Aksharathalukal

will you marry me ❤️ 12

എലുമ്പന്റെ ആ എമർജൻസി ലാമ്പ് പെട്ടെന്ന് കെടും പോലെയുള്ള നിൽപ് കണ്ടപ്പോഴേ എന്റെ സംശയം സത്യമാണെന്ന് തോന്നി.....

നിന്റെ ഫോൺ ഇങ്ങോട്ട് തന്നേന്ന് പറഞ്ഞ് അവന്റെ ഫോൺ പിടിച്ചു വാങ്ങി...
പ്രതീക്ഷിക്കാത്തത് ആയോണ്ട്  ലവൻ അടപടലം ഞെട്ടി നില്കുന്നു...

പക്ഷെ മൂഞ്ചിയത് ഞാൻ ആണെന്ന് മാത്രം..
അതന്നെ പറ്റേൺ ലോക്ക്....

ഇത് തുറന്നെ....🤨
എന്ന് കടുപ്പത്തിൽ തന്നെ അങ്ങ് പറഞ്ഞു..
ചമ്മിയതോ ചമ്മി ഇനിയത് ഈ അലവലാതിയെ പാത്രം മുട്ടി അറിയിക്കണോ???

കണ്ട കണ്ടാ.... ലവൻ പിന്നേം ഞെട്ടി....
ഇതിൽ ഇതിനും മാത്രം ഞെട്ടാൻ എന്താ ബോംബ് ഇരിക്കുന്നോ???

നെറ്റിയിലൊക്കെ വിയർപ്പ് പൊടിഞ്ഞു നില്കുന്നുണ്ട്......

പേടിച്ചാണേലും കൈയ് അങ്ങോട്ടും ഇങ്ങോട്ടും എട്ട് തവണ കറക്കി തോണ്ടി ലോക്ക് തുറന്നു....

തുറന്നതേ ഗ്യാപ് കൊടുക്കാതെ ഫോൺ വീണ്ടും എന്റെ കയ്യിൽ...
ബുഹ്ഹാ 😂
എന്നോടാ അവന്റെ ഗളി... 😁

ആദ്യം സംശയം....സോൾവ് കർത്തട്ടെ.....
കാൾ ലിസ്റ്റ് എടുത്തു...
ഇന്നലെ നൈറ്റ്‌ വിളിച്ചത് കിടപൊണ്ട് രണ്ട് വട്ടം....
അവന്റെ രണ്ട് സിമ്മിൽ നിന്നും എന്റേതിലേക്ക് മിസ്സ്‌ അടിച്ചു....

ബട്ട്‌ അല്ല.....എന്റെതിൽ വന്ന നമ്പർ ഇങ്ങനെയല്ല.... 😒

പ്യാവം വെറുതെ സംശയിച്ചു.....
പുള്ളി തെറി വിളിക്കാൻ തന്നെ വിളിച്ചേണ്....
ഇനി ഉറപ്പിക്കാം വിളിച്ചത് കാലൻ കോഴി തന്നെ...
തന്നെയും അല്ല രാത്രി തന്നെ കൂവുന്നും ഉണ്ടായല്ലോ????

ഇനി നീ വിളിക്കെടാ കാലാ....
മേലിൽ പിന്നെ നീ ആരെയും വിളിക്കില്ല കണ്ടോ???😡

അങ്ങനെ കൂലംകശായി  ചിന്തിച്ചോണ്ടിരിക്കെ കയ്യൊന്ന് സ്കിപ്പ് ആയി  കാൾ ലോഗ് മാറി ഗ്യാലറി എത്തി....

അതിലെ ഒരു ഫോൾഡർ കണ്ട്  ഞാൻ ലവനെയും ഫോണും മാറി മാറി നോക്കി.....

