Aksharathalukal

will you marry me ❤️ 10

മഹിയുടെയും അനുമോളുടെയും സംസാരം നീണ്ടു നീണ്ടങ്ങ് മെഗാ സീരിയൽ പോലെ പോയി പ്രേമത്തിൽ തുടങ്ങിയവർ അപ്പുറത്തെ വീട്ടിലെ മാവിൽ തൂങ്ങുന്ന മാങ്ങയിൽ എത്തി നിൽക്കുന്നു....

വാട്ട്‌ എ ബ്യൂട്ടിഫുൾ പ്യുപിൾസ്.......!!!

നന്ദു പിന്നെ അവിടെ നിന്ന് സ്പാർട്ടയിൽ ആല് മുളക്കുക എന്നല്ലാതെ യാതൊരു ഗുണവും ഉണ്ടാകില്ല എന്ന്  ഉറപ്പായതോടെ...

മോഹ ഭംഗ മനസ്സിലെ ശാപ പങ്കില നടകളിൽ നീയെന്റെ പ്രാണനിൽ അലിയൂ മഹി..........
എന്ന് പാടി   പുറത്തേക്ക് നടന്നു......

പിന്നെയുള്ള കൂടിക്കാഴ്ച   കഴിക്കുന്ന നേരത്ത് ആയിരുന്നു....
ബിരിയാണി ഹവാ വന്നതേ നമ്മൾ ആദ്യം ടേബിളിൽ ഹാജർ വച്ചു....

"""ഹവാ ഹവാ ഏയ് ഹവാ...
ചിക്കൻ ബിരിയാണി.... 😋"""""

മേശ ആറ് പേർക്ക് ഒരുമിച്ചിരിക്കാവുന്നത് ആണ്......

നന്ദുസ്  കറക്ട് എന്റെ അടുത്തും....
പരസ്പരം ഒന്ന് ഇളിച്ചു കാണിച്ചിട്ട് പരാക്രമം തുടങ്ങി....
കഴിച്ച് കുറച്ചായപ്പോഴേക്കും എവിടുന്നോ ഇക്കിൾ വന്ന് കയറി....
നന്ദുസ്  കിട്ടിയ അവസരം മുതലാക്കി ഒരു ഗ്ലാസ്‌ പാനി ഇങ്ങ് തന്നു... 

ഇത് കോമ്പറ്റിഷൻ ഐറ്റം ഒന്നുമല്ല പതിയെ മതിയെന്ന്...... 

ഒന്ന് പോടാ മോള് കഴിക്കെന്ന്  സാവി ആന്റി.... 

അതോടെ എല്ലാരും ചിരി തുടങ്ങി...
ഞാനും നന്ദുസും ഗ്രാൻപ ഗ്രാനി അപ്പ അനുമോൾ അങ്ങനെയാണ് ഇരുന്നത്.... 

ഞാൻ അപ്പ എന്നെ നോക്കാൻ വേണ്ടി കാല് നോക്കി ഒന്ന് ചവിട്ടി പക്ഷെ സൗണ്ട് സിസ്റ്റം തൊട്ടടുത്ത് നിന്നാണ് വന്നത്.... 

ജസ്റ്റ്‌ ഒന്ന് കാല് മാറി.. 😁 

എന്തെ ചിക്കൻ കാല് വേണോ എന്നൊരു ചോദ്യം ...
ഈ നന്ദുസ്.... ശെ.....
ആന്റി ആണെങ്കി കേൾക്കേണ്ട താമസം കോഴിക്കാല്  കൊണ്ട് വന്ന് പ്ലേറ്റിൽ തട്ടി.... 

വെറുതെ കിട്ടിയതല്ലേ കളയണ്ടല്ലോ 😜

എന്ന് കരുതി അതെടുത്ത് തട്ടി.....
അതിനെടേല് അനുമോളുടെ വക ഒരു ചോദ്യം ചേച്ചി ഇത്രേം കഴിച്ചിട്ടും തടി എങ്ങനെ മൈന്റൈൻ ചെയ്യണേ??
ഞാൻ നൈറ്റ്‌ ചപ്പാത്തിയാ എന്നിട്ടും ഗുംന്ന് വരാ....ന്ന്....

