Aksharathalukal

പ്രണയ വർണ്ണങ്ങൾ - 66

Part -66
 
"ദാ മോളെ എബിയാ .."
 
 
അമ്മ ഫോൺ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു .
 
 
അവന്റെ പേര് കേട്ടതും അവളുടെ മുഖം വിടർന്നു. അവൾ ഉത്സാഹത്തോടെ അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി .
 
 
 
കൃതിയുടെ കൈയ്യിൽ ഫോൺ കൊടുത്ത് അമ്മ മുറിയിൽ നിന്നും പുറത്തേക്ക് പോയി.
 
 
''എന്താടാ കുഞ്ഞാ പറ്റിയെ " എബിയുടെ ശബ്ദം കേട്ടതും കൃതിക്ക് സങ്കടം വന്നു.
 
 
" എനിക്ക് വയ്യാ ഇച്ചായാ " അവൾ പുറത്തേക്ക് വരുന്ന കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു.
 
 
"വെള്ളം മാറി കുളിച്ചതു കാരണം ആയിരിക്കും പനി വന്നത്. എന്നിട്ട് ഇപ്പോ എങ്ങനെ ഉണ്ട് .പനി കുറവില്ലേ"
 
 
 
"കുറവുണ്ട് ഇച്ചായാ "
 
 
 
" ഫുഡ് കറക്റ്റ് സമയത്ത് കഴിക്കണം. പിന്നെ ടാബ്ലറ്റും കഴിക്കണം ട്ടോ.ഇനി എന്തായാലും 2 ദിവസം കോളേജിൽ പോവണ്ട."
 
 
" ശരി ഇച്ചായാ.... ഇച്ചായൻ ഫുഡ് കഴിച്ചോ''
 
 
" ഉം... കഴിച്ചു. ഇച്ചായൻ്റെ വാവ സങ്കടപ്പെട്ടൊന്നും ഇരിക്കണ്ട. ശനിയാഴ്ച്ച ഇച്ചായൻ ഓടി വരാം ട്ടോ എൻ്റെ കുഞ്ഞിനെ കാണാൻ " എബി വാത്സല്ല്യത്തോടെ പറഞ്ഞു.
 
 
"ഉം ... "
 
 
" എന്നാ ഞാൻ ഫോൺ കട്ട് ചെയ്യാട്ടോ. സ്റ്റേഷനിൽ കുറച്ച് തിരക്കുകൾ ഉണ്ട്. പറ്റിയാൽ രാത്രി വിളിക്കാം ട്ടോ " അത് പറഞ്ഞ് എബി കോൾ കട്ട് ചെയ്യ്തു.
 
 
***
 
" അമർ...." ആ ഇരുട്ട് മുറിയിൽ കിടന്ന് അയാൾ അലറി.അയാളുടെ  ശബ്ദം ആ മുറിക്കുള്ളിൽ പ്രതിധ്വനിച്ചു.
 
 
" എന്നെ ഈ അവസ്ഥയിലാക്കിയ നിന്നെ ഞാൻ ഒരിക്കലും വെറുതെ വിടില്ല അമർ. നിന്നെ ഞാൻ കൊല്ലും. പക്ഷേ അതിനു മുൻപേ നിൻ്റെ പ്രിയപ്പെട്ട ഭാര്യയെ ഞാൻ എൻ്റെതാക്കിയിരിക്കും. അതും നിൻ്റെ മുന്നിൽ വച്ച്.
 
അത് നീ നേരിട്ട് കണ്ട് നീറി നീറി ചാവണം. അത് കണ്ട് എനിക്ക് സന്തോഷിക്കണം. നിൻ്റെ കുടുമ്പത്തെ തന്നെ ഈ അശോക് നാമാവശേഷക്കമാക്കും.
 
 
അയാൾ അത് പറഞ്ഞ് ഉറക്കെ പൊട്ടി ചിരിച്ചു.
 
****
 
 
വൈകുന്നേരം ആയപ്പോഴേക്കും ക്യതിയുടെ പനി കുറഞ്ഞിരുന്നു. അവളെ പപ്പ താഴേക്ക് കൊണ്ടുവന്നു.
 
 
അമ്മ അടുക്കളയിൽ എന്തൊ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.
 
 
മുത്തശ്ശി കുറച്ച് ദിവസം പപ്പയുടെ തറവാട്ടിൽ നിൽക്കാനായി പോയ കാരണം കൃതിക്ക് ആകെ ഒരു മടുപ്പ് തോന്നി.
 
