Aksharathalukal

മിഴിയിൽ നിന്ന്....2

മിഴിയിൽ നിന്ന് മിഴിയിലേക്ക് 💘 2 

ദേവുവിന്റെ അമ്മ സതിയാണ് അവളുടെ അച്ഛനെയും അച്ഛമ്മയെയും ദേവുവിന്റെ ശത്രുക്കൾ ആക്കിയത്.... 

സതി ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരുന്നു.... 

സതിയുടെയും കാർത്തികേയന്റെയും ഒരു ട്രൈആംഗിൾ ലവ് സ്റ്റോറിയാണ്.... 

പക്ഷെ സതിയുടെ പ്രണയകഥയിലെ വില്ലൻ ദേവുവിന്റെ അച്ഛൻ ആണ്.... 

സതി മറ്റൊരാളുമായി കൊണ്ടുപിടിച്ച പ്രണയത്തിൽ ആയിരുന്നു....
സതിയെ ഭാര്യയായി വേണം എന്ന കാർത്തികേയന്റെ ഒരൊറ്റയാളുടെ വാശിയിൽ  സതിയെ അയാൾ താലി ചാർത്തി..... 

കാർത്തികേയന്റെ അമ്മയും മകന്റെ ഇഷ്ടത്തിന് മൗനാനുവാദം നൽകിയിരുന്നു.... 

ഭാര്യയായി   ദേവർമഠത്തിൽ വന്ന് കയറിയിട്ടും സതിക്ക്   കാർത്തികേയനെ അംഗീകരിച്ചു കൊടുക്കാൻ കഴിഞ്ഞിരുന്നില്ല....


ബലമായി തന്റെ ശരീരം കീഴ്പ്പെടുത്തിയ കാർത്തികേയനെ സതി പൂർണമായും വെറുത്തു.... 

ദേവു അവരുടെ ശരീരത്തിൽ തുടിച്ചു തുടങ്ങിയതും സതി  ഡിപ്രെഷൻ സ്റ്റേജിൽ ആയിരുന്നു.... 

അവരുടെ  പ്രണയമായിരുന്നയാൾ മരിച്ചു എന്നറിഞ്ഞതിനെ തുടർന്ന് ആ തകർച്ച പൂർണമായി.... 

ദേവുവിനെ പ്രസവിച്ചു കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവരെ കാണാതായി.... 

സതിയോടുള്ള വാശിയും ദേഷ്യവും അച്ഛമ്മയും അച്ഛനും ദേവുവിനോട് തീർത്തു തുടങ്ങി..... 

കാറിൽ കയറി പത്ത് മിനിറ്റ് യാത്രയെ ദേവുവിന്റെ വീട്ടിലേക്കുള്ളു.... 

ചെന്ന് കയറിയതെ അവൾ കണ്ടു ആരൊക്കെയോ ഉമ്മറത്ത് അച്ഛനൊപ്പം ഉണ്ട്.... 

കാർ ഗേറ്റിന് അടുത്തായി ഡ്രൈവർ ചേട്ടനെ കൊണ്ട് നിർത്തിച്ച് അവരുടെ കണ്ണിൽ പെടാതെ വീടിന് പിറക് വശം ചേർന്നവൾ അകത്തുകയറി...... 

അകത്തേക്ക്‌ കയറവേ....
കാർത്തികേയന്റെ ഉച്ചത്തിൽ ഉള്ള പൊട്ടിച്ചിരികൾ ദേവുവിനെ അമ്പരപ്പിച്ചു.... 

ദേവു ജനിച്ചിട്ടിതുവരെ അയാൾ ഒന്ന് പൊട്ടിച്ചിരിച്ച് കേട്ടിട്ടില്ല...
എന്തിന് അച്ഛമ്മ എന്തെങ്കിലും ഓതി കൊടുത്തിട്ട് അതിന്റെ വിചാരണയ്ക്കല്ലാതെ അവളോട് ആ മനുഷ്യൻ സംസാരിച്ചിട്ടില്ല.....


ദേവു  അടുക്കളപ്പുര കടന്ന് അകത്തേക്ക് ചുവട് വയ്ച്ചതും പിറകിൽ നിന്ന് വിളിയാളം വന്നു...


