Copyright ©
This work is protected in accordance with section 45 of the copyright act 1957(14 of1957)and should not
Used in full or part without the creator's prior permission.
"ആദ്യമായ് ഈ മിഴികൾ...
നെഞ്ചിൽ കൊളുത്തിയ പൂത്തിരി
ഇന്നും മിന്നുന്നു...
ഇടനെഞ്ചിൽ.... നിൻച്ചിരി മാത്രം ...
കൺചിമ്മും നേരം നിൻ മിഴികൾ...
നെഞ്ചിൽ.... താളം തുള്ളുന്നു.."
സ്റ്റീരിയോയിൽ നിന്ന് ഉയർന്നു വന്ന ഗാനം... ബസ്സിന്റെ ഇരമ്പലിനൊപ്പം വേറിട്ട അനുഭവം പകർന്നു കൊടുത്തു...
പൊടുന്നനെ... ബസ്സ് ബ്രേക്കിട്ടു...
പാട്ട് ആസ്വദിച്ച് കണ്ണുകൾ അടച്ചു കയ്യ് കൊണ്ട് താളമിട്ട അവളുടെ നെറ്റി വന്നു സീറ്റിന്റെ കമ്പിയിൽ തട്ടി...
ഔച്.... എന്താത്...???
ഇങ്ങേര് ഭൂമികുലുക്കി ആണോ ബസ്സ് ഓടിക്കുന്നെ...
അടുത്തിരുന്ന കാവുനെ തട്ടി വിളിച്ചു പറഞ്ഞു... പുള്ളിക്കാരി ഇതൊന്നും അറിയാതെ സുഖശയനത്തിൽ ആയിരുന്നു....
ബസ്സിൽ കയറി കാറ്റടിച്ചാൽ അപ്പൊ ഉറങ്ങും ഉറക്ക പിശാജ്....
എന്തിനാ ദേവേ എന്നെ തല്ലിയെ....
നല്ലൊരു സ്വപ്നമായിരുന്നു..... ആ ചേട്ടൻ ഇപ്പൊ ഇഷ്ടമാണെന്ന് പറഞ്ഞേനെ നശിപ്പിച്ചു എല്ലാം....
എങ്ങനെ സാധിക്കുന്നെടി കാവു ഇങ്ങനെ പകൽ കിനാവ് കാണാൻ....
പ്രണയം വൃദ്ധനെ പതിനാറുകാരൻ ആക്കുന്നു... അതുപോലെ നിന്നെ പോലുള്ള മൂരാച്ചികളെ സ്വപ്ന ജീവികളും....കാവു എന്ന കാവ്യ നടകീയമായി പറഞ്ഞു നിർത്തി...
എന്റെ പൊന്നു കാവു ഈ ഡയലോഗ് ഇങ്ങനെ അല്ലല്ലോ...???
എങ്ങനെ ആയാൽ എന്താ സംഭവം മനസ്സിലായില്ലേ...!
അവളത് പറഞ്ഞു തീർന്നതും ബസ്സ് സഡൻ ബ്രേക്കിട്ട് നിർത്തി...
പിടിച്ചു നിന്നവർ മുന്നിലേക്കും പിടിത്തം കിട്ടാതിരുന്ന ചിലർ താഴേക്ക് വീണും പോയി... പിടിക്കാതെ നിന്നവരെ മാത്രം പറയുന്നത് എന്തിനാ സീറ്റിൽ ഇരുന്നവർ വരെ ഇപ്പൊ താഴെ വീഴും എന്ന രീതിയിൽ ആയി...
ദേവു ജനാലഴിയിൽ വിരലുകൾ അള്ളി പിടിച്ചു... കാവു അവളെ പിടിച്ചു ബാലൻസ് ചെയ്തു...
ഒരു അമ്മച്ചി പുറത്തേക്ക് നോക്കി ആരെയോ നല്ല ഭാഷ പറയുന്നത് കേട്ടപ്പോഴാണ് ബസ്സ് നിർത്തിയിട്ടിരിക്കുകയാണ്.... എന്ന് ദേവുവിന് ബോദ്യം വന്നത്.
സ്റ്റോപ്പിൽ നിർത്തി ഇപ്പൊ എടുക്കും എന്നോർത്തു വെയിറ്റ് ചെയ്യുകയായിരുന്നു അവർ.
