Part -70
"What... ഇത്രയും കാലം ആയിട്ടും ഒരു ഡോക്ടറെ കണ്ടിട്ടില്ല എന്നോ . are you mad." ഡോക്ടർ ദേഷ്യത്തോടെ അവളുടെ ടെസ്റ്റ് റിപ്പോർട്ടിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഡോക്ടറുടെ മുഖത്തെ പരിഭ്രമം കണ്ട് കൃതിയും ആൻവിയും ഒരുപോലെ പേടിച്ചിരുന്നു .
"നിങ്ങളെ കണ്ടിട്ട് പഠിപ്പും വിവരവും ഉള്ളവരെ പോലെ ഉണ്ടല്ലോ .എന്നിട്ടും നിങ്ങൾ എന്തുകൊണ്ട് ഇത്രയും കാലമായിട്ടും ഒരു ഡോക്ടറെ കണ്ടില്ല ."
"സോറി ഡോക്ടർ. കുറച്ച് ഫാമിലി പ്രോബ്ലം ഉണ്ടായിരുന്നതിനാൽ അതിനൊന്നും പറ്റിയില്ല "
ആൻവി ദയനീയതയോടെ പറഞ്ഞു .
"ഓക്കേ തന്റെ ഹസ്ബൻഡ് എവിടെയാണ്. എന്തുകൊണ്ട് അയാൾ ചെക്കപ്പിന് വന്നില്ല." ഡോക്ടർ ഗൗരവത്തോടെ തന്നെ പറഞ്ഞു.
" അത് ഡോക്ടർ ഞാൻ ഡൈവേഴ്സ്ഡ് ആണ്. ഞാനും ഹസ്ബൻഡും ഇപ്പോൾ സെപ്പറേറ്റ് ആണ് ."അവരോടായി പറഞ്ഞു.
" ഇത് തന്റെ ആരാണ് ."കൃതിയെ നോക്കിയാണ് ഡോക്ടർ അത് ചോദിച്ചത് .
"ഇത് എന്റെ സിസ്റ്റർ ആണ്."
" തനിക്ക് വേറെ ആരുമില്ലേ ."ഡോക്ടർ സംശയത്തോടെ ചോദിച്ചു.
" ഇല്ല ഡോക്ടർ. എനിക്ക് സ്വന്തം എന്ന് പറയാൻ ഇവൾ മാത്രമേ ഉള്ളൂ ."
"എന്നാൽ താൻ കുറച്ചുനേരം പുറത്തേക്ക് ഇരിക്ക് .എനിക്ക് തന്റെ സിസ്റ്ററോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ."
ഡോക്ടർ അത് പറഞ്ഞതും കൃതി കണ്ണുകൊണ്ട് ആൻവിയോട് പുറത്തേക്ക് പൊയ്ക്കോളാൻ പറഞ്ഞു.
അവൾ പുറത്തേക്ക് പോയതും ഡോക്ടർ ഒന്നുകൂടി ടെസ്റ്റ് റിപ്പോർട്ടുകൾ എടുത്ത് നോക്കി .
ശേഷം ടെൻഷനോടെ മുഖത്തെ കണ്ണട ഊരി
മേശപ്പുറത്ത് വെച്ചു.
" എന്താ ഡോക്ടർ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ" കൃതി സംശയത്തോടെ ചോദിച്ചു .
"പ്രോബ്ലം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. കുറച്ച് കോമ്പ്ലിക്കേറ്റഡ് ആണ് .
നിങ്ങൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ആയിരുന്നു ."
"എന്താ ഡോക്ടർ എന്താ പ്രശ്നം"
" ആ കുട്ടിടെ ഹെൽത്ത് നല്ല വീക്ക് ആണ്. വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തെ 8 മാസം കഴിഞ്ഞത് തന്നെ എനിക്ക് അത്ഭുതമാണ്. ഈ ഒരു കണ്ടീഷനിൽ ഡെലിവറിക്ക് ആ കുട്ടിയുടെ ബോഡി ഓക്കെ അല്ല .പിന്നെ കുഞ്ഞിൻ്റെ പോസിഷൻ ശരിയല്ല. ഒരു പക്ഷേ പ്രസവത്തിൽ അമ്മ അല്ലെങ്കിൽ കുഞ്ഞിനെ മാത്രമേ രക്ഷിക്കാൻ ആകൂ "
ഡോക്ടർ പറയുന്നത് കേട്ട് ഒരു മരവിപ്പോടെ ഇരിക്കാൻ മാത്രമേ കൃതിക്ക് കഴിഞ്ഞിരുന്നുള്ളൂ .
