Aksharathalukal

HAMAARI AJBOORI KAHAANI 18

HAMAARI AJBOORI KAHAANI 

പാർട്ട്‌ 18



അത് തന്നെയാണോ ആളെന്നറിയാൻ നിഹാ അപ്പുവിനെ ഒന്നൂടെ നോക്കി. അവിടെ അപ്പോഴും അങ്ങോട്ട്‌ നോക്കി പേടിപ്പിച്ചോണ്ടിരുപ്പാണ്.

നിഹാ അവൾ നോക്കുന്നിടത്തു വീണ്ടും നോക്കി. ഒരു ആറോ ഏഴോ വയസ്സ് തോന്നിക്കുന്ന കൊച്ച് ആൺകുട്ടി. കൂടെ ഒരു മുപ്പത്തഞ്ചു നാല്പതു വയസ്സ് തോന്നിക്കുന്നൊരാളുമുണ്ട്. അതാ കുട്ടീടെ അച്ഛനായിരിക്കുമെന്ന് അവൾക്ക് തോന്നി. അവൾ ആ കൊച്ചിന്റെ മുഖത്തേക്ക് നോക്കി. അവിടേം അവൻ അപ്പുനെ നോക്കി പേടിപ്പിച്ചോണ്ട് നിക്കാണ്. അപ്പു അതിനെയൊക്കെ പുച്ഛിച്ചു അതുക്കും മേലെ കണ്ണുരുട്ടലാണ്.

നിഹാ അപ്പുനേം വലിച്ചോണ്ട് അങ്ങോട്ടേക്ക് നടന്നു.

""അതെ കുട്ടികളെ ഒന്ന് നിന്നെ.. ഇതിലാരാ മോനെ ആള് ""

അയാൾ ആ പയ്യനേംകൊണ്ട് അവരുടെ അടുത്തേക്ക് വന്നു.

അപ്പു പറഞ്ഞത് വെച്ചു നിഹാ കരുതിയത് കുറച്ചു വലിയ ചെറുക്കന്മാരെ ആയിരുന്നു. ഇതിപ്പോ ഈ പൊടികുപ്പിയുമായി എന്തായിരിക്കും പ്രശ്നമെന്നാലോയിക്കുവായിരുന്നു നിഹാ. അപ്പു അതൊന്നും ശ്രദ്ധിക്കാതെ ആ പൊടികുപ്പിയെ നോക്കി മ്യാരക കണ്ണുരുട്ടൽ. അവനും ഒട്ടും കുറക്കാതെ തന്നെ തിരിച്ചും ഉരുട്ടുന്നുണ്ട്. നിഹാക്ക് ആ കുഞ്ഞിചെക്കന്റെ ഭാവം കണ്ടപ്പോൾ ചിരിയാണ് വന്നത്. അവൾ അറിയാതെ തന്നെ ചെറുതായി ചിരിച്ചു.

""താനാണോടോ എന്റെ കൊച്ചിനോട് മോശമായി പെരുമാറിയെ ""

ചിരിക്കുന്ന നിഹായെ നോക്കി അയാൾ ചോയിച്ചു.

നിഹായാവട്ടെ കാര്യം പോലുമറിയാതെ എന്തുപറയാണോന്നറിയാതെ നിക്കുവാണ്.

""ആദ്യം താൻ തന്റെ കൊച്ചിനെ മര്യാദ പഠിപ്പിക്കടോ... ഇവന്റെ സ്വഭാവത്തിന് ഇതൊന്നും പോരാ ""

നിഹായെ അയാൾ വീണ്ടുമെന്തോ പറയാൻ വന്നപ്പോൾ അപ്പു കയറി ഇടപെട്ടു.

"" നീ പോടീ മത്തങ്ങതലച്ചി... നീയാരാടി എന്റെ അച്ഛയെ വയക്കു പറയാൻ ""

പൊടികുപ്പിയും ഒട്ടും വിട്ടുകൊടുത്തില്ല.

"" കണ്ടോ കണ്ടോ ഇങ്ങനാണോ നിങ്ങളീ കൊച്ചിനെ പഠിപ്പിച്ചു വച്ചേക്കുന്നെ.. അവനു മുതിർന്നവരോടൊരു ബഹുമാനമുണ്ടോന്നു നോക്കിക്കേ ""

അപ്പു അവനെ നല്ലോലെ പുച്ഛിച്ചു അയാളോട് പറഞ്ഞു.