അമ്മച്ചി നിർത്താതെ ഒരുത്തന്റെ അപ്പനെയും അവന്റപ്പനെയും അവൻ പോലും കാണാത്ത കാരണവന്മാരെയും സ്മരിക്കുന്നുണ്ട്..ആദ്യം ഡ്രൈവറെ പറയുന്നതാണെന്ന് കരുതി എങ്കിലും പുറത്തേക്ക് ബസ്സിലെ എല്ലാ തലകളും നീണ്ടപ്പോൾ സ്വഭാവികമായി അവരും നോക്കി...
തിരിഞ്ഞു നിന്ന് ഡ്രൈവരോടും കിളിയോടും കയർക്കുന്ന നല്ല ഫിറ്റ് ബോഡി ഉള്ള ഒരു ചേട്ടൻ..അല്ലല്ല മൂന്നു ചേട്ടന്മാർ... ആദ്യം ആ ഒരാളെ മാത്രമേ കണ്ടുള്ളു...
ഒരാൾ നിർത്തുമ്പോൾ അടുത്തയാൾ തുടങ്ങും.... കൊടുങ്ങല്ലൂർ ഭരണി തോക്കുന്ന ട്രെൻഡ് തെറികൾ....
ചെവി ഇനി വല്ല ഹാർപ്പിക്കും ഒഴിച്ച് കഴുകണം... അവർ രണ്ടും മാത്രമല്ല സകലരും ഇടയ്ക്കിടെ ചെവി വിരലിട്ട് ഇളക്കുന്നുണ്ട്...
മൂവരെയും കാണാം എങ്കിലും മാസ്ക് വച്ചിരിക്കുന്നത് കൊണ്ട് കണ്ണ് മാത്രമേ ഫ്രീ ആയിട്ട് ഉള്ളൂ...
ഇതിനിടയിലേക്ക് വേറൊരു ചേട്ടൻ വന്നു കയറുന്നു... മറ്റു മൂന്നുപേരെയും ഒരു നോട്ടം കൊണ്ട് അടക്കി നിർത്തുകയും ചെയ്തു...
ബസ്സിലുള്ള സകല തരുണീമണികളും അറിയാതെ എങ്കിലും ആ മാസ്ക് ഒന്ന് അഴിഞ്ഞു പോണേ എന്ന് പ്രാർത്ഥിച്ചോണ്ടിരിക്കുന്നു...
അറിയാതെ സംസാരത്തിന് ഇടയിൽ അവന്റെ നോട്ടം പാളി ബസ്സിലേക്ക് വീണു.... ഡ്രൈവർ സീറ്റിന്റെ ബാക്കിലെ വിൻഡോയിൽ തൂങ്ങി പുറത്തെ രംഗങ്ങൾ വീക്ഷിക്കുന്ന രണ്ട് തലകൾ...
അതിൽ ഒരാളുടെ മിഴിയിൽ മിഴിയുടക്കി.... കാന്തം പോലെ... വലിച്ചടുപ്പിക്കുന്ന മാന്മിഴികൾ....
കാവ്യ ദേവുവിനെ തോണ്ടി....
ടി... ആ ചേട്ടന്റെ ലുക്ക് ഇങ്ങോട്ട് ആണല്ലോ....
എവിടെ കേൾക്കാൻ അവൾ ആ മന്ത്രികന്റെ മായക്കാഴ്ചയിൽ മയങ്ങി നിന്നു...
ദേവുവിനു കണ്ണ് പറിച്ചെടുക്കണം എന്നുണ്ട്... മനസ്സ് പറയുന്നതിനോട് ശരീരം വഴങ്ങുന്നില്ല...
പ്രശ്നം ഒന്നൊതുങ്ങി ബസ്സ് എടുക്കാൻ ഡ്രൈവർ കേറിയിട്ടും അവന്റെ നോട്ടം അവളുടെ ദിശയിൽ തന്നേ ഉറച്ചു നിന്നു.....
പരസ്പരം മുഖം കാണാതെ... കണ്ണുകൾ കൊണ്ട് കഥ പറച്ചിൽ.....
ബസ്സ് നീങ്ങിക്കൊണ്ടിരുന്നപ്പോഴും കണ്ണുകൾ അതിന്റെ ഇണയുടെ കടലാഴങ്ങളിൽ പരതി നിന്നു..
കണ്ണിൽ നിന്നും മറഞ്ഞതും വല്ലാത്തൊരു നഷ്ടബോധം മനസ്സിൽ നിറഞ്ഞു...