കുറച്ചുനേരത്തെ മൗനത്തിന് ശേഷം
അവൾ ഡോക്ടറെ നോക്കി.
" ഡോക്ടർ... ഞങ്ങൾക്ക് ചേച്ചിയെ ജീവനോടെ തിരിച്ച് കിട്ടിയാൽ മതി. വേറെ ഒന്നും വേണ്ട." അവൾ നിറകണ്ണുകളോടെ പറഞ്ഞു .
"ഞങ്ങൾ ഞങ്ങളുടെ മാക്സിമം ശ്രമിക്കാം.
ഇത്രയും ലേറ്റ് ആയതിനാൽ ഒരു അബോർഷനും സാധ്യമല്ല .എന്തായാലും ദൈവത്തിൽ വിശ്വാസം അർപ്പിക്കുക .
എല്ലാം അവന്റെ കയ്യിൽ അല്ലേ "
കൃതിയെ ആശ്വസിപ്പിക്കാനായി ഡോക്ടർ പറഞ്ഞു. കൃതി ഡോക്ടറോട് യാത്രപറഞ്ഞ് ടെസ്റ്റ് റിപ്പോർട്ട്കളുമായി പുറത്തേക്ക് വന്നു.
ഡോക്ടറിന്റെ ക്യാബിന് പുറത്തുള്ള ചെയറിൽ കണ്ണുകൾ അടച്ച് aanvi ഇരിക്കുന്നുണ്ടായിരുന്നു.
" ചേച്ചി".... കൃതി വന്ന് തട്ടി വിളിച്ചതും ആൻവി ഒരു ഞെട്ടലോടെ കണ്ണു തുറന്നു .
"ഡോക്ടർ ...ഡോക്ടർ എന്താ പറഞ്ഞേ" അവൾ ടെൻഷനോടെ ചോദിച്ചു.
" കുഴപ്പമൊന്നുമില്ല ചേച്ചി ."അവൾ ആൻവിയെ ആശ്വസിപ്പിക്കാനായി പറഞ്ഞു .
"പിന്നെ എന്തിനാ എന്നോട് പുറത്ത് ഇരിക്കാൻ പറഞ്ഞത്."
" അത് ഒന്നുമില്ല ചേച്ചി. കുറച്ച് പേഴ്സണൽ പ്രോബ്ലം ചേച്ചിക്ക് ഉണ്ട് എന്ന് പറഞ്ഞില്ലേ .അത് ചോദിക്കുകയായിരുന്നു ഡോക്ടർ. കുഞ്ഞിനും അമ്മയ്ക്കും ഒരു കുഴപ്പവും ഇല്ല .മെഡിസിൻ ഒക്കെ കറക്റ്റ് ആയി കഴിച്ചാൽ മതി ."
അത് പറയുമ്പോൾ കണ്ണുകൾ നിറയാതിരിക്കാൻ കൃതി
നന്നായി ശ്രമിച്ചിരുന്നു. ഹോസ്പിറ്റലിൽ നിന്നും മരുന്നുകൾ എല്ലാം വാങ്ങി അവർ
ഹോസ്പിറ്റൽ കോമ്പൗണ്ടിന് പുറത്തേക്ക് ഇറങ്ങി.
തിരിച്ചുപോകാൻ ഓട്ടോകൾ ഒന്നും
കാണാത്തതിനാൽ അവർ കുറച്ചുനേരം ഹോസ്പിറ്റലിന് മുൻപിൽ തന്നെ കാത്തുനിന്നു. കുറേനേരം നിന്നിട്ടും ഒരു വണ്ടി പോലും കാണുന്നില്ല .
