Aksharathalukal

will you marry me ❤️ 13

അല്ലെടി ആസി എങ്കിൽ നീ പറഞ്ഞ ഗുണങ്ങൾ ആപ്റ്റ് ആകുന്ന വേറൊരു സാധനം കൂടെ ഉണ്ട്....


ലോകം മുഴുവൻ അതുണ്ട്
അതിൽ മുഴുവൻ ലോകവും ഉണ്ട്....!!!

ആഹ് കിട്ടിപ്പോയി മൊബൈൽ ഫോൺ..
ഒന്ന് ചിന്തിച്ചേ കറക്റ്റ് അല്ലെ.????

ആസി ആണെങ്കിൽ എങ്ങനെ സാധിക്കുന്നെടി എന്നപോലെ നോക്കുന്നു...

നീ ഇത്രേം ഭയങ്കരിയായ വിവരം ഞാൻ അറിഞ്ഞില്ലാട്ടോ മേരി
എന്റെ പൊന്നോ നമിച്ചു....

അവളോട് ഇളിച്ചിട്ട് വീണ്ടും ചിന്തയിലേക്ക് വീണു.......
നന്ദു ആയിരുന്നു എങ്കിൽ പറഞ്ഞു തിരുത്താം ആയിരുന്നു.....
പക്ഷെ ആദി അവനോട് നേർക്ക് നേർ സംസാരിക്കാൻ അന്നത്തെ സ്കൂൾ ഇഷ്യൂവിന് ശേഷം ഭയമാണ്.....
ഒളിഞ്ഞു നിന്ന് എന്തെങ്കിലും പറയാം എന്നല്ലാതെ അവനെ നേരിടാനുള്ള കരുത്ത് എനിക്ക് ഇല്ലാ....
പക്ഷെ നന്ദുസ് അങ്ങനെയല്ല....
അവനോട് എന്തും പറയാം...
നൈസ് ഗയ് 😊

ചിന്തകൾ കൊണ്ട് തുലാഭാരം നടത്തികൊണ്ടിരിക്കെ എന്തോ വന്ന് പുറം വഴി വീണു....

എന്റെ മാതാവേ എന്താത്....??
ഭൂമി കുലുക്കോ??? 🙄
കോളേജ് കെട്ടിടം ഇടിഞ്ഞോ????

എന്ന് കരുതി തിരിഞ്ഞപ്പോ ദാണ്ടേ നില്കുന്നു....
കുരുപ്പുകൾ...
ഇത് ഭൂമി കുലുക്കം അല്ല ഭൂമി കുലുക്കിയാണ്.....

പതാ നഹി .........(മനസ്സിലായില്ലേടാ ഉവ്വേ )

ക്യാ ഹുവാ മേ ക്യാ ഹുവാ.....😁

എനിക്കെന്താ പറ്റിയെന്നു വച്ചാ നേരത്തെ നാം ഫോർമൂത്രികളുടെ കാര്യം മൊഴിഞ്ഞിരുന്നു....

ആ വഹകൾ ആണ് ഈ പിന്നിൽ നിന്ന്   ബാഗ് വച്ച് ആക്രമിച്ച തീവ്രവാദിനികൾ......
വൺ മിസ്സ്‌ മീൻകാരി കറുത്തമ്മ.....
നെക്സ്റ്റ് വൺ  മേരി ദിൽ.....
ദിലു....
രണ്ടും ദിൽ ഒക്കെ തന്നേ പക്ഷെ എന്റെ കർള് ആസിയാണ്....

അങ്ങനെ പറഞ്ഞില്ലെങ്കി ഓളെന്റെ ലിവർ ഇടിച്ച് കലക്കും....
അങ്ങനെ ഞങ്ങള് നാല് പേരും കൂടെ താത്വികമായ അവലോകനം തുടങ്ങി....

നന്ദുസ് ആണോ?????
അതോ ആദിയോ?????

അപ്പോഴാണ് കറുത്തമ്മ വഹ ഏക് സംശയം ആസ്ക്കിയത്....
അല്ലെടി ഈ നന്ദുസിന്റെ ഫുൾ നെയിം എന്താ?????

ഞാൻ വാ തുറക്കും മുന്നേ ആസി ചാടി വീണു...
നന്ദൻ അല്ലെ മേരികൊച്ചേ....
വാട്ട്‌ എ സില്ലി ക്യുസ്ടിയൻ  മൈ ഗേൾ....!!

