Aksharathalukal

QUEEN OF ROWDY - 48

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ
Part 48


"നിന്റെ ഉപ്പാന്റേം ഉമ്മാന്റേം ആക്സിഡന്റ് ആണെന്ന് നിനക്ക് ഉറപ്പിക്കാൻ കഴിയോ.... അതും ഉമ്മാനേം ഉപ്പാനേം കൊല്ലുന്നത് നേരിട്ട് കണ്ട Zidhu ജീവനോടെ ഉണ്ടാവുമ്പോൾ"


അവന്റെ വാക്കുകളിൽ തറഞ്ഞ് പോയിരുന്നു അവൾ.


"നീ..നീയെന്തൊക്കെയാടാ..പറയുന്നേ.."

അവളെ വാക്കുകളിലെ ഇടർച്ച മനസ്സിലായതും അവനും ആകെ വല്ലായ്മ തോന്നി.ഇത്രയും നാൾ തന്റെ മാതാപിതാക്കളെ തന്നിൽ നിന്നും വിധി അകറ്റി എന്ന് വിശ്വസിച്ചവളോട് അവരെ വിധി അവളിൽ നിന്നും തട്ടിപ്പറിച്ച് കൊണ്ട് പോയതാണെന്ന് പറയുമ്പോഴുള്ള അവളെ മാനസികാവസ്ഥ ആ വേദന എന്തെന്നറിയാത്ത ഒരാൾക്ക് തികച്ചും സങ്കൽപ്പിക്കാൻ കഴിയാത്ത ഒന്നായിരിക്കും.


അവന്റെ മൗനം അവളിൽ വീണ്ടും വേദന നിറച്ചു.


"ഉമ്മാനേം ഉപ്പാനേം...ആരാ..."


"ആരൊക്കെയെന്ന് Zidhuന് മാത്രേ അറിയൂ.അന്ന് Nazi അങ്കിളും ആയിഷാന്റിയും മുംബൈ ഒരു ബിസിനസ്സ് മീറ്റിങ്ങിന് വേണ്ടി വന്നതായിരുന്നു..."


**********

(ഒരു ചിന്ന ഫ്ലാഷ് ബാക്ക്)




മുംബൈയിൽ വെച്ച് നടന്ന ബിസിനസ്സ് മീറ്റിങ്ങ് കഴിഞ്ഞ് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് Nazirം (Zaara ന്റെ ഉപ്പ)
ആയിഷയും(ഉമ്മ) മക്കളും. ബിസിനസ്സുമായി ബന്ധപ്പെട്ടുള്ള മീറ്റിങ്ങ് ആണേലും Nazir കുടുംബവുമായാണ് മുംബൈയിലേക്ക് വന്നത്.മീറ്റിങ്ങ് കഴിഞ്ഞ് രണ്ട് ദിവസമായി ഇന്നാണ് അവർ തിരിച്ച് നാട്ടിലേക്ക് പോവുന്നത്.9 മണിക്കാണ് ഫ്ലൈറ്റ്.മുംബൈയിൽ നിന്നും കേരളത്തിലേക്ക് 2 മണിക്കൂർ യാത്രയുള്ളതിനാൽ 11 മണിയാവും നാട്ടിലെത്താൻ.


ഒരുവിധം എല്ലാം പാക്ക് ചെയ്ത് കഴിഞ്ഞ് Nazir സോഫയിൽ താടിക്ക് കൈയ്യും വെച്ച് എന്തോ ആലോചനയിൽ ഇരിക്കുന്ന ആയിഷയുടെ അടുത്തായി ഇരുന്നു.


"എന്താണ് ഭാര്യേ.... ഇത്രക്ക് ആലോചിക്കാൻ"


"ഏയ് ഒന്നൂല്ല്യ..ചുമ്മാ"


"അല്ല,,മക്കളെവിടെ"


"ദേ അവടെയിരിക്കുന്നു"

ആയിഷ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയതും Zaaraയുടെ മുടി വാരികൊടുക്കുന്ന Zidhuനെയാണ് കണ്ടത്.അവൻ ആ മുടി വെച്ച് കളിക്കുന്ന കളി കണ്ടിട്ട് രണ്ടാൾക്കും ചിരി പൊട്ടിയെങ്കിലും ചിരിച്ചാൽ അവന് ഹാലിളകും എന്നറിയുന്നോണ്ട് ചിരി കടിച്ച് പിടിച്ച് നിന്നു.zaaraയാണേൽ നല്ലകുട്ടിയായി അവന് മുടി കെട്ടാൻ നിന്ന് കൊടുക്കുന്നുമുണ്ട്.