""''ഓ കെട്ടിലമ്മ എഴുന്നള്ളിയോ?????
ദാ സരസ്വതി ചായ എടുത്ത് വച്ചിരിക്കുന്നു അത് ഉമ്മറത്തേക്ക് കൊണ്ട് ചെല്ല്.....!"""""" 

ദേവു തിരിഞ്ഞ് നടന്ന് ബാഗ് ഒരിടത്ത് വച്ചു....
ചായയുടെ ട്രെ എടുക്കാൻ തുനിഞ്ഞതും കയ്യിൽ അടി വീണു.... 

"""""കണ്ടിടം നിരങ്ങി വന്നിട്ട് ദേഹം ശുദ്ധിയാക്കാതെ ഇതേലൊന്നും തൊടാതെ അശ്രീകരം.....!"'''


അവൾ മുന്നോട്ടെടുത്ത കൈയ് പിൻവലിച്ച് മുറിയിലേക്ക് വലിഞ്ഞു....
ഒരു ചുരിദാർ എടുത്തിട്ട്  വീണ്ടും അവർക്കരികിലേക്ക് നടന്നു..... 

""''ഇതെന്ത് വേഷം ആണ്..... 

പരിഷ്കാരി...... 

പോയി കഴിഞ്ഞ വിഷുവിനെടുത്ത ദാവണി ഉടുത്ത് വാ????""""" 

കാർത്യായനി അമ്മ ഉറഞ്ഞ്  തുള്ളുന്നതിന് മുൻപ് അവൾ പോയി വേഷം മാറി വന്നു.... 

ദാവണി ശരിയാക്കുന്നതിനിടയിലും വസ്ത്രം മാറ്റാൻ പറയാൻ തക്ക ഏത് വിരുന്ന്കാരാണ്  വന്നിരിക്കുന്നത് എന്നറിയാതെ അവളുഴറി 

ദേവു ചായയുമായി  മുൻവശത്തേക്ക് നടന്നു....
പരിഭ്രമത്തിൽ ട്രെയിലെ മുക്കാൽ ഭാഗം ചായയും തുളുമ്പി പോകുന്നുണ്ടായിരുന്നു.....
വന്നിരിക്കുന്നവരുടെ മുന്നിൽ നില്കുന്നതിനേക്കാൾ അച്ഛൻ aമുന്നിൽ ഇരിക്കുന്നു എന്നുള്ളതാണ് അവളെ ഭയപ്പെടുത്തിയത്... 

വന്നവരുടെ മുന്നിലേക്ക് എത്തി ട്രെ നീട്ടിയതും കാര്യങ്ങളുടെ കിടപ്പുവശം അവൾക്ക് ഏകദേശം മനസ്സിലായി.... 

വല്ലാത്തൊരു ഭാവത്തിൽ അവൾ തിരിഞ്ഞ് അച്ഛമ്മയെ നോക്കി.... 

അവർക്ക്‌ കൊടുക്ക്‌ എന്ന് ആംഗ്യം കാണിച്ചതും വന്നവരെ നോക്കി നിസ്സഹായമായ ഒരു പുഞ്ചിരി  സമ്മാനിച്ച് കൊണ്ട് ചായ അവർക്ക് നേരെ നീട്ടി....


എന്നാൽ വന്നവരുടെ മുഖത്ത് മറ്റെന്തോ ഭാവം ആയിരുന്നു....
കൂടെ ഉണ്ടായിരുന്നവർ ചായ വാങ്ങാതെ കുനിഞ്ഞിരുന്ന് ഫോണിൽ കുത്തികൊണ്ടിരുന്ന ഒരാളെ തട്ടി വിളിക്കാൻ തുടങ്ങി... 

എന്തോ ദേവുവിന്റെ ഹൃദയം വല്ലാതെ മിടിച്ചു..... 

അവൾ അച്ഛന് നേരെ നോട്ടമയച്ചു.....
അവിടെ നിറഞ്ഞ പുഞ്ചിരിയാണ്.... 

വീണ്ടും അയാൾക്ക് നേരെ ചായ നീട്ടിയതും പിറകിൽ നിന്നും അച്ഛമ്മയുടെ സ്വരം ഉയർന്നു അവിടെയല്ല തൊട്ടപ്പുറത്ത് ഇരിക്കുന്നയാളാണ് നിന്നെ കാണാൻ വന്നത് ആദ്യം അവിടെ കൊടുക്ക്.... 