"നമുക്ക് കുറച്ച് മുന്നോട്ട് നടക്കാം മോളെ. അവിടെ ഒരു ഓട്ടോസ്റ്റാറ്റ് ഉണ്ട്. അവിടെ നിന്നും ഓട്ടോ പിടിക്കാം ."അത് പറഞ്ഞ് കൃതിയും ആൻവിയും കൂടി ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു.
ഓരോന്ന് സംസാരിച്ച് ഫുട്പാത്തിലൂടെ നടക്കുമ്പോഴാണ് ഒരു കാർ അവർക്കരികിൽ വന്ന് നിന്നത്. അവരിരുവരും സംശയത്തോടെ കാറിലേക്ക് നോക്കിയതും കാറിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ട് കൃതി ഞെട്ടി.
അതേസമയം ആൻവിയുടെ മുഖത്ത് ദേഷ്യമായിരുന്നു നിറഞ്ഞ് നിന്നിരുന്നത്.
"വാ മോളെ നമുക്ക് പോകാം "ആൻവി കൃതിയുടെ കൈപിടിച്ച് മുന്നോട്ട് നടക്കാൻ നിന്നതും റോയ് അവർക്കു മുന്നിൽ തടസ്സമായി നിന്നു.
" അങ്ങനെ അങ്ങോട്ട് പോയാലോ ഭാര്യേ ഒന്നില്ലെങ്കിലും ഞാൻ നിന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലേ "അത് അവൻ ചെറിയ ഒരു പുച്ഛത്തോടെയാണ് പറഞ്ഞത്.
എന്നാൽ അത് കേട്ട് ആൻവി ഒന്നും മിണ്ടാതെ നിൽക്കുകയാണ് ചെയ്തിരുന്നത്.
" അച്ഛനോ... നിങ്ങളോ ...അത് പറയാൻ എന്ത് യോഗ്യതയാണ് തനിക്ക് ഉള്ളത് .ഈ കുഞ്ഞിനെ കളയാൻ അല്ലേ താൻ നിന്നിരുന്നത് ."
ഉയർന്നുവരുന്ന ദേഷ്യം അടക്കി പിടിച്ചു കൊണ്ട് കൃതി ചോദിച്ചു .
"ഞങ്ങളുടെ കുടുംബകാര്യത്തിൽ ഇടപെടാൻ നീ ആരാ ."റോയ് പുച്ഛത്തോടെ ചോദിച്ചു .
"ഇത് എന്റെ ചേച്ചി ആണ്. ആ ചേച്ചിയുടെ കാര്യത്തിൽ ഇടപെടാൻ എനിക്ക് അധികാരം ഉണ്ട്
"
"ഏത് വകക്കാനാണ് നീ ഇവളുടെ അനിയത്തി ആയത്. നിനക്ക് നാണം ഉണ്ടോ ഭർത്താവിന്റെ ആദ്യ കാമുകിയെ സ്വന്തം വീട്ടിൽ കയറ്റി താമസിപ്പിക്കാൻ .അതോ ഇനി നീ അവന് സൗകര്യം ചെയ്തു കൊടുത്തതാണോ" റോയ് അവളെ നോക്കി ചോദിച്ചു.
"എടാ നിന്നെ_ കൃതി ചീറി കൊണ്ട് അവനെ നേരെ കൈ ഉയർത്തിയതും ആൻവി അത് തടഞ്ഞു.
"ഇദ്ദേഹത്തിന്റെ മേൽ കൈവെക്കാൻ നിനക്ക് ഒരു അധികാരവും ഇല്ല." aanvi അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞതിനു ശേഷം അവളെ സൈഡിലേക്ക് മാറ്റി നിർത്തി റോയിക്കും നേരെ അവൾ നിന്നു.
നിമിഷ നേരം കൊണ്ട് ആൻവിയുടെ കൈകൾ റോയിയുടെ മുഖത്ത് പതിഞ്ഞിരുന്നു .
"ഇവനെ തൊട്ടാൽ നിന്റെ കൈ കൂടി നാറും മോളെ. അത്രയും വൃത്തികെട്ടവൻ ആണ് ഇവൻ." ആൻവി കൃതിയെ നോക്കി പറഞ്ഞതിനുശേഷം റോയ്ക്ക് നേരെ തിരിഞ്ഞ് നിന്നു.