അയ്യേ അയ്യയ്യേ.... ഇത്രക്ക് ചീപ്പാണോ അനുമോളുടെ ചേട്ടൻ....!!
തന്നെ ചേട്ടൻ എന്നല്ല ചെറ്റ എന്നാ വിളിക്കണ്ടേ...!!!😝

ആ ഫോൺ ഇങ്ങ് തന്നെ നിന്റെ കാര്യം കഴിഞ്ഞില്ലേ..???
പിന്നെന്താ????

നന്ദു ആകെ വിയർത്തു....

അവളുടെ ഫോട്ടോ കണ്ടിട്ട് ആണീ തിളപ്പ് എന്ന് അവനായിട്ട് ഉറപ്പിച്ചു....

അല്ലേലും എനിക്ക് വേണ്ട ഇത് വഷളൻ.......
മഹി ഫോൺ അവന്റെ കൈയ് തുറന്ന് തിരിച്ചേൽപ്പിച്ചു.....

അതിലെ തുറന്നിരിക്കുന്ന ഫോൾഡർ കണ്ട്  ലവന്റെ പോയ ശ്വാസം തിരിച്ചു കിട്ടി...

ഇത് കണ്ടിട്ട് ആയിരുന്നോ????😏
അയ്യോ ഇത് ഇതവള് കണ്ടോ???....

എന്റെ  ഗോഡേ എന്റെ ഹിസ്റ്ററി.....
നന്ദു നെഞ്ചിൽ കൈ വച്ചു....

മഹി ചിരിയോടെ മുന്നിൽ വന്ന് നിന്ന കോളേജ് ബസ്സിലേക്ക് കയറി....

അത് കൊറച്ച്  ബോയ്സ് സീക്രെട് ആയിരുന്നു പിള്ളേരെ ഇനി അത് ആലോചിച്ചു ഹെഡ് ഹീറ്റ് ചെയ്യിക്കണ്ട.... (മേരി ആത്മ 😁)

                          ❤️❤️❤️
കയറിയതെ ബസ്സിൽ മാത്രം കണ്ടുവരുന്ന പ്രത്യേക തരം ബ്രേക്ക്‌ പിടിക്കൽ പ്രോഗ്രാം ഉണ്ടായിരുന്നു....

അതോടെ ഞാൻ മുൻ സീറ്റിൽ ഇരുന്ന ചേച്ചിയുടെ മടിയിൽ സ്റ്റിക്കർ ആയി...

പുള്ളിക്കാരിയുടെ മടിയിൽ ഏതോ നോറ്റ്സ് ഉണ്ടായിരുന്നു....

തൊട്ടടുത്തിരുന്ന ആസിയുടെ മടിയിൽ വീഴാതെ ഈ പഠിപ്പി പ്രേതത്തിന്റെ മടയിൽ തന്നെ ഞാൻ വീണില്ലേ....
ഇതാണ് ബെസ്റ്റ് ടൈമിങ് എന്ന് പറയുന്നത്...

അതെങ്ങനെ ആ കാലനെ വെളുപ്പാൻ കാലം കണി കണ്ടതേ ഓർത്തു ഇന്നത്തെ ദിവസം ഹാസ്വാ ആകുമെന്ന്....

ഇനി ഈ തള്ളേടെ വായിൽ നിന്ന് എന്തൊക്കെ വരുവോ എന്തോ?????

ആസി ആണെങ്കി നീ തീർന്നെടി തീർന്നു എന്ന മട്ടിൽ ഇരുന്ന് ആക്കുന്നുണ്ട്....

മടിയിൽ സുഖമായിരുന്ന എന്നെ ഒരു ദയയും ഇല്ലാതെ തള്ളി താഴെ ഇട്ടു...
ദാറ്റ്‌ പഠിപ്പി.....
കോളേജ് ടോപ്പർ ആന്ന് വച്ച് ഇത്ര അഹങ്കാരം പാടുവോ സാദനം....

