Aksharathalukal

നിൻ നിഴലായി.. ✨️part 20

Part 20

✍️Nethra Madhavan

"So mr. Adwaith and mr. Deepak we are intreseted.."

  തൊട്ടു മുൻപ്പിലിരിക്കുന്ന ആള് പറഞ്ഞത് കേട്ടതും ഇരുവരുടെയും മുഖം തെളിഞ്ഞു.... അവർ ജോലി ചെയ്യുന്ന കമ്പനിക്ക് വേണ്ടി നഗരത്തിലെ  തന്നെ മറ്റൊരു പ്രമുഖ ബസ്സിനെസ്സ്മാനുമായി ഒരു കോൺട്രാക്ട് സൈൻ ചെയ്യിക്കാൻ കൂടിക്കാഴ്ച നടത്തുകയാണ് ഇരുവരും..കമ്പനിയോട്  ചേർന്നു തന്നെയുള്ള ഒരു luxuary ഹോട്ടലിൽ വച്ചാണ് മീറ്റ്..

പ്രോജെക്ടിന്റെ കുറച്ചു terms and conditions അവർ അയാളോട് പറഞ്ഞു.. Project സൈൻ ചെയ്ത ശേഷം അയാൾ അവിടന്നിറങ്ങി..

"ഹാവു.. അങ്ങനെ അതു കിട്ടി.. എനിക്കോട്ടും പ്രേതീക്ഷ ഉണ്ടായിലെഡാ.. ഇത് നമ്മുക്ക് കിട്ടുമെന്ന് "(ദീപു )

"അതെന്താടാ നീ ഞാൻ കൂടെ ഉള്ള കാര്യം മറന്നോ "(അദ്വൈത് )

"അതുകൊണ്ടടാ പൊട്ടാ പേടിച്ചത് ".

"ആഹ്‌.. അതു ഞാൻ കണ്ടായിരുന്നു.. ഞാൻ പറയുന്ന അതെ points നീ പൊടിപ്പും തൊങ്ങലും ചേർത്തു പറയുന്നത്.. സ്വന്തായിട്ട് എന്തെങ്കിലും ഒന്ന് ഹേ.. ഹേ.."


"ഡാ നാറി.. നീ പറയുന്നത് കേട്ടൊന്നും പുള്ളി impressed ആയില്ല എന്ന് പുള്ളിടെ എക്സ്പ്രഷനിൽ ഉണ്ടായിരുന്നു.. ഞാൻ ഒന്ന് പൊലിപ്പിച്ചു പറഞ്ഞതിൽ പിന്നെയാ പുള്ളിക്ക് എല്ലാം ഒന്ന് പിടി കിട്ടിയത്.. അതോണ്ടാ പ്രൊജക്റ്റ്‌ സൈൻ ചെയ്തതും "

"ഓഹ് പിന്നെ. തള്ളി തള്ളി അങ്ങ് മറിക്കാ.."

"അതൊക്കെ വിട്.. എത്ര നാൾ ഇങ്ങനെ വല്ലവന്റെയും കമ്പനിക്ക് വേണ്ടി വായിട്ടലയ്കും.. "

"ആഹ്‌.. കുറച്ചു നാള് കൂടി ക്ഷമിക്കെടാ.. അതു കഴിഞ്ഞാൽ പിന്നെ നമ്മുടെ കമ്പനി അങ്ങ് പൊങ്ങുലെ.. നമ്മുടെ dream....'dream frames "

   ആ പേര്  കേൾക്കേ ദീപുവും ഒന്നു ചിരിച്ചു..

"പക്ഷെ ടാ.... ഫണ്ട്‌ ഒന്നും അങ്ങണ്ട് set ആവുന്നില്ലലോ "(ദീപു )

"അതൊക്കെ set ആയിക്കോളും.. എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ"

"അങ്ങനെ എല്ലാം ശെരിയാകും എന്ന് വിചാരിക്കാതെ ലോൺ എടുക്കാനുള്ള set അപ്പ്‌ ഉണ്ടാകാൻ നോക്കാം..സ്ഥലത്തിന് adwanace കൊടുക്കണ്ടേ.. പിന്നെ ബിൽഡിങ് കോൺസ്റ്റക്ഷനും നല്ലൊരു എമൗണ്ട് വരില്ലേ.. എല്ലാം കൂടി എങ്ങനെ ഒത്തു വരും.. ഓർക്കുമ്പോൾ തന്നെ തലപെരുകുന്നു..''