" ഇത് കുറച്ചു കാലം മുൻപേ തന്നെ നിനക്ക് തരേണ്ടത് ആയിരുന്നു. പക്ഷേ അതിനുള്ള സമയം ഒത്തുവന്നത് ഇപ്പോൾ ആണ്. ഇനി മേലാൽ ഭാര്യ എന്നോ കുഞ്ഞ് എന്നോ അവകാശം പറഞ്ഞ് എന്റെ നേരെ വന്നാൽ അടിച്ച് നിന്റെ അണപ്പല്ല് തെറിപ്പിക്കും ഞാൻ" ആൻവി റോയ്ക്ക് നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു .
"ഡീ നിന്നെ ഞാൻ "റോയൽ തിരിച്ചടിക്കാൻ തുടങ്ങിയതും ആൻവിയുടെ നോട്ടം കണ്ടു
അവൻ ഭയന്നു .
"നീ രക്ഷപ്പെട്ടു എന്ന് കരുതണ്ട ടി .
ഇപ്പോ നീ എന്നെ തല്ലിയതിന് ഇരട്ടി ഞാൻ നിനക്ക് തന്നിരിക്കും .ഈ റോയ് ആണ്
പറയുന്നത് "അത് പറഞ്ഞു അവൻ ദേഷ്യത്തോടെ കാറിൽ കയറി മുന്നോട്ട് പാഞ്ഞു .
"ചേച്ചി ..."ദേഷ്യത്തോടെ നിൽക്കുന്ന
ആൻവിയെ കൃതി തട്ടിവിളിച്ചു.
" ഒന്നുമില്ലെടാ. ഇതൊക്കെ അവന്റെ വെറും വിരട്ടൽ മാത്രമാണ് .മോള് പേടിക്കണ്ട" അതു പറഞ്ഞ് കൃതിയുടെ കയ്യും പിടിച്ച്
ആൻവി മുന്നോട്ട് നടന്നു .
****
രാത്രി എബി കൃതിയുടെ മടിയിൽ കിടക്കുകയാണ്. ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം കൃതി എബിയോട് പറയുകയായിരുന്നു.
"എനിക്ക് പേടിയുണ്ട് ഇച്ചായാ.. അവൻ ചേച്ചിയെ എന്തെങ്കിലും ചെയ്യുമോ എന്ന് " എബിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് ക്യതി പറഞ്ഞു.
''അവനെ പേടിക്കണ്ട ആവശ്യം ഒന്നും ഇല്ല. അവൻ എന്ത് ചെയ്യാനാ. അവൻ്റെ ഈ ഭീഷണി കണ്ട് പേടിക്കണ്ട കാര്യം ഒന്നും ഇല്ല."
എ ബി കൃതിയെ ആശ്വാസിപ്പിക്കാനായി പറഞ്ഞു എങ്കിലും അവൻ്റെ ഉള്ളിൽ ചെറിയ ഒരു ടെൻഷൻ ഉണ്ടായിരുന്നു.
"അടുത്ത വട്ടം ചേച്ചിയെ ചെക്കപ്പിന് കൊണ്ടു പോകുമ്പോൾ ഇച്ചായൻ കൂടെ വരണേ"
" ഉം... വരാം" എബി അത് പറഞ്ഞതും കൃതി അവൻ്റെ തലയെടുത്ത് ബെഡിലേക്ക് വച്ച ശേഷം താഴേക്ക് ഇറങ്ങി.
" നീ എങ്ങോട്ടാ ഈ രാത്രിയിൽ. കിടക്കാറായില്ലേ" എബി തല ഉയർത്തി കൊണ്ട് ചോദിച്ചു.
" അത് ഇച്ചായാ... എനിക്ക് ആൻവി ചേച്ചിയെ അവിടെ ഒറ്റക്ക് കടത്താൻ പേടിയാ. ഞാനും ചേച്ചിയുടെ ഒപ്പം പോയി കിടന്നോട്ടെ" അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു.
"പോയ്ക്കോ. പക്ഷേ ഇങ്ങനെ ഒരാൾ കൂടി ഇവിടെ ഉള്ളത് ഓർക്കണം." അവൻ മീശ പിരിച്ച് കൊണ്ട് പറഞ്ഞു.
