♡14♡
അവനെ ഇഞ്ചിഞ്ചായി മരണമെന്ന അവന്റെ ലഹരിയിലേക്ക് ആഴ്ന്നിറക്കി.....
ഒരു ദീർഘശ്വാസമെടുത്ത് അവൾ കയ്യിലെ ചോര നിലത്തേക്ക് കുടഞ്ഞു
Miss you *shalu*........
_________________________________________
എയർപോർട്ടിനു മുൻപിൽ ഒരുപാട് ആളുകൾ തിങ്ങി നിൽക്കുന്നുണ്ട്..... പ്ലെയിൻ ലാൻഡായ വിവരം അനൗൺസ്മെൻറിലൂടെ അറിഞ്ഞതും ആളുകൾ ഒന്നായി ബഹളംവെച്ചു....
പുറത്തേക്ക് വരുന്നവരിൽ *AR*നെ കണ്ട് അവർ ആർത്തുവിളിച്ചു......
ഇവനാണ് ഫേമസ് ഡാൻസർ *അൻസാർ റഹദ്*{AR} ഓസ്ട്രേലിയയിൽ വെച്ച് നടന്ന വേൾഡ് ഡാൻസ് പ്രോഗ്രാമിൽ ഫസ്റ്റ് പ്രൈസ് നേടിയ ടീമിലെ ലീഡർ!!! അവിടം തൊട്ടായിരുന്നു അവന്റെ തുടക്കം.... കേരളമെന്ന കൊച്ചു സംസ്ഥാനത്താണ് ജനിച്ചതെങ്കിലും ഇപ്പോൾ ഇന്ത്യക്കും ഇന്ത്യയുടെ പുറത്തും അവന് ഒത്തിരി ആരാധകരെ നേടിയെടുത്തിട്ടുണ്ട്......
രണ്ടുവർഷത്തെ ഓസ്ട്രേലിയ
വാസത്തിനുശേഷം ഇന്ന് കേരളത്തിൽ എത്തിയതാണ്..... രഹസ്യമായാണ് എത്തിയെങ്കിലും പ്ലെയ്നിൽ വെച്ച് ഒരാൾ തിരിച്ചറിഞ്ഞു അത് കാരണം ഇനി അറിയാൻ മറ്റാരും ബാക്കി ഉണ്ടാകില്ല......
അസിസ്റ്റൻസ് അവന്റെ ഇരുവശവും നിന്നു ആളുകൾ അവനിലേക്ക് പാഞ്ഞടുക്കുന്നതിനെ തടഞ്ഞുനിർത്തി..... മുഖത്തെ മാസ്ക് അഴിച്ച് പുഞ്ചിരിയാലെ ഫോട്ടോയ്ക്ക് അവൻ പോസ് ചെയ്തു.....
So cute and handsome AR.....I Love You......
ആൾക്കൂട്ടത്തിലെ ഒരു പെൺകുട്ടി വിളിച്ചു പറഞ്ഞതും അതിനെ അനുഗരിച്ചു മറ്റുള്ളവരും തുടങ്ങി.....
എല്ലാവർക്കും കൈ വീശി പുഞ്ചിച്ചുകൊടുത്തുകൊണ്ട് മറ്റൊന്ന് പറയുന്നതിനുമുമ്പ് അവിടെനിന്നും വേഗം ഒഴിവായി........
' മോനേ റസ്റ്റോറൻറിലേക്ക് പോവല്ലേ.....'
' അല്ല ഏട്ടാ... ദേ ഈ ലൊക്കേഷനിലേക്ക് വിട്ടോ..... എനിക്കൊരാളെ കാണാനുണ്ട്.....'
' ഹാ...'
അവൻ പറഞ്ഞതനുസരിച്ച് ഡ്രൈവർ ആ ലൊക്കേഷനിലേക്ക് വിട്ടു.....
സമയം ഉച്ചയായിരുന്നു.... ലൊക്കേഷനിലെ കഫേയ്ക്ക് മുൻപിൽ നിർത്തിയതും അവൻ വണ്ടിയിൽ നിന്നും ഇറങ്ങി....
