അപ്പനായിട്ട് വിചാരിച്ചു വെച്ചിരിക്കുന്നത് തിരുത്താൻ ഞാൻ ആളല്ലപ്പാ.....
നമ്മളില്ലേ...........
കണ്ടറിയാത്തവൻ കൊണ്ടറിയും എന്നല്ലേ അപ്പൻ കേട്ടറിയാത്തത് മിക്കവാറും കണ്ടറിയും....
ചിലപ്പോ കിന്ദുവിന്റെ ഭാഗം പറയാൻ ചെന്നാൽ ഭാഗ്യം ഉണ്ടെങ്കിൽ നന്ദുസിന്റെ കയ്യിൽ നിന്നും കൊണ്ടും അറിയാം....
ശബ്ദം പുറത്തേക്ക് പുറപ്പെടുവിച്ചില്ല ആന്തരാത്മാവിൽ അങ്ങനെ മന്ത്രിച്ചു....
ലെ *വായനക്കാർ ആത്മഗതിച്ചു അയിനാണ്....🤭
അപ്പൻ എന്റെ ചുണ്ടനക്കം അങ്ങനെ ശ്രെധിച്ചു നിൽക്കാണ്....
ഏതായാലും നന്ദുസ് എന്നോട് വരരുത് എന്ന് പറഞ്ഞിരിക്കുന്നു...
ആ വഹയിൽ എന്റെ വക എന്തേലും ഒരു പണി ഞാനായിട്ട് അവന് കോൺട്രിബ്യുട്ട് ചെയ്യണ്ടേ????
വേണം..........
അതല്ലേ അതിന്റെ ഒരു ഇത്....!!!
അതില്ലേ അപ്പ നമ്മടെ കിന്ദു.... അല്ല ഇന്ദുവിന് ചെറിയൊരു ആട്ടം ഉണ്ട്......
അതേ അതേ ചെന്തെങ്ങിന്റെ കുലയാണെങ്കിൽ ആടും എനിക്ക് അനുഭവം ഉള്ളതാ....😜
ഒരുപാട് ആടിയാൽ ആ ആട്ടം നന്ദുസിന്റെ കൈകൊണ്ട് നിർത്തി കിട്ടും...
അപ്പനെ ഒന്ന് ഏറ് കണ്ണിട്ട് നോക്കികൊണ്ട് ഞാൻ ബാക്കി പറഞ്ഞോണ്ടിരുന്നു....
ബ്രേക്ക് അപ്പ് ആയിട്ട് കൊറേ ആയികാണില്ലേ.....
നന്ദുനെ കാണുമ്പോ എന്തോ ഒരു ഇളക്കം ഞാൻ ഉൾകണ്ണിൽ കാണുന്നു....... 🤭
ആണോ മേരി കൊച്ചേ....???
അപ്പൻ ആശ്ചര്യത്തിൽ എന്റെ ചുമലിലേക്ക് കയ്യെടുത്തിട്ടു.....
ആന്ന്....
അതിനൊരു ബെസ്റ്റ് ചാൻസും നമുക്ക് കിട്ടിയിട്ടുണ്ട്....
ഇന്ന് സാവിയാന്റി അങ്ങോട്ടേക്ക് ലഞ്ച് കഴിക്കാൻ വിളിച്ചിട്ടുണ്ട്....
അവിടെ ചെന്നിട്ട് അപ്പ നമ്മടെ ഇന്ദു മോളെ ഒന്ന് പൊക്കിയടിച്ചാൽ മതി....
അവിടെയും ആട്ടം ഉണ്ടോ എന്നറിയാലോ????
എന്നിട്ട് നമുക്ക് ആത്യന്തികമായ ഒരു അവലോകനം നടത്താം എന്ത് പറയുന്നു അളിയാ.....
അളിയാന്നോ????? അപ്പ തുറിച്ചൊരു നോട്ടം.....
ആ ഫ്ലോയിൽ അങ്ങ് വന്നതാ.....
ക്ഷെമീരെ മേരെ പിതാജി....
അങ്ങനെ മിഷൻ പ്യാർ സ്റ്റാർട്ട് ഹുവാ....
