Aksharathalukal

ധീരവ് (5)

🖤ധീരവ് 🖤    ഭാഗം :5
 
ഒരു ഞെട്ടലോടെ ദെച്ചു അവരിൽ നിന്ന് അകന്ന് മുന്നോട്ട് യാന്ത്രികമായി നടന്നു. ചുവരിൽ ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിൽക്കുന്ന മാല ഇട്ട ഫോട്ടോ കണ്ടതും അവളിൽ തേങ്ങലുകൾ ഉയർന്നു പൊങ്ങി....
""അച്ചേ........"""ഒരു ഭ്രാന്തിയെ പോലെ അവൾ ഫോട്ടോ പിടിച് ആർത്തു കരഞ്ഞു.. എന്തോ ഓർത്തപോലെയവൾ ധീരവിന്റ അടുത്തേക് പാഞ്ഞെത്തി ഷേർട്ടിന് കുത്തി പിടിച്ചു...
 
""എന്താ... പറ്റിയെ... ന്റെ അച്ഛനും അമ്മയ്ക്കും എന്താ പറ്റിയെ.... പറ പറയാൻ..."""ഉയർന്നു പൊങ്ങുന്ന ശ്വാസത്തിലും അവൾ ആർത്തു വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു....
ധീരവ് അവളെ ഒന്ന് തുറിച്ചു നോക്കി...
അവളെ കൈകളെ ബലത്തോടെ പിടിച് മാറ്റി കരണം നോക്കി ഒന്ന് പൊട്ടിച്ചു....
 
പെട്ടന്ന് കിട്ടിയ അടിയുടെ  ആഗാതത്തിൽ ദെച്ചു പുറകിലേക്ക് ഒന്ന് വെച്ചു പോയി... വല്യമ്മയുടെ കണ്ണീര് ഒഴുകി കൊണ്ടിരുന്നു.. അല്ലുവും ദീർഷകും ഒന്നും മിണ്ടിയില്ല...
 
"""എന്താഡീ... ഞാൻ 😡😡നിനക്ക് പറഞ്ഞ് തരേണ്ടത്... ഹേ...😡
കൂട്ടുകാരിയെയും അവളെ കുടുംബത്തെയും കൊന്ന് തള്ളിയവരോട് നീ പ്രതികാരം ചെയ്യാൻ ഇറങ്ങിയപ്പോ... സ്വന്തം മോളുടെ അവസ്ഥ കണ്ട് നെഞ്ച് നീറി കഴിഞ്ഞ ഇവരുടെ കാര്യമാണോ... നിനക്ക് അറിയേണ്ടത്.... ഹേ....😡
 
ആണെങ്കിൽ പറയാം.... അന്ന് നീ ഒരുത്തനെ കുത്തി മലർത്തി പോയതിന്റെ പിറ്റേ ദിവസം... നിന്നെ കാണണം എന്ന് വാശി പിടിച് രാത്രിയ്ക്ക് രാത്രി ഇവിടെനിന്ന് ഇറങ്ങി തിരിച്ച നിന്റെ അച്ഛനും അമ്മയും.... രാവിലെ കാണുന്നത്... വെള്ളപുതപ്പിച്ച മൃതശരീരങ്ങളായാണ്....
ആക്‌സിഡന്റ് ആണോ അതോ കരുതി കൂട്ടി അവര് ചെയ്ത് ആണോ എന്ന് പോലും അറിയില്ല....
അല്ലേലും നിനക്ക് അത് അറിയേണ്ട കാര്യമൊന്നും ഇല്ലല്ലോ... സ്വന്തം ഇഷ്ട്ടതിന് തുള്ളി ചാടി പുറപ്പെട്ടതല്ലേ....
അപ്പൊ... ജീവന് തുല്യം സ്നേഹിക്കുന്നവരെ നോക്കാൻ എവിടെന്നാ സമയം 😡....""""
 
അവനിൽ നിന്ന് വന്ന ഓരോ വാക്കുക്കളും ദെച്ചുനെ വല്ലാതെ തളർത്തിയിരുന്നു ഒരു താങ്ങ് എന്നപോലെയവൾ തൂണിൽ ചാരി നിലത്തേക് തേങ്ങലോടെ ഊർന്നു വീണു...
 
