Aksharathalukal

അർജുന്റെ ആരതി - 11

ഭാഗം 11
അർജുന്റെ ആരതി

 

മാത്‍സിന്റെ മാജിക്‌

ഏറ്റവും പാടുള്ള സബ്ജെക്ടിനു സമയം മാറ്റി വയ്ക്കണം എന്നാൽ അങ്ങനെ ചെയ്യുന്നതിനേക്കാൾ നല്ലത് ആ വിഷയത്തോട് ഇഷ്ടമുണ്ടാക്കി എടുക്കുക എന്നതാണ്. 'വൺ ഓഫ് മൈ ഫേവറൈറ്റ് സബ്ജെക്ട് ഈസ്‌ ദിസ്‌ വൺ 'എന്ന രീതിയിൽ ഒരു ദിവസം വരും ഇഷ്ടമുള്ളത് ചെയ്യാൻ ഒരു സുഖമാണ് . ഒരു പ്രസരിപ്പ് വരും അതു മാത്രം മതി കുറച്ചു മുഷിഞ്ഞു ബേസിക് പഠിക്കാൻ. എന്നും ഓരോ പ്രോബ്ലം ചെയ്യണം നമ്മൾ പോലും അറിയാതെ ഒരു റിസൾട്ട്‌ വരും നീ നോക്കിക്കോ .

"ചേച്ചി നിങ്ങൾ ഇന്നലെ പോയ അമ്പലം നല്ല ശക്തി ഉള്ളതാണോ?"

"അതേ" എന്താ ചോദിച്ചേ?"

"പരീക്ഷ ജയിക്കാൻ നേർച്ച ഇടാൻ വേണ്ടിയാണു അബൂട്ടൻ വലിയ പ്രതീക്ഷയോടെ പറഞ്ഞു."

ആഹാ!!!

"താൻ പാതി ദൈവം പാതി എന്നാ അമ്പൂട്ടാ "

ദൈവം അമ്പതിൽ ഇരുപത്തി അഞ്ചു തരട്ടെ ബാക്കി പത്തു ഞാൻ വാങ്ങിയാൽ നല്ല മാർക്ക്‌ ആയില്ലേ!!"

"മ്മ് "

അമ്മ "നീ ആളു കൊള്ളാല്ലോ ,നിന്റെ ചേച്ചി പണ്ട് അവിടെ പേന പൂജിക്കാൻ കൊണ്ടു പോയി തോറ്റു തുന്നം പാടി വന്ന ആളാണ് അല്ലേടി...

"എന്തിനാ അമ്മേ അതൊക്കെ ഇവിടെ പറയുന്നത് ."

അവൻ അറിയട്ടെ അവന്റെ ചേച്ചിടെ പണ്ടത്തെ പഠിത്തം.

"പറയു ചേച്ചി അവൻ നല്ല ഉത്സാഹത്തോടെയിരുന്നു."

ഞാൻ അമ്പലത്തിൽ പൂജ ചെയ്ത പേനയുമായി എക്സാം എഴുതി.  ഇംഗ്ലീഷിനു  മൂന്നു മാർക്കിന്റെ കുറവിൽ പൊട്ടി. ഈ അമ്മ എനിക്കിട്ട് പൊട്ടിച്ചു . ഞാനീ അങ്കണം മുഴുവൻ അടികൊണ്ടു ഓടി പിന്നീടു തോൽവി കൂടെ കൂടി എത്ര ശ്രമിച്ചിട്ടും ഒഴിഞ്ഞു പോകാതെ.

"എന്നിട്ട് "

"ഇവിടെ വിദ്യാധരൻ എന്നൊരു ഇംഗ്ലീഷ് സർ ഉണ്ടായിരുന്നു ഒരു പുലി .അമ്മ എന്നേ അവിടെ ചേർക്കാൻ ചെന്നപ്പോഴാണ് അറിയുന്നത് എന്റെ നല്ല സമയം പുള്ളിക്ക് സ്ട്രോക്ക് വന്നു കിടപ്പായി."

പുലിക്ക് പിറന്നത് പൂച്ച കുഞ്ഞു ആവില്ല എന്ന രീതിയിൽ ഒരാൾ അവിടെയുണ്ടായിരുന്നു .
അരവിന്ദ് ‌ വിദ്യൻ ഡബിൾ എം.എ ഇൻ ഇംഗ്ലീഷ്. ചളുവടി വീരൻ എന്നാ അറിയപ്പെടുന്നതു അങ്ങേര് എന്നേ അങ്ങ് ഏറ്റു എടുത്തു.

അമ്മ ചെന്നപ്പോഴേ തോറ്റു തൊപ്പി ഇട്ടിരിക്കുന്ന കാര്യം എടുത്തിട്ട് അതുകൊണ്ട് എന്നെ സാറിനു പെട്ടെന്ന് പിടികിട്ടി .

