Aksharathalukal

ആത്മഹത്യ

💞short story💞

*ആത്മത്യ*
   By ~@_jifni_~

അവൾ റാണിയാ ഇപ്പൊ plus two വിദ്യാർഥി.

ഉപ്പ കുറെ കാലം ഗൾഫിൽ ജോലി ചെയ്തു. ഇപ്പൊ ജോലി ഇല്ലാതെ ഇരിക്കുന്നു.അവർ മൂന്ന് മക്കൾ ആയിരുന്നു. മൂത്തവളെ ഡിഗ്രി 2nd year വരെ പഠിപ്പിച്ചു ഒരുത്തനുമായി കല്യാണം കഴിപ്പിച്ചു. രണ്ടാമത്തവൾ ആണ് റാണിയാ. പഠിക്കാൻ ഒരു പാട് ആഗ്രഹം ഉള്ളവൾ ഒരു പാട് കഴിവുകൾ ഉള്ള സുന്ദരിയായ പെൺകുട്ടി സ്കൂൾ ജീവിതത്തിൽ ഒരുപാട് love പ്രോപ്പസൽസ് വന്നെങ്കിലും അതിനൊന്നും നില്കാതെ തന്നെ കൊണ്ടാവും വിധം പഠിക്കാൻ ശ്രമിക്കുന്നവൾ....

അങ്ങനെ ഇരിക്കെ ഓൺലൈൻ ക്ലാസ്സിന് ഒരു അവസാനം കണ്ട് ക്ലാസുകൾ ഓഫ്‌ലൈൻ ആകുകയാണെന്ന് അവളുടെ ടീച്ചേർസ് അറിയിച്ചു. ഏതൊരു വിദ്യാർത്തിയെ പോലെ അവളും സന്തോഷവതിയായി. വീട്ടിൽ പറഞ്ഞു ബാഗും മറ്റു സാധനങ്ങളും വേണെമെന്ന്.
ഉപ്പാക്കിപ്പോ ജോലി ഇല്ലാത്തത് കാരണം പറയാനും അവിൾ ഒന്ന് മടിച്ചു. പക്ഷെ പറഞ്ഞു. അപ്പൊ ഉപ്പ കുറെ കാശ് എല്ലാന്നൊക്കെ പറഞ്ഞെങ്കിലും അവളുടെ വാശിക്ക് മുന്നിൽ അവൾക് ബാഗ് കിട്ടി. കൂടെ മൂന്ന് മാസ്കും പിന്നെ വാപ്പിയുടെ ഒരു ഡയലോഗ് "ഇനി ഒന്നിനും എന്നോട് പറയണ്ട എന്റെ കയ്യിൽ കാശില്ലാ " ഉപ്പാനെ പറഞിട്ടും കാര്യമില്ല. ഒരു ജോലിയും ഇല്ലാതെ വീട്ടിലിരിക്കുന്ന അദ്ദേഹം പിന്നെ എന്ത് ചെയ്യും.

ബാഗ് കിട്ടിയത് മുതൽ മറ്റൊരു കാര്യത്തിൽ ആയിരുന്നു അവൾക് ടെൻഷൻ. സ്കൂളിലേക്ക് അദ്യാവിശ്യം ദൂരം ഉള്ളത് കൊണ്ട് തന്നെ കൂടെ പോകാനുള്ള കുട്ടികൾ ഒക്കെ സ്കൂൾ ബസ് ന് പേര് നൽകി.500രൂപ മാസത്തിൽ കൊടുക്കാൻ തന്റെ പിതാവിൽ ഉണ്ടാകോ ഇല്ലയോ എന്ന് അവൾ ഒന്ന് ഓർത്തു.

    രണ്ടും കല്പ്പിച്ചു ഉപ്പ എന്ത് പറയും എന്ന പേടിയിൽ തന്നെ റാണിയാ എന്നാ 17 കാരി ഉപ്പാന്റെ അടുത്ത് ബസ് കാര്യം അവതരിപ്പിച്ചു.
ഉപ്പ പറഞ്ഞു ഉപ്പാന്റെ കയ്യിൽ അതിനുള്ള പണം ഇല്ലാന്ന്. അപ്പൊ അവളും ഒരു തീരുമാനത്തിൽ എത്തി എങ്കിൽ അത്രെയും ദൂരം നടക്കാം എന്ന്.
      ആ തീരുമാനം എടുക്കുന്ന ഇടക്കായിരുന്നു ഉപ്പാന്റെ ബാക്കി സംസാരം.

