Aksharathalukal

നിൻ നിഴലായി.. ✨️part 21

✍️Nethra Madhavan      

 

  "ചേട്ടാ....!!!"

  റൂമിൽ നിന്നുള്ള ആദിയുടെ ശബ്ദം കേട്ടു കണ്ണൻ വേഗം അങ്ങോട്ടേക്ക് ഓടി.. പുറകെ തന്നെ നന്ദുവും.. റൂമിന്റെ വാതിലിൽ നിന്നുകൊണ്ട് അകത്തേക്കു ഭീതിയോടെ നോക്കുന്ന ആദിയെ അവർ കണ്ടു.. അവരും അങ്ങോട്ടേക്ക് നോക്കി..
 

റൂമിൽ ഉള്ള അലമാരിയിലെ  കണ്ണാടിയുടെ പൊട്ടിയ ചില്ലുകഷ്ണങ്ങൾ  നിലത്തു ചിതറി കിടക്കുന്നതും.... അവശേഷിക്കുന്ന ചില്ലിലേ
വിള്ളലിലേക്ക്  വിരലുകൾ ഊന്നി ഒരു പ്രതേക ഭാവത്തോടെ നീരീക്ഷിക്കുന്ന ജാനിയെയുമാണ് അവർ കണ്ടത്....

പണ്ട് സ്വയംനിയത്രണം  നഷ്ടപെടുമ്പോൾ റൂമിലെ ഓരോ വസ്തുക്കൾ നിലത്തെക്കേറിഞ്ഞുടച്ചു  അതിലേക്കു ഇതേ ഭാവത്തോടെ നോക്കിനിന്ന ജാനിയുടെ മുഖം കണ്ണന്റെ മനസ്സിലേക്കെത്തി... ആദിയും ചെറുതായി പരിഭ്രമിക്കുന്നു...

"എന്താ മോളെ പറ്റിയേ "

    കണ്ണൻ ജാനിയോട് ചോദിച്ചു.... പെട്ടന്ന് ജാനി ഭാവം മാറ്റി അവരെ നോക്കി..

" ചേട്ടാ  അത് പിന്നെ.... നേരത്തെ പൊട്ടൽ ഉണ്ടായിരുന്നതാണെന്ന് തോന്നുന്നു.. എന്റെ കയ്യൊന്നു മുട്ടിയെ ഒള്ളൂ.. അപ്പോഴേക്കും പൊട്ടി.. "

    ജാനി തപ്പലോടെയാണ് അതു പറഞ്ഞത്.. അതു കേട്ടതും കണ്ണനും ആദിയും പരസ്പരം നോക്കി..

"ആഹ്‌.. അതു സാരമില്ല.. നീ ക്ലീൻ ചെയ്യൂ.."

   പറഞ്ഞിട്ട് കണ്ണൻ തിരിച്ചിറങ്ങി.. അവന്റെ കണ്ണുകൾ ചെറുതായി നനഞ്ഞിട്ടുണ്ടായി.. അതു മനസ്സിലാക്കി എന്നോണം നന്ദു ബാക്കി വഴക്കിനു പോയില്ല.....

കണ്ണൻ നേരെ മുറ്റത്തേക്കിറങ്ങി.. ശേഷം ഫോൺ എടുത്തു കാൾ ചെയ്തു..

"ഹലോ...."

"കണ്ണാ പറയെടാ.."

"എടാ.. ഞാൻ ഇപ്പോ ജാനിടെ അടുത്താ.."

"അറിഞ്ഞെടാ.."

"നിനക്ക് ഇങ്ങോട്ടൊന്നു വരാൻ പറ്റോ?"

"എടാ.. ജാനി അവളിപ്പോ പഴയ ആ ജാനിയായോ?"
         അയാളുടെ വാക്കുകളിൽ നിരാശ നിറഞ്ഞിരുന്നു..

"എനിക്കറിയില്ലെടാ.."

    പറഞ്ഞുകഴിഞ്ഞതും കണ്ണൻ കരഞ്ഞിരുന്നു..

"ഡാ.. കണ്ണാ കരയേല്ലടാ.. നിനക്ക് അറിയോ അവൾക്കു വീണ്ടും വായ്യാതായി എന്നറിഞ്ഞതിൽ പിന്നെ ഞാൻ അവളെ ഒന്ന് വിളിച്ചിട്ടില്ല.. എനിക്കതിനു കഴിയില്ല.."