ഞാൻ ലാസ്റ്റ് ബെഞ്ചിന്റെ ഒരു മൂല പിടിച്ചിരുന്നു . അങ്ങേര് എന്നെ പൊക്കി ഫ്രണ്ട് കൊണ്ടു വന്നു ഇരുത്തി . എനിക്കു അറിയാത്ത ചോദ്യം തന്നെ കൃത്യം എനിക്കിട്ട് വരും. അങ്ങനെ ആർക്കും ഒരു ബുദ്ധിമുട്ടില്ലാതെ പോക്കൊണ്ടിരുന്ന ഞാനാണു .ഒടുവിൽ കോൺവെർസേഷൻ രൂപത്തിൽ വിധിയുടെ വിളയാട്ടം ഉണ്ടായ ആ ദിവസത്തിലേക്കു ആരതിയുടെ ഓർമ്മകൾ സഞ്ചരിച്ചു.

സാർ അന്നു ക്ലാസ്സിൽ എല്ലാവർക്കും കോൺവെർസേഷൻ എഴുതാൻ തന്നു . ഞാൻ തകർത്തു എഴുതി കഴിഞ്ഞപ്പോൾ തല പൊക്കി നോക്കി അപ്പുറം ഇപ്പുറം മുടിഞ്ഞ എഴുത്തു .

"എന്താ ആരതി വായിനോക്കി ഇരിക്കുന്നേ? ഒന്നും എഴുതാൻ അറിയില്ലേ ഇതു കഴിഞ്ഞു നോക്കാം."

ഞാൻ എഴുതി കഴിഞ്ഞു സർ ,

"ഇത്ര പെട്ടെന്നോ നോക്കട്ടെ "

അങ്ങേര് ഒന്നു ഞെട്ടി. ഇത്ര നന്നായിട്ടു എഴുതിയിട്ടാണോ നീ അവിടെ പമ്മി ഇരുന്നേ .

അപ്പോൾ ഞാൻ ഞെട്ടി കൊല്ലം ഒന്നു കഴിഞ്ഞു സാറിനെ കാണാൻ തുടങ്ങിട്ട് ഒരു നല്ല വാക്ക് ആദ്യമാണു.

പിന്നെ ഞാൻ ഇംഗ്ലീഷ് ആരാധികയായി എന്റെ പ്രിയ വിഷയം അതായി അതു സംസാരിക്കുന്നവരോട് ഒരു മമത കൂടി വന്നു .
എന്റേതായ ഒരു രീതിയിൽ പഠിച്ചു .
ഒരുപാടു വാക്കുകളും അതിന്റെ അർത്ഥം കുറിച്ചിട്ടു പഠിച്ചു .ഡിക്ഷണറി നോക്കി പ്രൊനൗൻസിയേഷൻ പഠിച്ചെടുത്തു അങ്ങനെ സ്വന്തമായി ഒരു സ്ലാങ് ഉണ്ടാക്കി എടുത്ത് മോനെ... 

 

ഇതുതന്നെയാ ഇന്നലെ കുഞ്ഞേട്ടൻ 

പറഞ്ഞത് ...

എന്തു ആരതി ജിജ്ഞാസയോടെ ചോദിച്ചു

രണ്ടു ഇംഗ്ലീഷ് കേട്ടാൽ വായും തുറന്നു ഇരിക്കുന്ന ആളാണ് ചേച്ചി .

"ഓഹോ! അങ്ങനെ പറഞ്ഞോ ശരിയാണ് നിന്റെ കുഞ്ഞേട്ടന്റെ നിഗമനം."

നീ ഇനി പൊക്കൊ, ആന്റി നോക്കുന്നുണ്ട് .

"ഹൈ ആന്റി "

"എങ്ങനെയുണ്ട് മോളെ ഇവൻ ?"

"അവൻ വേറെ നല്ല ട്യൂഷൻ കൊടുക്കണം ആന്റി പിന്നേ ഇതുപോലെ ഇവിടെ വന്നിരുന്നു പഠിച്ചോട്ടെ ."

അതാണ് നല്ലത് ...

അമ്മേ ഈ ചേച്ചിക്കു എന്നേ വധിക്കാനാണ്,  പിന്നേ ഇവിടുത്തെ പാഞ്ചാലന്മാരെക്കാൾ ഭേദമാണ് ചേച്ചി.

അവന്മാർ അകത്തുണ്ട് കേൾക്കണ്ട താമസം നീ കയറി പോടാ അകത്തു ...

ആദിൽ "നിന്റെ ട്യൂഷൻ ഒക്കെ കഴിഞ്ഞോ ആ കൊച്ചു ബാക്കി ഉണ്ടോടാ ."

ചേച്ചി പറഞ്ഞിട്ടുണ്ട് സംശയം വല്ലതും ഉണ്ടെങ്കിൽ ചോദിക്കണം അറിയാമെങ്കിൽ പറഞ്ഞു തരാം ഇല്ലേ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചിട്ടു പറഞ്ഞു തരാമെന്ന്. കുഴപ്പിക്കാൻ ചോദിക്കല്ലേ അനിയൻ കുട്ടാ എന്നുടെ പറഞ്ഞു .

ആദിൽ "അനിയൻകുട്ടനോ ഏതു വകയിൽ."

