Part -2
വൈകുന്നേരത്തോടു കൂടി പാർവ്വണയും, രേവതിയും വടക്കും നാഥൻ്റെ മണ്ണിൽ എത്തി.
ജോലി സ്ഥലത്ത് നിന്നും കുറച്ച് അകലെയായി തന്നെ അവർ ഒരു വീട്ടിൽ പെയിൻ ഗസ്റ്റ് ആയി താമസിക്കാനുള്ള ഏർപ്പാടുകൾ ചെയ്യ്തിരുന്നു.
വൈകുന്നേരം വന്നതും രണ്ടും കൂടെ ബെഡിലേക്ക് മറിഞ്ഞു. യാത്രാ ക്ഷീണം കാരണം അവർ കുറെ നേരം കിടന്നുറങ്ങി.
***
രാത്രി എറെ വൈകിയാണ് ശിവയും, ദേവയും ഗസ്റ്റ് ഹൗസിൽ എത്തിയത്. ആ വീട്ടിൽ ശിവയും, ദേവയും പിന്നെ ഒരു ജോലിക്കാരിയും ഒരു അസിസ്റ്റൻ്റും മാത്രമേ ഉള്ളൂ. ആഴ്ച്ചയിൽ ഒരിക്കൽ അവർ വീട്ടിൽ പോവുകയുള്ളൂ.
ഇൻകം ടാക്സുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉള്ളതിനാൽ രണ്ടു പേരും നല്ല ടെൻഷനിൽ തന്നെയായിരുന്നു.
ശിവ വന്നതും നേരെ റൂമിൽ വന്നു കിടന്നു. രാത്രിയിൽ എപ്പോഴോ പെട്ടെന്ന് ഒന്ന് എണീറ്റു. അവൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് ബാൽക്കണിയിൽ നിൽക്കുന്ന ദേവയെ കാണുന്നത്.
ശിവ അവനെ ഒന്ന് നോക്കിയ ശേഷം നേരെ താഴെയുള്ള കിച്ചണിലേക്ക് നടന്നു.
ദേവ ബാൽക്കണിയിൽ നിന്നും അകലേക്ക് നോക്കി നിൽക്കുകയാണ്. മനസിൽ കുറേ ടെൻഷൻ ഉണ്ടെങ്കിൽ ആണ് അവൻ ഇങ്ങനെ വന്ന് നിൽക്കാറുള്ളത്. അപ്പോൾ മനസിന് ഒരു വല്ലാത്ത ആശ്വാസം ലഭിക്കും.
പക്ഷേ ഇന്ന് ഇവിടെ വന്ന് നിൽക്കുമ്പോൾ മനസിന് വല്ലാത്ത ഒരു സന്തോഷം നിറയുന്നപ്പോലെ. കാത്തിരുന്നത് എന്തോ കയ്യെത്തും ദൂരത്ത് കിട്ടിയപ്പോലെ.
അവൻ കുറച്ച് നേരം കൂടി അവിടെ നിന്ന ശേഷം തിരിഞ്ഞ് റൂമിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ ആണ് ശിവ അങ്ങോട്ട് വന്നത്.
" ദേവാ നീ കഴിച്ചായിരുന്നോ "
" കഴിച്ചു. "
" ഉം " ശിവ തിരിഞ്ഞ് നടന്നതും ദേവ പിന്നിൽ നിന്നും വിളിച്ചു.
''ശിവാ ..." അത് കേട്ടതും അവൻ എന്താ എന്ന രീതിയിൽ തിരിഞ്ഞ് നോക്കി.
" തറവാട്ടിൽ നിന്ന് അമ്മ വിളിച്ചിരുന്നു. രാമച്ഛന് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞുവത്രേ. നിന്നെ കോൾ ചെയ്യ്തിട്ട് നീ എന്തിനാ അറ്റൻ്റ് ചെയ്യാഞ്ഞേ "
"തിരക്ക് ആയതിനാൽ ഫോൺ സൈലൻ്റിൽ ഇട്ടിരിക്കുകയായിരുന്നു. പിന്നെ നോക്കിയില്ല .''
" ഉം. നാളത്തെ തിരക്ക് കൂടി കഴിഞ്ഞാൽ നമ്മുക്ക് വീട്ടിലേക്ക് ഒന്ന് പോയി വരാം"
" ഉം.. പോവാം " അത് പറഞ്ഞ് ശിവ റൂമിലേക്ക് പോയി ദേവ അവൻ്റെ മുറിയിലേക്കും പോയി.