കഫേക്ക് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് നോക്കി ഒന്ന് പുഞ്ചിരിതൂകി കഫെയിലേക്ക് നടന്നു......
അര മണിക്കൂറോളം നീണ്ടു നിന്ന കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവൻ തേടിയ ആൾ വരുന്നത് കണ്ടു.....
മുബിയുടെ തോളിലൂടെ കയ്യിട്ട് സംസാരത്തോടപ്പം ചിരിക്കുന്ന റിനുവിനെ കണ്ടു അവൻറെ കണ്ണുകൾ തിളങ്ങി.....
__________________________________________
ഓക്കെ.....അപ്പൊ ഇന്ന് രാത്രി പത്തുമണിക്ക് മുമ്പെ ഡോക്ടർ
രാഘവിനുള്ള വിധി ഞാൻ നിർണയിക്കും....നിനക്ക് രക്ഷിക്കാൻ കഴിയുമെങ്കിൽ രക്ഷിക്ക്😡.......
അയാൾ ഫോൺ വെച്ചതും അക്കുവും നാച്ചവും പരസ്പരം നോക്കി.......
ഇന്ന് തന്നെ അവനെ പിടികൂടണം......(നാച്ചു)
ഹ്മ്..... നീ ഈ നമ്പറിന്റെ മുഴുവൻ ഡീറ്റെയിൽസ് എടുത്ത് ഏതു സ്ഥലത്തു നിന്നാണെന്ന് കണ്ടെത്തി അങ്ങോട്ട് വിട്ടോ.... ഞാൻ രാഘവ് ഡോക്ടറിനെ ഫോളോ ചെയ്യാം....
ഹാ ഒക്കെ .....
നാച്ചുവിനെ പൊലീസ് സ്റ്റേഷനിൽ ഇറക്കിയശേഷം അക്കു രാഘവ് ഡോക്ടർ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് വിട്ടു..... ഇന്ന് ഡോക്ടർ ലീവ് ആണെന്ന് അറിഞ്ഞതും അവിടെ നിന്നും ഡോക്ടറിന്റെ വീട്ടിലേക്ക് പോയി.....അവിടേയും ഇല്ല..... ഒരു മീറ്റിങ്ങിന് പോയേക്കുവാണെന്ന് പറഞ്ഞു....
ഉടനെ ഡോക്ടറിന്റെ നമ്പർ അവൻ നാച്ചുവിന് അയച്ചു കൊടുത്തു.... ആദ്യം ഡോക്ടറിന്റെ നമ്പർ ട്രേസ് ചെയ്തു അവൻ ഡീറ്റെയിൽസ് ഉടനെ അക്കുവിന് അയച്ചു....
പ്ലെയ്സ് നോക്കിയപ്പോൾ റിനുവിൻറെ ഹോസ്പിറ്റലിന് അടുത്തുള്ള കഫേയിൽ ആണെന്ന് അവന് മനസ്സിലായി...... ഉടനെ അവൻ അങ്ങോട്ട് തിരിച്ചു....
കഫേയിലേക്ക് കേറിയപ്പോൾ തന്നെ ചുറ്റും ഒന്നു നോക്കി.... ഒരു ടേബിളിൽ ഡോക്ടറും മറ്റൊരാളും ഇരുന്നു സംസാരിക്കുന്നുണ്ട്.....
അവൻ ഫോഴ്സിനെ അറിയിച്ചു..... പോലീസുകാർ കഫേയിലേക്ക് കേന്ദ്രീകരിച്ചുകൊണ്ട് പല ഭാഗങ്ങളിലായി നിന്നു.....അക്കു യൂണിഫോമിൽ അല്ല.... സാധാരണ ആളുകളെ പോലെ തന്നെ ടേബിളിൽ ഇരുന്നു കോഫി പറഞ്ഞു.......
ഡോക്ടർ കൂളായി തന്നെ ഇരിക്കുന്നുണ്ട്.......
