Aksharathalukal

❤കഥയറിയാതെ❤ - 3

ആരോമൽ ✍️
ഭാഗം : 3


"എന്താ നീയീ നോക്കുന്നത് ആ തല ഉള്ളിലോട്ട് ഇട്ടെ"

ഭക്ഷണവും കഴിച്ച്...തിരിച്ചവന്റെ വീട്ടിൽ കൊണ്ടാക്കുവാൻ പോവുകയാണ്...അഞ്ച് വയസ്സാണെങ്കിലും വീടും നമ്പറും നല്ല കൃത്യമായി തന്നെ അവനറിയാമായിരുന്നു..

"എന്റെ മുത്തശ്ശനെയ്...എന്നെ അവ്ടെ കൊണ്ടോയിട്ടുണ്ടല്ലോ"

കാർ കുറച്ചു സ്ളോ ആക്കി ചുറ്റും പരതി നോക്കി...കാടാണ് പോരാത്തതിനു ചുറ്റും കൂരാകൂരിരുട്ടും...

"ഇവിടെയോ എന്നിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലല്ലോ...ഇവിടെ മുഴുവൻ കാടല്ലേ..."

തന്നിൽ പൊട്ടിമുളച്ച സംശയം അവനിലേക്കുന്നയിച്ചു...

"ഇവ്ടല്ല ആറ്റേ അങ്ങോട്ട് നോക്ക് ആ മരം കണ്ടോ അതിന്റെ മേളിൽ...എന്ത് രസവാന്നറിയാവോ...നാനും മുത്തശ്ശനും... അല്ലല്ല...ഞാനും പിന്നെ ഒര്പാട് മുത്തശ്ശന്മാരും ണ്ടായിര്ന്നു..."

ഇടതു വശത്തായി കാടിന്റെ ഏകദേശം നടക്കുള്ള മരത്തിൽ ചൂണ്ടിക്കൊണ്ടവൻ പറഞ്ഞു... വീടുപോലെയാണ് മരത്തിന്റെ മുകൾഭാഗം നിർമിച്ചിരിക്കുന്നത്...ടൂറിസ്റ്റ് കേന്ദ്രമാണ്...


------------------------------


" Treaty street "


"ഇതു വഴി അല്ലെ"

ഒരു സ്ട്രീറ്റിലാണ്... ക്രിസ്തുമസ്സിനോടനുപദ്ധിച്ച് നല്ല തിരക്കുമുണ്ട്...മറുപുറത്ത് നിന്ന് അനക്കമൊന്നും ഇല്ലാത്തതിനാൽ തല ചെരിച്ചൊന്ന് നോക്കി...ഉറക്കം പിടിച്ചു തുടങ്ങിയിട്ടുണ്ട്...

"ഇങ്ങനെയാണേൽ ഞാൻ കുറച്ചു വെള്ളം കുടിക്കേണ്ടിവരും..."

ഇടുപ്പിൽ കൈ കുത്തി അവനെയൊന്നു നോക്കി നീട്ടി നിശ്വസിച്ചു...

"ഇതു തന്നെയാണോ..."

മുന്നിൽ കാണുന്ന ഒറ്റനില വീടിനു മുമ്പിൽ കാർ സ്ളോ ആക്കി...

"പറഞ്ഞത് വെച്ചു നോക്കുമ്പോൾ ഇതാകാനാണ് ചാൻസ്...ഹാ എന്തായാലുമൊന്ന് അന്വേഷിച്ചു നോക്കാം...(ആത്മ)

കാറടക്കാൻ നേരം അവനെയൊന്നു നോക്കി...സുഖനിദ്രയിലാണ്...ചെറുതായൊന്ന് പുഞ്ചിരിച്ചു ആ തലയിലായൊന്നു തലോടി...കണ്ണിൽ അങ്ങേയറ്റം വാത്സല്യം...

"ഇവരെന്തിനാ എന്നെയിങ്ങനെ നോക്കണേ..."(ആത്മ)

അടുത്തുള്ള വീട്ടിൽ പോയി ഫിലിപ്പ്സിന്റെ (മുത്തശ്ശൻ)വീടേതാണെന്ന് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ മുതലുള്ള നോട്ടമാണ്...