"നമ്മൾ രണ്ടു പേര് ലോൺ എടുത്താലും ആകെ ഒരു 25 lacks ഇൽ കൂടുതൽ ഒപ്പിക്കാൻ പറ്റില്ല.. സ്ഥലത്തിന് മാത്രം അതിൽ കൂടുതൽ വേണ്ടി വരും..".


"ഹ്മ്മ്.. ഇതാ ഞാൻ അന്ന് പറഞ്ഞു നമ്മുക്ക് രണ്ടു പാർട്ടേഴ്സിനെയും കൂടി നോക്കാമെന്നു.. അന്ന് മറ്റേ പാലക്കാട് ഒരു കമ്പനിയിൽ പോയപ്പോൾ പരിചയപെട്ടവൻ ഇല്ലേ 'വൈഷ്ണവ് ' അവൻ അന്ന് തന്നെ നമ്മുടെ ബിസ്സിനസ്സ്  പ്ലാൻ കേട്ടു partnership ന് താല്പര്യം ഉണ്ടെന്നു പറഞ്ഞതല്ലേ.. നിനക്ക് സമ്മതമല്ലാർന്നാലോ.. ഒന്നുടെ ആലോചിച്ചൂടെ നിനക്ക്?"


"എടാ.. ഈ ബിസ്സിനെസ്സ് എന്ന് പറയുന്നത് കുട്ടിക്കളി അല്ല.. നമ്മുക്ക് രണ്ടുപേർക്കും ഇവനെ ആഴ്ചകൾ കൊണ്ടുള്ള പരിചയമേ ഒള്ളൂ.... എന്ത് വിശ്വാസത്തിന്റെ പുറത്താടാ നമ്മുടെ കൂടെ കൂട്ടുന്നെ.."


"എടാ അവൻ അന്ന് തന്നെ പറഞ്ഞില്ലെ.. അവനു ഫിനാൻഷ്യലി ഒന്നി സ്ട്ടബിള് ആകാൻ വേണ്ടി മാത്രമാണ് ബിസിനസ് എന്ന്.... അതായതു അവനു longtime partnership ന് താല്പര്യമില്ലെന്നു..".


"ആഹ്‌.. എന്തായാലും നമ്മുക്കൊന്നു ആലോചിക്കാം.."

"നീ കാര്യായിട്ട് തന്നെ ഒന്ന് ആലോചിക്കു.."

"മം..എന്ന വാ.. വൈകണ്ട.. എന്തേലും കഴിച്ചിട്ടു കമ്പനിയിലേക്ക് വിടാം.."

   അതും പറഞ്ഞു അദ്വൈത് എണീറ്റു പുറകെ തന്നെ ദീപുവും..

*******  ****** *******


"കണ്ണാ.... നോക്കിയേകണേ ടാ.. മോൻ ബുദ്ധിമുട്ടായി എന്നെനിക്കറിയാം.. കുറച്ചു ദിവസം... രാത്രിയൊക്കെ എന്തേലും സംഭവിച്ചാൽ ഒന്ന് ആശുപത്രിയിൽ എത്തിക്കാൻ പോലും ആരും ഇല്ലലോ.. അതാ അമ്മായി മോനോട് ഇവിടെ നില്കാൻ പറഞ്ഞെ.."

    ഡോക്ടറിനെ കണ്ട ശേഷം ജാനിയും കണ്ണയും വീട്ടിലെത്തി.. ജാനിയെ വീട്ടിലേക്കു കൊണ്ടുപോകാൻ അവളുടെ അമ്മ പഠിച്ചപണി പണി പതിനെട്ടും നോക്കി.. പക്ഷെ സംഭവം കുറച്ചൊക്കെ ഏറ്റു.. മൂന്നു ദിവസം കഴിഞ്ഞാൽ ലീവ് ഒപ്പിക്കാമെന്നു എന്നിട്ടു അങ്ങോട്ടേക്ക് വരാമെന്നു ജാനി പറഞ്ഞു.. അപ്പോൾ പിന്നെ അത്രെയും ദിവസം കണ്ണനും ഇവരുടെ കൂടെ നിൽക്കട്ടെ എന്നൊരു തീരുമാനവും കൂടെ എടുത്ത്... സന്ധ്യ ആകുന്നതിനു മുൻപ് വീട്ടിലേക്കു തിരിക്കുകയാണ് ജാനിയുടെ അച്ചനും അമ്മയും..