എന്റെ അനുമോളെ വണ്ണം വക്കുന്നത് ഒക്കെ ഒരു ഭാഗ്യം അല്ലെ....
ദേ ഈ മേരികൊച്ച്  ചപ്പാത്തി നിർത്തി ചോറാക്കിയിട്ടും വണ്ണം വാക്കുന്നില്ലല്ലോ അപ്പൊ അതോ???
മനസ്സ് നല്ലവർക്ക് വേഗം ശരീരത്തിൽ പിടിക്കും....

മറുപടി പറയുന്നേന് മുൻപേ അപ്പ ഇടപെട്ടു....

സങ്കടം കണ്ട ഇടപെടും അണ്ണാ....
രാജ ധി രാജ എല്ലുരി.... രാജകില്ലാടി രാജ (ഫീൽ തെ ബിജിഎം )

ഇതിപ്പോ എന്നെ പൊക്കിയതാണോ ട്രോളിയത് ആണോ.???.
ആവോ???
അതൊന്നും നോക്കാൻ നമുക്ക് നേരം ഇല്ല...
ചിക്കൻ ഇങ്ങനെ വറുത്തത് കാണുമ്പോൾ ഉണ്ടല്ലോ സാറേ.....
ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല....
വല്ലാത്ത ജാതി....

അപ്പ പിന്നെ അനുമോളോട് പറഞ്ഞതിൽ പിടിച്ചു കയറി.....
പാവം അനു പെട്ട് എന്ന് പറഞ്ഞാൽ മതിയല്ലോ....

അപ്പൻ വണ്ണം നല്ലതാണ് എന്നുള്ള നീണ്ട ഒരു ക്ലാസ്സ്‌ തന്നെ എടുത്തു...
കൂടെ ഇടക്ക് മനസ്സിലായില്ലേ എന്നൊരു ചോദ്യവും....

അത് പറയാൻ വിട്ടു അപ്പയുടെ സ്റ്റുഡന്റ് ആണ് അനുമോള് അതോണ്ട് മാത്രം പാവം കടിച്ച് പിടിച്ചിരിക്കുന്നു.....🤭

കഴിപ്പ് ഏകദേശം കഴിയാറായതും പുറത്ത് അമ്മാ......
എന്നൊരു നീട്ടി വിളി കേട്ടു....

അതുവരെ കഴിപ്പിൽ കോൺസെൻട്രേറ്റ് ചെയ്ത ഞാൻ ഒന്ന് തലയുയർത്തി.....

ആന്റി ഒരു പിച്ചക്കാരൻ വന്നിരിക്കുന്നു എന്താ വച്ച കൊടുത്തുവിട്....
അല്ലെങ്കിൽ വേണ്ട ചില്ലറ ഉണ്ടെങ്കിൽ താ അപ്പേ ഞാൻ കൊടുത്തിട്ട് വരാം...


അത് പറഞ്ഞതും ആന്റിയും നന്ദുസും ഒരു നോട്ടം നോക്കി....
അനുമോൾ ആണെങ്കിൽ ചിരി അടക്കി നില്കുന്നു...

നോക്കൊന്നും വേണ്ട അല്ലേലും ഞാൻ വല്യ സഹായ മനസ്കയാ.... 😁(മേരി ആത്മ )

അപ്പേടെ പോക്കറ്റിൽ നിന്നും പെറുക്കിയ പൈസയുമായി പുറത്തേക്ക് നടക്കും മുന്നേ ഒരാൾ അകത്തേക്ക് ഇടിച്ച് കയറി വന്നു....

ഡാ നന്ദു ഇതാണല്ലേ നിന്റെ അര്ജന്റ് പണി ഊളെ...!!!
വന്ന് കയറിയതെ വന്നവൻ തിരുവാ തുറന്നു...

