Aksharathalukal

റൂഹിന്റെ ഹൂറി_💖Part-66

*റൂഹിന്റെ ഹൂറി_💖*
Part-66
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission 
 
                         °°°°°°°°°°°°°°°°°
 
ഞാ.. ഞാൻ..  ഒഴിഞ്ഞു തന്നാൽ നിങ്ങൾ ഒന്നിക്കോ....
 
ഇടർച്ച വീണ് മുറിഞ്ഞ വാക്കുകൾ ഇസ്സക്ക് വീണ്ടും ചെവിയിലേക്ക് തുളച്ചു കയറും പോലെ തോന്നി...
 
അവൾ ഞെട്ടലോടെ തല ഉയർത്തി നോക്കി...
 
കണ്ണുകളിൽ നിന്ന് ഒഴുകുന്ന നീര്കുമിളകളെ വാശിയോട് തുടച് കളഞ്ഞു തോൽപ്പിക്കാൻ ഉള്ള ശ്രമത്തിലാവൾ...  വീണ്ടും വീണ്ടും അവളെ തോൽപ്പിച്ചു കണ്ണുകൾ നിറഞ്ഞൊഴുകുന്നു... എങ്കിലും തോൽവി സമ്മതിക്കുന്നില്ല.....
 
ഇസ്സക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.....
 
ഒഴിഞ്ഞു താ എന്ന് പറയണം എന്നുണ്ട്.. എങ്കിലും ഹൃദയത്തിൽ നിന്ന് ആരോ വാക്കുകളെ കൊരുത്തു വലിക്കും പോലെ... പറയാനാകുന്നില്ല.. നിറഞ്ഞൊഴുകുന്ന ആ കണ്ണുകളിലേക്ക് നോക്കാൻ പോലും അവൾക്കായില്ല... ഒരു നിമിഷം അവൾ കണ്ണുകൾ ഇറുകെ അടച്ചു...
വാക്കുകൾ ഓരോന്നും തൊണ്ടയിൽ കുരുങ്ങി കിടക്കുന്നു.....
 
ഇസ്സ കണ്ണുകൾ വലിച്ചു തുറന്ന് അവളെ നോക്ക...
 
ഇല്ല കഴിയുന്നില്ല.... ഉള്ളിൽ നിന്നാരോ അരുതെന്ന് ഉറക്കെ കരയും പോലെ....
 
ഇസ്സ  ഒന്നും പറയാതെ അവളെ മറികടന്നു പോയി... 
 
റിഫക്ക് നിലത്തു വീണ് പോവും എന്ന് തോന്നി.... കാലുകൾ അനക്കാനാകുന്നില്ല...
തളർന്നു പോകുന്നു... അവൾ അടുത്ത് കണ്ട എന്തിലോ പിടി മുറുക്കി നിന്നു... പതിയെ വേച് വെച് റൂമിലേക്ക് നടന്നു....
 
വാതിൽ കൊട്ടി അടച്ചു... നിലത്തേക്ക് ഉർന്നിരുന്നു.... കണ്ണുകൾ നിറഞ്ഞൊഴുകി.. എങ്കിലും വാശിയോടെ പുറം കൈ കൊണ്ട് തുടച് കൊണ്ടിരുന്നു.... കരയില്ല എന്ന് മനസ്സിലാനോട് തന്നെ വാക്ക് പറഞ്ഞു കൊണ്ടിരുന്നു.. എങ്കിലും കണ്ണുകൾ ചതിക്കുന്നു....
 
