൽ സമ്മർദ്ദം ചെലുതും.."
"Okk ഡോക്ടർ.. ഞങ്ങൾ ശ്രേദ്ധിച്ചോളാം.. ഇനിയും അവളെ പഴയ അവസ്ഥയിൽ കാണാൻ ആർക്കും കഴിയില്ല.."..
"അങ്ങനെ ഒന്നും സംഭവിക്കിലേടോ.. അവളെ എപ്പോഴും കാണുന്നത് പോലെ കണ്ടാൽ മതി ഒരു special concern നോട് കൂടി treat ചെയ്യണ്ട.. അതെല്ലാം negative effect ആണ് ഉണ്ടാകുക.."
"Sure ഡോക്ടർ "
"ഇടയ്ക്കു ഇങ്ങോട്ടു കൊണ്ടുവരണം.. Consulting ആയിട്ടല്ല.. മറിച് just ഒരു visit ആയി.."
"Ok ഡോക്ടർ.. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.."
ഇരുവരും പരസ്പരം കൈ കൊടുത്തു..
കണ്ണൻ ജാനിയുടെ അടുത്തേക്കു നടന്നു.. അവിടെ രണ്ടു മൂന്നു കുട്ടികളോട് ചിരിച്ചു സംസാരിക്കുന്ന ജാനിയെ കണ്ടപ്പോൾ അവനു അല്പം ആശ്വാസം തോന്നി.... അവർ അവിടന്നിറങ്ങി..
******** ******** ********
"ടാ.. ഒന്നിങ്ങു നോക്കിയേ..ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ.. ക്ഷമിക്കു.."
അന്ന് വഴക്കുണ്ടാക്കിയ ശേഷം അഖിയും മഹിയും അഭിയുടെ വീട്ടിൽ നിന്നിറങ്ങി.. അതിൽ പിന്നെ അവനെ വിളിക്കുകയോ കാണുകയോ ചെയ്തില്ല.... അവരുടെ പിണക്കം മാറ്റാനായി അവർ താമസിക്കുന്ന ഫ്ലാറ്റിൽ എത്തിയിരിക്കുകയാണ് അഭി..
"ഒന്ന് നോക്കിയെടാ.. ഞാൻ ഇനി കാൽ പിടിക്കണോ.. വേണേൽ അതും ചെയ്യാം.. നിങ്ങൾ ഇങ്ങനെ മിണ്ടാതിരിക്കല്ലേ.."
അഭിയും മഹിയും പരസ്പരം നോക്കി ശേഷം പൊട്ടി ചിരിച്ചു...
"എന്റെ അഭി.. നിന്നേ ഞങ്ങൾക്ക് അറിയാത്തതാണോടാ.. ദേഷ്യം വന്നാൽ നീ മുന്നിൽ നില്കുന്നത് ആരാന്ന് പോലും നോക്കാതെ പൊട്ടി തെറിക്കുമെന്ന് ഞങ്ങൾക്കറിയാം.. അന്ന് പിന്നെ കുടിച്ചിട്ടും ഉണ്ടായിരുന്നല്ലോ... ഞങ്ങൾ അതൊക്കെ അപ്പോഴേ വിട്ടു.. പിന്നെ അങ്ങോട്ട് വരാതെയിരുന്നത് നിനക്ക് ഞങ്ങളോടുള്ള
ദേഷ്യം മാറിയില്ലെങ്കിലോ എന്നോർത്താണ്.."(മഹി )
അഭി രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു.. ശേഷം മൂവരും പരസ്പരം കെട്ടിപിടിച്ചു..
"ക്ഷമിക്കെടാ...."(അഭി )
"മിണ്ടാതിരിക്കു അഭി.."(അഖി )
"ഞാൻ അന്ന് അത്രെയും ദേഷ്യപ്പെട്ടത് എന്തിനാണെന്നോ.. എന്റെ പണം പോകുമെന്നോ അഭിമാനം പോകുമെന്നോ ഓർത്താലേടാ എന്റെ പേടി.. എന്റെ.. എന്റെ ജാനിയെ ഓർത്താ.. അവളെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ.."
"നീ എന്തൊക്കെയാടാ ഈ പറയുന്നേ.. നീ വിചാരിക്കുമ്പോലെ അവനു നിന്നെ കുടുക്കാൻ ഒന്നും കഴിയില്ല.. അതിനു മാത്രം എന്ത് തെളിവാ അവന്റെ കയ്യിലുള്ളത്.. ഈ തെളിവുണ്ട് തെളിവുണ്ട് എന്ന് പറയുന്നതാലാതെ എന്താ തെളിവ് എന്ന് അവൻ പറയുന്നില്ലല്ലോ.."(അഖി )
"അവൻ ഒരു ചൂണ്ട ഇട്ട് നോക്കുന്നതാ.. നീ കൊത്തിയാലോ എന്നോർത്തു.."(മഹി )
"പക്ഷെ.. നമ്മൾ പേടിക്കുന്ന പോലെ എന്തെങ്കിലും അവന്റെ കയ്യിൽ ഉണ്ടെങ്കിൽ.. തീർന്നിലെ എല്ലാം.. എന്റെ ജാനി.. എന്നെ കുറിച്ചുള്ള സത്യങ്ങൾ അറിയുമ്പോൾ അവൾക്കു ഒരിക്കലും എന്നെ accept ചെയ്യാൻ പറ്റില്ല.."