കറുത്തമ്മേടെ  കവിളിൽ നുള്ളി കൊണ്ടാണ് ഈ ചോദ്യവും പറചിലും ഒക്കെ.....

ഒഞ്ഞു പോടീ അറിയില്ലെങ്കിലും ചുമ്മാ തട്ടി വിട്ടോളും...
അനന്തൻ എന്നോ മറ്റോ ആണ് കാർത്തു...(മഹി )

മഹി......
വിളിച്ചവൻ പറഞ്ഞത് എന്താ ഒന്നൂടെ പറഞ്ഞെ????(ദിലു )

"""ലോകം മുഴുവൻ ഞാനുണ്ട്.....
എന്നിൽ ലോകം മുഴുവൻ ഉണ്ട്....!!!!""

അനന്തൻ എന്നാൽ സർവ്വ വ്യാപി എന്നല്ലേ????(കറുത്തമ്മ )

അപ്പൊ നന്ദുസിനെയും സംശയിക്കണം മോളെ മഹി...!!!!(എഗൈൻ കറുത്തമ്മ )

കർത്താവേ ഇതാകെ അവിയൽ പരുവം ആയല്ലോ????(മഹി )

ട്യൂട്ടർ വന്നതും നാലും നാല് വശത്തേക്ക് ചിതറി തെറിച്ചു....
കലാമിസ്സിന് എന്താണോ ഇവത്തുങ്ങളെ ഒരുമിച്ച് കണ്ടാൽ വല്ലാത്ത ചൊറിച്ചിൽ ആണ്...
പ്യാവങ്ങൾ അതോണ്ട് സ്കൂളിലെ പോലെ അവര് വന്ന നാലും നാല് മൂലയിൽ സ്ഥാനം പിടിക്കും....

നാവിന്റെ ഗുണം.....

കൂട്ടത്തിൽ അവർക്ക് കുറച്ചെങ്കിലും താല്പര്യം ഉള്ളത് മഹിയോട് ആണ്....
ആ താല്പര്യം മഹിയോട് ആണോ എന്ന് ചോദിച്ചാൽ.....
അഡ്മിഷൻ ടൈമിൽ കണ്ട അപ്പനെ കണ്ടിട്ട് ആണെന്നും പറയാം....

എപ്പോഴും ചെറിയ കാര്യം ഊതിവീർപ്പിച്ച്  പേരെന്റ്സിനെ വിളിപ്പിക്കും....
അപ്പ പറന്നു വരും....
കല മിസ്സിന് ഒരു ദർശന സുഖം...!!!!
കാക്കയുടെ ഹങ്ക്റിയും മാറും പശുവിന്റെ ഇച്ചീനെസ്സും തീരും എന്ന ബനാന ടോക്ക് പോലെയാണ് കാര്യങ്ങൾ....

ഇനി അപ്പൻ കെട്ടി എന്നറിഞ്ഞ തള്ള എന്താക്കോ???😂

അങ്ങനെ കല മിസ്സ്‌   പഠിപ്പിച്ച് പതിനഞ്ചു മിനുട്ട് കഴിഞ്ഞില്ല അതിന് മുന്നേ ദിലുവിനെ തേടി ആള് വന്നു...

"""ദിൽന കമ്മ്യൂണിസ്റ്റ്‌ പാർട്ടി സ്ഥാപക ദിനം ആണ് ഇന്ന്.
തന്റെ വക ഒരു സോങ് വേണം....
വേറെ ആരൊക്കെ വേണം എന്ന് വച്ചാ സെലക്ട്‌ ആക്കി വച്ചോളു...."""

രാവിലത്തെ കോളേജ് ടോപ്പർ പഠിപ്പി പ്രേതം ആണ്....തുഷാര 😝
നമ്മുടെ ദിലു അടിപൊളിയായിട്ട് പാടും അതിന് വിളിക്കാൻ വന്നതാണ്....

കോളേജിൽ ബോയ്സ് ഇല്ലന്നെ ഉള്ളൂ...
Sfi,ksu പോരാട്ടം വേണ്ടുവോളം ഉണ്ട്...
ഇപ്പൊത്തെ കസേര ലോ ഇപ്പൊ വന്ന് പോയ പഠിപ്പിയ്ക്ക് സ്വന്തം അത് മാത്രല്ലട്ടൊ പുള്ളിക്കാരി sfi മെയിൻ ആളാണ്....

