Aksharathalukal

മലയാളി Witch (E9)

നമ്മുടെ വിശ്വാസങ്ങൾക്കും അനുഭവങ്ങൾക്കും അറിവിനുമപ്പുറമാണ് നമ്മൾക്ക് അറിയാത്ത ഈ ലോകം. നമ്മൾക്ക് അറിയുന്നത് വെറും ഒരു തുള്ളി ജലത്തിന്റെ അത്രയും നമ്മൾക്ക് അറിയാത്തത് ഒരു കടലിന്റെ അത്രയും ആണ് എന്ന് പറയുന്നത് തികച്ചും ശരിയാണ്. അന്ന് രാത്രിയിൽ കിടന്ന ഞാൻ രാവിലെ ഒരു സ്വപ്നം കണ്ടായിരുന്നു എഴുന്നേറ്റത് അത് ഇജിപ്റ്റിനെ പറ്റിയുള്ളതായിരുന്നു. ഇജിപ്ത്തിനുള്ളിൽ ഞാൻ നിക്കുന്നതയും ആരൊക്കെയോ എന്നെ നോക്കി പ്രാർത്ഥിക്കുന്നതയും ആയിരുന്നു ആ സ്വപ്നം പക്ഷെ അത് ഞാൻ അത്ര കാര്യമാക്കിയില്ല കാരണം സ്വപ്നം മനസിന്റെ ഒരു ഇതുവരെ കണ്ട കാഴ്ച്ചകൾ കൊണ്ട് സൃഷ്‌ടിച്ച ഒരു സിനിമ പോലെ ആണ് പക്ഷെ ഇജിപ്റ്റ് ഇതുവരെ നേരിട്ട് കാണാത്ത ഞാൻ എങ്ങനെ അതിന്റെ ഉള്ളിൽ നിൽക്കുന്നതായി കാണുന്നു എന്ന സംശയം എന്റെ ഉള്ളിൽ ഞാൻ എന്നോട് തന്നെ ചോദിക്കുവായിരുന്നു. അന്നത്തെ ദിവസം രാവിലെയും വൈകുന്നേരവും സാധരണപോലെ മെഡിറ്റേഷൻ ചെയ്യുകയും അമ്പലത്തിൽ ഒന്ന് പോവുകയും ചെയ്തിരുന്നു എന്നിട്ട് വീട്ടിലെ കുറച്ച് പണിയും ചെയ്യാൻ അച്ഛമ്മയെ സഹായിച്ചും ദിവസം തള്ളി നീക്കി. രാത്രിയിൽ എന്നത്തെയും പോലെ കഞ്ഞിയും കുടിച്ച് ദൈവത്തിനെയും പ്രാർത്ഥിച്ചു കിടന്ന ഞാൻ രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ മനസിന്റെ ഉൽത്തട്ടിൽ നിന്ന് ആരോ OSIRIS... OSIRIS... OSIRIS... എന്ന് ആവർത്തിച്ച് പറയുന്നതായി എനിക്ക് തോന്നി ഇതുവരെയും എവിടെയും കേൾക്കാത്തപേരായതുകൊണ്ടും അത് എന്താണ് ആരാണ് എന്ന് അറിയാൻ ഉള്ള ആകാംഷ കൊണ്ടും ഞാൻ ഇന്റർനെറ്റിൽ നോക്കി അപ്പോഴാണ് മനസിലാവുന്നത് അത് ഇജിപ്ഷ്യൻ രാജാവും, മരണത്തിന്റെയും പുനർജ്ജന്മത്തിന്റെയും ദൈവവും ഒക്കെ ആണ് എന്ന്. അപ്പോൾ എനിക്ക് എന്തോ സംശയം മനസ്സിൽ തോന്നി കാരണം ഇന്നലെ ഇജിപ്റ്റിനെ പറ്റിയുള്ള സ്വപ്നവും ഇന്ന് ഇജിപ്ഷ്യൻ ദൈവമായ OSIRIS എന്ന പേരും കൂടി ആയപ്പോൾ എന്തൊക്കെയോ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും കണക്ഷൻ ഉള്ളതായി എനിക്ക് തോന്നി അത് കൊണ്ട് തന്നെ പിന്നീട് ഞാൻ ഒരു Dream Journal കൈയിൽ വെക്കാൻ തുടങ്ങി അതായത് സ്വപ്നങ്ങൾക്ക് ദീർഘനേരത്തെ ഓർമ്മ ഉണ്ടാവുകയില്ല അപ്പോൾ സ്വപ്നങ്ങളെ എഴുതിവെച്ചാൽ നമ്മൾക്ക് അതിനെ ദീർഘനേരം ഓർത്ത്‌ വെക്കാനും ഒരു Dream Memory ഉണ്ടാക്കാനും കഴിയും എന്ന് മന്ത്രവാദത്തിനെ പറ്റിയുള്ള എന്റെ കൈയിൽ ഉള്ള ഒരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട്. അത് പോലെ തന്നെ Witch ന്റെ കൈയിൽ ഉണ്ടായിരിക്കുന്ന മറ്റൊരു പുസ്‌തകം ആണ് Book of Shadows അതായത് താൻ ചെയ്യുന്നത് എന്ത് Magick ആണേലും, അതിനെപറ്റിയുള്ള കാര്യങ്ങൾ ആണെങ്കിലും അത് എഴുതി വെക്കാനും അതിന് എന്തൊക്കെയാണ് ഉപയോഗിച്ചത് എന്നും, എന്താണ് അത് ചെയ്തപ്പോൾ നടന്നത് എന്നും