കൊച്ചിനെ പറഞ്ഞത് അയാൾക്കോട്ടും പിടിച്ചില്ലെന്നു ആ മുഖം കണ്ടാൽ തന്നെ മനസ്സിലാവും.

"" അതെ എന്റെ കൊച്ചിനെ പറയും മുന്നേ തന്റെ സ്വഭാവം നന്നാക്ക്. വെറുതെ കളിച്ചോണ്ടിരുന്ന എന്റെ കൊച്ചിന്റെ ബലൂൺ പൊട്ടിച്ചത് പോരാഞ്ഞിട്ട് അവന്റെ കയ്യിലിരുന്ന ചോക്ലേറ്റും തട്ടിപ്പറിച്ചില്ലേഡോ താൻ ""

ഇത് കേട്ടതും നിഹാ അപ്പുനെ ഒന്ന് നോക്കി. അപ്പു താനി നാട്ടുകാരിയെ അല്ലെന്ന ഭാവത്തിൽ വേറെങ്ങോട്ടോ നോക്കി നിന്നു.

നിഹാ പാവം ഒന്നുമറിയാതെ ലവൾടെ മോക്ഷണകുറ്റത്തിന്റെ തൊണ്ടിമുതൽ അകത്താക്കിയ ഉണ്ണിക്കുട്ടനെ ഓർത്തു പോയി. 

"" ഡോ ഡോ തന്റെ കൊച്ചത്ര പാവൊന്നുവല്ല. വെറുതെ റോഡിൽ കൂടെ നടന്നുപോയ എന്റെ മണ്ടക്കിട്ട് ബലൂൺ അടിച്ചുകെറ്റിയില്ലേ.. എന്നിട്ടുമൊന്നും പറയാതെ ആ ബലൂൻ തിരിച്ചു കൊടുത്തു ഒറ്റയ്ക്ക് നിന്നു കളിച്ച കൊച്ചിനൊരു കമ്പനി കൊടുക്കാന്നു വെച്ചു. അതാണോ ഞാൻ ചെയ്ത തെറ്റ്. ബലൂണല്ലേ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുമ്പോ അത് താനേ പൊട്ടും സ്വാഭാവികം. അതിലെവിടാ എന്റെ തെറ്റ്. എന്നിട്ട് ഈ കുരുട്ടു ചെക്കൻ എന്റെ മുടി പിടിച്ചു വലിച്ചു എന്തൊക്കെയോ ചീതേം വിളിച്ചു. മനുഷ്യനല്ലേ അതിനിടക്ക് ഞാനെന്തേലും പറഞ്ഞുകാണും. അവന്റെ തല്ല് കൊല്ലാതെ ഓടുന്നവഴി അറിയാതെ അവന്റെ കയ്യിലിരുന്ന രണ്ടേ രണ്ടു മിട്ടായി ഞാനൊന്നെടുത്തു പോയി. അതിനീ ചെക്കൻ ഈ സൈക്കിളുമിട്ടു എന്നെ എത്ര ഓടിച്ചെന്നോ. എന്നിട്ടിപ്പോ കുറ്റമെനിക്കാല്ലേ.. പറയടോ താൻ പറയടോ ""

നുള്ളിപെറുക്കി അപ്പു പറയുന്ന കേട്ടു നിഹാ അറിയാതെ തലേൽ കൈ വെച്ചു പോയി. ഇതെന്തു ജീവി എന്ന ഭാവത്തിൽ അയാൾ അവളെ നോക്കി എന്നിട്ട് നിഹായേം നോക്കി. നിഹായാണേൽ പറ്റിപ്പോയി തല്ലരുത് എന്ന പോലൊന്നു നോക്കി. സുരേഷേട്ടൻ ഇല്ലാതിരുന്ന നന്നായി. അല്ലേൽ ഇതെല്ലാം കേട്ടു ആ പാവത്തിന്റെ എത്ര എത്ര കിളികൾ സൂയിസൈഡ് ചെയ്തേനെ...