പ്യാരി അല്ലാട്ടോ പ്യാർ ഇഷ്‌ക് കാതൽ....
എനിക്കല്ല കിന്ദുവിന്...
പ്യാവം നന്ദുസ് ഇന്നത്തോടെ നിന്റെ തിളപ്പ് നിർത്തി തരാമെടാ....ഹി..
അങ്ങനെ അപ്പനെ പറഞ്ഞു സെറ്റ് ചെയ്തു...
ഒരു ജീവിതം സെറ്റ് ആക്കുന്നതിന്റെ സന്തോഷം അപ്പയ്ക്ക്....
ആ പേരിൽ നന്ദുസിനെ ഒന്ന് ചൊറിയുന്ന സന്തോഷം എനിക്ക്..........
അങ്ങനെ റെഡിആകുന്ന മഹാമഹം ആരംഭിച്ചു സൂർത്തുക്കളെ........
ജീൻസും കുർത്തിയും വലിച്ച് കയറ്റി കഴിഞ്ഞാണ്...
ആ കിന്ദുവിനെ പോലെ ഒന്ന് ഒരുങ്ങിയാലോ.. ലോ....... ലോ....
എന്ന ചിന്ത വന്നത്.....
വേണ്ട ഹൈ റിസ്ക് ആണ്...
അപ്പയുടെ കത്തി തന്നെ താങ്ങാൻ കഴിയാതെ വന്നാൽ തിരിച്ചുള്ള എന്റെ റിട്ടേൺ മൂക്കിൽ പഞ്ഞി വച്ചിട്ട് ആയിരിക്കും....
ഒരു തിരുപ്പൻ എങ്കിലും വേണ്ടത് ആയിരുന്നു....ശെയ് 😒
ജീവിതത്തിൽ ആദ്യമായിട്ട്
തോളൊപ്പം ഉള്ള മുടിയെ നിരാശയോടെ ഒന്ന് നോക്കി.....
ആ കിന്ദുവിന് അരകഴിഞ്ഞ് മുടിയുണ്ടെന്നേ.....
എങ്ങനെ കൊണ്ട് നടക്കുന്നോ????
എനിക്ക് ആകെയുള്ള ഈ കോഴിപപ്പ് കൊണ്ട് നടക്കാൻ തന്നെ ഞാൻ പെടുന്ന പാട്......
ഹാ പോട്ട് പുല്ല്..........
അത് കൂടി കാണാനുള്ള വിധിയിലുണ്യേ.....
കിന്ദുവിന്റെ പേര് പറയുമ്പോഴേ തുള്ളൽ പനി വരുന്ന മൊതലാ....
ഈശോയെ എന്നെ മാത്രം കാത്തോളണേ........
❤️❤️❤️
ഞങ്ങൾ പോയത് അപ്പന്റെ ആദി മോന്റെ കാറിൽ ആയിരുന്നു.....
അവന്റെ ഉപകാര സ്മരണ......
സ്മരിച്ച് സ്മരിച്ചു... എന്റെ കൈക്കൊണ്ട് മരിക്കാതിരുന്നാൽ കൊള്ളാം......
കീ വാങ്ങാൻ എന്നോട് പോകാൻ പറഞ്ഞിട്ട് ഞാൻ പോയില്ല....
എന്റെ കാലനെ ഞാൻ തന്നെ നിലവിളക്കിട്ട് പോയി കൂട്ടണോ നിങ്ങൾ തന്നെ പറ....
അല്ല പിന്നെ....
വീട്ടിൽ നിന്നും മുക്കാൽ മണിക്കൂർ യാത്ര......
കടവന്ത്രയിലാണ് വീട്.....
ആന്റിക്കാണെങ്കിൽ റോഡ് കണ്ടപ്പോൾ മുതൽ പിടപ്പ്...
വഴി നിശ്ചയം ഇല്ലാത്തത് പോലെ
ഒടുവിൽ എങ്ങനെയോ അവരുടെ വീട് എത്തി കിട്ടി....
കാറിലെ ac യുടെ മണം എങ്ങനെയോ സഹിച്ച് പിടിച്ചിരിക്കുകയായിരുന്നു ഞാൻ....
കാർ നിർത്തിയതേ കിയ്യോ പൊത്തോന്ന് പുറത്തിറങ്ങി......