ഞാനാണെങ്കിൽ നട്ട് പോയ സ്ക്യുരൽ പോലെ ഹാളിന്റെ ഒത്ത നടുക്ക്.....
കയ്യിൽ നീട്ടിപ്പിടിച്ച പൈസ പതുക്കെ ബാക്കിലേക്ക് ആക്കി....

ആരാണെന്നുള്ള രീതിയിൽ ആന്റിയെ നോക്കിയതും....

ഹൈ ഞാൻ  സുമേഷ്  ശശിധരൻ...!!!
നൈസ് ടു മീറ്റ് യു....

തനാരാരാണാവോ???(മേരി ആത്മ )

ഞാൻ മനസ്സിൽ പറഞ്ഞത് കേട്ടത് പോലെ....

വിളിച്ച് വരുന്നവൻ ഗസ്റ്റ്‌ വിളിക്കാതെ വരുന്നവൻ ഫ്രണ്ട്...!!!
നൻബൻ ഡാ...!!!

അവൻ കഴിപ്പ് നിർത്തി ഞങ്ങളെ വീക്ഷിച്ചോണ്ടിരുന്ന നന്ദുസിന്റെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു.

നന്ദുസിന്റെ ഫ്രണ്ട് ആണ്... അയിനാണ് ഇത്ര ബിൽഡ് അപ്പ്‌....!!

ഡാ ശശി വേണെകി വന്ന് കഴിക്കെടാ...
ബിരിയാണിയുടെ സ്മെല് അടിച്ചപ്പോ കുറ്റിയും പറിച്ച് പോന്നിട്ട്.....

മ്മടെ നന്ദുസ് അത്രയും പറഞ്ഞതും പുള്ളി പുറത്തേക്ക് പോയി....

യ്യോ പാവം അങ്ങനെ പറയണ്ടായിരുന്നു പുള്ളിക്ക് ഫീൽ ആയി കാണും....
എന്ന് ഞാൻ പറഞ്ഞു തീരും മുന്നേ...

ശശിമോൻ ഒരു ചെയർ പൊക്കി കൊണ്ട് വന്ന് എന്റെ ചെയറിന്റെ അടുത്തിട്ടു....
അതിൽ കേറി ഇരിക്കേം ചെയ്തു....

കുട്ടീടെ പേരെന്താന്നാ പറഞ്ഞെ??? (ശശി )
ഞാൻ പറഞ്ഞില്ലല്ലോ??? (മേരി ആത്മ )

മഹിത (അനുമോൾ )

ആ മഹിക്കുട്ടി ഇരിക്ക്...
ഞാൻ ഇരിക്കാതെ ചുറ്റും നോക്കിയപ്പോ 
ഹ ഇരിക്കെന്നെ നമ്മുടെ സ്വന്തം വീടായിട്ട് കരുതിയാൽ മതി...
എന്നെ കൂടെ പറഞ്ഞ് ഇരുത്തി.......

ആന്റി ഇച്ചിരെ ചോറ് ഇങ്ങ് ഇട്ടേ.....

പിന്നെ ഒരു പോരാട്ടം ആയിരുന്നു...
പുള്ളിയും ബിരിയാണിയും....

അതിനിടക്ക് ബിരിയാണി വായിലേക്ക് തള്ളി കേറ്റുന്നു എന്നോടൊരു തള്ളലും...

തീറ്റിക്കൊപ്പം യദാക്രമം അതും നടക്കുന്നുണ്ട്....

ഞാൻ നന്ദുസിനെ ഒന്ന് പാളി നോക്കിയപ്പോൾ അവിടെ പല്ല് കടിച്ച് പൊട്ടിക്കൽ കോമ്പറ്റിഷൻ ആണെന്ന് തോന്നുന്നു ......

എത്രയെണ്ണം പൊടിയുമോ എന്തോ????

ഇതിനിടയിൽ അപ്പയും ഗ്രാൻപയും ഗ്രാനീയും എഴുനേറ്റു...
അവര് പിന്നെ കഴിക്കുമ്പോ സംസാരിക്കില്ല എന്ന് തോന്നുന്നു...