""ഈ പൂതന കള്ളം പറയ്യാ അച്ചേ.. ഞാൻ കളിച്ചോണ്ടിരുന്നെടുത്തുന്നു ബലൂൺ പറന്നുപോയപ്പോ ഈ സാനവാ അതെടുത്തെ. എന്നിട്ട് എന്നേം കൂടെ കളിക്കാൻ കൂട്ടോന്നു ചോയിച്ചു കെഞ്ചിയപ്പോ ഞാൻ പാഞ്ഞു കളിച്ചോളാൻ. എന്നിട്ട് എന്റെ എവിടൊക്കെയോ കൊണ്ടോയിടിച്ചു എന്റെ ബലൂൺ പൊട്ടിച്ചു. എന്നിട്ട് അത് ചോയിച്ച എന്നെ വയക്കും പറഞ്ഞു. എന്റെ കയ്യിലിരുന്ന രണ്ട് ചോക്ലേറ്റും അടിച്ചോണ്ടു പോയി ദുഷ്ട ""

നിനക്കിതിന്റെ വല്ല ആവശ്യോണ്ടായിരുന്നോന്ന ഭാവത്തിൽ നിഹാ അപ്പുനെയൊന്നു നോക്കി. അപ്പു ഒരു കയ്യബദ്ധം നാറ്റിക്കല്ലെന്നും പറഞ്ഞാണ് നിൽപ്പ്.

"" അത് പിന്നെ മോനെ രണ്ട് ചോക്ലേറ്റ് അല്ലെ വിട്ടേക്ക് പാവല്ലെ ""

നിഹാ സമാധാനത്തിന്റെ വെള്ളരിപ്രാവാവാൻ ശ്രമിച്ചു.

"" നീ പോടീ എന്റെ കയ്യിലാകേം ഉണ്ടായിരുന്ന രണ്ട് മിട്ടായിയാ ഇവളടിച്ചോണ്ട് പോയെ ""

നിഹാ വെറുതെ പോയി ശശിയായി തിരിച്ചു പോന്നു. അപ്പുവാണേൽ നിഹെടെ ഭാവം കണ്ടു ചിരി കടിച്ചു പിടിച്ചാണ് നിക്കുന്നെ.


പിന്നേം ആ പൊടികുപ്പിയെന്തോ പറഞ്ഞെന് അപ്പു നല്ലത് തിരിച്ചുപറഞ്ഞു. അങ്ങനെ ഒന്ന് രണ്ടായി രണ്ട് നാലായി നാല് എട്ടായി മൊത്തം അടി പിടി ജകപൊകയായി നിക്കുമ്പോളാ ഒരു കൈ ബലൂണും നിറയെ ചോക്ലേറ്റ്സും നീണ്ടുവരുന്നത്.

അത് കണ്ടതും അതുവരെ അടികൂടിനിന്ന ചെക്കൻ ഫ്ലാറ്റ്. നന്ദിസൂചകമായി സന്തോഷത്തോടെ തിരിഞ്ഞുനോക്കിയ രണ്ടാൾടേം മുഖം വലിഞ്ഞുമുറുകി.

""ഓയ് കൂട്ടീസ് ചോക്ലേറ്റും ബലൂണും കിട്ടിയപ്പോ വഴക്ക് തീർന്നില്ലേ ""

"" അതൊക്കെ എപ്പോളെ തീർന്നു ""

സന്തോഷത്തോടെ പൊടികുപ്പി ചാടിത്തുള്ളി അച്ചടൊപ്പം പോയി.

അവർ പോയി കഴിഞ്ഞതും വന്നയാൾ അവരുടെ നേരെ തിരിഞ്ഞു.

""എന്താടോ ഇത് കുഞ്ഞിപ്പിള്ളേരോടൊക്കെ അടിയിട്ടു നടക്കുന്നെ.... നമ്മള് വിചാരിച്ചാലൊരു കുഞ്ഞൻ ഇപ്പൊ ഓടിനടക്കാനുള്ള പ്രായായില്ലേ തനിക്ക് ""

അപ്പുവിനെ നോക്കി ഒരു കുസൃതിയോടെ അയാൾ പറഞ്ഞു.

"" ഡോ താനിത് പറഞ്ഞു പറഞ്ഞു എങ്ങോട്ടാ പോവുന്നെ.. തന്നോടാരാടോ പറഞ്ഞെ ഞങ്ങടെ പ്രശ്നത്തിൽ കയറി ഇടപെടാൻ "" അപ്പു

"" ഹാ അതെന്തു വാർത്താനവാ മോളെ എന്റെ പെണ്ണിന്റെ കാര്യത്തിൽ ഞാനല്ലാതാരാപ്പോ ഇടപെടാൻ ""

അപ്പുനെ നോക്കി കണ്ണിറുക്കി അഭിമാനവ് എന്ന മനു പറഞ്ഞു.