ശുദ്ധവായു ആസ്വദിച്ച് വലിച്ച് കേറ്റുന്നതിന് ഇടയിൽ ആണ്...,.
വീടിന്റെ ഉമ്മറത്ത് നിൽക്കുന്ന സാവി ആന്റി വിത്ത് ഫുൾ ഫാമിലി..
എക്സെപ്റ്റ് അങ്കിളെ..........
പുള്ളി അങ്ങ് കാർഗിലിൽ ആണ്....
രാജ്യ സേവനം.....
നമ്മൾ പറഞ്ഞ് പറഞ്ഞ് രാജ്യം കടന്നിരിക്കുന്നു....
അതിർത്തി കടക്കല്ലേ മക്കളേ തിരിച്ച് വാ അവര് വെടിവച്ചിടും....😂
അങ്ങനെ തിരിഞ്ഞു നോക്കെ നന്ദു, സിസ്സി, ആന്റി,ഒരു ഗ്രാൻഡ് പാ ആൻഡ് ഗ്രാൻഡ് മാ...
എല്ലാവരും കൂടെ.....
എല്ലാരും വാങ്കേ സമ്മയാ സമക്കിരോ ഭയങ്കരമാ രൂശിക്കിരോ.....
ഇന്നേക്കൊരു പൂട്ടി
എല്ലാരും വാങ്കേ..... 😀
ആൽവേസ് വെൽകം ടു എന്ന് പറഞ്ഞു ഇളിച്ചു നിൽക്കുന്ന ഒരു ഫീൽ (വില്ലേജ് കുക്കിംഗ് ചാനൽ തമിഴ് )
ഞാനും ഒന്ന് ഇളിച്ചു കാണിച്ചു...
മുന്നിൽ നിന്നും അപ്പയും ആന്റിയും ഇറങ്ങി.....
ഞങ്ങൾ അങ്ങനെ മുന്നോട്ട്.....
ഒപ്പമല്ല മുന്നിലുണ്ട് എന്നപോലെ ഞാൻ മുന്നിൽ നടന്നു...
സാവിയാന്റി വന്ന് ചേർത്ത് പിടിച്ചു....
ഇതേതാ കാർ എന്ന് ചോദിച്ചതും കാത്തിരുന്നത് പോലെ അപ്പ PR വർക്ക് തുടങ്ങി......
ഇതോ അപ്പുറത്തെ ഇന്ദുമോളുടെ ഏട്ടന്റെ കാർ ആണ്....
എന്ത് സ്നേഹമുള്ള കുടുംബം....
ആൻഡ് etc...
അപ്പൻ തള്ളി തള്ളി മുന്നേറുന്നു.......
ഈ ഗതിക്ക് പോയാൽ വീട്ടിലേക്ക് കയറും മുന്പേ നടയടിക്കുള്ള എല്ലാ ചാൻസും ഞാൻ കാണുന്നുണ്ട്....
നന്ദുസ് പല്ല് കടിച്ച് നില്കുന്നു.....😡
പല്ല് ഞെരിയുന്ന കർ......
ശബ്ദം നല്ലോം കേക്കാം...
അപ്പ ആയത് കൊണ്ട് ഒന്നും ആൾക്ക് പറയാനും പറ്റുന്നില്ല....
ഗ്രാനി ഒരു പാവം ഓൾഡ് പീസ് ആണ് ട്ടൊ......
ഒരു പ്യാവം പ്യാവം രാജകുമാരി.....
പല്ലൊക്കെ പോയി സുന്ദരിയായ കുമാരി....
ശ്രീകുമാരി......
ഗ്രാൻപ S.സത്യശീലൻ റിട്ടയർ. Si ആണ്....
ആള് ഇച്ചിരി മുറ്റാണ്....
പക്ഷെ ഒരു ചിരിയൊക്കെ ചൊടിയിൽ തുള്ളിക്കളിക്കുന്നുണ്ട്......
കുഞ്ഞ് പുഴു അല്ലാട്ടോ 😁
ചിരി സ്‌മൈൽ........
വൺ ചിരി വൺ സ്‌മൈൽ ചെയ്യൂ......
