Aksharathalukal

മഴയുടെ നാദമായ് - 4

മഴയുടെ നാദമായ്....💓

PART 4

ശ്രീഅമ്മെ എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു...

എന്താ മോനെ...

അത് അന്ന് ചിന്നുവിൻ്റെ അച്ഛൻ മരികുമ്പോൾ അവൾക് എന്താണ് പറ്റിയെ...

എന്തെ ഇപ്പൊ ചോദിക്കാൻ.....?
 

ഡോക്ടർ പറഞ്ഞു അവളുടെ തലയുടെ ബാക്കിൽ മുറിവുണ്ട് എന്ന്.....

മ്മ്.....
അന്ന് അവള് അവളുടെ അച്ഛൻ്റെ അടുത്തേക്ക് പോയപ്പോൾ പുറകിൽ നിന്നും ഒരാള് അവളെ അടിച്ച് വീഴ്ത്തി ഇരുന്നു...പിന്നെ അവളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം അവൾക് പഴയത് ഒന്നും ഓർമ ഇല്ലായിരുന്നു...പിന്നെ അവളെ കിട്ടിയത് ഇങ്ങനെയും...

ഞങ്ങളെ തേടി ചേട്ടൻ്റെ കൊലയാളികൾ വന്നുകൊണ്ട് ഇരുന്നത് കൊണ്ട് വീട്ടിൽ ഉള്ളവർക്ക് ഞങൾ അവിടെ നില്കുന്നത് ഭയം ആയി...അങ്ങനെ അവിടെ നിന്നും ഇറങ്ങി...മോൾ ഇങ്ങനെ ഒരു അവസ്ഥയിൽ ആയത് കൊണ്ടോ അവരിൽ കുറച്ച് പെർ ജയിലിൽ അയതു കൊണ്ടോ പിന്നെ അവർ അന്വേഷിച്ചിട്ട് ഇല്ല...


ഹമ്മ്മ്.....



❣️

ദിവസങ്ങൾ ഇലകൾ പൊഴിയും പോൽ ആയിരുന്നു....


പിന്നെ വീട്ടിൽ ഉളളവർ കല്യാണ തിരക്കിൽ ആയി...അധികം ആരെയും കല്യാണത്തിന് ക്ഷനെച്ചില്ലയിരുന്ന്...

ഹരി പിന്നെ കൊറച്ച് ദിവസത്തേക്ക് തിരക്കിൽ പെട്ട് പോയിരുന്നു...

ചിന്നുവിൻ്റെ കൂടെ കളിക്കത്തത് കൊണ്ട് അവള് അവനോട് പിണങ്ങി...


ഹാളിൽ പാവയെ കയ്യിൽ പിടിച്ചു കൊണ്ട് ഇരിക്കുവാണ് പുള്ളിക്കാരി....

ഹും...മീശക്കാരൻ മോചം ആണ്...എൻ്റെ കൂടെ ഇപ്പൊ കളിക്കാൻ ഒന്നും വരണ്ണില...
അവള് ആ പാവയെ മടിയിൽ വച്ച് കൊണ്ട് പരാതി പറഞ്ഞു മുഖം കൊട്ടി......

നമ്മൾ ഇനി മീശകാരനോട് കൂട്ട് ഇല്ല കേട്ടോ...
വിരൽ ചൂണ്ടി അവള് അ പവാകുട്ടിയോട് പറഞ്ഞു......

ഇതും കേട്ട് കൊണ്ടാണ് ഹരി വരുന്നത്...


ആഹാ.. ചിന്നുട്ടി എന്നോട് പിണക്കം ആണോ... മ്മ്മ്...അവൻ ഒരു പിരികം ഉയർത്തി താഴ്ത്തി ചോദിച്ചു...

അവള് മുഖം വെട്ടി തിരിച്ച് അവനെ നോക്കാതെ ഇരുന്നു... കൂട്ടത്തിൽ ചുണ്ട് കൊണ്ട് കോക്രി കാട്ടുന്നുണ്ട്....

അവൻ ചെറു ചിരിയാലെ അവളുടെ അരികിൽ ഇരുന്നു...