എനിക്കും കിട്ടും റാങ്ക് അന്ന് കാണിച്ച് തരാം ഞാൻ...
മനസ്സിൽ പറഞ്ഞ് കൊണ്ട് ഒരു ഇളിയോടെ അവിടുന്ന് എഴുനേറ്റു.....
നമുക്ക് പിന്നെ ഇളിക്കാനല്ലേ അറിയൂ കരയാൻ അറിയില്ലല്ലോ സാറേ... 😁
ഞങ്ങൾ നാല് പേരെ ആദ്യം ഉണ്ടാകു...
അത് ഭാഗ്യായി അതോണ്ട് ഇവരല്ലേ കണ്ടുള്ളു....

പക്ഷെ ആസിയുടെ മുഖത്തെ ചിരി അത് അത്ര പന്തിയല്ലല്ലോ????
ക്യാന്റീനിൽ കയറി മുടിപ്പിക്കും എന്നൊരു ധ്വനി അതിൽ ഇല്ലേ......

നോക്കേണ്ടടി മേരി കൊച്ചേ ഉണ്ട്.... (മേരി ആത്മ )


അടുത്ത ബ്രേക്കിന് ബ്രേക്ക് ഡാൻസ് കളിക്കാനുള്ള ബാല്യം ഇനി ഇല്ലാത്തോണ്ട് ഒരു സീറ്റിൽ കയറി ഇരുന്നു...

ആ വരുന്നുണ്ട് ആസി....

"""മേരികൊച്ചേ...... ഈ സീൻ ഞാൻ കുറച്ചൂടി മസാല ചേർത്ത് ക്ലാസ്സിൽ വിളമ്പി നാട്ടിക്കേണ്ടെങ്കിൽ..."""

ഒരു പഫ്സും ലൈമും അല്ലെ ഞാനേറ്റു....
ഇനിയിത് അവിടെ കൊണ്ടോയി പരത്തണ്ട  ഹും ...!!!

അവള് ഓർഡർ ഇടും മുന്നേ അങ്ങ് സമ്മതിച്ചു കൊടുത്തു 

"''പിണങ്ങാതെടി ഊളെ...ഇങ്ങനെ അല്ലാതെ നീ പത്തു പൈസേടെ സാദനം വാങ്ങി തരില്ലല്ലോ???
ഇപ്പൊ ഞാൻ ആണെങ്കിലോ വീണത്
നീ ഷെയ്ക്ക് ഓർഡർ ചെയ്യിക്കൂലേ...
ഇനി ഒന്ന് ചിരിക്കെടി .!!!"'"

ആസിയുടെ കെഞ്ചൽ കേട്ടതും ഞാനൊന്ന് എയർ അയച്ചിരുന്നു....
അപ്പോഴാ അടുത്ത ചോദ്യം എന്തിനാ രാത്രി വിളിച്ചത് എന്ന്...??

അത് രാത്രി ചോയ്ക്കണേനു ഇനി ഇപ്പൊ പറയാൻ സൗകര്യം ഇല്ലാ...
ഞാൻ ആത്മഗതിച്ചു കൊണ്ട് മുഖം പുറത്തെ കാഴ്ചകളിലേക്ക് തിരിച്ചു.....

ന്തൂട്ടാ ബസ്സ് മുന്നോട്ട് പോകുമ്പോ കടകൾ ബാക്കിലേക്ക് പോകുന്നു അയിനാണ്  ഇത്ര ബിൽഡ് അപ്പ്‌....
ബസ്സ് ഓടിക്കണ കുമാറേട്ടന്റെ  സ്പീഡ് എന്ന് പറഞ്ഞാ ജെറ്റ് പോണത് പോലെയാ ഒരു പുകമയം പോലെയേ ഈ പറയണ പുറം പുള്ളിക്കാരി  കാണു....(എന്ന് ലെ *ഞ്യാൻ😁 )


പറയെടി മുത്തേ..............
നിന്റെ കാലൻ ചേട്ടൻ പിന്നേം വീണെന്ന് സ്വപ്നം കണ്ട് നീച്ചത് വല്ലോം ആണോ????
ആകെ ഒരു അവിഞ്ഞ ലക്ഷണം.....

