❣️short story ❣️
*കീർത്തി.....*
~part 1~
✍🏻_jifni_
ഒരു ഉൾഗ്രാമം......
അടുത്തടുത്തായി ചെറിയ കുറേ വീടുകൾ...
അവയിൽ ഒറ്റക് ജീവിക്കുന്ന ആണുങ്ങളും ഒറ്റക് ജീവിക്കുന്ന പെണ്ണുങ്ങളും അമ്മയും മക്കളും മാത്രമുള്ള വീടുകളും അമ്മയും അച്ചനും മരിച്ചു മക്കൾ മാത്രം ഉള്ള വീടുകളും എല്ലാം ഉണ്ട്.
എല്ലാവരും ഒരു കുടുംബം പോലെ ഒരാളുടെ കുറവുകൾ എല്ലാരുടെയും കുറവുകളായി കണ്ട് പരസ്പരം സഹായിച്ചു ജീവിക്കുന്ന ഒരു കൊച്ചു സ്വർഗം.
ഈ സ്വർഗ്ഗത്തിലെ ഒരു കൊച്ചു വീടാണ് *കീർത്തി* യുടേത്... അവളും അമ്മയും അടക്കുന്ന ഒന്ന്.
ഈ കീർത്തി ആരാന്ന് അറിയണ്ടേ...
*[ഒരു പാവം തെയ്യൽകാരി മിനാക്ഷിയുടെ മകൾ കീർത്തന എന്ന കീർത്തി., അച്ഛൻ ആരാന്ന് അവൾക്കറിയില്ല, ഓർമ വെച്ചത് മുതൽ അമ്മയോട് ചോദിക്കാൻ തുടങ്ങിയതാ എങ്കിലും 20 വർഷം ആവാൻ ആയിട്ടും അമ്മ ഒന്നും പറഞ്ഞിട്ടില്ല, അച്ചനെ കുറിച് ചോദിക്കുമ്പോൾ ഒന്നിങ്കിൽ ദേഷ്യപ്പെടും അല്ലെങ്കിൽ കരയും, ഇത് രണ്ടും കണ്ട് മടുത്ത് തുടങ്ങിയത് കൊണ്ട് അവളിപ്പോ ചോദിക്കാറില്ല. അമ്മക്ക് മറ്റു ബന്ധുക്കൾ ഉണ്ടോ എന്ന് പോലും അവൾക്കറിയില്ല. ഓർമ വെച്ച കാലം മുതൽ അവളും അമ്മയും ഒതുക്കുന്നതായിരുന്നു അവൾടെ ജീവിതം, ഇടക്ക് കുറച്ചു കൂട്ടുകാരും ചേർന്ന്,മറക്കാൻ പറ്റാത്ത ഒരാൾ കൂടി ലൈഫിലേക്ക് വന്നു. But വന്ന പോലെ അയാൾ തിരിച്ചു പോവുകയും ചെയ്തു പക്ഷെ അത് അവളുടെ സന്തോഷങ്ങൾ കൊണ്ടായിരുന്നു...]*
*ഇത് ഈ കീർത്തനയുടെ കഥ...*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇരുട്ടിനെ കൂട്ട് പിടിച്ചു ഒഴുകുന്ന കണ്ണുനീരിനെ വാശിയോടെ അവൾ തുടച്ചു....
*ഇനി ഞാൻ കരയില്ല.....* മനസ്സിൽ ഒരായിരം തവണ പറഞ്ഞു. ഉറങ്ങാൻ കിടന്നു.
എന്നത്തെയും പോലെ അന്നും ആദ്യം കണ്ട സ്വപ്നം അവൻ തന്നെ ആയിരുന്നു. ഓരോ ദിവസവും മറക്കാൻ മനസിനെ പറഞ്ഞു പഠിപ്പിക്കുന്ന അവന്റെ മുഖം ആയിരുന്നു വീണ്ടും വീണ്ടും മനസിലേക്ക് വന്നത്.
എപ്പോയോ വെറുക്കുന്ന ഓർമകളെ ആട്ടി ഓടിച്ചു അവൾ നിദ്രയെ കൂട്ട് പിടിച്ചിരുന്നു.
"മോളെ കീർത്തി.... എണീക്ക് " അമ്മ വന്നു തട്ടി വിളിച്ചപ്പോഴാണ് അവൾ എണീക്കുന്നെ.....
കണ്ണൊന്നു തിരുമ്പി കൊണ്ട് അവൾ അമ്മയെ നോക്കി...
"അമ്മക്ക് എങ്ങോട്ടെങ്കിലും പോകാൻ ഉണ്ടോ....പുതിയ സാരി ഒകെ ഉടുത്തിട്ടുണ്ടല്ലോ....." ബെഡിൽ കിടന്ന് കൊണ്ട് തന്നെ അമ്മയോട് കാര്യം തിരക്കി.
