Part 31
ആരു ഫ്രഷ് ആയി വന്നു ബെഡിൽ കിടക്കുന്ന ഒരു കവർ എടുത്ത് അതിലുള്ള ഡ്രസ്സ് എടുത്തു നോക്കി...
ആരവ് വെച്ചതാവും എന്നവൾക്ക് അറിയാമായിരുന്നു... അവൾ അതെടുത്തു തുറന്നു നോക്കി...
ബ്ലൂ സ്റ്റോൺസ് പതിപ്പിച്ച ഒരു ലഹങ്കയായിരുന്നു അതിൽ...അവൾക്ക് അത് നന്നായി ഇഷ്ട്ടപെട്ടു...അവൾ അത് ഇട്ടു... അപ്പോയെക്കും അവളെ ഒരുക്കാൻ ബ്യുട്ടീഷൻ വന്നു... ഹെവി മേക്കപ്പ് ഒന്നുമില്ലാതെ തന്നെ ആരുവിനെ ഒരുക്കി...പോണിട്ടക്കിൽ മുടി കെട്ടി അതിൽ സ്റ്റോണിന്റെ സ്ലൈഡ് കുത്തി...കഴുത്തിൽ ഡയമണ്ടിന്റെ ഒരു സിമ്പിൾ നേക്ല്സും കാതിൽ അതിന് ജോജിച്ച ഡയമണ്ടിന്റെ തന്നെ റിങ്ങും.... കയ്യിൽ രണ്ടു വളകളും...
"കഴിഞ്ഞില്ലെ മോളെ "
അങ്ങോട്ട് വന്ന് മാലിനി ചോദിച്ചു... ആരുവിനെ കണ്ടതും മാലിനിയുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു...
"അമ്മേടെ കുഞ്ഞ് സുന്ദരിയായിട്ടുണ്ട് "
അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു... ആരു ചിരിയോടെ മാലിനിയുടെ കവിളിൽ ചുംബിച്ചു...
മാലിനി ആരുവിനെയും കൊണ്ട് താഴേക്ക് പോയി... ആരവിനെ ജീവയൊക്കെ ആദ്യമേ ഹാളിലേക്ക് കൊണ്ട് പോയിരുന്നു... അതുകൊണ്ട് മാലിനിയുടെയും ജയന്റെയും കൂടെയാണ് അവൾ പോയത്...
Rose plaza യിൽ പല നിറത്തിലുള്ള ഡ്രീം ലൈറ്റ്സ് മിന്നി തിളങ്ങി....ആരു അവിടെയുള്ള ഒരു റൂമിൽ കയറി ഇരുന്നു...ആദിക്ക് വിളിച്ചു...
"ഏട്ടാ നിങ്ങൾ പ്പോന്നില്ലേ ഇത് വരെ''
"ഞങൾ എത്തി ആരു... നീ താഴേക്ക് വാ "
ആദി പറഞ്ഞതും ആരു ലഹങ്ക പൊക്കി പിടിച്ചു കൊണ്ട് എഴുനേറ്റു... വാതിൽക്കെ കൈകെട്ടി നിൽക്കുന്ന ആരവിനെ കണ്ടതും അവളുടെ മുഖം വിടർന്നു...
വൈറ്റ് ഷർട്ടും ബ്ലൂ കോട്ടും, അതിന് ചേർന്ന പാന്റ്സും ആയിരുന്നു അവന്റെ വേഷം... അവന്റെ ബോഡിയിൽ അത് നന്നായി ഫിറ്റ് ആയി നിൽക്കുന്നുണ്ടായിരുന്നു...
"എന്താടി ഭാര്യേ ഇങ്ങനെ നോക്കുന്നെ "
മീശ പിരിച്ചു കൊണ്ട് അവൻ ചോദിച്ചതും അവൾ വേഗം അവനിൽ നിന്ന് കണ്ണെടുത്തു...
"മാറിക്കെ... എനിക്ക് പോണം "
ആരവിനെ നോക്കാതെ അവൾ പറഞ്ഞു...