"ഒന്ന് പോ ഇച്ചായാ " അവൾ ചിരിയോടെ പറഞ്ഞ് തിരിഞ്ഞ് നടന്നതും എബി അവളുടെ കൈയ്യിൽ പിടിച്ചു.
"എന്താ ... ഇച്ചായാ " അവൾ ചോദിക്കുന്നതിനു മുന്നേ എബി അവളെ വലിച്ച് ബെഡിലേക്ക് ഇട്ടിരുന്നു. ശേഷം അവളിലേക്ക് അമർന്ന് അവളുടെ മുഖം മുഴുവൻ ചുബനങ്ങളാൽ മൂടി.
" I miss you dii. പൊയ്ക്കോ നീ" അത് പറഞ്ഞ് എബി അവളുടെ മേൽ നിന്നും ഇറങ്ങി ബെഡിലേക്ക് കിടന്നു.
"Good night ICHAYA" അവൾ അവൻ്റ നെറുകയിൽ മുത്തമിട്ട് കൊണ്ട് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി.
" നീ എപ്പോഴും എനിക്ക് ഒരു അത്ഭുതമാണ് പെണ്ണേ.എനിക്ക് നിന്നെ മനസിലാക്കാൻ പറ്റുന്നില്ല" അവൾ പോയ വഴിയെ നോക്കി എബി മനസിൽ പറഞ്ഞു.
****
മുന്നിൽ എന്തൊ നിഴലനക്കം തെളിഞ്ഞതും ഇരുട്ടിൽ തല ചുമരിൽ ചേർത്ത് ഇരിക്കുന്ന അയാൾ തല ഉയർത്തി നോക്കി.
" അശോക് ..." ഒരാൾ അയാളെ വിളിച്ചതും മുന്നിൽ നിൽക്കുന്ന വ്യക്തിയെ മനസിലാവാതെ അയാൾ സംശയത്തോടെ നിന്നു.
" അശോക് ..നിനക്ക് എന്നേ മനസിലായിട്ടില്ല എന്ന് എനിക്ക് അറിയാം. കാരണം നമ്മൾ തമ്മിൽ ഇത് ആദ്യമായാണ് കാണുന്നത്. "
" നീയാരാ എന്താ നിനക്ക് വേണ്ടത് "
" ഞാൻ റോയ്.റോയ് മാത്യു. എനിക്ക് നിൻ്റെ ഒരു സഹായം വേണം"
" എൻ്റെയോ... അതും ജയിലിൽ കിടക്കുന്ന ഞാൻ "
" നീ എന്നേ സഹായിക്കും എങ്കിൽ നിന്നെ ഞാൻ ഈ ജയിലിൽ നിന്നും പുറത്ത് ഇറക്കാം "
"ഒരു പരിചയവും ഇല്ലാത്ത നിന്നെ ഞാൻ എന്തിന് സഹായിക്കണം"
" എന്നേ നിനക്ക് അറിയില്ല .പക്ഷേ എൻ്റെ ശത്രുവിനെ നിനക്ക് അറിയും. അമർനാഥ് എബ്രഹാം "
ആ പേര് കേട്ടതും അശോകൻ്റെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി.
"എനിക്ക് അവനെ നേരിട്ട് ആക്രമിക്കാൻ കഴിയില്ല. അതിന് എനിക്ക് നിൻ്റെ സഹായം വേണം. നിനക്ക് അതിന് പറ്റുമോ "
" പറ്റും "
" എന്നാൽ നിന്നെ ഉടൻ ഞാൻ ഈ തടവറയിൽ നിന്നും ഇറക്കിയിരിക്കും. നിൻ്റെ ശത്രുവിനെ ഇല്ലാതാക്കാൻ നീ കാത്തിരുന്നോ. അതിനുള്ള അവസരം ഉടൻ ഞാൻ ഉണ്ടാക്കി തരും "
അത് പറഞ്ഞ് റോയ് അവിടെ നിന്നും ഇറങ്ങി പോയി.