"എനിക്ക് എങ്ങും പോകാനില്ല... പക്ഷെ ചിലർ ഇങ്ങോട്ട് വരുന്നുണ്ട്... നീ ഒന്ന് എണീറ്റ് വേഗം ഫ്രഷ് ആയി അങ്ങോട്ടേക്ക് വാ....." അതും പറഞ്ഞു സാരി തുമ്പ് അരയിൽ കുത്തി അമ്മ പോയി..
'ആരാവും ഇപ്പൊ വരാനുള്ളത്.....' അവൾ മൂകമായി ചിന്തിച്ചു.
*കീർത്തി......*
അമ്മ വീണ്ടും വിളിച്ചു. ഇനി വിളിയാവില്ല വന്നു അടിയാവും എന്ന് ഉറപ്പുള്ളത് കൊണ്ട് അവൾ ബാത്റൂമിൽ കയറി.ഫ്രഷായി..കിച്ചണിലേക്ക് പോയി.
അമ്മയും സീതേച്ചിയും അമ്മിണിയമ്മയും...
അങ്ങനെ തുടങ്ങി ഒരു അഞ്ചാറ് ആളുകൾ ആ ചെറിയ അടുക്കളയിൽ ഉണ്ട്.. കീർത്തി അവിടെ ആകെ ഒന്ന് കണ്ണോടിച്ചു.
പിന്നെ ശബ്ദം കേൾക്കുന്ന ഉമ്മറത്തേക്ക് ചെന്ന്. അവിടെ ദാസങ്കിൽ, ഉണ്ണിയേട്ടൻ, ശിവേട്ടൻ... അങ്ങനെ കുറച്ചു ആൾകാർ... ആ കൊച്ചു വീടിന്റെ മുന്നിൽ ഒരു കൊച്ചു പന്തലും...
"ന്റ ദൈവങ്ങളെ..... ഒരു രാത്രി കൊണ്ട് ന്താപ്പോ ഉണ്ടായത്..." അവൾ രണ്ട് കയ്യും താടിക്ക് കൊടുത്ത് ഉമ്മറപടിയിൽ ഇരുന്ന്.
"കീർത്തി......." വീണ്ടും അമ്മ വിളിച്ചതും അവൾ അമ്മകരികിലേക്ക് ചെന്ന്.
"അമ്മേ.... എന്താ ഇവിടെ.... എനിക്കൊന്നും മനസിലാവുന്നില്ല...." അലമാരയിൽ എന്തോ തപ്പി കൊണ്ട് നിൽക്കുന്ന അമ്മയെ മുന്നിലേക്ക് തിരിച്ചു കൊണ്ട് അവൾ ചോദിച്ചു.
"മോളെ ഇന്ന് മോൾടെ വിവാഹ നിക്ഷയമാണ്..." അമ്മയുടെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ ദ്വനിച്ചു കൊണ്ടിരുന്നു....
വിവാഹം എന്ന് കേട്ടപ്പോൾ ആദ്യം മനസിലേക്ക് വന്നത് എബിയുടെ മുഖമാണ്.
"അമ്മ എന്താ ഈ പറയുന്നത് എന്നോട് ഒരു വാക്ക് ചോദിക്ക പോലും ചെയ്യാതെ..." അവൾ അമ്മയോട് ഇത്തിരി കടുപ്പത്തിൽ തന്നെ ചോദിച്ചു.
"നല്ല പയ്യൻ നല്ല ജോലി കുടുംബം... ഇതിലും നല്ല ഒരാലോചന വേറെ ഒരിക്കലും വരില്ല.... പിന്നെ നിന്റെ സമ്മദം ചോദിച്ചു ഇവിടെ കല്യാണം നടക്കൽ ഉണ്ടാകില്ല.... അതറിയുന്നത് കൊണ്ട ഞാൻ ഇത് ഉറപ്പിച്ചത്.... ചെക്കനും വീട്ടുകാരും നിന്നെ പുറത്ത് വെച്ച് കണ്ട് ഇഷ്ട്ടപെട്ടു ഇവിടെ വന്നു ചോദിച്ചതാ.... അപ്പൊ നീ ഇവിടെ ഇല്ലായിരുന്നു... ഞങൾ എല്ലാരും കൂടി അത് ഉറപ്പിച്ചു...." അവൾക് ഒരു വാക്ക് സംസാരിക്കാൻ ഇട നൽകാതെ അമ്മ പറഞ്ഞു കൊണ്ടിരുന്നു....
"അമ്മേ....., ഒന്ന് നിർത്തുന്നുണ്ടോ..." ആ അമ്മയുടെ മകൾ ആണ് താൻ എന്നാ രീതിയിൽ അവളും സംസാരിക്കാൻ തുടങ്ങി.
"എന്താ അമ്മയുടെ ഉദ്ദേശ്യം.... ജീവിതം എന്റെ ആണ്... അച്ഛൻ ആരാന്ന് പോലും പറയാതെ ഇത്രെയും കാലം എന്നെ വളർത്തിയ എന്റെ അമ്മക് ഈ കാര്യത്തിൽ മാത്രം എന്തേ അന്റെ ഇഷ്ട്ടം ചോദിക്കണ്ടേ.... വീട്ടിലേക്ക് ഒരു കുഞ്ഞു വസ്തു വാങ്ങുമ്പോൾ പോലും എന്റെ ഇഷ്ട്ടമാ നോക്കാർ എന്നിട്ടിപ്പോ ന്താ ഇങ്ങനെ..."
