♡13♡
ഓക്കെ.....അപ്പൊ ഇന്ന് രാത്രി പത്തുമണിക്ക് മുമ്പെ ഡോക്ടർ
രാഘവിനുള്ള വിധി ഞാൻ നിർണയിക്കും....നിനക്ക് രക്ഷിക്കാൻ കഴിയുമെങ്കിൽ രക്ഷിക്ക്😡.......
ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തുകൊണ്ട് ആ കറുപ്പ് രൂപം കണ്ണട അഴിച്ചു വെച്ച് സീറ്റിലേക്ക് ചാരിയിരുന്നു.....മിഴികൾ പതിയെ ചിമ്മിയടച്ചതും കഴിഞ്ഞു പോയ ഓർമ്മകൾ എല്ലാം മുന്നിൽ തെളിഞ്ഞു വന്നു കണ്ണുനീർ കവിളിനെ തഴുകി നിലത്തേക്ക് പതിച്ചു......
--------------------------------------
ജാൻ....
മുബി ഞെട്ടി എണീറ്റിരുന്നു....
ഹ്....
അവളുടെ ശബ്ദം കേട്ടു റിനു വേഗം ഓടിയെത്തി....ശ്വാസം തുടരെതുടരെ നിയന്ത്രണമില്ലാതെ എടുക്കുന്നവളെ പുറം തടവി റിനു പതിയെ സമാധാനിപ്പിച്ചു.......
പെട്ടെന്ന് റിനുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ കരഞ്ഞു........
ഒന്നുമില്ലടീ.... കൂൾ...
റിനു....അവനില്ലേ ആ നാച്ചൂ....അവനെ എനിക്കിഷ്ടമായിരുന്നു ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞതാ.....എനിക്ക് എന്തോ വലിയ രോഗമുണ്ടെടീ ഇപ്പഴാ അതൊക്കെ ഓർമ്മവരുന്നേ......
ഏഹ്...
മുബി ഒറ്റയടിക്ക് പറുന്ന കേട്ട് അവൾ സഡൻ മുബിയെ അവളിൽ നിന്നും അടർത്തിമാറ്റി കണ്ണുകൾ വിടർത്തി അത്ഭുതത്തോടെ അവളെ നോക്കി......
എനിക്കെന്തോ രോഗമുണ്ട്😭😭
സത്യം പറയ് നിനക്കിപ്പൊ നീയും നാച്ചുവും തമ്മിലുള്ള റിലേഷൻ ഓക്കെ ഓർമ്മയുണ്ടോ😳
ഹാ....ഞാൻ ജാൻ എന്നു പറഞ്ഞിരുന്നില്ലേ അതവനാ....
അപ്പൊ നിനക്കെല്ലാം ഓർമ്മകിട്ടിയോ😳
അപ്പൊ എന്റെ ഓർമ്മപോയേക്കുവായിരുന്നോ😳പാവം എന്റെ ജാൻ😭എന്റെ മുന്നിലുണ്ടായിട്ടു പോലും എനിക്കവനെ തിരിച്ചറിയാൻ😭😭
മുബി.... വേഗം റെഡിയാവ്....ഹോസ്പിറ്റലിലേക്ക് പോവണം......നിന്റെ റിപ്പോർട്ട് എടുത്തിട്ടുവരാം ഞാൻ.....
ഹ്....
റിനു കാറ് തിരിച്ച് നിർത്തിയതും മുബി വീട് പൂട്ടി വന്നു.....റിനു അപ്പോഴും അവളെ വിശ്വസിക്കാൻ കഴിയാതെ നോക്കുന്നുണ്ട്.....
'ഇതെന്ത് മറിമായം...ഒരു കിസ്സിന് ഇത്രക്ക് എഫക്റ്റോ😨'
നീ എന്താ ചിന്തിക്കുന്നേ.....
ഒന്നുമില്ല മോളേ....നിനക്ക് എല്ലാം ഓർമ്മകിട്ടിയെന്ന് പറഞ്ഞത് ശരിയാണോ......
😠
ഈ😁വേറൊന്നും കൊണ്ടല്ല...നിന്റെ ഡോക്ടർ എന്ന നിലക്ക് ഉറപ്പ് വരാൻ ഞാൻ ഒരു ചോദ്യം ചോദിക്കട്ടേ
എന്ത് ചോദ്യം🙄
നീ നാച്ചുവിനൊപ്പം ബാംഗ്ലൂരിൽ ആവുമ്പൊ എത്ര തവണ😁
തവണ🙄🤔
കിസ്സിങ്ങ്🙈
ശെയ്....അതൊക്കെ നിന്നോട് എങ്ങനാ
പറയാ🙈
പടച്ചോനേ നിനക്ക് നാണോ😳
അതെന്താ എനിക്ക് നാണിച്ചുടേ🤕നീ നാണിച്ചല്ലോ...
ഹോ....എനിക്ക് ഇതോടെ ഒന്നു ഉറപ്പായി.... നിനക്ക് ഓർമ്മ കിട്ടി😄.....