എഴുതി വെച്ച് തലമുറകളായി സൂക്ഷിക്കാനും കൈമാറാനും വേണ്ടി ഉള്ള ഒരു പുസ്‌തകം ആണ് അത്. Book of Shadows എനിക്ക് അത്യാവശ്യമായത് അല്ലാത്തത് കൊണ്ട് തന്നെ ഞാൻ തൽകാലം അത് ഉണ്ടാക്കിയില്ല ഞാൻ എനിക്ക് വേണ്ടി വന്ന ഒരു Dream Journal മാത്രം ഒരെണ്ണം ഉണ്ടാക്കി. അതുവരെ നടന്നത് ഒക്കെയും ഞാൻ അതിൽ എന്റെ ഓർമ്മ വെച്ച് എഴുതി എന്നിട്ട് അന്ന് രാത്രി കിടന്നു. പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ ISIS... ISIS... ISIS... എന്ന പേരാണ് ഞാൻ കേട്ടത് രണ്ടുദിവസം ആയി ഇജിപ്റ്റിനെ പറ്റിയുള്ള സ്വപ്നങ്ങൾ തന്നെ വരുന്നത് കൊണ്ട് എനിക്ക് തോന്നി ISIS എന്ന പേരും അതുമായി ബന്ധപ്പെട്ടത് ആയിരിക്കും എന്ന്. എന്റെ ഊഹം പോലെ അത് ശരിയായിരുന്നു OSIRIS ന്റെ ഭാര്യയും അനിയത്തിയും ആണ് ISIS. ഇജിപ്ഷൻ സംസ്കാരം കൂടുതൽ പഠിച്ചു നോക്കിയപ്പോൾ ആണ് മനസിലായത് അന്നത്തെ കാലത്ത് സ്വത്തുക്കൾ കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ കല്യാണം കഴിച്ച് കൊണ്ട് പോവുന്നത് തടയാൻ ആണ് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ അവർ കല്യാണം നടത്തിയിരുന്നത്. ഈ രണ്ടുപേരുകളും മനസ്സിൽ വന്നത് മുതൽ പിന്നീട് ഉള്ള എല്ലാ ദിവസവും ആവർത്തിച്ച് ഇജിപ്റ്റിനെ കുറിച്ച് ഉള്ള സ്വപ്നങ്ങൾ ആയിരുന്നു ഇജിപ്റ്റിൽ ആരൊക്കെയോ എന്നെ ആരാധിക്കുന്നതയും ഞാൻ ഇജിപ്റ്റിൽ ഉള്ളവർക്ക് എന്തൊക്കെയോ പറഞ്ഞുകൊടുക്കുന്നതയും സഹായിക്കുന്നതയും അങ്ങനെ ഓരോരോ സ്വപ്‌നങ്ങൾ ദിവസവും വരാൻ തുടങ്ങി അത് മൂലം എന്റെ പഠിത്തം ഒക്കെ കുറഞ്ഞു വരാനും ഇജിപ്ഷൻ സംസ്കാരത്തെ കൂടുതൽ അറിയാനും എന്തുകൊണ്ടാണ് വെറും Third Eye തുറക്കൻ ശ്രമിച്ച എനിക്ക് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് എന്നും അറിയാൻ ഞാൻ  ഇന്റർനെറ്റിൽ കൊറേ അന്വേഷിച്ചു എങ്കിലും കൂടുതൽ ഒന്നും അറിയാൻ പറ്റിയില്ല പക്ഷെ പുനർജ്ജന്മം എന്ന ഹിന്ദുവിശ്വാസത്തിന് ഇതും ആയി എന്തോ സാമ്യം ഉണ്ട് എന്ന് എനിക്ക് തോന്നി അതായത് പുനർജ്ജന്മം പ്രകാരം ഉള്ള തിയറി പറയുന്നത് മരിച്ച എല്ലാ മനുഷ്യരും മൃഗങ്ങളും അവരുടെ കർമഫലം അനുസരിച്ച് മറ്റൊരു ശരീരത്തിൽ പുനർജനിക്കും എന്നാണ് അതിന്റെ കാരണം നമ്മുടെ ശരീരത്തിനു മാത്രമേ അവസാനം ഉള്ളു നമ്മുടെ ആത്മാവിന് ഇല്ല കാരണം ആത്മാവ് മരണമില്ലാത്ത ഒന്നാണ്. കേട്ടിട്ടില്ലേ "Energy can neither be created nor destroyed but it can transform one form to another" അതായത് "ഊർജത്തെ സൃഷ്ടിക്കാനോ ഇല്ലാതാക്കാനോ കഴിയില്ല പക്ഷെ ഊർജ്ജത്തിന് ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറാം" അതായത് ആത്മാവ് എന്നത് ഒരു Energy ആണ്. അങ്ങനെ ഞാൻ അറിഞ്ഞതും വായിച്ചതും ഒക്കെ കൂട്ടിവായിക്കുമ്പോൾ ആണ് എനിക്ക് ആ സത്യം മനസിലാകുന്നത് ഞാൻ OSIRIS ന്റെ പുനർജ്ജന്മം ആണ് എന്ന്.........


