പാർട്ട് - 6
നോക്കണോ....
അല്ലെങ്കിൽ വേണ്ട നോക്കണ്ട...
എന്തും വരട്ടെ നോക്കാം...
പയ്യെ ഇടം കണ്ണിട്ട് നോക്കിയതും കണ്ടു ഗ്രേ കളർ കോട്ട്.
അതോടെ ഉറപ്പായി പുറകിൽ വരുൺ സാർ എല്ലാം കണ്ടും കേട്ടും നിൽപ്പുണ്ട്.
സബാഷ്....🙆🏻🙆🏻🙆🏻
-------------------------------------------------------
എന്ത് ചെയ്യുമെന്ന് ആലോചിച്ചു ഇരിക്കുമ്പോൾ പുള്ളിക്കാരൻ വേഗം എന്റെ കൈയിലെ ഞാൻ വരച്ച ടിഷ്യൂ പേപ്പർ വാങ്ങിയെടുത്തു....
എന്റെ മുഖത്തു പോലും നോക്കാതെ
"കം ടു മൈ ക്യാബിൻ " എന്ന് പറഞ്ഞും പോയി.
"ഈശ്വരാ എല്ലാം തീർന്നു. ഇതിലും നല്ലത് എന്നെ ഉടലോടെ അങ്ങ് എടുക്കുന്നതല്ലേ... എന്നാലും എന്റെ കൃഷ്ണാ എന്നോട് ഈ കൊലച്ചതി വേണ്ടായിരുന്നു. ഒരു പ്രശ്നവും ഇല്ലാതെ ഇത് ഒതുക്കി തന്നാൽ ഞാൻ കദളിപ്പഴം നേദിച്ചോളാമേ... "
എന്ന് കണ്ണന് കൈകൂലിയും ഓഫർ ചെയ്തു പയ്യെ സാറിന്റെ ക്യാബിനിലേക്ക് നടന്നു.
"ഭഗവാനെ അങ്ങേർക്ക് വല്ല അൽഷിമേഴ്സും വരണേ..."
(പാവം കൊച്ചു നടക്കുന്ന വഴി പ്രാർത്ഥിക്കുന്നത് ആണെട്ടോ)
അങ്ങനെ പുള്ളീടെ ക്യാബിന്റെ മുന്നിൽ ചെന്ന് ആളുടെ അനുവാദം വാങ്ങി അകത്തു കേറി.
ആള് നല്ല ദേഷ്യത്തിൽ ആണ്.
പണിപാളി... ഇപ്പോ എന്നെ അരച്ച് കൊടുത്താൽ വലിച്ചു കുടിക്കും. അമ്മാതിരി ഒരു നോട്ടം.
(ഇങ്ങനെ നോക്കാൻ ഞാൻ എന്താ വല്ല കൊലക്കുറ്റവും ചെയ്തോ - മേരാ ആത്മ)
എന്റെ തലകുനിച്ചുള്ള നിൽപ് കണ്ടു ആൾ തുടങ്ങി:-
" മിസ് ചാരുത വാട്ട് ഇസ് ദിസ്? "
ലെ ഞാൻ,
" ദിസ് ഇസ് എ കാർ. വി അർ ടൂയിങ് എ കാർ. കെ & കെ ഓട്ടോമൊബൈൽസ്. പ്രൊപ്രെറ്റർ & മേകാനിക്ക് റെഡി".
(സിനിമ- അരം + അരം = കിന്നരം )
"വാാാാട്ട്ട്ട്ട്ട്ട്ട്ട്ട്??????? " - വരുൺ
അങ്ങേരുടെ അലറൽ കേട്ട് നോക്കുമ്പോൾ ആള് എന്നെ തിന്നാൻ ഭാവത്തിന് നിൽക്കേണ്. അപ്പോഴാണ് ഞാൻ എന്താ പറഞ്ഞത് എന്ന ആ നഗ്ന സത്യം എനിക്ക് തന്നെ ബോധ്യം ആയത്. തീർന്ന്. എല്ലാം തീർന്ന്.... കെട്ടും കിടക്കയും എടുത്ത് ഇന്ന് തന്നെ പോകേണ്ടി വരും.അമ്മയെ വിളിച്ചു ഒരു നാഴി അരി കൂടി ഇടാൻ പറയാം.... എന്നാലും വന്ന കാര്യം നടന്നില്ലല്ലോ കൃഷ്ണാ..... ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോ അടുത്ത അലറൽ
"ചാരുതാാാാാാാ........."
ഞെട്ടി പിടഞ്ഞു നോക്കുമ്പോൾ ആള് എന്റെ തൊട്ട് മുൻപിൽ ഉണ്ട്. പേടിച്ചിട്ട് തൊണ്ടയൊക്കെ വറ്റിവരണ്ടു. ഒന്നും മിണ്ടാനാകാതെ നിന്നു വിയർത്തു. വായിൽ തോന്നിയത് വിളിച്ചു പറഞ്ഞ എന്റെ പൊട്ടബുദ്ധി ഓർത്തു സങ്കടം അടക്കി പിടിച്ചു നിൽക്കേർന്നു.
"താൻ എന്താ ആളെ കളിയാകുന്നോ ??" - വരുൺ
"സോറി ഞാൻ..... ഞാൻ പെട്ടെന്ന്..... ടിക് ടോക് ന്റെ ഓർമയിൽ..... അറിയാതെ...."
എന്റെ കണ്ണൊക്കെ നിറഞ്ഞു. അത് കണ്ടിട്ട് ആണെന്നു ഒന്ന് അയഞ്ഞിട്ടുണ്ട്.
