Aksharathalukal

ദേവേന്ദ്രിയം ഭാഗം 2

ദേവേന്ദ്രിയം part 1
 
First part Link 👇👇👇👇
 
 
ഞാനും ശ്രീജിത്തേട്ടനും അവരുടെ അടുത്തേക്ക് ചെന്നു ആദ്യം അവർക്ക് മുഖം കൊടുക്കാൻ ഒരുത്തരം ചമ്മല്ലോ നിരാശയോ അറിയില്ല എന്തോ ആയിരുന്നു എനിക്ക്.
 
പക്ഷേ ഞാൻ ഒന്നും മിണ്ടിയില്ല അവരെ ഒന്നു നോക്കി പുഞ്ചിരിച്ചു അപ്പോളും എന്റെ കണ്ണിൽ നിന്നും അറിയാതെ ഒലിക്കുന്ന കണ്ണുനീരിനെ ശമിപ്പിക്കാൻ കഴിയുവതായിരുന്നില്ല അതുകൊണ്ട് ഞാൻ നേരെ കണ്ണുകൾ തൊടച്ച് റൂമിൽ കേറി കതക് വടച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കിടക്കയിൽ തലോണയിൽ മുഖം താഴത്തി കുറെ കരഞ്ഞു.
 
അവിടെ റൂമിനു പുറത്ത് മുരളിച്ച കേൾക്കാമായിരുന്നു. അതെ ശ്രീജിത്തേട്ടനും അച്ഛനും സംസാരത്തിലാണ് അപ്പുറത്ത് അമ്മയും എന്തോ പറയുന്നുണ്ട്
 
എങ്കിലും പോയി പോയ കാലം ഞാൻ അതിനിടയിൽ ഓർത്തെടുക്കുവായിരുന്നു..
...........................................
 
കോളേജ് ജീവിതം കഴിഞ്ഞ് അപ്രിതീക്ഷിതമായിട്ടായിരുന്നു ഞാൻ എന്റെ കല്യാണവസരത്തിൽ ഇന്ദ്രേട്ടന്റെ കാര്യം വീട്ടിൽ അവതരിപ്പിക്കുന്നത്.
 
അച്ഛനും അമ്മക്കും എതിർപ്പുണ്ടേലും അമ്മക്ക് നേരിയ സമ്മതം ഉണ്ടായിരുന്നു കാരണം ആ സമയം ശ്രീജിത്തേട്ടനായിരുന്നു എന്തിനും ഞങ്ങൾക്ക് ആശ്രയം. അപ്പോൾ അമ്മക്ക് ശ്രീജിത്തേട്ടൻ പറഞ്ഞിട്ട് കുറച്ചെങ്കിൽ കുറച്ച് അറിയാമായിരുന്നു. അത്രയും സൽസ്വഭാവിയായിരുന്നു ഒപ്പം ഇത്തിരി ദേഷ്യം ഒഴിച്ചാൽ ആരും ഇഷ്ട്ടപ്പെട്ടു പോകുന്ന പ്രകൃതമായിരുന്നു ഇന്ദ്രേട്ടന്റെ..
 
എങ്കിലും എനിക്ക് അറിയില്ല ഇന്ദ്രേട്ടനും എന്നെ ഇഷ്ട്ടമാണോയെന്ന്!!എനിക്കാണെങ്കിൽ ഇപ്പോൾ പറഞ്ഞത് അഭത്തമായോ എന്നും അറിവില്ലായിരുന്നു ആകെ പ്രശനങ്ങളായിരുന്നു പിന്നെ..
 
അതിനിടയിൽ ഇന്ദ്രേട്ടനു ഇഷ്ട്ടമാണോ എന്നെ എന്ന് അറിയാൻ പലതും ഞാനും നന്ദനയും ചെയ്യ്തിരുന്നു പക്ഷേ അതൊക്കെ ഫ്ലോപ്പ് ആവുകയായിരുന്നു.
 
ചിലപ്പോൾ അതിനും കാരണം നന്ദനയായിരിക്കാം.. 
അങ്ങനെ ഒരിക്കൽ ശ്രീജിത്തേട്ടൻ വഴി എങ്ങനയോ കാര്യങ്ങളുടെ ഒരു തുമ്പ് കിട്ടിയിരിക്കുന്ന സമ്മയമായിരുന്നു അപ്രതീക്ഷതമായ അവരുടെ വീട്ടിലേക്കുള്ള കടന്ന് വരവ്.
 
ശരിക്കും അവിടെ നിന്നായിരുന്നു എല്ലാത്തിനും തൊടക്കം..
 
ഡും.. ഡും..
 
അവൾ ഒന്ന് ഞെട്ടി കണ്ണുകൾ തൊടച്ച് ബെഡിൽ നിന്നിറങ്ങിയപ്പോളായിരുന്നു അമ്മയുടെ വേവലാതി കൊണ്ടുള്ള ചോദ്യം അവളുടെ കാതിൽ വന്ന് പതിച്ചത്.
 
"മോളെ.. നീ അകത്ത് എന്ത് എടുക്കാ..?"
 
" ഇടറിയ ശബ്ദത്തോടെ വാതിൽ തുറന്ന് മുഖം താഴ്ത്തി ഏയ്.. ഒന്നും ഇല്ലായിരുന്നു ഇതുപറഞ്ഞു കണ്ണീർ തുടച്ചുകൊണ്ട് വാതിൽ തുറന്ന് അമ്മയുടെ കൂടെ താഴേക്ക് ചെന്നു..
 
