Aksharathalukal

പ്രണയ വർണ്ണങ്ങൾ - 58

Part -58
 
എബി കണ്ണു തുറന്ന് നോക്കുമ്പോൾ സമയം ഉച്ചയാവാറായി. അവൻ കൃതിയെ തൻ്റെ നെഞ്ചിൽ നിന്നും താഴേക്ക് എടുത്ത് കിടത്തി.
 
അവൻ ടവലുമെടുത്ത് ബാത്ത് റൂമിൽ കയറി. കുളിച്ച് ഇറങ്ങുമ്പോഴും അവൾ നല്ല ഉറക്കത്തിൽ ആണ്.
 
 
"അമ്മു.... അമ്മു...'' എബി ഒന്ന് തട്ടി വിളിച്ചതും അവൾ ചിണുങ്ങി കൊണ്ട് കണ്ണ് തുറന്നു.
 
 
"വേഗം പോയി ഫ്രഷ് ആയി വാ .സമയം ഉച്ചയായി വല്ലതും കഴിക്കണ്ടേ" അവൻ അവളുടെ  കവിളിൽ തട്ടി കൊണ്ട് പറഞ്ഞ് പുറത്തേക്ക് നടന്നു.
 
 
ക്യതി ചിരിയോടെ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു
 
 
അവൾ എഴുന്നേറ്റ് ബാത്ത് റൂമിൽ പോയി ഫ്രഷ് ആയി താഴേക്ക് നടന്നു. കൃതി താഴേ എത്തുമ്പോൾ എബി ഡെയ്നിങ്ങ് ടേബിളിൽ അവളെ വെയിറ്റ് ചെയ്യുകയായിരുന്നു.
 
 
കൃതി വന്നതും അവൻ പ്ലേയിറ്റ് എടുത്ത് ഭക്ഷണം വിളമ്പി. ഒരു പ്ലേറ്റിൽ മാത്രം ഭക്ഷണം എടുത്ത് വച്ചത് കണ്ട് എബിയെ അവൾ കണ്ണുരുട്ടി നോക്കി.
 
 
ശേഷം കൃതി ഒരു പുഞ്ചിരിയോടെ അവൻ്റെ മടിയിലേക്ക് വരുന്നു. എബി പ്ലേറ്റിലുള്ള ഭക്ഷണം അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി ഒപ്പം അവനും കഴിച്ചു.
 
 
ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് കൃതി പാത്രങ്ങൾ കഴുകി വക്കുകയായിരുന്നു അപ്പോൾ ആണ് എബി പെട്ടെന്ന് അവളെ പിന്നിൽ നിന്നും വട്ടം പിടിച്ചു.
 
 
കൃതി പെട്ടെന്ന് ഞെട്ടി.ഒപ്പം അവളുടെ കൈയ്യിലുള്ള കുപ്പി ഗ്ലാസ് താഴേ വീണ് ഉടഞ്ഞു
 
 
"സോറി " മുന്നിൽ കിടക്കുന്ന ചില്ലിൻ കഷ്ണങ്ങളിലേക്ക് നോക്കി എബി പറഞ്ഞു.
 
 
അത് പറഞ്ഞ് അവൻ താഴേ കിടക്കുന്ന കുപ്പി ചില്ലുകൾ എടുക്കാൻ നിന്നതും കൃതി തടഞ്ഞു
 
 
"ഇച്ചായാ... വേണ്ട .ഞാൻ ചെയ്യ്തോളാം. കൈയ്യിൽ ചില്ലു കുത്തും മാറി നിന്നേ " എബി യുടെ കൈയ്യിൽ അവൾ പിടിച്ച് തടഞ്ഞതും എബിയുടെ കൈയ്യിൽ ചില്ല് കയറി.
 
 
" ആഹ്... " എബി ശബ്ദമുണ്ടാക്കിയതും കൃതി പെട്ടെന്ന് പേടിച്ചു.
 