"അറിയാം.. പക്ഷെ ഇപ്പൊ നിനക്ക് വരാൻ സമയമായി എന്നെനിക്കു തോന്നുന്നെടാ.. ജാനി ഒരുപക്ഷെ എന്നെക്കാൾ ആഗ്രഹയിക്കുന്നത് നിന്നെയായിരിക്കും.. വരില്ലെടാ നീ?"

"നോക്കാമെന്നല്ലതെ ഉറപ്പ് പറയാൻ പറ്റില്ലെനിക്കു.. നീ പറഞ്ഞത് ശെരിയാ.. ഞാനാ അവളുടെ കൂടെ വേണ്ടത്.. പക്ഷെ.. എനിക്ക് ഇപ്പോൾ ഒരു ലക്ഷ്യമുണ്ട്.. അധികം വൈകാതെ എനിക്ക് അതു നേടിയെടുക്കാൻ കഴിയും.. എന്നിട്ടു ഞാൻ വരും.."

"മം.. ശെരി.. എന്ന ഞാൻ വയ്ക്കുവാ.."

      മറുവശത്തു നിന്നുമുള്ള മറുപടി കണ്ണനിൽ നീരസം ഉണ്ടാക്കിയിരുന്നു.. അവൻ ഫോൺ കട്ട്‌ ചെയ്തു അകത്തേക്കു നടന്നു...

*******   *******  *******

രണ്ടു ദിവസങ്ങൾ കൊണ്ട് എന്തൊക്കെയാണ് നടന്നത്.. ഒന്നും ചിന്തിക്കാൻ കൂടി കഴിയുന്നില്ല..വെള്ളിയാഴ്ച പയറുമണി പോലെ നടന്ന ഞാനാ..

പക്ഷെ ഇപ്പോൾ എന്തോ മാരാരോഗം പിടിപെട്ടപോലെയാ എല്ലാരും നോക്കണേ.. ആ ഡോക്ടർ എന്തെക്കെയോ പറഞ്ഞു.. തല്ലേൽ ഒന്നുമില്ല.. എവിടെങ്കിലും ഇരുന്നു എന്തെങ്കിലും ചെയ്യുന്നത് ഓർമയുണ്ട്.. പിന്നെ പെട്ടെന്നു കണ്ണ് തുറക്കും.. കുറച്ചു നേരം മുൻപ് നടന്നതൊന്നും ഓർമ ഉണ്ടാവില്ല..... ഭാഗ്യത്തിന് ആരും ഓഫീസിൽ പോവണ്ടാന്ന് പറഞ്ഞില്ല.. അതുകൊണ്ട് എന്നതേം പോലെ രാവിലെ തന്നെ ഓഫീസിലേക്കു തിരിച്ചു. .ആദി ഓഫീസിലും നന്ദു കോച്ചിംഗ് സെൻട്രേലിലേക്കും പോയി...കണ്ണൻ ചേട്ടൻ വീട്ടിൽ ഒറ്റയ്ക്കാണ്...

ഞാൻ ഓഫീസിലിലേക്കു കയറി.. ഓരോന്ന് ഓർത്തു നടന്നതും എവിടെയോ തട്ടിവീഴാൻ പോയതും ഓർമയുണ്ട്...

പക്ഷെ വീണില്ല.. അതിനു മുൻപേ ബലിഷ്ടമായ ഒരു കൈ എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു.... ഞാൻ മുഖം ഉയർത്തി പിടിച്ച ആളെ നോക്കി...

ദേവ്..
            (നായിക വീഴുമ്പോഴേക്കും വേറെ എവിടെയോ ഇരിക്കുന്ന നായക്കൻ വന്നു പിടിക്കാൻ ഇത് സിനിമയൊന്നുമല്ലലോ..😌😌 അഭിറാം വരുന്ന വരെ വെയ്റ്റ് ചെയ്തിരുന്നേൽ നിങ്ങടെ ജാനി ഇപ്പൊ മൂക്കിടിച്ചു വീണേനെ 😁🤣)
 

"എന്താ.. ജാനി ഇപ്പൊ വീണേനെല്ലോ?"

      ദേവ് എന്നോട് ചോദിച്ചു..

"അതു.. ഞാൻ ശ്രേദ്ധിച്ചില്ല ദേവ്..".

"മം.. ശ്രേദ്ധിച്ചൊക്കെ നടക്കണ്ടെ"

   ദേവും ഇപ്പോഴാണ് വന്നതെന്ന് തോന്നുന്നു.. ഞങ്ങൾ ഒരുമിച്ചാണ് മുകളിലേക്കു പോയത്..