""അതിന്റെ ശേഷം കണ്ണൻ ഇവിടെ നിക്കാറെ ഇല്ല... ഇടയ്ക്ക് ഒക്കെ വരും.. നിന്റെ റൂമില് പോയി നിങ്ങടെ മൂന്നാളെയും ഫോട്ടോ പിടിച് ഒരുപാട് കരയും... വേദനയുടെ ശമനം കൂടുബോ... അവൻ പോവും.... അതായി ശീലം."""വല്യമ്മ അവളെ അടുത്ത് ഇരുന്ന് കണ്ണീര് വാർത്തു കൊണ്ട് പറഞ്ഞു.
ഒരുവേള അവളെ ഉള്ളിൽ കുറ്റബോധങ്ങൾ കുമിഞ്ഞു കൂടി...
 
ഒന്നും അറിയാത്ത പാവം അച്ഛനും അമ്മയുo... പിന്നെ തന്റെ ജീവനായ കണ്ണനും.... എല്ലാം അവളിൽ തന്നെ നിറഞ്ഞു നിന്നു... ഒരിക്കൽ പോലും താൻ അവരെ ഒന്നും മനസ്സിലാക്കിയിരുന്നില്ല അല്ലെങ്കിൽ ഓർത്തിരുന്നില്ല...
 
എത്ര നേരം അവിടെ ഇരുന്നന്ന് അവർക്ക് അറിയില്ല... നേരത്തിന്റ വേഗത അവളിൽ ദുഃഖങ്ങളുടെ കനലുകൾ നിറച്ചു...
 
""ഞങ്ങള് ഇറങ്ങാ.......""ഒരുപാട് നേരത്തിന് ശേഷം ധീരവ് അതും പറഞ്ഞ് എഴുന്നേറ്റു എന്നാൽ ദെച്ചുവിൽ പോകണം എന്ന ഭാവമില്ലായിരുന്നു... ഒരു ധിക്കിലേക് ദൃഷ്ടി ഊന്നി കൊണ്ടവൾ അതെ ഇരുപ്പ് ഇരുന്നു.
 
""ദെച്ചു വാ... പോവാ...""അല്ലു അടുത്ത് ചെന്ന് വിളിച്ചതും ഞെട്ടലോടെ അവൾ കണ്ണുകൾ വെട്ടിച്ചു.
 
""ഞാ... ഞാൻ ഇല്ല അല്ലു... നിങ്ങള് പൊക്കോ....""വീണ്ടും പതിഞ്ഞശബ്ദത്തിൽ അവൾ പറഞ്ഞതും ധീരവിന് അവന്റെ ക്ഷമ നശിച്ചിരുന്നു.... പിന്നെ ഒന്നും നോക്കീല..... നല്ല കട്ടകലിപ്പിൽ അവളെ അങ്ങ് എടുത്ത് പൊക്കി വണ്ടിയിൽ കൊണ്ടേ ഇരുത്തി...
""നേരത്തെ കഴിഞ്ഞ മൂന്നാലു മണിക്കൂർ മുന്നേ നീ എന്റെ ഭാര്യ ആയതാ... അതായത്... ഇനി മുതൽ നിന്നിൽ എനിക്കുള്ള അവകാശം വേറെ ആർക്കും ഇല്ലന്ന് സാരം... അതുകൊണ്ട് പൊന്ന് മോള് അതികം വിളച്ചില് എടുക്കാതെ അടങ്ങി ഒതുങ്ങി നിന്നാൽ ന്നന്ന്......
അല്ലെങ്കിൽ.....
പണ്ടത്തെ പോലെ ശാന്തതയോടെ എല്ലാം ഓതി നടന്നവല്ല ഇപ്പോ.... ഓർത്താ... നിനക്ക് കൊള്ളാ...."""
 
