Aksharathalukal

മഴയുടെ നാദമായ്....💓 - 5

മഴയുടെ നാദമായ്....💓

PART 5



കാലത്ത് ആദ്യം ഉണർന്നത് ഹരി ആയിരുന്നു...തന്നോട് ചേർന്ന് ഉറങ്ങുന്ന ചിന്നുവിനേ തന്നെ അവൻ ഇമവെട്ടാതെ നോക്കി...
അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ച് അവൻ അവളെ കുറച്ച് നീക്കി കിടത്തി ഫ്രഷ് ആകാൻ കയറി...

കുളിച്ച് ഇറങ്ങി അവൻ താഴേക്ക് ഇറങ്ങി...അവനെ കണ്ടതും ശ്രീ അമ്മ ചിന്നുവിന ചോദിച്ചു...

അവള് ഉറങ്ങുകയ...

ഞാൻ ചെന്ന് വിളിക്കാം മോനെ...

വേണ്ട അമ്മെ ഇന്നലെ കാലത്തെ എഴുനേറ്റത് ആയിരിക്കില്ലെ......അതുകൊണ്ട് ഉറങ്ങിക്കൊട്ടെ...

എന്നാലും...

ഒരു എന്നാലും ഇല്ല എൻ്റെ ശ്രീദേവിയെ... നീ വാ എന്നും പറഞ്ഞു സാവിത്രി അവരെ കൂട്ടി അടുക്കളയിലേക്ക് പോയി...

കുറച്ച് കഴിന് കരഞ്ഞു കൊണ്ട് ചിന്നു താഴേക്ക് വന്നു...

എന്ത് പറ്റി ചിന്നുട്ടയേ... നീ എന്തിനാ കരയണെ...ഹരി ആവലാതിയോടെ ചോദിച്ചു... അപ്പോഴേക്കും അവള് അവൻ്റെ ശരീരത്തിൽ പറ്റി ചേർന്ന് നിന്നു...

മീശക്കാരൻ എന്നെ ഒറ്റക്ക് ആക്കി വന്നിലെ ചിന്നു പേടിച്ച് പോയി...
ചുണ്ട് വിധുംബി അവള് എങ്ങൽ അടിച്ചു....

അവളുടെ മുഖം കയ്യിൽ ആകി അവൻ അവളുടെ നിറഞ്ഞു തൂവിയ കണ്ണുകൾ തുടച്ചു കൊടുത്ത്...

അതിനാനോ ചിന്നു കരഞ്ഞെ...ഇനി ചിന്നുനെ ഒറ്റക്ക് അക്കുലാട്ടോ...ഇനി എൻ്റെ ചിന്നുട്ടി കരയാണ്ടാട്ടോ...
അവൻ അവളെ ആശ്വസിപ്പിച്ചു....

അവള് തല ആട്ടി സമ്മതിച്ചു... 

അവനിൽ നിന്നും അകന്ന് അവള് അമ്മമാരുടെ അടുത്തേക്ക് പോയി...

എല്ലാവരും പിന്നെ ഒന്നിച്ച് ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ച്......

കുറച്ച് കഴിഞ്ഞതും ചിന്നു അക്കുൻ്റെ അരികിൽ ചെന്ന്....

അക്കു വായോ നമ്മക് കണ്ണ് പൊത്തി കളിക്കലോ....മീശക്കാരൻ വരും അല്ലേ...അവള് ഹരിയോട് ചോദിച്ചു....

വരാലോ....... വാ കളിക്കാം...
ആദ്യം ആര് പോത്തും...

ആദ്യം ചിന്നു പൊത്തണം...എന്നിട്ട് ഞങ്ങളെ പിടിക്കാൻ വാ... 

ഇല്ലാ...ചിന്നു എണ്ണട്ടെ എന്നിട്ട് ആരാ കാക്ക എന്ന് നോക്കെ...

ഓ...എന്നാ അങ്ങനെ ആകട്ടെ...