അവളെ  ആരെങ്കിലും കല്യാണം ആലോചിക്കുന്നോ????
മാറ്റെറിലേക്ക് വരണം മിച്ചറി...

ആ ദങ്ങനെ പറഞ്ഞുകൊണ്ട് അവള് പോയി...
പിന്നെ ക്ലാസ്സ്‌ മുഴുവൻ അത് തന്നെയായിരുന്നു ആഭ്യന്തര ചർച്ചാ വിഷയം....

ഇതെന്താ ചന്തയാണോ???
ഈശ്വരാ ഇത്രയും വാസ്ട് ആയ ക്ലാസ്സ്‌ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല....
കെജി പിള്ളേരെക്കാളും കഷ്ടമാണ് കെട്ടിക്കാൻ പ്രായമായ നിങ്ങൾ...

കല മിസ്സ്‌  തുള്ളൽ ഫീവർ വന്നത് പോലെ പറഞ്ഞിട്ട് കയ്യിലിരുന്ന ടെക്സ്റ്റ്‌ എടുത്ത്  ടീച്ചേർസ് ടേബിളിൽ ശക്തിയിൽ അടിച്ചു....


സ്ഥലം ജസ്റ്റ്‌ മാറി ബോർഡ്‌ തൂത്ത് വച്ച ഡസ്റ്ററിൽ.....
തേരി ഓഓഓ.... ഓ..... ഓ..... (ഫീൽ തെ തഗ് ബിജിഎം )

മിസ്സിന്റെ ബ്ലാക്ക് സാരിയിൽ ചോക്ക് പൌഡർ
വിസ്മയം തീർത്തു .....
ആരേ വാഹ്... താജ്...

നിങ്ങൾ ആ സുന്ദരദൃശ്യം കാണുന്നുണ്ടോ????😂😂😂

എവിടെ????

ഹാ ക്ലാസ്സിന്റെ ഒത്ത നടുവിൽ....!!!

അതേ അവിടെ തന്നെ... 😂

പിന്നെ ഒട്ടും അമാന്തിച്ചില്ല സ്പാർട്ടയിൽ തീ പിടിച്ചത് പോലെ ഒരു പോക്ക് ആയിരുന്നു ഡിപ്പാർട്മെന്റിലേക്ക്.

അവര് പോയതേ മഹിയൊക്കെ പോയത് പോലെ തന്നെ തിരികെ വന്നിരുന്നു.....

മഹിയുടെ അനോണിമസ് കാൾ ഒക്കെ കഴിഞ്ഞ് ദിലുവിന്റെ പാട്ട് ആയി ചർച്ചിക്കൽ സബ്ജെക്റ്റ്....

സഖാവ് കവിത ചൊല്ലാം എന്ന് ദിലു....
അറബിക്കഥയിലെ പാട്ട് പാടെടി എന്ന് ആസി....
ഭൂരിപക്ഷം സഖാവ് കൊണ്ട് പോയത് കൊണ്ട് ആസി ഇടഞ്ഞു....

ഇവള്  പാടണ്ട പക്ഷെ ഞാൻ പാടും....
ഹും എനിക്ക് പാടാൻ ആരുടെയും സഹായം വേണ്ട... 

നീ പാടെടി മുത്തേ....!!!(മഹി, കാർത്തു കോറസ് )

ഞാൻ പാടും....
പാടിക്കോ....
വോക്കെ........ 😁

ബ്ലഡ്‌ വീണ സോയിലിൽ
ലാർജ് ആയ ഫ്ലവർ ട്രീ....
പെയിനിൽ നിന്നും ഹൻഡ്രഡ് ഹൻഡ്രഡ് ഫ്‌ലോർസ് ആയി ഡൗണാകാവേ....
സീ ദാറ്റ്‌ ഡിയർ കോമറേഡ്സ്
വീ കംമ്ഡ് ദാറ്റ്‌ വേ...
തൗസണ്ടുകൾ ബ്ലഡ്‌ കൊണ്ട്
റോട്ട് ചെയ്ത വേർഡ്സുകൾ ...

ലാൽ സലാം.....
തുരുരുരു..... ലാൽ സലാം....

എങ്ങനെണ്ട് എങ്ങനെണ്ട് കൊള്ളാവോ????
എന്ന് ചോദിച്ചോണ്ട് ആസി തിരിഞ്ഞതും വാതിൽക്കൽ തുഷാര....

