Aksharathalukal

അർജുന്റെ ആരതി - 10

ഭാഗം -10
അർജുന്റെ ആരതി

 

തൊഴുതു ഇറങ്ങിയപ്പോൾ  ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആദിലേട്ടനും അംബൂട്ടനും...

"അമ്പൂട്ടാ, നമ്മുടെ അർജുൻ ഭക്തനായെന്നു തോന്നുന്നു. എട്ട് മണിക്ക് വീട്ടിൽ നിന്നു തൊഴാൻ ഇറങ്ങിയതാ ഉച്ചയായി അങ്ങ് എത്തിയില്ല ."

അർജുൻ " അല്ല നിങ്ങൾ വന്നിട്ട് കുറേ നേരമായോ. "

ആദിൽ " പത്തുമണിക്കു വന്നു നോക്കിയപ്പോൾ ബൈക്കുണ്ട് ആളെ കാൺമാനില്ല . അയല്പക്കത്തെ കൊച്ചു രാവിലെ അമ്പലത്തിൽ വന്നെന്നു അറിഞ്ഞു ആ കൊച്ചിനെ കാൺമാനില്ല. ഒടുവിൽ രണ്ടിനെയും കണ്ടെത്തി."അവൻ പരിഹസിച്ചു.

ഞങ്ങൾ വിനീതമായി ചിരിച്ചു കാട്ടി.

അംബൂട്ടൻ "വാ ചേച്ചി ഞങ്ങൾ ശ്രീദേവി ആന്റിയോട് ചോദിച്ചു ചേച്ചിയെ കൂട്ടാനാ വന്നതാണ്."

ആദിൽ "വന്നു കാറിൽ കയറു അങ്ങോട്ട് ആക്കാം."

ആരതിക്കൊരു സങ്കോചം.

അർജുൻ "മടിക്കാതെ ചെല്ലൂ ആരതി,ചേട്ടാ ഞാൻ ഓടിക്കണോ."

ആദിൽ "വേണ്ടാ മോൻ പടക്കുതിരയിൽ വന്നാൽ മതി ".

ആരതി "പടക്കുതിരയോ?"

"വല്യേട്ടന്റെ ആദ്യ പേടകമാണു പറക്കും തളിക  അതു കൈമാറി കുഞ്ഞേട്ടന്റെ പടക്കുതിരയായി അവർ ഇതു കുറച്ചു നാൾ കഴിഞ്ഞു എന്റെ തലയിലാക്കും. എനിക്കു എല്ലാം അങ്ങനാ ചേച്ചി കിട്ടുന്നേ."

"ആര്യ ചേച്ചിയുടെയാ എനിക്കു കിട്ടുന്നത് ഒരേതൂവൽ പക്ഷികളാടാ നമ്മൾ അവനെ അവൾ ആശ്വസിപ്പിച്ചു."

ആദിൽ "ആരതി നിങ്ങൾ എവിടെ പോയിരുന്നു?"

"അടുത്തൊരു കൃഷ്ണന്റെ അമ്പലമുണ്ട് അവിടെയായിരുന്നു."

ആദിൽ " നിങ്ങൾ ഒരു ക്ലാസ്സിൽ അല്ലേ? "
അവൻ സംശയ ഭാവത്തിൽ ചോദിച്ചു.

"അതേ "

വീടെത്തി. ഞാനും അംബൂട്ടനും ഇറങ്ങി ...

ശീത ആന്റി അമ്മയും ഗേറ്റിനരികിലുണ്ട് .

"നല്ല തിരക്കുണ്ടായിരുന്നോ മോളേ "

"ഇല്ല ആന്റി."

ആന്റി " അർജുൻ പറഞ്ഞു കുതിരയെടുപ്പിന്റെ ആളുണ്ടായിരുന്നു .നിന്ന് നിന്ന് ഒരു പരുവം ആയെന്നു ...

ആരതി "കുതിര അല്ല കാള , വെറുതെ പറഞ്ഞതാണു ആന്റി. അർജുൻ,  ബോർ അടിച്ചു നിന്നിട്ടു ഇല്ല ഒരു തിരക്ക് കണ്ടിട്ടുമില്ല ...