എപ്പോഴും അവഗണന മാത്രം നൽകുന്നനെ അവൾ ഓർത്തു... ഒരിക്കൽ പോലും പ്രണയത്തോടെ തന്നിലേക്ക് ഒരു നോട്ടം പോലും നീണ്ടിട്ടില്ല... എങ്കിലും പ്രണയമായിരുന്നു..... എപ്പോഴോ ഹൃദയത്തിലേക്ക് കയറി കൂടിയ പ്രണയം..
പ്രണയമാണെന്ന് തിരിച്ചറിയാൻ തന്നെ വൈകി പോയിരുന്നു... എങ്കിലും അത്രമേൽ ഹൃദയത്തിൽ കോത്തിയിട്ട ഒരേയൊരു നാമം.. ഓര്മവച്ചത് മുതൽ പ്രണയമെന്ന് വാക്കിനറ്റത്ത് കോറിയിട്ടത് ആ പേരായത് കൊണ്ടാവാം... എത്ര പറഞ്ഞിട്ടും വിട്ട് കൊടുക്കാൻ മനസ്സ് അനുവദിക്കാത്തത്...  കഴിയുന്നില്ല... ഓരോ തവണ തിരിച്ചൊരു നോട്ടം പോലും തരാതിരിക്കുമ്പോഴും ഹൃദയത്തിൽ എവിടെയോ പ്രതീക്ഷയുടെ ഒരു പുൽ നാമ്പ് എങ്കിലും ഉണ്ടാവും...
 
നഷ്ട്ടപെട്ടുവെന്ന് ഹൃദയത്തിനെ പറഞ്ഞു പഠിപ്പിക്കാനിരിക്കേ പടച്ചോൻ തിരികെ നൽകിയാതാണ്... കളഞ്ഞു പൊയതെന്തോ തിരിച്ചു കിട്ടിയ കുട്ടിയുടെ സന്തോഷം പോലെയായിരുന്നു... കഴിഞ്ഞ കുറച് ദിവസങ്ങൾ.....
 
ഇനിയും നഷ്ട്ടമാകുമെന്നോർക്കുമ്പോൾ 
ഹൃദയം പറിഞ്ഞു പോകുന്ന പോലെ....
 
 
 
 
അവൾക്ക് നെഞ്ച് മുറിഞ്ഞു ചോര പൊടിയുന്ന പോലെ തോന്നി... കണ്ണുകൾക്ക് പോലും ഭാരം... ശ്വാസമെടുക്കാൻ പോലുമാകുന്നില്ല... ശ്വാസത്തിന് പോലും ഭാരം.... അവൾ കണ്ണുകൾ ഇറുക്കെ അടച്ചു....
 
ആച്ചിയുടെ മുഖം കണ്മുന്നിൽ മിന്നി മാഞ്ഞതും അവൾ കണ്ണ് വലിച്ചു തുറന്നു...
ഭ്രാന്ത് പിടിക്കും പോലെ... അവൾ ദേഷ്യത്തോടെ  ബാത്റൂമിൽ കയറി വാതിൽ ലോക്ക് ഇട്ട് പൈപ്പ് ഓൺ ചെയ്ത്... ഉറക്കെ അലറാൻ തോന്നി അവൾക്ക്....... പൊട്ടി കരഞ്ഞു....  ഷവർ ഓൺ ചെയ്ത് അതിന് താഴെ നിന്നു.....
 
താഴേക്ക് വീഴുന്ന വെള്ള തുള്ളികൾക്കൊപ്പം കണ്ണ് നീരും ഒലിച്ചിറങ്ങി....
 
കരഞ്ഞു കരഞ്ഞവൾ തളർന്നിരുന്നു.....
തലചായോടവൾ ബെഡിലേക്ക് വീണു.... തളർച കണ്ണുകളിലേക്കും ബാധിച്ചു.... എപ്പോഴോ ക്ഷീണത്തോടെ അവ മാടി അടഞ്ഞു.....
 
                              🦋🦋🦋🦋
 
ഇസ്സ ദേഷ്യത്തോടെ കണ്ണാടിക്ക് മുന്നിലെ എന്തെല്ലാമോ താഴേക്ക് തട്ടി...
 
കയ്യിലെ കുപ്പിവളകൾ ഊർന്നും പൊട്ടി... കൈ തണ്ടയിൽ ആഴ്ന്ന് ചോര പൊടിഞ്ഞിരുന്നു....
 
എങ്കിലും അതൊന്നും അവൾ അറിഞ്ഞേ ഇല്ലായിരുന്നു 
 
അവളുടെ കണ്ണുകളിൽ ചുവപ്പ് കലർന്നുരുന്നു...
 
ദേഷ്യമോ... വാശിയോ... എന്താല്ലാമോ ആ കണ്ണുകളിൽ തെളിഞ്ഞു നിന്നു.....
 
