Aksharathalukal

ധീരവ് (3)

🖤ധീരവ് 🖤
 
ഭാഗം :3
 
 
""ദേച്ചൂ..... നീ വര്ണ് ണ്ടോ..."""
 
അമ്മയുടെ വിളി കേട്ടതും ദക്ഷ ഞെട്ടി ഉണർന്നു... എന്നിട്ട് രാത്രി ഭക്ഷണതിന് താഴെക്ക്‌ ചെന്നു. അവിടെ എല്ലാവരും ഹാജർ ആയിരുന്നു. എന്നും വയലന്റ്  ആവുന്നവൾ സൈലന്റ് ആയി ഇരുന്നപ്പോൾ വീട്ടിൽ ഉള്ളവർ ഒക്കെ അവളെ ശ്രെദ്ധ കൊടുത്തു കഴിക്കാൻ ഇരുന്നു. അവള് എന്നാൽ എന്തോ ചിന്തയിൽ ആണ്.
 
""നിനക്ക് എന്ത് പറ്റി.. കോളേജിൽ വല്ല പ്രശ്നവും ഉണ്ടാക്കിയോ...""
അവളെ ഇരട്ട സഹോദരനായ **ധ്യാൻ **എന്ന കണ്ണൻ അവളോട് ആയി ചോദിച്ചു.
(കണ്ണൻ രണ്ടെണ്ണം ഉണ്ട് ട്ടോ.. അറിയാതെ പറ്റി പോയ ഒരു അബദ്ധമാണ് സാരല്യ ഇങ്ങള് ഒന്ന് ക്ഷമിക്ക്‌... ഇപ്പോൾ ഉള്ള കണ്ണൻ അങ്ങനെ അതികം വരാൻ ചാൻസ് ഇല്ല )
അതിന് അവൾ ചുമൽ പൊന്തിച് കാണിച്ചു. പക്ഷെ അവളിൽ എന്തോ കാര്യമായിട്ട് പറ്റി എന്ന് എല്ലാവർക്കും തോന്നിയിരുന്നു.
 
ഇനി ഞാൻ ആട്ടോ പറയുന്നത്... ഈ ഞാൻ ആരാണന്ന് മനസ്സിലായില്ലേ... ദക്ഷ..
എല്ലാരുടെയും ദെച്ചു.
പിന്നെ ട്വിൻസ് ബ്രദർ ഉണ്ട് അവനെ പറ്റി അറിയാലോ. അമ്മ,അച്ഛൻ, വല്യച്ഛൻ, വല്യമ്മ, അച്ഛമ്മ... അച്ചച്ചൻ ഒരു കൊല്ലം മുന്നേ ഞങ്ങളെ വിട്ട് പോയി. പിന്നെ വല്യച്ച വല്യമ്മ ഒരേ ഒരു മകൾ അനന്യ ഞങ്ങളെ സ്വന്തം അമ്മുയേച്ചി... ആള് ഇപ്പോ.. ബാംഗ്ലൂരിൽ പഠിക്കാണ്.
 
ഇനി എന്നെ പറ്റി പറയാം ഞാനും എന്റെ സ്വന്തം സഹോദരനും ഒരുമിച്ച് ഒരു കോളേജിൽ ആയിരുന്നു പഠനം അവിടെ നിന്ന് കച്ചറപിച്ചറ ഉണ്ടാക്കി... എന്നെ അവര് പുറത്ത് ആക്കി അതിനേക്കാൾ നന്നായി ഞാൻ ഇറങ്ങി പോന്നു എന്ന് പറയുന്നത് ആവും നല്ലത്... But bro ഇപ്പോഴും അവിടെ തന്നെ ചെക്കൻ കുറ്റീം പറിച് കൂടെ വരാൻ നിന്നപ്പോൾ ഞാൻ തന്നെയാണ് അവനോട് പറഞ്ഞത് അവിടെ തന്നെ നിക്കാൻ പറഞ്ഞത്. അങ്ങനെ വീട്ടിൽ നമ്മളെ ഉണ്ടക്കണ്ണി മാതശ്രീ പൊരിഞ്ഞ ചീത്ത വിളി ആയിരുന്നു... പണ്ടേ എനിക്ക് അച്ഛന്റെ കലിപ്പ് കൊറച് കൂടുതൽ കിട്ടിയോതോണ്ട് അതൊക്കെ വെറും ഗ്രസ്സ് ആക്കി വിട്ടു...
എന്നിട്ട് അച്ഛൻ തന്നെയാണ് CKH കോളേജിൽ കൊണ്ട് പോയി ഇപ്പോ.. ചേർത്തത്...
 
