Aksharathalukal

പാർവതി ശിവദേവം - 1

പാർവതി ശിവദേവം
 
Part -1
 
"what .. ഈ പഴഞ്ചൻ വീട് വാങ്ങിക്കാൻ ആണോ നീ ഒരു കോടി രൂപ ചെലവാക്കിയത്.Are you mad Deva " ശിവ കാറിൻ്റെ ഡോർ തുറന്ന് ബോണറ്റിൽ ചാരി നിൽക്കുന്ന ദേവയുടെ അരികിലേക്ക് ദേഷ്യത്തോടെ വന്നു.
 
" ഉം... " ദേവ ഒന്ന് മൂളുക മാത്രം ചെയ്യ്തു.
 
"നിനക്ക് എന്ത് പറ്റിയ ദേവ. അതിനും മാത്രം എന്താ ഈ വീടിന് പ്രത്യേകത "
 
 
"വൈദേഹി " ദേവ ആ വീട്ടിൽ നിന്നും കണ്ണെടുക്കാതെ തന്നെ പറഞ്ഞു.
 
 
"What ... വൈദേഹി " ശിവ കാറിൻ്റെ ബോണറ്റിൽ ശക്തിയായി അടിച്ച് കൊണ്ട് ചോദിച്ചു.
 
 
'' ഇത് അവളുടെ വീടാണ്. ഇപ്പോൾ ജപ്ത്തിയുടെ വക്കിലാണ് .അതുകൊണ്ട് ഞാൻ ഇതങ്ങ് വാങ്ങി "
 
 
" നീ പഴയതെല്ലാം മറന്നതല്ലേ ദേവ .പിന്നെ എന്തിനാ വീണ്ടും ഇതൊക്കെ. അതും ആ പന്ന മോൾക്ക് വേണ്ടി " ശിവക്ക് തൻ്റെ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല.
 
 
" എയ് .അവളെ ഒന്നും പറയല്ലേടാ. അവളുടെ സാഹജര്യം കൊണ്ടല്ലേ മറ്റൊരാളേ വിവാഹം കഴിക്കേണ്ടി വന്നത്. പിന്നെ അവളോടുള്ള ഇഷ്ടം കൊണ്ട് ഒന്നും അല്ല. ഈ വീട് കണ്ടപ്പോൾ എന്തോ സ്വന്തം ആക്കണം എന്ന് തോന്നി അത്രേ ഉള്ളൂ" ദേവ ശാന്തമായി പറഞ്ഞു.
 
 
'' ക്ഷമിക്കണം സാർ.ഞാൻ അല്പം വൈകി പോയി. നിങ്ങൾ കാത്ത് നിന്ന് മുഷിഞ്ഞു കാണും അല്ലേ " ഒരു വയസായ ആൾ തിരക്കിട്ട് വന്നു കൊണ്ട് പറഞ്ഞു .
 
 
" എയ് അങ്ങനെ ഒന്നും ഇല്ല ചേട്ടാ.ഞങ്ങൾ ഇപ്പോൾ എത്തിയതേ ഉള്ളൂ. പിന്നെ ഈ സാർ... എന്ന വിളി വേണ്ട. " ദേവ പുഞ്ചിരിയോടെ പറഞ്ഞു.
 
" മക്കളുടെ പേര് എന്താ " 
 
 
" ഞാൻ ദേവ കൃഷ്ണ .ഇവൻ ശിവരാഗ് വർമ്മ " ത്രിലോക് പുഞ്ചിരിയോടെ പറഞ്ഞു പക്ഷേ ശിവയുടെ മുഖം അപ്പോഴും ദേഷ്യത്തിൽ തന്നെയാണ്.
 
 
" അപ്പോ നിങ്ങൾ കൂട്ടുക്കാരാണോ '' അയാൾ സംശയത്തോടെ ചോദിച്ചു
 
"അല്ല ബ്രദർസ് ആണ് "
 
 
" ഞാൻ സംസാരിച്ച് നിന്ന് വന്ന കാര്യം മറന്നു .നിങ്ങൾ അകത്തേക്ക് വാ മനയുടെ ഉൾഭാഗം കാണിച്ച് തരാം" അയാൾ താക്കോൽ കൂട്ടവും ആയി മുന്നോട്ട് നടന്നു. പിന്നാലെ ദേവയും.
 