"""ആറ് എനിക്ക് വെള്ളം തന്നു വെള്ളം ഞാൻ ചെടിക്ക് ഒഴിച്ച് ചെടി എനിക്ക് പൂവ് തന്നു പൂവ് ഞാൻ അമ്മക്ക് കൊടുത്ത് അമ്മ എനിക്ക് ചോർ തന്നു ചോർ ഞാൻ പട്ടിക്ക് കൊടുത്ത് പട്ടി എന്നെ കടിച്ചു ബൗ ബൗ ബൗ ..."""""

മീശക്കാരൻ പുറത്ത്...
ഇനി ഞങൾ രണ്ടും എണ്ണട്ടെ...

അവള് ഒന്നൂടെ പാട്ട് പാടി എണ്ണി...അവസാനം അവള് മാത്രം ബാക്കിയായി...

അപ്പോ ചിന്നു ആണ് കാക്ക ...ഇനി കണ്ണ് കേട്ടാലോ...
അക്കു പറഞ്ഞു...

അവള് ചുണ്ട് പുറത്തേക് ഉന്തി...അവിടെ നിന്ന്...

എല്ലാം കണ്ട് ഹരി അവളെ നോക്കി പുഞ്ചിരിച്ചു...അവളുടെ കളി കണ്ട് അവളോട് അവന് വല്ലാത്ത വാത്സല്യം തോന്നി...

കണ്ണ് കെട്ടി അക്കു അവളെ മൂന്ന് വട്ടം തിരിച്ച്...

അവർ സൗണ്ട് ആക്കി അവിടെ നിന്നും മാറി കളിക്കാൻ തുടങ്ങി... 

അവർ സൗണ്ട് കേട്ട സ്ഥലത്ത് കൈ നീട്ടുമ്പോൾ ആരെയും കാണാതെ അവൾക് ദേഷ്യം വരാൻ തുടങ്ങി...

ഞാൻ പിണക്കം ആണ്...നിച്ച് നിങ്ങളെ പിടിക്കാൻ തരുന്നില്ലാലോ നിങൾ... കട്ടി...ചുണ്ടുകൾ കൊട്ടി അവള് പറഞ്ഞു...

ഒന്നൂടെ ഒന്ന് ശ്രമിക്കു എൻ്റെ ചുന്നുവെ...ഹരി ആയിരുന്നു...

മ്മ്...... അവള് തല ആട്ടി...

അവൻ അവളുടെ അരികിൽ വന്നു നിന്നു കൊടുത്ത്...

അവള് അവനെ തൊട്ട്...

ഹേയ്...മീഷകരനെ പിടിച്ച്....ഇനി മീശക്കാരൻ ആണ് കണ്ണ് കെട്ടണ്ടെ...അവള് കണ്ണിൽ കെട്ടിയ റിബൺ വലിച്ച് ഊരി കൊണ്ട് ഹരിയോഡ് പറഞ്ഞു...

അവളുടെ സന്തോഷത്തിന് വേണ്ടി എല്ലാം ചെയ്യുന്ന ഹരിയെ കാൺകെ ആക്കുവിന് അവനോട് ഒരുപാട് ബഹുമാനം തോന്നി...എങ്ങനെ ഒരു ചേട്ടൻ്റെ പെങ്ങൾ ആയതിൽ അവൾക് സന്തോഷം തോന്നി...

ശെരി ...ഇനി ഞാൻ കെട്ടട്ടെ...

അവൻ കണ്ണ് കെട്ടി അവരെ തിരയാൻ തുടങ്ങി...കുറെ നേരം ആയിട്ടും അവരെ കിട്ടിയില്ല...അവസാനം തപ്പി തപ്പി അവൻ ചെന്ന് പടിക്കൽ കാൽ അടിച്ച്...

ആവൂ.....വേദനയാൽ അവൻ വിളിച്ചു പോയി....

അപ്പോഴേക്കും ചിന്നു ഓടി അവൻ്റെ അടുത്ത് പോയി...

മീശക്കാര....വേനിച്ചോ...കാൽ കാണട്ടെ ...അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...