അവിടെ എത്തിയപ്പോഴാണ് ആ കലിപ്പൻ തെണ്ടിയെറ്റ് വഴക്ക്‌ ഉണ്ടാക്കൽ തുടങ്ങിയത്. കോളേജ് തുറന്നിട്ട്‌ കൊറച് ആയിട്ടുള്ളോങ്കിലും ഞാൻ അവിടെ രണ്ട് കൊല്ലം മുന്നേ വന്ന ഫീൽ ആയിരുന്നു അതുകൊണ്ട് തന്നെയാണ് ഇത്തവണത്തെ ഇലക്ഷന് സീനിയർ ചേട്ടമ്മാര് എന്നെ നിർത്തിയതും... അതും ആ കൊരങ്ങന് എതിരെ.
 
പക്ഷെ ഇന്ന് ശരിക്കും അവന്റെ അതെ face ഉള്ളതിനെ കണ്ടപ്പോൾ ഒന്ന് ഞെട്ടിയോ 🙄.. ഏയ് ഇല്ല 😌.
ആ കൊരങ്ങന്റെ സ്വഭാവമല്ല 😬അവന്റെ സഹോദരന്...😌.
അങ്ങനെ ഓരോന്ന് ആലോചിച് നിദ്രയെ പുൽകി.
 
====================================
 
 
രാവിലെ തന്നെ കുളിച് മാറ്റി കോളേജിലേക്ക് വിട്ടു... വാതികൽ തന്നെ അല്ലു ഉണ്ടായിരുന്നു... ഈ കോളേജിൽ വന്നിട്ട് എനിക്ക് ആദ്യം കിട്ടിയ കൂട്ടാണ് അലീന.അവളെ അടുത്തേക് ചെന്ന് ക്യാമ്പസിന്റെ പടി ചവിട്ടി കേറി.
ആദ്യ കാൽ മുന്നോട്ട് വെച്ചതും ഒരു ഗുൽമോഹർ നിലം പതിച്ചിരുന്നു... അറിയാതെ മേലോട്ട് ഒന്ന് നോക്കി പോയി അതോടപ്പം ഒരു പുഞ്ചിരിയും എന്നെ തേടി വന്നു.
 
"ഹാ... ഇതാണോ ksq ലെ വരാൻ ഇരിക്കുന്ന ചെയർമാൻ...""
വാപൊത്തി ചിരിക്കുന്ന അല്ലുന്റെ ശബ്ദം കെട്ടാണ് എന്റെ ശ്രെദ്ധ അവളിലേക് പോയത്.
""😡എന്താടീ... എനിക്ക് വാകയോട് ഇഷ്ട്ടം തോന്നികൂടെ...""
ഞാൻ കണ്ണുരുട്ടി അവളോട് ചോദിച്ചതും പെണ്ണ് പറ്റൂല എന്ന രീതിയിൽ തലയാട്ടി ഒന്ന് സ്റ്റെക് ആയി നിന്നു.. അവള് നോക്കുന്നിടതേക്ക് ഞാനും നോക്കി...
ചെങ്കോടി ഏറ്റി... ഉറച്ചദീർഘത്തോടെ നെഞ്ചു വിരിച് നിൽക്കുന്ന സഗാവിനെ...
ചെ... ആ കൊരങ്ങനെ കണ്ടപ്പോൾ അറിയാതെ നോക്കി നിന്നു പോയി.. പിന്നെ ബോധം വന്നപോലെ തല കുടഞ്ഞ് കൂടെ ഉള്ളതിനെ നോക്കിയപ്പോൾ അത് ഇപ്പോഴും വായിനോക്കി നിൽക്കാ.. അതിന്റെ തലയ്ക്ക് ഒരു കോട്ടയും കൊടുത്ത് ഞാൻ മുന്നോട്ട് നടന്നു.
 