ദാറ്റ് സ്‌മൈൽ
ഇനി ലാസ്റ്റ് ആൻഡ് ലീസ്റ്റ് വൺ പെങ്ങളൂട്ടി....
അനന്ദിത കൃഷ്ണൻ....
അപ്പൊ ആ വാല് കൃഷ്ണൻ അത് അവരുടെ ഡാഡിപ്പടി ആണ് ഹേ.....!!!
ഇനി ഉമ്മറത്ത് നിന്ന് അകത്തേക്ക് ചലോ.....
ഹ കം ഓൺ എവെരി ബഡി......
അപ്പയുടെ കയ്യിപ്പോഴും നന്ദുസിന്റെ തോളിൽ തന്നെ....
അപ്പ ഇന്ന് തന്നെ അവനെ സെറ്റ് ആക്കി വടയും കഴിച്ചേ പോകൂ......
നന്ദുസിന്റെ പെങ്ങളൂട്ടി അനു മോള്....
വാനംപാടി സീരിയലിലെ അനുമോൾ മോള് അല്ല ഇത് വേ അത് റേ....
എന്തേലും ആകട്ടെ അവളെ ഗൗരി ആന്റി ചേർത്ത് പിടിച്ചിട്ടുണ്ട്.....
ഞങ്ങളങ്ങനെ അകത്തേക്ക് മെല്ലെ കടന്നു സൂർത്തുക്കളെ......
ലിവിങ് റൂമിൽ വലിയൊരു ഫാമിലി ഫോട്ടോ ഉണ്ട് അതിൽ കൊമ്പൻ മീശയൊക്കെയുള്ള ഒരു പുരുഷുചേട്ടനെ പ്രതീക്ഷിച്ച ഞാൻ....
കുറച്ചു നേരം വിജുരുമ്പിച്ചു നിന്നു....
തുരുമ്പെടുത്തല്ലാട്ടോ.... 😁
പേരിന് ഒരു പൊടി മീശ എങ്കിലും വേണ്ടേ....
നോപ്.....
ദയർ ഈസ് നോ പൂട ഇൻ ഹിസ് മുഖം....
വൗ മീശയില്ലാത്ത പട്ടാളക്കാരനോ????
അത് പിന്നെ അച്ഛനും മീശ ഇല്ലല്ലോ മോളെ അതാ????
എന്റെ കൈവിട്ട് ഗസ്റ്റിനെ തണുപ്പിക്കാൻ കൂൾഡ്രിങ്ക്സ് എടുക്കാൻ പോയ ആന്റി വക താങ്ങ് ഒന്നെ....!!!!
ഗ്രാൻഡ് പാ ആണെങ്കിൽ ഞാനിങ്ങനെ നിവർന്നു നിന്നിട്ടും നീ ഇത് കണ്ടില്ലേ കൊച്ചേ എന്ന രീതിയിൽ നോക്കുന്നു....
യാ യാ... ബട്ട് ഞാൻ മൊത്തത്തിൽ സ്കാൻ ചെയ്തു വന്നപ്പോൾ അതങ്ങ് ഡിലീറ്റ് ആയി പോയി.....
അതോടെ അനുമോള് ചിരി അങ്ങ് തുടങ്ങി.....
എന്നിട്ട് എന്നോട് ഒരു രഗസ്യം അങ്ങട് കാച്ചി....
അതില്ലേച്ചി ചേട്ടായിടെ മുഖത്ത് ഇങ്ങനെ പൊടി രോമം വന്നത് തന്നെ എത്ര കഷ്ടപ്പെട്ട് ആണെന്ന് അറിയോ???
കറ്റാർ വാഴയിൽ തുടങ്ങി കയ്യുണ്യം വരെ പുരട്ടി.....
യൂട്യൂബിൽ കാണുന്ന സർവ്വതും പരീക്ഷിച്ചു....
പിന്നെ ഇതൊക്കെ വാരി തേക്കാൻ തുടങ്ങിയത് തന്നെ ഒരുത്തി കട്ട താടി ഇല്ലാന്ന് പറഞ്ഞ് തേച്ചതിൽ പിന്നെയാ.... 😂
ഈ ഒരുത്തിയാണ് ആ ഒരുത്തി.......🤭
ഏത്🤔
ആ ഒരുത്തി അവളൊരുത്തി
തേച്ചിട്ട് പോയൊരു പെണ്ണൊരുത്തി....