 
"അയ്യോ ഇച്ചായ ചോര " അവൾ അവനെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു. അവൻ കൗണ്ടർ ടോപ്പിൽ കയറി ഇരുന്നതും കൃതി വേഗം ഷെൽഫിൽ നിന്നും ഫസ്റ്റേഡ് എടുത്ത് കൊണ്ട് വന്ന് മുറി തുടച്ച് ബാൻ്റെജ് ഒട്ടിച്ചു.
 
 
" ഞാൻ പറഞ്ഞതല്ലേ ഇച്ചായാ വേണ്ട എന്ന് .ഇപ്പോ നോക്കിയേ കൈ മുറിഞ്ഞില്ലേ " കൃതി പരാതി പറഞ്ഞതും എബി അവളുടെ ഇടുപ്പിലൂടെ കൈ ഇട്ട് തന്നിലേക്ക് ചേർത്തു.
 
 
"അയ്യടാ... കൈയ്യിന് വയ്യെങ്കിലും ഇതിന് ഒരു കുറവും ഇല്ല." എബിയുടെ കൈ തട്ടി മാറ്റി കൊണ്ട് കൃതി പറഞ്ഞു.
 
 
അവൾ താഴേ കിടക്കുന്ന കുപ്പി ചില്ലുകൾ അടിച്ച് വാരി കളഞ്ഞു.
 
 
"മോളേ കൃതി...." മുത്തശ്ശിയുടെ വിളി കേട്ടപ്പോൾ ആണ് കൃതി ശരിക്കും മുത്തശ്ശിയെ കുറിച്ച് ഓർത്തത്.
 
 
അവൾ വേഗം മുത്തശ്ശിയുടെ റൂമിലേക്ക് നടന്നു.
 
 
" അവര് ഇന്ന് തിരിച്ച് വരുമോ മോളേ " 
 
 
ഇല്ല മുത്തശ്ശി അമ്മയും, പപ്പയും നാളേയേ വരുള്ളു.
 
 
''ഞാൻ മുത്തശ്ശിക്ക് കഴിക്കാൻ ഭക്ഷണം എടുത്തിട്ട് വരാം " ഇത്ര നേരം ആയിട്ടും താൻ മുത്തശ്ശിയെ കുറിച്ച് ഓർക്കാഞ്ഞതിൽ അവൾക്ക് സ്വയം പുച്ഛം തോന്നി.
 
 
" വേണ്ട മോളേ.എബി മോൻ എനിക്ക് കുറച്ച് മുൻപ് തന്നെ കൊണ്ടുവന്നു തന്നിരുന്നു."
 
 
"അമ്മു... " എബി റൂമിൽ നിന്ന് വിളിച്ചതും അവൾ മുകളിലേക്ക് ഓടി.
 
 
"എന്താ ഇച്ചായാ " അവൾ കിതച്ച് കൊണ്ട് ചോദിച്ചു.
 
 
" ഇങ്ങ് വന്നേ.ഇച്ചായൻ്റെ കൊച്ച് ഇവിടെ ഇരിക്ക്." എബി അവളെ അരികിലേക്ക് വിളിച്ചതും അവൾ അവൻ്റെ അടുത്ത് വന്ന് ഇരുന്നു.
 
 
"ദാ പിടിക്ക് " കുറച്ച് ബുക്കുകൾ അവൾക്ക് നീട്ടി കൊണ്ട് എബി പറഞ്ഞു.
 
 
" ഇത് എന്താ ഇച്ചായാ "
 
 
"ഇതാണ് നിനക്ക് ഉള്ള ബുക്കുകൾ .അടുത്ത ആഴ്ച്ച മുതൽ കോളേജിൽ പോവണം അല്ലോ "
 
അത് കേട്ടതും കൃതിയുടെ മുഖം ഒന്ന് മങ്ങി.
 