അമ്മ "അല്ല ഈ പൂവൊക്കെ എവിടുന്ന് ?"

ആന്റി " അർജുന്റെ പണിയല്ലേ മോളേയിതു."

അർജുന് പൂവും ജിമ്മിക്കി എന്നൊക്കെ പറഞ്ഞാൽ ഭയങ്കര ഇഷ്ടമാണ് .അമ്പൂട്ടന്റെ സ്ഥാനത്തു ഒരു കുഞ്ഞു അനിയത്തിയാണ് അവൻ ആഗ്രഹിച്ചത് ഏതാണ്ട് നാലു വയസ്സ് വരേ പെൺകുട്ടിയെ പോലെയൊരുക്കിയാ അമ്പൂട്ടനെ ഞങ്ങൾ  കൊണ്ടു നടന്നതും .

ആരതി അവന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അപ്പോൾ മോളേ അവൻ കുറേ വേഷം കെട്ടിക്കും എന്നാണ് ശീത അമ്മയ്ക്ക് തോന്നുന്നത് .

അമ്മ "അവൻ ആള് കൊള്ളാല്ലോ ഒരു പൊട്ടു തൊടാൻ പറഞ്ഞാൽ എനിക്കു ഇഷ്ടമല്ല എന്ന് പറയുന്നവളാ ."

ശരി തന്നെ ബെസ്റ്റ് ഫ്രണ്ട് ആയി പോയില്ലേ വേഷം കെട്ടുക തന്നെ ആരതി മനസ്സിലോർത്തു.

ആന്റി "മോളേ അംബൂട്ടനു മാത്‍സ് ഒന്നു പറഞ്ഞു കൊടുക്കണേ . "

അയ്യോ!  അവൻ ഒൻപതിലാ അടുത്ത വർഷം ബോർഡ്‌ എക്സാം .നല്ല ട്യൂഷൻ പഠിപ്പിക്കുന്ന സർമാരുണ്ട് ഇവിടെ അവരുടെ അടുത്തു വിടുന്നതാണ് നല്ലത് ."

ആന്റി " വീട്ടിലിരുന്നാൽ അവനൊന്നും പഠിക്കില്ല. മോൾ ഒന്നു പറഞ്ഞു കൊടുത്താൽ മതി എന്റെയൊരു സമാധാനത്തിനു.

ശരി ആന്റി. നീ വന്നോടാ പിന്നേ ഫീസ് ഒന്നു വാങ്ങില്ല കേട്ടോ ...

അമ്മയും ആന്റി അകത്തു പോയപ്പോൾ

അർജുൻ ദാ വരുന്നു ...കൂടെ ആദിലേട്ടനും.

അർജുൻ "ഇതു നിന്റെയല്ലേ ഈ വാക്മാന് "

"അതേ ,പക്ഷേ ഞാനിതു അംബൂട്ടൻ കൊടുത്തതാണ് .

ആദിൽ "കൊടുത്തതല്ലാ എടുത്തതാന്നു
പറയു "

"അല്ല അവൻ എന്നോട് ചോദിച്ചിട്ടാണ് ഞാൻ അവനത് കൊടുത്തത്."

അംബൂട്ടൻ " സത്യം പറഞ്ഞപ്പോൾ രണ്ടു വിശ്വസ്വിച്ചില്ലാ ഇപ്പോൾ തൃപ്തി ആയോ. "
അബൂട്ടൻ ചേട്ടന്മാരെ വിജയ ഭാവത്തിൽ നോക്കി.

ചേട്ടനും അനിയനും ശശിയായി തിരിച്ചു പോയി .

അമ്പൂട്ടാ, കക്കാൻ പഠിച്ചാൽ....
നിക്കാൻ പഠിക്കണമെന്നു ചേച്ചി പറഞ്ഞ ക്ലാസ്സ്‌ എനിക്കു ഓർമ്മയുണ്ട് .അതു പോലെ കണക്കു പഠിക്കാൻ ചേച്ചി പറഞ്ഞു തരണം .