അവിടെ വേദുവും ക്രിപുവും ഉണ്ടായി... ന്യൂ പ്രൊജക്റ്റ്‌ ടീമിൽ ഉള്ള ആൾക്കാരുടെ പേര് നന്ദിത ചേച്ചി അന്നൗൻസ്  ചെയ്തു.. ഞാനും ദേവും സെലക്ട് ആയി....

വേദുവും ക്രിപുവും ചെറുതായി അപ്സെറ് ആയി.. ക്രിപ്പൂവിന് ഇത്രെയും വല്ല്യ പ്രോജെക്ടിന്റെ ഭാഗം ആവാൻ കഴിഞ്ഞില്ലാലോ എന്നോർത്താണ് വിഷമമെങ്കിൽ വേധുവിന്‌ അഭിറാം സാറിനെ അടുത്ത് കാണുന്നും ഇടപഴകാനും ഉള്ള അവസരം നഷ്ടമായാലോ എന്നോർതാണ് വിഷമം എന്ന് അവളുടെ സംസാരത്തിൽ നിന്നു മനസ്സിലായി..

ഞങ്ങൾ ആകെ 10 പേരാണ് ടീമിൽ.. കോൺഫറൻസ് ഹാളിലേക്കു പൊക്കോളാണ് ചേച്ചി പറഞ്ഞു..

അവിടെ എത്തി ഞാനും ദേവും അടുത്തിരുന്നു.. അവൻ എന്നോട് ഓരോന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു.. ടീമിൽ സെലക്ഷൻ കിട്ടിയതിൽ പിന്നെ പുള്ളി ഒരുപാട് എക്സറ്റഡ് ആണ്.. അല്ലെങ്കിലും പരിചയപ്പെട്ടു കുറചേ ആയെങ്കിലും ദേവ് ഞങ്ങളെ എല്ലാരേയും പോലെയല്ല മറിച് കുറച്ചു കൂടെ ലക്ഷ്യബോധം ഒക്കെ ഉള്ള ആളാണ്....

അല്പം കഴിഞ്ഞതും കാർത്തിക് സർ കയറിവന്നു.. (Department Head )

പുള്ളി കോൺഫറൻസ് ടേബിളിന് സെൻട്രേലിൽ ആയി വന്നു നിന്നു..

"Congrats to all of you... ഇത് നിങ്ങൾക്കു ചെറിയൊരു അച്ചിവ്മെന്റ് അല്ല.. ഈ ഒരു project നിങ്ങൾ വേണ്ട രീതിയിൽ utilize ചെയ്താൽ അതു തീർച്ചയായും നിങ്ങൾക്കു ഫുച്ചറിൽ useful ആകും.. So focus ur maximum and work sincerely...

പുള്ളി പിന്നെ ബ്ലാ.. ബ്ലാ.. ബ്ലാ....

"അഭിറാം സാറിനു നിങ്ങളിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്.. അത് തെറ്റിക്കരുത്.. So all the best.."

  അത്രെയും പറഞ്ഞു പുള്ളി വിട്ടടിച്ചു പോകുന്ന കണ്ടു.. ഞാൻ ആണേൽ പുള്ളി ലാസ്റ്റ് പറഞ്ഞ കാര്യങ്ങളിൽ തന്നെ ഉടക്കി നിന്നു.. അഭിറാം സർ... പുള്ളിടെ പ്രേതീക്ഷ.. പുല്ല് .. നന്നായിട്ടൊക്കെ perform ചെയ്യാൻ പറ്റിയാൽ മതിയായിരുന്നു..

ദേവ് പിന്നെയും എന്തെക്കെയോ പറയുന്നുണ്ടായി.. ഞാൻ എല്ലാം മൂളി കെട്ടാതെ ഒള്ളൂ...

ഒരു 10 മിനിറ്റ് കഴിഞ്ഞതും ഡോർ തുറന്നു അഭിറാം സർ വന്നു..

"എന്റെ സാറേ.. എന്ന ഒരു ലുക്ക് ആ "

മൂപരുടെ ഒരു ചിരി ഉണ്ട്.. അതാ നമ്മളെ തളർത്തി കളയുന്നത്.. എന്നൊക്കെ ലാലേട്ടൻ സ്റ്റൈലിൽ ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു...