"നിനക്കൊന്ന് ചെയ്ത് കൊടുത്തൂടെ ഐഷ"


"അതിന് സമ്മതിക്കണ്ടെ,, ഇന്ന് കാന്താരിയെ താൻ ഒരുക്കിക്കോളാമെന്ന് അവനും കലിപ്പൻ ഒരുക്കി തന്നാൽ മതിയെന്ന് അവളും....ഈ കലിപ്പന്റേം കാന്താരിന്റേം ഇടയിൽ നമ്മൾക്കൊന്നും  സ്ഥാനം ഇല്ലല്ലോ..."


ചെറു ചിരിയോടെ അവൾ പറഞ്ഞതും അവന്റെ ചുണ്ടിലും ആ ചിരി സ്ഥാനം പിടിച്ചു.Zaaraയേയും Zidhuനേയും എന്നും ഇങ്ങനെ സ്നേഹത്തോടെ കാണാൻ കഴിയണേയെന്ന് ആ മാതൃ ഹൃദയവും പിതൃ ഹൃദയവും ഒരു പോലെ മനസ്സിൽ പ്രാർത്ഥിച്ചു.


കുറച്ച് സമയത്തിന് ശേഷം അവർ എയർപോർട്ടിലേക്ക് പോയി.ബിസിനസ്സിൽ കോടികളുടെ വില വെരുന്ന മുംബൈയിൽ വെച്ച് നടന്ന പ്രൊജക്ട് കിട്ടിയ സന്തോഷവാർത്ത തന്റെ കുംബവുമായി പങ്കിടുന്ന നിമിഷങ്ങളോർത്ത് അവർ സന്തോഷത്തോടെ യാത്രയിൽ മുഴുകി.


2 മണിക്കൂറിന് ശേഷം ഫ്ലൈറ്റ് കരിപ്പൂർ എയർപോർട്ടിൽ എത്തി.വീട്ടിൽ ആരും തന്നെ അറിയില്ല അവർ തിരിച്ച് വരുന്നത്.കമ്പനിയിലെ തന്റെ PA യോട് പറഞ്ഞ് Nazir ആദ്യമേ ഒരു കാർ എയർപോർട്ടിൽ നിർത്തിയിരുന്നു.നേരം 11 മണി ആയതിനാൽ തന്നെ റോഡിലൊന്നും ആരും തന്നെ ഇല്ലായിരുന്നു.കളിയും ചിരിയുമായി പോയി കൊണ്ടിരിക്കെയാണ് തന്റെ വണ്ടിക്ക് നേരെ മറ്റൊരു വണ്ടി വരുന്നത് Nazir കണ്ടത്.കണ്ടയുടനെ തന്നെ അവൻ ബ്രേക്ക് പിടിക്കുകയും ചെയ്തു.മറ്റേ വണ്ടിയും അവർക്ക് മുന്നിലായി നിർത്തിയിട്ടു.


ആ വണ്ടിയിൽ നിന്നും കുറച്ച് പേർ ഇറങ്ങി പുറത്തേക്ക് വന്നു.അതിൽ ഒരാൾ Nazir ന്റെ വണ്ടിയുടെ അടുത്തേക്ക് വന്ന് വിൻഡോയിൽ ചെറുതായി തട്ടിയതും വിൻഡോ താഴ്ത്തി അവൻ അയാളെ നോക്കി.


"ഏട്ടാ,,വണ്ടി പെട്ടെന്ന് ബ്രൈക്ക് ഡൗൺ ആയി.അതാ ഒരു ഭാഗത്തേക്ക് നിർത്തിയത്.ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് സഹായിക്കാവോ.."


വെറും 20/22 പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു അത്.അവന്റെ വാക്കുകളിലെ നിഷ്കളങ്കത കണ്ട് Nazir അവരെ സഹായിക്കാനായി വണ്ടിയിൽ നിന്നും ഇറങ്ങി അവരടുത്തേക്ക് ചെന്നു.കുറച്ച് നേരത്തിനുള്ളിൽ തന്നെ അവനത് ശെരിയാക്കി കൊടുത്തു.അത് കണ്ട് ആ വണ്ടിയിൽ ഉണ്ടായിരുന്ന 5 ചെറുപ്പക്കാരും അവനെ നന്ദിയോടെ നോക്കി.