****
കൃതി റൂമിലേക്ക് ചെല്ലുമ്പോൾ ആൻവി ഉറങ്ങിയിരുന്നു .അവൾ ശബ്ദമുണ്ടാക്കാതെ പതിയെ വാതിൽ ചാരി കൊണ്ട് അകത്തേക്ക് കയറി അവളുടെ അരികിൽ കിടന്നു .
കൃതി കുറച്ചു നേരം അവളെ തന്നെ നോക്കി കിടന്നു .കൺപോളകൾ ചുവന്ന് വീർത്തിട്ടുണ്ട്. അതിൽനിന്നും അവൾ ഒരുപാട് കരഞ്ഞിട്ടുണ്ട് എന്ന് കൃതിക്ക് മനസ്സിലായി. കൃതി പതിയെ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു കൊണ്ട്
താഴെ കിടന്നിരുന്ന പുതപ്പെടുത്തു പുതച്ചു കൊടുത്തു.
നെറ്റിയിൽ എന്തോ തണുപ്പ് അനുഭവപ്പെട്ടതും ആൻവി കണ്ണുതുറന്നു .അപ്പോഴാണ് അവൾ കൃതിയെ കണ്ടത് .
"മോൾ എന്താ ഇവിടെ. ഉറങ്ങിയില്ലേ ഇത്ര നേരമായിട്ടും." അവൾ സംശയത്തോടെ ചോദിച്ചു .
"ഞാൻ ഇന്ന് ഇവിടെ ചേച്ചിയുടെ ഒപ്പമാ കിടക്കുന്നേ"
"ഇവിടെയോ.. അതെന്തിനാ ..അതിന്റെയൊന്നും ആവശ്യം ഇല്ല മോളെ .മോള് പോയി കിടന്നോ"
"അതെന്താ ഞാൻ ഇവിടെ കിടന്നാ. ഇനി ഇപ്പോ ഞാൻ കൂടെ കിടക്കുന്നത് ചേച്ചിക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ പൊയ്ക്കോളാം" അവൾ പരിഭവത്തോടെ പറഞ്ഞ് തിരിഞ്ഞു നടന്നതും aanvi അവളെ തടഞ്ഞു.
" നീ ഇവിടെ കിടക്കുന്നതിന് എനിക്ക് സന്തോഷമേ ഉള്ളൂ ."ആൻവി അത് പറഞ്ഞതും കൃതി വേഗം ബെഡിൽ കയറി കിടന്നു .
ഒരു കൈകൊണ്ട് അവൾ ആൻവിയെ കെട്ടിപ്പിടിച്ചു .
"മോളേ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ "
"എന്താ ചേച്ചി കാര്യം"
" അത് പിന്നെ എനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ. ഞാൻ സങ്കടപ്പെടേണ്ട എന്നെ കരുതി
നീ ഒന്നും പറയാത്തത് ആണോ. ഹോസ്പിറ്റലിൽ വെച്ച് ഡോക്ടറുടെ മുഖഭാവം കണ്ട് എനിക്ക് എന്തോ സംശയം തോന്നിയിരുന്നു."
" അങ്ങനെ ഒന്നും ഇല്ല ചേച്ചി .എന്നെ ചേച്ചിക്ക് വിശ്വാസം ഇല്ലേ "
"ഇന്ന് ഈ ലോകത്ത് എനിക്ക് ഏറ്റവും വിശ്വാസം നിന്നെയാണ് "കൃതിയെ ഈ നോക്കി അത് പറയുമ്പോൾ ആൻവിയുടെ കണ്ണുകളും നിറഞ്ഞിരുന്നു .
"സമയം ഒരുപാടായി ചേച്ചി .ഉറങ്ങാൻ നോക്കിയേ" കൃതി ആൻവിയെ കെട്ടി പിടിച്ചു കിടന്നു കൊണ്ട് പറഞ്ഞു.
***
പിന്നീട് ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി. ആൻവിക്ക് ഇപ്പോൾ 9 മാസം കഴിഞ്ഞു .
പിന്നീടുള്ള ചെക്കപ്പിന് എബിയായിരുന്നു അവളുടെ കൂടെ പോയിരുന്നത് .അവളുടെ ഡെലിവറിയെ കുറിച്ച് ആലോചിച്ച് എബിക്കും ചെറിയ ഒരു ടെൻഷൻ ഉണ്ടായിരുന്നു.