"നമുക്ക് ഒപ്പം പോവാം...അങ്ങനെയല്ലേ വേണ്ടേ മം"
ആരവ് അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ട് പറഞ്ഞു....ആരു അവന്റെ മുഖത്തേക്ക് നോക്കി...
"ഹ്മ്മ് എന്തായാലും കൊള്ളാം... നീ ഞാൻ സെലക്ട് ചെയ്തത് തന്നെ ഇട്ടല്ലോ "
"അപ്പൊ ഇത് അമ്മയും അച്ഛയും എടുത്തതല്ലേ "
ആരു അവനെ നോക്കി...
"ഏയ്... എന്റെ ഭാര്യക്ക് ഉള്ളത് ഞാൻ അല്ലെ സെലക്ട് ചെയ്യാ"
ആരവ് ചിരിയോടെ പറഞ്ഞു...
"വെറുതെയല്ല ഒരു കുണം ഇല്ലാ... മേനി മുഴുവൻ കുത്തുന്നു "
ആരു താല്പര്യം ഇല്ലാതെ പറഞ്ഞതും അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ ലോക്ക് ആക്കി...
"എവിടെയാ കുത്തുന്നെ..""
അവൻ അവളുടെ കാതോരം ചോദിച്ചു... അവൾ കണ്ണ് വിടർത്തികൊണ്ട് അവനെ നോക്കി... പിന്നെ വേഗം മിഴികൾ താഴ്ത്തി....
"സത്യത്തിൽ നിന്റെ അഭിനയം ബോർ ആണ് ആർദ്ര... ഞാൻ സെലക്ട് ചെയ്ത സാരി ഉടുക്കില്ല എന്ന് പറഞ്ഞു... കല്യാണത്തിന് അത് തന്നെ ഉടുത്തു... ഞാൻ സെലക്ട് ചെയ്തതാണെന്ന് അറിഞ്ഞോണ്ട് തന്നെ ഇപ്പൊ ഇതും ഇട്ടു... ശെരിക്കും നിനക്ക് എന്നോട് പ്രേമം അല്ലെ ഹ്മ്മ്??"
ആരവ് ആരുവിന്റെ മുഖത്തു നോക്കി ചോദിച്ചതും അവൾ എന്ത് പറയണം എന്നറിയാതെ അവനെ നോക്കി...
"പ്രേമം ഒന്നുമല്ല എനിക്ക് ഇഷ്ട്ടായി ഞാൻ ഇട്ടു അത്രേ ഒള്ളു... അല്ലെ പ്രേമിക്കാൻ കണ്ടൊരു സാധനം എനിക്ക് എന്താ നല്ല ആരെയും കിട്ടില്ലേ "
ആരവിനെ നോക്കി കളിയോടെ ചോദിച്ചു...
"അല്ല പ്രേമിക്കാൻ തോന്നുവാണേൽ അതിന് മുതിരണ്ട എന്ന് പറയാനാണ്😏നിന്നെപ്പോലെ ഒന്നിനെ തലയിൽ വെച്ചത് തന്നെ ഞാൻ ചെയ്ത മണ്ടത്തരം ആണ്..."
ആരവ് പുച്ഛത്തോടെ പറഞ്ഞതും ആരുവിന്റെ മുഖം മങ്ങി...അവൾ അവനിൽ നിന്ന് മാറി നിന്നു...
'ഞാൻ ശല്യം എന്നല്ലേ അതിന്റെ അർത്ഥം... ആണെങ്കിൽ തന്നെ എനിക്ക് എന്താ ഹും "
ആരു ഓർത്തു...അവൾ അവനെ നോക്കാതെ വേഗം ഡോറും തുറന്നു പുറത്തേക്ക് പോയി...പുറകെ ആരവും...
_____________❤️❤️❤️❤️
മാലിനിയും റാമും വരുന്നവരെയൊക്കെ ഒരു പുഞ്ചിരിയോടെ സ്വീകരിച്ചു ഇരുത്തി... അലക്സിനെയും കുടുംബത്തിനെയും കണ്ടതും റാം അവരെ സ്നേഹത്തോടെ ക്ഷണിച്ചു... അലക്സ് ഉള്ളിലെ ദേഷ്യം കടിച്ചമർത്തി കൊണ്ട് അയാളോട് പുഞ്ചിരിച്ചു...
