ചിറകുമുളക്കാത്ത സ്വപ്നങ്ങളേറെകെട്ടിക്കിടക്കുന്ന പുഴയാം മനസ്സേ......നീ കണ്ണീരായൊഴുകാതെകടലായിയിരമ്പണം.....ചിപ്പിക്കകത്തെ മുത്താകാതെ നീചെപ്പുതുറക്കുന്ന പൂട്ടാകണം......നിശബ്ദമായാ യുദ്ധവേളയിൽകൂർത്ത വാളിന്റെ ശബ്ദമാകണം നീ....ചിറകുമുളക്കാത്ത സ്വപ്നങ്ങളെക്കീറി ചിറകുവച്ചു പറത്തണം നീ....കെട്ടിക്കിടക്കാതെ എന്നെന്നേക്കുമായിഅനന്തമായി വസന്തമായൊഴുകുക നീ......