അവൻ ചുറ്റും ഒന്ന് നിരീക്ഷിച്ചു ....എന്തോ കണ്ണുടക്കിയപോൽ അവൻ നോട്ടം പിൻവലിച്ചു കൊണ്ട് തന്റെ തൊട്ടപ്പുറത്തെ ഭാഗത്തെ ടേബിളിലേക്ക് നോക്കിയതും അവിടെ ഐസ്ക്രീം കഴിക്കുന്ന റിനുവിനെയും അവളോട് അഭിമുഖമായി ഇരിക്കുന്ന ഒരു ചെക്കനെയും കണ്ടു അവൻറെ നെറ്റി ചുളിഞ്ഞു.......
അവൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ട്..... അവനെന്തോ അസ്വസ്ഥത തോന്നി......
പുറം തിരിഞ്ഞു ഇരിക്കുന്നതു കാരണം അവൻറെ മുഖം കാണാനില്ല.... റിനു എന്തോ ഫോണിൽ നോക്കി ചിരിച്ചു പറഞ്ഞതും അവൻ കസേര അവളുടെ അടുത്തേക്ക് ഇട്ടു അവളുടെ അടുത്തിരുന്നു........എന്തോ ചൂണ്ടി കാണിച്ചു കൊണ്ട് അവര് ചിരിക്കുന്നുണ്ട്.......
ഇടയ്ക്കിടയ്ക്ക് അവളെ തന്നെ അവൻ നോക്കിയിരിക്കുന്നതു കണ്ടു അക്കുവിന്റെ കൈ അവൻ പോലുമറിയാതെ ഗ്ലാസ്സിൽ മുറുകി.....അവരുടെ പെരുമാറ്റവും സംസാരവും അവന്റെ ദേഷ്യത്തിന് ആക്കംകൂട്ടി......
_________________________________________
ടാ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.....
റിപ്പോർട്ടുകൾ വായിച്ച് വിഷമഭാവത്തിൽ നോക്കുന്ന റിനുവിനോട് ആവലാധിയോടെ അവൾ ചോദിച്ചു......
ഹ്മ് പ്രശ്നമാണ്....
😢
ആൾ ഈസ് റെയ്റ്റ് നിനക്കിപ്പൊ ഒരുകുഴപ്പവും ഇല്ല...... അതാ പ്രശ്നം....
റിനു സൈറ്റടിച്ചു മുഖംചുളിച്ചുപറഞ്ഞതും മുബി ചുണ്ടു കൂർപ്പിച്ചു അവളെ വലിച്ച് രണ്ടു കൈകൊണ്ടും മാറിമാറി തല്ലി പെട്ടെന്ന് കെട്ടിപ്പിടിച്ചു.......
അയ്യേ എൻറെ മുബിക്ക് സെന്റിയോ.....അന്തമാതിരി ലുക്കൊന്നും സെറ്റേ ആകാത്.....
പോടീ......
😂😘നല്ല വിശപ്പ് .... എന്തെങ്കിലും കഴിച്ചിട്ട് വരാ വാ....
ഏതുനേരവും പുറത്തുനിന്ന് കഴിക്കാ.... ഡോക്ടറാണ് പോലും😏.....
എടി പൊട്ടി നമ്മടെ രാജുവേട്ടന്റെ കഫേയിലെ സ്പെഷ്യൽ പലഹാരങ്ങളും സീനത്താത്താൻറെ തട്ടുകടയിലെ ചോറും കൂട്ടുകറിയും.....ഹുഫ് യാ മോളേ... ഹെൽത്തിന് ഹെൽത്തും ടേസ്റ്റിനു ടേസ്റ്റും..... അതിനോടൊപ്പം നീ ഉണ്ടാക്കിയത് ഒന്നും വരില്ല😏
പോടീ... ഇനി വാ ' മുബീ അത് ഉണ്ടാക്ക്,ഇത് ഉണ്ടാക്ക് ' എന്ന് പറഞ്ഞിട്ട്😖......
അപ്പിടി ചൊല്ല ക്കൂടാത്... എൻറെ cheff നീയല്ലേ മുത്തേ😘....