 
" വാടാ" അകത്തേക്ക് കയറിയ ദേവ തിരിഞ്ഞ് ശിവയെ വിളിച്ചു.
 
 
 
അവൻ മനസില്ലാ മനസോടെ അകത്തേക്ക് കയറി.ശിവ വലതുക്കാൽ എടുത്ത് അകത്തേക്ക് വച്ചതും കാലിലൂടെ ഒരു തണുപ്പ് ശരീരമാകെ പടർന്നു. ആ തണുപ്പിൽ അവൻ്റെ ദേഷ്യം മൊത്തം അതിൽ അലിഞ്ഞ് ഇല്ലാതായ പോലെ '
 
 
ശിവയും ദേവയും അകത്തേക്ക് കയറി. പഴയ ഒരു നാലുക്കെട്ട് വീട്.വീടിനുള്ളിൽ ഒരു നടുമുറ്റം. മഴ പെയ്തതു കൊണ്ട് നടുമുറ്റത്ത് വെള്ളം കെട്ടി നിൽക്കുന്നുണ്ട്. അതിനു നടുവിലായി ഒരു തുളസി തറ .
 
അവർ ആ വീട് മുഴുവൻ നടന്ന് കണ്ടു. മുകളിലെ നിലയിലേക്ക് അവർ പോയില്ല .പഴയ വീടായത് കൊണ്ട് ചില കേടുപാടുകൾ ഉണ്ടായിരുന്നു.
 
 
ദേവ അതെല്ലാം ശരിയാക്കാൻ അയാളെ തന്നെ എർപ്പാടാക്കി.
 
 
" രജിസ്ട്രേഷൻ ഒക്കെ കഴിഞ്ഞു. ഇനി ഇത് നമ്മുടെ വീട് ആണ്. പക്ഷേ ഇവിടെ എന്നും താമസിക്കാൻ ഞങ്ങൾക്ക് പറ്റില്ല. അതു കൊണ്ട് വീട് വൃത്തിയാക്കി വക്കേണ്ട ഉത്തരവാദിത്തം ചേട്ടനാണ്  ട്ടോ "ദേവ പറഞ്ഞു. എന്ത് സംസാരിക്കുമ്പോഴും അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരിക്കും.
 
 
" ആയിക്കോട്ടേ മോനേ .ഇത് മനയുടെ മറ്റൊരു താക്കോൽ ആണ്.ഇത് കുഞ്ഞിൻ്റെ കയ്യിൽ ഇരിക്കട്ടെ " താക്കോൽ ദേവക്ക് നൽകി കൊണ്ട് പറഞ്ഞു.
 
 
"ok ചേട്ടാ. അല്ല ഒരു കാര്യം മറന്നു ചേട്ടൻ്റെ പേര് "
 
 
" ശങ്കരൻ .എന്നാ ഞാൻ പോക്കോട്ടേ കുഞ്ഞേ. കുറച്ച് തിരക്ക് ഉണ്ട്" 
 
 
" ശരി ശങ്കരേട്ടാ" അത് പറഞ്ഞത് ശിവ ആയിരുന്നു. അവർക്ക് ഇരുവർക്കും ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് ശങ്കരൻ പടിപ്പുര കടന്ന് പോയി.
 
 
"നമ്മുക്ക് ഈ വീടും പരിസരവും ഒന്ന് നടന്ന് കണ്ടാലോ ശിവ " ദേവ ചോദിച്ചതും ശിവ മുന്നോട്ട് നടന്നു.ഒപ്പം ദേവയും.
 
 
പല തരത്തിലുള്ള മരങ്ങൾ ആ പറമ്പിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ആൾ താമസം ഇല്ലാത്തതിനാൽ പരിസരം കുറച്ച് കാട് പിടിച്ചാണ് കിടക്കുന്നത്.
 