*"ന്റെൽ കാഷൊന്നും ഇല്ല. ഇനിപ്പോ ഇജ്ജോക്കെ നിർത്തിയേക്ക് നീ പഠിച്ചിട്ടിപ്പോ ന്താ കാര്യം നിന്റെ താത്താനെ ഞാൻ പഠിപ്പിച്ചു ന്നാട്ടിപ്പോ ന്തേ ങ്ക് കിട്ടിയത്. ഇപ്പൊ ഇജ്ജ് പഠിച്ചാലും അങ്ങനെ അല്ലെ. ഇനി അനൂനെ (അവളുടെ 5 ൽ പഠിക്കുന്ന അനിയൻ ) പഠിപ്പിക്കണം ന്നട്ടെ ങ്ക് കാര്യള്ളൂ... നിങ്ങൾ ഒക്കെ പെൺകുട്ടികളാ നിങ്ങളെ ഒന്നും പഠിപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല. "*

ആ പിതാവിൽ നിന്ന് ഇത് കേട്ടതും ആ 17 കാരിയുടെ ഉള്ള് പൊള്ളി. ആ നിമിഷം അവൾ ഒരു പെണ്ണായത്തിനെ ഓർത്ത് സ്വയം ശപിച്ചു.
അവിൾ ആ പിതാവിനോട് തന്നെ ചോദിച്ചു
*"എന്തേ ഞാൻ ജനിച്ചപ്പോൾ ഞാൻ പെണ്ണാണെന്ന് അറിഞ്ഞില്ലേ....ആദേ അറിയില്ലേ പെണ്മക്കൾക്ക് നിങ്ങേൾ സ്നേഹിക്കാൻ മാത്രേ പറ്റൂ അല്ലാതെ നിങ്ങൾ ചിലവാക്കിയത് പൂർണമായും തിരിച്ചു നൽകാൻ പറ്റില്ലാ എന്ന്. അതറിഞ്ഞിട്ടും ന്തേ വളർത്തിയത് അന്നേ ഉപേക്ഷിച്ചൂടായിരുന്നോ...."* എന്ന് അവളുടെ ഈ ചോദ്യത്തിന് പിതാവിന് മറുപടി ഇല്ലായിരുന്നു.
    ഇരിപ്പിടത്തിൽ നിന്ന് എണീറ്റ് പോയി പിതാവ്.

അവളും പോയി കിടന്നു പക്ഷെ പിതാവിന്റെ വാക്കുകൾ അവളുടെ ചെവിയിൽ മുഴുങ്ങി കൊണ്ടിരുന്നു.

    *"നീ പെണ്ണല്ലേ അത് കൊണ്ട് നികെന്ത് ഉപകാരം "* അവൾ അവളെ കൂട്ടുകാരെയും മറ്റും ഓർത്ത്. ഓരോ പിതാവും ഇങ്ങനെ കരുതിരുന്നെങ്കിൽ ഇന്ന് ഒരു പതവിയിലും സ്ത്രീകൾ ഉണ്ടാവില്ലല്ലോ എന്ന്. തന്റെ പിതാവ് മാത്രമാണ് ഈ ചിന്താഗതികാരൻ എന്ന് അവൾ വിചാരിച്ചു. അവളുടെ സങ്കടങ്ങൾക്ക് ഒപ്പം അവളുടെ കണ്ണുനീരും പങ്കാളി ആയി.തന്റെ പെണ്ണായി ജനിച്ച ശാപം അവൾ കരഞ്ഞു തീർക്കാൻ ശ്രേമിച്ചു.

കുറെ നേരത്തിനു ശേഷം 

എണീറ്റ് മുഖം കഴുകാൻ പോയ അവൾ ജനലിൽ ഇരിക്കുന്ന ബ്ലൈഡ് കണ്ടു.
      ഒരു പെണ്ണായി ആർക്കും ഉപകാരം ഇല്ലാതെ എന്തിന് ജീവിക്കണം എന്ന തോന്നൽ ആ ബ്ലൈഡ് കൊണ്ട് അവളുടെ ജീവൻ എടുക്കാൻ പ്രേരിപ്പിച്ചു.

   ആ ബ്ലൈഡ് കൊണ്ട് അവൾ ബാത്‌റൂമിൽ കയറി സിനിമയിലും മറ്റും മാത്രം കണ്ട *ആത്മഹത്യ* അവളും ചെയ്ത്. വേദന കൊണ്ട് പിടച്ചപ്പോയും അവൾ ശബ്ദം പുറത്തറിയിച്ചില്ല.

  *അവളെന്നെ ഉപകാരം ഇല്ലാത്ത തന്റെ പിതാവിന് നഷ്ട്ടങ്ങൾ മാത്രമായി ഇനി ജീവിക്കണ്ടല്ലോ എന്ന് അവൾ കരുതി. സന്തോഷപൂർവ്വം കണ്ണുകൾ അടച്ചു.*


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഇത് വെറും ഒരു കഥഅല്ല. ചിലരുടെ ജീവിതമാണ്. മരിക്കാൻ പേടി ഉള്ളത് കൊണ്ട് മാത്രം പലരും ഇന്ന് ആത്മഹത്യക്ക് മുതിരുന്നില്ല. അത്ര തന്നെ.


ഇത് വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായം പറയണം ട്ടാ.....


~വരികളുടെ പ്രണയിനി~