Aksharathalukal

മഴയുടെ നാദമായ് - 3

മഴയുടെ നാദമായ്....💓

PART 3

പിന്നെ അങ്ങോട്ട് ചിന്നുവും ഹരിയും വലിയ കൂട്ടായി...
അവളുടെ ഓരോ കുട്ടിതരങ്ങളും അവൻ ആസ്വദിച്ചിരുന്നു...


ഒരു ദിവസം അവർ രണ്ടും കൂടെ ഇരുന്നു ടിവി കാണുക ആയിരുന്നു...

ഡോറ ഇപ്പൊ പരസ്യം ആണ് ചിന്നുട്ട...നമ്മക്ക് മാറ്റി വെക്കാം...

ബേണ്ട...

നല്ല ചിന്നു അല്ലേ...


ആ..... ശെരി ചിന്നിനു മുട്ടായി വാങ്ങി തരണം...

ആ..തരാം...☺️
എന്നും പറഞ്ഞ് ഹരി ചാനൽ മാറ്റി....

ആ ചാനലിൽ ഉള്ളത് കണ്ട് ചിന്നു ആകെ അസ്വസ്ഥത ആയി .......

ഒരാള് മറ്റൊരാളെ വെട്ടി വീഴ്ത്തുന്ന കാഴ്ച ആയിരുന്നു അത്...

അത് കണ്ടതും അവള് തല മുടി കോർത്ത് ശക്തിയോടെ വലിച്ച്...ഉറക്കെ നിലവിളിച്ചു...

അവളുടെ അവസ്ഥ കണ്ട് ആകെ ഞെട്ടി ഇരിക്കുക ആണ് ഹരി...

പെട്ടന് തന്നെ അവള് ബോധം മറഞ്ഞു വീണിരുന്നു...

ചിന്നു ... , ചിന്നു ഡാ ...കണ്ണ് തുറക്ക്...അവൻ തട്ടി വിളിച്ചിട്ടോന്നും അവള് ഉണർന്നില്ല...

ശ്രീദേവി അമ്മയും അവിടെ വന്നു മുഖത്തേക്ക് വെള്ളം തെളിചിട്ടും അവള് ഉണർന്നില്ല...

ഹരി അവളെ തൻ്റെ കൈകളിൽ കോരി എടുത്ത് തൻ്റെ കാറിൽ കൊണ്ട് കിടത്തി...

അപ്പോളേക്കും അമ്മമാരും വന്നിരുന്നു...കേശവച്ചൻ പുറത്ത് പോയതായിരുന്നു....വിവരം അറിഞ്ഞ് അദ്ദേഹവും ഹോസ്പിറ്റലിലേക്ക് പോന്നു...


ഹോസ്പിറ്റൽ എത്തിയതും അവളെ വേഗം തന്നെ ICU വിൽ മാറ്റി...

എല്ലാവരും ആകെ ടെൻഷൻ ആയി ... അവൾക്ക് എന്താ എന്ന് അറിയാതെ അവർ ആകെ വിഷമത്തിൽ . ആയി...

ഡോര് തുറന്നു ഡോക്ടർ വന്നു...

ചൈതന്യ എന്ന ആളുടെ relatives.....?.

 ഹരി ഡോക്ടറുടെ അടുത്തേക്ക് നീങ്ങി...

See Mr..

ഹരീഷ്...

Ok...see Mr Hareesh ... ആ കുട്ടി ആകെ ശോക്കെഡ് ആണ്...അവള് ആകെ ടെൻസഡ് ആ...എന്താണ് അവൾക് ഇങ്ങനെ പറ്റാൻ...പെട്ടന്ന് എന്തേലും കണ്ട് പെടിച്ചതനോ...


ഞങ്ങൾ ടിവിൽ ഒരു ഫിലിം കാണുക ആയിരുന്നു...അതിൽ ഒരാള് മരിക്കുന്നത് ആയിരുന്നു ...അപ്പൊൾ ആണ് അവള് ആകെ അസ്വസ്ഥത ആയത്...

Ok... ആ കുട്ടിയുടെ ലൈഫിൽ എന്തെങ്കിലും അത് പോലെ വല്ലതും മുമ്പ് സംഭവിച്ചിരുന്നോ ...

ഹ..അവളുടെ അച്ഛൻ അവളുടെ മുമ്പിൽ വെച്ചാണ് മരിച്ചത്...

ഓഹ് ...കൂട്ടി ഇപ്പോഴും അതിൻ്റെ shock വിട്ടു മാറിയിട്ടില്ല...
അന്ന് അവൾക് നേരെ എന്തെങ്കിലും ആക്രമണം ഉണ്ടായിരുന്നോ...