കൃതി ആൻവിയെ ഒരു കുഞ്ഞിനെ പോലെയാണ് നോക്കിയിരുന്നത്. അവൾക്കിഷ്ടപ്പെട്ട എല്ലാം ഉണ്ടാക്കിക്കൊടുക്കും .
എബിയുടെ കാര്യവും അതുപോലെ തന്നെയാണ് .എല്ലാ ദിവസവും ഓഫീസ് വിട്ട് വരുമ്പോൾ ആൻവിക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഒക്കെ ആയി ആണ് എബി വരാറുള്ളത്.
അവർ ഇരുവരുടെയും സ്നേഹത്തിൻ ആൻവിയും ഒരുപാട് സന്തോഷിച്ചിരുന്നു .
***
"ആന്റി... ആന്റി..."
കോണിങ്ങ് ബെൽ നിർത്താതെ അടിച്ച് കൊണ്ട് മുറ്റത്തുനിന്ന് വിളി കേട്ടാണ് ആൻവിയും കൃതിയും വാതിൽ തുറന്നു മുറ്റത്തേക്ക് വന്നത് .
"ആന്റിമാരെ ഞാൻ പോവാട്ടോ "
അലൻ അവരുടെ അരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു .
"മോൻ എങ്ങോട്ടാ പോകുന്നേ." കൃതി മനസ്സിലാവാതെ ചോദിച്ചു .
"ഞാനും അമ്മയും ഡാഡിയുടെ അടുത്തേക്ക് പോകുകയാ. ഇനി ഇവിടേയ്ക്ക് വരില്ല.ഞാൻ
ആന്റിമാരെ ഒരുപാട് മിസ്സ് ചെയ്യും "
അവൻ അവരിരുവരുടെയും കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അന്നത്തെ സംഭവത്തിന് ശേഷം അലൻ ഇടയ്ക്കിടയ്ക്ക് അവരുടെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു.
ഒപ്പം അവന് കിട്ടുന്ന ചോക്ലേറ്റും അൻവിക്കും കൃതിക്കും കൊടുന്നു കൊടുക്കുമായിരുന്നു .
അതുകൊണ്ടുതന്നെ അവൻ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അവർക്കും എന്തോ വല്ലാത്ത സങ്കടം തോന്നിയിരുന്നു .
" ആൻ്റീ എൻ്റെ മമ്മിടെ വയറിലും ഇതു പോലെ ഒരു കുഞ്ഞു വാവ ഉണ്ട് ട്ടോ.ഇനി 5 മാസം കഴിഞ്ഞാൽ വാവ വരും എന്ന് മമ്മി പറഞ്ഞു. ഈ വാവ എന്നാ വരുക ആൻ്റി ''
" ഉടൻ വരും മോനേ "
" പക്ഷേ എനിക്ക് വാവയേ കാണാൻ പറ്റില്ല.ഞാൻ ഇന്ന് പോവും." അവൻ സങ്കടത്തോടെ പറഞ്ഞതും എന്ത് മറുപടി നൽകണം എന്ന് ആൻവിക്ക് അറിയില്ലായിരുന്നു.
" ഞാൻ ഒരു ദിവസം ഇവളെ കാണാൻ വരും. ഇവളെ കൊണ്ടു പോകാൻ. ഇനി എനിക്ക് വരാൻ പറ്റിയില്ലെങ്കിലും എന്നേ തേടി ഇവൾ വന്നിരിക്കും "
അവൻ പറഞ്ഞതിൻ്റെ അർത്ഥം മനസിലാവാതെ കൃതിയും ആൻ വി യും നിൽക്കുകയാണ്.
"ഇശ ... ഞാൻ പോവാ. ഒരു നാൾ നമ്മൾ കാണും. ഉമ്മാ.. ''അവളുടെ വയറിൽ ഉമ്മ വച്ച് കൊണ്ട് അവൻ പറഞ്ഞു.
അത് പറയുമ്പോൾ അവൻ്റെ ആ പച്ച നിറത്തിലുള്ള കൃഷ്ണമണിയിൽ ഒരു തവിട്ട് നിറം കലർന്നിരുന്നു.