പെണ്ണ് പിന്നാലെ ഓടി വന്ന് കയ്യിൽ തൂങ്ങി.
""ഡീ... നിനക്ക് അറിയോ.. സഗാവിന് ഈ കോളേജിൽ എത്ര ഫാൻസ്‌ ഉണ്ടന്ന്... മൂപ്പര് വന്ന കൊല്ലം മുതൽ sfy ആയിരുന്നു സ്ഥാനമെറ്റിയിരുന്നത്... എനിക്ക് തോന്നുന്നത് ഈ കൊല്ലവും.........."""
 
അതും നീട്ടി അവൾ എന്നെ നോക്കിയതും എന്റെ തുറിച്ചു നോട്ടം കിട്ടിയതും നല്ല കുട്ടിയായി നടന്നു.
 
ക്ലാസ്സിൽ  ഇരിക്കുബോൾ ഒക്കെ ആകെ കൂടി ചടപ്പ് ആയിരുന്നു പിന്നെ അല്ലുന്റെ വാചകമടിയിൽ അത് അങ്ങ് പോയി. അതിന്റെ ഇടയ്ക്ക് ആണ് അനോൺസ്മെന്റ് വന്നത്...
""പ്രിയപ്പെട്ട വിദ്യാർത്ഥികളെ....
                    എല്ലാവരും എത്രയും പെട്ടന്ന് ഓഡിറ്റോറിയത്തിൽ എത്തിചേരുക...""
 
അതോടെ അതിന് വേണ്ടി എല്ലാരും പോയി തുടങ്ങി. അവിടെ എത്തിയതും രണ്ട് സീറ്റ് പിടിച് ഞങ്ങൾ ഇരുന്ന് മുന്നോട്ട് നോക്കി. സകല സീനിയർസും അവിടെ തമ്പടിച് നിൽക്കുന്നുണ്ട്... അതിന്റെ ഇടയ്ക്ക് ആ മൂലയിൽ കയ്യും കെട്ടി എല്ലാം വീക്ഷികുന്ന ദീർഷകിനെ കണ്ടപ്പോൾ... ഒരു ചിരി വന്നു.
 
പ്രിൻസിപ്പൽ  വന്ന് ഇലക്ഷനെ പറ്റിയും ക്ലാസ്സ്‌കളെ കുറിച്ചു ഒരുപാട് കാര്യങ്ങൾ ഒക്കെ പറഞ്ഞു പോയി.... വല്ലാത്ത ബോറടി വന്നു എന്ന് എല്ലാരുടെയും മുഖം കണ്ടാൽ അറിയാ..
 
പിന്നെയും ടീച്ചർസ് ഒക്കെ എന്തൊക്കെ പറഞ്ഞു പോയി.. ഇപ്പോ.. ഞങ്ങൾ സ്റ്റുഡന്റസ് മാത്രം.
അതിന്റെ ഇടയിൽ പെട്ടന്ന് ഒരു നിശബ്ദത വന്നു ചേർന്നു... ആരും ശബ്ദമൊന്നും ഉണ്ടാക്കാതെ... തികച്ചും ശ്രെദ്ധയോടെ ഇരിക്കുന്ന ഒരു സമയം... ആരോ.. വരുന്നുണ്ടന്ന് അല്ലു തല പൊക്കി നോക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി.
 
ചുമ്മാ ഒന്ന് അറിയാൻ ഉള്ള തൊരകൊണ്ട് ഞാനും തല പൊക്കി.. അപ്പോ.. ധാ.. എല്ലാരുടെയും കണ്ണിലെ ഉണ്ടoപൊരി കടന്നു വരുന്നു... ആ വരവ് കണ്ടാൽ ആരും ഒന്ന് നോക്കി പോവും... അത്രയ്ക് സ്റ്റൈലോടെ ആണ്.
 