 
ഒരു ഇളം കാറ്റ് അവരെ തഴുകി പോയതും ആ അന്തരീക്ഷം മുഴുവൻ ഒരു ഗന്ധം പരന്നു.
 
 
"ഇതെന്താ ഒരു പ്രത്യേക മണം" ദേവ ഒന്നുകൂടി ആ ഗന്ധം മൂക്കിലേക്ക് വലിച്ചെടുത്ത് കൊണ്ട് ചോദിച്ചു.
 
 
''പാരിജാതം" ശിവ പറഞ്ഞു.
 
 
"പരിജാതമോ.what is that ''ദേവ മനസിലാവാതെ ചോദിച്ചു.
 
 
"അതെ പാരിജാതം. That's a white colour flower. " അത് പറഞ്ഞ് ശിവ അവിടം ആകെ നോക്കാൻ തുടങ്ങി. എന്തോ കണ്ടെത്തിയ പോലെ അവൻ മുന്നോട്ട് നടന്നു. അത്രവശ്യം വലിപ്പം ഉള്ള ഒരു മരം. അതിലെ താഴേക്ക് ചാഞ്ഞ് നിൽക്കുന്ന ഒരു കൊമ്പിൽ നിന്നും ഒരു പൂ പറിച്ച് ദേവയുടെ അരികിലേക്ക് നടന്നു വന്നു.
 
 
"ഇതാണ് പാരിജാതം" അത് പറഞ്ഞ് ശിവ ആ പൂവ് അവന് നേരെ നീട്ടി.ദേവ അത് വാങ്ങി ഒന്ന് മണത്തു. ആ ഗന്ധം അവൻ ഉള്ളിലേക്ക് വലിച്ചെടുത്തു.
 
 
"സൂര്യനും, പാരിജാതവും lovers ആണ് " ശിവ പറയുന്നത് കേട്ട് ദേവ അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്.
 
 
"ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം" 
 
 
"അറിയാം" അത് പറഞ്ഞ് ശിവ അരികിൽ ആയി കല്ലു കൊണ്ട് കെട്ടി ഉണ്ടാക്കിയിട്ടുള്ള ഒരു പടിയിൽ ഇരുന്നു.
 
 
''ദേവ .ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ "
 
 
"എനിക്ക് അറിയാം നിൻ്റെ ചോദ്യം എന്താണ് എന്ന്.വൈദേഹിയെ എനിക്ക് ഇപ്പോഴും ഇഷ്ടമാണോ എന്ന് അല്ലേ."
 
 
" ഉം " ശിവ ഒന്ന് മൂളി
 
 
" ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളം ആവും. മനസിൻ്റെ ഒരു കോണിൽ ഇപ്പോഴും ഉണ്ട്.പക്ഷേ പ്രണയം അല്ല. എനിക്ക് വേണ്ടി ജനിച്ച soulmate ഈ ലോകത്ത് എവിടെ എങ്കിലും കാണും.time  ആവുമ്പോൾ അവൾ എൻ്റെ അരികിൽ വരും"
 
 
"Soulmate .who is that " ശിവ ചോദിച്ചു.
 
 
"ആരാണ് എന്ന് എനിക്ക് അറിയില്ല. പക്ഷേ മുത്തശ്ശി പറയുന്ന theory അനുസരിച്ച് എൻ്റെ വാരിയെല്ലിൻ്റെ ഉടമ " 
 
 
" What rubbish are you talking Deva. അവൻ്റെ ഒരു വാരിയെല്ലും, ഒരു സോൾമേറ്റും "ശിവ ദേഷ്യത്തോടെ പിറുപിറുത്ത് കൊണ്ട് നടന്നു.
 
 
" നിൻ്റെ ഈ പ്രണയ വിരോധം മാറ്റാൻ ഒരുത്തി നിൻ്റെ ലൈഫിൽ വരും. അപ്പോ നിനക്ക് മനസിലായിലക്കാളും "ദേവ ചിരിയോടെ കളിയാക്കി പറഞ്ഞു.
 