ഒരു നിമിഷം കൊണ്ട്... ആദ്യ കാഴ്ച്ചയിൽ ഇത്ര അടുപ്പം തോന്നുമോ....???
ഇനി ഒരിക്കലും കണ്ടില്ലെങ്കിലോ....
ഈ നാട്ടുകാരൻ അല്ലെങ്കിലോ....
മുഖം കണ്ടിരുന്നെങ്കിൽ അതോർത്തു നിൽക്കാമായിരുന്നു... ഇതിപ്പോ........
ഇനി ഒരിക്കേ മുഖം കണ്ടാൽ മനസ്സിലാകുമോ...??? പലവിധ ചിന്തകളാൽ അവളുടെ മനസ്സ് കാറ്റിൽ പെട്ട തോണിപോലെ ആടി ഉലഞ്ഞു...
ഇതിനിടയിൽ കാവു സീറ്റിൽ നിന്നും എഴുന്നേറ്റതോ... അടുത്തൊരാൾ ഇരുന്നതോ ദേവു അറിഞ്ഞില്ല...
ഒരു മുരടനക്കം കേട്ട് നോക്കിയതും... അതെ മിഴികൾ....... തൊട്ട് അടുത്ത് ഹൃദയം പൊട്ടുമാറുച്ചത്തിൽ മിടിക്കുന്നു...
ഒരു പേപ്പർ ചുരുട്ടി കയ്യിൽ വച്ചു കൊടുത്തു....
മാസ്ക് അല്പം താഴ്ത്തി അവൾക്കായി മുഖദർശനം നൽകി..
അവളുടെ അനുവാമില്ലാതെ അവളുടേതും താഴ്ത്തി....
ഇപ്പൊ കണ്ടില്ലെങ്കിൽ ഹൃദയം പൊട്ടിപോകും എന്ന് തോന്നി...
ഇനി കാണാൻ അവസരം ഉണ്ടായില്ലെങ്കിലോ....
അത്രയും പറഞ്ഞു മാസ്ക് ഉയർത്തി....
ഇത്ര അടുത്ത് കണ്ട ഷോക്കിൽ ഒന്നും സംസാരിക്കാനാവാതെ ശരീരവും നാവും ഒരുപോലെ മരവിച്ചു ദേവുവിന്റെ....
അവൻ കയറിയത് പോലെ തന്നെ ഓടിക്കൊണ്ടിരുന്ന ആ ബസ്സിൽ നിന്ന് ചാടി ഇറങ്ങി... ദേവു നെഞ്ചിൽ കയ്യ് വച്ചു പോയി... അവൻ കണ്ണടച്ചു അവൾക് നേരെ കയ്യ് വീശി...
സ്റ്റീരിയോ വീണ്ടും ശബ്ദിച്ചു....
"ആദ്യമായ് ഈ മിഴികൾ...
നെഞ്ചിൽ കൊളുത്തിയ പൂത്തിരി
ഇന്നും മിന്നുന്നു...
ഇടനെഞ്ചിൽ.... നിൻച്ചിരി മാത്രം ...
കൺചിമ്മും നേരം നിൻ മിഴികൾ...
നെഞ്ചിൽ.... താളം തുള്ളുന്നു.."നിർത്തിവച്ച പാട്ട് തുടർന്നു....
അവന്റെ ആദ്യ നോട്ടം മനസ്സിൽ ആവാഹിച്ച്... അവൻ കൊടുത്ത പേപ്പർ നെഞ്ചോട് ചേർത്തു പിടിച്ചു.....
കണ്ണിൽനിന്നും ആ ചേട്ടൻ മറഞ്ഞതും കാവു വീണ്ടും അവൾക്കരികിൽ ഇരിപ്പുറപ്പിച്ചു.....
"""'ഹലോ ചിന്താവിഷ്ടയായ സീത ഒന്ന് ഉണർന്നാലും.....
ആ ലെറ്ററിൽ എന്താണെന്ന് നോക്കിക്കേ....???
കണ്ടിട്ട് ഹാർട്ട് നിന്റടുത്ത് പണയം വയ്ക്കാനുള്ള അപ്ലിക്കേഷൻ ഫോം ആണെന്ന് തോന്നുന്നു....."""""
കാവു ചെറു ചിരിയോടെ പറഞ്ഞു...
"""ഒന്ന് മിണ്ടാതിരിക്ക് കാവു ആരേലും കേട്ടാ അച്ഛന്റെ ചെവിയിൽ എത്തിച്ച് കൊടുക്കും..