ഇന്നും കൂടെ കഴിഞ്ഞാൽ ചിന്നുടെ കൂടെ എന്നും ഞാൻ കളിക്കും അല്ലോ...ചിന്നു ഇനി എൻ്റെയും സാവു അമ്മടെയും അച്ഛൻ്റെയും കൂടെ ഞങ്ങളുടെ വീട്ടിൽ വന്നാൽ നമ്മുക്ക് എന്നും കളികാലോ...വരുന്നോ...
അവൻ അവളെ നോക്കി ശാന്താമി ചോദിച്ചു....

ശത്യം ആയിട്ടും കളിച്ചുവോ...
അവള് കണ്ണുകൾ വിടർത്തി പക്ഷേ പെട്ടന്ന് അവളുടെ മുഖം മാറി....
അത് കാണെ ഹരി സംശയത്തോടെ നെറ്റി ചുളിച്ചു

പക്ഷേ ൻ്റെ അമ്മെയോ ഞാൻ വന്നാല് അമ്മ ഒറ്റകാവിലെ...അവള് ചുണ്ട് പുറത്തേക് ഉന്തിയിട്ട് പറഞ്ഞു...

അമ്മെയെയും നമ്മൾ അങ്ങോട്ട് കൂട്ടും...

ശെരിക്കും...അവള് കണ്ണുകൾ വിടർത്തി കൊണ്ട് ആകാംഷയോടെ ചോദിച്ചു....

ആന്നേ..... ശെരിക്കും...

എന്നാ നമ്മക്ക് ഇന്ന് തന്നെ പോകാം...വാ...അവള് അവൻ്റെ കൈ പിടിച്ച് മുൻപോട്ട് നടന്നു...

ഇന്ന് വരാൻ പാടില്ലാലോ...നാളെ ആവട്ടെ ...ചിന്നുവെ...

മഹ്...അവള് നിശേധാർത്തത്തിൽ തല ആട്ടി...
ചിന്നുനെ ഇന്ന് തന്നെ കൊണ്ടോവണം...
ചുണ്ട് പിളർത്തിയവൾ പറഞ്ഞു....

ഇന്ന് പറ്റില്ല ചിന്നുട്ടിയേ...

ചിന്നുനോട് കള്ളം പറഞ്ഞില്ലേ... ചിന്നുനേ ഇഷ്ടം എല്ലാ അല്ലേ അതോണ്ട് അല്ലേ ചുന്നുനെ കൂട്ടാത്തെ...എന്നെ കൂട്ടും എന്ന് പറഞ്ഞു പറ്റിച്ചു... മീശകാരനോട് ഇനി മിണ്ടില്ല...അവള് ചുണ്ട് വിതുമ്പി കൊണ്ട് പറഞ്ഞു

ഈശ്വരാ...ഇനി എങ്ങന ഈ കൊച്ചിനെ പറഞ്ഞു ഒന്ന് മനസ്സിലാക്കുക...
അവൻ തലയിൽ കൈ വച്ചു പോയി....

ചിന്നുട്ടാ നോക്ക്...നാളെ ചിന്നുട്ടൻ വരാൻ പാടുള്ളൂ...ഇന്ന് വന്നാൽ പിന്നെ ആരും എൻ്റെ കൊച്ചിൻ്റെ കൂടെ കളിക്കില്ല...അതുകൊണ്ടല്ലേ മീശക്കാരൻ അങ്ങനെ പറഞ്ഞെ...അവനും ചുണ്ട് പിളർത്തി കൊണ്ട് അവളോട് പറഞ്ഞു...


ആണോ...സത്യം ആയിട്ടും...അവള് കണ്ണുകൾ തുടച്ചു....

എന്ന ചിന്നു നാളെ വരുന്നുള്ളൂ...നല്ല മീശക്കാരനാ...അവള് അവൻ്റെ മീശ പിടിച്ച് വലിച്ച് ഉള്ളിലേക്ക് ഓടി...

അവൻ അവള് പോകുന്നത് ഒരു ചിരിയോടെ നോക്കി ഇരുന്നു.....

പയ്യെ അവൻ അവിടുന്ന് എഴുനേറ്റു...


അമ്മെ അമ്മെ...

ന്താ ചിന്നുട്ടിയെ ....