ആള് സ്റ്റെജിൽ എത്തി മൈക്കിന്റെ അടുത്ത് പോയി നിന്ന് എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു...
 
""പ്രിയ വിദ്യാർത്ഥികളെ... സുഹൃത്തുക്കളെ...,,,
          ഞാൻ ധീരവ്... Sfy ജോയിൻ സെക്രട്ടറിയാണ് പിന്നെ ഇവിടെ Becom മൂന്നാം വർഷവിദ്യാർത്ഥിയുമാണ്.
 
ഇതിനുമുൻപും ഇവിടെ ഇങ്ങനെ നിങ്ങൾ  ഒത്തു കൂട്ടിട്ടുണ്ട്.. പക്ഷേ ഞാൻ ആദ്യമയാണ് ഈ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്... അത് കാരണമാണ് പരിജയപെടുത്തിയതും...
ഇപ്പോ.. നമ്മൾ ഒത്തു കൂടിയതിന്റെ കാര്യങ്ങൾ എല്ലാം ടീച്ചർസും പ്രിൻസിപ്പലും വിവരിച്ചു തന്നിരിക്കുന്നു... എന്നറിയാം.. എന്നാലും... ആർകേലും എന്തങ്കിലും സംശയങ്ങളോ.. കാര്യങ്ങളോ.. ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ടാ... ഞാനും നിങ്ങളിൽ ഒരുവനാണ്... അതുകൊണ്ട് എന്ത് ഒരു സഹായം വേണമെങ്കിലും ഞങ്ങൾ ഇവിടെ കാണും...
 
കുറച്ചു സമയമേ നമ്മുക്ക് അനുവദിച്ചിട്ടൊള്ളു... അതുകൊണ്ട് തന്നെ എന്തങ്കിലും സംശയങ്ങളോ... പ്രശ്നങ്ങളോ.. ഉള്ളവർ ചോദിക്കുക..."""
 
സഗാവ് ചോദിക്കാൻ പറഞ്ഞതും ഓരോ കുട്ടികളും പറഞ്ഞു തുടങ്ങിയിരുന്നു അതിനൊക്കെ പുഞ്ചിരിയോടെ മറുപടി കൊടുക്കുന്നത് കണ്ടപ്പോൾ ഇയാൾക് ചിരിക്കാൻ ഒക്കെ അറിയാം എന്ന് പുച്ഛത്തോടെ തോന്നി പോയി.
 
ആളെ പ്രസംഗം കൊള്ളാം.. ടീച്ചർസിന്റെ പോലെ ഒന്നും അല്ലായിരുന്നു.
അതിന്റെ കോലാഹനങ്ങൾ കഴിഞ്ഞതും വീണ്ടും ക്ലാസ്സിലേക്ക് വിട്ടു.
 
ഉച്ചക്ക് സീനിയർ ചേട്ടമ്മാര് വന്ന് വിളിച്ചു കൊണ്ട് പോയി അവരുടെ പാർട്ടി ക്ലാസ്സിൽ ഇരുത്തി.
 
""ഇതാണ് നോമിനേഷൻ ലെറ്റർ...ഇതിൽ ഒന്ന് സൈൻ ചെയ്താൽ മതി ബാക്കി ഒക്കെ ഞങ്ങള് നോക്കികോളാം... പിന്നെ പാർട്ടിയെ കുറിച്ച് അതിന്റെ കാര്യങ്ങളെ പറ്റിയും നിസു പറഞ്ഞു തരും..."""
 