"Good morning everyone.. Hope all you are doing well... നിങ്ങൾ ഏകദേശം 25 ഓളം പേരുണ്ടായിരുന്നു അല്ലെ.. പക്ഷെ ഇപ്പൊ ആകെ 10 പേരെ സെലക്ട് ആയിട്ടൊള്ളു.. നിസംശയം ഞാൻ പറയുന്നു നിങ്ങൾ എല്ലാവരും ഇത് deserve ചെയ്യുന്നുണ്ട്... എന്ന് കരുതി ബാക്കി ഉള്ളവരുടെ പെർഫോമൻസ് മോശമായിരുന്നു എന്നല്ല.. എല്ലാരും എന്നെ കുഴപ്പിച്ചു.. Ms. നന്ദിത തന്ന റിപ്പോർട്ട്‌ കാർഡിൽ എല്ലാവരുടെയും പെർഫോമൻസ് ഒന്നിനൊന്നു മെച്ചമായിരുന്നു.... കുറച്ചു നേരമെടുത്താണ് നിങ്ങളെയൊക്കെ സെലക്ട്‌ ചെയ്തത്..."

   പുള്ളി പുഞ്ചിരിയോടു കൂടി ഞങ്ങളെ നോക്കി അത് പറഞ്ഞു.. കേട്ടതും ഞങ്ങളും പരസ്പരം നോക്കി പുഞ്ചിരിച്ചു..

"ഈ പ്രൊജക്റ്റ്‌ നിങ്ങൾ വിചാരിക്കുമ്പോലെ ഒരു ബാലികേറാമലയൊന്നുമല്ല.... പല ഇന്റർനാഷണൽ കമ്പനിസുമായി tie -up ചെയ്തായിരിക്കും നമ്മൾ ഇത് complete ചെയ്യുന്നത്....
 

പുള്ളി ഹിസ്റ്ററി ക്ലാസ്സ്‌ അങ്ങ് തുടങി.. എന്തക്കെയോ സ്‌ക്രീനിൽ പ്രേസേന്റ് ചെയ്തു കാണിക്കുന്നുണ്ടായി.. ഞാൻ നോക്കിയപ്പോൾ എല്ലാവരും നല്ല ശ്രെദ്ധയോട് കൂടി അതൊക്കെ നോക്കുന്നു.. ചിലർ എന്തൊക്കെയോ നോട്ട് പാടിൽ കുറിക്കുന്നൊക്കെയുണ്ട്.. പ്രഹസനം at peak 😏

"So i think.. നിങ്ങൾക്കു എല്ലാവർക്കും ഇതിനെ പറ്റി ഒരു ധാരണ കിട്ടിയുട്ടുണ്ടെന്നാണ്.."

  എല്ലാവരും തലയാട്ടി.. എന്റമ്മേ.. അപ്പൊ എനിക്ക് മാത്രമാണ് ഒരു പിടിയും കിട്ടാത്തത്..

ഞാൻ നോക്കിയപ്പോൾ ആട്ടി ആട്ടി ദേവിന്റെ തല ഇപ്പോ ഊരി പോകും..

"Okk.. Then let's move to upstairs.. അവിടെയാണ് നിങ്ങൾ work ചെയ്യണ്ടത്.... നിങ്ങൾ മാത്രമേ അവിടെ ഉണ്ടാകു.. ഞാൻ പറഞ്ഞല്ലോ പരസ്പരം interact ചെയ്താണ് നിങ്ങൾ ഈ പ്രൊജക്റ്റ്‌ ഫിനിഷ് ചെയ്യണ്ടേ.. Team work is very important.."

അങ്ങനെ ഞങ്ങൾ എല്ലാവരും മുകളിലേക്ക് പോയി.. അവിടെ കോൺഫറൻസ് ഹാലിനെക്കാൾ വെലിയൊരു  ഹാൾ ആയിരുന്നു അവിടെ.. എല്ലാവർക്കും ഓപ്പൺ ആയ സെപ്പറേറ്റ് ചെമ്പർ ഉണ്ട്.. ഞാനും ദേവും അടുത്തടുത്തിരുന്നു..
ലാപ്ടോപ് ഒക്കെ set ചെയ്തു വച്ചിരുന്നു.. ആദ്യമേ തന്നെ ചെയ്യണ്ട work പറഞ്ഞു തന്നു....

അതെനിക്കു ക്ലിക്ക് ആയി .. ഒരു കമ്പനിയുടെ ceo തന്നെയാണോ മുൻപിൽ നിൽക്കുന്നതെന്നു പോലും എനിക്ക് സംശയം ആയിരുന്നു.. കാരണം എല്ലാവർക്കും ഓരോ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു കൊടുക്കുന്നു.. ഇടയ്ക്കു തമാശയൊക്കെ പറയുന്നതും കാണും..