അച്ഛമ്മയുടെ ശബ്ദം ഉയർന്നതും കുനിഞ്ഞിരുന്നയാൾ മുഖം ഉയർത്തി.....
മറ്റുള്ളവർ കരയണോ ചിരിക്കണോ എന്ന ഭാവത്തിൽ ഇരിക്കുന്നു..... 

അവന്റെ മുഖത്തെ ഭാവം എന്തെന്ന് ദേവുവിന് മനസ്സിലാകുന്നില്ലായിരുന്നു...... 

ഒടുവിൽ അച്ഛനെയും അച്ഛമ്മയെയും ഞെട്ടിച്ച് കൊണ്ട് അവനാദ്യം ചായ എടുത്തു... 

"""''അയാളല്ലേ പയ്യൻ?????"""' 

അച്ഛന്റെ ശബ്ദം ഉയർന്നു....


""""അത് അങ്കിൾ ഇവിടെ വരും വരെ ഇവൻ ആയിരുന്നു പയ്യൻ ഇവിടെ വന്നത് മുതൽ അവനാണ് പയ്യൻ....
സത്യത്തിൽ ഇവന് പെണ്ണ് കാണാൻ ആണ് ഞങ്ങൾ വന്നത്....
ഇവൻ മറ്റൊരു പെൺകുട്ടിയെ വഴിയിൽ വച്ചു കണ്ട് ഇഷ്ടപ്പെട്ടു....
എങ്കിൽ പിന്നെ ഇവനോട് കണ്ടോളാൻ അവൻ  പറഞ്ഞു...


അതായത് അങ്കിൾ ഉദ്ദേശിച്ചതല്ല ഞങ്ങൾ ഉദ്ദേശിച്ചത്.....""""" 

കൂട്ടത്തിൽ മറ്റൊരാൾ രണ്ടു പേരെയും മാറി മാറി ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു.... 

കാർത്തികേയൻ  ഒന്നും മനസ്സിലാക്കാതെ അമ്മയെ നോക്കി.... 

അവരും ആകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു....
ദേവു വരും വരെ മറ്റൊരാളെ പറഞ്ഞിട്ട് അവളെ കണ്ടതും ചെക്കൻ മാറി....


അതേ സമയം ദേവൂവും ആ പയ്യനും മുഖത്തോട് മുഖം നോക്കി നില്കുകയായിരുന്നു..... 

(തുടരും...)
✍️❤️ഹഷാര❤️ 

കൊച്ചു കഥയാണ് അടുത്തപാർട്ടിൽ അവസാനിക്കും.... 😁 

കമന്റ്സ് plz.... 

 


മിഴിയിൽ നിന്ന്....3

മിഴിയിൽ നിന്ന്....3

4.9
3027

ആരുടെയോ മുരടനക്കം കേട്ടാണ് ഇരുവരും നോട്ടം മാറ്റിയത്....  അവനെ കാണവേ തനിക്ക് മുന്നിൽ ഇരിക്കുന്നത് അല്പം മുൻപ് ബസ്സിൽ വച്ച് കണ്ട പൊങ്കാല ടീംസ് ആണെന്ന് അവൾക്ക് മനസ്സിലായത്....  ആ ഒരാളുടെ മുഖം മാത്രമേ അവൾ കണ്ടിരുന്നുള്ളു.....  അവൻ ഇരുന്നിടത്ത് നിന്ന് എഴുനേറ്റു കൊണ്ട് പറഞ്ഞ് തുടങ്ങി  """"അച്ഛാ ഞാൻ ശ്രീരാജ്...  ദേവികയ്ക്ക് വേണ്ടി ആലോചിച്ചത് എന്നെയാണ്....  പക്ഷെ ഞങ്ങൾ വരും വഴിയിൽ എനിക്ക് ഒരു പെൺകുട്ടിയെ കണ്ട്  ഒരുപാട് ഇഷ്ടം തോന്നി.....  ഇവിടെ  വന്ന്  നിങ്ങളുടെ മകളെ കാണും വരെ  ആ പെൺകുട്ടി തന്നെയാണ് ഞാൻ കാണാൻ വേണ്ടി വന്നകുട്ടിയും എന്നെനിക്ക്