രാഹുലെട്ടൻ പറഞ്ഞതും തലയാട്ടി സമ്മതിച്ചു ഒപ്പിട്ട് കൊടുത്തു.. അങ്ങനെ അതും ആയി. ഇവരെ കൂടുത്തിൽ  രാഹുലേട്ടൻ ജോയിച്ചൻ നിസാംക്ക ശ്രുതി ചേച്ചിയെ ഒക്കെയെ എനിക്ക് അറിയൂ.. വേറെയും കൊറേപേര് ഉണ്ട്.
ആദ്യമൊക്കെ വല്യ പോരാടണം എന്ന് തോന്നിയെങ്കിലും ഇപ്പോ.. എന്തോ മനസ്സിനെ പിടിച് നിർതാൻ കഴിയാത്ത പോലെ...
 
""നമ്മള് നല്ല ബോൾഡ് ആയി നിന്നാൽ ഒരു പ്രശ്നവും ഇല്ല.. എല്ലാം.. ഒത്ത് പിടിച് നേരിടാം....""
 
ഒരു ചിരിയോടെ കൂൾ ആകും വിധതിൽ നിസുക്ക പറഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.
""കണ്ണനാ.. നിനക്ക് എതിരെ മത്സരിക്കുന്നത്... അറിഞ്ഞോ..""
 
""കണ്ണനോ...""
""ആടീ... നമ്മളെ ധീരവ് """
ഹേ.. അങ്ങേർക് അങ്ങനെo ഒരു പേര് ഉണ്ടായിരുന്നോ...
""നിസുക്കയ്ക്ക് ഈ പറഞ്ഞ ആള് ശത്രു ഒന്നും അല്ലെ...""
അതെന്റെ ഒരു ചോദ്യം മായിരുന്നു കാരണം നിസുക്ക മാത്രമാണ് ഈ ടീമിൽ വൈകാര്യത്തോടെ സംസാരിക്കാത്തത്...
 
""ശത്രുത തോന്നാൻ മാത്രം ഇന്ന് വരെ അവൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല... എന്നോട് എന്നല്ല.. ആരോടും... ശരി എന്ന് തോന്നുന്നതവൻ ചെയ്യും... അതും തികച്ചും സത്യസന്ധതയോടെ... അല്ലാതെ രണ്ട് തോണിയിൽ കാൽ ഇടില്ല...""
 
അപ്പോ.. നിസുക്കന്റെ മനസ്സിൽ സഗാവിനോട് സ്നേഹമൊക്കെ തന്നെയാണ്.. ശരിക്കും അത്ഭുതം തന്നെ.. രണ്ട് എതിർ കക്ഷി ടീം ആയിട്ടും അതിൽ സൗഹൃതം നിലനിൽക്കുന്നുണ്ടല്ലോ...
പിന്നെയും പാർട്ടിയെ കുറിച്ചും.... ആളുകളെ.... കയ്യിൽ എടുക്കുന്ന വിധവും.. അങ്ങനെ കൊറേയേറെ പറഞ്ഞു തന്നു.
 
പക്ഷെ അതിൽ എല്ലാം നിറഞ്ഞ് നിന്നത് സഗാവായിരുന്നു... ദേഷ്യം ഉണ്ട്താനും എന്നാൽ എല്ലാരോടും സവുമ്യവും...
 
അന്നത്തെ ഒരുപാട് നേരം അതിനായി അങ്ങ് പോയി.
അല്ലുനേം കൂട്ടി വരാന്തയിലൂടെ ചുറ്റും ഒന്ന് വീക്ഷിച് നടന്നു നടന്ന് വാകമരച്ചുട്ടിൽ എത്തി... പറഞ്ഞറിക്കാൻ പറ്റാത്ത ഒരു ഫീൽ എന്നെ വന്ന് മൂടിയത് പോലെ തോന്നി.
 
""ദെച്ചു... ശരിക്കും നിനക്ക് എന്താ പറ്റിയെ.. രണ്ട് ദിവസായി ഞാൻ ശ്രെദ്ധിക്കുന്നു... ഒരു മിണ്ടാട്ടവുമില്ല.. ഏതോ ലോകത്ത് എന്നപോലെയാ നടപ്പ്...""
 