"മോൻ വന്നെന്ന് അറിഞ്ഞു... ഇവിടെ സെറ്റിൽ ആയില്ലേ"
റാം ഡേവിയെ നോക്കി ചോദിച്ചു... അവൻ ചിരിയോടെ മറുപടി കൊടുത്തു...
അലീനയുടെ കണ്ണുകൾ ലൈറ്റ്സ് കൊണ്ടും റോസസ് കൊണ്ടും അലങ്കരിച്ചിരിക്കുന്ന സ്റ്റേജിൽ ആയിരുന്നു... അവിടെ ആരവിന്റെയും ആരുവിന്റെയും ഫോട്ടോ ഫ്രംസ് ഉണ്ടായിരുന്നു... അത് കണ്ട് അലീന ദേഷ്യത്തോടെ മുഷ്ട്ടി ചുരുട്ടി....
ഡേവി എല്ലാവരുടെ ഇടയിൽ നിന്ന് മാറി നിന്നു... മേരി പറഞ്ഞത് കൊണ്ട് മാത്രം ആണ് വന്നത്... ഇസ പോയതിന് ശേഷം ഇങ്ങനത്തെ പരിപാടികൾക്ക് ഒന്നും വന്നിട്ടില്ല...
_______❤️❤️❤️
"അടങ്ങി ഒതുങ്ങി എന്റെ അടുത്ത് തന്നെ നിന്നോണം പപ്പയുടെയും എന്റെയുമൊക്കെ ഫ്രണ്ട്സ് ഉള്ളതാ "
മുൻപിൽ നടക്കുന്ന ആരുവിനെ നോക്കി പറഞ്ഞു...
"ഓഹ് "
ആരു ഒന്ന് പുച്ഛിച്ചു കൊണ്ട് അവന്റെ കൂടെ നടന്നു....
സ്റ്റേജിൽ എത്താൻ ആയതും ആരവ് അവളെ ചേർത്തു പിടിച്ചു...ആരു അവിടെ ഉള്ള എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് അവന്റെ കൂടെ നടന്നു...
ഡ്രീം ലൈറ്റ്സ് മാറുന്നത് അനുസരിച്ചു ഒരുമിച്ചു നടന്നു വരുന്ന ആരവിനെയും ആരുവിനെയും കണ്ടതും അലീന ദേഷ്യത്തോടെ പല്ല് കടിച്ചു... മെൽവിൻ അവളെ സമാധാനിപ്പിക്കാൻ എന്നവണ്ണം അവളുടെ കൈകളിൽ പിടിച്ചു....
രണ്ടുപേരും വരുന്നത് കണ്ടതും എല്ലാവരുടെ മുഖത്തും പുഞ്ചിരി വിരിഞ്ഞു...
ആദിയും ഭദ്രയും ദാസും അച്ഛമ്മയുമൊക്കെ അവരെ സന്തോഷത്തോടെ നോക്കി... അത് പ്പോലെ മാലിനിയും റാമും...
"എന്ത് ക്യൂട്ട് ആല്ലേ രണ്ടും "
ആദിയുടെ കൈകളിൽ ചുറ്റിപിടിച്ചു കൊണ്ട് തനു പറഞ്ഞു... ആരവിന്റെയും ആരുവിന്റെയും നേരെ മാത്രേ ലൈറ്റ്സ് ഉണ്ടായിരുന്നൊള്ളു അതുകൊണ്ട് തന്നെ അവരെ ആരും അങ്ങനെ ശ്രദ്ധിക്കില്ല...
"ഹ്മ്മ്...."
ആദി ചിരിയോടെ മൂളിക്കൊണ്ട് അവളെ ചേർത്ത് പിടിച്ചു...
"നമ്മളുടെ കല്യാണത്തിനും ഇങ്ങനെയൊക്കെ വേണം ട്ടോ ഏട്ടാ "
"വേണോ "
ആദി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു...
"ഹ്മ്മ് വേണം..."