താടിയില്ലെന്ന് പറഞ്ഞിട്ട് തേച്ചൊരാ
കിന്ദു എന്നൊരു പെണ്ണൊരുത്തി.....
കമ്മ്യോൺ എവെരി ബോഡി....
ലെ *വായനക്കാർ എന്ത് തേങ്ങേണ്....
ആവേശത്തിൽ പാടിയപ്പോ ബഡി ബോഡിയായി...
ഒരു കൈയബദ്ധം നാറ്റിക്കരുത്......😜
അപ്പോൾ പറഞ്ഞ് വന്നത് തേപ്പ്.....
ആ തേച്ച നേരം കൊണ്ട് അവളുടെ സീക്രെട്ട് പറഞ്ഞ് കൊടുത്താൽ പോരായിരുന്നോ????
മണ്ടി പെണ്ണ്...
ഇപ്പൊ നാല് പൂട വന്നപ്പോ മണത്ത് നടക്കുന്നു....
ശെയ് ഇത്ര സില്ലി കാര്യത്തിനാ ലവള് തേച്ചത് എന്ന് അറിഞ്ഞില്ലല്ലോടെയ്.....(മേരി ആത്മ....)
നിങ്ങൾ ഉദ്ദേശിച്ച മേരിയല്ല ഈ മേരി ഈ മേരി എന്റെ മേരി...
എന്റെ ആത്മ ദാറ്റ്‌സ് ഇറ്റ് അല്ലാതെ മേരി കൊച്ച് നഹി 😁
അയ്യോ അനുമോളുടെ മുഖത്ത് നോക്കിയാണ് ഇത്രനേരം ഞാൻ മാതമാറ്റിക്സ് അഡിക്ഷൻ ചെയ്തത്....
സൊ ബാഡ്......
നമ്മൾ വല്ലാതെ വിഷയത്തിൽ നിന്നും വ്യതിചലിച്ചു....
അപ്പൊ ചലോ നമുക്ക് അടുക്കളയിലേക്ക് പോകാം....
ബാ മോളെ അനു മോൾ...
നമുക്ക് അടുക്കളയിൽ പോയി ബോൽത്താം....
പോകുന്ന പോക്കിൽ അവളെ കൂടെ തോളിൽ ചേർത്ത് വലിച്ച് കൊണ്ട് പോയി.....
❤️❤️❤️
അവളൊന്ന് വന്ന് കിട്ടാൻ വേണ്ടിയാണ് അമ്മാതിരി ഡയലോഗ് അടിച്ചത്....
പക്ഷെ എന്റെ ജീവിതം അങ്കിൾ നക്കി....
അങ്ങേരും അങ്ങേരുടെ ഒരു ഇന്ദു മോളും ഇനി അവൾ പറഞ്ഞ് വിട്ടിട്ട് എങ്ങാനും ആണോ എന്തോ????
എങ്ങനെയോ അങ്കിളിന്റെ കത്തിയിൽ നിന്നും ഊരി പകരം അപ്പൂപ്പനെ കൊടുത്തു.....
അവരായി അവരുടെ പാടായി......
ഇനിയൊരു തിരിച്ചു വരവില്ല ശശ്യേ.....
നന്ദു ചെറിയൊരു സൈഡ് വലിവിൽ അടുക്കളയിലേക്ക് എത്തി നോക്കി...
എവിടുന്ന് അവിടെ അമ്മ മ്യാരക തള്ളിൽ ആണ്....
കേൾക്കാൻ ആന്റിയും...!!
എവിടെ എന്റെ പെങ്ങള്കുരിപ്പ്...
മഹിയോട് കുറച്ച് കാര്യങ്ങൾ ചോദിക്കാൻ പറഞ്ഞേൽപ്പിച്ചിരുന്നു......
ചോദിച്ചു കാണോ എന്തരോ????
അടുക്കളയിൽ നിന്ന് നേരെ കണ്ണെത്തിയത് സപ്പോർട്ട മരത്തിൽ തൂങ്ങി കഥ പറയുന്ന അവരെയാണ്....