കുഞ്ഞേട്ടൻ ആ ചേച്ചിയേ കെട്ടുന്ന വകയിൽ

ഓഹ്! നമുക്ക് കാണാം ആദിലിനു പിന്തുണ അത്ര പിടിച്ചില്ല.

"ബെറ്റ് ഉണ്ടോ "

ആദിൽ " ഉണ്ടെങ്കിൽ പോപ്പിൻസ് മതി അങ്ങോട്ട്‌ ഇങ്ങോട്ടും അതാണ് ഉത്തമം കട്ടയ്ക്കു കൂടെ നിൽക്കണം .

അർജുൻ "അഹ് സത്യവാൻ വന്നോ പഠിപ്പൊക്കെ കഴിഞ്ഞു .

ഇപ്പോൾ വന്നേ ഉള്ളു ആരതി ചേച്ചി കുഞ്ഞേട്ടൻ തിരക്കി .

"എന്തിന്!  അവൻ ഇഷ്ടപ്പെടാത്ത രീതിയിൽ ചോദിച്ചു."

"ചേട്ടന്റെ ഓരോ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ" 

"നീ പഠിക്കാനാണോ അതോ നേരം കളയാനാണോ പോകുന്നത്."

വെറുതെ വിട്ടേക്കു !!! എന്റെ കാട്ടള കുഞ്ഞേട്ടാ...

ഇതൊക്കെ കേൾക്കുന്ന ആദിൽ അറിയാതെ പൊട്ടിച്ചിരിച്ചു പോയി.

അല്ലാ അർജുൻ അവൾ നിന്നെ തിരക്കി എന്നു പറഞ്ഞപ്പോൾ നീ എന്താ ഒരു മൈൻഡ് ഇല്ലാത്ത പോലെ ...

ഇവൻ എനിക്കറിയില്ലേ ചേട്ടാ അവൾക്ക് എന്തേലും പറയാൻ ഉണ്ടേ നേരിട്ട് പറയും .

"നേരിട്ട് പറയാൻ ബുദ്ധിമുട്ട് ഉള്ള വല്ല കാര്യം ആണേങ്കിലോ?"

അതിനു അവൻ മറുപടി ചിരിയിൽ ഒതുക്കി. അങ്ങനെ ഒരു കാര്യം അവളുടെ മനസ്സിൽ ഉണ്ടാകില്ല അതും എന്നോട് എന്നവൻ മനസ്സിൽ മന്ത്രിച്ചു .

അടുത്ത ദിവസം രാവിലെ

"നീ ഇന്നു പോകുന്നിലെ ആരതി?

ഞാൻ പോകണോ എന്ന് ആലോചിക്കുവായിരുന്നു  അച്ഛാ...

ഞാൻ കൊണ്ടാക്കാം തയാറായിക്കോ.

ഇനി എന്തു പറയാൻ കോളേജിൽ പോവുക തന്നെ.

അങ്ങനെ വീണ്ടും കോളേജ് അങ്കണത്തിൽ

ആകെ ഒരു സുഖവുമില്ല ആ മീര മിസ്സിന്റെ ഹൗർ ആണ് ഇന്ന് കൂടുതലും അതാലോചിക്കുമ്പോഴേ ആരതിക്ക് വിറയൽ വരുന്നു.

അവർ വന്നു കയറി ആരതിയുടെ ഹൃദയമിടുപ്പ്
കൂടി വരുന്നു.

മിസ്സ് "ആഹാ! പതിവില്ലാത്ത കാഴ്ച ഒക്കെ ഉണ്ടല്ലോ!

(തുടരുന്നു )

 


അർജുന്റെ ആരതി - 12

അർജുന്റെ ആരതി - 12

4.8
2120

ഭാഗം 12 അർജുന്റെ ആരതി   "ഇതു എന്താ പതിവില്ലാത്ത ഒരു കാഴ്ച്ച ആരതി പഠിക്കാൻ തീരുമാനിച്ചോ അതോ വേറെ വല്ല ദുരുദ്ദേശം ഉണ്ടോ?" "ഇല്ല മിസ്സ്‌ നന്നാവാൻ തീരുമാനിച്ചു" "പിടിച്ചില്ല, ആ നോട്ടം കണ്ടാൽ അറിയാം ഇവർ ഇനി എന്തിനുള്ള പുറപ്പാടാണോ രണ്ടു മണിക്കൂർ സഹിക്കാൻ വലിയ പാടാണ് ..." ആരതി "വാട്ട്സ് റോങ്ങ്‌ വിത്ത്‌ യൂ?" "എന്താ മിസ്സ്‌" താൻ എന്തുവാ ഈ പ്രോബ്ലം ചെയ്തു വച്ചിരിക്കുന്നേ എന്ന് പറഞ്ഞു മൊത്തം കുത്തിവരച്ചു. ഫൈനൽ ഇയർ ആണെന്ന് ഒരു ബോധം വേണം ഫൈനൽ എക്സാം വന്നു തലയിൽ കയറാറായി. ഉഴപ്പി നടന്നോ,അല്ലാ ഈ വേഷകെട്ടലിന് ഒരു കുറവും ഇല്ലല്ലോ അവര് അവിടെയു