നിനക്ക് പറയാറുന്നില്ലേ izzaa... Ziyaa... അവൻ നിന്റെയാണെന്ന്.....
 
അവൾ സ്വയം ചോദിച്ചു കൊണ്ട്ടിരുന്നു... ഭ്രാന്തമായി മുഖത്ത്  സ്വയം ആഞ്ഞടിച്ചു... കണ്ണുകൾ വീണ്ടും കുറുകി...
 
എന്റെയാ....
ഫോണിലെ ആച്ചിയോട് ചേർന്നിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കിയവൾ പതിയെ മൊഴിഞ്ഞു... കണ്ണുകൾ അവന്റെ ഫോട്ടോയിൽ കുരുങ്ങി നിന്നു.....
 
                            🦋🦋🦋🦋
 
 റൂമിലേക്ക് കയറിയ പാടെ ബെഡിൽ ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുന്നവളെ കണ്ട്
അമൻ ചുണ്ട് ചുള്ക്കി അകത്തേക്ക് കയറി...
 
അവളെ ഒന്ന് എത്തി നോക്കിയവൻ   അവൾക്ക് മറുവശത്തായി കിടന്നു....
 
അവൻ വന്നതറിഞ്ഞിട്ടും mind ആക്കാതെ കിടക്കുന്നവളെ കണ്ട് അവൻ കണ്ണ് വിടർത്തി നോക്കി....
 
ഉറങ്ങിട്ടില്ല എന്നവൻ ഉറപ്പായിരുന്നു....
 
അവൻ തല ചെരിച്ചു ഒന്ന് നോക്കി... അവളെ വട്ടം പിടിച്ചു കിടന്നു....
 
ഹാദി ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി....
 
ഇത് വരെ നിന്റെ പിണക്കം മാറിയില്ലേ പെണ്ണെ....
 
ചെവിക്കരികിൽ അവന്റെ നിശ്വാസം പാഞ്ഞേത്തി...
 
അവളോന്ന് അറിയാതെ വിറച്ചു പോയി....
 
അതറിഞ്ഞെന്ന വണ്ണം അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു....
 
ഹാദി....
വീണ്ടും ഏറെ ആർദ്രമായി അവന്റെ വിളിയെത്തി....
 
അവൾ അവന്റെ വശത്തേക്ക് തിരിഞ്ഞു കിടന്നു... മുഖത്ത് പരിഭവം നിറഞ്ഞു നിന്നിരുന്നു....
 
എന്നോട് മിണ്ടണ്ട...
 
എന്താപ്പോ നിന്റെ പ്രശനം... മരേജിൻ സാരി ഉടുക്കണം അത്രയല്ലേ ഒള്ളു..... ആ ഗൗൺ നമുക്ക് ആ ഇസ്സക്ക് കൊടുക്കാം... അവൾക്ക് നല്ല ചേർച്ച ആയിരിക്കും...
 
അവളുടെ മുഖം വീണ്ടും കോർത്തു.. ദേഷ്യം കൊണ്ട് ചുമന്നു.... അവൾ അവന്റെ നെഞ്ചിൽ പല്ലുകൾ ആഴ്ത്തി....
 
ആഹ്... അവൻ അവളുടെ തലക്കൊരു കൊട്ട് കൊടുത്തു...
 
എന്താടി കുരിപ്പെ....
 
ഈ ചട്ടം എങ്ങോട്ടാ എന്നെനിക്ക് മനസ്സിലാവുന്നുണ്ട്... അവളെ കണ്ടപ്പോ തുടങ്ങിയതാ ഇളക്കം...  ഇനി അവളെ പേര് പറഞ്ഞ അപ്പോ അറിയും hadiya aman ആരാന്ന്.....
 
 
കണ്ണ് കൂർപ്പിച്ചു പറയുന്നവളെ അവൻ കണ്ണ് വിടർത്തി നോക്കി....
 
ഓഹോ...
അവൻ അവളെ വലിച്ചു അവനോട് ചേർത്തു കിടത്തി... അവളിൽ നിന്ന് ചെറിയ ചിരി ഉയർന്നു....
 