 
"No . never .അങ്ങനെ ഒരുത്തി എൻ്റെ ജീവിതത്തിൽ ഒരിക്കലും വരില്ല. നമ്മുടെ അമ്മയെ അല്ലാതെ ഒരു പെണ്ണിനേയും ഈ ശിവക്ക് വിശ്വാസം ഇല്ല." ശിവ ദേഷ്യത്തോടെ കാറിൽ കയറി കൊണ്ട് പറഞ്ഞു.
 
 
"എന്താ ശിവ ഇത് എന്തൊക്കെയാ പറയുന്നേ. ഒന്നു രണ്ടു പേരെ കണ്ട് എല്ലാ പെണ്ണുങ്ങളേയും ആ കൂട്ടത്തിൽ കൂട്ടരുത് . '' ദേവ അലിവോടെ പറഞ്ഞു.
 
 
''no . എല്ലാവരും അങ്ങനെ ആണ്. അതിപ്പോ നിന്നെ ഉപേക്ഷിച്ച് പോയ വൈദേഹി ആയാലും, എന്നേ ഉപേക്ഷിച്ച് പോയ എൻ്റെ മമ്മയും, ആ സ്ത്രീയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ എനിക്ക് എവിടുന്നൊക്കെയാ ദേഷ്യം വരുന്നേ എന്ന് അറിയില്ല "അത് പറഞ്ഞ് ശിവ കാർ സ്റ്റാർട്ട് ചെയ്യ്തു.
 
 
" ഈ ദേഷ്യത്തിൽ നീ ഡ്രൈയ് വ് ചെയ്യ്താൽ നമ്മൾ വീട്ടിൽ എത്തില്ല .നേരെ അങ്ങ് പരലോകത്തേക്ക് പോകാം " അത് കേട്ടതും ശിവ ദേവയെ ഒന്ന് ദേഷ്യത്തോടെ നോക്കി ഡ്രൈയ് വിങ്ങ് സീറ്റിൽ നിന്ന് ഇറങ്ങി കോ ഡ്രൈയവർ സീറ്റിൽ ഇരുന്നു.
 
 
അവൻ കാറിൽ കയറി കയറിയതും ദേവ കാർ മുന്നോട്ട് എടുത്തു.
 
 
ഇവർ ദേവ കൃഷ്ണ വർമ്മ and ശിവരാഗ് വർമ്മ. സ്വന്തം കഴിവു കൊണ്ട് ശിവയും, ദേവയും ഉയർത്തി കൊണ്ടു വന്ന സിറ്റിയിലെ അല്ല കേരളത്തിലെ തന്നെ ഏറ്റവും ടോപ്പ് അഡ്വവടൈസിങ്ങ് കമ്പനി. പല വലിയ കമ്പനികളുടേയും ഉൽപന്നങ്ങളുടെ പരസ്യം ചെയ്യുന്നത്  വർമ്മ ഡിസൈൻസ് ആണ്.
 
 
പേര് പോലെ തന്നെ ദേവ കൃഷ്ണ സമാധാന സ്വഭാവമാണ്. എന്നാൽ ശിവ ദേവയുടെ സ്വഭാവത്തിന് നേരെ ഓപ്പോസിറ്റ് ആണ്.ശിവക്ക് എന്തിനും എതിനും ദേഷ്യവും വാശിയും മാത്രമാണ്.
 
ഇവരുടെ ബാക്കി വിവരങ്ങൾ വഴിയെ പറയാം.
 
 
***
 
''പരി പാലയ രഘു നാഥാ 
പരിപാലയ രഘു നാഥാ " ഫോൺ റിങ്ങ് ചെയ്യ്തപ്പോൾ അവൾ എങ്ങനേയോ കൈ എത്തിച്ച് ബാഗിൽ കിടന്ന ഫോൺ എടുത്തു.
 
 
"ടീ.. നീ ഇത് എവിടെ പോയി കിടക്കാ. ഞാൻ ഇവിടെ നിന്നെ കാത്ത് നിൽക്കാൻ തുടങ്ങീട്ട് നേരം കുറേ ആയി " മറു തലക്കിൽ നിന്നും രേവതി പരാതി പറയാൻ തുടങ്ങി.
 