കണ്ണിൻ്റെ കേട്ട് അയിച്ചപോൾ അവൻ കാണുന്ന അവൻ്റെ കാൽ എടുത്ത് തടവി അവിടെ തന്നെ നോക്കി കണ്ണും നിറച്ച് നിൽകുന്ന ചിന്നുവിനേയാണ്...അത് കൂടെ കണ്ടപ്പോൾ അവളോട് ഉള്ള സ്നേഹം വീണ്ടും വീണ്ടും കൂടി കൊണ്ടിരിക്കുന്നത് അവൻ അറിഞ്ഞു...

അവൻ അവളെ എഴുനേപ്പിച്ച്...അവളുടെ കണ്ണുകൾ തുടച്ചു കൊടുത്ത്...

എനിക്ക് വേദന ഒന്നും ഇല്ല ചിന്നുവെ... കരയാണ്ടട്ടോ...

അവരുടെ സ്നേഹം നോക്കി നിന്ന അക്കു പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയി...

ഇനി കരയുല... നമ്മുക്ക് കളി നിർത്താം ...ഇനിയും വേനിച്ചാലോ...
അവളുടെ കരുതലോടെ ഉള്ള സംസാരം കേട്ടു അവന് ഒരുപാട് സന്തോഷം തോന്നി...തന്നെ നിഷ്കളങ്കമായി സ്നേഹിക്കുന്ന അവളെ അവൻ കെട്ടിപിടിച്ചു...

.....................................................

പിറ്റേന്ന് രാവിലെ തന്നെ അക്ഷര അവിടെ നിന്നും മടങ്ങാൻ ഒരുങ്ങി...അവള് പോകുന്നതിൽ ചിൻനുവിന് ഒരുപാട് വിഷമം തോന്നി...

അക്കു പോവല്ലേ... നമ്മക് ഇവിടെന്ന കളിക്കാം...ഇനി കളി പാതിക്ക് വച്ച് നിർത്തില്ല...

താൻ ഇന്നലെ പകുതി വച്ച് കളി നിർത്തിയ കാരണം ആണ് അവള് പോകുന്നത് എന്ന് വിചാരിച്ചു ചിന്നു പറഞ്ഞു....

ചിന്നുട്ട നിക്കെ കുറച്ച് പണി ഉണ്ട് പോയിട്ട്...എൻ്റെ അച്ചനും അമ്മയും എന്നെ തിരക്കിലെ...എന്നെ കാണാതെ അവർക്ക് വെഷമം അകില്ലെ...അവള് ചുണ്ട് ഉന്തി കൊണ്ട് പറഞ്ഞു...

എന്നാ ശെരി...വേഗം വരണേ...

ശെരി വേം വരാമെ.......അക്ഷരക്കും ഒരുപാട് വിഷമം ആയിരുന്നു അവിടെ നിന്ന് പോകുന്നത് കൊണ്ട്...

അവളുടെ കാർ കണ്ണിൽ നിന്നും മായും വരെ ചിന്നു അതിലേക് തന്നെ നോക്കി ഇരുന്നു........

.................................................
വൈകീട്ട് അവർ അപ്പുറത്തെ വീട്ടിൽ പോയിരുന്നു...അവിടെ കുഞ്ഞി വാവയെ കാണാൻ...
കുഞ്ഞി വാവയെ കാണുന്ന സന്തോഷത്തിൽ ആണ് ചിന്നു..

അവിടെ ചെന്ന് അവള് aa കുഞ്ഞിനോട് എന്തൊക്കെയോ പറഞ്ഞു ...കുഞ്ഞു ചിരിക്കുമ്പോൾ അവളും കൈ കോട്ടി ചിരിക്കും...

കുഞ്ഞിന് കൺമഷി ഇട്ടുകൊടുക്കുന്ന അവള് കൗതുകത്തോടെ നോക്കി ഇരുന്നു...

ശേഷം അവള് മെല്ലെ എണീറ്റ് കൺമഷി ആകി വച്ച് പാത്രം എടുത്ത്...



അമ്മെ...😳
അവളെ കണ്ടപ്പോൾ ഹരി പേടിച്ച് വിളിച്ച് പോയി...