അയ്യാഹ്😖
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയതും അവര് രണ്ടുപേരും നേരെ കഫേയിലേക്ക് പോയി.......
മുബീ.....
സൈഡ് ഭാഗത്ത് നിന്നും ഉള്ള വിളികേട്ടതും അവര് ഇരുവരും ഒരുപോലെ തിരിഞ്ഞു....
ഇയ്യോ അനുക്കാ😳
അവർ ഞെട്ടി മിഴിച്ചുനിന്നു....
എന്തൊരു സർപ്രൈസാണ് കാക്കു😳..... എപ്പോഴാ ഇങ്ങോട്ട് എത്തിയേ....ആ തെണ്ടി ഫെബി പറഞ്ഞില്ലാല്ലോ😖......(റിനു)
ഹാ😂 അവൾ അറിഞ്ഞിട്ടില്ല.... ഇവിടേക്കാ നേരെ വരുന്നേ ഒരാളെ കാണാന്ണ്ട്......
ഓഹ്....
എന്താടീ നീ ഇങ്ങനെ മിഴിച്ചു നിൽക്കുന്നെ...(അനു)
മുബിടെ തലയിലേക്ക് ഒരു മേട്ടം കൊടുത്തുകൊണ്ട് അവൻ ചോദിച്ചു...... അവൾ തല കുടഞ്ഞു ബോധം തിരിച്ചെടുത്ത് വേഗം ബാഗിൽ നിന്നും ഫോണ് തപ്പിയെടുത്തു..... അവളുടെ കാട്ടിക്കൂട്ടൽ കണ്ട് രണ്ടാളും അന്തംവിട്ട് അവളെ നോക്കുന്നുണ്ട്......
അവൾ ഫോൺ എടുത്തു അനുവിൻറെ അടുത്തേക്ക് നിന്നു...
മിസ്റ്റർ അൻസാർ റഹദ് ......വെൽക്കം ടു കേരളം....ഞാൻ നിങ്ങളുടെ വലിയ ഒരു ഫാനാണ്.... ഒരു സെൽഫി എടുത്തോട്ടെ......
അവളുടെ ഡയലോഗ് വിത്ത് എക്സ്പ്രഷൻ കണ്ട് അവൻ ചിരിച്ചു കൊണ്ട് അവളുടെ തലക്ക് ഒന്നുകൂടി കൊടുത്തു.......
നിനക്കൊന്നും ഒരു മാറ്റവും ഇല്ലല്ലോടീ.....
എവിടെ മാറാൻ🤭(റിനു)
നീ പോടീ😏....എന്തായാലും കുറേക്കാലത്തിനുശേഷം ഇങ്ങനെ ഒന്ന് കാണാൻ പറ്റിയല്ലോ.....ഇന്ന് എൻറെ വക ആയിക്കോട്ടെ സ്പെഷ്യൽ.... നിങ്ങൾ ഇരിക്കെ ഞാനിപ്പോ വരാം.....
എന്നു പറഞ്ഞു മുബി പോയി.....
ന്നിട്ട് എന്തൊക്കെ.....
എന്താടി അങ്ങനെ പോണു..... എങ്ങനെയുണ്ട് നിൻറെ ഡോക്ടർ ഉദ്യോഗം....
എന്തുപറയാനാ... ആകെ ശോകമായി പോകുന്നു🤧
കുറേ കാലത്തിനുശേഷം അവളുടെ കളിചിരികൾ അവൻ ആസ്വദിച്ചു......
' നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ മറന്നു ഇത് എൻറെ ഫ്രണ്ട് ഫെബിയുടെ ബ്രദർ ആണ്......*അൻസാർ റഹദ്*(അനു) എനിക്ക് ബെസ്റ്റ് ഫ്രണ്ട്സ് 6പേരാണ് (മുബി അടക്കം) ഹൈസ്കൂളിൽ പരിചയപ്പെട്ടതാണെങ്കിലും ഇത്രകാലമായിട്ടും അവരോടൊപ്പം എത്താൻ മറ്റൊരു ഫ്രണ്ട്സിനും കഴിഞ്ഞിട്ടില്ല... എന്തോ ഒരു സ്പെഷ്യൽ...... അവരെയൊക്കെ വഴിയെ പരിചയപ്പെടാട്ടോ....