***
" ദേവു ... ഡീ എണീക്കടി " രാവിലെ പാർവ്വണ അവളെ തട്ടി വിളിച്ചു.
"കുറച്ച് നേരം കൂടി കിടക്കട്ടെ അമ്മ. സമയം ആയിട്ടില്ല ലോ " അവൾ ഉറക്കത്തിൽ പറഞ്ഞു.
"ഡീ അതിന് ഇത് നിൻ്റെ വീടല്ല. വേഗം എണീക്കാൻ നോക്ക്. അല്ലെങ്കിൽ ഓഫീസിൽ പോവാൻ ലെറ്റ് ആകും"
ഓഫീസ്... അത് കേട്ടതും രേവതി ബെഡിൽ നിന്നും ചാടി എണീറ്റു.
ബാഗിൽ നിന്നും ഡ്രസ്സ് എടുത്ത് കുളിക്കാൻ കയറിയതും പാർവ്വണ അവളെ പിന്നിൽ നിന്നും വിളിച്ചു.
"ഹലോ...ദേവു മാഡം എങ്ങോട്ടാ " പാർവ്വണ ഇരു കൈകളും കെട്ടി നിന്നു കൊണ്ട് ചോദിച്ചു.
" കുളിക്കാൻ .എന്നിട്ട് ഓഫീസിൽ പോവണ്ടേ " അവൾ ഭാവ വ്യത്യാസമില്ലാതെ പറഞ്ഞു.
"രാവിലെ കുളിച്ച് കുറിയിട്ട് പോയാൽ മതിയോ. എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കണ്ടേ."
" വേണോ " രേവതി ഒരു വളിച്ച ചിരിയോടെ ചോദിച്ചു.
" പിന്നല്ലാതെ " അവൾ രേവതിയുടെ കൈ പിടിച്ച് വലിച്ച് കിച്ചണിലേക്ക് നടന്നു.
പാർവ്വണ ചായ വക്കുമ്പോഴേക്കും രേവതി കറിക്കായുള്ള പച്ചക്കറി അരിഞ്ഞു.
"ദാ ചായ ഇത് കുടിച്ചിട്ട് വേഗം പോയി കുളിച്ചോ. അപ്പോഴേക്കും ഞാൻ ഇത് റെഡിയാക്കാം " ചായ കപ്പ് രേവതിക്ക് നൽകി കൊണ്ട് പാർവ്വണ പച്ചക്കറി അരിഞ്ഞതെടുത്തു കൊണ്ട് പറഞ്ഞു.
രേവതി ചായ കപ്പുമായി പുറത്തേക്ക് നടന്നു. രണ്ടു നിലയിലുള്ള ഒരു ചെറിയ വീടാണ് അത്. മുകളിലത്തെ നിലയിൽ ആണ് ദേവുവും, തുമ്പിയും താമസിക്കുന്നത്.
താഴത്തെ നിലയിൽ ആയി ഹൗസ് ഓണറും അവരുടെ ഫാമിലിയും താമസിക്കുന്നുണ്ട്. അയാൾക്ക് ഭാര്യയും, രണ്ടു പെൺ മക്കളും ആണ് ഉള്ളത്.
മൂത്ത മകളുടെ കല്യാണം കഴിഞ്ഞു. രണ്ടാമത്തെ മകൾ ഡിഗ്രി ഫസ്റ്റ് ഇയറിനു പഠിക്കുന്നു.
രേവതി ചായ കപ്പുമായി കോണി പടികൾ ഇറങ്ങി മുറ്റത്തേക്ക് എത്തി. മുറ്റത്ത് കുറേ പൂച്ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്.
പുതുതായി വിരിഞ്ഞ റോസാ പൂവിനെ അവൾ ഒന്ന് മണത്തു. അപ്പോഴാണ് ഹൗസ് ഓണറുടെ ഭാര്യ ഒരു പാത്രത്തിൽ എന്തോ പൊടിയുമായി മുറ്റത്ത് വന്നത്.
രേവതി അവിടെ നിൽക്കുന്നത് അവർ കണ്ടിരുന്നില്ല. ആ സ്ത്രീ മുറ്റത്ത് ഇരുന്ന് കയ്യിലുള്ള പാത്രത്തിൽ നിന്നും ഒരു പൊടി എടുത്ത് മുറ്റത്ത് കോലം വരക്കാനായി തുടങ്ങി.
