Aksharathalukal

ആദിദേവ്... ❤️ - 7

ആദിദേവ്... ❤️
✍️:Rishu_🌸

© copyright work- This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not used in full or part without the creators (rishu) prior permission 
____________________________________________

 Part :7
   

ആ സമയത്ത് ദേവേട്ടൻ വെന്നില്ലായിരുന്നു എങ്കിൽ ആദി ഇപ്പൊ വടി ആയേനെ എന്നാലും എന്നെ ആരാ വെള്ളത്തിലേക്ക് തള്ളി ഇട്ടേ എന്ന് മനസ്സിലാകുന്നില്ല...

ഡീ നോക്കി നിക്കാതെ വേഷം മാറ്റി കിടക്കാൻ നോക്ക് ആവശ്യം ഇല്ലാതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട ഇനി രാത്രി ഒറ്റക്ക് പുറത്തിറങ്ങരുത്

ദേവൻ അവളെ എടുത്തു റൂമിൽ ആക്കി കൊണ്ട് ഗൗരവത്തിൽ പറഞ്ഞു

ദേവേട്ടാ thanks & love you

ഒന്നു പോടീ... 😏

മറുപടി ആയി അവൻ അവളെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു...


"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""

പിറ്റേ ദിവസം 


എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാനായി ഇരുന്നു ആണുങ്ങൾ കഴിഞ്ഞിട്ടാണ് പെണ്ണുങ്ങൾ ഇരിക്കാർ അതുകൊണ്ട് തന്നെ ആദ്യം ആണുങ്ങൾ എല്ലാവരും ഇരുന്നു... ശ്രീയും, ദേവും ഒരുമിച്ചായിരുന്നു ഇരുന്നത് ദേവൻ അവനെ കണ്ടപ്പോൾ മുഖം തിരിച്ചു കൊണ്ട് കഴിക്കാനായി ഇരുന്നു...

പിന്നെ ഇന്ന് രാവിലെ തന്നെ നീതുവും കുഞ്ഞും ഇങ്ങോട്ട് വന്നു ട്ടോ ആദിയുടെ കല്യാണം പ്രമാണിച്ച് അവിനാഷിന് ജോലി തിരക്ക് ഉള്ളത് കൊണ്ട് മാര്യേജിന്റെ അന്ന് വരാം എന്ന് പറഞ്ഞു അവൻ നീതുനെയും മോനെയും അവിടെ ആക്കി പോയി...


ഇതേ സമയം ഡെയിനിങ് ഹാളിൽ ഒരു മൂലയിൽ നീതുവിന്റെ മോൻ (ആദർശ് ) ആദുവിനെ മടിയിൽ ഇരുത്തി അവനോടൊപ്പം ഇരിക്കുക ആയിരുന്നു ആദി...

അവളെ കണ്ടപ്പോൾ ശ്രീയുടെ കണ്ണ് അവൾക്ക് നേരെ നീണ്ടു... ഇതെല്ലാം ദേവൻ കാണുന്നുണ്ടായിരുന്നു എന്നാൽ അച്ഛാച്ചനും മറ്റുള്ളവരും അവിടെ ഇരിക്കുന്നത് കൊണ്ട് അവൻ ശ്രീയോടുള്ള അരിശം അവൻ ഉള്ളിൽ അടക്കി വെച്ചു...

എന്നാൽ ശ്രീക്ക് തന്നെ ആരോ നോക്കുന്നതായി അനുഭവപ്പെട്ടപ്പോൾ അവൻ ആദിയിൽ നിന്നും നോട്ടം മാറ്റി ദേവനെ നോക്കി... അപ്പോൾ ദേവൻ ദേഷ്യത്തോടെ അവന്റെ ചെവിയുടെ അടുത്ത് ചെന്ന് ചോദിച്ചു ഇന്നലെ കിട്ടിയത് മറന്നോ അതോ ഇനിയും വേണോ... ദേഷ്യത്തോടെ ചോദിച്ചു...😡


അപ്പോൾ ശ്രീ oru ഇന്നലെ നടന്നത് ഒന്ന് ഓർത്തു...