ഞാൻ എന്റെ മുൻപത്തെ ceo ടെ മുഖം ഒന്ന് സ്മരിച്ചു.. പരട്ട കിളവൻ.. ചീത്ത പറയാൻ വേണ്ടി മാത്രേ വാ തുറക്കൂ....
ഇങ്ങേരെയൊക്കെ കാണുമ്പോളാ അയാളെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു

ഓരോന്ന് ഓർത്തു ഞാൻ work ചെയ്തു.. ദേവ് തകർത്തിയ്യായി ചെയ്യുന്നുണ്ട്.. സീറ്റിന്റെ മുന്നിലേക്കു ആഞ്ഞിരുന്നുകൊണ്ട് രണ്ടു കൈയ്യും വച്ചു ചറ പറ ടൈപ്പ് ഒക്കെ ചെയ്യുന്ന കണ്ടു..

ഞാനും അത്യാവശ്യം ശ്രദ്ധിച്ചു ഓരോന്ന് ചെയ്തു.. ഇടയ്ക്കെപ്പോഴോ പിന്നിൽ ഒരു നിശ്വാസം ഏറ്റപ്പോൾ ഞാൻ തിരിഞ്ഞു നോക്കി... അഭിറാം സർ... എന്നോട് തൊട്ടു ചേർന്നാണ് നിൽപ്.... എനിക്ക് ചുറ്റും പുള്ളിയുടെ പെർഫ്യൂംയിന്റെ സ്മെൽ നിറഞ്ഞു.... ഞാൻ പുള്ളിയെ ഒന്ന് നോക്കി.. പുള്ളിയും എന്നെ തന്നെ നോക്കിയാണ് നിൽപ്.. ഒരു നിമിഷം ഞങ്ങൾ ആ കണ്ണുകൾ എന്റേതുമായി കൊരുത്തു...

പെട്ടെന്നു പുള്ളി തന്നെ നോട്ടം ലാപ്ടോപിലേക്ക് മാറ്റി.. ഞാനും അപ്പോ തന്നെ ലാപ്ടോപിലേക്കു നോക്കി.

ചേ... എന്റെ വെടക്ക് കോഴി കുഞ്ഞുങ്ങളെ കറി വെയ്ക്കണ്ട സമയം അതിക്രെമിച്ചിരിക്കുന്നു..

"എല്ലാം ക്ലിയർ അല്ലെ ജാനി.. അല്ല ജാനകി.?"

    പുള്ളി പെട്ടെന്നു ജാനി എന്ന് വിളിച്ചത് കേട്ടു ഞാൻ ഒന്ന് ഞെട്ടി.. പക്ഷെ അപ്പോ തന്നെ അതു തിരുത്തി ജാനകി ആകെ.. സ്വാഭാവികം ആയിട്ടും എന്റെ പേര് കേൾക്കുന്ന ആൾക്ക് ജാനി എന്ന് വിളിക്കാൻ ടെൻഡൻസി ഉണ്ടാകും..😌

"എല്ലാം ക്ലിയർ ആണ് സർ.."

"Okk.. Very good "

   പുള്ളി അല്പം കൂടി കുനിഞ്ഞാണ് അതു പറഞ്ഞത്.... ഞാൻ മുഖം ഉയർത്തി നോക്കിയില്ല.. പുള്ളി അപ്പൊ തന്നെ ദേവിന്റെ ചെമ്പറിലേക്കു പോകുന്ന കണ്ടു...

പോയ പൊക്കിൽ അഭി നെഞ്ചിൽ കൈ വച്ചു തടവിയത് ജാനി കണ്ടില്ല..

*******  *********   ********

രാവിലെ തന്നെ ഓഫീസിലേക്കു പോകാൻ ഇറങ്ങിയതാണ് അർജുൻ...ഒരു കാൾ വന്നു സംസാരിച്ചു നിന്നു..

അർജുന്റെ മുഖത്തെ ഭാവവ്യത്യാസം കണ്ടു രഘു അവന്റെ അടുത്തേക്കു ചെന്നു...

"ഡാ.. ആരാ വിളിച്ചേ?? എന്താ കാര്യം?"

"ആ സൈബർ സെല്ലിലെ മഹേഷ്‌ ആണ് വിളിച്ചത്.. നമ്മൾ കൊടുത്ത ദീപക്കിന്റെ ഫോട്ടോ വച്ചു അവൻ എങ്ക്വിറി നടത്തി.."

"ഏഹ്.. എന്നിട്ടു പ്രേതെകിച്ചു വിവരം എന്തെങ്കിലും?"