അമ്മ ശ്രീജിത്തേട്ടൻ പോയി കഴിഞ്ഞതും എന്നോട് ഇന്ദ്രൻ എവിടെ എന്ന് ചോദിച്ചു... പക്ഷേ എനിക്ക് പറയാൻ മറുപടിയില്ലായിരുന്നു... കാരണം അമ്മയും അച്ഛനും ഇത് അറിഞ്ഞാൽ അവർക്ക് സഹിക്കാൻ കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഇന്ദ്രനെട്ടന് ജോലിയുമായി ബദ്ധപെട്ട കാര്യത്തിന് പോകേണ്ടി വരും എന്ന് പറഞ്ഞപോളാണ് എന്നോട് ഇങ്ങോട്ടേക്ക്‌ വരാൻ പറഞ്ഞത്....
 
ഞാൻ താഴേക്ക് പോകാൻ തുടങ്ങിയപ്പോളാണ് അമ്മ ആകാംഷയോടെ ഇന്ദ്രൻ വരില്ലേ ഇവിടേക്ക് എന്ന് ചോദിച്ചതും ഞാൻ മറുപടി പറയാതെ താഴേക്ക് പോയി....
................................................
 
വീടിന്റെ ബാലക്കണിയിൽ ശ്രീജിത്ത്‌ ഓരോന്നും ആലോചിച്ചു നടക്കുകയായിരുന്നു...
അവന്റെ മനസിൽ ദേവികയെ കുറച്ചുള്ള ചിന്തകളായിരുന്നു... 
അവൻ ഫോണെടുത്തു ദേവികയെ വിളിച്ചു.
 
അവളുടെ മറുപടി കിട്ടുന്നത് വരയും ശ്രീജിത്ത് എന്തോ കണ്ട് പേടിച്ച പോലെയായിരുന്നു ആ വരാന്തയിലൂടെ നടന്നത്. എന്തോ അവനിൽ ഇന്ദ്രേട്ടന്റെയും ദേവികയുടെയും കാര്യം ചിന്തിക്കും തോറും ദേവികയുടെ ജീവനിൽ ആയിരുന്നു ശ്രീജിത്തിന്റെ പേടി.
അതേ അവൾ വേല്ല കയ്മോശം പറ്റിയാലോ എന്ന ചിന്ത..
........................................
 
ഫോൺ ഡിസ്പ്ലേയിൽ ശ്രീജിത്തേട്ടൻ എന്ന് കണ്ടതും ഞാൻ ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി...
ശ്രീജിത്തേട്ടൻ പറയുന്നതിനെല്ലാം വെറുതെ മൂളുക മാത്രമാണ് ചെയ്തത്..
 
ഇതേ സമയം സൂര്യമംഗലത്ത് 
 
വീട്ടിൽ നിന്ന് ദേവികയെ ഇറക്കി വിട്ടതുമുതൽ ഒന്നിനും ഒരു ഉഷാറും ഇല്ലായിരുന്നു ഇന്ദ്രന്..
ആകെ ഒരു മൂഖതയായിരുന്നു ഇന്ദ്രനുചുറ്റും..
 
അവളുടെ അസാദാന്യത്തിലും ഇന്ദ്രനിൽ അവളുടെ ഓർമ്മകൾ മിന്നി മറഞ്ഞു പോയിരുന്നു.
അത്രയും അവനിൽ അവൾ ആഴ്നിറങ്ങിയിരുന്നു.
 
ഇന്ദ്രൻ അമ്മ ജാനകിയിൽ നിന്ന് കുറച്ച് മാറി എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു.
അതേസമയം അവനോട് എന്തോ ചോദിക്കാൻ തുനിഞ്ഞ ജാനകിയിൽ നിന്നും ഒഴിഞ്ഞുമാറിയപോലെ ഒന്നും മിണ്ടാതെ അമ്മക്ക് മുഖം കൊടുക്കാതെ മുകളിലെ ബാൽക്കണിയെ ലഷ്യംവെച്ച് ഗോവണിയിലെ പടികൾ ഓരോന്നായി കേറിയിരുന്നു.
 
അൽപ്പ സമയത്തെ വിരാമം കുറിച്ച് പെട്ടന്നായിരുന്നു ആ ശബ്ദം
 
തുടരും....
 

ദേവേന്ദ്രിയം ഭാഗം 3

ദേവേന്ദ്രിയം ഭാഗം 3

4.6
4275

പെട്ടന്നുള്ള ടേബളിൽ ബാഗ് വെച്ചതിന്റെ ശബ്ദത്താൽ  തന്റെ മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന ദേവനെ കണ്ടതും "നീ എന്താ ഇവിടെ മേനെ ദേവ?!..." "ഗൗരപൂർവ്വം അമ്മയോട് ചില കാര്യങ്ങൾ പറയാൻ വന്നതാണ് ഞാൻ..." "നിനക്ക് എന്താ പറയാനുള്ളത്..." ദേവൻ സങ്കടത്തോടെ അവന്റെ മനസ്സിലെ എല്ലാം അമ്മക്ക് മുന്നിൽ കൊടഞ്ഞിട്ടു.... "എന്തിനാ... അമ്മേ... ദേവൂചേച്ചിയെ ഈ വീട്ടിൽ നിന്ന് ഇറക്കി വിട്ടത്.. അതിനുമാത്രം എന്ത്... തെറ്റാ.. ആ പാവം ദേവൂചേച്ചി ചെയ്‍തത് പറ അമ്മേ.. എനിക്ക് അറിയണം ആ സത്യം..." "എനിക്ക് നിന്നോട് ഒന്നും പറയാനില്ല... നിനക്ക് ദേവികയെ പറ്റി അല്ലാതെ വേറെ കാര്യം സംസാരിക്കാം... "