ഇത് വല്ല കുരങ്ങിന്റെ ജന്മവും ആണോ എന്റ ദേവി.....
പെണ്ണിന്റെതൊഴിച്ച് ബാക്കിയെല്ലാ ഗുണങ്ങളും ദൈവങ്ങൾ അറിഞ്ഞു കനിഞ്ഞിട്ടുണ്ട്....
പുറം തിരിഞ്ഞ് നിൽക്കുന്നോണ്ട് അവൾക്ക് എന്നെ കണ്ടൂടാ....
അനു മോൾക്ക് കാണാം...
ചോദിക്ക് ചോദിക്ക് എന്ന് പറഞ്ഞതും തോളിൽ ഒരു കൈ വന്ന് വീണു...
ഹാ ഒന്ന് മാറങ്ങോട്ട് ഞാൻ അവളോടൊന്ന് പറയട്ടെ എന്ന് പറഞ്ഞോണ്ട് കൈ തട്ടി മാറ്റിയതും കയ്യിൽ തടഞ്ഞത് ഒരു വാച്ച് ആണ്......
വീട്ടിലും വാച്ച് കെട്ടുന്ന ഒരേ ഒരു അത്ഭുത ജന്മം മുത്തശ്ശൻ....., 😬
പ്ലിങ്ങിയ ഭാവത്തിൽ തിരിഞ്ഞതും....
പുള്ളി വല്യ ഗൗരവത്തിൽ ആണ്......
എന്തിനാടാ എന്നെ കുരുതി കൊടുത്തത്????
ഇതിലും ബേധം നിന്റച്ഛന്റെ തള്ള് ആണ്...
അടിയും ഇടിയും ആണല്ലോ????
ഇത് ഒരു ഇന്ദു എന്ന് പറയുന്ന പെങ്കൊച്ചിനെ കുറിച്ചല്ലാതെ പറയുന്നില്ല.....
അവസാനം പറയാ അവളെ നിനക്ക് ആലോചിക്കാം എന്ന്....!!!!
മുത്തശ്ശൻ നെടുവീർപ്പോടെ പറഞ്ഞ് നിർത്തി...
പുള്ളിക്കാരൻ കൊച്ചുമോന്റെ ജീവിതം സെറ്റ് ചെയ്യുന്നത് ആണെന്ന് നിങ്ങളാരേലും ഒന്ന് പറഞ്ഞ് കൊടുക്ക് പ്ലീസ് 🤭
അങ്ങനെ പറഞ്ഞോ അങ്കിൾ....
എന്നാ ലോകനാർ കാവിൽ അമ്മയാണെ കളരി പരമ്പര ദൈവങ്ങളാണെ.....
അങ്ങേരുടെ മോളെ ഞാൻ പ്രേമിച്ച് കെട്ടി അങ്ങേരെ കൊണ്ടെന്നെ മരുമോനെ മരുമോനെ എന്ന് വിളിപ്പിക്കും...
ഇത് അ... ശത്യം... അ... ശത്യം... അ.. ശത്യം....
അത്രക്ക് അങ്ങോട്ട് വേണ്ടെടാ മോനെ ആ കൊച്ചിനും ആഗ്രഹങ്ങൾ കാണില്ലേ????
അവള് നിന്റെ അച്ഛന്റെ ഫോട്ടോ നോക്കുന്ന നോട്ടം കണ്ടിട്ട് കുറഞ്ഞത് കട്ടി മീശ എങ്കിലും ഉള്ള ആളെയെ ഇഷ്ടാവു എന്ന് തോന്നുന്നു.....!!!!
ഓഹ് ഉള്ള മനസ്സമാധാനം പോയി കിട്ടി....
ഞാൻ ഒന്ന് ആത്മവിശ്വാസം കൈ വരിച്ചു വന്നത് ആയിരുന്നു...
കളഞ്ഞു എല്ലാം....
ഇത്രയൊക്കെ പറഞ്ഞ് എന്നെ നിരുത്സാഹാപ്പെടുത്താൻ മുത്തശ്ശന് അവള്ടെ അപ്പൻ വല്ല കൈ കൂലിയും തന്നോ????