"ആഹ്ടാ.. കഴിഞ്ഞ വർഷ നടന്നൊരു ആക്‌സിഡന്റ്...  ആ ബോഡിയിൽ നിന്നു കിട്ടിയ id ദീപക്കിന്റെ ആയിരുന്നു എന്ന്.. അതിലെ ഫോട്ടോ വച്ചു കണ്ടെത്തി.. ഓർഫൻ ആയതുകൊണ്ട് അഡ്രസ്സ് ഒന്നും കിട്ടിയില്ല.. So ബോഡി ഗവണ്മെന്റ് തന്നെ സംസ്കരിച്ചു.."

    പറയുമ്പോൾ അർജുന്റെ വാക്കുകളിൽ നിരാശ നിറഞ്ഞിരുന്നു.. അതു മനസ്സിലാക്കി എന്നോണം രഘു അവന്റെ തോളിൽ കൈ വച്ചു..

"ഡാ.. ഒരുപക്ഷെ ദീപക് ആണ് അദ്വൈത്തിന്റെ മരണത്തിനു പിന്നിലെങ്കിൽ നമ്മുക്ക് ഈ കേസ് മുന്നോട്ടു കൊണ്ടുപോയിട്ട് കാര്യമില്ല.."

"But... ദീപക്കിന്റെ മരണം ഒരു ആക്‌സിഡന്റ് തന്നെ ആയിരിക്കുമോടാ..?. അതെയോ അവനെയും ആരെങ്കിലും.."

"നിനക്ക് ആ കേസിന്റെ ഫയൽ കിട്ടിയോ?"

"Yes.. മഹേഷ്‌ pdf ഫോമിൽ അയച്ചിട്ടുണ്ട്.."

   അർജുൻ അപ്പോൾ തന്നെ ആ pdf ഓപ്പൺ ആക്കി..

"ഡാ.. രാത്രി 12 ഓടെ റോഡിന്റെ സൈഡിൽ ബൈക്കിനോട് ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്.... തലയ്ക്കു ഏറ്റ ശതമാണ് മരണ കാരണം...."(അജു )

"ഏയ്.. സംശയിക്കാൻ ഒന്നുമില്ല.. ഇത് ആക്‌സിക്സന്റ് തന്നെയാണ്..ദേ പോരാത്തതിന് താഴെ എഴുതിയേക്കുന്നത് കണ്ടോ.. ശരീരത്തിൽ alcohol content ഉണ്ടായിരുന്നു...."(രഘു )

"പക്ഷെ.... നീ ഈ ഡേറ്റ് ശ്രേദ്ധിച്ചോ??"

   രഘു ഫോൺ വാങ്ങി അതിലെ ഡേറ്റ് വായിച്ചു..

"27 ജൂൺ  2019.. ഇതിനെന്താ പ്രശ്നം?"

"ടാ.. അദ്വൈത് മരിച്ച ദിവസം എന്ന..19 ജൂൺ 2019.. അതായതു ദീപക്കിന്റെ മരണത്തിന് ഏകദേശം ഒരാഴ്ച മുൻപ്.. അന്ന് ആനന്ദ് പറഞ്ഞതോർമ്മയില്ലേ.. അദ്വൈത്തിന്റെ മരണത്തിന് ഒരാഴ്ച ശേഷം ദീപക് വീട്ടിൽ വന്നേനും.. ഒരു യാത്ര പോകുന്നുവെന്നും പറഞ്ഞെന്നു.."

"Yes.. ഒരുപക്ഷെ അങ്ങനെ ഏതെങ്കിലും ഒരു ഇടത്തേക്കു യാത്ര ചെയ്യുന്ന സമയത്തായിരിക്കും ഈ ആക്‌സിഡന്റ്.."

"പക്ഷെ.. രണ്ടു മരണങ്ങളും അടുത്തടുത്തു.. ഇതിൽ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ?"

"അപ്പോ.. നീ പറഞ്ഞു വരുന്നത്. ഈ രണ്ടു മരണങ്ങളും planned ആണെന്നാണോ?"

"അദ്വൈത്തിന്റെ മരണത്തിന് പിന്നിലുള്ളവർ തന്നെയായിരിക്കും ദീപക്കിന്റെ മരണത്തിനും ഉത്തരവാദി.."

"അദ്വൈത്തിന്റെ ഫ്രണ്ട്‌സ് ആയിരുന്നു നമ്മുടെ ലിസ്റ്റിൽ ഉള്ളവർ.. അതിൽ നിന്നു ദീപക് ഒഴിവായി.."

"Yes.. ഇനി അഭിറാം.. വൈഷ്ണവ്.. ഇവരെ രണ്ടുപേരെയും കണ്ടെത്താതെ ഈ കേസ് മുന്നോട്ടു പോകില്ല.."