അവൾ ചിരിയോടെ അവന്റെ കവിളിൽ തലോടി... ആദി തനുവിന്റെ മുഖത്തോട് മുഖം അടുപ്പിച്ചു... അവൾ ഒരു ചിരിയോടെ കണ്ണുകൾ അടച്ചു നിന്നു.... അവന്റെ ചുണ്ടുകൾ അവളുടെ കണ്ണുകളിൽ പതിയാൻ അടുത്തതും അവിടെ മുഴുവൻ പ്രകാശം വ്യാപിച്ചതും ഒരുമിച്ചായിരുന്നു... രണ്ടുപേരും ഞെട്ടികൊണ്ട് അകന്നു നിന്നു....
തനു മുഖത്തു പൊടിഞ്ഞ വിയർപ്പുകൾ തുടച്ചുകൊണ്ട് വേഗം മിയയുടെ അടുത്തേക്ക് പോയി...
ആരു സ്റ്റേജിൽ നിന്ന് കൊണ്ട് ആദിയെ അങ്ങോട്ട് വിളിച്ചു... ആദി ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് പോയി...
അങ്ങനെ ആരുവും ആരവും കൂടെ ചേർന്ന് അവിടെയുള്ള വലിയ കേക്ക് മുറിച്ചു... പരസ്പരം കൊടുത്തു... ആരവ് ആരുവിന്റെ വിരലുകൾ കൂട്ടി നുണഞ്ഞു... ആരുവിന്റെ ശരീരത്തിലൂടെ ഒരു മിന്നൽ പോയപ്പോലെ തോന്നി അവൾ വേഗം അവനിൽ കയ്യെടുത്തു... ബാക്കിയുള്ളവർക്ക് കൊടുത്തു...
"ഞാൻ പോകുവാ ഇച്ചായ... എനിക്കിതൊന്നും കാണാൻ വയ്യ"
അലീന മെൽവിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു...
"സമാധാനപ്പെട് മോളെ...ഏറി വന്ന ഇന്നും നാളെയും അവർ സന്തോഷത്തോടെ കഴിയും അത് കഴിഞ്ഞാൽ.... അവർ സന്തോഷം എന്താന്ന് പോലും അറിയില്ല...."
മെൽവിൻ പറഞ്ഞു...
___________❤️❤️❤️
കനി മിയയോട് എന്തോ ചിരിച്ചു സംസാരിച്ചു കൊണ്ട് സ്റ്റേജിലേക്ക് നോക്കിയതും അവളുടെ കണ്ണുകൾ കുറുകി.... ജീവയുമൊത്ത് ഒട്ടി നിന്ന് ഫോട്ടോ എടുക്കുകയാണ് പ്രീതി... കനി കണ്ണുകൾ അടച്ചുകൊണ്ട് ഒന്ന് ശ്വാസം വിട്ടു...
സ്റ്റേജിൽ നിന്ന് ഇറങ്ങിയതും ജീവയുടെ കയ്യും പിടിച്ച് പ്രീതി കനിയുടെ അടുത്തേക്ക് വന്നു...കനി അവരെ കാണാത്തപ്പോലെ മുഖം തിരിച്ചു...
"ഹേയ് കനി... നീ ഫോട്ടോ എടുത്തില്ലേ "
കനിയെ തോണ്ടികൊണ്ട് പ്രീതി ചോദിച്ചു... കനി മുഷിച്ചലോടെ അവളുടെ കൈതട്ടി മാറ്റി...
"അല്ല കനി... ഇവരുടെയൊക്കെ സോൾമേറ്റിനെ ഇവർ കണ്ടെത്തി കഴിഞ്ഞു... തനിക്ക് ആരും ഇല്ലെടോ "
പ്രീതി ചോദിച്ചതും കനി പല്ല് കടിച്ചുകൊണ്ട് അവളെ നോക്കി...
'എന്റെ ആത്മാവിനെ തന്നെയാണെടി പുല്ലേ നീ കെട്ടിപിടിച്ചു നിൽക്കുന്നെ '
കനി പിറുപിറുത്തു...