എന്തൊക്കെയോ പന്തികേട് തോന്നി അവരുടെയടുക്കൽ പോകാൻ നിന്നപ്പോയാണ് കാലിൽ കിടക്കുന്ന ചങ്ങല ശ്രദ്ധയിൽ പെട്ടത്...ഇച്ചിരി പോലും വെട്ടം പിടിക്കാത്ത ഒരു ഇടുങ്ങിയ സ്ഥലമാണ്...

പോരാത്തതിനു ഈ പ്രദേശത്ത് ആളുകളും കുറവാണ്...പിന്നെ ഇവിടെ നിൽക്കുന്നത് സേഫ് അല്ലായെന്ന് തോന്നിയതും വേഗം തന്നെ അവിടെ നിന്നും തിരിച്ചു ഫ്ളാറ്റിലോട്ട് പോയി...

"ആൻഡോ...ആൻഡോ..."

ഒന്നു കുറുകിയതല്ലാതെ എഴുനേറ്റില്ല...

വേറെ നിവർത്തിയില്ലാത്തതുകൊണ്ട് അവനേയുമെടുത്ത് റൂമിൽ കിടത്തി പുതപ്പിച്ചു...തലയിൽ മൃതദുവായൊന്ന് തലോടി നെറ്റിത്തടത്തിൽ ചുണ്ട് ചേർത്തു...ഉറക്കത്തിലായിരുന്നിട്ട് കൂടി അവന്റെ കുഞ്ഞിളം കൈകൾ അവളെ ചുറ്റിപ്പിടിച്ചിരുന്നു...

"നിന്നെയെനിക്ക് മനസ്സിലാകാൻ കഴിയുന്നില്ലല്ലോടാ...(ആത്മ)

"എന്തായാലും ഇവന്റെ മുത്തശ്ശൻ ഇവനെ ഓർഫണേജിൽ കൊണ്ടു പോകാറുണ്ടെന്നല്ലേ പറഞ്ഞേ നാളെയെന്തായാലും അവിടേം കൂടെ പോയൊന്നന്വേഷിക്കാം.."

മനസ്സിൽ പലതും കണക്കു കൂട്ടി അവനിരുവശത്തായി അവനെ ചേർത്തു പിടിച്ചുകൊണ്ടവളും കിടന്നു...


-----------------------------


"ആ കിളവിയെ എങ്ങനേലും ഒന്ന് പറഞ്ഞ് സമ്മതിപ്പിച്ച് ന്നേം കൂടെ ഈ നരകത്തീന്നൊന്ന് രക്ഷിക്കെടിയേ..."(വിനു)

"അതൊക്കെ തെറ്റല്ലേടാ...ഒന്നുമില്ലങ്കിൽ നമ്മളും ഇതു പോലെ ഓർഫണേജിൽ തന്നെയല്ലേടാ വളർന്നത്...നമ്മുക്ക് കിട്ടാതെ പോയ സ്നേഹവും വാത്സല്യവും ഇവർക്ക് പകർന്നു നൽകേണ്ടത് നമ്മളല്ലേടാ..."(എബി)

"വോ ഇവിടുണ്ടായിരുന്നോ മദർതെരേസ... അതേടാ ഞാനും നീയും ദോണ്ടെ ദിവളും ഓർഫണേജിൽ തന്ന്യാ ഉണ്ടത്...അവിടുത്തോൽക്ക് ഞണ്ണാൻ വല്ലതും കൊടുത്താൽ മൂലയിൽ ഒതുങ്ങിക്കൂടുമായിര്ന്നു...എന്നാൽ ഇവറ്റകൾക്കു വല്ലതും കൊടുത്താൽ പാശാണത്തിൽ സയനേഡ് കലക്കുന്നവയാ 😒"(വിനു)

"എടാ നീയൊന്ന് സമാധാനപ്പെട്...ഇതൊക്കെ ഒരു രസവല്ലേടാ...നമ്മുക്കിവരെ മാറ്റിയെടുക്കാം...സ്നേഹം കൊണ്ട് മാറ്റാൻ പറ്റാത്തതായി എന്താടാ ഒള്ളേ..."(എബി)

"ഒരു സമാധാനത്തിന്റെ വള്ളരി പ്രാവ് വന്നിരിക്കുന്നു...പൊക്കോണം അവിട്ന്ന് ഇന്നെന്റെ ചെവീടെ ഡയഫ്രം മാത്രേ അടിച്ചു പോയിട്ടുള്ളൂ...നാളെ എന്നേം കൂടെ ദിവറ്റകള് തട്ടും...അപ്പോഴും പഞ്ചാരയിട്ട കാപ്പി ഇവറ്റകളെ അണ്ണാക്കിലോട്ട് ആനയിച്ചു കൊടുക്കണേ..."(വിനു)

തിളച്ചു മറിയുന്ന സാമ്പാർ കണക്കെയാണ് വിനു...