ഫെബിയുടെ ബ്രദർ മാത്രമല്ല അനുക്ക ഞങ്ങളുടെ സീനിയറും ആയിരുന്നു...... അന്നുമുതലേ കാക്കു നല്ല കമ്പനിയാ.... ശരിക്കും സ്വന്തം ബ്രദറിനെ പോലെ തന്നെയാ.... അത്രയും അറ്റാച്ച്മെൻറ് ഞങ്ങളൊക്കെ തമ്മിൽ..... എന്തോ ചെയ്യാനാ ഇപ്പൊ കാക്കു ഒരു വല്യേ ഡാൻസറായി ഞങ്ങൾ അടക്കം ഇപ്പോൾ ഇങ്ങരെ ഫാൻസാ........'
അവര് സംസാരിച്ചിരിക്കമ്പോ സ്റ്റാഫ് ഐസ്ക്രീം കൊണ്ടുവന്നു...
' ഇതെല്ലാം ഏൽപ്പിച്ചു ഈ മുബി ഇതെവിടെയാ '
റിനു അവളെ തിരിഞ്ഞു നോക്കിയതും ഫോണടിച്ചതും ഒപ്പം.....ഫെബി വിളിക്കുവാണ്..... നല്ല കറക്റ്റ് സമയം..... അവളെ ചൊടിപ്പിക്കുവാൻ വേണ്ടി റിനു അവൾക്ക് വീഡിയോ കാൾ ആക്കി.....
കാക്കുനെ കണ്ടതും അവൾക്ക് ഭയങ്കര പരാതി അവളോട് പറയാതെ വന്നതിൽ.....
അങ്ങനെ അവളോടും സംസാരിച്ചിരിക്കുമ്പോഴാണ് മുബിയും ഒരു സ്റ്റാഫും കൂടി എന്തൊക്കെയോ സാധനങ്ങൾ ടേബിളിൽ കൊടുന്നു വെച്ചു......
അതൊക്കെ കണ്ടതും അവള്ടെ കണ്ട്രോൾ പോയി..... എന്തൊക്കെ പറഞ്ഞാലും ഫേവറേറ്റ് സാധനങ്ങളൊക്കെ കണ്ടാൽ പിന്നെ പിടിച്ചാൽ കിട്ടില്ല🤭
ഓള് വേഗം കാൾ കട്ടാക്കി🤣....
മുബി അവരുടെ ഓപ്പോസിറ്റ് വന്നിരുന്നു....
റിനു ഇയ്യ് അക്കൂനെ കണ്ടോ......
മുബി ചോദിക്കുന്നത് കേട്ട് കുടിച്ചുകൊണ്ടിരുന്ന ജ്യൂസ് പെട്ടെന്ന് റിനുവിന്റെ തരിപ്പിൽകയറി.....അനു കിട്ടിയ അവസരം മുതലാക്കി നല്ല കൊട്ടു വെച്ചുകൊടുത്തു......അവള് മുഖം കൂർപ്പിച്ചതും അവൻ ഇളിച്ചു കൊണ്ട് അവള്ക്ക് വെള്ളം നീട്ടി....
അക്കുവോ😳.......
അനുവിന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങുന്നതോടപ്പം അവൾ ചോദിച്ചു......
ഹാ... ഞാൻ ഇങ്ങോട്ട് വരുമ്പോൾ ഇവിടുന്ന് പോകുന്നത് കണ്ടു......
എന്നാൽ നിങ്ങൾ കഴിച്ചോ.....അനുക്കാ പിന്നെ കാണാട്ടോ ഞാനിപ്പോ വരാം......
എന്നും പറഞ്ഞു റിനു വേഗം അവിടെ നിന്ന് എണീറ്റു......
അവൾ പുറത്തേക്ക് ഓടുന്നത് കണ്ട് മുബി ചിരിച്ചു.....