എന്തെ ഡോക്ടർ അങ്ങനെ ചോദിച്ച്...?

അവളുടെ തലയിൽ ശക്തം ആയി അടി ഏറ്റ മുറിപ്പാട് ഉണ്ട്...

😳😳😳...

അതുകൊണ്ട് ആയിരിക്കാം അവൾക് അന്ന് നടന്നത് ഒന്നും പൂർണമായി ഓർമയിൽ ഇല്ലാത്തത്...കൂടെ അന്ന് അച്ഛനെ മുമ്പിൽ വച്ച് കൊന്നതിൻ്റെ ഷോക്കിൽ ആണ് അവളുടെ മനസ്സിൻ്റെ താളം തെറ്റിയത്...അവള് ഇനി പയ്യെ നോർമൽ ആകും...but അവളെ നല്ല പോലെ നിങൾ കെയർ ചെയ്യണം...പൂർണമായും അസുഖം മാറാൻ അവളിൽ നൽകപ്പെടുന്ന സ്നേഹ പരിചരങ്ങൾ കൊണ്ട് മാത്രമേ സാധിക്കുള്ളു...
പിന്നെ ഇനി അവൾക്ക് സ്ട്രെസ്സ് കൊടുക്കുന്ന ഒന്നും ചെയ്യരുത്...
പെട്ടന്ന് അവള് എല്ലാം ഓർത്തെടുതാൽ അവള് സ്വയം ഇല്ലാതാക്കാൻ ശ്രമിക്കും...അതുകൊണ്ട് അവള് പയ്യെ പയ്യെ എല്ലാം മനസ്സിലാക്കി ജീവിതത്തിലേക്ക് വരും...

ഓകെ... ഡോക്ടർ...

നാളെ ഡിസ്ചാർജ് ആകും...കൊറച്ച് കഴിഞ്ഞാൽ റൂമിൽ മറ്റും അപ്പൊൾ എല്ലാവർക്കും കാണാം...

അവൻ അതിന് തല കുലുക്കി മാറി നിന്നു...

ഇത്തിരി നേരം കൂടെ കഴിഞ്ഞതും അവളെ റൂമിൽ മാറ്റി..


 അവളെ കാണാൻ അവർ എല്ലാവരും അങ്ങോട്ടേക്ക് പോയി...

തളർന്നു ക്ഷീണിത ആയ അവളെ കണ്ട് അവൻ്റെ ഉള്ളം വിങ്ങി.....

അമ്മേ...ചിന്നു ഇത് എവിട... ചുന്നുൻ്റെ തല ഒക്കെ വേനിക്കുന്ന്...

തലയിൽ ഒക്കെ തൊട്ട് അവള് സങ്കടത്തോടെ പറഞ്ഞു....

മോള് കണ്ണ് അടച്ച് കിടന്നോ...ഒന്നും ഇല്ല .....

ഏയ്... മീശകാരാ...നിച്ച് മാങ്ങി തരാം എന്ന് പറഞ്ഞ മുട്ടായി ഇവിടെ...

വാങ്ങി തരാം ചിന്നൂട്ടി...

വേം മേണം കേട്ടോ... ചിന്നു നോക്കി ഇരിക്കുമെ....

ഒരു ഉറക്കം ഉണർണതും അവള് കൊച്ച് കുഞ്ഞായി മാറിയിരുന്നു...

പയ്യെ അവള് ഉറക്കത്തെ കൂട്ട് പിടിച്ചു.....

അവള് ഉറങ്ങി എന്ന് കണ്ടതും അവൻ അവർക്ക് നേരെ തിരിഞ്ഞു......

അച്ഛനോടും അമ്മമരോടും എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്...

 

എന്താ മോനെ....നീ പറ....

അമ്മേ അച്ഛാ പെട്ടന്ന് തന്നെ എൻ്റെയും ചിന്നുവിൻ്റെ കല്യാണം നടത്തണം...
നിങ്ങളുടെ അഭിപ്രായം എന്താ...?

ഞങ്ങൾക്ക് സമ്മതം...ശ്രീദേവി എന്താ ഒന്നും പറയാതെ...

ഞാൻ എന്ത് പറയാനാ എൻ്റെ മോളുടെ കൂടെ നല്ലതിന് വേണ്ടി അല്ലേ എനിക്ക് സന്തോഷമേ ഉള്ളൂ...