പുരികം പൊക്കിയുള്ള അവളെ ചോദ്യതിന് ഞാൻ ഒന്നും മിണ്ടിയില്ല... കാരണം എനിക്ക് പോലും അറിയില്ല എന്താ പറ്റിയതെന്ന്...
 
""ഡീ.. പോത്തേ... നിന്നോടാ...""
വീണ്ടും അവൾ എന്നെ കുലുക്കി വിളിച്ചതും ഒരു ഉഷാറില്ലായ്മയോടെ അവളെ ഒന്ന് നോക്കി...
 
""ഡീ... ഞാൻ ഒരു കാര്യം പറയട്ടെ...""
 
എന്റെ ചോദ്യതിന് അവൾ തലകുലുക്കി കുറച്ചു അടുത്തേക് നീങ്ങി ഇരുന്നു.
"""നോമിനേഷൻ പിൻവലിചാലോ..."""
പെട്ടന്ന് അല്ലു ഞെട്ടി എഴുന്നേറ്റു...
""നീ ഇത് എന്ത് വർത്താനാ.. പറയണേ... ഇത് കുട്ടികളി ഒന്നും അല്ല...
അതൊക്കെ പോട്ടെ ഇപ്പോ.. ഇങ്ങനെ തോന്നാൻ കാരണം...""
അതിന് ഞാൻ മറുപടി ഒന്നും നൽകിയില്ല..
""ഡാ.. നിന്നോടാ... ചോദിച്ചത്... ആദ്യം നിനക്ക് സഗാവിനെ മൂക്ക് കൊണ്ട്..ക്ഷ..വരപ്പിക്കണം എന്നൊക്കെ ആയിരുന്നല്ലോ... പറഞ്ഞിരുന്നത്... ഇപ്പോ.. എന്താ... അതിന് ഒരു മാറ്റം...""
 
""അറിയില്ല..., ഇതിനോട് ചേരാൻ എന്നെ കൊണ്ട് കഴിയില്ല അല്ലു...""
ഒരു നിമിഷം ഞങ്ങളെ ഇടയിൽ നിശബ്ദതയായി...
 
""നിന്റെ കാര്യമായിട്ടുള്ള പ്രശ്നം പറ ദെച്ചു...""
ശാന്തതയോടെ അവൾ ചോദിച്ചതും ശ്വാസം ഒന്ന് തുറന്ന് വിട്ടു.
 
""ഞാൻ നിൽക്കുന്ന പാർട്ടിയിൽ എനിക്ക് നീതി പുലർത്താൻ കഴിയില്ല.. അല്ലു... മനസ്സ് എപ്പോഴും ചുവപ്പിനോട്‌ പറ്റിചേർന്ന് നിൽക്കാ...
അവരെ ടീമിൽ നീ കണ്ടില്ലേ... എന്ത് രസാ.. എല്ലാവരും ചേർന്ന് ഒത്തു കൂടി കാര്യങ്ങൾ ഒക്കെ ചെയ്ത്.. അതും മതപരമയോ.. ദാരിദ്യപരമയോ.. ഒരിക്കൽ പോലും മാറ്റമില്ലാതെ...അങ്ങനെ വേണം പാർട്ടി ആയാൽ... ഇത് എന്തോ എന്നിൽ നിന്ന് വല്ലാതെ അകലും പോലെ..."""
 
""നീ ആരേലും സ്നേഹിക്കുന്നുണ്ടോ...""
 
ഹേ.. ഇത്ര നേരം ഞാൻ എന്റെ ഉള്ളിൽ ഉള്ളത് പറഞ്ഞിട്ട് ഇവൾ എന്താ കേട്ടത്... ഒന്ന് തുറിച് നോക്കി..
 