"നീ തന്നെയല്ലേ രണ്ടു കൊല്ലം മുമ്പ് ഫ്രാൻസിലോട്ട് വരണോയ്...അവിടുത്തെ കുട്ടികളെ സ്നേഹം കൊണ്ട് മൂടണോയ്... എന്നും പറഞ്ഞു മദറിന്റെ കാലിൽ കിടന്ന് ഊഞ്ഞാലാടിയത്"(അനീഖ)

പൊട്ടി വന്ന ചിരിയെ കടിച്ചു പിടിച്ചു നിന്നു..

ജനിച്ചതു മുതൽ ഓർഫണേജിൽ ആയതിനാൽ അവിടം മുതലുള്ള കൂട്ടാണ് വിനു എന്ന *വിനേഷ്* മൂന്നാം ക്ലാസ് കഴിഞ്ഞു നാലാം ക്ലാസിലോട്ട് കടക്കവേയാണ് എബിയെ പരിചയപ്പെടുന്നത്...

പ്രസവിച്ചയുടനെ അമ്മ മരിച്ചതിനാൽ അവനു താങ്ങും തണലുമായിരുന്നത് അച്ഛനായിരുന്നു...കോറിയിലായിരുന്നു അച്ഛനു ജോലി...പാറപ്പൊട്ടിക്കുന്നതിനിടെ വെടിമരുന്നിൽ പറ്റിയ അബദ്ധത്തിൽ ആ എട്ടു വയസ്സുകാരന് അച്ഛനും നഷ്ടമായി...

ആദ്യമൊക്കെ അവനെ ഓടിച്ചു വിടുമെങ്കിലും പിന്നീട് വിടാതെ പിന്തുടരുന്ന അവന്റെ നിഷ്കളങ്കമായ സ്നേഹത്തിനു മുൻപിൽ അടിയറവു പറയേണ്ടി വന്നു...*എബ്രഹാം*എന്ന ഞങ്ങളുടെ എബിക്കു മുന്നിൽ...

അന്നുമുതൽ ഒരുമിച്ചായിരുന്നു...ഇന്നിവിടം വരെ...
അവരുടെ ഇഷ്ടപ്രകാരം ഇവിടുത്തെ ഓർഫനേജിൽ ജോലിക്കും താൻ തുടർ
പഠനത്തിനും...

"അപ്പോ നീയെന്നെ കൊണ്ടു പോകുന്ന കാര്യം പറയാനല്ലേ വന്നേ..."(വിനു)

"ഓ...പിന്നെ...ഇളക്കുഞ്ഞൊന്നുമല്ലല്ലോ ഒക്കത്തിട്ടു കൊണ്ടോവാൻ...ഞാൻ ആൻഡോടെ കാര്യം സംസാരിക്കാനാ വന്നേ...! (അനീഖ )

"ആൻഡോ..."
"ആൻഡോ..."(വിനു) (എബി )

"അതാരാ...? (എബി)


---------------------------


"ഹ്മ്മ്...അപ്പോ അങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്...🤔 (വിനു )

എന്തോ വലിയ കാര്യം കണ്ടുപിടിച്ചതു പോലെയവൻ ചൂണ്ടു വിരലിനാൽ താടിയൊന്നു ഉഴിഞ്ഞു...

"എനിക്ക് ആ കുഞ്ഞിനെ ഒന്നു കാണണമായിരുന്നു...അനി പറഞ്ഞത് കേട്ടപ്പോ എനിക്കും കാണാനൊരു കൊതി...ഇവിടെ പാർക്കിൽ ഉണ്ടെന്നല്ലേ പറഞ്ഞേ...നമുക്കിപ്പോൾ തന്നെ പോയി
കണ്ടാലോ...! (എബി )

"അവൻ മുകേഷ് അംബാനിയൊന്നുമല്ലലോ കിടന്നു തിടുക്കം കൂട്ടാൻ...😒 എടാ മനുഷ്യൻ ആയാൽ ആദ്യം വേണ്ടത് ക്ഷമയ...എന്ത്
പറയാനാ ആ പറഞ്ഞ സാധനം നിനക്ക്
പണ്ട് മുതലേ ഇല്ലാല്ലോ...😏" (വിനു 

അതുവഴി ഓടിപ്പോയ കുട്ടിയുടെ കയ്യിൽ
നിന്ന് മിട്ടായി കൊത്തിപ്പറിച്ചു വാങ്ങുന്നതിനിടെ പറഞ്ഞു...