😁
ഹാ പിന്നല്ലേ....
ഹ്മ്....
അന്ന് ആക്സിഡെന്റ് പറ്റിയപ്പോ ആരാ നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചേ... നിനക്ക് ബോധമുണ്ടായിരുന്നോ?....
ചെറുതായി വ്യക്തമാകാതെ ഷാലുവിനെ(ഷഹല)കണ്ടു... ആക്സിഡെന്റ് പറ്റി റോഡിലേക്ക് തെറിച്ചുവീണപ്പൊ എന്റെടുത്തേക്ക് ഓടി വന്നവരിലെ പരിചിതമുഖം ഷാലുവായിരുന്നു......!!!
--------------------------------------
പടുകൂറ്റൻ ബിൽഡിങ്ങുകൾ ഒന്നിനൊന്ന് മെച്ചംകണക്കെ ഉയർന്നുനിൽക്കുന്നു ........... വാഹനങ്ങൾ ഒന്നിനും കാത്തു നിൽക്കാതെ ചീറിപ്പായുന്നു........... എല്ലായിടത്തും നിറഞ്ഞ ആളുകൾ ...........
പെട്ടെന്ന് ആ സിറ്റിയിലെ അന്തരീക്ഷമാകെ മാറിമറിഞ്ഞു ........... തൂവെള്ള മേഘങ്ങൾ കരിഞ്ഞ്കൂടി ഉടനടി കനത്തമഴ ആ സിറ്റിയെ ഒന്നാകെ ചുംബിച്ചുകൊണ്ട് പെയ്തിറങ്ങി ...........
അവിടെ ഉണ്ടായിരുന്നവരെല്ലാം വണ്ടിയിൽ കയറിയും നനയാത്ത സ്ഥലങ്ങളിലേക്ക് മാറിയും മഴയെ പാടെ നിരസിച്ച് കളഞ്ഞു ...........
പക്ഷേ അവരിലൊരാൾ മാത്രം ആമഴയെ ഏറെ സ്നേഹിച്ചു ...........
അത് അടുത്ത ലക്ഷ്യം പൂർത്തിയാക്കാൻ വേണ്ടിയായിരുന്നു ...........
-------------------------------------
മഴ കൊള്ളാത്ത വിധം മറവുകളുള്ള ഇടത്തു കൂടി ഫോൺ കാതോടടുപ്പിച്ച് അയാൾ നടന്നു ...........
കനത്ത മഴയുടെ ഇടയിലും തന്നെ
ആരോ പിന്തുടരുന്നപോലെ തോന്നി ........... കൂടെക്കൂടെ തനിക്ക് നേരെവരുന്ന കാൽപാദങ്ങളുടെ ശബ്ദം അയളെ ഏറെ ഭയപ്പെടുത്തി ...........
നടത്തത്തിന് സ്പീഡ് കൂട്ടിയപ്പോഴും ഇടക്കിടെ ബാക്കിലേക്ക് തിരിഞ്ഞുനോക്കാൻ മറന്നില്ല ...........
'' പ്ഹ്....... ''
പെട്ടന്നൊരാളുമായി കൂട്ടിമുട്ടി...
അയാളെ മറികടക്കാൻ നിൽക്കെ തൻറെ മുന്നിലുള്ള കറുപ്പ് വേശത്തിലുള്ള രൂപത്തെ കണ്ട് മഴപോലും കണക്കിലെടുക്കാതെ അയാൾ ഓടി ...........
എങ്ങനെയെങ്കിലും രക്ഷപ്പെടാൻ വേണ്ടി അടുത്തുള്ള പണി പൂർത്തിയാവാത്ത ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി ...........
------------------------------------
ഒാഡിറ്റോറിയത്തിന്റെ നാലുഭാഗത്ത്നിന്നും വരുന്ന കുത്തുന്ന ശബ്ദങ്ങൾ സഹിക്കാൻ കഴിയാതെ അയാൾ രണ്ട്ചെവിയും പൊത്തിപ്പിടിച്ചലറി ...........
ബാക്കിലേക്ക് തിരിഞ്ഞ് തൻറെ നിസ്സഹായാവസ്ഥ കണ്ട് പുഞ്ചിരിച്ചാസ്വദിക്കുന്ന ആ കറുപ്പ് രൂപത്തോട് സ്വന്തം ജീവനുവേണ്ടി കരഞ്ഞപേക്ഷിച്ചു ...........
അവനിലേക്ക് കുത്തിക്കയറുന്ന ഒാരോ പഞ്ചിങ്ങും അവൻറെ നെഞ്ചിനെ പാടെ ഇളക്കിമറിച്ചു ........... അവളുടെ തീക്ഷ്ണതയേറിയ നോട്ടം അവനിലെ ഭയത്തിന്റെ അളവ് വർദ്ധിപ്പിച്ചു കൊണ്ടിരുന്നു........