"Tnx ഇക്ക"

അവരിൽ ഒരാൾ പറഞ്ഞതും അവൻ പുഞ്ചിരിയൊടെ അവരെ പരിചയപ്പെട്ടു.ബെസ്റ്റ് ബിസിനസ്സ് മാൻ ആയ അവനെ അവർക്ക് ഒരുവിധം അറിയാമായിരുന്നു. അവര് പോയതിന് ശേഷം വണ്ടിയുടെ അടുത്തേക്ക് വരാൻ നിന്നതും Nazirന്റെ പിറകിലായി ഒരു കാർ വന്ന് നിർത്തി.അത് കണ്ട് നെറ്റി ചുളിച്ച് കൊണ്ട് അവൻ ആ വണ്ടിയിൽ നിന്നിറങ്ങുന്നവരെ നോക്കിയതും അവർ അവൻക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു.


ബിസിനസ്സിൽ തന്റെ എതിരാളിയായ കാസിം ആയിരുന്നു ആ വണ്ടിയിൽ.അയാളെ കൂടാതെ വേറേയും ചിലരുണ്ടായിരുന്നു.


"പ്രൊജക്ട് കിട്ടിയ സന്തോഷത്തോടെ വീട്ടിലേക്ക് പോകുവാണോ ഏമാൻ"

കാസിമിന്റെ സംസാരം Nazirന് പിടിച്ചില്ലെങ്കിലും ഇവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്യണ്ടെന്ന് കരുതി അവൻ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു.കാറിലിരുന്ന് ഇതെല്ലാം ആയിഷ കാണുന്നുണ്ടെങ്കിലും എന്താണ് അവർ പറയുന്നതെന്നോ വന്ന ആളുകളുടെ മുഖമോ അവൾക് വ്യക്തമായിരുന്നില്ല.അവരെ സംസാരം നീണ്ട് പോയി കൊണ്ടിരുന്നു.


അവർ സംസാരിക്കുന്ന സമയത്ത് ഒരാൾ Nazirന്റെ വണ്ടിയുടെ അരികിലൂടെ അവനടുത്തേക്ക് പോവുന്നത് ആയിഷ കണ്ടതും അത്രയും നേരം Zidhuന്റേം Zaaraന്റേം സംസാരം കേട്ടിരുന്ന അവൾ അവരിലേക്ക് ശ്രദ്ധ ചെലുത്തി.ഒരു നിമിഷം തന്റെ മുന്നിൽ നടക്കുന്നത് വിശ്വസിക്കാനാവാതെ അവൾ തറഞ്ഞ് നിന്നു.Nazir ന്റടുത്തേക്ക് പോയ ആൾ പിറകിൽ നിന്നും അവനെ കുത്തുന്ന ദൃശ്യങ്ങൾ അവളിൽ വീണ്ടും തെളിഞ്ഞ് വന്നതും അവൾ സ്വബോധത്തിലേക്ക് വന്നു.


അതിന് ശേഷം അവർക്കിടയിൽ അടി നടക്കുന്നത് കണ്ട് അവൾ മക്കളേയും ചേർത്ത് പിടിച്ച് അതിനുള്ളിൽ തന്നെ ഇരുന്നു.പെട്ടെന്ന് അതിലൊരാളുടെ കണ്ണുകൾ വണ്ടിയിൽ പതിയുന്നതും അയാൾ മറ്റൊരാളോട് വണ്ടി ചൂണ്ടി എന്തോ പറയുന്നത് കണ്ടതും നടുക്കത്തോടെ അവളെ ദൃഷ്ടി Zaaraയിലേക്കും Zidhuവിലേക്കും നീണ്ടു.അവൾ അവരെ ഇരുവരേയും നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.ഇത് താൻ തന്റെ മക്കൾക്കായി സമ്മാനിക്കുന്ന അവസാന ചുംബനമാണെന്ന് അവളെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.


അവൾ Zaaraയെ Zidhuന്റെ കയ്യിൽ പിടിച്ച് കൊടുത്ത് അവനോട് അവളേയും കൊണ്ട് വണ്ടിയിൽ നിന്നിറങ്ങി പോവാൻ പറഞ്ഞു.അതെന്തിനെന്നറിയാതെ ആ പിഞ്ചു മനസ്സ് അവളെ നിറഞ്ഞ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി.


"നിനക്ക് നിന്റെ കാന്താരിയെ എന്നും കാണണ്ടേ.."