അമ്മെ.....! മീശക്കാരൻ എന്നെയും അമ്മയെയും നാളെ അവരുടെ വീട്ടിൽ കൊണ്ട് പോകും അല്ലോ...അവിടെ നിന്നും എന്നും മീശക്കാരൻ എൻ്റെ കൂടെ കളിക്കാം എന്ന് പറഞ്ഞു...നിച്ച് എന്നും സാവു അമ്മെടെയും കേശവച്ചൻ്റെയും കൂടെ നിക്കാല്ലോ....
അവള് അത്യത്തികം സന്തോഷത്തോടെ പറയുന്നത് കേട്ട് ആ അമ്മ പുഞ്ചിരിച്ചു...
മനസ്സ് നിറഞ്ഞ ഒരു ചിരി.....


അപ്പൊൾ ആണ് സാവിത്രിയുടെ കൂടെ ഹരി അങ്ങോട്ടേക്ക് വന്നത്...


ശ്രീദേവി അവരെ നോക്കി പുഞ്ചിരിച്ചു......

ശ്രീ അമ്മയോട് ഞങ്ങൾക്ക് ഒരു കാര്യം പറയാൻ ഉണ്ട്...

എന്താ......മോനെ...

അത്പിന്നെ ശ്രീദേവി...മോളുടെ കല്യാണം കഴിഞ്ഞാൽ താൻ ഞങ്ങളുടെ കൂടെ അവിടേക്ക് പൊന്നോളു...

അത് ശേരിയാവില്ല...സാവിത്രിയെച്ചി...


അത് എന്താ അമ്മെ ശേരിയാകത്തെ...നിങൾ പിന്നെ ഇവിടെ ഒറ്റക്ക് നിൽക്കണ്ട...

അത് മോനെ ...

അച്ഛൻ കൂടെ പറഞ്ഞു തന്നെയാണ് ഞങൾ ഇത് ഇവിടെ വന്ന് ചോദിക്കുന്നെ.....പിന്നെ ചുന്നുവിനും അപ്പൊൾ സന്തോഷം ആകും...അമ്മ വരാതെ അവൾക് വെഷമം ആവില്ലേ...

അതെ ശ്രീദേവി...ഇനി വെറുതെ എന്തിനാ ഇവിടെ വാടക ഒക്കെ കൊടുത്ത് നിൽക്കുന്നെ.....അവിടെ ആണെങ്കിൽ ഞങ്ങൾക്കും സന്തോഷം മോൾക്കും...
സാവിത്രി പുഞ്ചിരിയോടെ അവരോട് പറഞ്ഞു...


ശെരി...ചേച്ചി...ഞാൻ വരാം...അവർ അവരിക്കു നേരെ ഒരു ചിരി സമ്മാനിച്ചു.............!

ഇത്തിരി നേരം കൂടെ സംസാരിച്ചു ഹരിയും സാവിത്രിയും അവിടെന്ന് മടങ്ങി.....


❣️


നേരം പര പരാന്ന് വെളുത്തു....

പിറ്റേന്ന് രാവിലെ എഴുനേൽക്കാൻ വിളിച്ചതിൻ്റെ പരിഭവത്തിൽ ആണ് ചിന്നു...

അമ്മെ... ചിന്നുനു ഇച്ചിരി നേരം കൂടെ കിടക്കണം...ചുണ്ട് പിളർത്തി കൊണ്ട് അവള് പറഞ്ഞു...

ചുന്നുട്ടാ മോൾക്ക് ഇന്ന് ഹരിയെട്ടൻ്റെ വീട്ടിൽ പൊണ്ടെ...

മീശക്കാരൻ്റ വീട്ടിൽ ആണോ...അമ്മെ...

അതെലോ...

ആണോ എന്ന വാ വേഗം പോകാല്ലോ...

ആയില്ല മോളെ...കുളിച്ച് ചുന്തരി ആകണ്ടെ...

വേണം അല്ലോ...അവള് തുള്ളി ചാടി എഴുന്നേറ്റു...

കയ്യിൽ പാവ ആയി ഓടുന്ന അവളെ കാൺകെ ആ അമ്മയുടെ കണ്ണിൽ നിന്നും മിഴി നീർ പൊഴിഞ്ഞു...

❣️





അവളെ ഒരുക്കുക ആയിരുന്നു ശ്രീദേവി കൂടെ അവിടെ അടുത്ത് ഉള്ള ഒരു പെൺ കുട്ടിയും ഉണ്ട്...