ഒരു താക്കീത്തോടെ അവൻ അതും പറഞ്ഞ് ഡ്രൈവിങ് സീറ്റിൽ കയറി പുറത്ത് അന്തംവിട്ട് നിൽക്കുന്നവരെ നോക്കി കയറാൻ ആഗ്യം കാണിച് വല്യമ്മയെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു... അവര് രണ്ട് കൈ കൊണ്ടും തലയിൽ അനുഗ്രഹം കൊടുക്കുന്നത് പോലെ കാണിച് ഒന്ന് പുഞ്ചിരിച്ചു.
അവരെ കാർ ആ വീട് വിട്ട് അകലുന്നതും നോക്കി അവർ അവിടെ തന്നെ ഇരുന്നു..
പിന്നെ അകത്തേക്ക് പോയി ഒരു ഇരുട്ട് മുറിയിലെക്ക്‌ കയറി...
""ദെച്ചുട്ടി പോയിലെ...""അകത്ത് ഇരിക്കുന്ന മനുഷ്യരൂപം അവരോട് ആയി ചോദിച്ചു..
""മ്മ്...,ഞാൻ ഭക്ഷണം എടുക്കാം...""വല്യമ്മ അടുക്കളയിലേക്ക് പോയതും വീലചെയറിൽ ഇരിക്കുന്ന ആ രൂപം ജനൽ വാതിൽക്കൽ പോയി നിന്നു പ്രകാശം ഉള്ളിലേക്കു കടത്തി വിട്ടു.
അന്നത്തെ ആക്‌സിഡന്റ്ന് ശേഷം അരയ്ക് താഴെക്ക്‌ ചലനശേഷി നഷ്ട്ടപെട്ട് വീൽച്ചേയറിൽ കഴിയുന്ന ഒരു ജന്മം...
ദെച്ചുന്റെ വല്യചൻ.
 
**************$®
 
രാത്രിയുടെ ഇരുട്ടിനെ നോക്കി...മൗനത്തെ കൂട്ട് വിളിചിരിക്കുകയാണ് ദെച്ചു.... ഒരുവേള അച്ഛന്റെയും അമ്മയുടെയും മുഖങ്ങൾ ഓർത്തത്തതും ആർത്തു കരയാൻ തോന്നി പോയി... പക്ഷേ ശബ്ദം ഒരിറ്റ് പോലെ പുറത്ത് വന്നില്ല... എന്നാൽ കണ്ണീര് കവിളിനെ നനയിച്ചു.
 
അടുത്ത് ആരുടെയോ സാമിപ്യം അറിഞ്ഞതും അവൾ മിഴികൾ തുറന്ന് നോക്കി... തന്നെ പോലെ മാനത്തു കണ്ണു നട്ട് ഇരിക്കുന്ന ധീരവിനെ കണ്ടതും അവളിൽ എവിടെയോ ഒരു നോവ് ഉണർന്നു...
**ഒരുമിച് ജീവിക്കാൻ കൊതിച്ചത്... ആശ,
നിന്നിൽ നിന്ന് അകലാൻ കഴിയില്ലന്ന് അറിഞ്ഞത്... വേദന...,
ഒരിക്കലും ചേരരുത് എന്ന് കരുതിയത്.. എന്റെ സ്വാർത്ഥത..., നിനക്കായി ഒരുവൾ വിധിക്കപ്പെട്ടു കാണും... എന്ന് ചിന്തിച്ചത്...
നിന്നോടുള്ള ആത്മാർത്ഥ പ്രണയം..,
 
പക്ഷെ... ഇവയെല്ലാം മറിതള്ളി കൊണ്ട്... നീ എന്നിൽ എത്തിചേർന്നത്...**വിധി **അല്ലാ... അതാണ് നിയോഗം.....**
 
അടുത്ത് ഇരുന്നിട്ടും ദെച്ചുന്റെ അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ ധീരവ് അവളെ മുഖത്തേക് ഒന്ന് നോക്കി തന്നെ നോക്കി എന്തോ ചിന്തിച് കൂട്ടുന്നവളെ കണ്ടതും കൈ കൊണ്ട് ഒന്ന് മുന്നിൽ വീശി നോക്കി... പെട്ടന്നവൾ കണ്ണ് വേറെ എങ്ങോ.. പയ്പ്പിച്ചു.
 
അത് അവനിൽ ഒരു പുഞ്ചിരി വിരിച്ചിരുന്നുവോ.....?
 
""ഭക്ഷണം ഒന്നും കഴിക്കേണ്ടേ....""മൂകതയെ കീറി മുറിച്ചു കൊണ്ട് അവൻ ചോദിച്ചതും അവൾ വേണ്ടന്ന് തലയാട്ടി.
 