"ആഹ് കാണണം''


"എന്നാൽ,,ഉമ്മച്ചിന്റെ കലിപ്പൻ കാന്താരിയേയും കൊണ്ട് അവര് കാണാതെ വണ്ടിയിൽ നിന്നിറങ്ങി പോയ്ക്കോ"


"നമ്മളെന്താ ഒളിച്ച് കളിക്കാണോ ഇമ്മച്ച്യെ"


"മ്മ്...മോൻ ഇമ്മച്ചി പറയുന്നത് കേൾക്ക്.ഇവളെ നല്ലോണം നോക്കണം.പിന്നെ ഈ വണ്ടിയിൽ നിന്നിറങ്ങിയാൽ എന്തൊക്കെ ശബ്ദം കേട്ടാലും എന്തെങ്കിലും കണ്ടാലും തിരിച്ച് ഇങ്ങോട്ടേക്ക് വരരുത്.. കേട്ടല്ലോ..."


"അപ്പൊ ഇമ്മച്ചിയും ഇപ്പച്ചിയും ഞങ്ങളെ കൂടെ വരൂലെ ☹️"


"വരും... കുറച്ച് കഴിഞ്ഞിട്ട്..നീയിറങ്ങ്"


കണ്ണുനീര് പിടിച്ച് വെച്ച് കൊണ്ട് അവൾ അവരെ ഇരുവരേയും വണ്ടിയിൽ നിന്നിറക്കി.അവിടെ സംഭവിക്കുന്നത് എന്താണെന്നോ ഇനി സംഭവിക്കാൻ പോകുന്നത് എന്തെന്നോ അറിയാതെ വെറും 3 വയസ്സ് പ്രായമുള്ള തന്റെ കുഞ്ഞനുജത്തിയേയും കൊണ്ട് തന്റെ ഉമ്മ പറഞ്ഞ പോലെ അവർ കാണാതെ അവൻ നടന്നു.


ഒരാൾ വന്ന് വണ്ടിയിൽ നിന്നും ആയിഷയെ പുറത്തേക്കിട്ട് വണ്ടി മുഴുവൻ തിരഞ്ഞെങ്കിലും കുട്ടികളെ കാണാതെ അവളെ പിടിച്ച് Nazirനടുത്തേക്കിട്ടു.


"പിള്ളേര് എവിടെടാ.."


"വണ്ടിയിൽ ഇല്ല സാർ"


അത് കേട്ട് ഞെട്ടലോടെ Nazir ആയിഷയെ നോക്കിയതും അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.അത് കണ്ട് അവൻ അവളെ കയ്യിൽ തന്റെ കയ്യ് ചേർത്ത് വെച്ചു.ഇരുവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു.


"ആഹ് എന്തായാലും വേണ്ടീല... കൊന്ന് തള്ളിയേക്ക് രണ്ടിനേം"

ആജ്ഞ കിട്ടിയതും കയ്യിൽ ആയുധങ്ങളുമായി 4 പേർ അവർക്ക് ചുറ്റും നിന്നു.ആയിഷയെ Nazirനടുത്ത് നിന്നും എഴുന്നേൽപ്പിച്ച് 3 പേരും കൂടെ അവന്റെ ഓരോ ഭാഗത്ത് നിന്നും വാൾ വീശാൻ തുടങ്ങി.ആ കാഴ്ച കണ്ട് നിൽക്കാനാവാതെ അവൾ കണ്ണുകൾ ഇറുക്കെയടച്ചു.അടുത്ത നിമിഷം തന്റെ കഴുത്തിൽ എന്തോ പതിയുന്നതും അത് കഴുത്തിലേക്ക് ആഴത്തിൽ ഇറങ്ങി വേദന അനുഭവപ്പെടുന്നതും അറിഞ്ഞ് അവൾ കണ്ണുകൾ വെട്ടി തുറന്നു. 


മരണത്തെ സ്വീകരിക്കാനായി കണ്ണിറുക്കി അടച്ച് അവർ മുന്നിൽ എതിർക്കാതെ നിൽക്കുന്നതിനിടയിൽ തനിക്കരിലായി ആയിഷയുടെ സാമീപ്യം അറിഞ്ഞ Nazir ആ വേദനയിലും കണ്ണ് തുറന്ന് അവളെ നോക്കി.ആ നിമിഷം മരണം തന്നിൽ വന്ന് ചേർന്നെങ്കിൽ എന്നവൻ കൊതിച്ചു.ഇത്രയും നാൾ തന്റെ ജീവിതത്തിൽ തന്റെ പാതിയായുണ്ടായിരുന്നവൾ ഇന്ന് തനിക്കരികിൽ ചലനമറ്റ് കിടക്കുന്ന കാഴ്ച അവനെ വല്ലാതെ തളർത്തി.പെട്ടെന്ന് പിറകിൽ നിന്നൊരാൾ തലക്കടിച്ചതും  അവൻ നിലത്തേക്ക് വീണു.നിമിഷങ്ങൾക്ക് ശേഷം അവനും ലോകത്തോട് വിട പറഞ്ഞു.