നിന്നെ പഠിപ്പിച്ചു ഞാൻ ഒരു വഴിക്കു ആകുമോടാ...

അർജുന്റെ വീട്ടിൽ

"ചേട്ടൻ ഇവിടുത്തെ ചുറ്റുവട്ടത്തെ പിള്ളേരോക്കെ പരിചയപ്പെട്ടോ,എന്തായി കാട്ടുംപുറം കഥ ?"

"അതൊരു ചെറുക്കനും പെണ്ണും കല്യാണം കഴിഞ്ഞു അടുക്കെ ഒരു ദിവസം കാട്ടുപുറം വഴി വന്നു . ആ ചെറുക്കനേ അടിച്ചു വീഴ്ത്തി ആരോ ആ പെണ്ണിനെ തട്ടി കൊണ്ടു പോയി . ആ ചെറുക്കൻ ഇതുവരെയും മനോനില വീണ്ടെടുത്തില്ല എന്നു പറയുന്നു.

പിന്നെ ഒൻപതു വയസുള്ള കുട്ടിയോ , ഒൻപതു പഠിക്കുന്ന കുട്ടിയോ അങ്ങനെ ആരായേക്കോ കൊണ്ടു പോയി കാണാതെ പോയ ആരും തിരികെ വന്നിട്ടില്ല ."

അർജുൻ : ഏഹ്!!!

"അല്ല കണ്ടു കിട്ടില്ലാന്നു ..."

"അതുവഴി ആണോ രാവിലെ ഉലാത്താൻ രണ്ടും കൂടെ പോയെ ? "

"അതേ "

"നന്നായി ഇനി പോകണ്ടാ ചിലപ്പോൾ വിവരം അറിയും." ആദിൽ പകുതി കളിയായിട്ടും കരുതണം എന്ന രീതിയിലും പറഞ്ഞു.

"ചേട്ടാ ഈ പൂമ്പാറ്റ? അവനെ കുറിച്ച്  എന്തെങ്കിലും അറിയുമോ? "

അറിയില്ല ...എന്താടാ ...

ഞാൻ കുറച്ചു ദിവസം മുൻപ് നമ്മുടെ വീടിന്റെ പരിസരത്തു വച്ചു ഒരുത്തനെ കണ്ടിരുന്നു. അവന്റെ നോട്ടത്തിലും ഭാവത്തിലുമൊക്കെ എന്തോ ഒരു പന്തികേട് തോന്നി.

അതവനാണ് പൂമ്പാറ്റ. ഇന്നവവനെ വീണ്ടും കണ്ടു അവനാണ് എന്നുറപ്പിച്ചു. വരട്ടെ എന്റെ കൈയിൽ അവൻ ഒടുങ്ങും.

പ്രശ്നം വല്ലതും ഉണ്ടേ ഒറ്റയ്ക്ക് ഇടപെടരുത് എന്നേ വിളിക്കണം ...

വിളിക്കാൻ പറ്റില്ല ചേട്ടാ എനിക്ക് എന്തോ ഒരു പേടി പോലെ ...

"പേടിയോ നിനക്കോ എന്തിനു? നീ എന്തൊക്കെയാ ഈ പറയുന്നേ അർജുൻ."

പ്രിയപ്പെട്ട ആർക്കേലും എന്തേലും പറ്റുമോ എന്നാ പേടി ...

അതു അന്നത്തെ ആക്‌സിഡന്റിന്റെ ഭയം ഉള്ളിൽ കിടക്കുന്നത് കൊണ്ടാണ് അങ്ങനെയൊക്കെ തോന്നുന്നത് .നീ വേറെ പണി  നോക്കു ഓരോന്നു ചിന്തിക്കാതെ . നമ്മുടെ അമ്മ ഇപ്പോൾ നല്ല സമാധാനത്തില്ലാ നീയായി ഇനി ഒന്നു തുടങ്ങരുത് .