"സഭാഷ്.. അതിനു എന്താ ഇപ്പൊ ഒരു വഴി??"

"പ്രേത്യക്ഷത്തിൽ നമ്മുക്ക് മുന്നിൽ വഴി ഒന്നുമില്ല.. പല വഴികളില്ലൂടെ സഞ്ചരിച്ചു നമ്മൾ ആ വഴി കണ്ടെത്തേണ്ടിയിരിക്കുന്നു..."

   "നീ സഞ്ചരിച്ചോ.. ഒരു ഭ്രാന്തനെ പോലെ എന്ന് ഞാൻ പറയുന്നില്ല.. കാരണം നീ ആൾറെഡി ഭ്രാന്തൻ ആണല്ലോ.."

   രഘു പിറുപിറുത്തുകൊണ്ട് പോയി..

"എടാ.. എന്ന ഞാൻ ഇറങ്ങുവാ.."

അജു കൈ പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു.. അപ്പോൾ തന്നെ അവൻ ഇറങ്ങുകയും ചെയ്തു...

*********   ********   ********

വൈകുന്നേരം പതിവ് സമയത്തു തന്നെ ജാനി തിരിച്ചു വന്നു.. കണ്ണൻ പകൽ മുഴുവൻ വെറുതെ ഇരുന്നു ബോർ അടിച്ചെന്നും..കുറച്ച് വീട്ടിൽ ഇടാനുള്ള ഡ്രസ്സ്‌ മേടിക്കാൻ ഉണ്ടെന്നു പറഞ്ഞു പുറത്തേക്കിറങ്ങി...

കുറച്ച് കഴിഞ്ഞതും നല്ല മഴ കാർ വന്നു...5.30 ഒക്കെ ആയിട്ടൊള്ളു വെങ്കിലും ചുറ്റും നല്ല ഇരുട്ട് നിറഞ്ഞിരുന്നു..

മുകളിൽ ടെറസ്സിൽ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ എടുക്കാൻ കയറിയതാണ് ആദി...
ജാനി വന്നിട്ടു ഫ്രഷ് ആവാൻ കയറിയിരുന്നു.. നന്ദു വന്നപാടെ ചായ എടുത്തു കുടിച്ചുകൊണ്ടിരിക്കുന്നു...

ടെറസിൽ വല്ലാത്തൊരു ഇരുട്ട് ആയിരുന്നു.. മുകളിൽ പച്ച ടെറസിന്റെ സൈഡ് മുഴുവൻ പച്ച നേറ്റാൽ കവർ ചെയ്തേക്കുവായിരുന്നു.. അതുകൊണ്ടാൻ വെള്ളിച്ചം ഇല്ല...

ഒരു സൈഡിൽ നിന്നു ഡ്രെസ്സുകൾ എടുക്കുന്നതിനിടയിൽ എതിർവശത്തെ മൂലയിൽ നിന്നു എന്തെക്കെയോ തട്ട് മുട്ടും കേട്ടു ആദി അങ്ങോട്ടേക്ക് നടന്നു... പഴയ കുറെ പാത്രങ്ങളും പേപ്പർ കേട്ടുകളും അവിടെ ഇരിക്കുന്നുണ്ടായി.. അവയെല്ലാം കാറ്റിന്റെ ശക്തിയിൽ മറിയുന്നതാണ്..

അതു കണ്ടതും ആദി തിരിച്ചു അഴയുടെ അടുത്തേക്കു നടന്നു.. തുണികൾ വാരി എടുക്കുന്നതിനിടയിൽ പിന്നിൽ ആരുടെയോ കാൽ പെരുമാറ്റം കെട്ടവൾ തിരിഞ്ഞു നോക്കി.. അവിടം ശുന്യമായിരുന്നു.. എന്നാലും ആദിക്കു വല്ലാത്ത പേടി തോന്നി തുടങ്ങി...

മഴ  വേഗത്തിൽ ശക്തി പ്രാപിച്ചു... ഇടിയും മിന്നലും അടിക്കാൻ തുടങ്ങി...

വീണ്ടും വീണ്ടും ടെറസിന്റെ പല ഭാഗത്തു നിന്നും അപശബ്ദങ്ങൾ ആദി കേൾക്കാൻ തുടങ്ങി.. അവൾ ബാക്കി ഡ്രസ്സ്‌ എടുക്കാതെ താഴേക്കു പോകാൻ ഒരുങ്ങി...

നെറ്റ് കൊണ്ടുള്ള ചെറിയൊരു വാതിൽ ഉണ്ടായിരുന്നു ടെറസിന്...