 
"എന്താ പപ്പാ ആലോചിക്കുന്നേ " കൃതി പപ്പയുടെ മടിയിൽ തല വച്ച് കിടക്കുകയായിരുന്നു.പപ്പ അവളുടെ നെറുകയിൽ പതിയെ തലോടുന്നുണ്ട്.
 
 
''എയ് ഒന്നൂല്ല മോളേ "
 
 
"എന്ത് എട്ടാ കാര്യം. ഞാനും വന്നപ്പോൾ മുതൽ ശ്രദ്ധിക്കുകയാണ് മുഖത്ത് എന്തോ ഒരു ടെൻഷൻ ''അമ്മ ചായയുമായി വന്നു കൊണ്ട് ചോദിച്ചു.
 
 
" അത്... അത് ഞാൻ ഇന്ന് ആൻവി മോളുടെ പപ്പയെ കണ്ടിരുന്നു" അത് കേട്ട് കൃതി പപ്പയുടെ മടിയിൽ നിന്നും എഴുന്നേറ്റു ഇരുന്നു.
 
 
" അനുമോളുടെ കാര്യം വളരെ കഷ്ടം ആണ്. നമ്മൾ വിചാരിച്ച പോലുള്ള  ആളൊന്നും അല്ല റോയ് .അവൻ  ആ കൊച്ചിനെ ഒരുപാട് ദ്രോഹിച്ചു. അവസാനം അത് സഹിക്കാൻ വയ്യാതെ വീട്ടിലേക്ക് തിരിച്ചുവന്നു.
 
 
ഇപ്പോ അനു അവളുടെ വീട്ടിൽ ആണ് .റോയി ആണെങ്കിൽ ആ കുട്ടിയെ വെറുതെ ഉപദ്രവിക്കുകയാണ് ."പപ്പാ സങ്കടത്തോടെ പറഞ്ഞു 
 
 
"അല്ലെങ്കിലും റോയ് അത്ര നല്ലവൻ ഒന്നുമല്ല. അവൻ എപ്പോഴും അവനു മീതെ വേറാരും ഉണ്ടാകാൻ പാടില്ല എന്ന പിടിവാശിയാണ്.
 
 
അതുകൊണ്ട് തന്നെ നമ്മുടെ എബിയും ആയി അവൻ ഒരിക്കലും ചേർന്നിരുന്നില്ല .തമ്മിൽ കണ്ടാൽ രണ്ടുപേരും എപ്പോഴും വഴക്ക് ആയിരുന്നു. 
 
 
എബിയോടുള്ള ദേഷ്യത്തിന്റെ പേരിൽ ആണോ അവൻ അനുവിനെ കല്യാണം കഴിച്ചത് എന്നുപോലും എനിക്ക് സംശയം ഉണ്ട്." അമ്മ ചായ പപ്പക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
 
 
 "ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.
അവൾ ഇപ്പോ പ്രഗ്നന്റ് ആണല്ലോ .പാവം എന്ത് ചെയ്യാൻ അതിൻറെ വിധി "അതുപറഞ്ഞ് അമ്മ അടുക്കളയിലേക്ക് തന്നെ പോയി .
 
 
"പപ്പാ ആൻവി ചേച്ചിയെ കണ്ടോ."
 
 
" ഇല്ല മോളെ .ഓഫീസ് കാര്യം സംസാരിക്കാൻ അനുവിന്റെ പപ്പാ വന്നപ്പോഴാണ് അയാൾ ഇതൊക്കെ എന്നോട് പറഞ്ഞത്. ജയിംസ് നല്ല സങ്കടത്തിൽ ആണ്.ആ കുട്ടിക്ക് പഠിക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. ഒരു എക്സാം കൂടി കഴിഞ്ഞാൽ ഒരു വക്കീൽ ആവേണ്ടതാ. പക്ഷേ അവൻ ആ റോയ് അതിനൊന്നും സമ്മതിച്ചില്ല. അതിനെ എക്സാം പോലും എഴുതാൻ അനുവദിച്ചില്ല ."
 