ചുവപ്പ് സാരിക്ക് ഒരു കരിം പച്ച നിറത്തിൽ ഉള്ള ബ്ലൗസ് ആയിരുന്നു അവളുടെ വേഷം...കഴുത്തിൽ ശ്രീദേവി അവൾക്കായി വാങ്ങിയ ഒരു മാല ഉണ്ട്...ഇരു കൈകളിൽ അണിയാൻ സാവിത്രി നൽകിയ ഓരോ വളകളും...കാതിൽ ഒരു ജിമിക്കിയും... നെറ്റിൽ ഒരു കുഞ്ഞു പൊട്ടും... കണ്ണുകൾ ചെറുതായി കരിമഷി കൊണ്ട് എഴുതിയിട്ടുണ്ട്... ചുണ്ടിൽ നിഷ്കളങ്കമായ ഒരു ചിരിയും ഉണ്ട്...ഇത് അല്ലാതെ മറ്റൊരു അലങ്കാരവും അവളിൽ ഉണ്ടായിരുന്നില്ല.......


ശ്രീദേവി അമ്മ അവളുടെ മുഖത്ത് ഒന്ന് തലോടി...അവളുടെ പിൻ കഴുത്തിൽ ആയി അവർ കൺമഷി തൊട്ടു...

അമ്മെ എന്തിനാ ചിന്നൂനെ ഒരുക്കുന്നെ...അവള് അമ്മയോടായി ചോദിച്ചു

ഇന്ന് ചുന്നുന് ഹരിയുടെ വീട്ടിൽ പോകണ്ടേ... മ്മ്മ്...


ആ.....പോകണം...വേഗം വായോ അമ്മെ...അവള് സന്തോഷത്തോടെ പറഞ്ഞു...

ശെരി...അതിന് ആദ്യം ക്ഷേത്രത്തിൽ പോകണല്ലോ...

എന്തിനാ...🤔 അവള് സംശയത്തോടെ ചോദിച്ചു...


അവിടെയ അവരൊക്കെ ഉള്ളത്...

ആണോ...എന്ന വാ നമ്മക് വേഗം പോണം...


കയ്യിൽ പാവയും ആയി പോകാൻ ഒരുങ്ങുന്ന അവളെ ശ്രീദേവി തടഞ്ഞു...

പാവ ഇവിടെ വച്ചിട്ട് പോയ മതി മോളെ...അത് അവിടെ എടുതുട...

മ്മംഹ്.....നിച്ച് ടുട്ടു ഇല്ലാതെ പോകാൻ ഒക്കുല...

മോളെ...പറയണത് അനുസരിക്ക്.....

അവള് പിന്നെയും ഇല്ലെന്ന് പറഞ്ഞു....ചുണ്ടുകൾ വിധുംബാൻ തുടങ്ങി....

പോട്ടെ ശ്രീദേവി അവള് അത് എടുത്തോണ്ട് വന്നോട്ടെ...
അവിടെ വന്ന ഒരു സ്ത്രീ പറഞ്ഞു...


അതിന് അവരും സമ്മതം മൂളി....
പാവയെ കൂട്ടാൻ സമ്മതിച്ചപ്പോ ചിന്നുവും ഹാപ്പി........

❣️
അടുത്ത് തന്നെ ഉള്ള ഒരു ക്ഷേത്രത്തിൽ വച്ചാണ് താലികെട്ട്...

തൻ്റെ ജീവിതത്തിലെ പ്രധാന പെട്ട ഒരു നിമിഷത്തിൽ ആണ് അവള് കാലെടുത്ത് വയ്ക്കാൻ പോകുന്നത് എന്ന് അവൾക്ക് അറിയില്ലായിരുന്നു...


ക്ഷേത്രനടയിൽ ചിന്നുവിനെയും കാത്ത് നിൽക്കുക ആണ് ഹരി...

അവള് നടന്നു വരുന്നത് കണ്ടതും അവൻ്റെ മുഖം ഒന്ന് പ്രകാശിച്ചു...

അവൻ്റെ അരികിൽ അവളെ കൊണ്ട് നിർത്തിയപോളും അവളുടെ കയ്യിൽ പാവ അവള് മുറുക്കെ പിടിച്ചിരുന്നു...

ചിനൂട്ടി ഇന്ന് ചുന്തരി ആയിറ്റുണ്ടല്ലോ...

സത്യം...കണ്ണുകൾ വിടർത്തി അവള് ആരാഞ്ഞു...

ആന്നേ സത്യം...അവൻ അവളെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു...