അതോടെ ഈ ബസ്സിൽ വരവ് നില്കും...
അറിയാലോ അവിടെ അച്ഛമ്മ ഭരണം ആണ്...
അച്ഛമ്മ പറഞ്ഞാൽ അച്ഛൻ മറുത്തൊന്നും പറയില്ല....
ഞാൻ പറഞ്ഞാലൊന്നും പിന്നെ വിലവയ്ക്കില്ല... """".
ദേവുവിന്റെ ശബ്ദം ഏതോ ഓർമ്മയിൽ വിറ കൊണ്ടു....
അവളുടെ കൈയ് അറിയാതെ തന്നെ ഇടത് മുട്ടിനു മുകളിലേക്ക് പോയി....
അവിടെ ഇപ്പോഴും ഒരു വേദന അവശേഷിക്കുന്നു....
കോളേജിൽ ഏതോ ഒരു ആൺകുട്ടി ഇഷ്ടമാണ് എന്ന് പറഞ്ഞതിന്റെ ബാക്കിപത്രം....
""""'ദേവൂസ് ആ പേപ്പർ ഇങ്ങ് താ എന്താണ് എഴുതിയേക്കുന്നെ എന്ന് നോക്കട്ടെ????"""""
കാവു അത് പറഞ്ഞു കൊണ്ട് ദേവു നെഞ്ചോട് അടക്കി പിടിച്ചിരുന്ന പേപ്പർ മെല്ലെ വാങ്ങി നിവർത്തി നോക്കി.....
Sreerag sreekumar
Ambatt house
Architect
Ph 88*******0
""""എന്തോന്നെടെ ദേവു ഇത് ജോബ് റെസ്യുമെ വല്ലതും ആണോ????""""
കാവു ആ പേപ്പർ നോക്കി ചിരി തുടങ്ങി....
""'എവിടെ നോക്കട്ടെ....??"""
അത് കാണെ ദേവുവിലും ഒരു ചിരി തെളിഞ്ഞു.....
"""'എനിക്കതല്ല ദേവു ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മൊബൈൽ ഇല്ലാത്ത നിനക്ക് നമ്പർ തന്ന ചേട്ടൻ.,..
പ്യാവം....
അതും അഡ്രസ് അടക്കം.....
എന്തിനോ വേണ്ടി തന്ന നമ്പർ.....
ആ പിന്നെ ഇതിൽ വല്യ എക്സ്പീരിയൻസ് ഇല്ലാന്ന് തോന്നുന്നു കാണുന്ന ലുക്ക് മാത്രേ ഉള്ളൂ....!""'"'
കാവു ചിലപ്പ് നിർത്തുന്നെ ഇല്ലായിരുന്നു....
"""അല്ല കാവു ഞാൻ കാണുമ്പോ പുള്ളി ഇങ്ങോട്ട് നോക്കി നില്കുകയായിരുന്നു..
പിന്നെ ഓടി ബസ്സിൽ കയറി....
ഇതിനിടയിൽ എപ്പോ ഇതൊക്കെ എഴുതി എന്നാ???""""
ദേവു ഒരു ആലോചനയോടെ പറഞ്ഞു...
""""വെരി സിമ്പിൾ ദേവൂസ്......
ആ ചേട്ടൻ മാത്രം അല്ല....
മറ്റേ ഭരണി ടീമ്സിൽ ഒരാൾ കൂടെ ബസ്സിൽ ഉണ്ടായിരുന്നു....
നിന്നോട് ആ ചേട്ടൻ സംസാരിച്ച സമയം കൊണ്ട് മറ്റേ ഭരണി ചേട്ടൻ എന്റെ കയ്യിൽ നിന്ന് പെന്നും പേപ്പറും വാങ്ങി രചിച്ചത് ആണ് ഈ പ്രണയ കാവ്യം....!""""'
കാവു പറഞ്ഞതും അവളൊന്ന് തലയാട്ടി പുറത്തേക്ക് നോക്കിയിരുന്നു....
""""അല്ല നീയൊന്നും പറഞ്ഞില്ലല്ലോ....
ഇതിപ്പോ എന്താ ചെയ്യാ???"""
കാവുവിന്റെ സംശയം തീരുന്നില്ലായിരുന്നു....
"""എന്ത് ചെയ്യാൻ കയ്യിൽ ഇരിക്കട്ടെ....