"എന്റെ അമ്മായി.. ഒരു ജോലിം കൂലീം ഇല്ലാതെ എനിക്ക് ഒരു തിരക്കുമില്ല.. മൂന്നു ദിവസം അവളെ തനിച്ചാകാണ്ട എന്നാണ് എന്റെയും തീരുമാനം "

   ജാനിയുടെ അമ്മ അവന്റെ കവിളിൽ ഒന്ന് തലോടി.. ശേഷം ജാനിയുടെ അടുത്തേക്കു പോയി ഞെട്ടിയിൽ ഉമ്മ വച്ചു.. ആദിയോടും നന്ദുവിനോടും യാത്ര പറഞ്ഞു.. ശേഷം അവർ വീട്ടിൽ നിന്നിറങ്ങി..

ജാനിയും ആദിയും അപ്പോൾ തന്നെ അകത്തേക്കു കയറി...


"ദൈവമേ.. ആട്ടിൻകുട്ടിയെ   പുലിമടയിൽ ഇട്ടിട്ടാണല്ലോ അവര് പോയത് "

  അകത്തേക്കു പോകാതെ നിന്ന നന്ദുവിനെ നോക്കി കണ്ണൻ പറഞ്ഞു..

"താനാണെങ്കിൽ ആട്ടിൻകുട്ടി ആയിരിക്കില്ല.. ആട്ടിൻതോലിട്ട ചെന്നായ ആയിരിക്കും "


"എന്താന്നു താൻ എന്നോ.. മുതിർന്നവരെ ബഹുമാനിക്കേടി.."


"തന്നോളം ആയാൽ താൻ എന്ന് വിളിക്കാമെന്നാലേ.. ചേട്ടൻ എന്നോളം ആകുകയും ചെയ്തു ഉത്തരത്തിൽ വന്നു മുട്ടുകയും.. പുര നിറഞ്ഞു നില്കുവാണല്ലോ.."

"ദേ ഞാൻ പുര നിറഞ്ഞു നില്കുന്നുടെൽ അതിനു ഒറ്റ ഒരുത്തിയാ കാരണം... നിന്റെ ജാനി ചേച്ചി..24 വയസ്സായ അവളുടെ കല്യാണം ആദ്യം നടക്കണം എന്ന എല്ലാരുടേം ആഗ്രഹം.. അതു കഴിഞ്ഞിട്ടേ എന്നെയും അവളുടെ ചേട്ടനെയുമൊക്കെ പരിഗണിക്കു.."


"പിന്നെ... ചുമ്മാ ജാനി ചേച്ചിയേ കുറ്റം പറയാതെ....വെലേം കൂലീം ഇല്ലാതെ ആൾക്ക് ആര് പെണ്ണ് തരാനാ.. "

"ആർക്കാടി വെലേം കൂലിയും ഇല്ലാതെ..i told u several times that i am a bussiness man and an explorer too "

"ഒരു എക്സ്പ്ലോറെർ.. ഒരു പണീം ഇല്ലാതെ ഊര് തെണ്ടി നടക്കും.. എന്നിട്ടു ചെത്തു പേരും ഇട്ടു നാട്ടാരെ പറ്റിക്കാൻ ഇറങ്ങിയേക്കുവാ.."
    
   അതും പറഞ്ഞു നന്ദു കൊഞ്ഞനം കുത്തി അകത്തേക്കു കയറിയതും കണ്ണന്റെ വക വെടിവഴിപ്പാട് നന്ദുവിന്റെ പുറത്തു ആരംഭിച്ചിരുന്നു.. നന്ദു തിരിച്ചു പോരാടും എന്ന് കണ്ണന്റെ പ്രേതീക്ഷയെ തെറ്റിച്ചു കൊണ്ട് നന്ദു വിതുമ്പി കൊണ്ട് അകത്തേക്കു കയറി..