"ആ... ആ... ഇട്സ് ഓക്കേ... ഇനി മേലിൽ ഇത് ആവർത്തിക്കരുത്... കേട്ടല്ലോ...." - വരുൺ
"മ്മ്മ്മ്"
"എന്ത് മ്മ്മ്മ്... വാ തുറന്ന് പറയടി"- വരുൺ
" ഇല്ല സാർ ഇനി ഞാൻ ആവർത്തിക്കില്ല. ഗോഡ് പ്രോമിസ്"
"മ്മ് ചെല്ല്... ചെല്ല്..." - വരുൺ
എന്റമ്മോ രക്ഷപെട്ട്... തിരിഞ്ഞു നടന്നതും
"ഒന്ന് നിന്നെ" - വരുൺ
ഓ ഇനി എന്താണാവോ...
"എന്താ സാർ"
"താൻ നന്നായി വരച്ചിട്ടുണ്ട്. ആരാ ഇത്?"
- വരുൺ
"അത് പിന്നെ..... ഒരു കള്ളനാ സാർ"
വായിൽ തോന്നിയത് അങ്ങനെ ആണ്. അതുകൊണ്ട് അങ്ങനെ പറഞ്ഞു.
"കള്ളനോ??? ഇതോ??? " - വരുൺ
"അതെ സാർ. പെരുങ്കള്ളൻ ആണ്."
"ഓഹോ... തന്റെ എന്താ അയാൾ കട്ടത്??"
- വരുൺ
"അത് പിന്നെ.... എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു സാധനം."
"അതെന്താ ആ സാധനത്തിന് പേരില്ലേ?? അതോ പുറത്ത് പറയാൻ പറ്റാത്ത എന്തെങ്കിലും ആണോ??" - വരുൺ
ഓ ഇങ്ങേർക്ക് എന്തൊക്കെ അറിയണം. ഇയാളെ ഇന്ന് ഞാൻ... ഇനിയിപ്പോ എന്താ പറയാ... എന്റെ കൃഷ്ണാ.... ഒന്ന് തീർന്നപ്പോ മറ്റൊന്ന്...
"ടോ... താൻ എന്താ ഈ ആലോചിക്കുന്നേ?? താൻ പറയുന്നോ അതോ ഞാനായിട്ട് പറയിപ്പിക്കണോ. അത് തന്റെ ക്രഷ് അല്ലെടോ?"
ഓ പെട്ട്. ഇനിയെന്തായാലും സത്യം പറയാം. ഞാൻ രണ്ടും കല്പിച്ചു ഉള്ള കാര്യം ആളോട് തുറന്ന് പറഞ്ഞു.
"ആഹാ അടിപൊളി. തനിക്ക് എന്താടോ വട്ടാണോ. അതോ എന്നെ കളിയാക്കിയതോ. എന്തായാലും കൊള്ളാം. ഇത്രയൊക്കെ ക്വാലീഫൈയ്ട് ആയിട്ട് എന്ത് കാര്യം വിവരം എന്ന് പറയുന്നത് അടുത്ത് കൂടെ പോയിട്ടില്ല. ആ ചെല്ല്. മര്യാദക്ക് പോയി വർക്കിൽ ശ്രദ്ധിക്ക്. ഇനി മേലാൽ ഇങ്ങനെ ചെയ്യരുത്. കേട്ടല്ലോ." - വരുൺ
"ഓക്കേ സാർ, ഞാൻ ശ്രദ്ധിച്ചോളാം".
എന്നും പറഞ്ഞു ഞാൻ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഒരൊറ്റ ഒാട്ടം ആയിരുന്നു.
എന്റെ കണ്ണാ.. അവിടുന്ന് ഇറങ്ങിയ ശേഷം ആണ് ശ്വാസം നേരെ വീണത്. എത്രയും പെട്ടെന്ന് കദളിപ്പഴം നേദിക്കണം.
ഇന്ന് ശനിയാഴ്ച ആണെങ്കിലും ഈ ആഴ്ച വീട്ടിൽ പോകുന്നില്ല. കാരണം വീട്ടിൽ ആരും ഇല്ല. അവരെല്ലാം അമ്മയുടെ വീട്ടിൽ പോയിരിക്കുകയാണ്. മുത്തശ്ശിക്ക് ഒരു വല്ലായ്മ പോലെ. അത് കാരണം ഞാൻ ഇവിടെ തന്നെ. ശ്ശേ ജാൻവി ഉണ്ടായിരുന്നെങ്കിൽ 2 ദിവസം അടിച്ചു പൊളിക്കായിരുന്നു. ഇത് ഇപ്പോൾ അവൾ വീട്ടിൽ പോകും. ഞാൻ ഇവിടെ ഒറ്റയ്ക്ക് നിൽക്കണം. എന്തായാലും നാളെ ഞായറാഴ്ച ആയിട്ട് അമ്പലത്തിൽ പോകണം. ഇവിടെ അടുത്ത് ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ടെന്ന് ജാൻവി പറഞ്ഞിരുന്നു. നാളെ ഒന്ന് പോകണം.
(തുടരും)
*****************************
ഗയ്സ് ഇത് ഇത്തിരി കഷ്ട്ടം ഉണ്ടെട്ടോ.. ഇത്രേം ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യാൻ എനിക്കു ഇല്ലാത്ത മടിയാണ് 2 വരി എനിക്കായി കുറിക്കാൻ നിങ്ങൾക്ക്... ഇത്ര മടി പാടില്ലാട്ടോ. ബെഷ്മായി😢😢😢