 
പപ്പാ അത് പറഞ്ഞ് എഴുന്നേറ്റ് പോയി. പിന്നീട് കൃതിയുടെ മനസ്സിൽ മുഴുവൻ പപ്പാ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു .നേരിട്ട് അല്ലെങ്കിലും ആൻവിയുടെ ജീവിതം ഇങ്ങനെ ആകാൻ താനും ഒരു കാരണം ആണല്ലോ .അത് ആലോചിച്ച് അവൾക്കും കുറ്റബോധം തോന്നിയിരുന്നു. 
 
 
രാത്രിയിലേക്കുള്ള ഭക്ഷണമെല്ലാം കഴിച്ചിട്ടാണ് അവൾ പിന്നീട് മുറിയിലേക്ക് പോയത്. അമ്മ അവളോടൊപ്പം തന്നെ വന്നു കിടന്നിരുന്നു. എബി രാത്രി വിളിക്കും എന്ന് കരുതിയെങ്കിലും അവൻ വിളിച്ചില്ല .
 
***
 
പിറ്റേദിവസം ആയപ്പോഴേക്കും കൃതിയുടെ പനി എല്ലാം മാറിയിരുന്നു .കോളേജിൽ പോകണം എന്ന് ഉണ്ടായിരുന്നു എങ്കിലും പപ്പാ സമ്മതിച്ചില്ല. അതുകൊണ്ടുതന്നെ അന്നത്തെ ദിവസം മുഴുവൻ അവൾ റൂമിൽ തന്നെ കഴിച്ചുകൂട്ടി .
 
 
 
വേറെ ആരും വീട്ടിൽ ഇല്ലാത്ത കാരണം അവിടെ  ഇരിക്കാൻ അവൾക്കും വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആയിരുന്നു. പിറ്റേദിവസം കൂടുതൽ ഉത്സാഹത്തോടുകൂടി തന്നെ അവൾ കോളേജിലേക്ക് പോകാൻ റെഡി ആയി .
 
 
പപ്പ ആയിരുന്നു അവളെ കോളേജിലേക്ക് ആക്കിയത്. രണ്ട് ദിവസം വയ്യാത്തതുകൊണ്ട് അവൾ അമൃതയെ ഒന്ന് വിളിക്കുക പോലും ചെയ്തിരുന്നില്ല. എന്തായാലും ഇന്ന് നേരിട്ട് കാണാമല്ലോ എന്ന് കരുതി അവൾ ക്ലാസ്സിലേക്ക് നടന്നു .
 
 
 
ക്ലാസ്സിൽ എത്തിയിട്ടും പിന്നീട് ക്ലാസ് തുടങ്ങിയിട്ടും അമൃതയെ കാണാനില്ല .
 
 
ലഞ്ച് ബ്രേക്ക് ആയപ്പോൾ അവൾ അമൃതയെ കോൾ ചെയ്തു. പക്ഷേ കോൾ അറ്റൻഡ് ചെയ്യുന്നില്ല. ക്ലാസിലിരുന്ന് മടുത്തപ്പോൾ അവൾ പതിയെ പുറത്തേക്ക് ഇറങ്ങി.
 
 
 
ക്ലാസിന്റെ കുറച്ച് അപ്പുറത്തായി ഉള്ള മരത്തിന് ചുവട്ടിൽ അവൾ ഇരുന്നു .
കുറച്ചു കഴിഞ്ഞതും അമൃത അവളെ തിരിച്ചു വിളിച്ചിരുന്നു .
 
 
"ഹലോ .ഡീ നീ എന്താ ഇന്ന് ക്ലാസിൽ വരാഞ്ഞേ" കോൾ എടുത്തതും കൃതി ചോദിച്ചു.
 
 
" ഞാൻ ക്ലാസ്സിൽ വരാതെ ഇരുന്നിട്ട് രണ്ടുമൂന്ന് ദിവസം ആയി .എന്നിട്ട് ഇന്നാണോ നിനക്ക് വിളിച്ചു ചോദിക്കാൻ കണ്ടത് ."അമൃത പരിഭവത്തോടെ ചോദിച്ചു.
 
 
" ഞാനും രണ്ടുദിവസം ക്ലാസിലേക്ക് വന്നിട്ടുണ്ടായിരുന്നില്ല ടീ .പനിയായിരുന്നു .ഇന്ന് ക്ലാസ്സിലേക്ക് വന്നപ്പോൾ നിന്നെ കാണാത്തതു കൊണ്ടാണ് ഞാൻ വിളിച്ചത്.
 
