ജനവാതിലൂടെ ഒര് കിളി പറന്നു വന്നു. മുകളിൽ കറങ്ങുന്ന പൊടി പിടിച്ച ഫാൻ കറങ്ങി കൊണ്ടിരിക്കുന്നു.
ആരും ഒന്നും ചെയ്യാത്ത മുറിയിൽ നിറയെ പൊടികളും മാറാലയും കാണാം. മുകളിൽ കറങ്ങുന്ന ഫേൻ പണ്ടെങ്ങോ തുടച്ച ലീഫുകൾ അതിൻ്റെ ചുമതലയെന്നോണം കറങ്ങി കൊണ്ടിരിക്കുന്നു.
ആ കിളി വന്ന ഉടനെ മുകളിലൂടെ വട്ടം കറങ്ങാൻ തുടങ്ങി....
എങ്ങിനെയോ വഴി കാണാത്തപോലെ അത് ഒരു വട്ടം കറങ്ങിയപ്പോൾ....
ചുമരിൻ്റെ അറ്റത്തുള്ള സൺ സൈഡ് വാർപ്പിൽ വന്നിരുന്നു.
ഒരു നിമിഷം ഇരുന്ന ശേഷം വീണ്ടും പറക്കാൻ തുടങ്ങി...
ഈ പ്രാവശ്യം ആ ഫാനിൻ്റെ ലീഫുകളിൽ തട്ടി കിളി താഴെക്ക് പതിച്ചു.
അതിൻ്റെ ചിറകുകളിലെ തുവല്ലുകൾ അടർന്ന് വീണു കൊണ്ടിരുന്നു.
റൂമിൽ അപ്പോഴും കാറ്റ് ഉണ്ടായിരുന്നു.
ഒന്നിന്നും പറ്റാതെ ആ കിളിയുടെ മേൽ ചോര വാർന്നൊലിച്ച് കിടക്കുന്നു.
ഒരു നിമിഷം പോലും അതിൻ്റെ ജീവൻ കാറ്റിലൂടെ പറന്നൂ എങ്കിലും ഞാൻ ആലോചിച്ചിച്ചു.
ആകാശത്തിലൂടെ വിമാനം പറക്കുബോൾ അതിന് എന്തെങ്കിലും സംഭവിച്ചാൽ എന്തു വരുമെന്ന്....
ഞാൻ ആലോചിക്കേണ്ടി വന്നില്ല. വിമാനങ്ങളിൽ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അതിൻ്റെ അവകാശികൾക്ക് പണം കൊണ്ട് മൂടാം.
പക്ഷെ അങ്ങിനെ ജീവൻ പണയം വെച്ച് ഒര് യാത്രയാണെങ്കിലും ആർക്കും ഒന്നും വരരുതേയെന്ന് പ്രാർത്ഥിക്കുന്നു.
കാരണം തൻ്റെ ജീവിതം തന്നെ അവരുടെ ദയയാണ്....
ഒന്നും അറിയാത്ത അവരുടെ ഭിക്ഷ.
ആ കിളിയെ വേസ്റ്റ് കൊട്ടയിലിട്ട് ഞാൻ കിടന്നു.
ജനവാതിൽ കുടി പുറത്തേക്ക് നോക്കുമ്പോൾ നിലാവൊഴിഞ്ഞ ആകാശവും ഭൂമിയും പിന്നെ മുട്ട് കൊടുത്ത് നിൽക്കുന്ന വാർപ്പ് കെട്ടിടവും കാണാം.
മണികണ്ഠൻ സി നായർ,
തെക്കുംകര.