അയ്യോ പഠിപ്പി.....!!!
ഒരു കാറ്റ് മാത്രമേ വായിൽ നിന്ന് വന്നുള്ളൂ....

ഒന്നാമതെ ആസി ksu മെമ്പർ ആണ്...
രണ്ടാമത്  കല മിസ്സിന്റെയും
Sfi കോമറേഡ്സിന്റെയും ചത്രു...!!!
ഇതാ പറയുന്നേ വായിലെ ടങ്ക് വായിൽ കിടക്കണം എന്ന് അതെങ്ങനെ ബോൺ ഇല്ലാന്ന് വച്ച് വാ തുറന്ന് വച്ചേക്കുവല്ലേ....

തുഷാര കാറ്റ് പോലെ പാഞ്ഞ് ആസിക്ക് അടുത്തെത്തി....
നിന്നെയൊക്കെ അടുത്ത ഇലക്ഷന് എടുത്തോളാടി.... ഹും....

ഈ ഡയലോഗ് ഞ്യാൻ എവിടെയോ 🤔🤔
അ... അ.... കാവിലെ പാട്ട് മത്സരം...(മേരി ആത്മ )


അങ്ങനെ പൂരോം കഴിഞ്ഞു കൊടിയും ഇറങ്ങി...

സാരോല്ല പോട്ടെടി അവക്ക് വട്ടാ.. (ദിലു )

ഒന്ന് പോടീ കലാവാസനയെ പുച്ഛിക്കുന്ന മൂരാച്ചികൾ (ആസി വിത്ത്‌ ആഗ്രി )

ഇത് കലാവാസന എന്നല്ല കൊലാവാസന എന്ന് വേണം പറയാൻ....
ആ പാട്ടിനെ ലവള് കൊന്നു എന്നിട്ടാണ്..... (ലെ *ഞ്യാൻ )

അടുത്ത ഹൗർ  ശാലു മിസ്സ്‌ ആയിരുന്നു...
ഹിന്ദി....
ഞങ്ങടെ ചങ്കത്തി....
ക്ലാസ്സിലെ ഒരാളുപോലും മലയാളം ഇല്ലാ...
ഒക്കെ മിസ്സിന്റെ ഫാൻസ്‌ ആണ്...
പുള്ളിക്കാരിയുടെ സംസാരം ഹോ എന്തൊരു കുളിലാരിറ്റി ആണെന്ന് അറിയാമോ????

നമുക്ക് ഇഷ്ടമുള്ള രീതിയിൽ ക്ലാസ്സ്‌ എടുക്കും....
ക്ലാസ്സ്‌ ആണെന്ന് തോന്നില്ല..
ഫ്രീ പീരിയഡ് ചുമ്മാ സംസാരിച്ചിരിക്കും പോലെ തോന്നും..
അങ്ങനെ കേട്ടിരിക്കാൻ തോന്നും....
എന്നാ പഠിപ്പിക്കുന്നുണ്ട് താനും...
ഇന്ന് പിന്നെ വധം ആയിരുന്നു ആസിയ വധം 😂😂
എല്ലാം കൂടെ അവളെ വാരി കൊന്നു...
മിസ്സ്‌ മാത്രം കട്ട സപ്പോർട്ട് ഉണ്ട്....
അതിനും വേണം ഒരു കഴിവെന്ന്...
വയ്യ.... 🤣

അങ്ങനെ ഇന്റർവെൽ ടൈമ് ആഗയാ.....
ആഗയാ ആഗയാ.....തു ആഗയാ...
എല്ലാം കൂടെ ഉറക്കം തൂങ്ങി മരത്തിന്റെ ചോട്ടിലേക്ക്....
(വാട്ട്‌ ഐ മീൻ ഐല മീൻ ഉറക്കംതൂങ്ങി മരം
അല്ലാതെ നോട്ട് ചാള മീൻ പുള്ളേര് ഉറങ്ങി ഓക്കേ അണ്ടർ സ്റ്റാൻഡ് 😁)


ഉദ്ദേശ്യം സഖാവ് കവിത കേൾക്കൽ....
ആസിയെ വിളിച്ചിട്ട് അവള് വന്നില്ല...
ഞങൾ മൂന്നും പോയി....
ദിലുവും സെക്കന്റ് ഇയറിലെ ഏതോ രണ്ട് ചേച്ചിമാരും....