""ദേ മനുവേട്ടാ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ല് എനിക്ക് നിങ്ങളെ ഇഷ്ടല്ലെന്നു ഞാൻ പറഞ്ഞുകഴിഞ്ഞതല്ലേ ഇനി ഇങ്ങനൊരോ കോപ്രായോം കാട്ടി എന്നെ വളക്കാനാണ് പ്ലാനെങ്കിൽ അതങ്ങു മറന്നേക്ക് ""

""അയ്യയ്യേ നിനക്കങ്ങനെ തോന്നുന്നുണ്ടോ അപ്പു പിന്നെ നിന്നെ വളക്കാൻ ഇതുപോലെ ചീള് പണിയൊന്നും എനിക്ക് വേണ്ട മോളെ. നീയെന്റെ പെണ്ണാണെന്ന് ഞാനുറപ്പിച്ചിട്ടുണ്ടെൽ അതങ്ങനെ തന്നാവും ""

ഒരു കുസൃതി ചിരിയോടെയാണ് പറഞ്ഞു തുടങ്ങിയതെങ്കിലും അവസാനിപ്പിക്കുമ്പോൾ അതൊരു ഭീഷണിയിലേക്ക് മാറിയിരുന്നു. നിഹാ ഇതെല്ലാം കേൾക്കുന്നുണ്ടായാലും അതിൽ ഇടപെടാൻ നിന്നില്ല. അതിനു പ്രതികരിക്കേണ്ടത് അപ്പുവാണെന്ന് അവൾക്കറിയായിരുന്നു.

"" ഓഹോ ഭീസണിയാകുല്ലേ അതും എന്നോട് നിനക്കാള് മാറിപ്പോയി മോനെ ഇതേ ആള് വേറെയാ. മോൻ വന്നവഴി വിടാൻ നോക്ക് ""

ഒരു കൂസലുമില്ലാതെ കൈ മാറിൽ കെട്ടി അപ്പു പറഞ്ഞു.

""ഡീ എനിക്കറിയാം നീയണിതിനെല്ലാം കാരണമെന്ന്. ഇതിനു നീ അനുഭവിക്കും ഓർത്ത് വെച്ചോ ""

നിഹായെ കലിപ്പിച്ചു നോക്കി ഇത്രേം പറഞ്ഞോണ്ട് മനു വെട്ടിതിരിഞ്ഞൊരു പോക്കായിരുന്നു.

നല്ല നാല് പറയാൻ അപ്പുന്റെ നാവു ചൊറിഞ്ഞുവന്നെങ്കിലും പറയാൻ പറ്റാത്തെന്റെ സങ്കടത്തിൽ ചവിട്ടിക്കുലുക്കി അവൾ നടന്നു.

ഇതിപ്പോ എന്താന്റെ ദേവ്യയെ.. വരുന്നോർക്കും പോന്നോർക്കുവൊന്നു ഭീസണി പെടുത്തി പോവാൻ ഞാനെന്താ പൊതുമുതലോ. ഇത് നല്ല കൂത്ത് അങ്ങേർടെ മുന്നിലല്ലേ ഞങ്ങള് നിന്നെ വെറുതെപോലും അങ്ങോട്ട്‌ നോക്കാതെനിന്ന എന്റെ തലേലായി അതും. ദോണ്ടൊരുതി പോവുന്നു. ഇനി അതിന്റെന്നുടെ കിട്ടിബോധിച്ച പൂർത്തിയായി...

നിഹാ അവിടെ തന്നെ നിന്നു സ്വയം പറഞ്ഞു.

മുന്നോട്ടുപോയ അപ്പു അതിലും സ്പീഡിൽ തിരിച്ചുവന്നത് കണ്ടു നിഹായൊന്നു ഞെട്ടി.

"" നീയെന്താ പറഞ്ഞെ എല്ലാരും നിന്റെ മണ്ടേലോട്ടാന്നല്ലേ... എന്നാ കേട്ടോ നീ പറഞ്ഞ ശെരിയാ നിന്റെ മണ്ടേ തന്ന്യാ.. അല്ല എങ്ങാനാവാതിരിക്കും എന്താണേലും ഇങ്ങോട്ട് പോന്നോട്ടെന്നും പറഞ്ഞു നിന്നു കിട്ടിയതും വാങ്ങി പോക്കറ്റിലിട്ട് ഉരിയാടാതിരുന്ന ഇങ്ങനെ തന്ന്യാ.. ചിലപ്പോ ഞാനും കാണിക്കും ഇങ്ങനെ.. ""

നിഹായെ നോക്കി ദേഷ്യത്തിൽ പല്ലുകടിച്ചോണ്ട് അപ്പു പറഞ്ഞു.