''ഇനിയടുത്തത് നമ്മുടെ കല്യാണം ആയിരിക്കും അല്ലെ ജീവേട്ടാ"
പ്രീതി അവനിലേക്ക് ഒന്ന് കൂടെ ചേർന്നു കൊണ്ട് പറഞ്ഞതും കനിക്ക് ദേഷ്യം വന്നു... അവൾ ജീവയെ കണ്ണുരുട്ടി നോക്കി... അവൻ ആണേൽ പ്രീതിയെ തന്നെ നോക്കിയിരിക്കുവാണ്... അത് കൂടെ കണ്ടതും കനിക്ക് ദേഹം ഒന്നാകെ വിയർത്തു... അവൾ അവരെ രണ്ടുപേരെയും ഒന്ന് കൂടെ നോക്കികൊണ്ട് ഹാളിൻ പുറത്തേക്ക് പോയി....
"സർ,,,,
ആരോ വിളിക്കുന്നപ്പോലെ തോന്നിയതും ഡേവി തിരിഞ്ഞു നോക്കി... ഒരു ചിരിയോടെ നിൽക്കുന്ന ഗംഗയെ കണ്ടതും അവൻ സംശയത്തോടെ നോക്കി...
"താൻ എന്താ ഇവിടെ "
ഡേവി ചോദിച്ചു...
"എന്റെ കസിൻ സിസ്റ്റർ ആണ് ആരു "
"ഓഹ്.."
"അല്ല സർ??"
'"ബിസിനസിൽ പരിജയം ഉണ്ട്... "
"മം.. സർ കേക്ക് കഴിച്ചില്ലല്ലോ ഇതാ "
അവളുടെ കയ്യിലുള്ള പ്ളേറ്റിൽ നിന്നൊരു കഷ്ണം നീട്ടികൊണ്ട് അവൾ പറഞ്ഞു... ഡേവി ഒരു കുഞ്ഞു കഷ്ണം എടുത്ത് വായിൽ വെച്ചു...
"അല്ല സർ തനിയെ ഒള്ളു?"
"ഫാമിലിയുണ്ട്... തന്റെ പേരെന്റ്സ് എവിടെ "
ഡേവി ചോദിച്ചു...
"ഓഹ് ഞാൻ മറന്നു... അമ്മാ "
ഗംഗ മാലിനിയോട് സംസാരിച്ചു ഇരിക്കുന്ന അവളുടെ അമ്മയെ വിളിച്ചു... ഡേവിക്ക് പരിജയപ്പെടുത്തി...
"മെൽവിൻ... അത് ആ റാമിന്റെ പാർട്ണർ ഇന്ദ്രന്റെ ഭാര്യയല്ലേ "
ഡേവിയോട് സംസാരിക്കുന്നവരെ നോക്കി അലക്സ് ചോദിച്ചു...
"അതെ പപ്പാ... ഇച്ചായൻ എങ്ങനെ അവരെ അറിയാ"
"അറിയില്ല...മോളെ നീയൊന്ന് ചെന്ന് അവനോട് ചോദിക്ക്... ഈ ഇന്ദ്രനെ കിട്ടിയാലും ഒരു ഒന്നന്നര കോടിയുടെ ലാഭം നമുക്ക് ഉണ്ടാക്കാം ചെല്ല് "
അലക്സ് പറഞ്ഞതും അലീന തലയാട്ടികൊണ്ട് അവരുടെ അടുത്തേക്ക് പോയി...
"ഇച്ചായാ ... ആരാ ഇത് "
ഡേവിയെ നോക്കിയവൾ ചോദിച്ചു...
"എന്റെ കമ്പനിയിൽ ആണ് ഗംഗ വർക്ക് ചെയ്യുന്നേ "
"ഓഹ്... I'm അലീന "
അവൾ ഗംഗയ്ക്ക് കൈക്കൊടുത്തു കൊണ്ട് പറഞ്ഞു... ഗംഗയും പുഞ്ചിരിയോടെ പരിജയപ്പെട്ടു....