എന്തു വന്നാലും ചേട്ടനുണ്ട് കൂടെ നീ ഒറ്റയ്ക്ക് അല്ലാ അതു ഓർമയിൽ വയ്ക്കുക .

ചേട്ടന്റെ വാക്കുകൾ അർജുൻ ആശ്വാസമായി.

അന്നു രാത്രി ആരതിടെ വീട്ടിൽ

ആര്യ " ഇന്ന് രണ്ടു പേരും കൂടെ ആണോ അമ്പലത്തിൽ പോയത്."

"അതെ "

"നേരത്തെ പറഞ്ഞു വച്ചിരുന്നോ അമ്പലത്തിൽ പോകുന്ന കാര്യം."

"അല്ലാ . ഞാൻ ചുമ്മാ പേരിന് ഒന്നു വിളിച്ചപ്പോൾ അർജുൻ കൂടെ വന്നു ."

"ആ വഴി പോകരുതെന്നു ആരതി  നിനക്കു അറിയില്ലേ ."

"ഞാൻ ആ വഴി പോയതാണോ വിഷയം അതോ അർജുനോടൊപ്പം പോയതാണോ ഒന്നു തെളിയിച്ചു പറയണം ."

അമ്മ "രണ്ടും വിഷയമാണ് . ഞങ്ങൾക്ക് നിന്നെ വിശ്വാസമുണ്ട് പക്ഷേ നാട്ടുകാരെ പേടിക്കണം .

"മ്മ് " ഇനി പോകില്ല ...

"പൊക്കൊ ആരും തടയണ്ട അവളെ "

അച്ഛൻ !!! ഇതു എപ്പോൾ വന്നു.

"ദാ ഇപ്പോൾ വന്നു കയറിയതേയുള്ളൂ. എവിടെ പോകുന്ന കാര്യമാ ചർച്ച മൂവരും ."

അമ്മ " വിശ്വേട്ടൻ പൊക്കോളാൻ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ്."

അച്ഛൻ "ആരതി അല്ലേ തൃക്കര വിട്ടു എവിടെ പോകാൻ ?"

അങ്ങനെ പറഞ്ഞു കൊടുക്കു അച്ഛാ...

ആര്യ "അപ്പോൾ നീ കല്യാണം കഴിച്ചു പോകുന്നില്ലേ?"

ചുറ്റുവട്ടത്തുള്ള ആരെങ്കിലും കെട്ടിയാൽ പോരെ എന്നു പറഞ്ഞാൽ വക്ര ബുദ്ധി മണത്തു കണ്ടുപിടിക്കും. അവൾ മൗനം പാലിച്ചു.
 

തീൻ മേശയിൽ ചപ്പാത്തി മുട്ട കറി അച്ഛൻ വരുന്ന കാര്യം ഞാൻ മാത്രം അറിഞ്ഞില്ല എന്ന് സാരം .

അച്ഛൻ " രണ്ടു സന്തോഷം വാർത്തയുണ്ട് .
അച്ഛന് ടൗൺ ബ്രാഞ്ചിലേക്കു ട്രാൻസ്ഫറായി വരുന്ന ഒന്നാം തീയതി ജോയിൻ ചെയ്യണം .
ആര്യ മോളുടെ കല്യാണം റിട്ടയറാകുന്നതിനു മുൻപ് നടത്തണം ."

"സന്തോഷമായി. ചേച്ചിക്കു അതു തന്നെ വേണം എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കാൻ പോയ എനിക്കിട്ട് പണിത പുന്നാര ചേച്ചി."


ആരതി മനസ്സിൽ പൊട്ടിചിരിച്ചു.

അടുത്ത ദിവസം രാവിലെ ചെമ്പരത്തിപൂവ് പിച്ചാൻ കയറിയതാ ചോന്നൽ ഉറുമ്പിന്റെ കൂടാരം ആരതിയുടെ പുറത്തു കയറി. പോരാഞ്ഞു അവളുടെ നൃത്തചുവടുകൾക്കു അച്ഛന്റെ അമ്മയുടെ വക ആക്കിച്ചിരിയും.  "ഇന്നാ അമ്മേ പിടിച്ചോ ഇതിനകത്തുള്ള പനകൂർങ്ക മുടി ഇവിടെ കിളിച്ചമതി എനിക്ക് ."