""പ്ഭാ നീങ്ങി നിക്കടി അങ്ങോട്ട്‌. ഇപ്പൊ ലങ്ങേരു ഇക്കണ്ട ഡയലോഗുമടിച്ചു ഒറ്റപോക്ക് പോയെന് ഞാനിനി അങ്ങേർടെ പിറകിനോടാണായിരുന്നോ... ഓടണോന്നു... നിനക്ക് കേറണോടി എന്റെ തലേൽ കേറടി നീയൊന്നു കേറി നോക്കടി ""

അപ്പൂന് നേരെ ഒറ്റ ചാട്ടമായിരുന്നു കുട്ടി അറിയാതെ തന്നെ രണ്ടടി പിറകോട്ടു വെച്ചുപോയി. വേണ്ടെന്നു ചുമൽകൂച്ചി കാണിക്കുവേം ചെയ്തു. 

നിഹെടെ ഭാവമാറ്റത്തിൽ അപ്പു നല്ലോലെ പേടിച്ചുപോയിരുന്നു.

"" ഇത്രേം പ്രതികരിച്ചാ മതിയോ അപ്പൂസ്സേ ""

ഒരു കള്ളച്ചിരിയോടെ നിഹാ ചോയിച്ചതും ഇവടിപ്പോ ആരാ പടക്കം പൊട്ടിച്ചേ എന്ന ഭാവമായിരുന്നു അവൾക്ക്.
നിഹാക്കവൾടെ കോപ്രായങ്ങൾ കണ്ടിട്ട് ചിരിപൊട്ടി. നിഹാ അപ്പുനെ കുലുക്കി വിളിച്ചപ്പോളാ പിന്നെ കുട്ടിക്ക് ബോധം വെക്കുന്നെ. അപ്പു നിഹായെ ഒന്ന് നോക്കി. എടി ഭയങ്കരി എന്ന ഭാവമായിരുന്നു അപ്പുന്റെ മുഖത്ത്.

"" എന്നാലുന്റെ നിഹാപ്പെണ്ണേ ഇത്രേം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഹമ്മോ എന്റെ നല്ല ജീവനങ്ങു പോയെന്നു പറഞ്ഞാ മതീല്ലോ. ഈ നിഹായെ പൂട്ടിവെച്ചേരെ ആവശ്യൊള്ളപ്പോ മാത്രം തുറന്നുവിട്ടാ മതീട്ടാ ""

അപ്പുവിന്റെ പറച്ചിലും ആക്ഷനുമെല്ലാം കണ്ട് അവൾ അറിയാതെ തന്നെ ചിരിച്ചുപോയി.

പിന്നെ ജാഡയൊക്കെ കളഞ്ഞു രണ്ടാളും തോളിൽ കയ്യൂട്ട് എൻ ഫ്രണ്ടേ പോലെ യാര് മച്ചാന്നും പാടി നടന്നു.


അപ്പൊ നമുക്ക് മനുവും അപ്പുവും തമ്മിലുള്ള ഫ്ലാഷ്ബാക്ക് നോക്കാം പോരെ.


പണ്ട് പണ്ട് പണ്ട് അതായത് അപ്പുവും നിഹായേം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം. മനുവേട്ടൻ പിജി ക്കും പഠിക്കുന്നു.

അത്യാവശ്യം നല്ലോലെ തന്നെ അലമ്പിയും കുരുത്തക്കേട് കാട്ടിയും വായാടികളായും അപ്പുവും നിഹായും ആ നാട്ടിൽ പ്രശസ്തി നേടിയിരുന്ന കാലം. അത്യാവശ്യം ചട്ടമ്പിത്തരവും കയ്യിലുണ്ടായോണ്ട് എവിടെ ചെന്നാലും നമ്മുടെ പിള്ളേർക്ക് പ്രത്യേക പരിഗണന ലഭിക്കാറുമുണ്ട്. പിന്നെ നയയുമായുള്ള യുദ്ധം മുറക്ക് നടക്കുന്നുമുണ്ട്. അങ്ങനെ കൊണ്ടും കൊടുത്തും അപ്പു - നിഹാ Vs നയാ കളികൾ പ്രകമ്പനം കൊണ്ടിരിക്കുന്ന സമയം.