പ്ഫാ.......!!
സർവീസിൽ ഇരിക്കെ ഒരിക്കൽ പോലും കൈകൂലി വാങ്ങാത്ത എന്നെ പരിഹസിക്കുന്നോ????
ആ ആട്ടിൽ....
പുള്ളിയുടെ തുപ്പൽ കുറച്ച് വേസ്റ്റ് ആയത് മിച്ചം....
നന്ദുസ് എഗൈൻ ഓൺ കോകോനട്ട് ട്രീ.....
അവന്റെ വളഞ്ഞും പുളഞ്ഞും നോട്ടം പോകുന്ന വഴി കണ്ട് മുത്തശ്ശൻ ചിരിച്ചു...
അച്ഛന്റെ മോൻ തന്നെ (ഗ്രാൻഡ്പാസ് ആത്മ.... )
അവളെ വളക്കാൻ ആണോ മോൻ ഈ വാതിൽക്കൽ വളഞ്ഞു നിക്കുന്നെ???
എന്റെ ബലമായ സംശയം നിന്റെ ഈ ചാട്ടം എങ്ങോടാണ് എന്നറിഞ്ഞിട്ട് അവളുടെ അപ്പൻ പണിയുന്നത് ആണെന്നാണ്.... 😂😂
അതോടെ നന്ദുസ് ഇടഞ്ഞു...
പോയെ പോയെ.....ഇതേ ചെറുപ്പക്കാർക്ക് പറഞ്ഞിട്ടുള്ളതാ...
രണ്ട് തല്ല് കൊണ്ടാലും ദാ നിൽക്കുന്ന മുതൽ എനിക്കുള്ളതാ...!!!
ഹാ... ഇത് തന്നെയാ ഇതിന് മുമ്പത്തെ ഇന്ദുവിനെ കണ്ടപ്പോഴും അതിന് മുന്നത്തെ സുസ്മിതയെ കണ്ടപ്പോഴും പറഞ്ഞത്.....
മുത്തശ്ശൻ ചിരിയോടെ പറഞ്ഞ് കൊണ്ട് മുത്തശ്ശിക്കടുത്തേക്ക് ഷുഗർ ഫാക്ടറിയുമായി നടന്നു....
യുവ മിഥുനങ്ങൾ ആഘോഷിക്കട്ടെന്ന്... 😁
കം ടു തെ സീൻ.....
മഹി ഓൺ സപ്പോർട്ട ട്രീ.....
കൊറേ നേരം തൂങ്ങി അതിന്റെ കയ്യൊടിഞ്ഞു സപ്പോർട്ടില്ലാതെ താഴെ.....
ഒരുപാട് ഉയരത്തിൽ അല്ലാത്തത് കൊണ്ട് ജസ്റ്റ് ഒന്ന് വീണു...
പൊടിയും തട്ടി എഴുനേറ്റു...
എവിടുത്തെ എന്ന് ചോയ്ക്കരുത്......
പറയൂല 🤭
അവരങ്ങനെ പറഞ്ഞു പറഞ്ഞ് സ്റ്റയറിന്റെ കീഴെ എത്തി നില്കുന്നു...
നന്ദു ഞൊട്ട പൊട്ടിച്ചു....
ഇവള് മാരെന്താ ക്യാമുകി ക്യാമുകനോ???
മിനുട്ട് വിട്ട് പ്ലേസ് മാറാൻ......
വാട്ട് എ കുക്കുമ്പർ സിറ്റി....
പുള്ളിക്കൊന്നും കേൾക്കാൻ വയ്യ അതാണ്....!!
അവര് നിൽക്കുന്ന സ്ഥലം കണ്ടതും ഐഡിയ എന്ന് പറഞ്ഞോണ്ട് അവനോടി മുറിയിൽ കയറി....
സ്റ്റയറിനോട് ചേർന്ന മുറിയാണ്...
ജനാല തുറന്നാൽ നേരെ വ്യൂ ഇപ്പൊ മഹി നില്കുന്നിടം...
അങ്ങനെ ക്യുസ്ടിയൻ എയർ ആരംഭിച്ചു....
ചേച്ചിക്ക് ലവർ ഉണ്ടോ?????