Zaara യേയും കൊണ്ട് പോകുന്നതിനിടയിൽ എന്തോ ഒരു ഉൾപ്രേരണയാൽ തിരിഞ്ഞ് നോക്കിയ Zidhu കാണുന്നത് തന്നെ പ്രാണനെ പോലെ സ്നേഹിച്ച തന്റെ മാതാപിതാക്കളെ ആരൊക്കോ ചേർന്ന് ഉപദ്രവിക്കുന്നതാണ്.കാറിൽ ചാരി നിന്ന് ആ കാഴ്ച ആസ്വദിക്കുന്നവരുടെ മുഖം എന്തിനെന്നറിയാതെ അവന്റെ മനസ്സ് ഒപ്പിയെടുത്തു.കുറച്ച് നിമിഷങ്ങൽക്ക് ശേഷം ഇരുവരും അനങ്ങാതെ നിലത്ത് കിടക്കുന്നത് കണ്ട് അവരെ തട്ടിവിളിക്കാൻ ആ മനസ്സ് തുടിച്ചെങ്കിലും "എന്തൊക്കെ ശബ്ദം കേട്ടാലും എന്തെങ്കിലും കണ്ടാലും തിരിച്ച് വരരുതെന്ന" ഉമ്മാന്റെ വാക്കുകൾ ഓർക്കേ അവൻ അവളേയും കൊണ്ട് അവിടെ തന്നെ നിന്നു.


ചലനമറ്റ് കിടക്കുന്ന Nazirനേയും ആയിഷയേയും അവരെ വണ്ടിയുടെ അടുത്ത് കൊണ്ട് പോയി കിടത്തിയ ശേഷം അയാൾ കാസിമിന്റെ കൂടെയുള്ള ആളെ നോക്കി.അയാൾ കണ്ണ് കൊണ്ട് എന്തോ കാണിച്ചതും വേറൊരാൾ ഒരു കാൻ എടുത്ത് കൊണ്ട് വന്നു.ആ കാനിൽ നിറയെ മണ്ണെണ്ണ ആയിരുന്നു.അത് ഇരുവരുടെയും ദേഹത്തും വണ്ടിയിലുമായി അയാൾ ഒഴിച്ചു.ഒഴിച്ച് കഴിഞ്ഞ് അയാൾ അവിടെ നിന്ന് മാറിയതും കാസിം ഒരു തീപ്പെട്ടി ഉരച്ച് അവരിലേക്കെറിഞ്ഞു.


തനിക്ക് മുന്നിലായി ആളിക്കത്തുന്ന തീയിൽ തന്റെ ഉമ്മയും ഉപ്പയും ഉണ്ടെന്നുള്ളത് കണ്ടതും Zidhu അമ്പരപ്പോടെ അതിലേക്ക് തന്നെ ഉറ്റു നോക്കി.അവർ ഇനി തിരിച്ച് വരുമോ ഇല്ലയോ എന്ന് ആ ആറുവയസ്സുകാരന് അറിയില്ലായിരുന്നു.അവരിൽ നിന്നും അവന്റെ നോട്ടം തന്നോട് ചേർന്ന് നിൽക്കുന്ന Zaaraയിലേക്കെത്തിയതും അവർ അവളേയും ആ തീയിലേക്കിടുമോ എന്ന ഭയം അവനിലുടലെടുത്തു.ആ ഭയത്താൽ മുന്നിലെ ഇരുട്ടിനെ വക വെക്കാതെ എന്തിനോ വേണ്ടി നിറഞ്ഞ് തുളുമ്പുന്ന കണ്ണുകൾ അമർത്തി തുടച്ച് അവളേയും കൊണ്ട് അവൻ അവിടെ നിന്നും ഓടിമറഞ്ഞു.



(തുടരും)




സ്റ്റോറിയെ കുറിച്ച് രണ്ട് വരി കമന്റ് പറഞ്ഞൂടെ ഗയ്സ്...