____________________________________________
സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും സഹായത്തിനും ബന്ധപെടുക.
║█ Whatsapp: +919061293478
║█ Instagram: itz_me_rahulzzz


മലയാളി Witch (E10)

മലയാളി Witch (E10)

4.9
833

ഇത് മലയാളി Witch എന്ന എന്റെ ലൈഫിന്റെ കഥയുടെ അവസാന ഭാഗം ആണ് ഈ ലോകത്തെ മാറ്റിമറയ്ക്കാൻ നമ്മൾക്ക് പറ്റി എന്നുവരില്ല പക്ഷെ നമ്മൾക്ക് നമ്മളെ മാറ്റിമറയ്ക്കാം. നമ്മൾ ഓരോരുത്തരും മാറുമ്പോൾ ആണ് ലോകവും മാറുന്നത്. ഒരു ശരാശരി വ്യക്തിയുടെ ജീവിതം കുറെ പണം സമ്പാദിക്കുക, കുടുംബത്തിനെയും ഇഷ്ടപെടുന്നവരെയും നന്നായി നോക്കി സന്തോഷമുള്ളതും നാലുനേരവും തിന്നാൻ ഭക്ഷണമുള്ളതും ഉള്ളതും ആയ ജീവിതവുമായി ജീവിക്കുക, സമൂഹത്തിൽ പദവി നേടിയെടുക്കുക, ആഗ്രഹങ്ങൾ നിറവേറ്റുക, കൊറേ യാത്ര ചെയ്യുക അങ്ങനെ ഒക്കെ ആയിരിക്കും. ഞാൻ മാജിക്കിന്റെയും Witchcraft ന്റെയും മേഖലയിൽ വന്നിട്ട് 5,6 വർഷം ആയി എന്റെ ഇ