കുശുമ്പി...
 
അവളുടെ ചെവിയിൽ അവൻ പതുക്കെ പറഞ്ഞു...
 
അവന്റെ നെഞ്ചിലക്ക് ചാഞ്ഞു അവൾ...
 
അവന്റെ ഹൃദയ താളം കേൾക്കാതെ ഉറക്കം പോലും അവൾക്ക് അന്യമായിരുന്നു.... അവൻ അവളെ വട്ടം പിടിച്ചു കിടന്നു... ഇടക്ക് വാത്സല്യത്തോടെയും അതിലുപരി പ്രണയത്തോടെയും അവന്റെ ചുണ്ടുകൾ അവളെ നെറ്റി തടത്തെ തിരഞ്ഞു പോവും...
ചെറു പുഞ്ചിരിയോടെ അതവൾ സ്വീകരിക്കും....
 
അമീക്കാ.....
 
നെഞ്ചിൽ കളം വരച് കിടക്കുന്നതിന്നിടെ അവൾ പതുക്കെ വിളിച്ചു...
 
ഹ്മ്മ്...
 
നമ്മൾ ഒരിക്കലും പരസപരം തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിലോ.....
 
അവൻ തലയൊന്ന് താഴ്ത്തി അവളെ നോക്കി....
 
 പറാ...
 
വരക്കുന്നതിനിടെ അവൾ അവന്റെ നെഞ്ചിനൊരു കുത്ത് കൊടുത്തു...
 
ആഹ്... അവളെയൊരു കണ്ണുരുട്ടാലോടെ നോക്കി അവൻ നെഞ്ച് തടവി...  അവളും മുഖം ചുള്ക്കി കുത്തിയിടം കൈകൾ പായിച്ചു....
 
അപ്പഴും നമ്മളിത് പോലെ സ്നേഹിക്കും....
അവളെ അവനിലേക്കാടുപ്പിച് അത്രമാത്രം അവൻ പറഞ്ഞു...
 
അതിന് ഇപ്പോ എത്ര സ്നേഹമുണ്ട്....
വീണ്ടും കുറുമ്പോടെ അവൾ ചോദിച്ചു....
 
അവനൊന്നും മറുപടി പറഞ്ഞില്ല.... വാക്കുകൾ കൊണ്ട് പറഞ്ഞു തീട്ടപെടുത്താൻ കഴിയില്ല്ലായിരുന്നു അവന്റെ പ്രണയത്തിനേ....
 
പറ അമീക്കാ...
വീണ്ടും അവനെ നോക്കിയവൾ...
 
ഒട്ടുമില്ല....
അവനും  അതെ പോലെ അവളെ നോക്കി പറഞ്ഞു...പ്രതീക്ഷിച എന്തോ കിട്ടാത്ത പോലെ അവളുടെ മുഖം വീർത്തു..അവൾ മുഖം കൂർപ്പിച്ചു അവന്റെ നെഞ്ചിൽ പല്ലുകൾ ആഴ്ത്തി... അവനിൽ നിന്ന് അറിയാതെയൊരു ചിരി ഉയർന്നു....
 
                              🦋🦋🦋🦋
 
Inshaallah...വരാൻ നോക്കാം...
 
നോക്ക അല്ല.. വരും..
 
ആ അങ്ങനെ...
 
 ഉപ്പ..
 
എന്താ മോനെ...
 
ഇബ്രാഹിംമിനെ കൊന്നയാളെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്...
 
 ഹുസൈൻ ഞെട്ടിയിരുന്നു... അമൻ എന്ത് മറുപടി നൽകും എന്നറിയാതെ അവൾ പകച്ചു പോയി... കയ്യിൽ നിന്ന് താഴേക്ക് വഴിതി വീഴാൻ പോയ മൊബൈൽ പിടി മുറുക്കി പിടിച്ചു...
 
ആരാ...
എത്ര മറക്കാൻ ശ്രമിച്ചിട്ടും അയാളുടെ വാക്കുകളിൽ നേരിയാ പരിഭ്രമം നിറഞ്ഞു നിന്നിരുന്നു....
 