"മനുഷ്യന് ക്ഷമ മാത്രം അല്ല ഉളുപ്പ് എന്ന
കാര്യവും അനിവാര്യമാണ്...😒"

കഴുത്തിലുള്ള ടൈ ഒന്നൂടെ മുറുക്കിക്കൊണ്ട് എബി പറഞ്ഞു...

"അത് പിന്നെ...അവന്റെ മിട്ടായിയിൽ പൊടി കണ്ടു...അതു തൂത്ത് കളഞ്ഞതിനാ
ലവൻ കിടന്നു കാറിയത്...😁"

മുപ്പത്തിരണ്ടു പല്ലും കാണിച്ചു ഇളിച്ചു
എബിയുടെ കഴുത്തിലൂടെ കയ്യിട്ടു ഓഫീസിനു മുന്നിലേക്ക് പോയി...

"ഇവളിതെന്താ ഇത്രയും നേരമായിട്ട് വരാത്തെ...!ഇനി ആ തള്ള വടിയായോ..."

"ഒന്നു മിണ്ടാതിരിയെടാ അവളിപ്പോൾ വന്നോളും...നിന്റെ ഈ കോപ്രായമൊന്നും
മദർ കാണേണ്ട..."

അതു ചെവികൊള്ളാത്തെ വാതിലിൽ ചെവി ചേർത്തു ആള്ളിപ്പിടിച്ചു നിന്നു...

കൈകൊണ്ടു നെറ്റിക്കടിച്ചു അവന്റെ ഈ
കോപ്രായം കണ്ടുകൊണ്ട് തൊട്ടപ്പുറത്തെ
കസേരയിൽ എബിയും...


-----------------------


"Anyway thank you mam...See you later...
(അനീഖ )

"You're most welcome... It's my pleasure..." (മദർ)

"എന്റമ്മച്ചിയേ..."

വാതിൽ തുറന്നതും വിനു നേരെ അനിയുടെ കാൽചുവട്ടിലേക്ക്...

"എന്തുവാടാ നീയീ കാണിക്കുന്നത്..."

നിലത്തു കിടന്നുകൊണ്ടുള്ള അവന്റെ ഈ
കഥകളി കണ്ടു അനിയുടെ മുഖം ചുളിഞ്ഞു വന്നു...

"Praise the lord...Welcome to ooty nice
to meet you...!

"എന്താടാ പൊട്ടാ നീയീ പറയുന്നേ...!

കിളിപോയപോലുള്ള അവന്റെ സംസാരം
കേട്ടതും അനിയവന്റെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു...

"ആഹ്...എന്റമ്മച്യീ...കൊല്ലുവോടി നീയെന്നെ..."

"എഴുനേൽക്കട പട്ടി അവിടുന്ന്...😠"

"എടിയേ...ന്നെയൊന്ന് പിടിക്ക്...ഡിസ്ക്
ഇളകിയെന്നാ തോന്നുന്നേ..."

"What nonsense is these...you're fired... get lost...!

അവന്റെ കാട്ടിക്കൂട്ടൽ കണ്ടു കലിയിളകിയ മദർ ടേബിളിൽ ആഞ്ഞടിച്ചുകൊണ്ടലറി...


-----------------------


"തൃപ്തിയായല്ലോ ആകെയുള്ള ജോലിയും
പോയിക്കിട്ടിയപ്പോ...ഹൂ... എമ്മാതിരി അലറലായിരുന്നു അവർ...! (അനീഖ )

"Order please..."

"One cappuccino..."

ഓർഡർ എടുക്കാൻ വന്നവനിൽ നിന്നും
വിനു അനിയുടെ നേരെ തിരിഞ്ഞു...

"ആ തള്ളക്ക് ഭ്രാന്താണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞപ്പോ എന്നെ കൗൺസിലിംഗിന് കൊണ്ടിരുത്തിയല്ലേ...
ഇപ്പൊ എന്തായി...ജോലി പോയാലും വേണ്ടില്ല...ആ നരകത്തീനൊന്നു രക്ഷപ്പെട്ടല്ലോ ഹൂ...! (വിനു )

കഴുത്തിലുള്ള ടൈ അഴിച്ചുമാറ്റി...