ആ കവിത ആരേലും ഒറ്റയ്ക്ക് പാടി കേക്കണേ ആയിരുന്നു സുഖം...
ഇത് എല്ലാം കൂടെ കൊളവാക്കി കളഞ്ഞു....

പോട്ട് പുല്ല് കൊറേ കഴിഞ്ഞതും ആസി ചിക്കി ചിരകി വരുന്നുണ്ട്....
വേറൊന്നും അല്ല അൽമാസ് കോഫി ഷോപ്പിലെ ഇക്ക മാത്രമാണ്  എയിം...
പുളിക്കാരനും ഇങ്ങോട് ഒരു  നോട്ടം ഉണ്ടെന്ന് കണ്ട് പിടിച്ചത് നോം ആണ്...

ആ നോട്ടം ഞാൻ കണ്ടേ....
അനുരാഗം നിന്നിൽ ഞാൻ കണ്ടേ.. 😂

പൊക്കം ഇല്ലാതെ വെളുത്ത് നല്ല ബബ്ലിയാണ്....
എനിക്ക് എപ്പോ കണ്ടാലും കെട്ടി പിടിക്കാനും കവിളിൽ കിള്ളാനും തോന്നും.....

അങ്ങനെ ഏക് ദിൻ അങ്ങനെ കിള്ളിയിട്ട് ബസ്സിൽ നിന്നും ഞാൻ ഓടി....

ആസി അല്ലെ മുതൽ അവള് ഓടിച്ചിട്ട് എന്നെ പിടിച്ചു...
എന്റെ കവിളിലും വലിച്ചു...
ഈക്വൽ ഈക്വൽ 😁

അത് കഴിഞ്ഞ് അവള് തിരിഞ്ഞതും ഞാനൊന്ന് ബാഗിൽ വലിച്ചു...
അവളൊന്ന് തെന്നി....

വീഴാൻ പോയ അവളെക്കാൾ സൗണ്ട് ഇട്ടത് ആയിക്ക ആയിരുന്നു...
അങ്ങനെ അവളുടെ മാവും പൂത്തു...

ഇനിയുള്ളത് ഞാനും കറുത്തമ്മയും ആണ്....
ദിലു ആൾറെഡി ബുക്ഡ് ആണ്...

ശെ നമ്മൾ എഗൈൻ ക്ലൈമ്പ് ഇൻ ടു ഫോറെസ്റ്റ്....
വാട്ട്‌ ഈസ്‌ ദിസ്‌....

ആസി പോയി ഗേറ്റിന്റെ അടുത്ത് നിന്നു...
ഇപ്പൊ പുള്ളി ചിരിക്കും....
അവള് തലതാഴ്ത്തി പോരും.....

ഒരു വർഷായി ഈ സംഗതി വാക്ക് ആയി തുടങ്ങിയിട്ട്.....
ഇതിലെ ഏറ്റവും സൂപ്പർ പാർട്ട്‌ എന്താണ് എന്ന് വച്ചാൽ പുള്ളിടെ പേര് പോലും ലവിടെ നമ്രശിരസ്കയായി മണ്ണിൽ തൊങ്ങിന് കളം വരയ്ക്കുന്ന മഹതിക്ക് അറിയില്ല.... 😂

ഇന്നത്തെ കോട്ട കഴിഞ്ഞു എഗൈൻ ക്ലാസ്സ്‌...ഉറക്കം... അടിയിടൽ കയ്യിട്ടു തിന്നൽ...
ക്യാന്റീനിൽ പോകൽ....
ആൻഡ് ലാസ്റ്റ്  കം ടു ഹോം....

ഞാൻ സ്റ്റോപ്പിൽ ഇറങ്ങി നടന്ന് തുടങ്ങി.....
കാർത്തുവും ദിലുവും പറഞ്ഞ കാര്യങ്ങൾ ആണ് മൈൻഡിൽ ഓടിക്കൊണ്ടിരുന്നത്....
നന്ദുസ് ആകാനും ആകാതിരിക്കാനും തതുല്യ ചാൻസ് ഉണ്ട്...

നോക്കാം ഇന്നത്തെ കാലൻ കോഴിയുടെ പ്രകടനം കണ്ടിട്ട് വേണം തീരുമാനിക്കാൻ.....

ഞാൻ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കാലൻ കോഴി അംഗവാലൊക്കെ വിടർത്തി ദാണ്ടേ  സിടൗട്ടിൽ....