ഹോസ്പിറ്റലിൽ ശ്രീദേവിയും ഹരിയും നിൽകാം എന്ന് പറഞ്ഞത് കൊണ്ട് കേശവനും സാവിത്രിയും അവിടെ നിന്നും മടങ്ങി...

അവർ ഇറങ്ങും നേരം ഇരുട്ടിതുടങ്ങിയിരിക്കുന്നു...

ഹരി പോയി ശ്രീദേവിക്ക് ചിന്നുവിനും വേണ്ടി ഫുഡ് വാങ്ങി കൊണ്ടുവന്നു...

അവനെ കണ്ടതും ചിന്നു കൈ രണ്ടും അവനു നേരെ നീട്ടി...

എന്താ ...ചിന്നു... മ്മ്....

നിച്ച് വാങ്ങി തരാം എന്ന് പറഞ്ഞു പറ്റിച്ചു അല്ലേ..അവള് ചുണ്ട് പുറത്ത് തള്ളി വിധുബി...

അയ്യേ ചിന്നു പെണ്ണു കരയുവാ.. ഇതാ നിൻ്റെ മിട്ടായി.....

കൈയ്യിൽ കരുതിയ മിഠായി അവൾക് നേരെ നീട്ടി.....
അവൻ അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി...

അതൊക്കെ കണ്ടപ്പോൾ ശ്രീദേവിയുടെ മനസ്സ് നിറഞ്ഞു...

അമ്മ കിടന്നോ...ഫുഡ് കഴിച്ച് കിടന്നോ ഞാൻ നോക്കിക്കോളാം ഇവളെ...

എന്നാലും മോനെ അത് വേണ്ട...മോൻ ഉറങ്ങിക്കോ...

അമ്മ ഇനി ഒന്നും പറയണ്ട...ഇവളെ എൻ്റെ ഭാര്യ ആകാൻ പോകുന്ന പെണ്ണ് ആണ് ഞാൻ നോക്കിക്കോളാം അമ്മെ...

☺️☺️☺️☺️...ശെരി മോനെ...നീ വല്ലതും കഴിച്ചോ.....?

ആ.... കഴിച്ച് അമ്മെ...

അതിനവർ ഒന്ന് തലയാട്ടി തനിക്ക് കരുതിയ ഭക്ഷണം എടുത്ത് കഴിച്ചു....

അപ്പോഴേക്കും ഹരി ചിന്നുവിന് ഫുഡ് വാരി കൊടുക്കുക ആയിരുന്നു...
അവള് അവൻ കൊടുക്കുന്നത് ഒരു മടിയും കൂടാതെ കഴിച്ചു.....

അമ്മ അവരെ നോക്കി കുറച്ച് നേരം ഇരന്നു ....അവരെ നോക്കി സന്തോഷത്തോടെ അവർ അവിടെ 
കിടന്നു...

ഭക്ഷണം കൊടുത്ത് അവളുടെ മുഖം അവൻ തുടച്ചു കൊടുത്തു....എന്നിട്ട് അവൻ ചെന്ന് അവൾക് അരികിൽ ഇരുന്നു...നേരത്തെ ഉറങ്ങിയത്തിനാൽ അവൾക് ഉറക്കം ഇല്ലായിരുന്നു...

അവൻ അവളുടെ മുടയിഴകളിലൂടെ വിരലോടിച്ചു...


മീഷകാരാ...നിച്ച് ഉറക്കം വരുന്നില്ല...ചുണ്ട് പിളർത്തി കൊണ്ട് അവള് പറഞ്ഞു...

അതെ കുറച്ച് കഴിയുമ്പോൾ ഉറക്കം വരും.....അവൻ ഒരു ചിരിയോടെ അവൾക് ഉത്തരം നൽകി....

എന്ന നമ്മകു കളിക്കാം...
അവള് കണ്ണുകൾ വിടർത്തി പ്രതീക്ഷയോടെ ചോദിച്ചു.....


അവളുടെ മുഖത്തെ പ്രതീക്ഷ കണ്ടതും മറുത്ത് പറയാൻ അവനു തോന്നിയില്ല...
എന്താ ഇപ്പോ ഇവിടെന്നു കളിക്കുക..... മ്മ്...അവൻ ആലോചനയോടെ അവളോട് ചോദിച്ചു....


നിച്ച് അറിയില്ല....മീശകരാൻ പറ...

അയ്യോ നിചും അറിയുല്ലലോ...എന്നാ ചെയ്യും...അവനും ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു ...


അപ്പോ ഇനി എന്ത് ചെയ്യും...അവളും ചുണ്ട് പിളർത്തി....