 
" ഇപ്പോഴെങ്കിലും വിളിക്കാൻ തോന്നിയല്ലോ. ഞാൻ വീട്ടിൽ ഇല്ല .ഞാൻ അമ്മയുടെ നാട്ടിലാണ്. ഇവിടെ അമ്മയുടെ തറവാട്ടിൽ ചെറിയ ഒരു ഫംഗ്ഷൻ. ഇനി തിങ്കളാഴ്ചയെ കോളേജിലേക്ക് വരുകയുള്ളൂ ."
 
 
അവൾ തിങ്കളാഴ്ചയെ വരുള്ളൂ എന്ന് പറഞ്ഞപ്പോൾ കൃതിക്കും സങ്കടം ആയിരുന്നു. കുറച്ചുനേരം സംസാരിച്ചതിനുശേഷം അവൾ ഫോൺ കട്ട് ചെയ്തു.
 
 
 അപ്പോഴാണ് കുറച്ച് അപ്പുറത്തായി തന്നെ ശ്രദ്ധിച്ച് നിൽക്കുന്ന അനിരുദ്ധിനെ കണ്ടത്. കൃതി അവനെ നോക്കിയതും അവൻ വേഗം നോട്ടം വേറെ എങ്ങോട്ടോ മാറ്റി.
 
 
" അനിരുദ്ധ് "കൃതി അവിടെയിരുന്ന് അനിരുദ്ധിനെ കൈകാട്ടി വിളിച്ചു. അവൻ തന്നെയാണോ വിളിച്ചത് എന്ന ഭാവത്തിൽ ചുറ്റും നോക്കി .
 
 
 
കൃതി ഒന്നുകൂടി കൈകാട്ടി വിളിച്ചതും അവൻ അവളുടെ അരികിലേക്ക് വന്നു.
 
 
" ഇരിക്ക് "കൃതി  പുഞ്ചിരിയോടെ പറഞ്ഞതും അവൻ സംശയത്തോടെ അവളുടെ അരികിൽ ഇരുന്നു .
 
 
"തനിക്ക് ഈ കോളേജിൽ ഒക്കെ വന്ന് സമയം കളയുന്നതിനേക്കാൾ നല്ലത്  സ്പെയ് വർക്ക് ചെയ്യാൻ വല്ല ഏജൻസിയിലും ചേർന്നു കൂടെ" കൃതി ഗൗരവത്തോടെ ചോദിച്ചു .
 
 
എന്നാൽ അനിരുദ്ധ് ഒന്നും മനസ്സിലാവാതെ അവളെ കണ്ണുരുട്ടി നോക്കി.
 
 
" അല്ല തനിക്ക് പെൺകുട്ടികളുടെ വീഡിയോ മറ്റാരും കാണാതെ  ഷൂട്ട് ചെയ്തു വേറെ ചിലർക്കൊക്കെ അയച്ചു കൊടുക്കാൻ നല്ല കഴിവുണ്ടല്ലോ .അതു കൊണ്ട് പറഞ്ഞതാ"
 
 
 കൃതി അത് പറഞ്ഞതും അനിരുദ്ധ് ഒരു വളിഞ്ഞ ചിരി ചിരിച്ചു.
 
 
" എബി ചേട്ടൻ എല്ലാം പറഞ്ഞു അല്ലേ." അവൻ ഒരു ചമ്മലോടെ ചോദിച്ചു .
 
 
"ഇച്ചായൻ പറഞ്ഞതൊന്നും അല്ല .ഞാൻ തന്നെ കണ്ടുപിടിച്ചതാണ്.
 
 
" എബി ചേട്ടൻ ശരിക്കും ഒരു പാവമാണ് .
എന്റെ ചേട്ടനും എബി ചേട്ടനും ഒരുമിച്ചാണ്  പഠിച്ചിരുന്നത്. എല്ലാം തല്ലു കൊള്ളിത്തരത്തിനും അവർ രണ്ടുപേരും ഒറ്റക്കെട്ടായിരുന്നു .സയാമീസ് ഇരട്ടകളാണ് എന്നുപറഞ്ഞ് എല്ലാവരും അവരെ കളിയാക്കും.
 
 
 ഒഴിവ് ദിവസം ദിവസങ്ങളിൽ ഓക്കേ എബി ചേട്ടൻ വീട്ടിലേക്ക് വരുമായിരുന്നു. വീട്ടിൽ എല്ലാവർക്കും എബി ചേട്ടനെ വലിയ കാര്യം ആണ് .അമ്മ എപ്പോഴും പറയും എനിക്ക് ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ ജാതിയും മതവും ഒന്നും നോക്കാതെ എബി ചേട്ടനെ കൊണ്ട് കെട്ടിച്ചേനെ എന്ന് ".
 