""എന്നെ എന്റെ വീട്ടിൽ കൊണ്ടേ ആകോ...""അവളിൽ നിന്ന് അങ്ങനെ ഒരു ചോദ്യം അവൻ അറിഞ്ഞിരുന്നത് കൊണ്ട്.. വല്യ ഞെട്ടലൊന്നും വന്നില്ല...
 
""എന്തിന് """ദേഷ്യവും മൂറച്ചയും ഉണ്ടായിരുന്നു ആ വാക്കിന്...
 
""എന്നെ... എന്നെ ആർക്കും ഇഷ്ട്ടാവില്ല... ഞാ.. ഞാൻ എന്റെ വീട്ടിൽ നിന്നോളാ... ഒരു കൊലപാതകിയായ... മരുമോളെ കിട്ടാൻ നിങ്ങളെ അമ്മയും അച്ഛനും ഒരു തെറ്റും ചെയ്തിട്ടില്ല... മാത്രവുമല്ല ഞാൻ നിങ്ങൾക്ക്‌ ഒട്ടും ചേരില്ല...
എന്നെ എന്റെ വീട്ടിൽ കൊണ്ടേ ആക്കിയെക്ക്.... പ്ലീസ്...""
വീണ്ടും നിശബ്ദത നിറഞ്ഞു....
 
"""കണ്ണാ.... കഴിക്കാൻ... വാ... മോളെയും വിളിച്ചോ.....""
 
താഴെനിന്ന് അമ്മ വിളിച്ചതും ധീരവ് അവളെ നോക്കി വരാൻ പറഞ്ഞു... താഴെക്ക്‌ വിട്ടു. അവനിൽ നിന്ന് വന്ന മൗനം അവളെ കൂടുതൽ തളർത്തി...
 
അപ്പോൾ എന്നെ ഇഷ്ട്ടമുണ്ടായിട്ട് കെട്ടിയത് അല്ലെ...?? മതി എല്ലാം അവസാനിപ്പിക്കണം... ഞാൻ കാരണം ഇനി ആരും നരകിക്കരുത്.... എന്റെ തെറ്റിനാൽ ഇല്ലാത്തയ വല്യമ്മയുടെ ജീവിതത്തിൽ ഒരു കൂട്ടായി ഇനി ഉള്ള കാലം ജീവിക്കണം... പിന്നെ കണ്ണൻ (അവളെ bro ആണ് ട്ടോ ) അവൻ ഇനി വരുബോൾ എങ്ങും വിടാതെ കൂടെ നിർത്തണം.... പക്ഷെ അവന് എന്നോട് ദേഷ്യം കാണോ....എന്നെ വെറുത് കാണോ...
 
അങ്ങനെ ഓരോ ആലോചനകളാൽ അവൾ താഴെ എത്തി....
അവര് എല്ലാരും ഇരിക്കുന്ന തിരക്കിൽ ആയിരുന്നു... മാറി നിൽക്കുന്ന ദെച്ചുനെ കണ്ട് അമ്മ അവളെ കസേരയിൽ പിടിച് ഇരുത്തി.. ഭക്ഷണം വിളമ്പൽ തുടങ്ങി...
കൂടെ അല്ലുവും ഉണ്ട്.
 
ദെച്ചു ചുറ്റുമോന്ന് കണ്ണോടിച്ചു.അച്ഛൻ, അമ്മ, നന്ദുവേട്ടൻ, ആതു മോള് (ദീർഷക് &അല്ലുസ് മോള് )പിന്നെ ഒരു പതിനെട്ടു പതിനേഴു പ്രായം തോന്നിക്കുന്ന കുട്ടി അവള് തന്നെ തന്നെ ശ്രെദ്ധിക്കുകയാണെന്ന് കണ്ടതും ഒരുവേള അവളിൽ തന്നെ ദൃഷ്ടിനിന്നു പെടുന്നനെ ആ കുട്ടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞതും ദെച്ചു കണ്ണുകൾ താഴ്ത്തി.
 