" ആരാണ് നീ.....നീ എന്തിനാ ഞങ്ങളെ പിൻതുടരുന്നേ........ആഹ്... "
അയാളുടെ അലറൽ ആ ഓഡിറ്റോറിയമാകെ മുഴങ്ങി കേട്ടു .... ഡ്രമ്മെല്ലാം മറിച്ച് ഓടാൻ ശ്രമിച്ചെങ്കിലും ഉടനടി ഇരുമ്പ് വടിയുടെ യേറ് തലയിലേക്ക് കൊണ്ടു ...........
തലയിൽ നിന്നും ഒലിച്ചിറങ്ങുന്ന അവന്റെ ചുടുചോര കണ്ട് അവളുടെ മനസ്സ് ആനന്ദത്താൽ നിറഞ്ഞു......
ചോരയിൽ കുളിച്ച് മുട്ട്കുത്തി നിൽക്കുന്ന അവനെ പുഞ്ചിരിയോടെ നോക്കി പോക്കറ്റ്കത്തിയും ലൈറ്ററുമായി അവളവന് നേരെ നടന്നു.........
ലൈറ്ററിലമർത്തി കത്തിയവൻറെ കയ്യിലെ ഞെരമ്പിലേക്കടിപ്പിച്ചു...........
" നിന്നോടൊക്കെ ഉള്ള ആത്മാർത്ഥമായ വിശ്വാസത്തോടെയാ ഓരോരുത്തരും പാതി ജീവൻ കൊണ്ട് നിന്റടുത്തേക്ക് വരുന്നത്....ജീവൻ രക്ഷിക്കേണ്ടവരാ ഡോക്ടർ അല്ലാതെ ജീവനെടുക്കേണ്ടവരല്ല....എത്ര ജീവിതമാ നിന്റെ ഒക്കെ ബിസിനസിൽ തകർന്നടിഞ്ഞത്....നിന്റെ ഒക്കെ ആ തലവനില്ലേ അവനിലേക്കും വൈകാതെ ഞാൻ എത്തും.....ഗുഡ്ബായ്..... "
അവൻറെ കയ്യിലെ ഞരമ്പ് മുറിച്ച് അവിടേക്ക് തീ കത്തിച്ചു....അപ്പോഴാ അവൻറെ പോക്കറ്റിൽന്ന് ഫോണ് റിങ്ചെയ്തത്........
'' SIR .....CALLING.....''
'ഇത്....'
അവൾ സംശയത്തോടെ ഫോൺ അറ്റൻഡ്ചെയ്തു......
''ഹലോ ടാ.... നീ ഇപ്പോ എവിടെയാ...... ഒരു ചെറിയ പണിയുണ്ട് .......
പിന്നെയ് നീ സൂക്ഷിച്ച് നടക്കണട്ടോ....... ഏതുസമയവും നിൻറെ നേരെ ആക്രമണമുണ്ടായേക്കാം ..... അറിയാലോ ......
അല്ല... നീ എന്താ ഒന്നും മിണ്ടാത്തെ........
ഓഹോ......നീ അവിടെയും എത്തിയല്ലേ...... എന്താ അവൻറെ കാര്യം കഴിഞ്ഞോ ........''
''ഹഹഹ...... തുടങ്ങിയിട്ടേയുള്ളൂ .....നീ വേണെങ്കി അവൻറെ കരച്ചിൽ കേട്ടോ......''
അവൾ വേദനയാൽ പൊളിഞ്ഞു കാറുന്ന ഡോക്ടർ രാഘവിന്റെ ശബ്ദം അവനെ കേൾപ്പിച്ചു........പെൺ ശബ്ദം കേട്ടു അയാൾ ഞെട്ടി.....പെണ്ണ്?
'' ഓഹ്....നോട്ട് ബാഡ് പെണ്ണായിരുന്നോ നീ...ഹഹഹ..''
'' ഹ്മ്....ഇനി നീ കൂടി🙂നിന്നിലേക്കുള്ള ദൂരം അധികമില്ല.......... വെയിറ്റ് ചെയ്തോ....... ഏതു നിമിഷവും നിൻറടുത്തും ഞാൻ എത്തും.......''
''ഹാ വെയിറ്റിംഗ് .......നിന്നെ തന്നെയാ ഇത്രയുംകാലം ഞാൻ വെയിറ്റ് ചെയ്തത്..... അങ്ങനെ മറക്കാൻ പറ്റില്ലല്ലോ🤬......''
''ഹ്....''
അവൾ പുച്ഛത്തോടെ ഫോൺ വലിച്ചെറിഞ്ഞു......
അവനെ ഇഞ്ചിഞ്ചായി മരണമെന്ന അവന്റെ ലഹരിയിലേക്ക് താഴ്ത്തി.....
*Miss you shalu*ഒരു ദീർഘശ്വാസമെടുത്ത് അവൾ കയ്യിലെ ചോര നിലത്തേക്ക് കുടഞ്ഞുകൊണ്ട് മൊഴിഞ്ഞു......
{തുടരും......}