 
"നിനക്കുള്ള ഡ്രസ്സും, ബാഗും ഒക്കെ നമ്മുക്ക് നാളെ പോയി വാങ്ങാം. എനിക്ക് സ്റ്റേഷനിൽ പോവണം ഞാൻ ഇപ്പോ ഇറങ്ങും"
 
 
അത് പറഞ്ഞ് എബി വേഗം ഡ്രസ്സ് മാറി ഇറങ്ങി. കൃതി ഉമ്മറത്ത് നിന്ന് അവനെ യാത്രയാക്കി തിരിഞ്ഞതും ആദിയും മയൂരിയും അവിടേക്ക് വന്നു.
 
 
" ഷോപ്പിങ്ങും കറക്കവും ഒക്കെ കഴിഞ്ഞോ " കൃതി ചോദിച്ചു.
 
 
" കഴിഞ്ഞു എട്ടത്തി. എട്ടത്തിക്ക് ഒരു സർപ്രെയ്സ് ഉണ്ട്. " അത് പറഞ്ഞ് അവർ മൂന്നു പേരും അകത്തേക്ക് നടന്നു
 
 
***
 
രാത്രി മുത്തശ്ശിയും, ആദിയും, മയൂരിയും എബിയും കൃതിയും ഭക്ഷണം കഴിക്കുകയാണ്.
 
 
ആദി അവൻ്റെ ചെറുപ്പത്തിൽ ചെയ്യ്തിട്ടുള്ള മണ്ടത്തരങ്ങൾ പറയുകയാണ്. അവൻ പറയുന്നത് കേട്ട് എല്ലാവരും ചിരിക്കുന്നുമുണ്ട്.
 
 
ഭക്ഷണം കഴിച്ച ശേഷം എബി റൂമിലേക്ക് തിരികേ പോയി.
 
 
ആദി ഹാളിൽ ഇരുന്ന് ടിവി കാണുകയാണ്. മയൂരിയും കൃതിയും മുത്തശ്ശിയുടെ റൂമിൽ ഇരിക്കുകയാണ്.
 
 
മുത്തശ്ശി അവർക്ക് പഴയ തറവാട്ടിലെ കഥകൾ പറഞ്ഞു കൊടുക്കുകയാണ്. അവർ ഇരുവരും മുത്തശ്ശിയുടെ അപ്പുറത്തും ഇപ്പുറത്തായും ഇരുന്ന് കൊണ്ട് കഥ കേൾക്കുകയാണ്.
 
 
"മതി മക്കളെ സമയം കുറേ ആയി. നിങ്ങൾ ഇനി പോയി കിടന്നോ "
 
 
" മയൂരി നീ പൊയ്ക്കോ .ഇന്ന് ഞാൻ മുത്തശ്ശി ടെ ഒപ്പമാ"
 
 
" അത് അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഞാനും ഇന്ന് ഇവിടേയാ" അവർ ഇരുവരും മുത്തശ്ശിയെ കെട്ടിപിടിച്ചു.
 
 
" വൺ മിനിറ്റ് .ഞാൻ ആദിയോട് പറഞ്ഞിട്ട് വരാം " അത് പറഞ്ഞ് അവൾ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
 
 
" മയൂ ആദിയോട് ഇച്ചായൻ്റ് അടുത്തു കൂടെ പറയാൻ പറ" കൃതി ബെഡിലേക്ക് കടന്നു കൊണ്ട് പറഞ്ഞു.
 
 
***
 
 
"മയു നീ വന്നോ. എത്ര നേരം ആയി നിന്നേ ഞാൻ കാത്തിരിക്കുന്നു. വന്നേ കിടക്കണ്ടേ." അവൻ കൈ പിടിച്ച് കൊണ്ട് പറഞ്ഞു.
 
 
" ഞാൻ അത് പറയാനാ വന്നേ. ഞാനും കൃതി ചേച്ചിയും ഇന്ന് മുത്തശ്ശിടെ ഒപ്പമാ കിടക്കുന്നേ.എബി ചേട്ടായിയുടെ അടുത്ത് കൂടി പറയ് ട്ടോ "
 
 
"മയു നീ ഇത് എന്താ പറയുന്നേ. അതൊന്നും പറ്റില്ല. വന്നേ " മയുവിൻ്റെ കൈ പിടച്ച് നടന്നു കൊണ്ട് ആദി പറഞ്ഞു.
 