"എടാ.. അങ്ങനെയൊന്നും സംഭവിക്കില്ല.. അവൻ എന്ന നിന്നെ കാണാനമെന്നു പറഞ്ഞിരിക്കുന്നെ.."(മഹി )
"ഇന്നലെ msg അയച്ചിരുന്നു.. കുറച്ചു ദിവസം എന്തോ തിരക്കിൽ ആണെന്നും അതു കഴിഞ്ഞേ മീറ്റ് ചെയ്യാൻ പറ്റു എന്നും പറഞ്ഞു.."
"എന്താലും അവനെ കാണുമ്പോൾ നീ amount തരാൻ വിലിങ് ആണെന്ന് പറയണം.."(അഖി )
"നീ എന്താടാ ഈ പറയുന്നേ..50 കോടി.. കണ്ണില്കണ്ടവനൊക്കെ എടുത്തു കൊടുക്കാൻ പറ്റുമോ "(മഹി )
"ഞാൻ മുഴുവൻ പറയട്ടെടാ.. കൊടുക്കാൻ റെഡി ആണെന്നും but എന്താണ് തെളിവ് എന്നത് കാണിക്കണം എന്നൊരു കണ്ടിഷൻ വയ്ക്കണം "(അഖി ).
"അവന്റെ കയ്യിൽ ഇവനെതിരെ strong evidence ഉണ്ടെങ്കിൽ??"(മഹി )
"എന്റെ ഊഹം ശെരിയാണെകിൽ അവൻ ആ തെളിവ് കാണിക്കാൻ സമ്മതം പറയില്ല.. കാരണം അവന്റെ കയ്യിൽ അങ്ങനൊരു തെളിവും ഉണ്ടാകില്ല "(അഖി )
"Idea കൊള്ളാട.. ആ നാറി ജയിക്കാൻ വേണ്ടി എന്തൊക്കെ തരം താഴ്ന്ന കള്ളികൾ കളിക്കുമ്മെന്നു എനിക്ക് നന്നായി അറിയാം.."
"അളിയാ.. അവന്റെ ശല്യം സഹിക്കാൻ ആവാതെ ആവുകയാണേൽ ഒരു കുഞ്ഞു പോലും അറിയാതെ തീർകാം നമ്മുക്ക് "(മഹി
"എന്റെ പൊന്നു മഹി.. ഒരിക്കൽ ഒരു കൈയ്യബദ്ധം സംഭവിച്ചതിന്റെ പേരിൽ ഇന്നും നീറി നീറി ജീവിക്കുവാണ് ഞാൻ.. പണ്ടത്തെ അഭിയാണേൽ നീ പറഞ്ഞത് തന്നെ ചെയ്യുമായിരുന്നു.. എന്നാൽ ഇന്ന് അങ്ങനെയല്ല.. എനിക്ക് മുന്നോട്ടു ജീവിക്കാൻ ഒരു പ്രതീക്ഷ ഉണ്ട്.. എന്റെ ജാനി.. അവളെ അവളെ നഷ്ടപെടുന്ന ഒരു പണിക്കും ഞാൻ പോവുന്നില്ല.."(അഭി)
"അല്ല കുറെ നാളായി കേൾക്കുന്നു..."എന്റെ ജാനി.. എന്റെ മാത്രം ജാനി എന്നൊക്കെ.വല്ലതും നടക്കോ?"(അഖി )
"ഞാൻ just ഒന്ന് സംസാരിച്ചെടാ... പാവമാ.."
"ഓഹ്.. ഒരു അഞ്ചു മിനിറ്റ് സംസാരിച്ചതും അവൻ തീരുമാനിച്ചു അവൾ അങ്ങ് പാവമാന്നെ.. പെണ്ണുങ്ങളുടെ യഥാർത്ഥ സ്വഭാവം അറിയണേല്ലേ കല്യാണം കഴിയണം.."(മഹി )
"അല്ല.. എത്ര കല്യാണം കഴിച്ചതിന്റെ അടിസ്ഥാനത്തിലാ മോൻ ഇപ്പൊ ഈ പ്രസ്താവന പുറപെടുവിച്ചത്..."(അഖി )
"അതു പിന്നെ.."(മഹി )
മഹി തല ചൊറിഞ്ഞുകൊണ്ട് ഇരുവരെയും നോക്കി.. അവന്റെ എക്സ്പ്രഷൻ കണ്ടതും ഇരുവരും ചിരിക്കാൻ തുടങ്ങി...
"എടാ.. നാളെ അല്ലെ ന്യൂ പ്രൊജക്റ്റ് ടീം വർക്ക് തുടങ്ങുന്നത്.. അവളില്ലെ.."(അഖി )
"പിന്നെ ഉണ്ടാവാതിരിക്കോ.. അതിനല്ലേ അവൻ ന്യൂ പ്രൊജക്റ്റ് തന്നെ കൊണ്ടുവന്നേക്കുനെ.."(മഹി )
"ഒന്ന് പോടാ "(അഭി )
അഭി സോഫയിൽ ഇരുന്ന പില്ലോ മഹിക്ക് നേരെ എറിഞ്ഞുകൊണ്ട് പറഞ്ഞു..
പിന്നെയും അവർ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.. അഭിക്ക് പറയാനുള്ളത് മുഴുവൻ അവന്റെ ജാനിയെക്കുറിച്ചായിരുന്നു
- തുടരും...