ആസി അവളെ ആകെ ഒന്ന് ഉഴിഞ്ഞു കൊണ്ട് ചോദിച്ചു....

അല്ലെടി തെണ്ടി അവനെന്നെ കെട്ടി..
ഞാൻ ഒന്ന് പെറ്റു...
ആ കൊച്ചിന്റെ മമ്മോദീസ കിനാവ് കണ്ടു....
അപ്പൊ ചൂടാറും മുന്നേ തലതൊട്ടമ്മയാകാൻ നിന്നെ ക്ഷണിക്കാൻ വിളിച്ചതാ.... അല്ല പിന്നെ......!!

മഹി എഗൈൻ പെടലി വെട്ടിക്കൽ ടു പുറത്തെ സീനറി.

ഹമ്മേ......!!!(മഹി )

എന്ത് പറ്റിയെടി????(ആസി )

പെടലി ഉളുക്കി... തിരിക്കാൻ പറ്റുന്നില്ല നോവുന്നു....
മഹി അത് പറഞ്ഞതും ആസി കഴുത്തൊരു തിരി വച്ച് കൊടുത്തു ശുഭം....

ആശ്വാസം ഉണ്ടോടി??? (ആസി )

പിന്നെ നല്ല സുഖം തോന്നുന്നു നീയൊന്ന് വെട്ടി തിരിച്ച് നോക്കിക്കേ...
നല്ല സുഖാ സ്വർഗം കാണാം....

നാവിന് ഒരു കൊറവും ഇല്ലല്ലോ.??.
അല്ലെടി നിന്റെ കാലൻ ഹിന്ദു അല്ലെ അവൻ സമ്മദിക്കോ കുഞ്ഞിനെ മാമോദീസ മുക്കാൻ....
അവർക്ക് നൂല് കെട്ട് എങ്ങാണ്ട് അല്ലെ????

ആസി വിത്ത്‌  ഒരു ബിഗ് ഡൌട്ട്......

നീ അത് വിട്ടില്ലേ ആസി.....????

അല്ലെടി മേരി  തലതൊട്ടമ്മ ഞാൻ ആകുമ്പോ ഒരു കുടുബകലഹം ഇല്ലാതെ നോക്കേണ്ടത് ഞാനല്ലേ???
ഹേ.. ഹേ....
ഡോണ്ട് യൂ ലൈക്‌ ദാറ്റ്‌....??

നമിച്ചു മോളെ.......

മഹി അവളെ നോക്കി കൈ കൂപ്പി......
നേരെ ഇരുന്നു...
ഒന്നൂടെ തലവെട്ടിച്ചാൽ പിന്നെ പിടലി എന്നൊരു വിളി കൂടെ കേൾക്കേണ്ടി വരും...
എന്തിനാ വെറുതെ...

ആകെ പതിനേഴു പേരെ കോളേജ് ബസ്സിൽ ഉള്ളൂ....
ബാക്കിയുള്ള പിള്ളേര്  ഒന്നുകിൽ സ്വന്തം വണ്ടി അല്ലെങ്കിൽ ആരാന്റെ വണ്ടി മീൻസ് പ്രൈവറ്റ് ബസ്സ്....😁

ബസ്സ് കോളേജ് കോമ്പൗണ്ട് കടന്നതും ആസി ബാഗ് ഒക്കെ എടുത്ത് റെഡി ആയി നിന്നു.....
സ്കൂളിൽ ദേശീയ ഗാനത്തിലെ ജനഗണ എന്ന് കേൾക്കുമ്പോഴേ പിള്ളേര് റെഡി സ്റ്റെടി ഗോ ആകില്ലേ അത് പോലെ....

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ... 😂
ബോയ്സ് എന്ന് പറയാൻ ബി പോലും ഇല്ല എന്നിട്ടാണ് ഈ ഓട്ടം....

പക്ഷെ ഒന്ന്  കൂടി അടുത്ത് നോക്കിയാൽ മറ്റൊന്ന് കാണാം കോളേജിനടുത്തെ കോഫി ഷോപ്പ്...
ഈ ബസ്സ് നിർത്തുന്ന സ്ഥലത്തെ മതിലിന് പുറത്താണ്....