സുന്ദരി ആയില്ലേ...
മുഖത്ത് മുഴുവൻ കരി തേച്ച് അവള് ചിരിച്ച് കൊണ്ട് പറഞ്ഞു... ആ വെള്ള പല്ലുകൾ മാത്രം കാണം ഇപ്പൊൾ😌

ഹരി അറിയാതെ ചിരിച്ച് പോയി...

അവള് അവനെ ചുണ്ട് ചുളിക്കി കൊണ്ട് നോക്കി...


ചിന്നുട്ടി ഇങ്ങനെ അല്ല മഷി ഇടുന്നെ...കേട്ടോ അവൻ അവളെ തലോടി കൊണ്ട് പറഞ്ഞു...

പിന്നെ എങ്ങന...മീശക്കാരൻ നുണ പറയുന്ന എന്നും പറഞ്ഞു അവള് കണ്ണാടിക്ക് മുമ്പിൽ പോയി നിന്നു...

അവള് ഞെട്ടി കരയാൻ തുടങ്ങി...

ഭൂതം...കരയുമ്പോൾ അവള് പറഞ്ഞു...

ഹരി അവളെ വീട്ടിൽ കൂട്ടി...

എന്നിട്ട് മുഖം കഴുകി കഴുകി വൃത്തിയാക്കി...

പേടിച്ചത് കൊണ്ട് അവള് അവനോട് ചേർന്ന് ഹരിയെ മുറുക്കെ കെട്ടിപിടിച്ചു കിടന്നു...

..................................................
ദിവസങ്ങൾ പിന്നെയും കണ്ടന്ന് പോയി കൊണ്ടിരുന്നു...കൂടെ അവൾക് കുറെ മാറ്റങ്ങൾ വരാൻ തുടങ്ങി...എല്ലാം അവൻ്റെ സ്നേഹം കൊണ്ട് ആണ്...എന്ന് അവളുടെ അമ്മ പറഞ്ഞു കൊണ്ടിരിക്കും...
മാറ്റങ്ങൾ കുറച്ച് കുറച്ച് ആയി വരാൻ തുടങ്ങിയപ്പോൾ അവള് ഹരിയിൽ നിന്നും എന്തിനോ കുറച്ച് അകന്ന പോലെ അവനു തോന്നി...അവള് പഴയ പോലെ തന്നെ മതിയായിരുന്നു എന്ന് അവൻ്റെ ഉള്ളിൽ നിന്നും ആരോ പറയുംപോലെ അവനു അനുഭവപ്പെട്ടു...

ഒരു ദിവസം ബാത്ത്റൂമിൽ നിന്നും ചിന്നു വീണു...ശക്തിയിൽ തല ഇടിച്ചത് കൊണ്ട് തന്നെ അവളുടെ ബോധം പോയിരുന്നു...തറയിൽ ആകെ രക്തം പടർന്നു...

കുറെ നേരം ആയിട്ടും വെള്ളത്തിൻ്റെ ശബ്ദം ഒന്നും കേൾക്കാതെ വന്നപ്പോൾ ഹരിക്ക് എന്തോ ഒരു ടെൻഷൻ വന്നു...

അവൻ door തള്ളി തുറന്ന് അകത്ത് കയറിയപ്പോൾ തറയിൽ ബോധം ഇല്ലാതെ ചോര വാർന്നു കിടക്കുന്ന അവൻ്റെ പാതിയെ കണ്ട് അവൻ്റെ ഹൃദയം നിലച്ചു പോകുന്ന പോലെ തോന്നി...
കൂടുതൽ ഒന്നും ചിന്തിക്കാതെ അവൻ അവളെ കോരി എടുത്ത് കാറിൽ കയറി...കൂടെ അച്ഛനും അവരുടെ അമ്മമാരും വന്നു...എല്ലാവരും കണ്ണുനീർ വാർക്കുന്നുണ്ടായിരുന്നു...
എന്നാല് ഹരി ആകെ മരവിച്ച പോലെ ആയി...

ഹോസ്പിറ്റലിൽ എത്തിയതും അവളെ പെട്ടന്ന് തന്നെ ICU വിൽ കയറ്റി...