രേവതി ആ സ്ത്രീയെ നോക്കി നിൽക്കുകയായിരുന്നു. നല്ല ഐശ്വര്യമുള്ള മുഖം.മൂക്കിൽ വലിയ മൂക്കുത്തി. നെറുകയിൽ നീട്ടി തൊട്ടിരിക്കുന്ന സിന്ദൂരം. കുളി കഴിഞ്ഞ് തോർത്ത് കൊണ്ട് കെട്ടി വച്ചിരിക്കുന്ന മുടി.
മൊത്തത്തിൽ കണ്ടാൽ ഒരു പക്കാ നാട്ടിൻ പുറത്ത് ക്കാരി. രേവതി അവർ മുറ്റത്ത് കോലം വരക്കുന്നത് നോക്കി നിന്നു.
***
ഉറക്കം ഉണർന്ന ദേവ പെട്ടെന്ന് എഴുന്നേറ്റ് മുഖം ഒക്കെ കഴുകി ബാൽക്കണിയിലേക്ക് നടന്നു.
ദേവ പോകുന്നത് നോക്കി ശിവ ന്യൂസ് പേപ്പറും എടുത്ത് റൂമിലേക്ക് നടന്നു.
ഈ ഗസ്റ്റ് ഹൗസിൽ വന്നതിനു ശേഷം ദേവയുടെ രാവിലത്തെ കണി നേരെ ഓപ്പോസിറ്റ് വീട്ടിലെ കോലം വരക്കുന്ന സ്ത്രീ ആണ്.
അമ്മയുടെ അത്ര പ്രായം ഇല്ലാ എങ്കിലും അവരെ കാണുമ്പോൾ അവന് അമ്മയെ ഓർമ വരുമായിരുന്നു.
തങ്ങളുടെ വീടിനു മുന്നിലെ ഒരു റോഡിന് അപ്പുറമായിരുന്നു അവരുടെ വീട്. സിറ്റിയിൽ നിന്നും കുറച്ച് അകന്ന് ശാന്തമായ ഒരിടമായിരുന്നു അത് .
പെട്ടെന്നാണ് അവൻ മുകളിലെ നിലയിലേക്ക് കയറുന്ന സ്റ്റിയറിനരികിൽ ചായ കപ്പുമായി നിൽക്കുന്ന പെൺകുട്ടിയെ ദേവ കണ്ടത്. അവളെ കണ്ടതും അവൻ്റെ ഹ്യദയമിടിപ്പ് വർദ്ധിക്കുന്ന പോലെ
അവൻ വലതു കൈ നെഞ്ചിൽ വച്ച് ഒന്ന് കണ്ണടച്ചു നിന്നു.
***
ആ സ്ത്രീ കോലം വരച്ച് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ആണ് തന്നെ നോക്കി നിൽക്കുന്ന രേവതിയെ അവർ കണ്ടത്. അവർ ഒരു ചിരിയോടെ അവളുടെ അരികിലേക്ക് വന്നു.
" ഇത് എന്താ " രേവതി കോലം വരച്ചതിലേക്ക് നോക്കി ചോദിച്ചത്.
" അതോ അത് കോലം ആണ്. രാവിലെ എന്നും മുറ്റത്ത് വരക്കും. അത് വീടിനും വീട്ടുക്കാർക്കും ഐശ്വര്യമാണ്. മോൾടെ പേര് എന്താ "
" രേവതി.ദേവു എന്ന് വിളിക്കും. ചേച്ചിടേയോ "
"നന്ദിത "
"ഓക്കെ ചേച്ചി. നമ്മുക്ക് പിന്നെ സംസാരിക്കാ ട്ടോ.ഓഫീസിൽ പോവാൻ സമയം ആയി. "
"മോളേ " തിരിഞ്ഞ് നടന്ന രേവതിയെ പിന്നിൽ നിന്നും വിളിച്ചു.
"എന്താ ചേച്ചി "
" ചേച്ചി ഒരു കാര്യം പറഞ്ഞാൽ മോള് ഒന്നും വിചാരിക്കരുത്. ഇവിടെ വീടിനു ചുറ്റും കുറേ ആൺ പിള്ളേർ ഉള്ളതാ. അതു കൊണ്ട് ഇതു പോലുള്ള ഡ്രസ്സ് "
രേവതിയുടെ മുട്ടിനോപ്പമുള്ള ഷോട്ട്സ് നോക്കി കൊണ്ട് നന്ദിത പറഞ്ഞതും രേവതിയുടെ മുഖം എന്തോ പോലെ ആയി.അവൾ തലയാട്ടി കൊണ്ട് സ്റ്റയർ കയറി മുകളിലേക്ക് പോയി.