അവിടുന്ന് നോക്കിയാൽ  ബസ്സിലെ നുമ്മ ഗേൾസിനെ വൃത്തിയായി കാണാം....
ഈ ആസിയെ കോഫി ഷോപ്പിലെ ചായ അടിക്കുന്ന ഇക്ക നോക്കുന്നുണ്ട് അതാണ്.....

പുള്ളിക്കാരി അത് ഓണർ ആണ് എന്നൊക്കെ പറഞ്ഞുള്ള ചാട്ടം ആണ്...
ദൈവത്തിനറിയാം മൊയ്ലാളി ആണോ ബംഗാളി ആണോന്ന്....
ഇപ്പൊ ബംഗാളിസും മലയാളി ഗെറ്റ് അപ്പ് ആണെന്നെ... 😂😂

പിന്നെ എങ്ങനെ ഇക്ക ആണെന്ന് അറിഞ്ഞു...
സിമ്പിൾ...
ഉച്ചക്കുള്ള പള്ളിയിലെ പ്രാർത്ഥനയ്ക്ക് ഓടുന്നത് ഞങ്ങടെ ഡിപ്പാർട്മെന്റിൽ നിന്നാ ക്ലിയർ ആയി
കാണാം...

അങ്ങനെ ദർശനത്തിനുള്ള പ്രതിഷ്ടയൊക്കെ കഴിഞ്ഞ്....
അടുക്കൊതുക്കത്തോടെ ആസി മെല്ലെ നടന്നിറങ്ങുന്നു....

നമുക്ക് പിന്നെ ബോധിപ്പിക്കാൻ ആളൊന്നും ഇല്ലാത്തത് കൊണ്ട് ഇങ്ങനെ ജോളിയായി നടക്കുന്നു...

ഞങ്ങൾ ത്രിമൂത്രികൾ ആണ്....
അല്ലല്ലല്ല ഫോർ മൂർത്തികൾ ആണ്....
ഞാൻ, ആസി, കാർത്തിക എന്ന കറുത്തമ്മ, ദിൽന എന്ന ദിലു....

ഇതിൽ അവര് മൂന്നും ഒരുമിച്ച് പ്ലസ് ടു ഒക്കെ പഠിച്ചതാണ് ഞാൻ മാത്രം ആണ് ഔട്ട്‌ സൈഡർ....
ഇടിച്ചങ് കയറിയതാണ്  കോകാച്ചി ഗാങ്ങിലേക്ക്.. 😂

അങ്ങനെ ഡിപ്പാർട്മെന്റിലേക്ക് അടിവച്ചടിവച്ചു നടന്നതും ഒരു സൈഡ് വലിവ്....

ഓഹ് മറന്നു ദിവൾക്ക് വായ്‌ക്കൂലി ഓഫർ ചെയതിരുന്നു അതും വാങ്ങി കൊടുത്തിട്ടാണ് ക്ലാസ്സിൽ കയറിയത്...

അപ്പോഴേക്കുമെ മറ്റേ പടകൾ ഹാജർ വക്കത്തൊള്ളൂ...
അവര് വരും മുന്നേ ആസിയോട് ഇന്നലത്തെ ഫോൺ കാളിന്റെ കാര്യം പറഞ്ഞു...
അവള് പറയുന്നത് ട്രൂ കാളറിൽ അടിച്ച് നോക്കാൻ ആണ്...

അതൊക്കെ നമ്മള്  പരീക്ഷിച്ചു ദയനീയ പരാജയം കൈവരിച്ചത് ആണ്
അതില് ഏതോ വദൂരി എന്നാ കിടക്കുന്നെ!!

ഞങ്ങള് അടുത്ത ഐഡിയക്ക് വേണ്ടി ഐസക്ക് ന്യൂട്ടനെ ധ്യാനിച്ചിരിക്കെ ദാ വരുന്നു കാൾ.....