___________🖤🖤🖤
ഫുഡും കാര്യങ്ങളുമൊക്കെ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു...അലീന ഒരു തരം പുച്ഛത്തോടെ ആരവിനെയും ആരുവിനെയും വിഷ് ചെയ്ത് കൊണ്ട് പോയി...
കനി പോവുന്ന മുന്നേ ജീവയെ ഒന്ന് നോക്കി... പക്ഷെ അവൻ തന്നെ നോക്കുന്നില്ലെന്ന് കണ്ടതും അവൾ തികടി വന്ന കണ്ണുനീർ പുറത്തു വിടാതെ വേഗം പോയി...
"അതെ ഇപ്പൊ തന്നെ ഇങ്ങനെ ഒട്ടി നിൽക്കാതെ... ആരേലും കാണും"
ആദിയുടെ അടുത്ത് നിൽക്കുന്ന തനുവിനെ നോക്കി ആരു പറഞ്ഞു...
"ആരേലും വേഗം അറിഞ്ഞ മതിയായിരുന്നു... എന്നാ ഞങ്ങളെ കെട്ടും വേഗം നടക്കുവല്ലോ "
തനു ഇളിയോടെ പറഞ്ഞു...
"ഹ്മ്മ് എന്റെ ഏട്ടനെ കൊലയ്ക്ക് കൊടുക്കുവോ ഡീ നീ "
ആരു ചിരിയോടെ ചോദിച്ചു...
"ഏയ് ഞാൻ അങ്ങനെ ചെയ്യുവോ..."
"ആഹാ😄😄
ആരു ചിരിയോടെ തലയാട്ടികൊണ്ട് നോക്കിയതും അവളെ തന്നെ നോക്കിനിൽക്കുന്ന ആരവിനെ ആണ്... അവൾ എന്തെന്ന് പുരികം ഉയർത്തി ചോദിച്ചതും അവൻ വേഗം മുഖം തിരിച്ചു....
"മോളെ ഒന്ന് വന്നേ "
ഭദ്ര ആരുവിനെ വിളിച്ചതും ആരു ഭദ്രയെ നെറ്റി ചുളിച്ചു നോക്കി...
"ദൈവമേ... രാവിലത്തെ ബാക്കിയായിരിക്കും അല്ലെ😬"
ആരു പറഞ്ഞു കൊണ്ട് ഭദ്രയുടെ അടുത്തേക്ക് പോയി...
വിചാരിച്ചപ്പോലെ തന്നെ ഭദ്രയുടെ ക്ലാസ്സ് ആയിരുന്നു... രാവിലെ നേരത്തെ എണീക്കാ, ആരവിന് ഫുഡ് വിളമ്പി കൊടുക്ക, അവന്റെ ഡ്രസ്സ് അയൺ ചെയ്യാ അങ്ങനെ അങ്ങനെ... എല്ലാം കേട്ട് ആരു തലയ്ക്കു കൈകൊടുത്തു ഇരുന്നുപ്പോയി...
"എന്തിനാ അമ്മ എന്നെ കെട്ടിച്ചേ "
ആരു ഭദ്രയെ ദയനീയമായി നോക്കി...
"ഇതൊക്കെ ഓരോ ഭാര്യമാരുടെയും കടമായാണ് ആരു "
"അപ്പൊ ആണുങ്ങൾക്ക് ഒന്നുമില്ലേ😬"
ആരു പല്ല് കടിച്ചു കൊണ്ട് ചോദിച്ചു...
"അതൊക്കെ അവൻ ചെയ്തോളും... നീ നിന്നോട് പറഞ്ഞ പണി ചെയ്താ മതി കേട്ടല്ലോ "
"ഓഹ്😒"
____________❤️❤️❤️
"എടൊ മാറി കിടന്നേ... എനിക്ക് ഉറക്കം വരുന്നു..."
Plaza യിൽ നിന്ന് വന്നതും ആരവ് വേഗം ഫ്രഷ് ആയി വന്ന് ആരു ഫ്രഷാവാൻ പോയ ഇടയിൽ ബെഡിൽ കിടന്നു...
"എന്തോ... ഇതേ എന്റെ ബെഡാ "
ആരവ് ബെഡിൽ നെളിഞ്ഞു കിടന്നു....