 
" അത് പൊന്നു മോൻ്റെ മനസിൽ ഇരിക്കത്തേ ഉള്ളൂ. ഞാൻ ഇന്ന് മുത്തശ്ശിക്ക് ഒപ്പമാ" അത് പറഞ്ഞ് അവൻ്റെ കൈ വിടുവിച്ച് മയു മുത്തശ്ശിയുടെ റൂമിലേക്ക് നടന്നു.
 
 
"ആദി ആണെങ്കിൽ തലക്ക് കൈ കൊടുത്ത് സോഫയിലേക്ക് ഇരുന്നു.
 
***
 
നേരം കുറേ ആയിട്ടും ക്യതി യെ റൂമിലേക്ക് കാണാത്തത് കൊണ്ട് എബി അവളെ നോക്കി താഴേക്ക് നടന്നു.
 
 
" എങ്ങോട്ടാ എട്ടാ " കിച്ചണിലേക്ക പോകുന്ന എബിയെ ആദി വിളിച്ചു.
 
 
"അമ്മു.. അവൾ എവിടെ "
 
 
" എട്ടത്തി ദാ അവിടേയാ" മുത്തശ്ശിയുടെ റൂമിലേക്ക് ചൂണ്ടി ആദി പറഞ്ഞതും അവൻ അങ്ങോട്ട് നടന്ന് വാതിൽ തുറക്കാൻ നിന്നതും ആദി തടഞ്ഞു.
 
 
"അവിടെക്ക് ഇന്ന് നോ എൻട്രി ആണ്. മയുവും എട്ടത്തിയും ഇന്ന് മുത്തശ്ശി ടെ ഒപ്പം ആണത്രേ. നമ്മളോട് അങ്ങോട്ട് വരണ്ട എന്ന് പറഞ്ഞു.
 
 
"ഇവൾക്ക് ഇത് ആദ്യമേ പറഞ്ഞ് തൊലക്കാമായിരുന്നില്ലേ. മനുഷ്യനെ വെറുതെ വെയിറ്റ് ചെയ്യിപ്പിച്ചിട്ട്. വെറുതെ ഉറക്കം കളഞ്ഞത് മിച്ചം" എബി പിറുപിറുത്ത് കൊണ്ട് മുകളിലേക്ക് പോയി.
 
 
" ഇത് എന്തൊരു കഷ്ടമാ കർത്താവേ. മനുഷ്യനെ വെറുതെ കൊതിപ്പിച്ചു. "ആദിയും മുത്തശ്ശിയുടെ റൂമിലേക്ക് ഒന്ന് നോക്കി പിറുപിറുത്ത് കൊണ്ട് റൂമിലേക്ക് നടന്നു.
 
 
റൂമിലെത്തിയ എബി നേരെ ബെഡിലേക്ക് കമിഴ്ന്ന് കിടന്നു. എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല.
 
 
പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് എബി പ്രതിക്ഷയോടെ ചാടി എണീറ്റതും വാതിലിനരികിൽ ഇളിച്ചു നിൽക്കുന്ന ആളെ കണ്ടതും മുഖം മങ്ങി.
 
 
''നീ ആയിരുന്നോ " ബെഡിലേക്ക് വീണ്ടും കിടന്നു കൊണ്ട് എബി പറഞ്ഞു.
 
 
" എട്ടൻ എട്ടത്തിയാണ് എന്ന് കരുതിയല്ലേ. സോ സാഡ് " 
 
 
" നീ എന്താ ഈ സമയത്ത് "
 
 
" എട്ടനും ഇവിടെ ഒറ്റക്ക് ഞാനും അവിടെ ഒറ്റക്ക് അതോണ്ട് ഇന്ന് ഇവിടെ കിടക്കാം എന്ന് കരുതി " അവൻ ബെഡിലേക്ക് കടന്നു കൊണ്ട് പറഞ്ഞു.
 