ആരാ ഈ അക്കു....
അനു സംശയത്തോടെ മുബിയെ നോക്കി......
അവളുടെ ലവ്വർ.....
മുബി ചിരിയോടെ അവള് പോയ വഴിയേ നോക്കി പറഞ്ഞതും അതുകേട്ട അനുവിന് താങ്ങുന്നതിനും അപ്പുറമായിരുന്നു അവളുടെ വാക്കുകൾ.....
ഇങ്ങളെന്താ മിഴിച്ച് ഇരിക്കുന്നേ ഞാൻ പറഞ്ഞത് കേട്ടിട്ടാണോ😂ശരിക്കും.... ഒരുത്തനും പിടികൊടുക്കാത്ത അവള് അക്കുവിനെ കണ്ടപ്പൊ സ്പ്പോട്ടില് വീണതാ...പക്ഷെ അവളുടെ തലയെഴുത്ത് കാരണം മൂപ്പര്ക്ക് ഓളെ ഇഷ്ടല്ല......
ഹോ
ദേ ആ ടാബിളിലിരിക്കുന്നവര് കുറച്ചു നേരമായി നമ്മളെ നോക്കുന്നു....ഇങ്ങളെ എങ്ങാനും തിരിച്ചറിഞ്ഞാ അതോടെ തീർന്നു.....
ഹ്മ്...
അവൻ സ്പെക്സ് നേരെ വെച്ച് ക്യാപ്പ് ഒന്നൂടി താഴ്ത്തി.....
______________________________________
ഇടയ്ക്കിടയ്ക്ക് അവളെ തന്നെ അനു നോക്കിയിരിക്കുന്നതു കണ്ടു അക്കുവിന്റെ കൈ അവൻ പോലുമറിയാതെ ഗ്ലാസ്സിൽ മുറുകി.....അവരുടെ പെരുമാറ്റവും സംസാരവും അവന്റെ ദേഷ്യത്തിന് ആക്കംകൂട്ടി......
::::::::::::
സർ....ഡോക്ടർ പുറത്തേക്ക് വന്നിട്ടുണ്ട്.....
അവൻ ഡോക്ടർ ഇരുന്നിരുന്ന ഭാഗത്തേക്ക് നോക്കി.....ഡോക്ടർ അവിടെ ഇല്ല......
അനുവിനൊത്ത് സംസാരിക്കുന്ന റിനുവിനെ ദേഷ്യത്തോടെ ഒന്ന് നോക്കി അവൻ പുറത്തേക്ക് ഇറങ്ങി........
ഡോക്ടറിനെ പിന്തുടർന്നെങ്കിലും ഒരു സ്ഥലത്ത് വെച്ച് മിസ്സായി.....ഡോക്ടറിനെ കാണാതെ വന്നതും അവൻ ഉടൻ നാച്ചുവിനെ കണക്റ്റ് ചെയ്തു......
__________________________________________
ഒരു ദീർഘശ്വാസമെടുത്ത് അവൾ കയ്യിലെ ചോര നിലത്തേക്ക് കുടഞ്ഞു
Miss you *shalu*........
''കീഹ് ....... കീഹ്....... "
പോലീസ് വണ്ടികളുടെ ഹോണടി ശബ്ദം കാതുകളിലേക്ക് തുളച്ച് കയറിയതും ആയുധങ്ങൾ അവളുടെ കയ്യിൽ നിന്നും നിലംപതിച്ചു......അവൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു............
പക്ഷെ ......അപ്പോഴേക്കും പോലീസ്നായകൾ അവളെ വട്ടമിട്ടു............വൈകാതെ തന്നെ കൈകളിൽ തോക്ക്കളുമായി അക്കു അടങ്ങുന്ന പോലീസ് സംഘം അവളെ വലയം ചെയ്തു........
ചുറ്റും ഒന്ന് നോക്കി പുഞ്ചിരിയോട അവളിരുകയ്യും നീട്ടിക്കൊടുത്തു..........
'''' Iam verry happy the Moment .......... I am surrender........"''
(തുടരും.......)