അതോടെ ആന്റിയും സാവി ആന്റിയും കൂടെ ഇരുന്നു....
ശശി മോൻ പിന്നെ അതിനകം എന്റെ ഫ്രണ്ട്സ് ലിസ്റ്റ് വരെ എടുത്തു....

പുള്ളിയോട് ദേഷ്യം ഒന്നും തോന്നിയില്ലാട്ടോ ഭക്ഷണം കഴിച്ചപ്പോ ഒക്കെ നല്ല കേറിങ് ആയിരുന്നു...

നോക്കി കഴിക്കണേ .........
മുളക് മാറ്റ് എരിയും... അജ്ജാതി....

അനുമോൾ എന്തേലും കേൾക്കുമ്പോഴേക്കും ഒന്ന് ചുമക്കും അപ്പൊ ശശിമോൻ ഒന്ന് ചിരിച്ചോണ്ട് പരിപാടി നിർത്തും...

ഏറ്റവും ഒടുവിൽ നന്ദുസ് എന്തോ കണ്ണ് കാണിച്ചതും പുള്ളി ഒന്ന് സൈലന്റ് ആയി....
വേഗം പാത്രത്തിൽ ഉള്ളത് വാരി വായിലിട്ട് എഴുനേറ്റ് പോയി...

ഈ നന്ദുസ് എന്ത് പറഞ്ഞോ ആവോ???
ഇനി ബീസണി എങ്ങാനും???🤔🤔
ഏയ്...

രണ്ട് ആന്റിമാരും ക്ലീനിങ് തുടങ്ങി....
നന്ദുസിന്റെ ചെവി പിന്നെ ബ്രണ്ട് തിന്നുന്നത് കൊണ്ട് ആ വഴിയൊന്നും കണ്ടില്ല....

ഞാനും അനുമോളും സംസാരിച്ച് സംസാരിച്ച് നന്ദുസിന്റെ മുറിയിൽ വന്ന് കയറി....

വെറുതെ ഒരു ഷെൽഫ് തുറന്നതേ ഓർമ്മള്ളു....
ഒരുമാതിരി ഗിഫ്റ്റ് ഷോപ്പിൽ കയറിയത് പോലെ കൊറേ കാർഡ്സും കീ ചെയിൻ ടെഡി അങ്ങനെ അങ്ങനെ....
അതീന്ന് താഴെ ചാടിയ ഒരു കാർഡിൽ കണ്ട ലൈൻ ഞാൻ വീണ്ടും വീണ്ടും വായിച്ചു...

ഒന്ന് തലയറഞ്ഞു ചിരിക്കണം എന്നുണ്ട് ബട്ട്‌ അനുമോൾ വട്ട് ആണെന്ന് കരുതിയാലോ???

"''''അനന്ദു ഏട്ടന്  കരടി നെയ്യ് ട്രൈ ചെയ്തൂടെ..???"""
എന്ന് ആരേലും  ലവ് ലെറ്ററിൽ എഴുതുവോ ഇങ്ങനെ???
അത് അങ്ങനെ ഒരു മന്നം...

ഇതായിരിക്കും അവസാനത്തെ കാർഡ്.
അതിന്റെ ഭംഗിയൊക്കെ നോക്കി തിരികെ വക്കാൻ നേരം നന്ദുസ്  ഓടിചാടി മുറിയിൽ വന്നു...
അവനെ കണ്ടതേ ലവള് ഇറങ്ങി ഓടി...

ആ സിംഹ മടയിൽ ഞാൻ തനിയെ.....
"""പണ്ടൊരു കാട്ടിൽ ഒരാൺ സിംഹം മദിച്ചു വാണിരുന്നു... ""

(ഫീൽ തെ ബിജിഎം )

നിനക്കെന്താടി എന്റെ റൂമിൽ കാര്യം????
കാർഡ് പിടിച്ച് വാങ്ങിക്കൊണ്ട് ആണ് ചോദ്യം..