 
 
അതുകേട്ട് കൃതി ഒന്ന് പുഞ്ചിരി .
 
 
"എന്തൊക്കെ പറഞ്ഞാലും ചേച്ചിയുടെ ഭാഗ്യമാണ് ചേട്ടൻ .ഇവിടത്തെ കാര്യങ്ങൾ ഒക്കെ ഏട്ടൻ എപ്പോഴും വിളിച്ച് അന്വേഷിക്കാറുണ്ട്." അപ്പോഴേക്കും ബെൽ അടിച്ചിരുന്നു .അവരിരുവരും നേരെ ക്ലാസിലേക്ക് നടന്നു .
 
 
 
ഉച്ചയ്ക്ക് ലഞ്ച് ടൈമിൽ അമൃത ഇല്ലാത്തതുകൊണ്ട് കൃതി ഭക്ഷണം ഒന്നും കഴിച്ചില്ല .അവൾ  ബെഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കുകയാണ്. അവൾ ആരോടും അങ്ങനെ സംസാരിക്കാൻ ഒന്നും പോകാറില്ല .
 
 
 
അപ്പോഴാണ് അനിരുദ്ധ് അവളുടെ അടുത്ത് വന്ന് ഇരുന്നത്.
 
 
" ഇയാൾ എന്താ ഫുഡ് ഒന്നും കഴിക്കുന്നില്ലേ" കൃതിയോട് ആയി ചോദിച്ചു .
 
 
"ഇല്ല വിശപ്പില്ല "കൃതി പുഞ്ചിരിയോടെ പറഞ്ഞു. കുറച്ചു സമയത്തിനുള്ളിൽ തന്നെ അവർ നല്ല കൂട്ടായിരുന്നു 
 
 
" സംസ്കൃതിയുടെ കൂട്ടുകാരിയെ രണ്ടു ദിവസമായിട്ട് കാണാനില്ലല്ലോ എവിടെപ്പോയി" അനിരുദ്ധ് ചോദിച്ചു .
 
 
അവന്റെ ചോദ്യം കേട്ട് കൃതി അവളെ സംശയത്തോടെ നോക്കി.
 
 
"  കാണാത്തത് കൊണ്ട്  വെറുതെ ചോദിച്ചതാണ്" അവൻ ചമ്മലോടെ പറഞ്ഞു .
 
 
 
"മനസ്സിലായി ...മനസ്സിലായി ..."കൃതിയിൽ ഒരു പ്രത്യേക ടോണിൽ പറഞ്ഞു .
 
 
"അവൾ അവളുടെ തറവാട്ടിലേക്ക് പോയിരിക്കുകയാണ്. ഇനി തിങ്കളാഴ്ചയെ വരുകയുള്ളൂ.   എന്താ മോനേ ഒരു ഇളക്കം" കൃതി ചോദിച്ചു.
 
 
" അങ്ങനെ ഒന്നുമില്ല വെറുതെ ചോദിച്ചതാ. അവൾക്ക് love അങ്ങനെ വല്ലതും"
 
 
"  സിംഗിൾ പസങ്ക ആണ് പേടിക്കണ്ട ."
 
 
"ആണോ .എന്തായാലും സംസ്കൃതിയുടെ ചെറിയ ഒരു ഹെല്പ്  ഒക്കെ വേണ്ടിവരും.."
 
 
" എന്തിന് "കൃതി അറിയാത്ത പോലെ ചോദിച്ചു.
 
 
" അതൊക്കെ വഴിയെ പറയാം "അത് പറഞ്ഞു അവൻ ബെഞ്ചിൽ നിന്നും എണീറ്റ് പോയി .
 
 
 വൈകുന്നേരം കൃതിയെ വിളിക്കാൻ പപ്പാ വന്നിരുന്നു.
 
 
****
 
 
 രാത്രി എബി വിളിച്ചെങ്കിലും അധികനേരം ഒന്നും സംസാരിച്ചില്ല .പിറ്റേദിവസം കൃതിക്ക് കോളേജിൽ പോകണം എന്നൊന്നും ഉണ്ടായിരുന്നില്ല .എങ്കിലും എബിയെ പേടിച്ച് അവൾ കോളേജിലേക്ക് പോയി .
 