ഒരുവിധം എല്ലാ തല്ലുകൊള്ളി പണികളും കയ്യിൽവെച്ചു ആണ് നമ്മുടെ നായികമാരുടെ നടപ്പ്. പഠനത്തിലും മറ്റു പരിപാടികളിലും മുന്നിട്ടു നിക്കുകയും ആരേം വേദനിപ്പിക്കയും ചെയ്യാത്ത എന്നാൽ കുരുത്തക്കേടിനു കയ്യും കാലും വെച്ച സ്വഭാവുമായ നമ്മുടെ നായികമാരെ ടീച്ചർമാർക്കും കാര്യമായിരുന്നു. മേരി ടീച്ചർടെ സമയോചിതമായ ഇടപെടലും ടീച്ചർമാരെ സോപ്പിൽ പതപ്പിച്ചു നിർത്തിയേക്കുന്നതിനാലും അധികം കേടുപാടുകൾ കൂടാതെ എല്ലാം ഒതുക്കിത്തീർക്കും.

ഇങ്ങനെ തുള്ളിചാടി കുസൃതികാട്ടി നടക്കുന്ന നമ്മുടെ അപ്പുമോളോട് മനുവേട്ടന് അടിവയറ്റിൽ മഞ്ഞുവീരണ അസുഖം. അതന്നെ ഇഷ്‌ക് മൊഹബത് പ്യാർ കാതൽ ലവ്... ആളപ്പൊ തന്നെ ഒരു ചോക്ലേറ്റുംകൊണ്ട് വന്നു അടിപൊളി ഒരു പ്രൊപോസൽ അങ്ങ് നടത്തി. 

ഏട്ടനടിച്ച ഡയലോഗ് ഒന്നും കുട്ടി കേട്ടില്ലെങ്കിലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്ലെന്നപോലെ നമ്മുടെ അപ്പുമോൾടെ കണ്ണ് ഏട്ടന്റെ കയ്യിലിരുന്ന ഡയറി മിൽക്ക് സിൽകിലായിരുന്നു. പണ്ടേ ചോക്ലേറ്റ് കൊച്ചിനൊരു വിക്നെസ്സ് ആയിപ്പോയി 😌.

ഇപ്പൊ കിട്ടിയ ഇപ്പൊ തിന്നോളാന്നും പറഞ്ഞാ അപ്പുന്റെ നിൽപ്പ്. അത് കണ്ട ഏട്ടൻ കരുതി ലവൾക്ക് അവനെ ഭയങ്കര ഇഷ്ടാന്ന്. അങ്ങനെ ഡയലോഗ് ഡെലിവറി കഴിഞ്ഞു ചോക്ലേറ്റ് കൊടുക്കാൻ പോവുന്നെന്നായപ്പോ നിഹാ അപ്പുനേം വലിച്ചോണ്ടവിടുന്നു മുങ്ങി. പാവം അപ്പു ഒരു ചോക്ലേറ്റ് അല്ലെ പോയത് കുട്ടിക്ക് നല്ല ബെസ്‌മോണ്ടേ.

ചോക്ലേറ്റ് മിസ്സാക്കി കളഞ്ഞെന് നിഹായെ നാല് തെറി പറയുമ്പോളാ അപ്പുവാ സത്യം അറിയുന്നേ. കൊറച്ചു മുന്നേ നടന്നതൊരു പ്രൊപോസൽ സീൻ ആയിരുന്നുന്ന്.
പകച്ചുപോയപ്പുന്റെ ബാല്യം 😱.

അങ്ങനെ ഒരു ദുരന്തത്തിൽനിന്നും രക്ഷപെട്ടു പോവുമ്പോളാണ് അടുത്ത ദുരന്തം പൊട്ടിമുളക്കുന്നെ.
അവിടെ നടന്ന പ്രൊപോസൽ സീൻ നല്ല വെടിപ്പായി കണ്ട നയേടെ വകയായിരുന്നു അത്.