ഞാനതിന് ഒരു മറുചോദ്യം എറിഞ്ഞു ക്രോസ്സ് ചെയ്തു...

മറക്കാൻ പറ്റണില്ലാലെ???

ചോദിച്ചതെ ഓർമ്മയുള്ളു... തൃശ്ശൂര് പൂരത്തിന് അമിട്ട് പൊട്ടും പോലെ എന്തൊക്കെയോ കേട്ടു...

അപ്പ ഇവരുടെ ടെറസിലെ   കൃഷി കാണാൻ പോയത് എന്ത് കൊണ്ടും നന്നായി...

ഇതൊക്കെ കേട്ട പകച്ച് പോകും പാവം...

ഞാൻ ചെവിയിൽ വിരലിട്ട് ഒന്ന് ഇളക്കി...
ആകെ നാശായി ഇനി വല്ല ഹാർപിക്ക് ഇട്ടും കഴുകണം....

എന്തൊരു തെറി എന്റെ അമ്മച്ചി... 😬

ഇടയിൽ പൂടാ എന്നോ കട്ടത്താടി എന്നോ ചിലത് മാത്രം തിരിഞ്ഞു...
സംഭവം എനിക്കുള്ളതല്ലാന്ന് അപ്പോഴേ എനിക്ക് കത്തി...

എല്ലാം കഴിഞ്ഞിട്ട് കോഴിടെ വക ഒരു കോറി...
കിണ്ടി മോൾക്കിട്ട് പറയാൻ വച്ചിരുന്നതാ...
ഇപ്പൊ നിന്നോട് പറഞ്ഞപ്പോ ഒരു ഒരു സുഖം എന്ന്..!!
പട്ടി....അവന്റെ കോറി....

അതോടെ ഇവനൊരു പണി കൊടുക്കണം എന്ന് മനസ്സിങ്ങനെ തുടിച്ചു...
എന്ത് കൊടുക്കും.... ആലോചിച്ച് നിക്കേ തന്നെ കോഴിയെ ആട്ടും പോലെ അവൻ എന്നെ ആട്ടി തെളിച്ച് പുറത്താക്കി.....😒

മഹി പുറത്തിറങ്ങിയതും നന്ദു നെഞ്ചിൽ കൈ വച്ചു

ഇപ്പൊ വാല് മുറിഞ്ഞേനെ...
(നന്ദുസ് ആത്മ)

ഗിഫ്റ്റുകൾക്ക് ഏറ്റവും അടിയിൽ നിന്നും ഒരു ഫോട്ടോ എടുത്തു.....
മഹി വിത്ത്‌ കോളേജ് യൂണിഫോം....

ഒരു ചിരിയോടെ അതിലേക്ക് നോക്കി...
ഇപ്പൊ ഇത് മോള് കണ്ടാലേ ഞാൻ വെറും കോഴിയായി പോകും...
നിനക്ക് നല്ലൊരു തേപ്പ് കിട്ടിയെന്ന് എനിക്ക് ബോദ്യം ആയി...
ഒരിക്കെ തേപ്പ് കിട്ടി ബോധിച്ചവന് സെയിം അവസ്ഥയിൽ ഉള്ളവരെ കണ്ടാൽ വേഗം മനസ്സിലാകും മോളെ....

അതോണ്ട് നീ പൂട്ടി വച്ചിരിക്കുന്ന നിന്റെ ഹൃദയം തുറന്ന് അതിൽ എന്നെ സ്ഥാപിക്കും....
എന്നിട്ടേ എന്റെ പ്രണയം മോള് അറിയൂ....

അത് വരെ ഇങ്ങനെ പോട്ടെ........

ഒക്കെ നടന്നാൽ മതിയാർന്നു എന്റെ കൃഷ്ണാ.....

നന്ദു ആ ഫോട്ടോയും ഒളിപ്പിച്ച് പുറത്തേക്ക് ഇറങ്ങി....

ഞാൻ ഇങ്ങനെ  റൂമിൽ നിന്നും പുറത്തിറങ്ങി നടന്നപ്പോഴാണ്  സപ്പോർട്ടയ്ക്കടുത്ത് അനുമോളും സുമേഷ് ചേട്ടനും കത്തി വച്ചോണ്ടിരിക്കുന്നു....