""നീ ആരെയാ.. ഉദ്ദേശിച്ചത്...""
അൽപ്പം കനത്തോടെ ആയിരുന്നു ചോദ്യം അവൾ അതിന് കണ്ണ് കൊണ്ട് പുറകിലേക്ക് നീട്ടി കാണിച്ചതും അവിടെ ആരാ... എന്നമട്ടിൽ നോക്കിയതും കൂട്ടുക്കാരുമായി എന്തോ പറഞ്ഞ് പോകുന്ന സഗാവിനെയാണ്... കണ്ടപ്പോ പ്രതേകിച് ഒന്നും കത്തിയില്ലങ്കിലും ഞാൻ വേഗം അവളിലേക് നോട്ടമിട്ടു...
പെണ്ണ് പിന്നെയും എന്തോ ആക്കിയ ചിരി ചിരിച്ചപ്പോഴാണ് എന്റെ തലയിൽ ബൾബ് കത്തിയത് അതോടെ അവളെ ബൾബിന്റെ ഫ്യൂസ് അങ്ങ് ഊരി...
 
അവളെ തല്ലി പരുവാകുന്ന സമയതാണ് ആരുടെയോ... കാൽ പെരുമാറ്റം പുറകിൽ നിന്ന് എനിക്ക് തോന്നിയത്.
തിരിഞ്ഞു നോക്കിയപ്പോ.. കണ്ടു കുറച്ചു പെൺപിള്ളേരെ...
 
""നീ ആണോ ധീരവേട്ടന് എതിരെ മത്സരിക്കാൻ പോകുന്നത്...""
ടീമിന്റെ ലീഡർ എന്ന് തോന്നിക്കുന്നവൾ മുന്നിൽ നിന്ന് ചോദിച്ചതും ഞാൻ അല്ലുവിൽ നിന്ന് പിടി വിട്ട് അതെ എന്ന് കാണിച്ചു.
""എന്റെ  ചെക്കനെ തൊട്ട് കളിക്കാൻ നിൽക്കണ്ടാ... നീ വിവരം അറിയും...""
അതൊരു ഭീഷണിയല്ലേ....
""തൊടാനും പിടിക്കാനും ഒന്നും ഞാൻ നിന്നിട്ടില്ല...അടുത്ത ചെയർമാൻ സ്ഥാനതേക്ക് മത്സരിക്കുന്നു അതും ksq ൽ നിന്ന് കൊണ്ട്... അതിന് കൂടുതൽ വിവരവും വാക്കും ഒന്നും പറഞ്ഞ് തരേണ്ട കാര്യമില്ല...""
 
അവളോട് അത്രയും പറഞ്ഞ്അല്ലുനേം കൂട്ടി  മറികടന്ന് പോവാൻ നിന്നതും എന്റെ കയ്യിൽ പിടി വീണിരുന്നു...
""അങ്ങനെ അങ്ങ് പോയാലോ...""
ശിവനെ 😬😬... ഇതിനെ ഞാൻ...
ആ പെണ്ണ് കൈ പിടിച് നല്ലോണം പിരിക്കുന്നുണ്ട്... But എന്റെ ഭാഗത് നിന്ന് ഒരു റിയാക്ഷനും വരുന്നില്ല എന്ന് കണ്ടപ്പോൾ അവൾ രണ്ട് കൈ കൊണ്ടും മുറുക്കി പിടിച്ചു......
 
"""രമ്യ........."""
പെട്ടന്ന് ഒരു അലർച കേട്ടതും അവൾ എന്റെ കയ്യിൽ നിന്ന് വേഗം പിടി വിട്ടു... ശബ്ദം കേട്ടഭാഗതേക്ക് നോക്കിയതും...
സഗാവ്...
അവര് ടീം മൊത്തം ഞങ്ങളെ നേർക് വന്ന് ആ പെണ്ണിനെ കൊറേ പറഞ്ഞശേഷം അതിനോട് പോവാൻ പറഞ്ഞു.. പോകുന്ന നേരത്തും ആ കുരിപ്പ് എന്നെ ഒന്ന് തുറിച് നോക്കി... നമ്മള് അതൊക്കെ ഗ്രസ്സ് പോലെ തള്ളി കളഞ്ഞു.
പിന്നെ എന്റെ നേർക് ആയി.. സഗാവിന്റെ നോട്ടം.
 
തുടരും.....