 ഇല ചീന്തിൽ നിന്നും അവൻ ചന്ദനം അവളുടെ നെറ്റിയിൽ തൊട്ട്...

ഇനി മീശക്കാരന് തൊട്ട് തരുമോ...അവൻ അവളോട് ചോദിച്ചു...

ആ...... തരാലോ... അവള് ആവേശത്തോടെ അതിൽ നിന്നും ചന്ദനം അവൻ്റെ നെറ്റിയിൽ തൊട്ട് കൊടുത്ത്...


താലികെട്ടിന് നേരം ആയി...പൂജാരി വന്നു പറഞ്ഞു...

അവനു നേരെ നീട്ടിയ താലത്തിൽ നിന്നും അവൻ 
 ആലിലത്താലി എടുത്തു.....

ചിന്നു എന്താണ് ഈ നടക്കുന്നത് ഒന്നും തിരിയാതെ നിൽക്കുക ആണ്... 

അവൻ താലി അവളുടെ കഴുത്തിൽ ചർത്തിയപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു...

അവളുടെ സീമന്തരേഖയിൽ അവൻ ഒരു നുള്ള് കുങ്കുമം കൊണ്ട് ചുവപ്പിച്ചു.....പയ്യെ അവൻ്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ ചേർത്തു......അത്യത്തിക്കം സ്നേഹത്തോടെ...വാത്സല്യത്തോടെ...ഇനി ഒരിക്കലും തന്നെ പിരിഞ്ഞു പോകരുത് എന്ന ഉറച്ച നിശ്ചയത്തോടെ അവൻ അവൾടെ കൈകൾ കോർത്ത് പിടിച്ചു........

മീശക്കാരൻ എന്തിനാ എൻ്റെ കഴുത്തിൽ ഈ മാല ഇട്ടേ... കഴുത്തിൽ ഉള്ള താലി മാല കയിൽ പിടിച്ച് കളിച്ച് കൊണ്ട് അവള് സംശയത്തോടെ അവനോട് ചോദിച്ചു...

ഇത് ഇട്ടാല് മാത്രേ എൻ്റെ കൂടെ
ചുന്നുനു വരാൻ പറ്റുള്ളൂ...ഇല്ലേൽ വീട്ടിൽ കയറ്റത്തില്ല... അവൻ ചുണ്ട് പുറത്തേക്ക് ഉന്തി അവളോട് പറഞ്ഞു

ആണോ...

ആ... അതുകൊണ്ട് ഇത് സൂക്ഷിക്കണം കേട്ടോ...

ശെരി...മീശക്കാരൻ പറഞ്ഞത് കൊണ്ട് ഞാൻ ഇത് കളയുല...

അവൻ ചിരിച്ചു കൊണ്ട് അവളുടെ മുഖത്ത് പയ്യെ തട്ടി...


നാസികിലേക് സാമ്പറിൻ്റെ മണം ഇരച്ചു കയറിയപ്പോൾ തന്നെ ചുന്നുവിന് വിശക്കൻ തുടങ്ങി...


വായോ ചിന്നൂന്
വിശക്കുന്നു.... കുടലും തടവി കൊണ്ട് അവള് ഹരിയുടെ കയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു...

ആ..... വാ...പോകാലോ...

ആ....ക്ഷേത്രത്തിൽ വച്ച് തന്നെ ആയിരുന്നു സദ്യ ഒരുക്കിയത്...

തൂവെള്ള ചോറും.., സാമ്പാർ,പച്ചടി കിച്ചടി ,അവയിൽ, തോരൻ ,കാളൻ, ഓലൻ, ഉപ്പേരി ,അച്ചാർ, പപ്പടം...എന്നിവ ഇലയിൽ നിരത്തി വച്ച്...പാൽപായസം, പ്രഥമൻ എന്നവിയും ഉണ്ടായിരുന്നു...

എനിക്ക് വായിൽ വച്ച് തരുവോ..... മീശക്കാരാ....... അവള് അവനോടായി ആരാഞ്ഞു...

തരാല്ലോ... ൻ്റേ ചിന്നുട്ടന് അല്ലാതെ ഞാൻ ആരിക്ക വാരി കൊടുക്കുക...

അവള് ഉത്സാഹത്തോടെ വാ തുറന്നു...

അവൻ ഓരോ ഉരുള ആയി അവൾക് വായിൽ വച്ച് കൊടുത്തു...