ഇതെല്ലാം ധീരവ് വീക്ഷിക്കുന്നുണ്ടായിരുന്നു.
""മോള് കഴിക്കുന്നില്ലേ....""അമ്മ അവളെ പത്രത്തിലേക്ക് നോക്കി കൊണ്ട് ചോദിച്ചതും അവള് ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.....പക്ഷെ അത് പാടെ പരാജയപെട്ടു... അത് കണ്ടതും അവളെ പ്ലെയ്റ്റ് എടുത്ത് അമ്മ കയ്യിൽ വെച്ച് അവൾക് വാരി കൊടുത്തു... ആദ്യമോന്ന് ഞെട്ടിയെങ്കിലും അമ്മ വീണ്ടും കഴിക്ക് എന്ന് കാണിച്ചതും നിറഞ്ഞു തുളുമ്പി നിൽക്കുന്ന കണ്ണീരോടെ അവൾ കഴിക്കാൻ തുടങ്ങി.
ചുറ്റുമുള്ളവരെല്ലാം അത് നിറഞ്ഞ സന്തോഷത്തോടെ കണ്ടു.
 
""എന്തായാലും ഇന്നും കൂടിയേ ഇതൊക്കെ ഉണ്ടാവൂ... അതുകൊണ്ട് മുഴുവനും കഴിയ്ക്ക്...""ധീരവ് അതും പറഞ്ഞ് ദെച്ചുനെ ഒന്ന് നോക്കി കഴിക്കാൻ തുടങ്ങി ബാക്കിയുള്ളോരൊക്കെ ഒരു സംശയഭാവത്തിൽ അവനെയും ദെച്ചുനെയും മാറി മാറി നോക്കുന്നുണ്ട്.
 
""അത് എന്താ കണ്ണാ... നീ അങ്ങനെ പറഞ്ഞത്... മോള് ഇനി മുതൽ ഇവിടെ തന്നെയല്ലേ നിക്കണേ... എന്നിട്ട് എന്താ ഇന്നും കൂടി എന്നൊരു സംസാരം...""അമ്മ തന്റെ സംശയം പ്രകടിപ്പിച്ചതും ബാക്കി പേരും അത് ശരി വെച്ചു....
 
""അത് നമ്മള് മാത്രം വിചാരിച്ചാൽ പോരല്ലോ അമ്മേ.... അവളും കൂടെ വിചാരിക്കേണ്ടേ...""ദെച്ചുനെ നോക്കി അവൻ പറഞ്ഞതും അവളൊന്ന് കണ്ണുരുട്ടി. അതോടെ എല്ലാരുടെയും നോട്ടം അവളിലേക്കായി....
ചിരിക്കണോ കരയണോ... എന്നറിയാതെ ദെച്ചു എല്ലാരേയും ഒന്ന് നോക്കി... ധീരവ് അവളെ മുഖതിന്റെ എക്സ്പ്രഷൻ കണ്ട് 
ധീരവ് ചിരി കടിച് പിടിച് നിൽക്കാ...
അതിന്റെ ഇടയിൽ അവനെ നോക്കി പേടിപ്പിക്കാനും ദെച്ചു മറന്നില്ല.
 
""മോൾക് ഇവിടെ നിൽക്കുന്നതിൽ എന്താ പ്രശ്നം....-അമ്മ ""
 
""അതെ... എന്താ പ്രശ്നം...-അച്ഛൻ ""
 
""അതേനെ... എന്താ പ്രശ്നം...-നന്ദു  ""
 
അമ്മ നന്ദുനെ നോക്കി കണ്ണുരുട്ടിയതും അവൻ ഒന്ന് ഇളിച്ചു കൊടുത്തു.
 
എന്താ പറയേണ്ടത് എന്ന് അറിയാതെ ദെച്ചു മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു... അവള് പറയുന്നതും ചെവി ഓർത്ത് ഇരിക്ക്യ എല്ലാവരും.
 
""അത്.... പിന്നെ.. ആന്റി..."""
 
""ആന്റി അല്ല അമ്മ... ഇനി പറ ""
 
ദെച്ചു പറയുന്നതിന്റെ ഇടയിൽ തിരുത്തി കൊണ്ട് വൈതു വീണ്ടും പറയാൻ പറഞ്ഞു.
 
""അമ്മ..... അത് പിന്നെ വല്യമ്മ ഒറ്റയ്ക്ക് അല്ലെ... അപ്പോ.. ഞാൻ അവിടെ..."""
 