അമൃത ഇല്ലാത്ത കാരണം ക്ലാസ് ഫുള്ളും ബോർ ആയിരുന്നു .വൈകുന്നേരം പപ്പ തന്നെ അവളെ വീട്ടിലേക്ക് കൊണ്ടു വന്നു .
 
*****
 
 
ഇന്ന് എബി വരുന്ന ദിവസമാണ്. അതുകൊണ്ടുതന്നെ അവൾ നല്ല സന്തോഷത്തിൽ തന്നെ ആയിരുന്നു.
 
 
 രാവിലെ നേരത്തെ എഴുന്നേറ്റ് കുളിയെല്ലാം കഴിഞ്ഞ് റൂം എല്ലാം നന്നായി ഒതുക്കി വെച്ചു .
 
 
അവൾ ഇടയ്ക്കിടയ്ക്ക് സമയം നോക്കുമായിരുന്നു. അവളുടെ പ്രവൃത്തികൾ കണ്ട് അമ്മയ്ക്കും ചിരി വന്നിരുന്നു .
 
 
ഉച്ചയ്ക്ക് ശേഷം എബിയുടെ കോൾ വന്നതും അവൾ സന്തോഷത്തോടെ കോൾ അറ്റൻഡ് ചെയ്തു .
 
 
"ഹലോ ഇച്ചായാ ഇറങ്ങിയോ. എപ്പോഴാ എത്താ". 
 
 
"അമ്മു ....ഇന്ന് ഞാൻ വരില്ല. ഇവിടെ നല്ല തിരക്ക് ആണ് .അത്യാവശ്യമായി 
തമിഴ്നാട്ടിലേക്ക് ഒന്ന് പോകണം അതുകൊണ്ട് ഞാൻ അടുത്ത ആഴ്ച വരാം"
 
 
എബി പറയുന്നത് കേട്ട് കൃതി  മറുപടി പറയാതെ നിന്നു.
 
 
" അമ്മു നീ കേൾക്കുന്നില്ലേ ."എബി എന്തൊക്കെയോ ചോദിക്കുന്നുണ്ട് എങ്കിലും അവൾ മറുപടി ഒന്നും പറഞ്ഞില്ല .
 
 
 
ആ ദിവസം മുഴുവൻ കൃതി റൂമിൽ തന്നെ കഴിച്ചുകൂട്ടി. ഞായറാഴ്ച അമ്മ അവളെ അമ്പലത്തിലേക്ക് പോകാൻ വിളിച്ചെങ്കിലും അവൾ പോയില്ല. അന്നത്തെ ദിവസവും ആ മുറിയിൽ തന്നെ അവൾ ഇരുന്നു.
 
 
 അവളുടെ അവസ്ഥ കണ്ട്  പപ്പയ്ക്കും അമ്മയ്ക്കും നല്ല സങ്കടം ഉണ്ടായിരുന്നു.
 
 
***
 
 പിറ്റേദിവസം തിങ്കളാഴ്ച ആയതിനാൽ അവൾ കോളേജിലേക്ക് പോകാൻ റെഡിയായി .
 
 
ഇനിയും ഈ വീട്ടിൽ തന്നെ ഇരുന്നാൽ ഭ്രാന്ത് പിടിക്കുമെന്ന് അവൾക്കും തോന്നിയിരുന്നു. അവൾ റെഡിയായി താഴേക്ക് ചെന്നു .
 
 
 
"മോളേ പപ്പയ്ക്ക് ഇന്ന് അർജന്റ്  ആയി എങ്ങോട്ടോ പോകാൻ ഉണ്ടായിരുന്നു.. ഞാൻ ഓട്ടോ വിളിച്ച് തരാം. മോൾ ഓട്ടോയിൽ പോയാൽ മതി."
 
 
"അത് സാരമില്ല അമ്മേ .കുറച്ചു ദൂരം അല്ലേ ഉള്ളൂ. ഞാൻ ബസ്സിൽ പൊയ്ക്കോളാം." അമ്മയുടെ മറുപടിക്ക് കാക്കാതെ അവൾ എഞൊക്കെയോ ഭക്ഷണം കഴിച്ചു എന്ന് വരുത്തി വേഗം എഴുന്നേറ്റു .ശേഷം ബാഗ് എടുത്ത് പുറത്തേക്ക് നടന്നു .
 