നിന്നോളം ഒരു വസന്തവും എന്നിൽ പൂവിട്ടിട്ടില്ല...
ഒരു മഴയിലും ഞാൻ നനഞ്ഞിട്ടില്ല..
ഒരു വെയിലും ഇത്രമാത്രം എന്നെ പൊള്ളിച്ചിട്ടില്ല...
നിന്നോളം കുളിരേകുന്ന ഒരോർമ്മയും എന്നിലില്ല.....
ഇതല്ലേ പ്രണയം.....

ഐ ലവ് യൂ മേരി കൊച്ചേ..... 


ഹലോ.... ഹലോ????
ആരാ ഇത്.....
ഓയ് വെച്ചിട്ട് പോയോ????
ആരാണെന്ന് പറഞ്ഞിട്ട് പോടാ ഭീരു.....

ഞാൻ ഈ ലോകം മുഴുവനും ഉണ്ട്...
മഹി.....
എന്നിൽ ഈ ലോകം മുഴുവനും ഉണ്ട്...!!
ക്യാൻ യൂ ഗസ് മി???..
ലവ്  യൂ   ബൈ.......

കാൾ കട്ട്‌ ആയതും ആസി ചിരിച്ചു....
ഡാ മേരി നിന്റെ കാലന്റെ പേരെന്താ????

"""ആദവ് ""പുരികം ചുളിച്ച് കൊണ്ട് പറഞ്ഞു

ആദവ് സൂര്യൻ......
ലോകത്ത് മുഴുവൻ അതിന്റെ പ്രകാശം ഉണ്ട്....

പ്രകാശത്തിൽ ലോകവും.....

ഇത് അവൻ തന്നെ ആണെടി....
ഹൻഡ്രസ് പേഴ്സ്ന്റ് ഉറപ്പ് ആണ്.....



ഇനി എങ്ങനെ അവനെ ഒഴിവാക്കാനാ കർത്താവേ ????

ആസിയുടെ കണ്ടുപിടിത്തം കേട്ട് മഹി ആകെ കൺഫ്യൂഷനിൽ ആത്മഗതിച്ചു നിന്നു.....

(തുടരും...)

✍️❤️ഹാഷാര❤️


അഭിപ്രായം പറയണേ...........😍

 


will you marry me ❤️ 13

will you marry me ❤️ 13

4.7
2154

അല്ലെടി ആസി എങ്കിൽ നീ പറഞ്ഞ ഗുണങ്ങൾ ആപ്റ്റ് ആകുന്ന വേറൊരു സാധനം കൂടെ ഉണ്ട്.... ലോകം മുഴുവൻ അതുണ്ട് അതിൽ മുഴുവൻ ലോകവും ഉണ്ട്....!!! ആഹ് കിട്ടിപ്പോയി മൊബൈൽ ഫോൺ.. ഒന്ന് ചിന്തിച്ചേ കറക്റ്റ് അല്ലെ.???? ആസി ആണെങ്കിൽ എങ്ങനെ സാധിക്കുന്നെടി എന്നപോലെ നോക്കുന്നു... നീ ഇത്രേം ഭയങ്കരിയായ വിവരം ഞാൻ അറിഞ്ഞില്ലാട്ടോ മേരി എന്റെ പൊന്നോ നമിച്ചു.... അവളോട് ഇളിച്ചിട്ട് വീണ്ടും ചിന്തയിലേക്ക് വീണു....... നന്ദു ആയിരുന്നു എങ്കിൽ പറഞ്ഞു തിരുത്താം ആയിരുന്നു..... പക്ഷെ ആദി അവനോട് നേർക്ക് നേർ സംസാരിക്കാൻ അന്നത്തെ സ്കൂൾ ഇഷ്യൂവിന് ശേഷം ഭയമാണ്..... ഒളിഞ്ഞു നിന്ന് എന്തെങ്കിലും പറയാം എന്നല്ലാത