"എന്താടോ... ഞാൻ ആ നാലഞ്ചു കിലോ ഉള്ള ഡ്രെസ്സും പിടിച്ചു എത്ര നേരം നിന്നെന്ന് അറിയോ... എനിക്ക് വയ്യാ "
ആരു അരയ്ക്ക് കൈക്കൊടുത്തു കൊണ്ട് പറഞ്ഞു...
"ഞാനും നിൽക്കുവായിരുന്നു... പിന്നെ നിന്നോട് ആ ഡ്രസ്സ് തന്നെ ഇടാൻ ഞാൻ പറഞ്ഞപ്പോലെ ഉണ്ടല്ലോ "
ഒന്ന് കൂടെ ബെഡിൽ നിവർന്നു കിടന്നു കൊണ്ട് അവൻ പറഞ്ഞു...
"മാറട കാല... നല്ല രീതിയിൽ നിൽക്കുമ്പോ തലയിൽ കയറുവാ താൻ😤"
ആരു ദേഷ്യത്തോടെ ബെഡിൽ കിടന്ന പില്ലോ എടുത്ത് അവനെ എറിഞ്ഞു... ആരവ് അത് ക്യാച്ച് ചെയ്ത് അതും കെട്ടിപിടിച്ചു ബെഡിലേക്ക് മുഖം പൂഴ്ത്തി...
ആരു ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലാക്കി ഒരു പില്ലോയും എടുത്ത് സോഫയിൽ ചെന്നിരുന്നു...
"ഡോ എനിക്ക് ഊര വേദനിക്കും പ്ലീസ് "
അവസാന ശ്രമം എന്നോണം ആരു പറഞ്ഞു...
"ഇന്നലെ എനിക്കും വേദനിച്ചിരുന്നു... പിന്നെ രാവിലെ നിനക്ക് എവിടെയാ വേദന എന്ന് പറഞ്ഞാ മതി ഞാൻ മസാജ് ചെയ്തു തരാം😌"
ആരവ് കുസൃതിയോടെ പറഞ്ഞു... ആരു അവനെ പല്ല് കടിച്ചു നോക്കികൊണ്ട് സോഫയിലേക്ക് കിടന്നു....
________❤️❤️❤️❤️❤️
ഒന്ന് രണ്ട് ദിവസങ്ങൾ അങ്ങനെ പോയി....രാത്രി ആരാണോ ആദ്യം മുറിയിൽ എത്ത അവർ കിടക്കും ബെഡിൽ എന്നൊരു പുതിയ നിയമവും വന്നു... അത് കൊണ്ട് രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ രണ്ടും ഒരു ഓട്ടം ആണ്...
ആരവ് ലീവ് കഴിഞ്ഞ് ഇന്ന് കോളേജിലേക്ക് പോകുവാണ്... അവൻ ഒരു നെവി ബ്ലൂ കളർ ഷർട്ടും ക്രീം കളർ പാന്റ്സും ഇട്ടു... മുടിയിൽ കുറച്ചു ജെൽ തേച്ചു മിനുക്കി... പിന്നെ villain Hydraയുടെ പെർഫ്യൂം കൂടെ അടിച്ചു...
ആരു പിന്നെ പണ്ടേ അനുസരണ ശീലം ഉള്ള കൂട്ടത്തിൽ ആയതുകൊണ്ട് ഭദ്ര പറഞ്ഞ അതെ പടി കേട്ടു... സമയം ഏഴ് കഴിഞ്ഞിട്ടും പെണ്ണ് എഴുനേറ്റിട്ടില്ല😌ആരവ് സുഖമായി ബെഡിൽ കിടക്കുന്നവളെ നോക്കി...പിന്നെ എന്തോ ഓർത്തൊരു കുസൃതി ചിരി ചിരിച്ചു....
തുടരും...
ചെറിയൊരു ഷോപ്പിംഗ് ഉണ്ടായിരുന്നു... അതാട്ടോ ലേറ്റ് ആയെ... അഭിപ്രായം പറയണേ😍😍
നാളെ ഇല്ല🚶🏻♀️