Aksharathalukal

ദേവേന്ദ്രിയം ഭാഗം 1

ഒരിക്കലും ഞാൻ കരുതിയില്ല എന്നെ ഇന്ദ്രയേട്ടൻ അമ്മയുടെ വാക്ക് കേട്ട് വീട്ടിൽ നിന്ന് ഇറക്കിവിടുമെന്ന്... ഞാൻ അമ്മയോടും ഇന്ദ്രനേട്ടനോടും ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നു... പക്ഷേ ഞാൻ പറഞ്ഞതൊന്നും കേൾക്കാതെ എന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു.. എനിക്ക് ഈ നിമിഷം മരിച്ചുപോകാൻ എന്ന് തോന്നി.... ഇന്ദ്രനേട്ടന്റെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതും എനിക്ക് എവിടേക്ക് പോകണമെന്ന് അറിയാതെ നിൽക്കുമ്പോളായിരുന്നു കാറിൽ ശ്രീജിത്ത് വന്നത്... ശ്രീജിത്തിന്റെ മുഖത്ത് എങ്ങനെ നോക്കുമെന്ന് അറിയില്ലായിരുന്നു....

ശ്രീജിത്ത് എന്റെ കൈപിടിച്ചുകൊണ്ട് കാറിൽ കയറ്റി.. ശ്രീജിത്തിന്റെ ഈ നീക്കം എന്നിൽ ഒരു മിന്നൽപ്പിന്നർ കടന്നുപോകുന്നതുപോലെ തോന്നി... ഞാനൊന്നും മിണ്ടിയില്ല ശ്രീജിത്തിനോട് കാരണം ഉള്ളിന്റെയുള്ളിൽ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാൻ ...

എന്റെ ഭാഗത്തുനിന്ന് ഒരു അനക്കവും ഇല്ലാത്തതുകൊണ്ടാവും ശ്രീജിത്ത് പറഞ്ഞത്....

"നീയുള്ളിൽ കരയുകയാണെന്ന് അറിയാം.. ഇന്ദ്രൻ നിനക്ക് നിന്റെ ജീവൻ ആയിരുന്നു.. ഒരിക്കലും അവൻ തനിച്ചാക്കില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു...ഇന്ന് ആ വിശ്വാസം ആണ് ഇന്ദ്രൻ തകർത്തുകളഞ്ഞത്.."

ശ്രീജിത്ത് ഇതുപ്പറഞ്ഞു തീരുമ്പോളേക്കും എന്റെ കണ്ണിൽ നിന്ന് കണ്ണീർ പുറത്തുചാടി.... എന്റെ ദുഃഖം കണ്ടിട്ട് ആവണം പ്രകൃതി മഴയെ ഭൂമിയിലേക്ക് വിട്ടത്....

വർഷങ്ങൾക്കുമുമ്പുള്ള ഒരു മഴ ദിവസം എന്റെ മനസിലേക്ക് കടന്നുവന്നു...

ആദ്യമായി കോളേജിൽ കാൽ കുത്തിയ ദിവസം എന്റെ കണ്ണുകൾ അനുസരണയില്ലാതെ കോളേജ് ചുറ്റുപാട് നോക്കിപ്പോയി... "നീ എന്തുട്ട് നോക്കിനടക്കുവാ ആളുകളെ ഇടിച്ചിടാൻ വേണ്ടി വന്നതാണോ വീട്ടിൽ നിന്ന്..."

ഞാൻ മറുപടി പറയുമ്പോളേക്കും ഇന്ദ്രൻ എന്നെ മറികടന്നുപോയിരുന്നു... അപ്പോളാണ് എന്റെ അകന്ന ബന്ധത്തിൽ പെട്ട കസിനും എന്റെ സുഹൃത്തുമായ ശ്രീജിത്ത് എന്റെ അടുത്തേക്ക് വന്നതും ഞാൻ അവനോട് ചോദിച്ചു "ഇപ്പോ ദേഷ്യപ്പെട്ട് പോയത് ആരാ?"

"അതോ, ഈ കോളേജിലെ പലരുടെയും കണ്ണിലുണ്ണിയായ ഇന്ദ്രൻ വാസുദേവ്... ഇന്ദ്രൻ ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ MD വാസുദേവ് നായരുടെ മകൻ... കോളേജിലെ പലരുടെയും പേടി സ്വപ്‍നം.. പെൺകുട്ടികളുടെ മുഖത്തുപോലും നോക്കാത്തവൻ....."