24hours കഴിഞെ എന്തെങ്കിലും പറയാൻ ആകും എന്ന് ഡോക്ടർ പറഞ്ഞു...

ആകെ മുകം ആയി...അവൻ അവളുടെ കൂടെ ഉള്ള ഓരോ നിമിഷങ്ങളും മനസ്സിൽ ആവാഹിച്ച്...കണ്ണുകൾ അനുസരണ ഇല്ലാതെ പെയിതിരങ്ങി...

ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഡോക്ടർ പറയുന്നതായി അവൻ അക്ഷയോടെ ഇരുന്നു...

കുറെ നേരം കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്ത് വന്നു ...

കുട്ടിക്ക് ബോധം വന്നില്ല...ഇനിയും ബ്ലഡ് വേണം...പെട്ടന്ന് തന്നെ സംഘടിപ്പിക്കണം...


പിന്നെ അവൻ അതിന് വേണ്ടി ഉള്ള ഓട്ടത്തിൽ ആയി...

അവസാനം ബ്ലഡ് ഡോണോഴ്‌സിനെ അവൻ സംഘടിപ്പിച്ചു...
...................................................

ഇന്നേക് 2 ദിവസം ആയി അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട്...

ICU വിൽ നിന്നും ഡോക്ടർ വന്നു...

She is okay now...അവളുടെ ഓർമകൾ എല്ലാം ഇന്ന് തിരിച്ച് വന്നിരിക്കുന്നു...അവള് യാഥാർത്ഥ്യതോട് പൊരുതപെടും...പക്ഷേ അവൾക് ഭ്രാന്ത് ഉള്ളപോൽ ഉള്ള കര്യങ്ങൾ ഇപ്പൊൾ ഓർമയുണ്ടോ എന്ന് ഉറപ്പില്ല...
I mean hareesh ആയി ഉള്ള കല്യാണം ഒക്കെ അവൾക് ഓർമ കാണാൻ വഴി ഇല്ല...but it's only a chance...not a sure thing...so don't worry... ഡോക്ടർ ഹരിയുടെ തോളിൽ തട്ടി അവനെ ആശ്വസിപ്പിച്ചു...

അത് കേട്ടപ്പോൾ ഒരുപാട് വേദന തോന്നി എങ്കിലും അവള് ജീവിതത്തിലേക്ക് തിരിച്ച് വന്നത് കൊണ്ട് അവൻ സന്തോഷിച്ചു...തൻ്റെക്കൂടെ അല്ലെങ്കിലും അവള് സന്തോഷം ആയി ഇരിക്കണം എന്ന് മാത്രം ആയിരുന്നു അവൻ ആഗ്രഹിച്ചത്...

ശ്രീദേവി ആൻ്റി....

ദൂരെ നിന്നും ഒരു ചെറുപ്പകാരൻ ചിന്നുവിൻ്റെ അമ്മയെ വിളിച്ചു...
അവൻ അവരുടെ അടുത്തേക്ക് നടന്നു വന്നു...

വരുൺ മോൻ...അവർ പറഞ്ഞു...

മോൻ എന്താ ഇവിടെ..

എൻ്റെ ഒരു ഫ്രണ്ട് ഇവിടെ ഉണ്ട് ആൻ്റി...എല്ലാ ചൈതന്യ എവിടെ...നിങൾ എവിടെ പോയതാ ഇത്രയും നാൾ ഇത്ര അന്വേഷിച്ചു എന്നോ...

ശ്രീദേവി കഴിന്നത് ഒക്കെ അവനോട് പറഞ്ഞു...

അവൻ ഹരിയെ നോക്കി ഒന്ന് ചിരിച്ചു...

അവൻ്റെ അടുത്ത് ചെന്നു...

Hi Iam Varun...😊

Hi ഞാൻ ഹരീഷ്...😊

നിങൾ ഭാഗ്യവാൻ ആണ്...അവള് നല്ലവലാണ്...ഇവിടെ അവള് വന്നിലയിരുന്ന് എങ്കിൽ അവളെ ഞാൻ കെട്ടിയെനെ...ഞങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു... ഇനി അതൊന്നും പറയണ്ട...😊😊😊

ഹരി ഞെട്ടി... അവൻ്റെ നെഞ്ച് വല്ലാതെ പിടിക്കാൻ തുടങ്ങി...