ഇന്നലെ ആദിയെ അവൻ രക്ഷിച്ച ശേഷം അവൻ നേരെ പോയത് ശ്രീയുടെ അടുത്തേക്ക് ആയിരുന്നു... അവനെ നന്നായി പെരുമാറുകയും ചെയ്തു അതിന് ശേഷം ആണ് അവൻ ഇന്നലെ കിടന്നത് തന്നെ...


🌸💜🌸

നോക്ക് ആദി നീ എന്താറിഞ്ഞിട്ട എന്റെ കൂടെ കൂടി പൊറുപ്പിക്കാൻ നിൽക്കുന്നത്...🤨😡

എല്ലാം അറിഞ്ഞിട്ട് തന്നെയാ ദേവേട്ടാ ദേവേട്ടനെ എനിക്ക് ഇഷ്ടായോണ്ട 😍...

താൻ തന്റെ ഇഷ്ടം ചെയ്യ് 😡

ഇതൊക്കെ അമ്മമ്മ കാണുന്നുണ്ടായിരുന്നു അമ്മമ്മ അവർക്കിടയിലേക്ക് നടന്നടുത്തു...

മോനെ ദേവ മോൻ എന്റെ കൂടെ വാ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് അമ്മമ്മ അവനെ അടുത്തുള്ള റൂമിലേക്ക് കൊണ്ട് പോയി... എന്നിട്ട് അമ്മമ്മ ആ റൂമിന്റെ കതകടച്ചു...

എന്ത പറയാൻ ഉള്ളത് ആദിയെ പറ്റി ആണോ അമ്മമ്മ എല്ലാം ഞങ്ങൾ പറഞ്ഞതെല്ലാം കേട്ടോ 🙄

ആ അതെ അവളെ കുറിച്ച് തന്നെ അവൾ ഇനി നിന്റെ പെണ്ണ് ആവാൻ പോവല്ലേ... അത് പറഞ്ഞപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അമ്മമ്മയെ നോക്കി...

അമ്മമ്മ പറയാൻ പോകുന്ന കാര്യം എന്താ എന്ന് എനിക്ക് അറിയാം

ആദിയെ അംഗീകരിക്കാൻ നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ എന്നല്ലേ...

ആദിയോട് എനിക്ക് ഒരു വെറുപ്പും ഇല്ല അമ്മമ്മേ എനിക്ക് അവളെ ഇഷ്ട്ടമാണ് 😍
അവൾ എന്റെ ജീവൻ ആണ് പക്ഷെ അവളെ ഇപ്പോ തന്നെ അംഗീകരിക്കാൻ എനിക്ക് ആവില്ല അത് അവൾക്ക് വിപത്ത് വരുത്തും... എനിക്ക് അവളോടൊപ്പം ജീവിക്കണം എങ്കിൽ ചിലരെ ഒക്കെ ഒതുക്കി നിർത്തണം അവൻ ഗൗരവത്തിൽ പറഞ്ഞു നിർത്തി...

എടാ നീ ഇത് എന്താ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല...

അമ്മമ്മക്ക് ഒരു ദിവസം എല്ലാം മനസ്സിലാകും...

നീ എന്തിനാടാ ആദി മോളെ വട്ടു പിടിപ്പിക്കുന്നെ അവളോട് എല്ലാം തുറന്നു പറഞ്ഞൂടെ

ഇല്ല അമ്മമ്മേ അവളോട് പറയാൻ സമയം ആയിട്ടില്ല അത് വരെ പെണ്ണ് എന്റെ പിറകെ നടക്കേണ്ട അവളെ ഇങ്ങനെ പിരി കയറ്റാൻ നല്ല രസാ...