 
 
രണ്ടുമൂന്നു ദിവസമായി നന്നായി കരഞ്ഞത് കൊണ്ട് തന്നെ അവളുടെ കണ്ണ്  നല്ല വേദന ആയിരുന്നു.ബസ്റ്റോപ്പിൽ  അവൾ എത്തിയതും ബസ് കിട്ടി. 
 
 
 കൃതി ക്ലാസിൽ എത്തിയപ്പോൾ അമൃതയെ കണ്ടിരുന്നില്ല. കുറെ നേരം ആയിട്ടും അവളെ കാണാതിരുന്നപ്പോൾ ഇന്നും അവൾ വരില്ല എന്ന് കൃതിക്ക് മനസ്സിലായി.
 
 
 ഉച്ചയായപ്പോഴേക്കും അവൾക്ക് തലയെല്ലാം ആകെ വേദനിക്കുന്ന പോലെ തോന്നി. അതുകൊണ്ട് തന്നെ അവൾ ക്ലാസിൽ നിന്നും ബാഗ് എടുത്ത് ഇറങ്ങി.
 
 
 ബസ് സ്റ്റാൻഡിലേക്ക് ആണ് അവൾ നേരെ നടന്നത്. മഴ ചെറുതായി ചാറുന്നുണ്ട് എങ്കിലും അവൾ അതൊന്നും കാര്യമാക്കാതെ മുന്നോട്ടു നടന്നു.
 
 
 കുറെ നേരം കാത്തു നിന്നാണ് അവൾക്ക് ബസ് കിട്ടിയത്. 
 
 
വീടിനടുത്തുള്ള സ്റ്റോപ്പിൽ ചെന്ന് ഇറങ്ങിയതും അവൾക്കെന്തോ തലകറങ്ങുന്നതുപോലെ തോന്നി .എങ്കിലും അവൾ മുന്നോട്ടു പതിയെ നടന്നു. പക്ഷേ കണ്ണിൽ ഇരുട്ട് വന്ന് കയറിയതും അവൾ പതിയെ റോഡിലേക്ക് വീണു.
 
 
****
 
 കൃതി കണ്ണുതുറന്നു നോക്കുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു. കയ്യിൽ ഡ്രിപ്പ് ഇട്ടിട്ടുണ്ട്. അമ്മയും പപ്പയും അടുത്തുതന്നെ ഇരിക്കുന്നുണ്ട്. അവർ നല്ല ടെൻഷനിലാണ്.
 
 
 കൃതി കണ്ണ് തുറന്നതും നഴ്സ് ഡോക്ടറെ വിളിക്കാൻ ആയി പോയി. കുറച്ചു കഴിഞ്ഞതും ഡോക്ടർ വാതിൽ തുറന്ന് അടുത്ത് വന്ന് അവളുടെ പൾസ് ചെക്ക് ചെയ്തു നോക്കി .
 
 
"ഇയാൾ ഫുഡ് ഒന്നും കറക്റ്റ് സമയത്ത്   കഴിക്കുന്നില്ലേ. ബോഡി നല്ല വീക്ക് ആണ് .
 ബിപി കുറഞ്ഞ കാരണമാണ് തലകറങ്ങി വീണത്. ഇനി ഇങ്ങനെ ഫുഡ് കഴിക്കാതെ ഇരിക്കരുത്."
 
 
 അതു പറഞ്ഞ ഡോക്ടർ പപ്പക്ക് നേരെ തിരിഞ്ഞു.
 
 
" വേറെ കുഴപ്പമൊന്നുമില്ല. ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം ."അത് പറഞ്ഞ് ഡോക്ടർ പുറത്തേക്ക് പോയി 
 
 
അത്രയും നേരം ആയിട്ടും പപ്പയും അമ്മയും ഒന്നും സംസാരിച്ചിരുന്നില്ല. അത് അവൾക്ക് വല്ലാത്ത സങ്കടം ആയിരുന്നു. 
 
 
 രാത്രിയോട് കൂടി  അവളെ ഡിസ്ചാർജ് ചെയ്തു. തിരിച്ചുള്ള യാത്രയിലും പപ്പയും അമ്മയും ഒന്നും മിണ്ടുന്നില്ല . വീട്ടിലെത്തിയതും അമ്മ അവളെ റൂമിൽ കൊണ്ടുപോയി കിടത്തി. 
 