എന്നെ കണ്ടതും സംസാരം നിർത്തി....

പിന്നെ ആവശ്യം എനിക്കായത് കൊണ്ട്...
ഒന്ന് ഇളിച്ചു കാണിച്ചു....

ഈ നന്ദുസിന്  പ്രണയം ഉണ്ടായിരുന്നു അല്ലെ ചേട്ടാ????

എൻറെ ചേട്ടാ വിളിയിൽ പുള്ളി വീണു...
ഞാൻ വീഴ്ത്തി....

ഉണ്ടായിരുന്നു പെങ്ങളെ... അവൻ സീരിയസ് ആയിരുന്നു....
അവൾക്ക് കട്ടത്താടി ഉള്ളവനെ തന്നെ കെട്ടണം എന്ന്.....!!!

ആണോ???
എന്നിട്ട് ഇപ്പഴും അവള് കൊടുത്ത ഗിഫ്റ്റ് ഒക്കെ സൂക്ഷിച്ചു വച്ചിട്ടുണ്ടല്ലോ????

എന്റെ ചോദ്യം കേട്ടതും പുള്ളി ചിരി തുടങ്ങി...
ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയി....
അനുമോളും ചിരി തന്നെ....

അവസാനം കലിപ്പിച്ച് നോക്കിയതും കഷ്ടപ്പെട്ടി ചിരിയടക്കി കൊണ്ട് പറഞ്ഞു...

അതേ  ഇനി അടുത്തയാള് അവന് സെറ്റ് ആയാൽ കൊടുക്കാൻ വച്ചിരിക്കുന്നതാ...😂

ചിലത് ഞങ്ങൾ ഫ്രണ്ട്സിനും തരും പൈസക്ക്.. 😂😂

അത് പറഞ്ഞപ്പോഴാണ് നന്ദുസിന് കൊടുക്കാനുള്ള പണിയുടെ ഒരു സ്‌ട്രക്ചർ എനിക്ക് കിട്ടിയത്....

പോവാൻ യാത്ര പറഞ്ഞു അപ്പ ഇറങ്ങിയപ്പോഴേക്കും ഞാൻ നന്ദുസിന്റെ റൂമിൽ ഒരു വട്ടം കൂടെ കയറി ഇറങ്ങിയിരുന്നു....


                            ❤️❤️❤️
സമയം അർദ്ധരാത്രി.......
അറ്റ് നന്ദൂസ് ഹൌസ്....

പൊരിഞ്ഞ പോരാട്ടത്തിൽ ഇരിക്കുന്ന നന്ദു....

അതാ വരുന്നു ഒരു കാൾ.....
ആദ്യ തവണ മിസ്സ്‌ ആയെങ്കിലും രണ്ടാം വട്ടം എടുത്തു....

"""ഹലോ അനന്ദു ഏട്ടാ...
എനിക്കറിയായിരുന്നു എന്നോട് പിണക്കം ഒന്നും ഇല്ലന്ന്...

അല്ലെങ്കിൽ  കാർ ഞങളുടേത് ആണെന്ന് അറിഞ്ഞിട്ട് നമ്പർ എഴുതി ഇടില്ലല്ലോ???""'""


ആ മധുരമായ ഹലോ കേട്ടപ്പോഴേ ആളെ ലവന് കത്തി...

""""ഇന്ദു..... ""

'""ശബ്ദം പോലും മറന്നില്ലല്ലോ കള്ളൻ..!!!"""

ഇന്ദു വിത്ത്‌ അൺലിമിറ്റഡ് നാണം ഓൺ സൗണ്ട്....

എങ്ങനെ മറക്കാനാഡി കോപ്പേ.....
എനിക്ക് ഇപ്പഴും കട്ടത്താടി ഇല്ലാ
മോള് വച്ചിട്ട് പോകാൻ നോക്ക്.....