നമ്മക്ക് ഫോണിൽ ഡോറ കാണാം...

ഹ....... അവള് പല്ലുകൾ കാട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു...

എല്ലാ...ചിന്നുട്ടി എന്തേ എന്നെ മീശക്കാരൻ എന്ന് വിളിക്കുന്നെ....?...

അത്...വലിയ മീശ്യ മീശകാരന്...കേശവചേക്ക് ഒന്ന് ഇല്ലലോ...അതാ.....
അവള് അവൻ്റെ മീശ പിരിച്ച് വച്ച് പറഞ്ഞു...

ആഹാ...അങ്ങനെ ആണോ....അവൻ ഒന്ന് ചിരിച്ചു...

അതെല്ലോ....അവള് നിഷ്കളങ്കമായി പറഞ്ഞു...


എന്ന ഡോറ വെക്കട്ടെ.....


ആ...വേം വച്ച് താ...

ഡോറയോട് പറ ആ കുറു നരി ബാക്കിൽ ഉണ്ടെന്ന്...
ഇല്ലേൽ ഇപ്പൊ ഡോറെയെ പിടിക്കും...അയ്യോ...
കാണുന്നതിൽ ഇടയിൽ അവള് വിളിച്ചു പറയുന്നുണ്ടായിരുന്നു....

ഡോറയെ പിടിക്കില്ല കേട്ടോ...
അവൻ അവളുടെ മുഖത്ത് തട്ടി കൊണ്ട് പറഞ്ഞു....

ഡോറ കഴിനല്ലോ... നമ്മക് മായകണൻ കാണാം...

ശെരി ശെരി...ഞാൻ നോക്കട്ടെ...

"മായം മായം മായം ജാലം ജാലം ജാലം മനസ്സിനുള്ളിൽ കയറി കൂടും കള്ളച്ചാരന്നെ എന്നും എന്നും മുന്നിൽ ഞങ്ങടെ മായകണ്ണൻ എന്നും എന്നും മുന്നിൽ മായകണ്ണൻ...."

കൈകൾ കൊട്ടി തലയാട്ടി കൊണ്ട് 
ഒരു പ്രത്യേക ടുണിൽ അവള് പാട്ട് പാടുന്നത് നോക്കുക ആയിരുന്നു ഹരി...

അവളുടെ കളികൾ കാണെ അവൻ്റെ ചുണ്ടിലും പുഞ്ചിരി തെളിഞ്ഞു....

പയ്യെ പയ്യെ അവള് ഉറക്കം പിടിച്ചു...

അവളുടെ മുടയിഴകലിലുടെ അപ്പോഴും അവൻ വിരൽ ചലിപ്പിച്ച കൊണ്ടിരുന്നു...
അവളുടെ നിഷ്കളങ്കത നിറഞ്ഞ മുഖത്ത് തന്നെ അവൻ ഉറ്റുനോക്കി ...
പയ്യെ അവളുടെ അരികിൽ ഇരുന്നു അവനും ഉറങ്ങി...







രാവിലെ തന്നെ ഡിസ്ചാർജ് വാങ്ങി അവർ വീട്ടിലേക്ക് തിരിച്ചിരുന്നു...
ഹരിയുടെ വീട്ടിൽ ആണ് അവർ പോയത്...അപ്പുറത്ത് പൂട്ടി ഇട്ടെക്കുക ആയിരുന്നു...


വീട്ടിൽ എത്തിയതും അവള് വേഗം വെളിയിൽ ചാടി...



സാവു അമ്മെ...കേശവചെ എവിടെ ...നിങൾ എന്തെ ന്നേ കൂട്ടാൻ വരാന്നെ...
ചിന്നുട്ടീ മിണ്ടില്ല...നോക്കിക്കോ...

പുറത്തേക്ക് ഇറങ്ങിയതും പരാതി പെട്ടി അവള് തുറന്നു...


അയ്യോ അമ്മേടെ ചിന്നു പെണ്ണു പിണങ്ങലെ....അമ്മ മോൾകു ഭക്ഷണം ആകാൻ വേണ്ടി അല്ലേ വരാതെ ഇരുന്നെ...
ഇന്ന് മോൾക്ക് ഇഷ്ടപ്പെട്ട ചിക്കനും പുട്ടും ആണ്...മോൾക്ക് വേണ്ടെ...
അവർ അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ച് കൊണ്ട് ചോദിച്ചു....

🤤🤤...നിച്ച് വേണം... വേഗം വാ...ഇല്ലേൽ മീശക്കാരൻ തേച്ചും തിന്നും....