ഇതുകേട്ടതും ഞാനെന്റെ മുഖത്തൊരു കളളദേഷ്യം വരുത്തികൊണ്ട് "ശ്രീജിത്ത് നോക്കിക്കോ... ദേവിക എന്ന ഞാൻ ഇന്ദ്രനെ സ്വന്തമാക്കും... എന്തൊക്കെ തടസങ്ങൾ വന്നുപോയാലും ഈ ദേവിക ഇന്ദ്രന്റെ പെണ്ണായിരിക്കും!!!"

ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ശ്രീജിത്ത് ചുറ്റിലും നോക്കികൊണ്ട് പറഞ്ഞു....

"ഭാഗ്യം ആരും കേട്ടില്ല.. ആരെങ്കിലും കേട്ടിരുന്നുവെങ്കിൽ ഇപ്പോ നിന്റെ ഈ കോളേജിലെ പഠിത്തം ഇല്ലാതെയാക്കിയെന്നെ...ഈ കോളേജിലെ മിക്ക ആളുകളും ഇന്ദ്രന്റെ ഫ്രണ്ട്‌സ് ആണ്..."

ഞാൻ മറുപടി പറയാൻ നിൽക്കാതെ ക്ലാസ്സിലേക്ക് നടന്നുപോയി.... ക്ലാസ്സിലേക്ക് പോകുമ്പോളും മനസ് കലങ്ങിമറയുകയായിരുന്നു... എന്റെ ഇരിപ്പ് കണ്ടിട്ട് ആവണം നന്ദന എന്റെ അടുത്തേക്ക് പരിചയപ്പെടാൻ വന്നത്.. ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി.. എനിക്കവൾ സൃഹുത്തു മാത്രമായിരുന്നില്ല എനിക്കെന്റെ സഹോദരിപോലെയായിരുന്നു...
ഡിഗ്രിയുടെ ആദ്യനാളുകൾ സന്തോഷപൂർണമായിരുന്നു... കോളേജ് ഡേ വന്നതുകൂടി എന്റെ ജീവിതം മാറ്റിമറിച്ചു.... എന്റെ സീനിയർ ആയിരുന്ന രുദ്രൻ എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞതും ഞാൻ ഞെട്ടി... എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയാത്ത അവസ്ഥയായിരുന്നു.

ഞാൻ രുദ്രനോട് "ഞാനൊന്ന് ആലോചിട്ട് പറയാം," എന്ന് പറഞ്ഞ് അവന്റെ അടുത്തുനിന്ന് പോന്നു...

പോകുന്നവഴി എന്റെ കണ്ണുകൾ ഇന്ദ്രൻ നിൽക്കുന്ന സ്ഥലത്തേക്ക് പോയി.. കുറച്ചുനേരം ഇന്ദ്രനെ നോക്കിനിന്നുപോയി.. പിന്നിൽ ശ്രീജിത്തിന്റെ ചുമ കേട്ടിട്ടാണ് ഞാൻ ഇന്ദ്രനിൽ നിന്നും കണ്ണ് എടുത്തത്....

വീട്ടിലെത്തിയപ്പോളും എന്റെ മനസ് അസ്വസ്ഥമായിരുന്നു... എന്റെ മുഖത്തെ ഭാവം ശ്രദ്ധിച്ചിട്ട് ആവണം അച്ഛനും അമ്മയും എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു...ഞാൻ അതൊന്നും കേൾക്കാതെ ഭക്ഷണം കഴിച്ചു എന്റെ റൂമിലേക്ക് പോയി...
മാസങ്ങളും വർഷങ്ങളും കഴിഞ്ഞുപോയി... അന്ന് രുദ്രനെ അവസാനമായി കണ്ടത് കോളേജിലെ Farewell പാർട്ടിയിലായിരുന്നു....

നാലഞ്ചു വർഷം കഴിഞ്ഞതും ഇന്ദ്രൻ എന്നെ വിവാഹം ചെയ്തു... പക്ഷേയൊരു ദിവസം രുദ്രന്റെ ഫോൺ വന്നിരുന്നു... അന്ന് ഞങ്ങൾ മീറ്റ് ചെയ്തു. അത് രുദ്രന്റെ കല്യാണം ക്ഷണിക്കാൻ വേണ്ടിയായിരുന്നു.... രുദ്രനെ കണ്ടുവരുന്നവഴിക്കാണ് അമ്മ എന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ടത്... എനിക്ക് പറയാനുള്ളത് പോലും കേട്ടില്ല ഇന്ദ്രനേട്ടനും അമ്മയും....


-------------

ശ്രീജിത്തിന്റെ സ്വരം കേട്ടിട്ടാണ് ഞാൻ സ്വാബോധത്തിലേക്ക് വന്നത്. അവൻ എന്നോട് എന്തായുണ്ടായത് എന്ന് ചോദിച്ചു...