""'അതൊക്കെ കഴിഞ്ഞില്ലേ ഏട്ടാ...
വിട്ട് കളയെന്നെ.....""

ആ കള തന്നെയാണ്...
അതാ പറിച്ചെറിഞ്ഞേ......
നിനക്ക് പറഞ്ഞാ മനസ്സിലാകില്ലേ???
#@#₹#@മോളെ വച്ചിട്ട് പൊടി....


ഇന്ദു   കണ്ണീർ വാർത്ത് ഫോൺ കട്ട്‌ ചെയ്ത് കിടക്കയിലേക്ക് വീണു....

ജസ്റ്റ്‌ ആഫ്റ്റർ ഫ്യു അവേർസ് ലേറ്റർ...

"""നീയല്ലാതാരുണ്ടെന്നുടെ
പ്രണയപ്പുഴയിൽ ചിറ കെട്ടാൻ...
നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരു നാൾ കുടി വയ്ക്കാൻ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാൻ....
നീയല്ലാതാരുണ്ടെന്നും നീലി പെണ്ണോട് കഥപറയാൻ..... 

ഞാൻ വളർത്തിയ കൽബിലെ മോഹം പോത്ത് പോലെ വളർന്നല്ലോ
ഞാൻ കാത്ത് കാത്ത് കുഴഞ്ഞല്ലോ....""''


പിക്ക് അപ്പ്‌ തെ കാൾ മഹി...
പിക്ക് അപ്പ്‌.....

ഇതേ സമയം മഹി റിങ് ടോൺ കേട്ട് ആദ്യം കമിഴ്ന്നു കിടന്നു...
പിന്നെ തലയിൽ തലയിണ എടുത്ത് പൊതിഞ്ഞു....

അറ്റ് ലാസ്റ്റ്   ആ കാൾ എടുത്തു....

""'"ഏത് നായിന്റെ മോന്റെ മോൻ ആണെടാ.....
ഉറങ്ങാനും സമ്മതിക്കാതെ.... @#₹₹%%&&.....
""'"

കാൾ എടുക്കുന്നതെ അവളെ രണ്ട് പറയണം എന്ന് മാതമാറ്റിക്സ് തിങ്കിയ നന്ദുസ്.....

ഹൈ ബ്യൂട്ടിഫുൾ പീപ്പിൾസ്...

എഗൈൻ പുക ഫ്രം ചെവി.......


(തുടരും....)

✍️❤️ഹാഷാര❤️


ഒട്ടും നന്നായില്ല ചോരി😁

അടുത്ത പാർട്ടിൽ പലഹാരം മേക്ക് ചെയ്യാം .....❤️

 


will you marry me ❤️ 11

will you marry me ❤️ 11

4.8
2616

മഹിയുടെ തെറി  കേട്ട് ലവന്റെ ഫ്യൂസ് പോയെന്ന് തോന്നുന്നു.... നമ്മടെ മേരികൊച്ച് എന്തൊക്കെയോ വായീതോന്നിയത് കോതക്ക് പാട്ട് പോലെ പാടി തീർത്തിട്ട് പിന്നേം മൂടിപ്പുതച്ച് കിടന്നു...സുഖം സുശുപ്തം.... 😂😂 ബീപ് സൗണ്ട് കേട്ടാണ് ലവന് വെളിവ് വീണത്... ഹാ കള്ള് കുടിച്ചാ കിട്ടോ ഇത്രേം കിക്ക്.... അങ്ങനെ ഇപ്പൊ എനിക്ക് കാളരാത്രി വിഷ് ചെയ്തിട്ട് നീ ഉറങ്ങേണ്ടടി പുല്ലേ... വിടില്ല ഞാൻ വിടില്ല ഞാൻ....!!(നന്ദുസ് ആത്മാ...) എഗൈൻ കാൾ രണ്ടേ............ ലേ ഞാൻ *ലവന് കിട്ടിയതൊന്നും മതിയായില്ലേ 🙄 """നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറ കെട്ടാൻ... നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ ഒരു നാൾ കുട