ആഹാ.....എന്ന വേഗം വാ...

അമ്മേ അച്ഛൻ എവിടെ...
ഹാളിലേക്ക് വന്ന ഹരി ചോദിച്ചു...

അച്ഛൻ കണിയാൻ്റെ അടുത്ത് പോയി മോനെ...ദിവസം നോക്കാൻ...

ആഹ..ശെരി...എല്ലാ ശ്രീ അമ്മ എന്തെ ഇരിക്കാതെ...വന്നു ഭക്ഷണം കഴിക്കറോ......

ആ.... മോനെ...കഴിക്കാം.....

അപ്പോളേക്കും കേശവൻ എത്തിയിരുന്നു....

ഹ...നിങൾ നേരത്തെ എത്തിയോ...

മ്മ്....കുറച്ച് നേരം ആയി ...


  കണിയാൻ പറഞ്ഞത്...അടുത്ത ആഴ്ച നല്ല ദിവസം ഉണ്ട് എന്നാ... നമ്മുക്ക് അന്ന് തന്നെ നടത്തിയാലോ...
ശ്രീദേവിയുടെ അഭിപ്രായം...


അത്...അവൾക് കൊടുക്കാൻ എൻ്റെല് ഒന്നും...😔 അവരുടെ കണ്ണുകൾ നിറഞ്ഞു.....

ഏയ്...ഞങ്ങൾക്ക് മോളെ മാത്രം മതി...

അത് നിങൾ പറയുന്നത്....എങ്കിലും എൻ്റെ മോൾക്ക് എന്ന് പറഞ്ഞ് എനിക്കും എന്തെങ്കിലും കൊടുക്കാൻ ആഗ്രഹം കാണില്ലേ.....??അത് ഞാൻ കൊടുക്കും....

അത് ശ്രീദേവിയുടെ ഇഷ്ടം......
കേശവൻ പറഞ്ഞു....


😊...ഞാൻ കുറച്ച് പൈസ കൂട്ടി വച്ചത് ഉണ്ട്...ഇവളുടെ ചികിത്സക്ക് വേണ്ടി...എന്തായാലും അത് എടുത്ത് അവൾക് ഒരു ചെറിയ മാല എങ്കിലും ആകണം...അത്രേം മാത്രേ എൻ്റെ കയ്യിൽ ഉള്ളൂ...എൻ്റെ മോൾക്ക് ഒന്നും കൊടുക്കാൻ കഴിഞ്ഞില്ല എന്ന് എനിക്ക് തോന്നരുത്...അത് കൊണ്ടാ.....

എന്തിനാ അതൊക്കെ...സാവിത്രി ആയിരുന്നു...

എൻ്റെ ഒരു സന്തോഷത്തിന്...

ശെരി........എന്ന അങ്ങനെ നടക്കട്ടെ.........


ശ്രീ അമ്മെ........!!
ഹരി ആയിരുന്നു....

എനിക്ക് ഒരു കാര്യം അറിയാൻ ഉണ്ടായിരുന്നു.....

(തുടരും)

പ്രണയമഴ ✍️


മഴയുടെ നാദമായ് - 4

മഴയുടെ നാദമായ് - 4

4.9
2741

മഴയുടെ നാദമായ്....💓 PART 4 ശ്രീഅമ്മെ എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു... എന്താ മോനെ... അത് അന്ന് ചിന്നുവിൻ്റെ അച്ഛൻ മരികുമ്പോൾ അവൾക് എന്താണ് പറ്റിയെ... എന്തെ ഇപ്പൊ ചോദിക്കാൻ.....?   ഡോക്ടർ പറഞ്ഞു അവളുടെ തലയുടെ ബാക്കിൽ മുറിവുണ്ട് എന്ന്..... മ്മ്..... അന്ന് അവള് അവളുടെ അച്ഛൻ്റെ അടുത്തേക്ക് പോയപ്പോൾ പുറകിൽ നിന്നും ഒരാള് അവളെ അടിച്ച് വീഴ്ത്തി ഇരുന്നു...പിന്നെ അവളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം അവൾക് പഴയത് ഒന്നും ഓർമ ഇല്ലായിരുന്നു...പിന്നെ അവളെ കിട്ടിയത് ഇങ്ങനെയും... ഞങ്ങളെ തേടി ചേട്ടൻ്റെ കൊലയാളികൾ വന്നുകൊണ്ട് ഇരുന്നത് കൊണ്ട് വീട്ടിൽ ഉള്ളവർക