അതൊക്കെ നേരിട്ട് പറയാം... ഫോണിലൂടെ പറഞ്ഞാൽ ശെരിയാവില്ലേ.... എന്ന ഞാൻ വെക്കട്ടെ...
 
അത്രമാത്രം പറഞ്ഞു അമൻ ഫോൺ disconnect ചെയ്തു... അവന്റെ ചുണ്ടിൽ ഗുഡമായ ചിരി വിടർന്നു... എന്തോ കണ്ട് കിട്ടിയ പോലെ കണ്ണുകൾ തിളങ്ങി.....
 
    രാവിലെ കല്യാണ ഒരുക്കങ്ങളെ കുറിച് ചോദിക്കാൻ വിളിച്ചതായിരുന്നു ഹുസൈൻ...
കല്യാണത്തെ പറ്റി പറഞ്ഞ തുടങ്ങിയ സംഭാഷണം അമൻ പറഞ്ഞവസാനിപ്പിച്ചത് 
എവിടെയായിരുന്നു....
 
ഹുസൈൻ ടെൻഷനോട് നെഞ്ച് തടവി...
 
ഇല്ല ഇരിക്കലും അവൻ കണ്ട് പിടിക്കാൻ ആവില്ല....
 
അയാൾ സ്വയം സമദാനിക്കാൻ എന്ന വണ്ണം വീണ്ടും വീണ്ടുമത് പറഞ്ഞു കൊണ്ടിരുന്നു....
 
                            🦋🦋🦋🦋
 
റിഫ ഇത് വരെ എഴുന്നേറ്റില്ലേ...
 
ഫുഡ്‌ കഴിക്കാൻ എല്ലാരും ടേബിളിൽ എത്തീട്ടിട്ടുണ്ട്... റിഫ നെ മാത്രം കാണുന്നില്ല...
 
ഹാജറ ചുറ്റും നോക്കി....
 
ഞാൻ.. വിളിച്ചിട്ട് വരാം ഉമ്മി...
 
ഹാദി അതും പറഞ്ഞു സ്റ്റയർ കയറി...
 
എല്ലാവരും അവരവരുടെ പ്ലാറ്റലേക്ക് കോൺസെൻട്രേറ്റ്‌ ചെയ്തിരുന്നു....
 
ഇസ്സയുടെ കണ്ണുകൾ വീണ്ടും എന്തോ മുഖളിലേക്ക് നീണ്ടു....
 
ഇന്നലെ പിന്നെ അവളെ കണ്ടിട്ടേ ഇല്ല... എന്തോ ഒരു പിന്നെ പേടി ഇസ്സയെ പൊതിഞ്ഞു....
 
 
ഉ... മ്മി..... അമീക്കാ......
ഹാദിയുടെ അലർച്ച കേട്ടതും എല്ലാരും ഞെട്ടലോടെ ചാടി എഴുന്നേറ്റിരുന്നു.....
 
..... തുടരും🦋
 
 
ബോർ ആയോ👀..

റൂഹിന്റെ ഹൂറി_💖Part-67

റൂഹിന്റെ ഹൂറി_💖Part-67

4.9
3518

*റൂഹിന്റെ ഹൂറി_💖* Part-67 ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                             °°°°°°°°°°°°°°°°°   എ.. എന്താ ഹാദി...   പിടച്ചിലോടെ റിഫയുടെ റൂമിലേക്ക് ഇടിച്ചു കയറി കൊണ്ട് അമൻ ചോദിച്ചു...   അവൻ പിന്നാലെ വീട്ടിലെ ഓരോരുത്തരും ഉണ്ടായിരുന്നു... ഏറ്റവുമൊടുവിൽ ഇസ്സയും അവളുടെ കണ്ണുകൾ  ബെഡിൽ കിടക്കുന്നവളിൽ പാഞ് നിന്നു....   ബെഡിൽ അലസമായി കിടക്കയാണവൾ... അടുത്ത് കണ്ണ് നിറചിരിക്കുവാണ് ഹാദി.. അമന്റെ ശബദം കെട്ടവൾ പിടപ്പോടെ റിഫയിൽ നിന്ന് നോട്ടം ഡോർ sid