 
"ഡീ വൺ മിനിറ്റ് .ഞാൻ ദാ എത്തി. " അവൾ ഫോൺ കട്ട് ചെയ്യ്ത് ഫോൺ ബാഗിൽ ഇട്ടു.
 
 
ഇതാണ് നമ്മുടെ നായികമാർ രേവതി രാജൻ എന്ന ദേവുവും, പാർവ്വണ എന്ന തുമ്പിയും. രണ്ടു പേർക്കും ഡിഗ്രി കഴിഞ്ഞതും ജോലി കിട്ടി.
 
 
പഠിപ്പിൻ്റെ ഗുണം കൊണ്ടൊന്നും അല്ല ട്ടോ. ഡ്രിഗ്രി കഴിഞ്ഞ് വീട്ടിൽ സപ്ലി അടിച്ച് ഇരുന്ന് വീട്ടുക്കാർക്ക് ഇവരെ സഹിച്ച് മതിയായി. അതു കൊണ്ട് പാർവ്വണയുടെ ചേച്ചിയുടെ കെയർ ഓഫിൽ ഒരു ജോലി കിട്ടിയതാണ് രണ്ടു പേർക്കും .അതു നമ്മുടെ സ്വന്തം വടക്കും നാഥൻ്റെ മണ്ണിൽ.
 
 
" നീ എന്ത് നോക്കി ഇരിക്കായിരുന്നു ഇത്ര നേരം.അര മണിക്കൂർ ആയി ഇവിടെ ഞാൻ കാത്തു നിൽക്കാൻ തുടങ്ങീട്ട് "
 
 
"പരാതി ഒക്കെ നമ്മുക്ക് പിന്നെ പറയാം ദാ ബസ്സ് വന്നു " പാർവ്വണ അത് പറഞ്ഞതും അവർ ഇരുവരും ബസിൽ കയറി. രണ്ട് അച്ഛൻമാരോടും യാത്ര പറഞ്ഞ് അവർ ത്യശ്ശൂർക്ക് യാത്ര തുടങ്ങി. തങ്ങളുടെ ജീവിതം മാറ്റി മറക്കുന്ന യാത്രയാണെന്ന് അറിയാതെ.
 
 
 (തുടരും)
 
 
കുറച്ച് ദിവസം മുൻപേ എഴുതി വച്ചതാണ്.എത്രത്തോളം നന്നായി എന്ന് അറിയില്ല. അഭിപ്രായം പറയണേ.സ്റ്റോറി track ലേക്ക് വരാൻ ഒന്ന് രണ്ട് പാർട്ട് കൂടി കഴിയും ട്ടോ.
 

പാർവതി ശിവദേവം - 2

പാർവതി ശിവദേവം - 2

4.4
6491

Part -2   വൈകുന്നേരത്തോടു കൂടി പാർവ്വണയും, രേവതിയും വടക്കും നാഥൻ്റെ മണ്ണിൽ എത്തി.   ജോലി സ്ഥലത്ത് നിന്നും കുറച്ച് അകലെയായി തന്നെ അവർ ഒരു വീട്ടിൽ പെയിൻ ഗസ്റ്റ് ആയി താമസിക്കാനുള്ള ഏർപ്പാടുകൾ ചെയ്യ്തിരുന്നു.   വൈകുന്നേരം വന്നതും രണ്ടും കൂടെ ബെഡിലേക്ക് മറിഞ്ഞു. യാത്രാ ക്ഷീണം കാരണം അവർ കുറെ നേരം കിടന്നുറങ്ങി.     ***   രാത്രി എറെ വൈകിയാണ് ശിവയും, ദേവയും ഗസ്റ്റ് ഹൗസിൽ എത്തിയത്. ആ വീട്ടിൽ ശിവയും, ദേവയും പിന്നെ ഒരു ജോലിക്കാരിയും ഒരു അസിസ്റ്റൻ്റും മാത്രമേ  ഉള്ളൂ. ആഴ്ച്ചയിൽ ഒരിക്കൽ അവർ വീട്ടിൽ പോവുകയുള്ളൂ.     ഇൻകം ടാക്സുമായി ബന്ധപ്പെട്ട ചില പ