Aksharathalukal

മലയാളി Witch (E10)

ഇത് മലയാളി Witch എന്ന എന്റെ ലൈഫിന്റെ കഥയുടെ അവസാന ഭാഗം ആണ് ഈ ലോകത്തെ മാറ്റിമറയ്ക്കാൻ നമ്മൾക്ക് പറ്റി എന്നുവരില്ല പക്ഷെ നമ്മൾക്ക് നമ്മളെ മാറ്റിമറയ്ക്കാം. നമ്മൾ ഓരോരുത്തരും മാറുമ്പോൾ ആണ് ലോകവും മാറുന്നത്. ഒരു ശരാശരി വ്യക്തിയുടെ ജീവിതം കുറെ പണം സമ്പാദിക്കുക, കുടുംബത്തിനെയും ഇഷ്ടപെടുന്നവരെയും നന്നായി നോക്കി സന്തോഷമുള്ളതും നാലുനേരവും തിന്നാൻ ഭക്ഷണമുള്ളതും ഉള്ളതും ആയ ജീവിതവുമായി ജീവിക്കുക, സമൂഹത്തിൽ പദവി നേടിയെടുക്കുക, ആഗ്രഹങ്ങൾ നിറവേറ്റുക, കൊറേ യാത്ര ചെയ്യുക അങ്ങനെ ഒക്കെ ആയിരിക്കും. ഞാൻ മാജിക്കിന്റെയും Witchcraft ന്റെയും മേഖലയിൽ വന്നിട്ട് 5,6 വർഷം ആയി എന്റെ ഇതുവരെ ഉള്ള അറിവുകൊണ്ട് എനിക്ക് അറിയുന്നത് നമ്മൾ മരിക്കുമ്പോൾ ഒന്നും നമ്മൾക്ക് കൊണ്ട് പോവാൻ കഴിയില്ല എന്നല്ല നമ്മൾ മരിക്കുമ്പോൾ നമ്മൾക്ക് രണ്ടു കാര്യമേ കൂടെ കൊണ്ട് പോവാൻ കഴിയു. ഒന്ന് നമ്മുടെ ഓർമ്മയും അറിവും, രണ്ട് നമ്മുടെ കഴിവുകൾ. പക്ഷെ നമ്മുടെ ഈ ലോകത്ത് നിന്ന് സ്കൂളിലോ അല്ലെങ്കിൽ കോളേജിലോ പഠിക്കുന്ന ഒരു അറിവും നമ്മൾക്ക് ഈ ലോകത്തിനു ശേഷം എത്തിച്ചേരുന്ന ലോകത്ത് ഉപകാരപെടുകയില്ല അത് കൊണ്ടാണ് Witches എപ്പോഴും അവരുടെ ഉള്ളിൽ ഉള്ള കഴിവുകളെയും പ്രകൃതിശക്‌തിയെയും നിയന്ത്രിക്കാൻ പഠിക്കാൻ ശ്രെമിക്കുന്നതിന് കാരണം,  അവർക്ക് അറിയാം അത് ഒക്കെ ഈ ലോകത്തിനെകൾ കൂടുതൽ ഉപകാരപ്പെടുക മറ്റൊരു ലോകത്ത് ആയിരിക്കും എന്ന്, എന്ന് കരുതി ഈ ലോകത്തെ അറിവ് മുഴുവൻ തള്ളികളയണം എന്നല്ല അറിവ് വേണം എല്ലാത്തിനെയും പറ്റി. 25,000 വർഷം മുൻപ് ഉടലെടുത്ത Shamanism പോലെയുള്ള പല സാംസ്‌കാരങ്ങളും മറ്റും ഇന്നും ഈ ലോകത്ത് ഉണ്ട് കണ്ണിൽ കാണുന്നതും നമ്മൾക്ക് ആവിശ്യമുള്ളതും മാത്രം പഠിക്കുന്ന നമ്മൾക്ക് ഇവിടെ ഉള്ള സമൂഹമേ കൂടുതൽ ആയിട്ട് അറിയൂ പുറത്ത് ഉള്ളവയും നമ്മൾക്ക് അറിയാത്തവയയും ഒരുപാട് കാര്യങ്ങൾ ഉണ്ട്. എല്ലാരും പറയും ഇത് ഒക്കെ നമ്മൾ പഠിച്ചിട്ട് എന്ത് കിട്ടാനാ ഇത് ഒക്കെ വെറും സമയംപോക്ക് മാത്രം അല്ലേ എന്ന് പക്ഷെ അങ്ങനെ അല്ല അറിവ് എന്നത് എത്രലഭിച്ചാലും വീണ്ടും വീണ്ടും കിട്ടണ്ടതായ ഒന്നാണ് ഈ ലോകത്തിനെ കുറിച്ചും ഈ ലോകത്തിനുള്ളിലെ മാറ്റൊരു ലോകവും ഒക്കെ നമ്മൾ അറിഞ്ഞിരിക്കണം ഓരോ വ്യക്തിയുടെയും അറിവും അനുഭവങ്ങളും ആണ് ആ വ്യക്‌തിയെ വിശ്വസിയും ആവിശ്വസിയും ആക്കുന്നത്. ഈ ലോകം നിങ്ങൾക്ക് പഠിപ്പിച്ച് തന്ന പാട്ടേൺ എന്നത് ജീവിക്കുക, സമ്പാദിക്കുക, തലമുറകൾ സൃഷ്ടിക്കുക, മരിക്കുക എന്നതാണ് അല്ലാതെ നാം ആരാണ് എന്തിനാണ് ഈ ലോകത്തിൽ വന്നത് നമ്മുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകൾ എന്തൊക്കെയാണ് എന്ന് ഒന്നും മനസിലക്കാനോ അറിയാനോ അല്ല. നിങ്ങൾ നല്ലവരാവാണോ മോശം ആൾ ആകണോ എന്ന് ചോദിച്ചാൽ രണ്ടും ആവണം കാരണം നല്ലതും മോശവും രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശം ആണ് നാണയത്തിന് ഇത് രണ്ടും ഇല്ലാതെ നിലനിൽപ്പ് ഇല്ല. നല്ലത് മാത്രം ചെയ്യാണം എന്ന തോന്നൽ ആണെങ്കിൽ അത് ഒരിക്കലും സാധിക്കില്ല കാരണം ദൈവത്തിനു പോലും എപ്പോഴും നല്ലത് ചെയ്യാൻ കഴിയില്ല പിന്നാണോ നമ്മൾക്ക്. മോശം മാത്രം ചെയ്യണം എന്ന് കരുതിയാൽ അത് എളുപ്പം കഴിയും പക്ഷെ അത് നിങ്ങളുടെ സ്വന്തം നിലനിൽപ്പിന് തന്നെ ബാധിക്കും. ഞാൻ Witchcraft ഉം Magick ഉം ഒക്കെ പഠിക്കാനും തിരഞ്ഞെടുക്കാനും ഉള്ള പ്രധാന കാരണം വിധി അല്ലെങ്കിൽ Fate എന്നതിനെ ഒരു പരിധി വരെ നിയന്ത്രിക്കാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളു അത് Witchcraft അല്ലെങ്കിൽ Magick കൊണ്ട് മാത്രം ആണ് കാരണം വിധി എന്നത് ദൈവം നിശ്ചയിച്ച കാര്യം ആണ് അത് മാറ്റാൻ ദൈവികമായ കഴിവുകൾ നേടിയൽ മാത്രമേ പറ്റുകയുള്ളു അതിന് ഇതിലും നല്ല മർഗം മറ്റൊന്നും ഇല്ല. നിങ്ങൾക്ക് വെളിച്ചം വേണോ ഇരുട്ട് വേണോ എന്ന് ചോദിച്ചാൽ നിങ്ങൾ ഏത് തിരഞ്ഞെടുക്കും വെളിച്ചം ആയിരിക്കും കൂടുതൽ പേരും തിരഞ്ഞെടുക്കുക പക്ഷെ നമ്മൾ അറിയേണ്ട ഒരു കാര്യം ഉണ്ട് എല്ല കാലവും എല്ലാത്തിനും നിലനിൽക്കാൻ കഴിയില്ല അതായത് ഒരു തുടക്കാം ഉണ്ടെങ്കിൽ അതിന് ഒടുക്കവും ഉണ്ട് അത് കൊണ്ട് തന്നെ എന്നും വെളിച്ചത്തെ മാത്രം ആശ്രയിക്കരുത് കാരണം എപ്പോഴെങ്കിലും ഉള്ള വെളിച്ചത്തിന്റെ അഭാവം നിങ്ങളെ ഇരുട്ടിൽ ഇല്ലാതെ ആക്കും അത് കൊണ്ട് ഇരിട്ടിലും വെളിച്ചത്തിലും നമ്മൾ പലതും പഠിക്കേണ്ടതിയിട്ട് ഉണ്ട്. ഒരു വ്യക്‌തിയെ ഇരുട്ടുള്ള ഒരു മുറിയിൽ ഇരുത്തി വെളിച്ചം വരാത്തവണ്ണം അടച്ചാൽ അയാളുടെ മനസ്സിൽ എന്താണോ വരുന്നത് അതാണ് അയാൾ അത് നല്ലതും ആയിരിക്കാം മോശവും ആയിരിക്കാം. താൻ ഒരു Witch ആണ് അല്ലെങ്കിൽ ആവണം എന്ന് ആഗ്രഹിക്കുന്ന ആൾ ആണ് എന്ന് ഈ ലോകം അറിഞ്ഞാൽ ഈ ലോകം അവരെ സാത്താൻസേവ ചെയ്യുന്നവർ ആയെ കണക്കക്കു കാരണം അത്രയേ ഈ ലോകത്തിനു അറിയുകയുള്ളു. ഞാൻ ഒരിക്കലും ഒരു ദൈവവിശ്വസിയെയും ഒരു സാത്താനെ വിശ്വസിക്കുന്നവരെയും കുറ്റംപറയില്ല കാരണം വിശ്വാസം എന്നത് ഓരോരുത്തർക്കും ഇഷ്ടമുള്ളതും മനസുകൊണ്ട് താല്പര്യം ഉള്ളതും ആണ് തിരഞ്ഞെടുക്കേണ്ടത് അല്ലാതെ മതമോ മതപുസ്‌തകങ്ങളോ പറയുന്നത് അല്ല. നിങ്ങളുടെ ജീവിതം ജീവിക്കേണ്ടത് നിങ്ങൾ ആണ് അല്ലാതെ സമൂഹം അല്ല അത്കൊണ്ട് ചിന്തിച്ച് തീരുമാനം എടുക്കു നല്ലൊരു നാളെക്കായി ഉണരൂ.


____________________________________________
സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും സഹായത്തിനും ബന്ധപെടുക.
║█ Whatsapp: +919061293478
║█ Instagram: itz_me_rahulzzz