 
" നീ എന്നു മുതലാ ഓഫീസിൽ പോവുന്നേ "
 
 
iരണ്ടാഴ്ച്ച കഴിഞ്ഞിട്ട് വേണം . അതിനുള്ളിൽ ഒരു ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്. എട്ടത്തിക്ക് എന്നാ ക്ലാസ്സ് തുടങ്ങുന്നേ "
 
 
"MONDAY സ്റ്റാർട്ട് ചെയ്യും"
 
 
"M0NDAy എന്ന് പറയുമ്പോൾ ഇനി 3 ദിവസമല്ലേ ഉള്ളൂ"
 
 
"അതെ "
 
 
"പിന്നെ എട്ടാ ഇന്നലെ ഒരു കാര്യം ഉണ്ടായി" കുറച്ച് നേരത്തെ മൗനത്തിനു ശേഷം ആദി പറഞ്ഞു "
 
 
"എന്തേ "
 
 
" അത്.. അത് .. പിന്നെ ഒരു എട്ടനോട് അനിയൻ പറയാൻ പാടുള്ള കാര്യം ആണോ എന്ന് എനിക്ക് അറിയില്ല " എബിയുടെ ഷർട്ടിൻ്റെ ബട്ടൻസ് പിടിച്ച് തിരിച്ച് കൊണ്ട് ആദി പറഞ്ഞു
 
 
"എന്താടാ " എബി മനസിലാവാതെ ചോദിച്ചു.
 
 
"ഇന്നലെ ഒരു പ്രേത്യേക നിമിഷത്തിൽ പെട്ടെന്ന് എൻ്റെ ഫസ്റ്റ് നെറ്റ് കഴിഞ്ഞു "അത് പറയുമ്പോൾ ഉള്ള ആദിയുടെ മുഖഭാവം കണ്ട് എബിക്ക് ചിരി വന്നു.
 
 
" എൻ്റേയും" എബി ഒരു കള്ള ചിരിയോടെ പറഞ്ഞതും ആദി ഞെട്ടി കൊണ്ട് അവനെ നോക്കി
 
 
" ശരിക്കും " അവൻ സംശയത്തോടെ ചോദിച്ചു.
 
 
" ഉം " എബി പ്രത്യേക താളത്തിൽ മൂളി.
 
 
 
 
(തുടരും)
 
പ്രണയിനി 🖤
 

പ്രണയ വർണ്ണങ്ങൾ - 59

പ്രണയ വർണ്ണങ്ങൾ - 59

4.7
8190

Part -59   " അത്.. അത് .. പിന്നെ ഒരു എട്ടനോട് അനിയൻ പറയാൻ പാടുള്ള കാര്യം ആണോ എന്ന് എനിക്ക് അറിയില്ല " എബിയുടെ ഷർട്ടിൻ്റെ ബട്ടൻസ് പിടിച്ച് തിരിച്ച് കൊണ്ട് ആദി പറഞ്ഞു   "എന്താടാ " എബി മനസിലാവാതെ ചോദിച്ചു.     "ഇന്നലെ ഒരു പ്രേത്യേക നിമിഷത്തിൽ പെട്ടെന്ന് എൻ്റെ ഫസ്റ്റ് നെറ്റ് കഴിഞ്ഞു "അത് പറയുമ്പോൾ ഉള്ള ആദിയുടെ മുഖഭാവം കണ്ട് എബിക്ക് ചിരി വന്നു.     " എൻ്റേയും" എബി ഒരു കള്ള ചിരിയോടെ പറഞ്ഞതും ആദി ഞെട്ടി കൊണ്ട് അവനെ നോക്കി     " ശരിക്കും " അവൻ സംശയത്തോടെ ചോദിച്ചു.     " ഉം " എബി പ്രത്യേക താളത്തിൽ മൂളി.   ***   രാവിലെ കൃതി എഴുന്നേ