എല്ലാം അവള് കഴിച്ചു...

ദെ...ഉണ്ണിവയർ നിറഞ്ഞു അല്ലോ.. വയറ്റിൽ തൊട്ട് കൊണ്ട് അവള് അവനൊടായി പറഞ്ഞു...

അവൻ ചിരിച്ച് പോയി...

അവരെ നോക്കി നിന്നവരിലും ആ ചിരി പടർന്നു.....


ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് അവർ എല്ലാവരും അവിടെ നിന്നും ഇറങ്ങി...

വീട്ടിൽ എത്തിയതും ചിന്നു കാറിൽ നിന്നും ചാടി ഇറങ്ങി...


സാവു അമ്മെ...ഞാൻ ഇനി നിങ്ങടെ കൂടെയ...
പുറത്ത് അവളെ കാത്ത് നിൽക്കുന്ന സവിത്രിയോട് അവള് ഓടി ചെന്ന് പറഞ്ഞു...

അന്നോ...എന്ന വാ നമ്മക്ക് അകത്തേക്ക് പോകാം...

വായോ...

അവളുടെ കൈ പിടിച്ച് സാവിത്രി അകത്തേക്ക് കയറി...
പുറകിലായി ഹരിയും...

അവരെ അവിടെ ഉള്ള ഹാളിൽ ഇരുത്തി...

അവർക്ക് രണ്ട് പേർക്കും സാവിത്രി മധുരം വായിൽ വച്ച് കൊടുത്തു...

ഹരിയുടെ അമ്മാവനും അമ്മായിയും അവരുടെ മോളും കല്യാണത്തിന് എത്തിയിരുന്നു...

ഈ കല്യാണത്തിന് അവർക് രണ്ട് പേർക്കും എതിർപ്പ് ആയിരുന്നു... അവരുടെ മകൾ അക്ഷരയെ കൊണ്ട് അവനെ കല്യാണം ചെയ്യിപ്പിക്കാൻ അവർക്ക് മോഹം ഉണ്ടായിരുന്നു...അത്കൊണ്ട് തന്നെ അവർ പെട്ടന്ന് അവിടെ നിന്ന് മടങ്ങി...

എന്നാ അക്ഷര അവിടെ രണ്ട് ദിവസം താമസിക്കാൻ തീരുമാനിച്ചു...അവൾക് ഹരിയെ കെട്ടണം എന്നൊരു ആശ ഒന്നും ഉണ്ടായിരുന്നില്ല...

ഹാളിൽ ഇരിക്കുന്ന ചിന്നുവിൻ്റെ അരികിൽ അക്ഷര ചെന്നു...

ചിന്നുവേ താൻ എന്നെ കൂടെ കൂട്ടുമോ...അക്ഷര ആയിരുന്നു...

കൂട്ടാലോ... പേര് ന്താ...അവള് തല ഒന്ന് പൊക്കി താത്തി അക്ഷരയോട് ചോദിച്ചു...

അക്ഷര എന്നാ...എന്നെ അക്കു എന്ന് വിളിച്ചോ...

ശെരി...അക്കു വായോ നമ്മക് കളിക്കാം...

മീശക്കാര എൻ്റെ കൂടെ അക്കു കളിക്കാം എന്ന് പറഞ്ഞല്ലോ...മീശക്കാരൻ വരുന്നോ...

ഇല്ലാ നിങൾ പോയി കളിച്ചെച്ചും വാ...അവൻ അവളുടെ മുഖത്ത് ഒന്ന് തട്ടി...

അക്ഷരക്കും അവളുടെ കൂട്ട് ഒത്തിരി ഇഷ്ടം തോന്നി....ഒരു കളങ്കവും ഇല്ലാത്ത ആ സ്നേഹം അവളും ആസ്വദിച്ചു...

അവള് ഓടി തുള്ളി പോയി...

രാത്രി ആയതും ഭക്ഷണം ഒക്കെ കഴിച്ച് കിടക്കാൻ വേണ്ടി അവള് ശ്രീദേവിയെ തിരഞ്ഞു...

അവള് അവരെ കണ്ടതും അവരുടെ അരികിലേക്ക് ഓടി ചെന്ന്...

അമ്മ വായോ നമ്മക് 
ഓറങ്ങണ്ടെ...