അപ്പോഴാണ് കൊടുത്തത് അല്പം കൂടി പോയി എന്നത് കണ്ണന് മനസ്സിലായത്.. അവൻ നന്ദുവിനു പുറകെ പോയി.. അവൾ ഹാളിലെ സോഫയിൽ കിടക്കുവാർന്നു.. കണ്ണുകൾക്കു മേൽ കൈകൾ വച്ചിട്ടുണ്ടായി..

"കുട്ടൻ കരയുവാനോടാ.. പറയെടാ.. നിനക്ക് തലാൻ തോന്നുണ്ടോടാ.. തല്ലെടാ.. ഒന്ന് തല്ലി നോക്കടാ.."

   അവളെ കള്ളിയാക്കി കൊണ്ട് സെറ്റിയിൽ കിടന്ന ന്യൂസ്‌പേപ്പർ ചുരുട്ടി അവളുടെ കൈയിലേക്ക് അടിച്ചുകൊണ്ടവൻ പറഞ്ഞു..

"ജാനി ചേച്ചി... ഇയാൾ എന്താ മനുഷ്യനെ ഇങ്ങനെ ഇട്ടു ഉപദ്രേവികനെ.."

  വിതുമ്പിക്കൊണ്ടാണ് നന്ദു അതു ചോദിച്ചത്.. ജാനി റൂമിലായിരുന്നു..
ഈ സമയം മുറ്റത്തു ഉണങ്ങാൻ ഇട്ട ഡ്രസ്സ്‌ എല്ലാം എടുത്ത് റൂമിലേക്ക് നടക്കുകയായിരുന്നു ആദി..


"ആരാടി.. നിന്നെ ഉപദ്രേവിച്ചേ."

     കണ്ണൻ നിഷ്കു എക്സ്പ്രഷൺ ഇട്ടു ചോദിച്ചു..

"നിന്റെ  തന്ത.."
   
   അതും പറഞ്ഞവൾ അവനിട്ടു ഒരെണ്ണം അങ്ങ് കൊടുത്തു.. കണ്ണനും തുടങ്ങി.. എപ്പോഴത്തെയും പോലെ കിടിലൻ fight അങ്ങ് നടന്നു...


"ചേട്ടാ....!!!"

  റൂമിൽ നിന്നുള്ള ആദിയുടെ ശബ്ദം കേട്ടു കണ്ണൻ വേഗം അങ്ങോട്ടേക്ക് ഓടി.. പുറകെ തന്നെ നന്ദുവും.. റൂമിന്റെ വാതിലിൽ നിന്നുകൊണ്ട് അകത്തേക്കു ഭീതിയോടെ നോക്കുന്ന ആദിയെ അവർ കണ്ടു.. അവരും അങ്ങോട്ടേക്ക് നോക്കി.


നിൻ നിഴലായി.. ✨️part 21

നിൻ നിഴലായി.. ✨️part 21

4.6
2685

✍️Nethra Madhavan           "ചേട്ടാ....!!!"   റൂമിൽ നിന്നുള്ള ആദിയുടെ ശബ്ദം കേട്ടു കണ്ണൻ വേഗം അങ്ങോട്ടേക്ക് ഓടി.. പുറകെ തന്നെ നന്ദുവും.. റൂമിന്റെ വാതിലിൽ നിന്നുകൊണ്ട് അകത്തേക്കു ഭീതിയോടെ നോക്കുന്ന ആദിയെ അവർ കണ്ടു.. അവരും അങ്ങോട്ടേക്ക് നോക്കി..   റൂമിൽ ഉള്ള അലമാരിയിലെ  കണ്ണാടിയുടെ പൊട്ടിയ ചില്ലുകഷ്ണങ്ങൾ  നിലത്തു ചിതറി കിടക്കുന്നതും.... അവശേഷിക്കുന്ന ചില്ലിലേ വിള്ളലിലേക്ക്  വിരലുകൾ ഊന്നി ഒരു പ്രതേക ഭാവത്തോടെ നീരീക്ഷിക്കുന്ന ജാനിയെയുമാണ് അവർ കണ്ടത്.... പണ്ട് സ്വയംനിയത്രണം  നഷ്ടപെടുമ്പോൾ റൂമിലെ ഓരോ വസ്തുക്കൾ നിലത്തെക്കേറിഞ്ഞുടച്ചു  അതിലേക്ക