അവൾ പറഞ്ഞതൊക്കെ അമ്മയുടെ ഉള്ളിൽ കൊണ്ടെങ്കിലും മകൾക്ക് കിട്ടിയ സുഖ ജീവിതം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് അവർ ആഗ്രഹിച്ചു.
"അച്ഛൻ ആരാന്ന് പോലും നിനക്കറിയില്ല എന്നറിഞ്ഞു കൊണ്ട് ഒരു ഡോക്ടർ നിന്നെ കേട്ടാൻ തയ്യാറായെങ്കിൽ അത് നിന്റെ ഭാഗ്യമാണ്... അത് തട്ടി തെറിപ്പിക്കാൻ ഞാൻ സമ്മദിക്കില്ല..., ഇനി ചെക്കന്റെ പേര് അറിഞ്ഞില്ലാന്ന് പറയണ്ട *എമി ജോസ്* വീട്ടിൽ പപ്പ, മമ്മ ഒരു പെങ്ങൾ... "
അമ്മയുടെ ആ സംസാരത്തിൽ നിന്ന് കല്യാണം മുടക്കാനുള്ള ഒരു കച്ചി തുരുമ്പ് അവൾക് കിട്ടി....
"അമ്മേ ഇത് നമ്മുടെ മതം അല്ലല്ലോ... പിന്നെ എങ്ങനെ...."
അവളുടെ ചോദ്യത്തിന് അമ്മയുടെ നാവിൽ നിന്ന് അറിയാതെ ആയിരുന്നു മറുപടി വന്നത്.
"അതിന് നിന്റെ പപ്പ ക്രിസ്തനി അല്ലെ.... പിന്നെന്താ..."
പറയാൻ പറയുകയും ചെയ്ത് പിന്നെ കീർത്തിനെ ഫേസ് ചെയ്യാൻ അമ്മക്ക് വെയ്യായിരുന്നു..
"ഇനി ഇങ്ങോട്ട് ചോദ്യം വേണ്ട.... വേഗം പോയി റെഡി ആയിക്കോ.... ഇല്ലെങ്കിൽ പിന്നെ ഇവിടെ സംഭവിക്കുന്നതിനൊക്കെ എന്റെ മോൾ തന്നെ സങ്കടപെടേണ്ടി വരും..."
എന്നും പറഞ്ഞു അമ്മ പോയി.... ഇനി അമ്മയെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ പറ്റില്ലാന്ന് ഉറപ്പായതും അവൾ ഏത് വിദേനെയും ഇത് മുടക്കാനുള്ള വഴി ആലോചിച്ചു...
'പക്ഷെ.... ഇത് മുടക്കിയിട്ട് എന്ത് കാര്യം... എബിക്ക് ഇപ്പൊ ഞാൻ ഒരു ശല്യം ആണ്....' അവളുടെ മനസ്സ് ആടിഉലഞ്ഞു....
രണ്ടും കല്പ്പിച്ചു അവൾ അമ്മ തന്ന സാരി ഉടുത്ത്....
ശേഷം ഫോൺ കയ്യിലെടുത്ത് *കീർത്തിയുടെ എബി 💞* എന്ന് സേവ് ചെയ്ത നമ്പറിലേക്ക് call ചെയ്തു...
ഒറ്റ റിങ്ങിൽ തന്നെ call അറ്റന്റ് ചെയ്തിരുന്നു.
"ഹലോ....."(കീർത്തി..)
"ഹാ നീ വിളിച്ചതിന്റെ കാര്യം എനിക്ക് മനസിലായി.... എനിക്കൊന്നും പറയാനില്ല.... Best of luck.... നല്ലൊരു ജീവിതം നിനക്കും എമിക്കും നേരുന്നു..." ഇത്രെയും പറഞ്ഞു അവൻ കാൾ കട്ടാക്കി....
പിന്നീട് എത്ര അടിച്ചിട്ടും അവൾക് ഒരു റെസ്പോണ്ടും കിട്ടിയില്ല.
അവൾ ആ ബെഡിൽ ഫോൺ എറിഞ്ഞു തലക്ക് കൈ വെച്ച് അവിടെ ഇരുന്നു.
മനസ്സിലേക്ക് വന്നപോയതെല്ലാം എബിയുമായുള്ള ഓർമകളായിരുന്നു....
അതിൽ വീണ്ടും വീണ്ടും മനസ്സിൽ വന്നത് അവരുടെ അവസാന കൂടികാഴ്ച ആയിരുന്നു. ഓർക്കും തോറും കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ അവളുടെ കൈ തണ്ണയിൽ തട്ടി.
തുടരും....