"നിന്റെ കയ്യിലിരിപ്പോണ്ട് തന്നെയല്ലേ ഇതു
രണ്ടും ഉണ്ടായത്...നിന്റെ കാര്യം പോട്ടെന്നു
വെക്കാം...ഈ പൊട്ടനെന്തിനാ ജോലി രാജി വെച്ചേന്ന ഞാൻ ആലോചിക്കണേ..."

കോഫി ഒരു സിപ് കുടിക്കുന്നതിനിടെ അവൾ തൊട്ടപ്പുറത്തു ആൻഡോയെ മടിയിലിരുത്തി കളിപ്പിക്കുന്ന എബിയുടെ
തലക്കിട്ടൊരു തട്ട് കൊടുത്തു...

"അത് പിന്നെ...നിങ്ങളില്ലേൽ പിന്നെ ഞാനവിടെയെന്ത് കാണിക്കാനാ...തൽക്കാലം ഇവിടെ അടുത്തുള്ള ഏതേലും കഫെയിൽ cassuar ആയി നിൽക്കാം..."

തല ഉഴിഞ്ഞു അനിയെ ഇടംകണ്ണിട്ടു നോക്കി...ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും നല്ല വെടിപ്പായി ഇളിച്ചു...😁

"ഇന്ന് നമുക്കൊരു ഫിലിമിന് പോയാലോ... 🤓" (വിനു )

ഞെളിഞ്ഞിരുന്നു കൊണ്ട് ആൻഡോയെ
എടുത്തു മടിയിൽ വെച്ചു...

"അതൊന്നും വേണ്ടാ...ഇപ്പൊ തന്നെ ഒരുപാട് വൈകി..."(അനീഖ )

"ടാ...കുരുട്ടടക്കെ ഒന്നു പറഞ്ഞ് സമ്മതിപ്പിക്കടാ..."(വിനു )

മടിയിലിരിക്കുന്നവന്റെ ചെവിയോരം വന്നു
പറഞ്ഞു...ആൻഡോ അവനെ മൊത്തത്തിലൊന്നു ഉഴിഞ്ഞു നോക്കി അനിക്കു നേരെ തിരിഞ്ഞു...

"ആറ്റേ...പ്ളീശ്...."

"അതന്നെ പാറ്റേ പ്ളീശ്...സോറി...സോറി
ആറ്റേ പ്ളീശ്..."(വിനു )

പൊട്ടിവന്ന ചിരിയെ കടിച്ചു പിടിച്ചു കൊണ്ടവൾ ഇരുവരെയും നോക്കി ഒന്നമർത്തി മൂളി...


തുടരും....
 


❤കഥയറിയാതെ❤ - 4

❤കഥയറിയാതെ❤ - 4

4.6
1341

ആരോമൽ ✍️ ഭാഗം : 4 "അല്ല ഫിലിപ് അങ്കിളിന്റെ കാര്യം അന്വേഷിക്കാൻ അല്ലേ നീ ഇന്ന് ഓർഫനേജിൽ വന്നേ...എന്നിട്ടു മദർ നിന്നോട് എന്താ പറഞ്ഞേ... അവരെക്കുറിച്ച് വല്ലതും അറിഞ്ഞോ നീ...? ( എബി ) കാറിൽ തിരിച്ചു വരുന്ന വഴി കോ ഡ്രൈവ് സീറ്റിലിരിക്കുന്ന അനിയെ നോക്കി...വിനുവിന്റെ കൂടെ തല്ലുകൂടി അവന്റെ നെഞ്ചോരമായി കിടന്നുറങ്ങുന്നുണ്ട് ആൻഡോ...വിനു ഉറക്കം പിടിച്ചു തുടങ്ങിയിട്ടുണ്ട്... എന്നിരുന്നാലും ഇരു കയ്യിനാൽ അവനെ പൊതിഞ്ഞു പിടിച്ചിട്ടുമുണ്ട്... "ഞാൻ അന്വേഷിച്ചു ഫിലിപ് അങ്കിൾ ഇവനെ ഓർഫനേജിൽ ആക്കി ഇന്ത്യയിലേക്ക് പോയെന്ന അറിഞ്ഞേ... ഇവനെ ഓർഫനേജിൽ കൊണ്ടാ ക്കുമ്പോൾ മദറിനോട് പ്രത