എന്റേട്ടനാനയാണ് ചേനയാണ് കൊമ്പനാണ് അങ്ങനെ മൊത്തം മാനവ പുരാണം കേട്ടു അവസാനം ഒരു ഭീസണിയും ഇനി മേലിൽ എന്റേട്ടന്റെ പുറകിനു നടക്കരുത് പോലും. കാര്യം ലവള് ചെയ്യണ്ടാന്ന് പറയുന്ന കാര്യം ചെയ്തുകാട്ടിയാണ് ശീലോങ്കിലും അതിനു മുന്നേ ലവള് നടത്തിയ മാനവ പുരാണം കെട്ടതോടെ അപ്പു പിന്നെ ആ വഴിക്കെ പോയിട്ടില്ല.  

ഇടക്കിടക്കുള്ള ചോക്ലേറ്റ് പ്രയോഗങ്ങളിൽ കണ്ണറിയാതെ അതിലോട്ടു നീളുവെങ്കിലും ഇതിനെല്ലാം ചേർത്ത് തന്റെ ചെക്കനെക്കൊണ്ട് വാങ്ങിപ്പിച്ചു തിന്നോളാന്ന് സ്വയം സമാധാനപ്പെടുത്തി അതങ്ങു ഒഴിവാക്കിവിട്ടു.

അന്ന് കണ്ണുംവിടർത്തി നിന്ന കൊച്ച് ഇപ്പൊ നേരെകണ്ടാ മുഖംതിരിച്ചു നടക്കാൻ തുടങ്ങിയതോടെ അന്ന് നിഹാ വലിച്ചോണ്ട് പോയി ഉപദേശിച്ചു മാറ്റിയതാണെന്നാണ് മനുവേട്ടന്റെ നിഗമനം. അതിനു പൂർണ പിന്തുണയുമായി നയയും കൂടെ തന്നുണ്ടേ.

പാവം ചെക്കൻ ഇഷ്ടം പൊറത്തു വരാതിരിക്കാനാണ് മുഖത്ത് പോലും നോക്കാതെ തിരിഞ്ഞു നടക്കാണെന്നും വിശ്വസിച്ചാണ് ചെക്കന്റെ നിൽപ്പ്. നമുക്കല്ലേ അറിയൊള് അത് ഏട്ടന്റെ കയ്യിലിരിക്കുന്നെ ചോക്ലേറ്റു കണ്ട് മനസ്സ് പതറാതിരിക്കാനാണെന്ന്.

അങ്ങനെ അന്നുമുതൽ ഒളിഞ്ഞും തെളിഞ്ഞുമായി അപ്പുവിന്റെ പുറകിനാണ് മനുവേട്ടൻ. അപ്പു എവിടെ പോയാലും കൂടെ വാലുപോലെ നടക്കുന്ന നിഹയാണ് അവൾ ഇഷ്ടം പറയാതെന്റെ കാരണമെന്നാണ് മനുവേട്ടന്റെ വിചാരം.


💘💘💘💘💘💘💘💘💘💘💘💘💘


അങ്ങനെ ആടിപ്പാടി രണ്ടെണ്ണോം അപ്പുന്റെ വീട്ടിലെത്തി.
അപ്പു ആദ്യം തന്നെ ഓടിപ്പോയി വല്യകാര്യമായി കാളിങ് ബെല്ലുമടിച്ചു വെയ്റ്റിട്ട് നിന്നു. തിരിഞ്ഞു നിഹായെ നോക്കി അവള് നിന്നിടം കാലി.

എന്തോ ഒച്ചയും ബഹളോം കേട്ടു നേരെനോക്കിയ അപ്പു കാണുന്നത് മേരി അമ്മിടെ മടിയിൽ കിടന്നു വിശേഷം പറയുന്ന നിഹായെയാണ്.

ഇതിപ്പോ അവളാണോ താനാണോ വീട്ടുകാരി എന്നഭാവമായിരുന്നു അപ്പുവിന്. ഇനിയും അധികം ജാഡയിട്ട് നിന്നിട്ട് കാര്യമില്ലെന്നു മനസ്സിലായതും നിഹെടെ ബാക്കി പെട്ടിം സാധനോം പൊക്കിക്കൊണ്ട് അപ്പുവും ഉള്ളിലേക്ക് കയറി.

"""നീയെന്താ അപ്പു പെട്ടിം പിടിച്ചു നിക്കണേ ഇത് റൂമിൽ കൊണ്ട് വെക്ക് """

പെട്ടിം പിടിച്ചു നിഹായേം അമ്മിയേം മാറി മാറി നോക്കുന്ന അപ്പുനെ കണ്ട് മേരാമ്മി പറഞ്ഞു.