ആദി മോൾ കേൾക്കണ്ട ഇത്

അപ്പോൾ അവൻ കണ്ണ് തുറന്നു അമ്മമ്മയെ നോക്കി കൊണ്ട് പറഞ്ഞു അതെ ഞാൻ നിങ്ങളോട് മാത്രമേ ഈ കാര്യം പറഞ്ഞിട്ടുള്ളു വേറെ ആരോടും പറഞ്ഞിട്ടില്ല സ്വന്തം അമ്മയോട് പോലും ഞാൻ ഇത് വരെ പറഞ്ഞിട്ടില്ല നിങ്ങൾ ഇത് അവളോട് പറയണ്ട സമയം ആവുമ്പോൾ ഞാൻ പറഞ്ഞോളാം

ഓഹ് ശരി മഹാ ദേവ അങ്ങ് പറഞ്ഞത് പോലെ

അമ്മമ്മ അവന്റെ തലയിൽ തലോടി കൊണ്ട് നെറ്റിയിൽ മുത്തമിട്ടു (എന്റെ കുഞ്ഞിനെ നീ കാത്തോണേ ദേവി എന്ന് മനസ്സിൽ പ്രാർത്ഥിച്ചു ) മോൻ പറഞ്ഞ പൊരുൾ ഒന്നും എനിക്ക് മനസിലായില്ല എന്നാലും ഞാൻ അറിയാത്ത ഒരു പാട് കാര്യങ്ങൾ മോനെ അലട്ടുന്നുണ്ട്... എല്ലാം ശരി ആകും മോനെ മോൻ പേടിക്കണ്ട അമ്മമ്മന്റെ പ്രാർത്ഥന എന്നും എന്റെ മോന്ക്ക് ഉണ്ടാകും ☺️

അവൻ തിരിച്ചു അമ്മമ്മയെ കെട്ടിപിടിച്ചു അമ്മമ്മയുടെ നെറ്റി തടത്തിൽ മുത്തമേകി കൊണ്ട് അവൻ കതക് തുറന്നതും ആദി അവന്റെ നെഞ്ചത്തേക്ക് ഇടിച്ചു കയറി വീണതും ഒപ്പം ആയിരുന്നന്നു 

🌸💜🌸

ദേവേട്ടനെ അമ്മമ്മ വന്നു വിളിച്ചപ്പോൾ അവർ എന്ത സംസാരിക്കാൻ പോകുന്ന കാര്യം എന്ന് അറിയാൻ ഉള്ള തൊര കാരണം ഞാനും അവരുടെ കൂടെ വെച്ചു പിടിച്ചു

പക്ഷെ ഞാൻ വരുന്നതിന് മുമ്പ് അമ്മമ്മ കതകടച്ചിരുന്നു 😪😔

(ഹും എന്നെ കൂട്ടാതെ അവർക്ക് മാത്രം എന്താ ഇത്ര സംസാരിക്കാൻ ഉള്ളെ 🙄
ലെ ആദി )

അതറിയാൻ ഉള്ള തൊര കൊണ്ട് ഞാൻ ചെവി കോർപ്പിച്ചു കതകിന്റെ അടുത്ത പോയി നിന്നു പക്ഷെ ഒന്നും കേൾക്കാൻ പറ്റിയില്ല 😬😤

കുറെ ശ്രമിച്ചു ബട്ട്‌ ഒന്നും കേട്ടില്ല 😩
അല്ലേലും ഫാൻ ഒക്കെ ഇട്ടു കതകടച്ചാൽ ആരെലും ഒക്കെ കേൾക്കോ 😫

പെട്ടെന്നായിരുന്നു കതക് ആരോ മറുവശത്തു നിന്നും തുറന്നത് പ്രതീക്ഷിക്കാതെ ഒരറ്റ പോക്കായിരുന്നു ഞാൻ അയാളുടെ നെഞ്ചത്തോട്ടേക്ക്...


(തുടരും )