അപ്പോഴേക്കും റോഡിലെ കാറിനുള്ളിൽ ഇരുന്ന് അവനെ ആരോ വിളിച്ചു.
"റ്റാ റ്റാ ആൻ്റീ മാരെ ഞാൻ പോവാ " ഇരുവരുടേയും കൈയ്യിൽ ഉമ്മ വച്ച് കൊണ്ട് അവൻ ഗേറ്റിനരികിലേക്ക് ഓടി.
" ചേച്ചി എന്താ ഇത്. ആരാ ഈ ഇശ " അവൻ പോകുന്നത് നോക്കി കൃതി ചോദിച്ചു.
"എനിക്ക് അറിയില്ല മോളേ. അവൻ വെറുതെ പറഞ്ഞത് ആയിരിക്കും "
" പക്ഷേ അവന് എന്തോ പ്രത്യേക ത ഉണ്ട്. അവൻ്റെ കണ്ണുകൾ കണ്ടില്ല."
" ഒന്നെങ്കിൽ അവൻ വലുതായാൽ ലോകത്തിൽ വച്ച് എറ്റവും നല്ലവൻ ആകും അല്ലെങ്കിൽ .. :" ആൻവി ഒന്ന് പറഞ്ഞു നിർത്തി.
" അല്ലെങ്കിൽ ... "
"അസുരനാകും."
അലൻ കാറിൽ കയറി അവരെ കൈ വീശി കാണിച്ചു. അവൻ്റെ കാർ അകന്ന് പോയതും ആൻവിക്ക് എന്തോ വല്ലാത്ത ഒരു അസ്വാസ്ഥത അനുഭവപ്പെട്ടു.
അവൾ ഒരു ക്ഷീണത്തോടെ സ്റ്റേപ്പിലേക്ക് ഇരുന്നു.
"എന്താ ചേച്ചി.. എന്താ പറ്റിയേ "
" വയ്യ മോളേ " അവൾ വയറിൽ കൈ വച്ച് കൊണ്ട് കരയാൻ തുടങ്ങി.
****
ലേബർ റൂമിനു മുന്നിൽ എബിയും കൃതിയും കാത്തിരിക്കുകയാണ്. കൃതി എല്ലാ ദൈവങ്ങളേയും വിളിച്ച് പ്രാർത്ഥിക്കുന്നുണ്ട്.
ഇടക്കിടക്ക് ഡോക്ടർമാരും നേഴ്മാരും അകത്തേക്ക് പുറത്തേക്കും ഓടുന്നുണ്ട്. അത് അവർ ഇരുവരുടേയും ഭയം വർദ്ധിപ്പിച്ചിരുന്നു.
"ആൻവി " നേഴ്സ് ഡോർ തുറന്ന് പുറത്തേക്ക് വന്ന് വിളിച്ചതും എബി എഴുന്നേറ്റ് അവരുടെ അരികിലേക്ക് നടന്നു.ഒപ്പം കൃതിയും.
"പെൺകുഞ്ഞാ " കൈയ്യിൽ ടവലിൽ പൊതിഞ്ഞ കുഞ്ഞിനെ എബിയുടെ കൈയ്യിലേക്ക് വച്ച് കൊണ്ട് നേഴ്സ് പറഞ്ഞു.
"എന്ത് രസാലേ ഇച്ചായാ വാവയെ കാണാൻ " കൃതി കുഞ്ഞിൻ്റ കവിളിൽ തൊട്ടു കൊണ്ട് പറഞ്ഞു.
" ആൻവി " എബി നേഴ്സിനെ നോക്കി ചോദിച്ചു.
"ഡോക്ടർ പറയും "കുഞ്ഞിനെ തിരിക്ക വാങ്ങിച്ച് കൊണ്ട് പറഞ്ഞ് നേഴ്സ് അകത്തേക്ക് പോയി.
അപ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വന്നിരുന്നു.
" ഡോക്ടർ അനു" എബി പരിഭ്രമത്തോടെ ചോദിച്ചു.
"സോറി... ഞങ്ങൾ മാക്സിമം ശ്രമിച്ചു. പക്ഷേ ആൻവിയെ രക്ഷിക്കാനായില്ല."
(തുടരും)
പ്രണയിനി 🖤