വിക്കി വിക്കി അവൾ പറഞ്ഞു പൂർത്തിയാക്കി കൊണ്ട് ചുറ്റും ഒന്ന് നോക്കി.
""മോളേ... വല്യമ്മ അവിടെ ഒറ്റയ്ക്ക് ഒന്നും അല്ലല്ലോ... വല്യച്ഛൻ ഇല്ലേ... പിന്നെ സഹായതിന് നീ പോയെ പിന്നെ ഇവൻ തന്നെയാ... അവിടെ പോയി കാര്യങ്ങൾ നോക്കിയിരുന്നത്... ഇനിമുതലും അതിനൊരു മാറ്റവും കാണില്ല... പിന്നെ കല്യാണം കഴിഞ്ഞപെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ അല്ലെ നിൽക്കാ....""അമ്മ അവളെ പറഞ്ഞു മനസ്സിലാക്കി കോടുക്കുന്നുണ്ടെങ്കിലും എന്തോ... അവൾക് അത് അംഗീകരിക്കാൻ കഴിയാത പോലെ.
 
""മോൾക് അത്യാവശ്യം സമയം വേണ്ടിവരും എല്ലതും ഒന്ന് അംഗീകരിക്കാൻ... അത് വരെ മോളേ ഒറ്റപെടുത്താൻ ഞങ്ങൾക് കഴിയില്ല... അതുകൊണ്ട് അമ്മയുടെ വാക്കിന് വില കല്പ്പിക്കുന്നുണ്ടെങ്കിൽ ഇനിയുള്ള കാലം മോള് ഇവിടെ നിൽക്കണം... അതാണ് ഞങ്ങളുടെ എല്ലാരുടെയും ആഗ്രഹം..."""
അത്രയും പറഞ്ഞ് ചോറ് വാരി കൊടുത്തു കൊണ്ടിരുന്നു.
 
""ഇനി ഇവനാണോ... ദെച്ചുന്റെ പ്രശ്നം 🤔""ധീരവിനെ ചൂണ്ടി കൊണ്ട് നന്ദു ചോദിച്ചതും ധീരവ് അവനെ നോക്കി പല്ല് കടിച്ചു...
""വല്യേട്ടനെക്കാളും ബെസ്റ്റാ.. കുഞ്ഞേട്ടൻ..""അമ്മു ഭക്ഷണം കഴിക്കുന്നതിന്റ ഇടയിൽ അവന് നേരെ ഒന്ന് കൊത്തി.
 
""നിന്നോട് ഇതിൽ അഭിപ്രായം പറയാൻ പറഞ്ഞോ... കുട്ടിത്തെവാങ്കെ...😠-നന്ദു ""
 
""എന്നോട് പറഞ്ഞില്ലേലും പറയും..... മണ്ടൻ വല്യേട്ടാ...-അമ്മു ""
 
""പോത്ത് പോലെ വളർന്നില്ലേ... ചോട്ടാമുബൈയെ....😤... ഒന്ന് നന്നായി കൂടെ...-നന്ദു """
 
""ഒരു കൊച് ആയിലെഡാ... എന്നിട്ട് നീ നന്നായോ...-ഇദ്രൻ """
 
(ഈ old man നെ ഞാൻ 😬-നന്ദുസ് ആത്മ )
 
അത് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു... അല്ലുനെ നോക്കി നന്ദു കണ്ണുരുട്ടിയതും.. സുച് ഇട്ടപോലെ അവളെ ചിരി നിന്നു... എല്ലാവരും നിർത്തിട്ടും ഒരാള് മാത്രം ഭയങ്കര ചിരി ആയിരുന്നു.. നമ്മളെ അമ്മു.
 
""എന്റെ ഭഗവാനെ... വല്യച്ഛനും വല്യമ്മയ്ക്കും പൊക്കുബോൾ ഇതിനെ അങ്ങ് കൊണ്ട് പോയ്‌ കൂടായിരുന്നോ...""നന്ദു ഒന്ന് ആത്മഗിച്ചതും അമ്മു അവനെ ഒന്ന് കൂർപ്പിച് നോക്കി.
 
[ദേവനും മായയും ഇപ്പോൾ അമേരിക്കയിൽ ആണ് നിൽക്കുന്നത്.. അവിടെ അവളെ അച്ഛന്റെ അടുത്ത്... പൊന്നു പിന്നെ കല്യാണം കഴിഞ്ഞു പോയി.
ദേവനും മായയും ഇങ്ങോട്ട് വരാറോക്കെ ഉണ്ട്. അമ്മു പിന്നെ ഇവിടെ തന്നെ പഠിക്കാൻ നിന്നു ഇപ്പോൾ പ്ലസ്‌ two കഴിയാറായി.]
 