ഞാനിത്ര മാത്രമേ പറഞ്ഞുള്ളൂ "നമ്മൾക്കൊന്ന് നന്ദനയുടെ അടുത്തേക്ക് പോകണം..."

ഞങ്ങൾ നന്ദനയുടെ വീട്ടിലെത്തിയതും അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട്,
"ദേവിക ഇന്ദ്രനെ വെറുമൊരു ദേവിക ആയി മാറി എന്നല്ല ഈ നന്ദന മാറ്റിയെന്ന് പറയുന്നതാവും ശരി..."

നന്ദന പറയുന്നത് കേട്ട് എനിക്ക് വിശ്വസിക്കാനായില്ല.. ഞാൻ കരഞ്ഞുകൊണ്ട്

"നീ ചെയ്തത് ഒരിക്കലും എനിക്ക് ക്ഷമിക്കാൻ കഴിയില്ല.. കാരണം നിന്നെ ഞാൻ എന്റെ സ്വന്തം സഹോദരിയായിയാണ് കണ്ടത്... ആ നീ ചെയ്തതോ എന്നെയും ഇന്ദ്രനേട്ടനേയും പിരിയിച്ചു... എന്റെ ജീവിതത്തിലോ മനസിലോ നിനക്ക് ഇനിയൊരു സ്ഥാനമില്ല..." ഇതുപറഞ്ഞുകൊണ്ട് ഞാൻ കാറിൽ കേറിയിരുന്നു...

കാറിൽ ഇരുന്നതും ഒരു ഡാം പൊട്ടിയപോലെ എന്റെ കണ്ണീർ തുള്ളികൾ വന്നുകൊണ്ടിരുന്നു... ശ്രീജിത്ത് എന്റെ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു,

"നീ കരയാതെയിരിക്ക് ഇന്ദ്രൻ എല്ലാം മനസിലാക്കി നിന്റെ അടുത്തേക്ക് വരും... അതുവരെ നീ കാത്തിരിക്കണം..."

ഇതുപറഞ്ഞുകൊണ്ട് ശ്രീജിത്ത് കാർ സ്റ്റാർട്ട് ആക്കി യാത്ര ആരംഭിച്ചു.

കാറിൽ യാത്ര ചെയ്യുമ്പോളും എന്റെ മനസിൽ നന്ദന പറഞ്ഞ കാര്യങ്ങളായിരുന്നു...

"വരണം ദേവിക,ഞാൻ കാത്തിരിക്കുകയായിരുന്നു നിനക്കുവേണ്ടി.. നീയും രുദ്രനും പരസ്പരം കണ്ട കാര്യം ഇന്ദ്രനോടും അമ്മയോടും പറഞ്ഞത്..അവരെ വിശ്വസിപ്പിക്കാൻ നീയും രുദ്രനും സംസാരിക്കുന്ന ഫോട്ടോയും വീഡിയോയും കാണിച്ചുകൊടുക്കേണ്ടി വന്നു...പിന്നെ നിങ്ങൾ സ്നേഹത്തിലാണെന്നും ഞാൻ അവരോട് പറഞ്ഞു.."

ഇതുകേട്ടതും എന്റെ കൈവിരലുകൾ അവളുടെ കരണത്ത് പതിക്കാൻപോയതും ആത്മസമീപനം കൊണ്ട് ഞാനവളോട് ചോദിച്ചു...

"എന്നെയും ഇന്ദ്രയേട്ടനെയും പിരിച്ചത് കൊണ്ട് നിനക്ക് എന്ത് കിട്ടി.."

അവളൊന്ന് പുഞ്ചിച്ചുകൊണ്ട് പുച്ഛത്തോടെ എന്റെ മുഖത്തു നോക്കി പറഞ്ഞു

"ഞാൻ സ്നേഹിക്കുന്ന എന്റെ ഇന്ദ്രനെ കിട്ടിയെനിക്ക്...."

പക്ഷേ അവളുടെ ആ മറുപടികേട്ടതും ഞാൻ പ്രതികരിച്ച് പോയിരുന്നു..
അതെ എന്റെ കയ്യ് വിരലുകൾ അവളുടെ മുഖത്തെ പാടുകളായി മാറിയിരുന്നു.

"എന്നാലും ഇങ്ങനെയൊരു ചതി എന്നോട് വേണ്ടായിരുന്നു നന്ദനെ 
ഞാൻ നിന്നിൽ നിന്നും ഇത്രയും.. ഇതൊന്നും പ്രതീഷിച്ചില്ലായിരുന്നു..
നിന്നെ ഏത് നേരത്ത് ആവോ സൃഹുത്താക്കാൻ എനിക്ക് തോന്നിയത്....."