അപ്പോഴാണ് ബാൽക്കണി നിന്നു അർജുൻ ഒരു ചെറുപുഞ്ചിരിയോടെ അവളെ നോക്കുന്നത് കണ്ടത്.

 

"ചിരിക്കു എന്താ പഞ്ഞം ഇന്നാ പിടിച്ചോ?"
അവനും തിരികെ നൽകി നല്ലൊരു പുഞ്ചിരി.

"അച്ഛാ, എന്റെ ആൻസർ പേപ്പർ നോക്കിയേ."

നല്ല കൂളായിട്ടു അച്ഛൻ നോക്കുന്നു എങ്ങനെ നോക്കാതിരിക്കും .

കുറഞ്ഞ മാർക്ക്‌ ആദ്യം അതുകഴിഞ്ഞു അടുത്തത് അവസാനം കൂടിയത് കൊച്ചിന്റെ കൊനിഷ്ട ബുദ്ധി സമ്മതിക്കണം ...

നല്ല മാർക്ക്‌ ഉണ്ടല്ലോ അച്ഛന്റെ മോൾ തന്നെ. ഈ പ്രാവശ്യം ഒരു ഗിഫ്റ്റ് തരും കേട്ടോ .

അഞ്ചു രൂപയുടെ മഞ്ച് അല്ലേ അതിൽ കൂടുതൽ പത്തു രൂപയുടെ മഞ്ച് ആരതി മനസ്സിലോർത്തു.

അല്ല ആ പേപ്പർ എന്താ അച്ഛൻ മാറ്റി വച്ചേക്കുന്നേ.

അതു ജയനെ കാണിക്കണം എന്റെ മോളുടെ മാർക്ക്‌ വെട്ടി കുറച്ചതിന്റെ കാര്യം ഒന്നു അറിയണം .

"എന്തിനാ അച്ഛാ വെറുതെ."അവളുടെ മുഖം വാടി.

അമ്മ "ചോദിക്കണം വിശ്വേട്ടാ, കഷ്ടപെട്ടു പഠിച്ചാണ് നമ്മുടെ മോൾ എക്സാം എഴുതുന്നത്. ആ പെൺുമ്പിള്ള ഒറ്റയാൾ കാരണമാ ഇവൾ കോളേജിൽ പോകാത്തതു. "

ആരതി "ആണോ ,അവർ കാരണം ആണോ ഞാൻ കോളേജിൽ പോകാത്തതു."

രണ്ടു പേരും മൗനികളായി .

"കണ്ണടച്ചു ഇരുട്ടാക്കാൻ നോക്കിയാൽ എല്ലാർക്കും ഇരുട്ടാകുമോ അമ്മേ ."

മോളേ ഞാൻ...

"ആ പിന്നേ ഞാൻ അമ്പൂട്ടന്റെ കൂടെ ഗീത മാമിന്റെ സെമിനാർ പോകുവാ ആർക്കേലും വിരോധമുണ്ടേ ഇപ്പോൾ പറയണം ."

അച്ഛൻ "അമ്പൂട്ടന്റെയോ , അർജുന്റെയോ കൂടെ പോയാലും ഇവിടെ ആർക്കും വിഷമമില്ലാ. കാട്ടുപുറം വഴി പോകരുത് അച്ഛൻ സ്നേഹത്തോടെ പറഞ്ഞു.

അമ്മ "എനിക്കും അതെ പറയാനുള്ളു."

ആരതി ഒരുങ്ങി കെട്ടി ഗേറ്റിനു മുന്നിൽ അംബൂട്ടനെ നോക്കി നിൽക്കുവാ ദൈവമേ ഇവനെ കാണുന്നില്ലല്ലോ നേരം വൈകുന്നു ആരതിയുടെ ക്ഷമ കെട്ടു.