ചിന്നു ഇന്ന് ഹരിടെ കൂടെ അല്ലേ കിടക്കണ്ടെ...മാത്രവും അല്ല അക്ഷര മോൾ എൻ്റെ കൂടേയ പിന്നെ ഇവിടെ സ്ഥലം ഇല്ലാലോ...

എൻ്റെ അമ്മെൻ്റെ അടുത്ത് നിക് തന്നെ കിടക്കണം...

എന്നാ അക്കു ഹരിയുടെ കൂടെ കിടനോട്ടെ...അവൻ അവൾടെ കൂടെ പിന്നെ കളിക്കും... ചിന്നൂനെ കുട്ടില്ല...

മെണ്ട ...മീശക്കാരൻ എൻ്റെയ ...ഞാൻ പോവാ...ഉമ്മ😘അവള് അമ്മയുടെ കവിളിൽ മുത്തം കൊടുത്ത് ഓടി...

റൂമിൽ എത്തിയതും അവള് ഹരിക്ക് അരികിൽ ചെന്നു...

മീശക്കാര നമ്മക് ഇന്ന് മായക്കണ്ണൻ കാണാം...

ഓ..ശെരി കാണാല്ലോ...

 നല്ല മീശകാരനാ... അവള് അവൻ്റെ കവിളിൽ ചുണ്ടുകൾ ചേർത്തു...

ഹരി പെട്ടന്ന് തരിച്ചു പോയി...പയ്യെ അവൻ aa കവിളിൽ ഒന്ന് തലോടി... ഒന്ന് ചിരിച്ചു... തൻ്റെ പ്രിയപ്പെട്ടവളിൽ നിന്നും കിട്ടുന്ന ആദ്യ ചുബനം...

 അവൾക് അരികിൽ ഇരുന്നു മായക്കണ്ണൻ പ്ലേ ചെയ്തു കൊടുത്തു...
അവള് ആവേശത്തോടെ അത് കണ്ടുകൊണ്ടിരുന്നു...

ആദ്യരാത്രിയിൽ ഫാര്യക്ക് കൊച്ച് ടിവി വച്ച് കൊടുക്കേണ്ടി വന്ന എൻ്റെ ഒരു അവസ്ഥയെ🥴🥴🥴...അവൻ അവനോട് തന്നെ പറഞ്ഞു പോയി...

അവളുടെ കളിച്ചിരി ഒക്കെ കാണുമ്പോൾ അവൻ അവളോട് വല്ലാത്ത ഒരു വാൽസല്യം തോന്നി...

കുറെ നേരം അതും കണ്ട് ഇരുന്നു പയ്യെ ചിന്നു ഉറങ്ങി...

അവളെ തൻ്റെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു കൊണ്ട് അവനു നിദ്രയെ പുൽകി...





(തുടരും)


പ്രണയമഴ ✍️


മഴയുടെ നാദമായ്....💓 - 5

മഴയുടെ നാദമായ്....💓 - 5

4.8
3503

മഴയുടെ നാദമായ്....💓 PART 5 കാലത്ത് ആദ്യം ഉണർന്നത് ഹരി ആയിരുന്നു...തന്നോട് ചേർന്ന് ഉറങ്ങുന്ന ചിന്നുവിനേ തന്നെ അവൻ ഇമവെട്ടാതെ നോക്കി... അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ച് അവൻ അവളെ കുറച്ച് നീക്കി കിടത്തി ഫ്രഷ് ആകാൻ കയറി... കുളിച്ച് ഇറങ്ങി അവൻ താഴേക്ക് ഇറങ്ങി...അവനെ കണ്ടതും ശ്രീ അമ്മ ചിന്നുവിന ചോദിച്ചു... അവള് ഉറങ്ങുകയ... ഞാൻ ചെന്ന് വിളിക്കാം മോനെ... വേണ്ട അമ്മെ ഇന്നലെ കാലത്തെ എഴുനേറ്റത് ആയിരിക്കില്ലെ......അതുകൊണ്ട് ഉറങ്ങിക്കൊട്ടെ... എന്നാലും... ഒരു എന്നാലും ഇല്ല എൻ്റെ ശ്രീദേവിയെ... നീ വാ എന്നും പറഞ്ഞു സാവിത്രി അവരെ കൂട്ടി അടുക്കളയിലേക്ക് പോയി... കുറച്ച് കഴ