ആ ചോദ്യം മഹിയുടെ ഹാർട്ടിൽ തന്നെ തട്ടി...
അവിടെ രണ്ട് തുള്ളി രക്തം കിനിഞ്ഞു....
എന്റെ പൊന്ന് മോളെ ഈ പ്രേമം എന്ന് പറയുന്നത് തന്നെ ഇഞ്ചുരിസ് ടു ഹെൽത് ആൻഡ് മൈൻഡ് ആണ്....
ആണോ???
എങ്ങനെ ചേച്ചി????
അനുമോൾ വിത്ത് കൗതുകം എക്സ്പ്രഷൻ... 😳
അതായത് ഒരാൾ നമ്മളെ ഇഷ്ടം ആണെന്ന് പറയുന്നു തിരിച്ചും ഇഷ്ടപ്പെട്ടു എങ്കിൽ വിളി തുടങ്ങും...
അങ്ങനെ ഉറക്കം നഷ്ടപ്പെടും....
പിന്നെ മെസ്സേജ്...
നമ്മുടെ കൈവിരലുകൾ വേദന പിടിക്കും...
കണ്ണ് തകരാറിൽ ആകും....
ചെവി അടിച്ച് പോകും...
പോരാത്തതിന് മെല്ലെ സംസാരിച്ച് ഉച്ചത്തിൽ സംസാരിക്കാനുള്ള ശേഷി വരെ പോകും എന്നാ പഠനങ്ങൾ പറയുന്നേ????
പിന്നില്ലേ ഏറ്റവും മെയിൻ ആയിട്ടുള്ള സാധനം എന്താ അറിയോ???
സ്വാതന്ത്ര്യം....!!!
ഇപ്പൊ ഞാൻ ജീൻസ് ഇടുന്നു...
അതിട്ടു കണ്ട് ഇഷ്ടപ്പെട്ടവൻ ആദ്യം പറയുക മേലിൽ അത് ഇടരുത് എന്നായിരിക്കും...
കണ്ണ് ആണ് അട്രാക്ഷൻ എങ്കിൽ കണ്ണെഴുതരുത് എന്ന്....
സംസാരം ആണെങ്കിൽ.....!!!
മതി മതി ചേച്ചി..... എനിക്ക് കേൾക്കാൻ തന്നെ വയ്യ.....!!!!
അനുമോൾ പറഞ്ഞ് തീരും മുന്നേ കൈ കൂപ്പി....
മഹിയുടെ മറുപടി ഒളിഞ്ഞു കേട്ട് നിന്ന നന്ദുവിന്റെ നെഞ്ചിലെ ട്രാൻസ്‌ഫോമർ പൊട്ടി ചെവി വഴി പുറത്തേക്ക് പുക പാഞ്ഞു...
ലെ *ഞാൻ...
ഇവളെ ഒന്ന് വളച്ചു കാണിക്ക് മോനെ....
ബാ മോനെ ബാ...... 😁
(തുടരും....)
✍️❤️ഹഷാര❤️
പ്യാരി പ്രതിലിപിവാസിയോം ഡെയിലി എഴുതാനും ലെങ്ത് കൂട്ടാനും വലിയ താല്പര്യം ഉണ്ട് ബട്ട് കൊറോണ സമ്മയ്ക്കണ്ടേ....😖
കണവൻ പണിയില്ലാതെ വീട്ടിൽ കുത്തിയിരിക്കുമ്പോൾ ഞാൻ ഇതിൽ കുത്തിയിരുന്നാൽ എന്താ മോളുസേ പരിപാടി എന്ന് ചോയ്ക്കും...
അപ്പൊ എന്റെ ഈ കൊലാവാസന അന്യം നിന്നു പോകും 😭🤧
ജീവിതവും എഴുത്തും ജീവ വായുവും ജലവും പോലെയാണ്....
ഏതാണ് ജലം വായു എന്ന് ഗണിച്ച് കണ്ട് പിടിച്ചു കൊൾക....
എനിക്ക് വായു ആണ് വലുത് പിന്നെ ജലം....
സമയം പോലെ എഴുതി ഇടാം ഇടും...
കാത്തിരിക്കണേ.... ❤️
.