ചൈതന്യ യെ ഇപ്പൊൾ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യും അപ്പൊൾ എല്ലാവർക്കും കാണാം...എന്ന് ഒരു നേഴ്സ് വന്നു പറഞ്ഞു...

കുറച്ച് കഴിഞ്ഞപ്പോൾ 
എല്ലാവരും അവളെ ചെന്ന് കണ്ട് 
ഹരി മാത്രം കയറിയില്ല...

വരുൺ അവളുടെ കൂടെ ഇരുന്നു കുറെ സംസാരിച്ചു ...
പുറത്ത് ഇറങ്ങി...

അവർ രണ്ടും ഹാപ്പി ആയി സംസാരിക്കുന്നത് കണ്ട ഹരിക്ക് എന്തോ തന്നിൽ നിന്നും നഷ്ടപ്പെടും എന്ന ചിന്ത ആയിരുന്നു.....മനസ്സ് വല്ലാതെ നൊന്തു...

ഹരി തന്നെ ചൈതന്യ അന്വേഷിക്കുന്നു...


അവിടെ അവർ രണ്ടും മാത്രം ആയിരുന്നു...

ചിന്നുവിനു എല്ലാം ഓർമ ഉണ്ടോ...


മ്മ്മ്മ്.....
അവള് അവനോട് എന്തോ പറയാൻ തുടങ്ങി...

വേണ്ട ഞാൻ പോകാം നിൻ്റെ ജീവിതത്തിൽ നിന്നും... നീ വരുൺ ആയി സുഖമായി സന്തോഷത്തോടെ ജീവിക്കണം...

അവൻ്റെ വാക്കുകൾ കേട്ട് അവള് ഞെട്ടി......

താങ്ക്സ്...ഞാൻ പറയാൻ വരുക ആയിരുന്നു ...നിങൾ തന്നെ തന്നെ സമ്മതം തന്നതിൽ നന്ദി...



അവൻ ഒന്ന് പുഞ്ചിരിച്ച്...
മനസ്സ് ആകെ കൈ വിട്ട് പോകുന്ന പോലെ തോന്നി...
അവൻ പുറത്ത് ഇറങ്ങി നടന്നു..




(തുടരും)

✍️ പ്രണയമഴ
 


മഴയുടെ നാദമായ്....💓 - 6

മഴയുടെ നാദമായ്....💓 - 6

4.9
2553

മഴയുടെ നാദമായ്....💓 PART 6 (LaSt PaRt) ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയ ശേഷം ഹരി നേരെ ബീച്ചിലേക്ക് ആണ് പോയത്... അവിടെ ഇരുന്നു കൊണ്ട് അവൻ ചിന്നുവിൻ്റെ കൂടെ ഉണ്ടായിരുന്ന നല്ല നിമിഷങ്ങളെ കുറിച്ച് ഓർത്തു...മനസ്സ് ആകെ അസ്വസ്ഥം ആയി...ഇനി അവള് തൻ്റേത് അല്ലല്ലോ എന്ന ചിന്ത അവനിൽ ആത്യതികം വേദന ഉണ്ടാകി...കണ്ണുകൾ നിറഞ്ഞു തൂവി...അത് ഓരോ തുള്ളിയായി ഉതിർന്നു വീണു... പുറകിൽ ആരുടെയോ കാൽ പെരുമാറ്റം കേട്ടാണ് അവൻ തിരിഞ്ഞ് നോക്കിയത്... വരുൺ...* അവൻ അയാളെ നോക്കി വിളിച്ചു... എന്താ ഹരി നീ പെട്ടന്ന് അവിടെ നിന്നും പോന്നത്... വരുൺ അത് പിന്നെ...ഇനി ഞാൻ എന്തിനാ അവിടെ....പറയുമ്പോൾ അവൻ്റെ സ്വരം ഇടറിയിരുന