ശോ പൊ കോഴി പോയി കൂട്ടിൽ കയറ്....
ഇവന്റെ കാലിലെ പ്ലാസ്റ്റർ എടുത്തോ???
കെട്ട് കാണുന്നില്ലല്ലോ...???
ഹേ....

നോക്കി നോക്കി വന്ന്  തട്ടി മറിഞ്ഞു വീഴാൻ പോയി....
ദാ വരുന്നു ഒരു ഹാന്റ് സഹായം...
ഞാൻ ജസ്റ്റ്‌ ഒന്ന് തട്ടി മാറ്റി...
ദാ പോണു അവൻ താഴേക്ക്....

ഈ മൊതലിനെ കുത്തി ചാരി വച്ചേക്കേർന്നോ????🤔🤔🤔

വീണപ്പോ പ്ലാസ്റ്റർ നന്നായിട്ട് കാണാം...
കീയ്യോന്ന് കൂവുന്നുണ്ട്...
ഇനി ഒടിഞ്ഞ കാല് വീണ്ടും ഒടിഞ്ഞു കാണോ???
കയ്യിലെ കെട്ട് അഴിച്ചത് ആയിരുന്നു....

കൂവുന്നത് കേട്ട്   ലവന്റെ അമ്മൂമ്മതള്ള   മതിലിന് മുകളിലൂടെ ഉളിഞ്ഞു നോക്കുന്നു.....

ഞാൻ പിന്നെ അവരെ കണ്ടാൽ സ്ഥായിഭാവം പുച്ഛം എടുത്തണിയും...

വീടിന്റെ ഉള്ളിൽ നിന്ന് ലവന്റെ അമ്മയും പെങ്ങളും....

യ്യോ കിന്ദു എന്നെ നോക്കി ചിരിക്കുന്നു....
ഇനി ചേട്ടനെ തള്ളി ഇട്ടെന്ന് കരുതി കാണോ????
അറുക്കും മുന്നേയുള്ള കൊലച്ചിരി ആണോ എന്തരോ??? 🤔

അവള്  വീണ് കിടക്കുന്ന ആദിമോന്റെ സൈഡിലൂടെ എനിക്കടുത്തേക്ക് നടക്കുന്നു....

ലവൻ ഇപ്പൊ പിടിക്കും എന്ന് കരുതി കൈയ് ഒന്ന് പൊക്കി കാണിച്ചു...
കിന്ദു എന്റടുക്കെ വന്നിട്ട് ഹൈ എന്ന്....


ഇതിപ്പോ എന്റെ പിരി പോയോ അതോ ഇവരുടെ മൊത്തത്തിൽ ഇളകിയോ????

(തുടരും....)

✍️❤️ഹഷാര❤️

ചളി കൂടുതൽ ആണെങ്കി പറയണേ..
കുറക്കാം...😁

 


will you marry me ❤️ 14

will you marry me ❤️ 14

4.7
2118

"""ഒന്നാം കിളി രണ്ടാം മൂന്നാം കിളി എണ്ണാതതിൽ ഏറെ കിളി....."''" ഇതെന്താപ്പോ എന്നൊന്നും ആസ്കണ്ട നോം അതിലേക്ക് ആണ് ആഗമിക്കുന്നത്.... ലോ പെണ്ണ് വന്നിട്ട് ടു വീക്ക്സ് തികഞ്ഞിരിക്കുന്നു.... ഇന്നേവരെ എന്നെ ഒന്ന് വീക്കണം എന്ന രീതിയിൽ അല്ലാതെ നോക്കാത്ത ലവള് പെട്ടെന്ന് ഒരു ഈവെനിംഗ് വന്ന്   ഹൈ പറഞ്ഞാൽ പിന്നെ.....പിന്നെ കണ്ണ് തള്ളുലെ 😳 ഒരു കിളി മാത്രല്ല എണ്ണാൻ പറ്റാത്തത്ര കിളി പാറിപോയിലെങ്കിലേ വണ്ടർ ഉള്ളൂ.... ഡോണ്ട് പ്ലേ ഗേൾ... ഡോണ്ട് പ്ലേ.... അപ്പോ ദാ അവളെന്നെ ഇറുകെ പുണരുന്നു.... ഞെക്കി കൊല്ലാൻ വല്ലതും....😬 ഹേയ് എല്ലാരും ഉണ്ടല്ലോ... കൊന്നാൽ ഇവള് ജയിലിൽ പോകും....!!!