ഇനി കാണാൻ വിധിയുണ്ടെങ്കിൽ കാണാം....."''"
ദേവു നിസ്സാരമട്ടിൽ പറഞ്ഞു....
""''ഭരണി ചേട്ടൻ എനിക്ക് നമ്പർ തന്നിട്ടുണ്ട് ഞാൻ പറഞ്ഞേക്കാം നിന്റെ കാര്യങ്ങൾ...!""""
കാവു പറഞ്ഞു നിർത്തിയതും ദേവു അന്തംവിട്ട് അവളെ നോക്കി...
"""ഇതൊക്കെ എപ്പോ???""(ദേവു )
""''ഒരു ദുർബല നിമിഷത്തിൽ ഒരു വായബദ്ധം....!''''''''
പുള്ളി ചുമ്മാ എറിഞ്ഞു....ഞാൻ നോക്കിയപ്പോ നല്ലൊരു ചേട്ടൻ കാണാനും കൊള്ളാം..... നമ്പർ തന്നു ഞാൻ വാങ്ങി....
ഒത്താൽ നമ്മൾക്ക് കൂട്ട് പിരിയണ്ടല്ലോ???
എപ്പടി...????"""'''(കാവു )
"""കൈയബദ്ധം എന്നല്ലേ കാവു???
എന്നിട്ട് പേരെന്താ???"""(ദേവു )
"""അതൊന്നും ചോദിക്കാൻ ഗ്യാപ് കിട്ടിയില്ല
നമ്പർ ഉണ്ടല്ലോ ഇപ്പൊ ചോദിക്കാം...!"''"
കാവു ഒരു സൈക്കിളിൽ നിന്ന് വീണ ഇളി പാസ്സാക്കി കൊണ്ട് പറഞ്ഞു....
അതിനൊപ്പം മൊബൈൽ എടുത്ത് കുത്തുകയും ചെയ്തു...
""'ഓൺലൈൻ ഉണ്ടല്ലോ????
ദേ നീ കൂടെ ഉണ്ടോന്ന്.....
അതോ സ്റ്റോപ്പ് എത്തി ഇറങ്ങിയോന്ന് ചോദിക്കുന്നു.....???""""(കാവു )
"''ഇറങ്ങിയെന്ന് പറയ്....""'(ദേവു )
""''നിന്റെ നമ്പർ ചോദിക്കുന്നു..????
ഫോണില്ല എന്ന് പറയട്ടെ???"""(കാവു )
അമ്പല മുകൾ.....
അമ്പല മുകൾ...........
ബസ്സിൽ കിളി ബഹളം തുടങ്ങിയതും ദേവു കാവുവിനെ ഒന്ന് തട്ടിയിട്ട് എഴുനേറ്റു......
"""ഡി ദേവൂസ് ഞാൻ എന്താ പറയണ്ടേ????""""
"""എന്തെങ്കിലും പറയ് ഞാൻ ഇറങ്ങുവാ നാളെ കാണാം....""''
അത് പറഞ്ഞു കൊണ്ട് ദേവു ബസ്സിൽ നിന്ന് ഇറങ്ങവേ കണ്ടു തനിക്കായി കാത്ത് നിൽക്കുന്ന ദേവർമഠത്തിലെ കാർ......
ഇനി ഇൻഡ്രോ.......
ഇത് ദേവർമഠത്തിലെ കാർത്തികേയൻ മകൾ ദേവിക കാർത്തികേയൻ....
ഇട്ടുമൂടാൻ സ്വത്ത് ഒക്കെ ഉണ്ടെങ്കിലും സാധാരണകാരിയെ പോലെ ജീവിക്കാൻ ആണ് അവൾക്കിഷ്ടം.....
എന്നാലും ബസ്സിറങ്ങി നടക്കാൻ അവളുടെ അച്ഛമ്മ കാർത്യായനി സമ്മതിക്കില്ല....
അതിന് കാരണവും ഉണ്ട്......
(തുടരും..... )
കാത്തിരിക്കൂ.....
ഒരു കൊച്ചു കഥ...... ചുമ്മാ ഒഴുകി പോകും പോലെയുള്ള സ്റ്റോറി....
ഇഷ്ടമായാൽ രണ്ട് വാക്ക് കുറിക്കു...
©✍️❤️ഹഷാരാ ❤️
ഇഷ്ടമായാൽ രണ്ടുവാക്ക് എനിക്കായി കുറിക്കൂ....