ഓഹ്!  വന്നു ...

"എന്താടാ ഇത്ര വൈകിയത് "

അതു അങ്ങോട്ട് ചോദിക്കു ചേച്ചി ...

"അർജുൻ ഇതു എങ്ങോട്ടാണ്?"

"രണ്ടും കൂടെ ഇതു എങ്ങോട്ടാണ് ?"

ആർ. ജെ ഹാളിൽ ഗീത മാമിന്റെ സെമിനാറുണ്ട് അതിൽ പങ്കെടുക്കാൻ പോകുവാ ? "വന്നിട്ട് വിശദമായി പറഞ്ഞു തരാം .

"ഫെമിനിസ്റ്റ് ഗീത വാസുസേനൻ ആണോ ?"

ഗീത മാം ഫെമിനിസ്റ്റ് ഒന്നുമല്ല അവരെ അറിയാത്ത കൊണ്ടാണ് അങ്ങനെ തോന്നുന്നതു. അച്ഛനും ആങ്ങളമാരും ഭർത്താവ് ആൺമക്കളുമൊക്കെയുണ്ട് മാഡത്തിന്റെ വീട്ടിൽ .

ആൺ പെൺ വേർതിരിവില്ലാതെ നല്ല സഹകരണ മനോഭാവമുള്ള അപ്പൂർവം ചില ഗുണങ്ങളുള്ള സ്ത്രീ .സമൂഹത്തിൽ ഉയർന്ന സ്ഥാനം സ്വന്തം പ്രയത്നത്തിലൂടെ മാത്രം സ്വന്തമാക്കിയവർ.

കൂടുതൽ വിസ്തരിക്കാൻ സമയമില്ല അർജുൻ, കണ്മഷി ബസ് പോകും ഞങ്ങൾക്ക് ടൗണിൽ എത്തണം വാ അമ്പൂട്ടാ ...

സെമിനാർ കഴിഞ്ഞു ഞങ്ങൾ തിരികെ തൃക്കര എത്തി ...

"ചേച്ചിക്ക് കാർ സ്കൂട്ടിയൊക്കെ ഓടിച്ചൂടേ നമുക്കിങ്ങനെ ബസ്സിലൊക്കെ വലിഞ്ഞുകേറി നടകണ്ടായിരുന്നു ."

"ആഗ്രഹമില്ലാഞ്ഞിട്ടല്ല അമ്പൂട്ടാ ക്ലച്ച് പിടിക്കുമ്പോൾ ബ്രേക്ക് പിടിക്കുന്നില്ല അതാകാര്യം ."

"അങ്ങനെ ആണേ വേണ്ട ചേച്ചി നാട്ടുകാരെങ്കിലും മനഃസമാധാനത്തോടെ റോഡിൽ പോകട്ടെ ."

"ടാ കുരങ്ങാ നിന്നെ ഇന്ന് ഞാൻ അവനെ ഓടിച്ചു തല്ലാൻ പോയപ്പോൾ അനന്തുവിനെ കാണുന്നത്."

"ആഹ്!  ആരിത് അനന്തു മോനോ , എവിടെ പോകുന്നു."

"ആരതി ചേച്ചിക്ക് പുതിയ കൂട്ടുകാരൊക്കെയായില്ലേ നമ്മളെ ഒന്നും ഇപ്പോൾ അറിയില്ലല്ലോ ."
അതു പറഞ്ഞു അവൻ തിരിഞ്ഞു നടന്നു .

"ആരാ ചേച്ചി അതു."

ഉണ്ണി മാമ്മയുടെ മോനാണു പണ്ട് ഇങ്ങനെ ഒന്നും അല്ലായിരുന്നു നല്ല സ്മാർട്ട്‌ ആയിരുന്നു. ഇപ്പോൾ അവൻ ഇങ്ങനെയൊക്കെയാണ്‌.

"അതൊക്കെ വിടു ചേച്ചി നമ്മുക്ക് പോകാം ."