അവളോട് എനിക്കൊരു തരം അറപ്പും വേറുപ്പും തോന്നി..
അവളോട് മാത്രമല്ല
അവളെ ഏറെനാൾ കൂട്ടുകാരിയായി എന്റെ മനസ്സിൽ കൊണ്ടുനടന്നതിൽ
എന്നോട് തന്നെയായിരുന്നു ഏറെ ദേഷ്യം തോന്നിയത്..

ശ്രീജിത്ത് വീട് എത്തിയെന്ന് പറയുമ്പോളായിരുന്നു ഞാൻ ഓർത്തത്
ഇത് വെറും സ്വപ്നമായിരുന്നോ എന്റെ തോന്നലുകളായിരുന്നോ?!.

അതെ എനിക്ക് ഒരിക്കൽ പോലും അവളെ അങ്ങനെ കാണുവാനോ പെരുമാറാനോ കഴിയില്ല അത് കൊണ്ട് തന്നെയല്ലെ ആ ദ്രോഹിയോട്.. നന്ദനയോട് ഒരു പരാതിയെന്നൊണം പറഞ്ഞിറങ്ങിയത്..

എന്തോ ഇനിയും ഇതിനോടൊന്നുംയെനിക്ക് പൊരുത്തപെടുവാൻ കഴിയുന്നില്ല.. അത്രയും പ്രിയപ്പെട്ടതായിരുന്നില്ലെ ഇരുവരും എനിക്ക് 

ശ്രീജിത്തേട്ടൻ പറഞ്ഞതു പോലെ ഇനി ഒരു കാത്തിരിപ്പേയുള്ളൂ അത് എന്റെ ജീവന്റെ ജീവനായ ഇന്ദ്രേട്ടന്റെ എന്നില്ലേക്കുള്ള ആ തിരിച്ചു വരവാണ്..

എന്താ? നീ ആ കാറിൽ തന്നെ ഇരിക്കാനാ പ്ലാൻ?! വീട് യെത്തിയഡോ നിന്നോട് തന്നെയാ.. താൻ ആ കണ്ണുകൾ തൊടച്ച് ഇങ്ങ് വാ എല്ലാം ശരിയാവും ഡോ ഞങ്ങളൊക്കെയില്ലെ ഇനിയും നിനക്ക്?...

അതിനൊരു മറുപടിയെന്നൊണം കാറിൽ നിന്നറങ്ങി ഞാൻ ആദ്യം അന്വോഷിച്ചതും എന്റെ അമ്മയേയും അച്ഛനേയും ആയിരുന്നു..

എനിക്കറിയില്ല അവരോട് എന്ത് പറയണമെന്നും.. എങ്കിലും അവരുടെ സാന്നിധ്യം എനിക്ക് വളരെ പ്രധാനമായിരുന്നു. എന്റെ സങ്കടങ്ങൾ പകുതിയും ഇല്ലാതാക്കുവാൻ അവർക്കറിയാമായിരുന്നു...


തുടരും....


ദേവേന്ദ്രിയം ഭാഗം 2

ദേവേന്ദ്രിയം ഭാഗം 2

4.4
4848

ദേവേന്ദ്രിയം part 1   First part Link 👇👇👇👇     ഞാനും ശ്രീജിത്തേട്ടനും അവരുടെ അടുത്തേക്ക് ചെന്നു ആദ്യം അവർക്ക് മുഖം കൊടുക്കാൻ ഒരുത്തരം ചമ്മല്ലോ നിരാശയോ അറിയില്ല എന്തോ ആയിരുന്നു എനിക്ക്.   പക്ഷേ ഞാൻ ഒന്നും മിണ്ടിയില്ല അവരെ ഒന്നു നോക്കി പുഞ്ചിരിച്ചു അപ്പോളും എന്റെ കണ്ണിൽ നിന്നും അറിയാതെ ഒലിക്കുന്ന കണ്ണുനീരിനെ ശമിപ്പിക്കാൻ കഴിയുവതായിരുന്നില്ല അതുകൊണ്ട് ഞാൻ നേരെ കണ്ണുകൾ തൊടച്ച് റൂമിൽ കേറി കതക് വടച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കിടക്കയിൽ തലോണയിൽ മുഖം താഴത്തി കുറെ കരഞ്ഞു.   അവിടെ റൂമിനു പുറത്ത് മുരളിച്ച കേൾക്കാമായിരുന്നു. അതെ ശ്രീജിത്തേട്ടനും അച