 
""നിന്നെ സഹിക്കുന്നതിനെക്കാൾ നല്ലതാ.. അവളെ നോക്കാൻ...""ഇദ്രൻ വീണ്ടും ഗോൾ അടിച്ചതും.. അമ്മു നന്ദുനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു...
നന്ദു ഇദ്രനെ നോക്കി പല്ല് നേരിച് ഭക്ഷണതിനോട് അതിന്റെ ദേഷ്യം തീർത്തു.
 
ദെച്ചു അതൊക്കെ കാണുബോൾ അറിയാതെ ഒന്ന് ചിരിച്ചു പോവും കാരണം അവളെ വീട്ടിലും അങ്ങനെ ആയിരുന്നു...
ധീരവ് അവളെ ഒന്ന് നോക്കി... എഴുന്നേറ്റു പോയി.
 
""ദെച്ചു മോൾക് ഒരു കാര്യം അറിയോ...""
ഇദ്രൻ അവളോട് ആയി ചോദിച്ചതും എല്ലാവരും അത് എന്താ എന്ന് കേൾക്കാൻ നിന്നു... ധീരവ് ആ നേരം റൂമിലേക്ക് പോയിരുന്നു...
ദെച്ചു ഇല്ലന്ന് തലയാട്ടിയതും... ഇദ്രൻ ഒന്ന് ചിരിച്ചു.
 
""ഇവൾടെ വയറ്റിൽ ഇവൻമ്മാര് ഉണ്ടന്ന് അറിഞ്ഞ സമയത് ഞാൻ വിചാരിച്ചത് മോൾ ആവുമെന്നാ... ഇവൾക്ക്‌ അന്നെ ഉണ്ടായിരുന്നു.. ആൺക്കുട്ടി മതി എന്ന വർത്താനം... പക്ഷെ എന്ത് ചെയ്യാൻ... എന്റെ ആഗ്രഹം പോലെ ഒരു മോള് ആവേണ്ട സ്ഥാനത് ഇവൻമ്മാരെ രണ്ടും എനിക്ക് കിട്ടി... അതും സ്വഭാവം ഉള്ളത്ങ്ങളെ...
ഒരുത്തൻ കലിപൂണ്ടാൽ പിന്നെ പറയേണ്ട... അടുത്തുള്ള സാധനങ്ങളുടെ കാര്യത്തിൽ തീരുമാനമായി... ഒരുത്തൻ പിന്നെ ഇവളെ ബുദ്ധിയാ.. കിട്ടിയത്.. ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് മണ്ടതരമേ.. വാ തുറന്നാൽ വരൂ... അതാണ് ഈ ഇരിക്കുന്ന നന്ദു...."""നല്ല ലാവിഷ് ആയി കഥ കേട്ടിരുന്ന നന്ദു പെട്ടന്ന് അവസാനം അവന്റെ പേര് പറഞ്ഞത് കേട്ടതും കണ്ണുരുട്ടി ഒന്ന് നോക്കി...
അപ്പോ... ഉണ്ട് ഒരാള് ഭയങ്കര ചിരി.. നമ്മളെ സ്വന്തം അല്ലു.... പെണ്ണിന്റ ചിരി കണ്ടതും നന്ദു അവളെ നോക്കി നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന് കണ്ണ് കൊണ്ട് കാണിച്ചതും അവൾ എങ്ങനെ ഒക്കെയോ.. ചിരി പിടിച് നിർത്തി... അവളെ ഒപ്പം ചേർന്ന് പണ്ടേ നമ്മളെ അമ്മു ഉണ്ടായൊണ്ടും അവളോട് ഒന്നും കാണിച്ചിട്ട് കാര്യമില്ലാതൊണ്ടും... നന്ദു പ്രതേകിച് ഒന്നും ചെയ്തില്ല.
 
 
ഇതിന്റെ ഇടയിൽ ഒക്കെ ദെച്ചു മനസ്സിനെ ഒരുപാട് തണുപ്പ് ഏകിയിരുന്നു.അവരിലെ ഓരോ സാമിപ്യവും അവളെ കൂടുതൽ കുളിർമ നൽകിയിരുന്നു.
 
തുടരും.......😌