അപ്പു നിഹായെ നോക്കിയതും താനി നാട്ടുകാരിയെ അല്ലെന്ന ഭാവത്തിൽ ചുമരിന്റെ ഭംഗിയും നോക്കി കിടപ്പാണ് ആശാട്ടി. ഇനി വേറെ നിവർത്തിയൊന്നുമില്ലെന്നു മനസ്സിലായതും പിന്നെ അതും പൊക്കി മലകയറ്റം തുടങ്ങി.

രണ്ടാം നിലയിലാണ് അപ്പുവിന്റെ മുറി. പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ അപ്പു എവിടാണോ അവിടെ നിഹായും പ്രത്യക്ഷമാകുന്നല്ലേ.

അങ്ങനെ ചുമട്ടുപണിയെല്ലാം കഴിഞ്ഞു താഴെ വന്നപ്പോ ഹാളിൽ അവരെ കാണുന്നില്ല. പിന്നെ നേരെ അടുക്കളേലോട്ട് വിട്ടു. ഊഹം തെറ്റിയില്ല അവിടെത്തന്നെയുണ്ട് രണ്ടാളും. നിഹാക്ക് കഴിക്കാൻ കൊടുത്ത പ്ലേറ്റിൽ കയ്യിട്ടു വാരി അപ്പു അവളുടെ വയറു നിറച്ചു.

നിഹാ ഇത് ഞാൻ പ്രതീക്ഷിച്ചതാ എന്ന ഭാവമായിരുന്നു. അമ്മി അപ്പുനെ നോക്കി കണ്ണുരുട്ടിയെങ്കിലും കുട്ടിയത് കണ്ട ഭാവം നടിച്ചില്ല.


പുറത്തു ബുള്ളറ്റ് വന്നുനിക്കുന്ന സൗണ്ട് കേട്ടു അടുക്കളയിലിരുന്ന അപ്പു ഒരൊറ്റ പാച്ചിലായിരുന്നു. അത് നേരെ ചെന്ന് നിന്നത് ബുള്ളറ്റ് ഷെഡ്‌ഡിൽ കയറ്റുന്നിടത്താണ്. ബുള്ളറ്റിൽ വന്നിറങ്ങിയാൾ ഇറങ്ങി ഒന്ന് ഹെൽമെറ്റ്‌ മാറ്റാൻ ഗ്യാപ് കൊടുക്കുന്നതിനും മുന്നേ അപ്പു അപ്പേന്നും വിളിച്ചു അയാളുടെ    
മെത്തേക്ക് ചാടിയിരുന്നു.




തുടരും   




വായിച്ചു അഭിപ്രായം പറയാൻ മറക്കല്ലേ 😌😌.

 


HAMAARI  AJBOORI  KAHAANI  19

HAMAARI AJBOORI KAHAANI 19

4.8
1673

HAMAARI AJBOORI KAHAANI  പാർട്ട്‌ 19 അപ്പുന്റെ ബഹളം കേട്ടു ഓടിവന്ന അമ്മിടേം നിഹെടേം മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. അപ്പുന്റെ പെട്ടെന്നുള്ള ആക്രമണമായതിനാൽ ബുള്ളറ്റ് വെച്ചു തിരിഞ്ഞ ജാച്ചപ്പാ ഒന്ന് പിന്നിലേക്കാഞ്ഞു. ഒരുവിധം ബാലൻസ് ചെയ്തു നിന്നു അപ്പ അവളെ ചേർത്ത് പിടിച്ചു. """ എന്റെ കുഞ്ഞേ നീയെന്നെ വന്നു കേറുന്നേനു മുന്നേ തന്നെ കിടപ്പിലാക്കോ """ ജാച്ചപ്പാ പറഞ്ഞത് പിടിക്കാതെ അപ്പു ചുണ്ടുകോട്ടി തിരിഞ്ഞു നിന്നു. ""അപ്പേടെ പോന്നു പിണങ്ങിയോ നോക്കട്ടെ """ അപ്പുന്റെ വീർപ്പിച്ചു വച്ച കവിളിനൊരു കുത്തും കൊടുത്തു ചേർത്ത് പിടിച്ചതും അപ്പുന്റെ പിണക്കമെല