ആദി ഓടി അവിടെ എത്തിയതും ആ വാതിൽ അടഞ്ഞു.. ആദി ഒരു നിമിഷം പുറകോട്ട് ആഞ്ഞു..

അവൾ ജാനിയെയും നന്ദുവിനെയും ഉറക്കെ വിളിക്കാൻ തുടങ്ങി.... എന്നാൽ  ആർത്ത് പെയ്യുന്ന മഴയിൽ അവളുടെ ശബ്ദങ്ങൾ ബലഹീനമായി..

ആദി നിസ്സാഹായായി... ഇടിയുടെ ശബ്ദങ്ങൾ  അവളുടെ ഭയത്തിന്റെ ആഴം കൂട്ടി...

വീട്ടിൽ താമസം തുടങ്ങിയ കാലത്തെ സംഭവങ്ങൾ ഓരോന്ന് ഓരോന്നായി അവൾ ഓർത്തു..

അൽപ നേരം അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ അവൾ നിന്നു... പിന്നെ വീണ്ടും അവൾക്കു ആരോ ചുറ്റിനും നടക്കുന്ന ശബ്ദങ്ങൾ കേൾക്കാൻ കഴിഞ്ഞു...

മഴയുടെ ആഘാതത്തിൽ ആ ശബ്ദങ്ങൾ ബലഹീനമായില്ല .. മറിച് അവ കൂടുതൽ ശക്തിപെടുകയാണ് ചെയ്തത്....

ആരോ തൊട്ടു പിന്നിലായി നില്കുന്നു എന്ന് തോന്നിയത്തും ആദി തിരിഞ്ഞു നോക്കി.. എന്നാൽ അവിടം ശുന്യമായിരുന്നു....

ആദി അല്പം മുന്നോട്ടു നടന്നു.... പുറകിൽ വാതിൽ ശ്കതമായി തുറന്നതും ആരോ അകത്തേക്കു കയറി വന്നതും ആദി അറിഞ്ഞു..
അവൾ വിറച്ചുകൊണ്ട് തിരിഞ്ഞു നോക്കി...

വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അല്പം ആശ്വാസം ആയെങ്കിലും ആ മുഖത്തെ ഭാവങ്ങൾ വീക്ഷിക്കേ ആദിയുടെ ഭയം ഇരട്ടിച്ചു...

വന്യത മാത്രം ഉള്ള മുഖം...സർവ്വവും ചുറ്റെരിക്കാൻ ഉള്ള പക മാത്രമായിരുന്നു ആ കണ്ണുകളിൽ....

അത്രെയും നേരം തന്റെ മുഖത്തേക്കു നോക്കാത്ത നിന്ന  ആ കണ്ണുകൾ പെട്ടെന്ന് തന്റെ കണ്ണുകളിലേക്കു നോക്കിയതും ആദി തറഞ്ഞു നിന്നുപോയി....

             തുടരും...

 

ഒരുപാട് തിരക്കുകൾക്കിടയിൽ ഇരുന്നു എഴുതുന്നുതാണ്..കഥയെ പറ്റി രണ്ടു വരി കുറിക്കണേ.. സ്നേഹം 💞

 


നിൻ നിഴലായി.. ✨️part 22

നിൻ നിഴലായി.. ✨️part 22

4.5
2798

Part 22   ✍️Nethra Madhavan  വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അല്പം ആശ്വാസം ആയെങ്കിലും ആ മുഖത്തെ ഭാവങ്ങൾ വീക്ഷിക്കേ ആദിയുടെ ഭയം ഇരട്ടിച്ചു... വന്യത മാത്രം ഉള്ള മുഖം...സർവ്വവും ചുറ്റെരിക്കാൻ ഉള്ള പക മാത്രമായിരുന്നു ആ കണ്ണുകളിൽ.... അത്രയും നേരം തന്റെ മുഖത്തേക്കു നോക്കാത്ത നിന്ന  ആ കണ്ണുകൾ പെട്ടെന്ന് തന്റെ കണ്ണുകളിലേക്കു നോക്കിയതും ആദി തറഞ്ഞു നിന്നുപോയി...       'ജാനി..'       ആദിയുടെ ചുണ്ടുകൾ മന്ത്രിച്ചു...മുടി മുന്നിലേക്കു വീണുകിടക്കുന്നതിനാൽ മുഖം ശെരിക്കും കാണാൻ കഴിഞ്ഞിരുന്നില്ല.. എന്നാലും അവളുടെ മുഖത്തെ ഭാവങ്ങൾ ആദിക്കു തിരിച്ചറിയാൻ കഴിഞ്