 
*****
 
പതിവില്ലാതെ പപ്പയുടെ കോൾ കണ്ടു എബി വേഗം കോൾ അറ്റൻഡ് ചെയ്തു .
 
"ഹലോ പപ്പാ എന്താ ഈ സമയത്ത്".
 
 
" എബി ഇത് ഇവിടെ നടക്കില്ല .ആ കുട്ടി നീ വരാത്ത കാരണം ഒന്നും കഴിക്കുന്നില്ല. ഇന്ന് കോളേജ് കഴിഞ്ഞു വരുമ്പോൾ അവൾ തലകറങ്ങി വീണു .
 
 
ആരൊക്കെയോ ചേർന്നാണ് ഹോസ്പിറ്റൽ എത്തിച്ചത് .ഐഡി കാർഡിൽ ഉള്ള നമ്പർ കണ്ട് നിന്നെ വിളിച്ചു .പക്ഷേ നീ കോൾ അറ്റൻഡ് ചെയ്തില്ല .പിന്നെ എവിടുന്നൊക്കെയോ ഇവിടുത്തെ അഡ്രസ്സ് തപ്പി പിടിച്ചാണ് ഞങ്ങളെ അറിയിച്ചത് ."
പപ്പ ദേഷ്യത്തോടെ പറഞ്ഞു. 
 
 
"പപ്പാ ഞാൻ കുറച്ചു തിരക്കിലായിരുന്നു .അതാ കോൾ അറ്റൻഡ് ചെയ്യാതിരുന്നത്."
 
 
 
" അതൊന്നും എനിക്ക് അറിയേണ്ട എബി. നാളെ രാവിലെ നേരം വെളുക്കുമ്പോൾ നീ ഇവിടെ ഉണ്ടായിരിക്കണം" അത് പറഞ്ഞുകൊണ്ട് പപ്പ ഫോൺ കട്ട് ചെയ്തു.
 
 
 എബിക്ക് ആകെ ദേഷ്യം വന്നിരുന്നു .അവൻ വേഗം സ്റ്റേഷനിൽ നിന്നും ഇറങ്ങി .
 
 
****
 
 
 രാവിലെ ആറു മണിയോടുകൂടി എബി വീട്ടിൽ എത്തിയിരുന്നു.യൂണിഫോമിൽ തന്നെയാണ് അവൻ വന്നിരുന്നത്. ഹാളിൽ പപ്പയും അമ്മയും ഇരിക്കുന്നുണ്ട് എങ്കിലും അവൻ അവരെ ശ്രദ്ധിക്കാതെ ദേഷ്യത്തോടെ സ്റ്റെയർ കയറി മുറിയിലേക്ക് നടന്നു.
 
 
 
 
 
( തുടരും )
 
പ്രണയിനി 🖤
 

പ്രണയ വർണ്ണങ്ങൾ - 67

പ്രണയ വർണ്ണങ്ങൾ - 67

4.7
8185

Part -67    രാവിലെ ആറു മണിയോടുകൂടി എബി വീട്ടിൽ എത്തിയിരുന്നു.യൂണിഫോമിൽ തന്നെയാണ് അവൻ വന്നിരുന്നത്. ഹാളിൽ പപ്പയും അമ്മയും ഇരിക്കുന്നുണ്ട് എങ്കിലും അവൻ അവരെ ശ്രദ്ധിക്കാതെ ദേഷ്യത്തോടെ സ്റ്റെയർ കയറി മുറിയിലേക്ക് നടന്നു.     എബി ചെന്ന് ലൈറ്റ് ഓൺ ചെയ്യ്തതും കൃതി ചാടി എഴുന്നേറ്റു.     " ഇച്ചായ "അവൾ ഓടിച്ചെന്ന് എബിയുടെ കയ്യിൽ പിടിച്ചു.  പക്ഷേ അവൻ ഒന്നും മിണ്ടാതെ അവളുടെ കൈ തട്ടിമാറ്റി ശേഷം കബോർഡിനു മുകളിൽ ഉള്ള ബാഗ് വലിച്ചെടുത്തു. അതിൽ അവളുടെ ഡ്രസ്സുകളും മറ്റ് സാധനങ്ങളും കുത്തിനിറച്ചു .     "ഇച്ചായാ " അവൾ പിന്നിൽ നിന്നും അവനെ വിളിച്ചു. എ