വീട്ടിൽ ഇതൊന്നും ഇടാൻ പറ്റാത്തത് കൊണ്ടാണ് ഇവിടേക്ക് വന്നത്.ഇവിടെ അതിലും അപ്പുറം ആയലോ രേവതി ഓരോന്ന് പിറുപിറുത്ത് മുകളിലേക്ക് കയറിയപ്പോൾ ആണ് പാർവ്വണ താഴേക്ക് വരുന്നത്.
തൻ്റെ ഡ്രസ്സിൻ്റ അതെ പോലുള്ള മറ്റൊരു കളർ ആണ് പാർവ്വതി ഇട്ടിരുന്നത്.
"ഇവളോട് പറയണോ" രേവതി ഒരു നിമിഷം ആലോചിച്ചു നിന്നു.
" അല്ലെങ്കിൽ വേണ്ട. എനിക്ക് രാവിലെ ഒന്ന് കിട്ടിയില്ലേ. അവൾക്കും കിട്ടട്ടേ " അത് മനസിൽ കരുതി രേവതി നേരെ റൂമിലേക്ക് പോയി.
***
" ദേവാ. നീ റെഡിയാവുന്നില്ലേ. ഓഫീസിൽ പോവാൻ ടൈം ആവാറായി.'' കോഫിയുമായി വന്ന ശിവ പറഞ്ഞു.
" ഉം റെഡിയാവാം "ദേവ കോഫി വാങ്ങി ബാൽക്കണിയിലെ തൂണിൽ ചാരി നിന്നു.
" What the **&£# . ഇവൾമാർക്ക് വീട്ടിൽ ചോദിക്കാനും പറയാനോന്നും ആരും ഇല്ലേ " ശിവ അകലേക്ക് നോക്കി പറഞ്ഞതും ദേവയും അകലേക്ക് നോക്കി.
കുറച്ച് മുൻപ് കണ്ട സ്ത്രീയുടെ അരികിൽ സംസാരിച്ച് നിൽക്കുന്ന മറ്റൊരു പെൺകുട്ടി.
"രാവിലെ തന്നെ നിക്കറും ഇട്ട് ഓരോന്ന് ഇറങ്ങിക്കോളും " ശിവ അവളെ നോക്കി പറഞ്ഞു.
"What is this Siva. ഗേൾസിൻ്റെ dressing freedom ത്തെ കുറിച്ച് വാനോളം പറഞ്ഞ് നടന്നിരുന്ന നീ എന്താ ഇപ്പോ ഇങ്ങനെ പറയുന്നേ. അതും ആരാ എന്ന് പോലും അറിയാത്ത ആളെ നോക്കി "
ദേവ അത് പറഞ്ഞപ്പോൾ ആണ് ശിവയും അത് ഓർത്തത്. താൻ എന്തിനാ വല്ലവൾമാരുടെ കാര്യത്തിൽ ഒക്കെ ഇടാൻ പോവുന്നേ. അവൻ സ്വയം ഓർത്ത് കൊണ്ട് അകത്തേക്ക് നടന്നു.
"ഒന്നു പറയാതെ പോകുന്ന ശിവയെ നോക്കി ദേവ ഒന്ന് പുഞ്ചിരിച്ച് റൂമിലേക്ക് നടന്നു.
പോകുന്ന വഴി ആ വീട്ടിലേക്ക് ഒന്നു കൂടി നോക്കി. കണ്ണുകൾ തിരഞ്ഞ ആളെ കാണത്തതു കൊണ്ട് അവൻ്റെ മുഖത്തും ഒരു നിരാശ പടർന്നു.
(തുടരും)
★APARNA ARAVIND ★
നമ്മുടെ സ്റ്റേറിടെ നെയിം അതിലെ ക്യരക്ടേഴ്സിൻ്റെ നെയിം വച്ചാണ് ട്ടോ.
പാർവ്വണ - പാർ
രേവതി - വതി
ശിവരാഗ് - ശിവ
ദേവ കൃഷ്ണ -ദേവ.
= പാർവതി ശിവദേവം
അഭിപ്രായം പറയണേ 😁