അച്ഛൻ ഞങ്ങളെ നോക്കി നില്കുവായിരുന്നു . ആഹാ! സെമിനാർ എങ്ങനെ ഉണ്ടായിരുന്നു അംബൂട്ടാ അച്ഛൻ അവനോട് കുശലം ചോദിച്ചു.

എന്റെ പൊന്നു അങ്കിളേ ഞാൻ ഉറങ്ങി വീണു. ഇനി ആ വഴിക്കു ഇല്ലാ .....

ഇന്നത്തെ ടോപ്പിക്ക് കുറച്ചു ഫിലോസഫിയായി പോയി അച്ചാ കുട്ടിക്കു അതിന്റെ പ്രശ്നമാണ് .

അച്ഛൻ "നീ അല്ലാതെ ആരേലും ഇവിടെ വാക്ക് കേട്ട് കൂടെ പോകുമോ?"

അറിഞ്ഞില്ല അങ്കിൾ ഈ ചേച്ചി ഇത്ര സാഡിസ്റ്റ് ആണെന്ന് .

"ഓഹ്!നിന്റെ ആ രണ്ടു ചേട്ടന്മാരെക്കാൾ ഭേദം ആരാണു. "

അതു ചേച്ചിയാ...

നീ ഇന്ന് പഠിക്കാൻ വരുന്നെങ്കിൽ വരൂ...

ദാ വരുന്നു ചേച്ചി ...

"ചേച്ചി മാത്‍സ് ബുജിയാണോ ?"

"അല്ലായിരുന്നു ഒരു കഷ്ടി മാർക്ക്‌ വാങ്ങും അത്രയേ ഉള്ളു . പിന്നെ ഒരു ഫ്രണ്ട് പഠിപ്പിച്ചു തന്നു എങ്ങനെ പഠിക്കണം എന്ന് അതു ഞാൻ ഫോളോ ചെയ്തു ഫുൾ മാർക്ക്‌ സ്കോർ ചെയ്തു തുടങ്ങി."

"അതൊക്കെയൊന്നു എനിക്കു പഠിപ്പിച്ചു തരുമോ? "

കേട്ടു പഠിക്കണം. അതൊരു മാജിക്‌ ആണ് നീ പോലും അറിയാതെ നിന്റെ ഉള്ളിൽ നിന്നു വരാൻ പോകുന്ന മാജിക്‌ ...

(തുടരുന്നു )

 


അർജുന്റെ ആരതി - 11

അർജുന്റെ ആരതി - 11

4.8
1990

ഭാഗം 11 അർജുന്റെ ആരതി   മാത്‍സിന്റെ മാജിക്‌ ഏറ്റവും പാടുള്ള സബ്ജെക്ടിനു സമയം മാറ്റി വയ്ക്കണം എന്നാൽ അങ്ങനെ ചെയ്യുന്നതിനേക്കാൾ നല്ലത് ആ വിഷയത്തോട് ഇഷ്ടമുണ്ടാക്കി എടുക്കുക എന്നതാണ്. 'വൺ ഓഫ് മൈ ഫേവറൈറ്റ് സബ്ജെക്ട് ഈസ്‌ ദിസ്‌ വൺ 'എന്ന രീതിയിൽ ഒരു ദിവസം വരും ഇഷ്ടമുള്ളത് ചെയ്യാൻ ഒരു സുഖമാണ് . ഒരു പ്രസരിപ്പ് വരും അതു മാത്രം മതി കുറച്ചു മുഷിഞ്ഞു ബേസിക് പഠിക്കാൻ. എന്നും ഓരോ പ്രോബ്ലം ചെയ്യണം നമ്മൾ പോലും അറിയാതെ ഒരു റിസൾട്ട്‌ വരും നീ നോക്കിക്കോ . "ചേച്ചി നിങ്ങൾ ഇന്നലെ പോയ അമ്പലം നല്ല ശക്തി ഉള്ളതാണോ?" "അതേ" എന്താ ചോദിച്ചേ?" "പരീക്ഷ ജയിക്കാ